അതിജീവനം 1 [മനൂസ്] 3004

നഴ്‌സിംഗ് റൂമിലെ ഡെസ്കിൽ തലവച്ച് കിടന്ന മിൻഹയുടെ മുടിയിൽ തഴുകി ഷെറിൻ ചോദിച്ചു .”ഒന്നുമില്ല.”
നിർവികാരതയോടെ അവൾ പറഞ്ഞു.

“എന്നോട് കള്ളം പറയരുത്. നിന്റെ മുഖമൊന്നു വാടിയാൽ എനിക്ക് അറിയാം.”

ഷെറിന് മുഖം കൊടുക്കാതെ അവൾ എഴുന്നേറ്റു വാഷ്റൂം ലക്ഷ്യമാക്കി നടക്കാനൊരുങ്ങി.

“അയാൾ വീണ്ടും ഉപദ്രവിച്ചോ.”
മിൻഹയുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.

പക്ഷെ മറുപടിയായി വന്നത് മിൻഹയുടെ കണ്ണുനീരാണ്

“എന്തിനാ മിന്നു നീ ഇങ്ങനെ സഹിക്കുന്നത്. അയാൾക്ക് എതിരെ നമുക്കൊരു പരാതി കൊടുക്കാം.”

“വേണ്ട. അവരൊക്കെ വലിയ ആളുകൾ ആണ്..ഉമ്മയേയും അനിയത്തിയേയും പട്ടിണി കൂടാണ്ട് നോക്കണമെങ്കിൽ എനിക്ക് ഇവിടെ പിടിച്ചു നിന്നെ പറ്റു. ഞാനേ ഉള്ളു അവർക്ക് .”

“അതുകൊണ്ട് എത്രകാലം ഇത് സഹിക്കാൻ ആണ് നീ.”
ഷെറിൻ തന്റെ രോഷം പ്രകടിപ്പിച്ചു.

“എന്നെ പടച്ചോൻ കാക്കും.എന്റെ കണ്ണീര് അദ്ദേഹം ഒരിക്കലും കാണാതെ ഇരിക്കില്ല..”

അതും പറഞ്ഞുകൊണ്ട് അവൾ ഷെറിന്റെ കൈ വിടുവിച്ചുകൊണ്ടു വാഷ്‌റൂമിലേക്ക് നടന്നു.

××××××××××××××××××××××××××××××××××

വൈകുന്നേരം ചെറിയൊരു ഷോപ്പിംഗ് കഴിഞ്ഞാണ് ധ്രുവനും അഞ്ജലിയും മോളും വീട്ടിലേക്ക് വന്നത്.

“ഇപ്പോൾ പറ പപ്പ കള്ളൻ ആണോ..പാവകുട്ടി വേടിച്ചു തന്നില്ലേ.”

“അല്ല.. നല്ല പപ്പയാ.. മമ്മയാ പപ്പ കള്ളൻ ആണെന്ന് പറഞ്ഞേ.”

“അയ്യോ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല ചേട്ടായി.. ടീ കാന്താരി എനിക്കിട്ട് വക്കുന്നോ..”

“നീ അതും പറയും അതിനപ്പുറവും പറയും എനിക്കറിയാം.”
അവൻ കപടദേഷ്യം ഭാവിച്ചു.

“പറഞ്ഞെങ്കിലെ കണക്കായി പോയി.”
അവളും വിട്ടു കൊടുത്തില്ല.

പപ്പയെയും മമ്മിയെയും ഒരു വഴിക്കാക്കിയിട്ടു ദിയ കുട്ടി വളരെ സന്തോഷത്തോടെ പാവയുമായി കളിയിലേർപ്പെട്ടു..

രാത്രിയിലെ അത്താഴം കഴിഞ്ഞ് പാത്രങ്ങൾ എല്ലാം കഴുകി അഞ്ജലി റൂമിലേക്ക് വന്നപ്പോഴേക്കും ദിയ ഉറങ്ങിയിരുന്നു.

റൂമിൽ ധ്രുവൻ ഇല്ലായിരുന്നു.

13 Comments

  1. ❣️

  2. കഥ കൊള്ളാം…????
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..?

    1. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    ?

  4. നല്ല ഒഴുക്കോടെ കഥ പോകുന്നു പക്ഷെ കഥ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, പലരുടെ കഥ ആയതു കൊണ്ടാണ്, വരും ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. തുല്യ പ്രാധാന്യമുള്ള കുറച്ചു കഥാപാത്രങ്ങൾ കഥയിൽ ഉള്ളതിനാൽ വരും ഭാഗങ്ങളിൽ മാത്രമേ ചിത്രം വ്യക്തമാകുള്ളൂ.. കാത്തിരിക്കുമല്ലോ?..ഇഷ്ടം??

  5. ഖുറേഷി അബ്രഹാം

    എന്താന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പല പല ഭാഗങ്ങൾ ആയതോണ്ട് പെട്ടെന്ന് കൂട്ടി ചേർക്കാൻ കഴിയുന്നില്ല അതെല്ലാം വരും ഭാഗങ്ങളിലൂടെ മനസിലാക്കി എടുക്കാമെന്ന് വിചാരിക്കുന്നു. നല്ലൊരു തീം ആണ് ഗുഡ് ലക്ക്,,

    ഖുറേഷി അബ്രഹാം,,,,,,,

    1. ഏറെയിഷ്ടം സഹോ.. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാം വ്യക്തമാക്കാൻ ശ്രമിക്കും.. കാത്തിരിക്കുമല്ലോ?..??

  6. കൊള്ളാം ബ്രോ… ഒരുപാടു സീൻസ്… ഒരുപാടു കഥാപാത്രങ്ങൾ.. എല്ലാരേയും എങ്ങനെ കണക്ട് ചെയ്യും എന്ന് കാത്തിരിക്കുന്നു… ❣️

    1. വരും ഭാഗങ്ങളിൽ ജീവന് കഥ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു?.കാത്തിരിക്കുമല്ലോ.. ഇഷ്ടം??

  7. നന്നായിട്ടുണ്ട് ??

    1. ഏറെയിഷ്ടം ഡിയർ??

Comments are closed.