അതിജീവനം 1 [മനൂസ്] 3004

അപ്പോഴേക്കും മിൻഹയുടെ വിറക്കുന്ന ചുണ്ടുകളിലേക്ക് അയാൾ തന്റെ ചുണ്ടുകൾ അടുപ്പിക്കാൻ തുടങ്ങിയിരുന്നു…

പെട്ടെന്നാണ് മുറിയുടെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്..

അത് വളരെ ഉയർച്ചയിൽ വീണ്ടും കേട്ടുകൊണ്ടിരുന്നു..

അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

ഇത്രയും നല്ലൊരവസരം കിട്ടിയിട്ടും തന്റെ മോഹം നടത്താൻ കഴിയാത്തതിൽ അയാൾക്ക് അസഹിഷ്ണുതയുണ്ടായി..

കൊല്ലാനുള്ള ദേഷ്യത്തോടെ അയാൾ അവളെ തന്റെ കരവലയത്തിൽ നിന്നും വിട്ടു.

സിംഹത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട മാന്പേടയുടെ ഭാവമായിരുന്നു മിന്ഹക്ക്.

അവൾ മനസ്സിൽ അള്ളാഹുവിന് നന്ദി അർപ്പിച്ചു.

“ഇത് നീ ആരോടെങ്കിലും പറയാൻ ആണ് ഭാവമെങ്കിൽ നിനക്ക് തന്നെ ആയിരിക്കും നഷ്ടം അറിയാല്ലോ…”

ചുവന്ന കണ്ണുകളോടെ അയാൾ പറഞ്ഞു.

എന്തിനെന്നറിയാതെ അവളുടെ കണ്ണുകളിൽ നിന്നും അപ്പോഴും കണ്ണീർ ഒഴുകി.

“കണ്ണ് തുടക്ക്.. എന്നിട്ട് മര്യാദക്ക് നില്ക്കു. ഞാൻ പറയുന്നതുപോലെ നിന്നാൽ നിനക്ക് കൊള്ളാം..”

അപ്പോഴേക്കും വാതിലിലെ മുട്ട് കൂടി വന്നു.

ദേഷ്യത്തോടെ അയാൾ വാതിൽ തുറക്കാനായി പോയി.

അപ്പോഴേക്കും അവൾ തന്റെ കണ്ണുനീർ ഒളിപ്പിക്കുവാനുള്ള തിരക്കിലായിരുന്നു.

തന്റെ ദേഷ്യത്തെ ഉള്ളിലൊളിപ്പിച്ചു അയാൾ വാതിൽ തുറന്നു.

നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ ആണ് അയാൾ അവിടെ കണ്ടത്.

“ഹലോ.. ഡോക്ടർ ജെയിംസ് മാത്യു അല്ലെ..”

“യെസ്… ഹു ആർ യു…”
ആശ്ചര്യത്തോടെ അയാൾ ചോദ്യം
ആരാഞ്ഞു.

“ഐ ആം മുഹ്‌സിൻ ഖാൻ..”

“ഓഹ് ഡോക്ടർ മുഹ്‌സിൻ.. നാളെ ജോയിൻ ചെയ്യുമെന്ന് ആണല്ലോ പറഞ്ഞിരുന്നത്.”

മുഹ്‌സിൻ അകത്തേക്ക് കയറിയാൽ മിന്ഹയെ കാണുമെന്നും അതോടെ തന്റെ മാനം പോകുമെന്നും ജെയിംസ് ഭയപ്പെട്ടു.

13 Comments

  1. ❣️

  2. കഥ കൊള്ളാം…????
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..?

    1. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    ?

  4. നല്ല ഒഴുക്കോടെ കഥ പോകുന്നു പക്ഷെ കഥ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, പലരുടെ കഥ ആയതു കൊണ്ടാണ്, വരും ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. തുല്യ പ്രാധാന്യമുള്ള കുറച്ചു കഥാപാത്രങ്ങൾ കഥയിൽ ഉള്ളതിനാൽ വരും ഭാഗങ്ങളിൽ മാത്രമേ ചിത്രം വ്യക്തമാകുള്ളൂ.. കാത്തിരിക്കുമല്ലോ?..ഇഷ്ടം??

  5. ഖുറേഷി അബ്രഹാം

    എന്താന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പല പല ഭാഗങ്ങൾ ആയതോണ്ട് പെട്ടെന്ന് കൂട്ടി ചേർക്കാൻ കഴിയുന്നില്ല അതെല്ലാം വരും ഭാഗങ്ങളിലൂടെ മനസിലാക്കി എടുക്കാമെന്ന് വിചാരിക്കുന്നു. നല്ലൊരു തീം ആണ് ഗുഡ് ലക്ക്,,

    ഖുറേഷി അബ്രഹാം,,,,,,,

    1. ഏറെയിഷ്ടം സഹോ.. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാം വ്യക്തമാക്കാൻ ശ്രമിക്കും.. കാത്തിരിക്കുമല്ലോ?..??

  6. കൊള്ളാം ബ്രോ… ഒരുപാടു സീൻസ്… ഒരുപാടു കഥാപാത്രങ്ങൾ.. എല്ലാരേയും എങ്ങനെ കണക്ട് ചെയ്യും എന്ന് കാത്തിരിക്കുന്നു… ❣️

    1. വരും ഭാഗങ്ങളിൽ ജീവന് കഥ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു?.കാത്തിരിക്കുമല്ലോ.. ഇഷ്ടം??

  7. നന്നായിട്ടുണ്ട് ??

    1. ഏറെയിഷ്ടം ഡിയർ??

Comments are closed.