ന ഞാൻ ദാമ്പത്യമെന്ന കരാറിൽ ഒപ്പിട്ട ശേഷമാണ് വഞ്ചിക്കപ്പെട്ടത്. മോഹങ്ങൾ കഫൻ ചെയ്ത് മറമാടിയ ഒരു നെഞ്ചുമായി നടക്കുന്നവനോട് വിധിയാണതന്ന് പറഞ്ഞ് ആളുകൾ ചൂണ്ടി കാണിച്ച് തന്നെങ്കിലും ഭയപ്പെടാതെയും വകവെക്കാതെയും മുന്നോട്ട് പോയി കൊണ്ടിരുന്നത് എന്റെ വീട്ടുകാർക്ക് ആകെയുള്ള അത്താണി ഞാനാണെന്നോർക്കുന്നത് കൊണ്ട് മാത്രമായിരുന്നു .
എന്റെ സങ്കൽപ്പത്തിലുണ്ടായിരുന്ന ഭാര്യയെ കിട്ടാനും , അറബിക്കഥയിലെ രാജകുമാരിക്ക് വേണ്ടി കൊല്ലങ്ങളോളം മുഹബ്ബത്തുമായി കാത്തിരുന്ന രാജാവിനെ പോലെ ഒരു ഭർത്താവായി ജീവിക്കാനും ഭാഗ്യമില്ലാത്തവൻ എന്ന തോന്നലുകൾ ഇതിനിടയിൽ എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്ത് കൊണ്ടിരുന്നു.
ഞാൻ നാട്ടിലില്ല എന്ന പേരും പറഞ്ഞ് അവൾ അധിക ദിവസവും അവളുടെ വീട്ടിൽ തന്നെയായിരുന്നു. എന്റെ ഉറക്കം കെടുത്തി കൊണ്ടിരുന്നു അവളുടെ വീട്ടിലേക്കുള്ള ആ മാറി നിൽക്കൽ. മൂല്യമേറിയ പൈസപോലെ ഈ മണ്ണിൽ ഏത് ചെറിയ ദുഃഖവും പത്തിരട്ടി വേദന നൽകുമല്ലോ. അപ്പോൾ വലിയ വേദനകളുടെ അവസ്ഥ പറയേണ്ടതില്ലല്ല
ോ.
ഇടക്കവളെ ഫോൺ വിളിച്ചപ്പോൾ അവിടെ ഇങ്ങനെ വന്ന് നിൽക്കുന്നത് ആരെ കാണാനാ ? എന്ന് ചോദിച്ചതും നിങ്ങളുടെ വീട്ടിൽ നിൽക്കുന്നതിനേക
്കാൾ ആശ്വാസം ഇവിടെ നിൽക്കുന്നതാണ് എന്ന അവളുടെ മറുപടി കേട്ടപ്പോൾ എല്ലാം അങ്ങോട്ട് തുറന്ന് പറഞ്ഞാലോ എന്ന് തോന്നി പക്ഷേ പറയാൻ കഴിഞ്ഞില്ല. അപ്പോഴും എനിക്കെന്തോ പേടിയായിരുന്നു അവളോട് അക്കാര്യങ്ങൾ ഞാനറിഞ്ഞിട്ടുണ്ടെന്ന് പറയാൻ ആരോ എന്നെ തടയുന്നത് പോലെയൊക്കെ തോന്നിയിരുന്നു എനിക്ക്.
റൂമിൽ ഞാൻ ഒറ്റക്ക് ആയത് കൊണ്ടാണ് പുറത്തേക്കൊന്നും ഇറങ്ങാതെ ആലോചിച്ചിരിക്കുന്നത് എന്ന് തോന്നിയ അറബി വീണ്ടും അയാളുടെ ആ നല്ല മനസ്സെനിക്ക് കാണിച്ചു തന്നു.
ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന് റൂമിൽ ഭക്ഷണമൊക്കെ കഴിച്ചിരിക്കുമ്
പോഴാണ് അറബി ഒറു ബോക്സുമായി റൂമിലേക്ക് വരുന്നത്.അങ്ങനെ ഇടക്കൊക്കെ വരാറുണ്ട്.അയാളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭക്ഷണത്തോടൊപ്പം എനിക്കുള്ളത് വാങ്ങാൻ മറക്കാത്ത അറബിയുടെ മുഖത്ത് നോക്കി ഞാൻ പലവട്ടം കണ്ണീര് തുടച്ചിട്ടുണ്ട് കാരണം രണ്ടെണ്ണമായിരുന്നു ഒന്ന് അറബിയുടെ ആ നല്ല മനസ്സ് കാണുന്നത് കൊണ്ടും അതിനേക്കാളൊക്കെ മനസ്സ് നന്ദി പറഞ്ഞിരുന്നത് ഈ ഈന്തപ്പന വിളയുന്ന നാട്ടിൽ മണലിനേക്കാൾ പതക്കുന്ന ഒരു ജീവിതവുമായി വന്ന് ജോലി ചെയ്യുന്ന എനിക്ക് സ്വസ്ഥത നൽകാത്ത ഒരു അർബാബിനെ തരാതെ എന്റെ മനസ്സറിയുന്ന, എന്റെ അവസ്ഥകളറിയുന്ന ഖഫീലിനെ തന്ന എന്റെ റബ്ബിനോടുള്ള പറഞ്ഞാൽ തീരാത്ത നന്ദി കൊണ്ടുമായിരുന്നു എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നത്.
റൂമിലേക്ക് സലാം പറഞ്ഞ് കയറി വന്ന അറബിയോട് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിലാണ് അറബി ആ ബോക്സ് തുറന്ന് ഒരു ലാപ്ടോപ് എനിക്ക് നേരെ നീട്ടിയത്. സംഭവം മനസ്സിലാവാതെ അറബിയെ തന്നെ നോക്കി നിൽക്കുമ്പോൾ ചിരിച്ചു കൊണ്ട് അറബി പറഞ്ഞ വാക്കായിരുന്നു ” അൻവർ ഇത് വാങ്ങൂ നിനക്ക് ഞാൻ വാങ്ങിയതാണ്..