നിഴല്‍ പോലെ അനുജത്തിയും…
ഏട്ടാ ഇനി ….
നമ്മള്‍ വീണ്ടും കാണുമോ?
അനുജത്തിയുടെ ചോദ്യത്തിനു മറുപടി പറയാന്‍ കഴിഞ്ഞില്ല,
സത്യത്തില്‍ രണ്ടാളും ഒരിക്കലുമിനി കണ്ടുമുട്ടാന്‍ സാധ്യതയില്ല ,
പ്രായമായി രണ്ടാള്‍ക്കും,
വ്യത്യസ്ഥമായ ധ്രുവങ്ങളില്‍ വസിക്കുന്നവര്‍.
കാണില്ലായിരിക്കും അല്ലേ?
മറുപടിയും അവള്‍ തന്നെ ….
നമ്മുടെ കുട്ടികള്‍ എങ്കിലും ഒരുമിച്ചു കൂടുമോ?
നമ്മുടെ കുടുംബത്തിന്‍റെ ഓര്‍മയ്ക്കായി..
അനുജത്തിയുടെ വിറയാര്‍ന്ന കൈകള്‍ ഞാന്‍ കൂട്ടി പിടിച്ചു ,
കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണീര്‍ തുടച്ചു, നെറ്റിയിൽ ചുണ്ടുകൾ മുത്തി,
എന്നിട്ടു പറഞ്ഞു..
“വേരറ്റു പോയാല്‍ ചില്ലകള്‍ സ്വാതന്ത്ര്യത്തിലേക്ക് ….
വേരിനെ ആരും അന്വേഷിക്കാറില്ല….”
ഒരു പക്ഷെ നമ്മുടെ കുട്ടികളും അങ്ങനെ ആകാം,വേഗത്തിന്‍റെയും ,പണത്തിന്‍റെയും പിന്നാലെ പായുന്ന ആധുനിക സമൂഹത്തില്‍ മൂല്യങ്ങള്‍ക്ക് എന്തു പ്രസക്തി?
അവര്‍ക്ക് പറയാന്‍ കഥകളും അനുഭവങ്ങളുമില്ലല്ലോ?
അങ്ങനെ നമ്മുടെ കുട്ടികളും ആയി പോയിട്ടൂണ്ടെങ്കില്‍ അത് അവരുട തെറ്റല്ല..
ഈ കാലഘട്ടത്തിന്‍റെ ആണ്.
അങ്ങനെ ആകാതിരിക്കട്ടെ
നമ്മുടെ കുട്ടികളും…
ശുഭാപ്തി വിശ്വാസത്തോടെ പടികളിറങ്ങുമ്പോള്‍ ആത്ബന്ധത്തെ കീറി മുറിച്ചു കൊണ്ടു പോകാനെന്നപോലെ
ദൂരെ നിന്നു എനിക്കു പോകുവാനുള്ള ബസ് വരുന്നുണ്ടായിരുന്നു…
Short n so beautiful
താങ്ക്യു ബ്രോ…
മനോഹരമായ അവതരണം.. ഹൃദയത്തെ സ്പർശിച്ചു.. ഇഷ്ടം..?
??❤️
താങ്ക്യൂ അൻഫാസ് ♥️♥️♥️
താങ്ക്യു ജെറി…