അതിജീവനം 1 [മനൂസ്] 3004

“അതേ ഇത് സ്റ്റേഷൻ ആണ്… നമ്മുടെ വീടല്ല..”

“തൽകാലം നമുക്ക് ഈ സ്റ്റേഷൻ വീടായിട്ട് വിചാരിക്കാം.. ഈ റൂം നമ്മുടെ ബെഡ്റൂമും..
എങ്ങനുണ്ട്…”

“അയ്യടാ… ആ സി ഐ വിളിച്ച് രാവിലെ തന്നെ വഴക്ക് പറഞ്ഞു,അപ്പോഴാ ഒരു കിന്നാരം..”

“ഓഹ് അയാളോട് പോയി പണി നോക്കാൻ പറ…”

“ചേട്ടായി… ഇന്ന് 11 മണിക്ക് ഒരു മീറ്റിങ് ഉണ്ട്.. ഞാൻ അങ്ങോട്ട് ഇറങ്ങുവാ.”

“ആ പൊക്കോ..നേരത്തെ വരണേ… നമ്മുടെ പുത്രി ഇന്ന് നല്ല കലിപ്പിലാണ്… വൈകിട്ട് ഒന്ന് തണുപ്പിക്കണം…”

“ആ….പപ്പയുടെ അല്ലെ മോള്… അങ്ങനെ വരൂ…”
ആക്കിയ ചിരിയോടെ അവൾ പറഞ്ഞു…

പുഞ്ചിരിയോടെ അവനും അതിന് തലകുലുക്കി…

*******************************************

“എന്ത് തീരുമാനിച്ചു മിൻഹ…”
എഴുതികൊണ്ടിരുന്ന ഫയൽ മടക്കി അവൾ ഷെറിനെ നോക്കി….

“എന്ത് തീരുമാനിക്കാൻ…”

“എന്താണെന്ന് നിനക്കറിയില്ലേ…”

പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്.. മിൻഹ ആ കാൾ അറ്റൻഡ് ചെയ്തു.

ഫോൺ വച്ചതിനു ശേഷം അവൾ അവിടെ നിന്നെഴുന്നേറ്റ് റൂമിന് പുറത്തേക്ക് പോകാനൊരുങ്ങി.

ഷെറിൻ അവളുടെ കൈകളിൽ അപ്പോഴേക്കും പിടിച്ചിരുന്നു.

“പറയാതെ എവിടെ പോകുന്നു..”

“നീ കളിക്കാതെ ഷെറിൻ.. വാർഡിൽ നിന്നാണ് കാൾ… ഞാൻ പേഷ്യന്റിനെ ഒന്ന് നോക്കിയിട്ട് വരട്ടെ.”

അതും പറഞ്ഞുകൊണ്ട് അവൾ നടന്നു..

വാതിൽക്കൽ എത്തിയതും തിരിഞ്ഞു നോക്കി.

അപ്പോഴും കടന്നൽ കുത്തിയ മുഖഭാവവുമായി ഷെറിൻ അവിടെ തന്നെ നിൽക്കുകയായിരുന്നു.

ഷെറിനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ വാർഡിലേക്ക് നടന്നു..

രോഗികളോട് കുശലാന്വേഷണം നടത്തി, അവർക്ക് കഴിക്കാനുള്ള മെഡിസിൻസ് കൊടുതിട്ട് മിൻഹ തിരിച്ചു റൂമിലേക്ക് നടന്നു.

പെട്ടെന്നാണ് അടുത്തുള്ള മുറിയുടെ വാതിൽ തുറന്ന് ഒരാൾ അവളെ അതിനകത്തേക്ക് പിടിച്ചിട്ടത്.

ഒരു നിമിഷംകൊണ്ടു സംഭവിചതായതിനാൽ അവൾക്ക് അതിനെ ചെറുക്കാൻ കഴിഞ്ഞില്ല..

ആ വ്യക്തിയുടെ മുഖം കണ്ടവൾ ഞെട്ടി.

ആ മുഖത്തെ ഭാവം അവളെ കൂടുതൽ ഭയപ്പെടുത്തി.

“പ്ലീസ് ഡോക്ടർ…”
അവൾ കെഞ്ചി.

ഭയന്ന് നിൽക്കുന്ന അവളുടെ മുഖം അയാളിൽ കൂടുതൽ ഉന്മാദം ഉണ്ടാക്കി.

അവൻ അവളെ ബലമായി ആ ഭിത്തിയോട് ചേർത്ത് നിർത്തി..

അവള് മനസ്സുരുക്കി ദുആ ചെയ്തു.

13 Comments

  1. ❣️

  2. കഥ കൊള്ളാം…????
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..?

    1. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    ?

  4. നല്ല ഒഴുക്കോടെ കഥ പോകുന്നു പക്ഷെ കഥ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, പലരുടെ കഥ ആയതു കൊണ്ടാണ്, വരും ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. തുല്യ പ്രാധാന്യമുള്ള കുറച്ചു കഥാപാത്രങ്ങൾ കഥയിൽ ഉള്ളതിനാൽ വരും ഭാഗങ്ങളിൽ മാത്രമേ ചിത്രം വ്യക്തമാകുള്ളൂ.. കാത്തിരിക്കുമല്ലോ?..ഇഷ്ടം??

  5. ഖുറേഷി അബ്രഹാം

    എന്താന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പല പല ഭാഗങ്ങൾ ആയതോണ്ട് പെട്ടെന്ന് കൂട്ടി ചേർക്കാൻ കഴിയുന്നില്ല അതെല്ലാം വരും ഭാഗങ്ങളിലൂടെ മനസിലാക്കി എടുക്കാമെന്ന് വിചാരിക്കുന്നു. നല്ലൊരു തീം ആണ് ഗുഡ് ലക്ക്,,

    ഖുറേഷി അബ്രഹാം,,,,,,,

    1. ഏറെയിഷ്ടം സഹോ.. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാം വ്യക്തമാക്കാൻ ശ്രമിക്കും.. കാത്തിരിക്കുമല്ലോ?..??

  6. കൊള്ളാം ബ്രോ… ഒരുപാടു സീൻസ്… ഒരുപാടു കഥാപാത്രങ്ങൾ.. എല്ലാരേയും എങ്ങനെ കണക്ട് ചെയ്യും എന്ന് കാത്തിരിക്കുന്നു… ❣️

    1. വരും ഭാഗങ്ങളിൽ ജീവന് കഥ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു?.കാത്തിരിക്കുമല്ലോ.. ഇഷ്ടം??

  7. നന്നായിട്ടുണ്ട് ??

    1. ഏറെയിഷ്ടം ഡിയർ??

Comments are closed.