അതിജീവനം 1 [മനൂസ്] 3004

മൂന്ന് മാസങ്ങൾക്ക് ശേഷമുള്ള ആ നഗരത്തിന്റെ ഒരു പകൽകാഴ്ച്ച…

“പപ്പാ….എനിക്ക് ആ പാവകുട്ടി വേണം..”

“എന്റെ പൊന്ന് മോളല്ലേ.. പപ്പാ പറയണത് കേൾക്ക്… വൈകിട്ട് ഉറപ്പായും വാങ്ങി വരാം.
നമുക്ക് ഇപ്പൊ നേരെ സ്കൂളിൽ പോകാട്ടോ.”

“വേണ്ടാ…”

“പപ്പക്ക് ടൈം ഇല്ലാത്തൊണ്ടല്ലേ മോളെ..നിന്നെ സ്കൂളിൽ ആക്കിയിട്ടു വേണം എനിക്ക് ഡ്യൂട്ടിക്ക് പോകാൻ..”

“പപ്പാ കള്ളനാ… എന്നോട് മിണ്ടണ്ടാ..”

“ആഹാ കൊള്ളാല്ലോ…നിന്റെ മമ്മി പഠിപ്പിച്ചതായിരിക്കും അല്ലേടീ കാന്താരി ഇതൊക്കെ.”

“പോ… മിണ്ടണ്ടാ.. എനിക്ക് എന്റെ മമ്മിയെ ആണ് കൂടുതൽ ഇഷ്ടം. ഐ ഹേറ്റ് യൂ…”

“പക്ഷെ… ഐ ഡബ്ലിയു ഡിയർ …”

“വേണ്ട എനിക്ക് എന്റെ മമ്മി ലൗ ചെയ്താ മതി എന്നെ.”

“ആ മോളോടുള്ള ഭയങ്കര സ്നേഹക്കൂടുതൽ കൊണ്ടാണല്ലോ എന്നെ ഈ പണി ഏല്പിച്ചിട്ട് അവള് ഡ്യൂട്ടിക്ക് പോയത്..”
പുച്ഛത്തോടെ അവൻ പറഞ്ഞു.

പിന്നെ കുറച്ച് നേരത്തേക്ക് ആള് മൗനവൃതത്തിലായിരുന്നു.

“ഇന്ന് വൈകിട്ട് ആ പാവകുട്ടി വേടിച്ചുകൊണ്ടു വന്നില്ലെങ്കിൽ ദിയ കുട്ടി പപ്പയെ എത്ര വേണേലും തല്ലിക്കോ… എന്താ പോരെ.”
അവൻ അവസാന ശ്രമമെന്നോണം പറഞ്ഞു…

അതില് ആള് വീണു.

“ഇനി എന്റെ ചക്കര ഒന്ന് ചിരിച്ചേ…”
ബൈക്കിന്റെ മിററിൽ കൂടി നോക്കിയപ്പോഴും ആള് ഗൗരവത്തിലാണ്..

സമയം ഒരുപാട് താമസിച്ചതിനാൽ അവൻ വണ്ടിയുടെ സ്പീഡ് അല്പം കൂട്ടി ..

വളരെ പെട്ടെന്ന് തന്നെ മോളെ സ്കൂളിൽ ഇറക്കി അവൻ വേഗത്തിൽ സ്റ്റേഷനിലേക്ക് പോയി.

സ്റ്റേഷന് മുന്നിൽ ജീപ്പ് കിടക്കുന്നത് കണ്ടപ്പോഴേ എസ് ഐ വന്നിട്ടുണ്ടെന്ന് മനസ്സിലായി.

അവൻ എന്തും വരട്ടെ എന്ന് ചിന്തിച് അകത്തേക്ക് കയറി..

“ആ ധ്രുവ മഹാരാജാവ് വന്നോ…”
അവനെ കണ്ടപ്പോൾ തന്നെ സ്റ്റേഷനിലെ ഉറ്റതോഴൻ മനോജ് കളിയാക്കാൻ തുടങ്ങി.

“മാഡം വന്നോടാ…”

“ആ വന്നു… നിന്നെ അന്വേഷിച്ചു.. ഇന്ന് നല്ല മൂഡിലാ ആള്…സി ഐ സാർ വിളിച്ച് രാവിലെ കുടഞ്ഞിട്ടുണ്ട്.”

13 Comments

  1. ❣️

  2. കഥ കൊള്ളാം…????
    വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്..?

    1. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    ?

  4. നല്ല ഒഴുക്കോടെ കഥ പോകുന്നു പക്ഷെ കഥ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല, പലരുടെ കഥ ആയതു കൊണ്ടാണ്, വരും ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു, ആശംസകൾ…

    1. തുല്യ പ്രാധാന്യമുള്ള കുറച്ചു കഥാപാത്രങ്ങൾ കഥയിൽ ഉള്ളതിനാൽ വരും ഭാഗങ്ങളിൽ മാത്രമേ ചിത്രം വ്യക്തമാകുള്ളൂ.. കാത്തിരിക്കുമല്ലോ?..ഇഷ്ടം??

  5. ഖുറേഷി അബ്രഹാം

    എന്താന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പല പല ഭാഗങ്ങൾ ആയതോണ്ട് പെട്ടെന്ന് കൂട്ടി ചേർക്കാൻ കഴിയുന്നില്ല അതെല്ലാം വരും ഭാഗങ്ങളിലൂടെ മനസിലാക്കി എടുക്കാമെന്ന് വിചാരിക്കുന്നു. നല്ലൊരു തീം ആണ് ഗുഡ് ലക്ക്,,

    ഖുറേഷി അബ്രഹാം,,,,,,,

    1. ഏറെയിഷ്ടം സഹോ.. കഥയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാം വ്യക്തമാക്കാൻ ശ്രമിക്കും.. കാത്തിരിക്കുമല്ലോ?..??

  6. കൊള്ളാം ബ്രോ… ഒരുപാടു സീൻസ്… ഒരുപാടു കഥാപാത്രങ്ങൾ.. എല്ലാരേയും എങ്ങനെ കണക്ട് ചെയ്യും എന്ന് കാത്തിരിക്കുന്നു… ❣️

    1. വരും ഭാഗങ്ങളിൽ ജീവന് കഥ കൂടുതൽ മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു?.കാത്തിരിക്കുമല്ലോ.. ഇഷ്ടം??

  7. നന്നായിട്ടുണ്ട് ??

    1. ഏറെയിഷ്ടം ഡിയർ??

Comments are closed.