ബലിമൃഗങ്ങൾ [ജ്വാല] 1497

ഇത്ത എന്തിനാ നമ്മള്‍ ഇവിടെ വന്നത്?എന്റെ മൂക്കില്‍ പിടിച്ച് ഇത്ത ഇങ്ങനെ പറഞ്ഞു ഞമ്മളും സലാമിക്കയും തമ്മിലുള്ള നിക്കാഹ് നടക്കാന്‍ തങ്ങളുപ്പാപ്പ ഓതിതന്ന ഉറുക്കാ ഇത് കൈയിലിരുന്ന പൊതി കാട്ടി പറഞ്ഞു.

ഇത് കെട്ടിയാല്‍ നിക്കാഹ് നടക്കുമോ?പിന്നില്ലാതെ തങ്ങളുപ്പാപ്പായുടെ ഉറുക്കിനു ഭയങ്കര ശക്തിയാ…

ഇത്തായുടെ മറുപടി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.എന്റെ കൈയും പിടിച്ച് ഇത്ത വേഗത്തില്‍ നടന്നു.

ദൂരെ നിന്നേ കാണാമായിരുന്നു വയലിന്റെ കരയ്ക്കുള്ള മരത്തണലില്‍ ഞങ്ങളെയും പ്രതീക്ഷിച്ചെന്നപോലെ സലാമിക്ക.

ഇക്കാ ഞമ്മളു ഒരു കാര്യം പറഞ്ഞാല്‍ നിങ്ങളു കേള്‍ക്കുമോ?

എന്താ നീ കാര്യം പറയ് ഷൈല.
ഉറുക്കു കാട്ടി ഇത്ത പറഞ്ഞു തങ്ങളുപ്പാപ്പ ഓതിതന്ന ഉറുക്കാ ഞമ്മടെ നിക്കാഹ് നടക്കാന്‍ നിങ്ങളിത് കയിലു കെട്ടുമോ?

അന്റെ ഒരു കാര്യം ഷൈല.
ഇത് അനാചാരമാണ്,
ഇത് ഇപ്പോഴും നീ കൊണ്ടൂ നടക്കുകയാ?അങ്ങനെ എല്ലാ കാര്യവും നടക്കുകയാണെങ്കില്‍ നമ്മളെന്തിനാ മറ്റുള്ള വഴി നോക്കണേ?

തങ്ങളുപ്പാപ്പമാര്‍ മതിയല്ലോ?
എന്നാലും എന്റെ സമാധാനത്തിനുവേണ്ടി നിങ്ങളിത് വാങ്ങൂ…
ഇല്ല ഞാനിത് വാങ്ങില്ല ദേഷ്യം കൊണ്ട് സലാമിക്കായുടെ മുഖം ചുവന്നു.

ഉറുക്കിന്റെ പൊതി വാങ്ങി വയലിലേക്ക് ലക്ഷ്യമില്ലാതെ എറിഞ്ഞു.
ഇത്തായുടെ കണ്ണുകളില്‍ നിന്നു കുടുകുടെ കണ്ണീര്‍ പൊടിയാന്‍ തുടങ്ങി.

ഇത്തതിരികെ വീട്ടിലേക്ക് ഓടി എന്നെയും കൂട്ടാതെ തന്നെ.

സലാമിക്കായുടെ പ്രവൃത്തിയില്‍ എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.

പിറ്റേന്ന് ഇത്തായെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി ഇത്തായുടെ കണ്ണുകള്‍ ആകെ ചുവന്നിരിക്കുന്നു.
ഉറങ്ങിയിട്ടില്ല എന്നു മുഖം കണ്ടാല്‍ തന്നെ മനസ്സിലാകുന്നുണ്ട്.

എന്താ ഇത്ത ?
ഞമ്മടെ നിക്കാഹ് ഉറപ്പിച്ചു. സലാമിക്കായുമായാണോ? എന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ
പൊട്ടികരഞ്ഞു.

അല്ല,

പിന്നെ?

ഒന്നും മിണ്ടാതെ ഇത്ത തിരികെപ്പോയി.
ചുരുങ്ങിയ ദിവസത്തിനുള്ളീല്‍ ഷൈലാത്തായുടെ നിക്കാഹു കഴിഞ്ഞു പോകുന്നത് വയലിന്റെ കരയില്‍ നിന്നു സലാമിക്കായുടെ ഒപ്പം ഞാനും കാണുന്നുണ്ടായിരുന്നു…

സലാമിക്ക തങ്ങളുപ്പാപ്പാന്റെ ഉറുക്ക് കെട്ടാത്തതു കൊണ്ടാണ് ഇത്തായുമായി നിക്കാഹ് നടക്കാത്തതെന്നു ഞാനും വിശ്വസിച്ചു.

അല്ല കുട്ടിയേ അന്റെ കിനാവു കാണലു ഇനിയും കഴിഞ്ഞില്ലേ?
ഷൈലാത്തായുടെ ചോദ്യമാണ് എന്നെ ഓര്‍മകളില്‍ നിന്നു വിടുതല ചെയ്തത്.

എക്സേഞ്ചിനു പുറത്തെ കഫ്റ്റീരിയയിലെ ഫാമിലി ക്യാബിനില്‍ എന്റെ അഭിമുഖമായി ഇത്ത ഇരിക്കുകയായിരുന്നു.

49 Comments

  1. മനോഹരമായി അവതരപ്പിച്ചിരിക്കുന്നു. ഇതിൽ കുറവൊന്നും നമ്മൾ ഇങ്ങടെന്ന് പ്രതീക്ഷിക്കുന്നില്ല. ഇനിയും ഉയരങ്ങളിലേക്ക് ❤️❤️❤️❤️❤️

    1. കർണ്ണൻ ബ്രോ,
      പതിവ് പോലെ ഉള്ള വായനയ്ക്കും, പ്രോത്സാഹനത്തിനും വളരെ നന്ദി…

    1. താങ്ക്യു കാർത്തി എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് ഒത്തിരി ഇഷ്ടം… ♥️♥️♥️

  2. പ്രഹേളിതൻ

    ഒരു കണക്കിന് ഒരു വിശ്വാസിയെ സംബന്ധിച്ച് മറ്റ് വിശ്വാസങ്ങെളെല്ലാം അന്ധവിശ്വാസമാണ്.
    സ്വന്തം മതത്തെ അന്ധമായി വിശ്വസിച്ച്
    മറ്റുള്ളതൊക്കെ യുക്തി ഉപയോഗിച്ച്
    അളന്ന് യുക്തവാദിയും നിരീശ്വരവാദിയും
    ആകും.! സ്വന്തം മതേത്തേയും അതേ
    യുക്തി വെച്ച് അളന്ന് തീരുമാനിച്ചാൽ
    പ്രശ്നങ്ങൾ പകുതി തീർന്ന്!

    1. പ്രിയ സുഹൃത്തെ,
      താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. ഇതിൽ മതങ്ങളെയും മറ്റും കൂട്ട് പിടിക്കേണ്ട, ചില ജീവിതങ്ങൾ ഇങ്ങനെയും ഉണ്ട്…
      വായനയ്ക്ക് വളരെ നന്ദി…

      1. പ്രേഹേളിതൻ

        ‘ചില ജീവിതങ്ങൾ’ അങ്ങെനെയാവുന്നതിന്റെ പുറകിലെ യഥാർത്ഥകാരണം സൂചിപ്പിച്ചതാ ..
        ഇഷ്ടപ്പെട്ടില്ലെങ്കിൽ വിട്ട് കളയണം.

        ***സംഭവ കഥയാണെന്ന്
        പറഞ്ഞിരിന്നു.!

        1. അതെ, എന്റെ മനസ്സിലും ചില തെറ്റിധാരണകൾ വന്നു. ക്ഷമിക്കുക…

  3. ഒരു നോവായി സലാമിക്ക…

    കൂടെ ഷൈല ഇത്തയും…

    മനുഷ്യൻ എന്നും എവിടെ എങ്കിലും ആശ്വാസം കിട്ടുമോ എന്ന് തേടി കൊണ്ടിരിക്കുകയാണ്…

    അതിൽ പോയി വീയുന്നതോ ഇങ്ങനെ ഉള്ള ഓരോ എടാ കൂടങ്ങളിലും….

    1. നൗഫു,
      അന്ധവിശ്വാസത്തിനു ബലിയാടായി ഇതേ പോലെ ജീവിക്കുന്ന കുറെ ജന്മങ്ങൾ ഉണ്ട്. അവരിലേക്ക് ഒരു നോട്ടം.
      ഞങ്ങളുടെ വീടിനു അടുത്ത് ഒരു സ്കൂൾ ഉണ്ട്, അവിടെ ഒരു വലിയ പ്ലാവും. അതിന്റെ ചുവട്ടിൽ ഇരിക്കുന്നത് കാണാം. ഇരുപത്തി അഞ്ചു പൈസ മതി കൂടുതൽ കൊടുത്താൽ വാങ്ങില്ല. അത് വഴി നടന്നു പോകുമ്പോൾ ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങലാണ്.
      വായനയ്ക്കും കമന്റിനും വലിയ സന്തോഷം…

  4. റിയൽ ലൈഫ് ഇൻസിഡന്റ് ആണോ?. കൊള്ളാം നന്നായിട്ടുണ്ട്. നല്ല അവതരണം.
    ചിലരുടെ സാഹചര്യങ്ങളാണ് അവരെ അന്ധവിശ്വാസികൾ ആക്കുന്നത്.
    സ്നേഹം ❤️

    1. കുട്ടപ്പൻ ബ്രോ,
      ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന ആൾ ആണ് സലാമിക്ക, അദ്ദേഹത്തിന്റെ മരണവും ഇത് പോലെ ആയിരുന്നു.
      അന്ധവിശ്വാസത്തിനു അടിമപ്പെട്ട് മരിച്ച ഒരാൾ ഇപ്പോഴും നൊമ്പരമുണർത്തുന്നു…
      വായനയ്ക്ക് പെരുത്തിഷ്ടം….

  5. ജ്വാല..

    കഥ നന്നായിട്ടുണ്ട്..

    സലാമിക്ക യെ പോലെ ഒരുപാട് പേര് ഉണ്ട് നമ്മൾ അറിയാതെ പോകുന്നത്. ഒരു നാൾ സമൂഹത്തിൽ ഉന്നതങ്ങളിൽ നിന്ന് പിന്നീട് ഈ അന്ധവിശ്വാസം കൊണ്ടു നടന്നു മരണപെട്ട ഒരാളെ എനിക്ക് നേരിട്ട് അറിയാം, വിദഗ്ദ്ധ ചികിത്സ കിട്ടിയിരുന്നെങ്കിൽ ഇന്ന് ഒരുപക്ഷെ അയാൾ ജീവനോടെ ഉണ്ടായിരുന്നേനെ.
    കൂട്ട മരണം സംഭവിക്കുമ്പോൾ മാത്രമേ നമ്മൾ ഒക്കെ ഇവരുടെ മരണ വാർത്ത അറിയുനുള്ളു, 1ദിവസം 1ആൾ എങ്കിലും ഇരുമ്പ് ചങ്ങലയിൽ മരിച്ചു വീഴുന്നുണ്ടാകും.

    ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലെ 2 ദർഗകൾ മക്കൾക്ക് അസുഖം ബാധിച്ചാൽ ഡോക്ടറെ കാണിക്കുന്ന മുന്നേ ഇവിടെ വന്നു നേർച്ചപെട്ടിയിൽ പൈസ ഇട്ട് അസുഖം മാറാൻ പ്രാർത്ഥിക്കുന്നു അമ്മമാർ, ജോലി കിട്ടാൻ, പ്രമോഷൻ കിട്ടാൻ, വിവാഹം നടക്കാൻ, എക്സാം പാസ്സ് ആകാൻ etc.. ഇങ്ങനെ ഒക്കെ അവിടെ വന്നു പ്രാർത്ഥന നടത്തി പൈസ ഇട്ടു പോകുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
    ഈ പള്ളിയിൽ വരുമ്പോൾ 5പൈസക്ക് ഗതി ഇല്ലാതെ വന്ന മൗലവി 3,4 കൊല്ലം കൊണ്ട് ഒരു അടിപൊളി വീട് വച്ചു, ആർഭാടമായി മകളുടെ വിവാഹവും നടത്തി അയച്ചു, ഇതിനൊക്കെ എവിടുന്ന് പൈസ കിട്ടി എന്നത് മണ്ടന്മാർ ആലോചിക്കുന്നില്ല.
    ഇതൊക്കെ ഒരു കച്ചവടം ആണെന്ന് ഇന്നും ഈ സമൂഹത്തിന് മനസ്സിലാകുന്നില്ല എന്നതാണ് ഏറെ വിഷമകരം,
    ഇത് പറയുന്ന എന്റെ വീട്ടിൽ തന്നെ ഞാൻ മാത്രമേ ഇതിനെ വിശ്വസിക്കാതെ എതിർത്തു നടക്കുന്നോള്ളൂ.

    ഇതൊക്കെ മനുഷ്യൻ ഈ ഭൂമിയിൽ ഉള്ള അത്രയും കാലം തുടരുക തന്നെ ചെയ്യും..

    സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപെടാതെ പോകുന്ന ഇങ്ങനെ ഉള്ളവർക്ക് വേണ്ടി കഥ എഴുതിയതിന് ഹൃദയം നൽകുന്നു ❤️.

    സ്നേഹത്തോടെ
    ZAYED ❤️

    1. സയ്യദ്,
      പറഞ്ഞത് ഒക്കെ സത്യമാണ്, തെക്കൻ കേരളത്തിൽ ഒരു ദർഗ ലേലം പിടിച്ചു എടുത്തത് ഒരു വർഷം നടത്താൻ ഒരു കോടി രൂപയാണ്
      അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം എത്രയാ ഇവിടുത്തെ വരുമാനം എന്ന്.
      സലാമിക്ക ഇതേപോലെ അന്ധവിശ്വാസത്തിന് ഇരയായി എന്ന് ഓർക്കുമ്പോൾ തന്നെ മനസ്സിന് വിങ്ങലുണ്ടാക്കുന്നു…

    2. I have no words
      Just amazing, good continuation with small pinch of suspense
      ??

  6. ജ്വാല.,.,.,
    എഴുത്ത് നന്നായിട്ടുണ്ട്.,..,
    റിയൽ ലൈഫ് ഇൻസിഡന്റ് ആണോ.,.,.
    സലാമിക്ക ഉള്ളിൽ തട്ടി കേട്ടോ.,.,,.
    പിന്നെ.,., പാസ്റ്റ് കാര്യങ്ങൾ പറയുമ്പോൾ എന്തെങ്കിലും സിമ്പൽ ഉപയോഗിച്ച് വേർതിരിച്ചൂടെ.,., ഇനിയും ഇത് പോലെയുള്ള നല്ല കഥകളും കഥാപാത്രങ്ങളുമായി വരിക.,..
    സ്നേഹപൂർവ്വം.,.,
    ??

    1. ? ജ്വാല ?

      തമ്പു അണ്ണാ,
      ഇതേ പേരിൽ ഒരാൾ ജീവിച്ചിരുന്നു, മരിച്ചതും ഇതേ പോലെ, അയാൾക്ക് പ്രണയ നഷ്‍ടം ഉണ്ടെന്നൊക്കെ നാട്ടുകാർ പറയുന്നത് കേൾക്കാം അത് മനസ്സിൽ വച്ചു കുറച്ച് അതിശയോക്തി കൂട്ടി ബാക്കി ഞാൻ എഴുതി പിടിപ്പിച്ചത് ആണ്…
      പിന്നെ സിംബൽ കൊടുത്ത് ഗ്യാപ്പ് ഇടാഞ്ഞത് കഥയിൽ പഴയകാലത്തേക്ക് പോകുന്നു എന്ന് പറഞ്ഞത് കൊണ്ടാണ്. ഇനി എഴുതുമ്പോൾ ശ്രദ്ദിക്കാം.
      എന്നും നൽകുന്ന പിന്തുണയ്ക്ക് മനസ്സു നിറഞ്ഞ സന്തോഷവും ഒപ്പം നന്ദിയും…

  7. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️ വീണ്ടും നല്ലൊരു കഥയുമായി വന്നതിന് ?????

    1. സുജീഷേട്ടാ,
      നിങ്ങൾ ഒക്കെ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും, വീണ്ടും എഴുതുവാനുള്ള ആഗ്രഹം കൂട്ടുന്നത്,
      എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിന് വളരെയധികം സന്തോഷവും ഒപ്പം നന്ദിയും…

  8. പതിവുപോലെ മികച്ചൊരു പ്രേമയം അതിലും മികവോടെ ജ്വാല അവതരിപ്പിച്ചു.. ഒഴുക്കുള്ള അക്ഷരങ്ങൾ.. ഹൃദയത്തിൽ തട്ടിയ രചന.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ?

    1. മനൂസ്,
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ സന്തോഷം ഒപ്പം നന്ദിയും…

  9. Jwalaji kadha super valreyadhikam ishttayi.ravile thane kannu nanayippichu….

    1. വളരെ നന്ദി HappydayS,
      വളരെ സന്തോഷം….

  10. ജ്വാല മനസ്സിൽ തട്ടിയൊരെഴുത്ത്… മനസ്സുകൈവിട്ട ജീവിതങ്ങളെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ ഇതുപോലെ ചങ്ങലകണ്ണികളിൽ തളച്ചിടുന്നത് ഇന്നും നിലനിൽക്കുന്നുവല്ലോ എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു…

    1. അതേ ഷാനാ ദൈവത്തിൽ നിന്ന് മെസ്സേജ് വരും അപ്പോൾ അസുഖം മാറും എന്ന് പ്രതീക്ഷിച്ചു എത്രയോ ജനങ്ങൾ ഇതേ പോലെ പല ദർഗയിലും കഴിയുന്നു.
      എഴുത്തിനെ അതേ രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ, സന്തോഷം…

  11. v̸a̸m̸p̸i̸r̸e̸

    എഴുത്ത് വളരെ നന്നായിട്ടുണ്ട് , ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാട്ടിത്തരുന്ന കഥകളുമായി വീണ്ടും വരിക ….
    ഇതൊരു real incident ആണല്ലേ.?

    1. സലാമിക്ക ഞങ്ങളുടെ നാട്ടിൽ ജീവിച്ചിരുന്നു. മരിച്ചതും ഇത് പോലെ തന്നെ.
      ഒരു പ്രണയം ഉണ്ടായിരുന്നു എന്നൊക്കെ നാട്ടുകാർ പറയുന്നത് കേട്ടിരുന്നു.
      വായനയ്ക്കും, വിലയിരുത്തലിനും പ്രത്യേക നന്ദി…

    1. ♥️♥️♥️

  12. കൊല്ലം ഷിഹാബ്

    ഏതാനും വർഷങ്ങൾക്ക് മുൻപ് തമിഴ് നാട്ടിലെ ഏർവാടി ദർഗയിൽ ഇതേ പോലെ തീപിടുത്തം ഉണ്ടായി കുറെ ആൾക്കാർ വെന്ത് മരിച്ചിരുന്നു. അതിലെ ആൾ ആണോ സലാമിക്ക?
    അന്ധവിശ്വാസത്തിന്റെ ബലിയാടായി തീരുന്ന കുറെ ജീവിതങ്ങൾ ഉണ്ട്.
    സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ ജീവിക്കുന്ന ഇത്തരം ആൾക്കാരുടെ കഥ പറഞ്ഞതിന് വളരെ നന്ദി…

    1. ഷിഹാബ് ഇക്ക പറഞ്ഞത് ശരിയാണ്, അത് അന്ന് സംഭവിച്ചത് തന്നെ. വായനയ്ക്കും, വിലയിരുത്തലിനും നന്ദി.

  13. ?മേനോൻ കുട്ടി?

    ജ്വാല ചേച്ചി… ആദ്യമായിട്ടാ നിങ്ങളുടെ കഥ വായിക്കുന്നത്, സലാമിക്ക എന്നും ഒരു നോവായി മനസിൽ ഉണ്ടാകും… കൂടെ ഷൈല ഇത്തയും ?

    1. നഷ്ടമായ പ്രണയവും, മരണവും ഒക്കെ വിങ്ങലുണർത്തുന്ന ഓർമയാണ്.
      വായനയ്ക്കും, അഭിപ്രായത്തിനും നന്ദി…

  14. ജ്വാല ചേച്ചി… എല്ലാരും ഒന്നല്ലേ മറ്റൊരു രീതിൽ ബലി മൃഗങ്ങൾ ആണ്… ഒരാൾ കുടുബത്തിനു വേണ്ടി ബലി മൃഗം ആണേൽ, മറ്റൊരാൾ പ്രണയത്തിന്റെ. നഷ്ട പ്രണയങ്ങൾ കേൾക്കുന്നത് വേദനയാണ്… സലാം ഇക്ക ? ഷൈല ഇത്ത?… ഇത് വെറും ഒരു കഥയല്ല നടന്ന സംഭവം ആണ് എന്ന് മനസ്സിലായി… കൂടുതൽ വേദന ?

    1. ജീവൻ,
      ഇതൊരു സംഭവ കഥ എന്ന് പറയാൻ പറ്റില്ല എന്നാൽ ഇതിലെ സലാമിക്ക മരിച്ചത് ഇത് പോലെ തമിഴ് നാട്ടിലെ ഒരു പള്ളിയിൽ മാനസിക ചികിത്സയ്ക്കായി കൊണ്ടിട്ടിരിക്കുക ആയിരുന്നു പക്ഷെ ഷോർട്ട് സർക്യൂട്ടിൽ തീ വെന്തായിരുന്നു മരണം,
      നല്ല വിദ്യാഭ്യാസം ഉള്ള വ്യക്തി ആയിരുന്നു. അതിൽ ഞാൻ പ്രണയം തിരുകി കയറ്റിയതാണ്. പുള്ളിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നൊക്ക നാട്ടിൽ പറയും. ഞാൻ കാണുമ്പോഴേ മൂപ്പർ കുറച്ച് മാനസിക പിരിമുറുക്കത്തിൽ ആയിരുന്നു.
      വായനയ്ക്കും, എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിനും നന്ദി…

  15. മടക്കയാത്രയും ന്യൂ ജെൻ നാടകവും ഞാൻ വായിച്ചിരുന്നു,അതിൽ നിന്ന് തന്നെ നിങ്ങടെ എഴുത്ത് വല്ലാതെ എന്നെ ആകർഷിച്ച്… ഇപ്പോ ഇതാ “ബലിമൃഗങ്ങൾ”???
    സലാമിക്ക ഒരു വിങ്ങലായി ഉള്ളിലുണ്ട്

    1. ഹൈദർ ഭായ്,
      ഈ സലാമിക്കായേ എനിക്ക് അടുത്ത് അറിയുന്ന ഒരു വ്യക്തി ആയിരുന്നു, ഏറെ നാളുകൾക്ക് മുൻപ് വെന്ത് മരിച്ച വാർത്ത ഞങ്ങളിൽ ഒരു വിങ്ങലുണ്ടാക്കിയിരുന്നു. വളരെ നന്ദി എപ്പോഴും ഉള്ള പ്രോത്സാഹനത്തിന്…

  16. ??? വായിച്ചപ്പോ എന്തോ ഒരു വിങ്ങല്‍ ??

    അങ്ങിനെയും കുറെ ജന്മങ്ങൾ ഈ ഭൂമിയില്‍ ഉണ്ട് അല്ലെ… ? ഇനി അതിനെ പറ്റീ ആലോചിക്കാൻ വയ്യ… ആലോചിച്ച ചിലപ്പോ ഞാൻ കരയും…

    നല്ല കഥ… ഇനിയും ഇത് പോലുള്ള കഥകൾ വേണം എന്ന് പറയില്ല… എന്നാലും എഴുതിയ ഞാൻ തള്ളി കളിയില്ല ??❤️

    1. ഇങ്ങനെയുള്ള ജീവിതങ്ങളിലേക്കും കണ്ണോടിക്കേണ്ടെ? സലാമിക്ക ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന വ്യക്തി ആണ്, വളരെ നന്ദി ഈ പ്രോത്സാഹനത്തിന്…

    1. താങ്ക്യൂ…

  17. ??? കരയിപ്പിച്ചു. നല്ല കഥ ജ്വാല . വീണ്ടും വരിക ഇതു പോലുള്ള നല്ല കഥകളുമായി …. കട്ട വെയിറ്റിംഗ്?????????

    1. വിച്ചു വളരെ സന്തോഷം, വായനയ്ക്കും കമന്റസിനും…

  18. കിടിലന്‍ സ്റ്റോറി എന്നാലും അവസാനത്തെ വരികള്‍ എന്നെ കരയിച്ചു

    1. വളരെ നന്ദി സാജ്…

  19. വായിക്കാം

    1. കൊല്ലം ഷിഹാബ്

      ♥️♥️♥️

      1. താങ്ക്യൂ കൊല്ലം ഷിഹാബ്…

    2. വായിക്കുക, പ്രോത്സാഹിപ്പിക്കുക…

Comments are closed.