?ബാല്യകാലസഖി 3? [കുട്ടപ്പൻ] 1232

അവളിപ്പോ +2 വിദ്യാർത്ഥിനിയാണ്. അപ്പു ഡിഗ്രി രണ്ടാം വർഷവും.

പാവാടക്കാരിയിൽനിന്നും ദാവണിയിലേക്കുള്ള വളർച്ച പോലെ അവരുടെ സൗഹൃദവും വളർന്നു. ആ കുളപ്പടവ് വൈകുന്നേരങ്ങളിൽ അവരുടെ കളിചിരികൾ കേൾക്കാനായി കാതോർക്കും.

ദേവികയിൽ സൗഹൃദം വളർന്നു അത് അവനോടുള്ള പ്രണയമായി മാറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. എന്നാൽ അവൾക്ക് അത് തുറന്ന് പറയാൻ ധൈര്യമില്ലായിരുന്നു. അവനോടൊപ്പമുള്ള നിമിഷം അവൾ ആസ്വദിക്കുകയായിരുന്നു.

*************************************

 

അവർക്ക് ഇപ്പോൾ രണ്ട് അമ്മമാരുണ്ട്. ലക്ഷ്മിയമ്മക്ക് ദേവു സ്വന്തം മകളാണ്. അതേപോലെ സരസ്വതിക്ക് അപ്പുവും.
അവർ അതുപോലെ അവരെ സ്നേഹിച്ചിരുന്നു.

അപ്പുവിന്റെ അടുത്ത് ദേവു മഹാ കുറുമ്പിയാണ്. അവൾക്ക് ദേഷ്യംവന്നാൽ അവനെ പിച്ചിയും മാന്തിയും കടിച്ചും ഒക്കെയാണ് അവളുടെ ദേഷ്യം തീർക്കുക.

എന്നാൽ ലക്ഷ്മിയമ്മയുടെ മുന്നിൽ അവൾ പൂച്ചക്കുട്ടിയാണ്. അവൾ പറയുന്നത് ആ അമ്മ അക്ഷരംപ്രതി അനുസരിക്കും.
അവൾ ലക്ഷ്മിയമ്മയുടെ മുന്നിൽ കണ്ണ് നിറച്ച് നിന്ന് എന്ത് പറഞ്ഞാലും അവർ വിശ്വസിക്കും. അങ്ങനെ അപ്പുവിന് എത്ര തല്ല് കിട്ടിയിരിക്കുന്നു.

അങ്ങനെ കളിയും ചിരിയും ഒക്കെയായി ജീവിതം മുന്നേറുമ്പോളാണ് വിധി അവർക്ക് മുന്നിൽ വില്ലനായി അവതരിക്കുന്നത്.

ഒരു ആക്‌സിഡന്റിൽ പെട്ട് ദേവികയുടെ അച്ഛൻ ശ്രീനിവാസൻ മരിച്ചു.
അതോടെ ആ വീട് ഉറങ്ങിയത് പോലെ ആയി. ദേവികയ്ക്കായിരുന്നു ഏറ്റവും സങ്കടം. അവൾക്ക് അത്രയും ഇഷ്ടായിരുന്നു അവളുടെ അച്ഛനെ.

വൈകുന്നേരം അപ്പുവിന്റെ ഒന്നിച്ചുള്ള ഇരുത്തം കുറച്ച് നാളുകൾക്കു ശേഷം അവൾ വീണ്ടും ആരംഭിച്ചു.എന്നാലും അവളുടെ നിഷ്കളങ്കമായ പുഞ്ചിരി അവന് കാണാൻ സാധിച്ചിരുന്നില്ല.

കുറച്ച് നാളുകൾക്ക് ശേഷം വേറെ ഒരു ദുഃഖ വാർത്ത കൂടി അവരെ തേടിയെത്തി.
ദേവുവിനെയും സരസ്വതിയെയും സരസ്വതിയുടെ ചേട്ടൻ ബാംഗ്ലൂർക്ക് കൂട്ടിക്കൊണ്ട് പോകുന്നു എന്ന്.

അത് ലക്ഷ്മിയമ്മയ്ക് ഒത്തിരി സങ്കടമുണ്ടാക്കി. കാരണം ലക്ഷ്മിയും സരസ്വതിയും തമ്മിൽ നല്ല ഒരു ആത്മബന്ധം ഉണ്ടായിരുന്നു.
സരസ്വതിയും ദേവികയും വരുന്നില്ല എന്ന് പറഞ്ഞെങ്കിലും ദേവികയുടെ ഭാവി ഒക്കെ പറഞ്ഞു ദേവികയുടെ അമ്മാവൻ അവരെ സമ്മതിപ്പിച്ചു.

 

ദേവു +2 കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. ബാംഗ്ലൂർ ചെന്ന് അവൾ MBBS എടുത്തു. അത് കഴിഞ്ഞ് MD യും.

 

ദേവിക പോയതോടെ അപ്പു വല്ലാത്തൊരവസ്ഥയിലായിരുന്നു. ലക്ഷ്മിക്കും സങ്കടം തന്നെയായിരുന്നു.
ഇതൊക്കെ കണ്ട് ബാലകൃഷ്ണൻ സരസ്വതിയും ദേവൂവും ഒക്കെ പോയതിനു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തന്നെ വീടൊക്കെ വിറ്റ് ടൗണിലേക്ക് താമസം മാറി.

….

ബാംഗ്ലൂർ ചെന്ന് സരസ്വതി ആകുംപോലെ ഒക്കെ അന്വേഷിച്ചെങ്കിലും അവർ വീട് വിറ്റ് പോയി എന്ന് മാത്രമേ അറിയാൻ പറ്റിയുള്ളൂ.
ദേവികയുടെ പഠിത്തം കഴിഞ്ഞ് അവർ നാട്ടിലേക്ക് തന്നെ തിരിച്ചുവന്നു.

സിറ്റി ഹോസ്പിറ്റലിൽ ജോലിക്ക് കയറിയ അവൾ ആകസ്മികമായാണ് ലക്ഷ്മിയേയും അപ്പുവിനെയും വീണ്ടും കാണുന്നത്.

 

***********************

39 Comments

  1. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ??

  2. ♨♨ അർജുനൻ പിള്ള ♨♨

    ഹാപ്പി ന്യൂ ഇയർ ???

    1. കുട്ടപ്പൻ

      ❤❤❤

  3. ഇന്നാണ് മുഴുവൻ വായിച്ചത് 2ndum 3rdum ഒരുമിച്ച് ആണ് വായിച്ചത് അതുകൊണ്ട് തന്നെ ബാല്യകാലം ഒരുമിച്ച് കിട്ടി…

    നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️♥️

    1. കുട്ടപ്പൻ

      ? നന്ദി പാപ്പാ. വേഗം തരാൻ നോക്കാം

  4. രാഹുൽ പിവി

    നല്ല രീതിയിൽ തന്നെ അവരുടെ ബാല്യകാലം പറഞ്ഞു

    ദേവു കുളത്തിൽ വീണപ്പോൾ ഉള്ള അപ്പുവിൻ്റെ ടെൻഷനും പേടിയും ഒക്കെ നന്നായിരുന്നു

    കുറച്ച് കൂടെ ആ കാലഘട്ടം കാണാൻ കഴിയും എന്ന് കരുതിയത് ആയിരുന്നു.വിധിക്ക് ഓരോന്ന് കാണിക്കാൻ തോന്നിയ സമയം കൊള്ളാം

    ഇനി അപ്പുവിൻ്റെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അവൻ്റെ വാക്കുകളിലൂടെ പറയും എന്ന് കരുതുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ❤️.

      വിധി ആണല്ലോ എല്ലാം.

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രമിക്കാം ?

    1. കുട്ടപ്പൻ

      Tnx dd❤️

  5. മല്ലു റീഡർ

    കുട്ട ട കഥ വായിച്ചു തിടങ്ങിട്ടില്ലട ഒന്നും തോന്നല്ലേ ചെങ്ങായി…????
    എല്ലാം കൂടെ വായിച്ചിട്ട് നിനക്കു ഞാൻ ഒരു കമെന്റ് തരുന്നുണ്ട്…?????

    1. കുട്ടപ്പൻ

      എന്ത് തോന്നാനാ ?. സമയം പോലെ വായിച്ചാൽ മതി.?

  6. കുട്ടപ്പൻ ബ്രോ,
    ഈ ഭാഗവും ഉഷാർ, പെട്ടന്ന് തീർന്നു പോയി, നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്നു. ദേവൂനെ പോലെ അപ്പേട്ടന് എന്താ പറ്റിയത് എന്ന് അറിയാൻ നമുക്കും താല്പര്യം ഉണ്ട്. അടുത്ത ഭാഗം വേഗം എഴുതിക്കോ… ആശംസകൾ..

    1. ജ്വാല ചേച്ചി ❤️. എല്ലാഭാഗത്തിനും സപ്പോർട്ട് തരുന്നതിനു ❤️❤️.

      അടുത്ത ഭാഗം പെട്ടന്ന് തരാൻ ശ്രെമിക്കാം ❤️

  7. (മെലിഞ്ഞ)തടിയൻ

    കട്ടപ്പാ..
    പേജ് കൂട്ടി എഴുതൂ കുട്ടപ്പാ..
    അടുത്ത പാർട്ട് വേഗൻ തായോ????

    1. പേജ് കൂട്ടണം എന്ന് ആഗ്രഹമുണ്ട് തടിയാ പക്ഷെ എഴുതാൻ തുടങ്ങിയ മടി വരും ?. അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമിക്കാം എന്ന ഉറപ്പില്ലാത്ത വാക്ക് തരാനെ ഇപ്പോ നിവർത്തി ഉള്ളു ?.

      പെട്ടന്ന് തരാൻ നോക്കാം ?

  8. സൂപ്പർ ബ്രോ അടുത്ത part പെട്ടെന്ന് തരണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????

    1. ശ്രെമിക്കാം വിശാഖ് ❤️. ഒത്തിരി സ്നേഹം

  9. ഇന്നാണ് ഈ കഥ കണ്ടത് അപ്പൊൾ തന്നെ 3 പർട്ടും vazhichu. നല്ല feelings ഉണ്ട് അടുത്ത partinayi കാത്തിരിക്കുന്നു…❤️❤️❤️

    1. ഒത്തിരി സ്നേഹം രാവണാ ❤️.

  10. തൃശ്ശൂർക്കാരൻ ?

    ?

    1. തൃശ്ശൂർക്കാരൻ ?

      ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു ?സ്നേഹത്തോടെ

      1. Othiri sandhosham oppam othiri sneham ❤❤

  11. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. Tnx paappichettaa

  12. എടാ കുട്ടപ്പാ…

    പേജ് വളരെ കുറഞ്ഞല്ലോ ??

    1. Madi aayta . Adutheilu set aakkam ?

  13. രാഹുൽ പിവി

    ❤️

    1. നിനക്ക് പാര ഫസ്റ്റ് വരിയിൽ തന്നെ ഉണ്ടല്ലോ ???

    2. കുട്ടൂസ്

    1. കുട്ടൂസ്

Comments are closed.