അതിജീവനം 1 [മനൂസ്] 3004

പക്ഷെ അയാളെ വെളിയിൽ ഒരുപാട് നേരം നിർത്താനും പറ്റില്ല എന്നും ജെയിംസ് മനസ്സിലാക്കി..

ജെയിംസ് ആകെ ആശയക്കുഴപ്പത്തിലായി.

പക്ഷെ അയാളുടെ എല്ലാ കണക്ക്കൂട്ടലും തെറ്റിച്ചുകൊണ്ടു മുഹ്‌സിൻ പെട്ടെന്ന് അകത്തേക്ക് കയറി.

അപ്പോഴാണ് ഭിത്തിയോരം ചാരി നിൽക്കുന്ന അവളെ അവൻ കണ്ടത്.

അവന്റെ കണ്ണുകൾ അവളുമായി ഉടക്കി.

പൊടുന്നെനെ മിൻഹ വെളിയിലേക്ക് ഇറങ്ങി പോയി.

ജെയിംസും കള്ളത്തരം പിടിക്കപ്പെട്ടതോടെ ആകെ പരുങ്ങലിൽ ആയി..

മുഹ്‌സിൻ ഒരു കള്ള ചിരിയോടെ തന്നെ ജെയിംസിനെ കുറച്ച് നേരത്തേക്ക് നോക്കി നിന്നു.

“നാളെ ജോയിൻ ചെയ്യണമെന്നാണ് വിചാരിച്ചത്.. പക്ഷെ ഇന്ന് വന്നതുകൊണ്ട് എല്ലാം കാണാൻ പറ്റി.”
ചിരിയോടെ അവൻ പറഞ്ഞു.

ഇളിഭ്യനായി ജെയിംസ് അവനെ നോക്കി.

“അല്ല ഈ ഹോസ്പിറ്റലും ആളുകളെയും ഒക്കെ കാണാൻ പറ്റിയല്ലോ.”
അവൻ കൂട്ടിച്ചേർത്തു ..

“ഡോക്ടർ അത്…”

“സാർ മാരീഡ് അല്ലെ…”
അവൻ ജെയിംസിനോട് ചോദിച്ചു.

“അതേ…”

“കുട്ടികൾ….”

“2 പേരാണ്..”

“കോശി സാർ പറഞ്ഞിരുന്നു സാർ ആണ് ഇവിടുത്തെ ഇൻ ചാർജ് എന്ന് ,അതുകൊണ്ട് കാണാൻ വന്നതാണ്.”

“ആ എന്നെ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു സാർ.”

“ഇവിടെ അടുത്ത് വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. അപ്പോൾ ജെസ്റ് ഒന്ന് കയറിയിട്ട് പോകാമെന്ന് വിചാരിച്ചു .അതെന്തായാലും നന്നായി അല്ലെ സാർ.”

എന്ത് പറയണമെന്ന് അറിയാതെ ജെയിംസ് ഒരു ചിരി നൽകി.

“ഞാൻ ഇറങ്ങുവാ.അപ്പോൾ നാളെ കാണാം സാർ.. ഉമ്മ വണ്ടിയിലുണ്ട്..കുറച്ച് ഷോപ്പിംഗ് ഉണ്ട്.”

ജെയിംസിന് കൈകൊടുത് അവൻ വെളിയിലേക്ക് നടന്നു.

ജെയിംസ് അപ്പോഴേക്കും തന്റെ മുഷ്ഠി ചുരുട്ടി മേശയിൽ ശക്തിയായി അടിച് തന്റെ രോഷം പ്രകടിപ്പിച്ചു .

‘എന്ത് പറ്റി മിന്നു…”

13 Comments

  1. ❣️

  2. കഥ കൊള്ളാം…????
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..?

    1. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    ?

  4. നല്ല ഒഴുക്കോടെ കഥ പോകുന്നു പക്ഷെ കഥ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, പലരുടെ കഥ ആയതു കൊണ്ടാണ്, വരും ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. തുല്യ പ്രാധാന്യമുള്ള കുറച്ചു കഥാപാത്രങ്ങൾ കഥയിൽ ഉള്ളതിനാൽ വരും ഭാഗങ്ങളിൽ മാത്രമേ ചിത്രം വ്യക്തമാകുള്ളൂ.. കാത്തിരിക്കുമല്ലോ?..ഇഷ്ടം??

  5. ഖുറേഷി അബ്രഹാം

    എന്താന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പല പല ഭാഗങ്ങൾ ആയതോണ്ട് പെട്ടെന്ന് കൂട്ടി ചേർക്കാൻ കഴിയുന്നില്ല അതെല്ലാം വരും ഭാഗങ്ങളിലൂടെ മനസിലാക്കി എടുക്കാമെന്ന് വിചാരിക്കുന്നു. നല്ലൊരു തീം ആണ് ഗുഡ് ലക്ക്,,

    ഖുറേഷി അബ്രഹാം,,,,,,,

    1. ഏറെയിഷ്ടം സഹോ.. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാം വ്യക്തമാക്കാൻ ശ്രമിക്കും.. കാത്തിരിക്കുമല്ലോ?..??

  6. കൊള്ളാം ബ്രോ… ഒരുപാടു സീൻസ്… ഒരുപാടു കഥാപാത്രങ്ങൾ.. എല്ലാരേയും എങ്ങനെ കണക്ട് ചെയ്യും എന്ന് കാത്തിരിക്കുന്നു… ❣️

    1. വരും ഭാഗങ്ങളിൽ ജീവന് കഥ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു?.കാത്തിരിക്കുമല്ലോ.. ഇഷ്ടം??

  7. നന്നായിട്ടുണ്ട് ??

    1. ഏറെയിഷ്ടം ഡിയർ??

Comments are closed.