അതിജീവനം 1 [മനൂസ്] 3004

“ഓഹ് …അപ്പൊ ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലേ…”

“വേഗം ചെന്ന് വേടിച്ചോ….”

അവനൊരു പുഞ്ചിരി നൽകി ഞാൻ എസ് ഐ യുടെ റൂമിലേക്ക് കേറി…

“മെ ഐ കമിൻ മാഡം..”

“എസ്..”
ഫയൽ നോക്കുകയായിരുന്ന അവർ അതിൽ നിന്നും മുഖം ഉയർത്തി എന്നെ സസൂക്ഷമം വീക്ഷിച്ചു…

ആ മുഖത്തെ അപ്പോഴുള്ള ഭാവം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.

പുച്ഛമാണോ അതോ കാരുണ്യം ആണോ.

എങ്കിലും നിറഞ്ഞ പുഞ്ചിരിയോടെ അവനാ നോട്ടം നേരിട്ടു.

“എന്താണ് ഇത്ര ചിരി സാറിന്.”

“ഒന്നുമില്ല മാഡം..”

“ഇന്ന് എന്താണാവോ താമസിക്കാൻ കാരണം.”

“അത് മോളെ സ്കൂളിൽ വിട്ടിട്ട് വന്നപ്പോൾ ട്രാഫിക് ബ്ലോക്കിൽ പെട്ട് മാഡം..”

“ചെയ്യേണ്ട കാര്യങ്ങൾ സമയത് ചെയ്താൽ ഈ കുഴപ്പം ഉണ്ടോ സാറേ..”
പുച്ഛഭാവത്തിൽ അവർ ചോദിച്ചു…

“അത് എന്റെ ഭാര്യ ഒരു പൂതന ആണ് മാഡം. അവൾ ജോലി ഒന്നും ചെയ്യില്ല.

എല്ലാം ഞാൻ തന്നെ ചെയ്യണം..ഒരു സാദാ കോണ്സ്റ്റബിൾ ആയ എന്നെ അവൾക്ക് തീരെ വിലയില്ല.

എന്നെക്കാൾ വലിയ പദവി ഉണ്ടെന്ന അഹങ്കാരം ആണ് അവൾക്ക്.”

നിഷ്കളങ്ക ഭാവത്തോടെ അവൻ അത് പറഞ്ഞു തീർത്തതും അവരുടെ കണ്ണുകൾ തുറിച്ചു വന്നു.

ചുണ്ടുകൾ വിറപൂണ്ടു…

“ആരാണ് പൂതന..”
പല്ല് കടിച്ചുകൊണ്ട് അവർ ചോദിച്ചു.

“എന്റെ ഭാര്യ എന്ന് പറയുന്ന ആ യക്ഷി.”
അവൻ വീണ്ടും പറഞ്ഞു.

“ആഹാ… അത്രക്കായോ…വീട്ടിലെ പണി എല്ലാം ചെയ്ത്, ഇടാനുള്ള ഡ്രസ്സ് എല്ലാം തേച്ച് വച്ച്, രണ്ടിനും കഴിക്കാനുള്ളത് ഉണ്ടാക്കിയിട്ട് 8 മണിക്ക് അവിടുന്ന് ഇറങ്ങിയ ഞാൻ പൂതന അല്ലെ…”

കൃത്രിമ ദേഷ്യത്തോടെ അവൾ പറഞ്ഞു…

“അതേ….”

“ദൈവമേ ഇതുപോലെ മടിയരായ ഒരു അച്ഛനും മോളും..എന്റെ വിധി..”
അവളുടെ ശബ്ദം അല്പം ഉച്ചത്തിൽ ആയി..

“പതുക്കെ പറയടീ…ഞാൻ ഒരു തമാശ പറഞ്ഞതല്ലേ മിസ്സിസ് അഞ്ജലി ധ്രുവൻ…അതിന് ഇത്ര ചൂടാകണോ.”
പുഞ്ചിരിയോടെ അതും പറഞ്ഞു അവൻ അവളുടെ കൈകൾ തന്റെ കൈകളാൽ മൂടി.

13 Comments

  1. ❣️

  2. കഥ കൊള്ളാം…????
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..?

    1. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    ?

  4. നല്ല ഒഴുക്കോടെ കഥ പോകുന്നു പക്ഷെ കഥ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, പലരുടെ കഥ ആയതു കൊണ്ടാണ്, വരും ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. തുല്യ പ്രാധാന്യമുള്ള കുറച്ചു കഥാപാത്രങ്ങൾ കഥയിൽ ഉള്ളതിനാൽ വരും ഭാഗങ്ങളിൽ മാത്രമേ ചിത്രം വ്യക്തമാകുള്ളൂ.. കാത്തിരിക്കുമല്ലോ?..ഇഷ്ടം??

  5. ഖുറേഷി അബ്രഹാം

    എന്താന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പല പല ഭാഗങ്ങൾ ആയതോണ്ട് പെട്ടെന്ന് കൂട്ടി ചേർക്കാൻ കഴിയുന്നില്ല അതെല്ലാം വരും ഭാഗങ്ങളിലൂടെ മനസിലാക്കി എടുക്കാമെന്ന് വിചാരിക്കുന്നു. നല്ലൊരു തീം ആണ് ഗുഡ് ലക്ക്,,

    ഖുറേഷി അബ്രഹാം,,,,,,,

    1. ഏറെയിഷ്ടം സഹോ.. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാം വ്യക്തമാക്കാൻ ശ്രമിക്കും.. കാത്തിരിക്കുമല്ലോ?..??

  6. കൊള്ളാം ബ്രോ… ഒരുപാടു സീൻസ്… ഒരുപാടു കഥാപാത്രങ്ങൾ.. എല്ലാരേയും എങ്ങനെ കണക്ട് ചെയ്യും എന്ന് കാത്തിരിക്കുന്നു… ❣️

    1. വരും ഭാഗങ്ങളിൽ ജീവന് കഥ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു?.കാത്തിരിക്കുമല്ലോ.. ഇഷ്ടം??

  7. നന്നായിട്ടുണ്ട് ??

    1. ഏറെയിഷ്ടം ഡിയർ??

Comments are closed.