അരുണാഞ്ജലി 2 [പ്രണയരാജ] 413

എന്തോ എന്നോട് അവൾക്കൊരു സോഫ്റ്റ് കോർണർ ഉള്ളതു പോലെ തോന്നി. ഒരു തലയിണയെടുത്ത് വിരായിലിട്ടവൾ നിലത്തു കിടന്നു. പുതപ്പെടുത്ത് , പുതച്ചവൾ സുഖമായി കിടന്നു. ഞാൻ ലൈറ്റ് ഓഫാക്കി ബെഡിൽ കിടന്നു. പുറത്തെ വഴി വിളക്കിലെ വെളിച്ചം തുറന്നിട്ട ജനലിലൂടെ മുറിയിൽ വേണ്ടുവോളം വെളിച്ചം വിതറി.

സമയം പതിയെ പതിയെ നീങ്ങി, എന്തോ എനിക്കു മാത്രം ഉറക്കമില്ലാത്ത പോലെ , ഞാൻ അങ്ങനെ കിടന്നു. ഒരു മുറിയിൽ ഒരു പെണ്ണുമൊത്ത് സ്വബോധത്തോടെ കിടക്കുന്നതു കൊണ്ടോ, മുൻ രാത്രിയിലെ അനുഭവത്തിൻ്റെ ഭയമോ… എന്നിലുള്ള വിശ്വാസം എനിക്കു തന്നെ നഷ്ടമായതു കൊണ്ടോ എന്തോ ഞാനും ഉറക്കം നഷ്ടപ്പെട്ട രാപ്പാടിയെ പോലെ മനസ് പാറി നടക്കുന്ന അവസ്ഥയിൽ അവിടെ കിടന്നു.

ഒരേങ്ങലടി ശബ്ദം കേട്ടാണ് ഞാൻ അവളെ ശ്രദ്ധിച്ചത്, അതെ അവൾ കരയുകയാണ്. ആ കണ്ണുനീർ കണ്ടില്ലെന്നു നടിക്കാൻ എനിക്കായതുമില്ല. തെറ്റുകളിൽ ഏറിയ പങ്കും എൻ്റേതു തന്നെ കുറ്റബോധം അതെന്നെ വേട്ടയാടിയ നിമിഷങ്ങൾ, കരയരുതെന്ന് പറയണമെന്നുണ്ട്, ആശ്വസിപ്പിക്കണം എന്നുമുണ്ട് പക്ഷെ കഴിയുന്നില്ല. ഞാനെന്താ ഇങ്ങനെ എന്ന ചോദ്യത്തിനുത്തരം എൻ്റെ പക്കലുമില്ല.

ഏറെ നേരം കഴിഞ്ഞു കുറച്ചു നേരമായി അവളുടെ ആ എങ്ങലടി ശബ്ദം നിലച്ചിട്ട് എന്താണെന്നറിയാൻ മനസ്സ് വല്ലാതെ വെമ്പുന്ന പോലെ, ഒടുക്കം തീരുമാനത്തിലെത്തിയ നിമിഷം കിടക്കയുടെ മറവു പിടിച്ച് ഉറക്കത്തിലെന്ന പോലെ ആഓരത്തെത്തി ഒളിക്കണ്ണിട്ടു ഞാൻ അവളെ നോക്കി.

കഴുത്തറ്റം വരെ പുതച്ചുമൂടി, ഒരു കുഞ്ഞിനെ പോലെ ചുരുണ്ടു കൂടി, ഇരുകൈകളും കുപ്പിയ പോലെ വെച്ചു അതിനു മുകളിൽ കവിൾ വെച്ചുറങ്ങുന്ന അഞ്ജലി, കവിൾ അമർന്നിരുന്നതിനാലാവാം ആ ചുണ്ടുകൾ വിടർന്നിരുന്നത്. ഒരു കുഞ്ഞു പൈതലിനെ പോലെ അവൾ ഉറങ്ങുകയാണ്, ആ മുഖം കണ്ടാലറിയാം കരഞ്ഞു കരഞ്ഞുറങ്ങിയതാണെന്ന്.

ആ മുഖത്തേക്കു നോക്കി അങ്ങനെ കിടക്കാൻ വല്ലാത്ത ഒരു കൗതുകം, പറഞ്ഞറിയിക്കാനാവില്ല. പ്രണയമോ സ്നേഹമോ കാമമോ അല്ല , ഒരു തരം വാത്സല്യം കൊച്ചു കുഞ്ഞുങ്ങളുടെ നഷ്ക്കളങ്ക മുഖം കാണുമ്പോ നമുക്ക് തോന്നുന്ന പ്രതീതിയില്ലെ അതു തന്നെ. അവളെ അങ്ങനെ നോക്കി കൊണ്ട് എപ്പോ ഞാൻ കിടന്നു എന്നെനിക്കറിയില്ല.

ആരോ എന്നെ തട്ടി വിളിച്ചപ്പോയാണ് ഞാൻ ഉണർന്നത്, മിഴികൾ തുറന്നതും ദേഷ്യത്തോടെ എന്നെ നോക്കുന്ന അഞ്ജലിയാണ് ഇന്നത്തെ എൻ്റെ കണി. ഒരു വാക്കു പറയാതെ ചാടിപ്പിടഞ്ഞവൾ എഴുന്നേറ്റു തലമുടി വാരിക്കെട്ടിക്കൊട്ടു വാതിലിനരികിലേക്കു നടക്കുമ്പോ ഞാൻ കേൾക്കാനായി അവൾ പറഞ്ഞ വാക്കുകൾ ആണ് യഥാർത്ഥത്തിൽ എന്നെ ഉറക്കത്തിൽ നിന്നും പൂർണ്ണമായി മുക്തനാക്കിയത്.

” വിവാഹം ഇഷ്ടമല്ല പെണ്ണ് ഇഷ്ടമല്ല. എന്നാൽ രാത്രിയിൽ പെണ്ണിൻ്റെ ചൂടു വേണം ഇതൊക്കെ എന്തു ജൻമമാണെൻ്റെ ഈശ്വരാ…”

അതും പറഞ്ഞവൾ വാതിൽ തുറന്നു പുറത്തേക്കിറങ്ങിയതും വാതിൽ ശക്തമായി അടച്ചു . അവളുടെ ആ പ്രവർത്തിയെല്ലാം അതിശയത്തോടെ ഞാൻ നോക്കി നിന്നത്. അവൾ പോയി കഴിഞ്ഞ ശേഷമാണ് എൻ്റെ ശ്രദ്ധ എന്നിലേക്കു തിരിച്ചു വന്നത്.

നിലത്ത് അവളുടെ വിരിക്കരികിലാണ് ഞാൻ കിടക്കുന്നതെന്ന സത്യം എന്നെ ശരിക്കും ഞെട്ടിച്ചു. രാത്രി കട്ടിലിൻ്റെ ഓരത്തു കിടന്ന് അവളെ നോക്കിയതെല്ലാം ഓർമ്മയിലുണ്ട്, പക്ഷെ താനെപ്പോ താഴെ എത്തി എന്നതറിയില്ല.

97 Comments

  1. Ithinte baaki varan vendi kaathirikukayanu…

  2. എന്താ ഭായ്, ഈ കഥ മറന്നോ ?. സാരമില്ല. ഇതിലെ ആത്മഹത്യാ ഭാഗം എനിക്കിഷ്ടപ്പെട്ടു. അതു ഞാനങ്ങ് എടുക്കുവാ?. അപ്പൊ ശരി, ലാൽ സലാം ?

  3. അടുത്ത പാർട്ട്‌ ഇല്ലേ

  4. Ini enkilum varumo

  5. Twist raja ethonnu pariganichoode brother ?

  6. അടിപൊളി 4 മാസമായി ഒരു update ഇല്ല ഇനി ഇത് പ്രതീക്ഷിക്കണോ….??????

    ഇത് വന്നോ എന്നു നോക്കി മടുത്തു..??????

  7. Next part enn varum

  8. Weekly oru story update paranjitt idinte update illathe ayitt 24days aayi oru vivaravum illa

  9. Muthe eppazha next part?

  10. Bro next enne varum

    1. ഇന്ദുചൂഡൻ

      രാജാ നെക്സ്റ്റ് പാർട്ട് എന്ന് വരും

  11. Next part എന്ന് വരും ബ്രോ

  12. ബ്രോ അടുത്ത ഭാഗം എന്ന് വരും കട്ട പോസ്റ്റ് ആണ്….???

  13. രാജേട്ടോ

  14. രാജാാാ..
    എല്ലാവരും ഇങ്ങോട്ട് വന്നല്ലേ.. ഞാന്‍ ഇന്നാ വന്നത്.. ഇപ്പൊ എന്തോ എന്‍റെ ആന്‍റി വൈറസിന് കെ കെ നെ ഇഷ്ടമല്ല അതിനെ ബ്ലോക്ക് ചെയ്യുന്നു. മൊബൈലില്‍ നോക്കാം എന്ന് വിചാരിച്ചാല്‍ സ്ക്രീനില്‍ ഒന്ന് കൈ തട്ടുമ്പോഴേക്ക് വേറെ പല പേജിലേക്കും കയറി പോകുന്നു. അത് കൊണ്ട് ഇപ്പൊ ഞാന്‍ ആ വഴി പോയിട്ട് കുറേ ആയി.. ഇന്ന് കുറച്ച് ഫ്രീടൈം കിട്ടിയപ്പോയാ ഇവിടെ വന്നേ..
    രാജയുടെ പുതിയ കഥ കണ്ടപ്പൊ രണ്ട് പാര്‍ട്ടും ഍രുമിച്ച് വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു..
    അരുണിന്‍റെയും അഞ്ജലിയുടെയും ജീവിതം ഇനി എങ്ങനെ എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു.

    ജിന്ന്.

    1. Bro adguard use cheyyu….

  15. ???എന്നാണ് next part varunnathu

  16. എന്നാ രാജാ അടുത്ത ഭാഗം ??????

  17. കിടുവേ…???
    Waiting for next part…

    1. പ്രണയരാജ

      Thanks dude

  18. തുമ്പി ?

    Eda nalla part enganada 3 ennam ezhuthunne. Athum 3 journal. Ambee kollamethayalum

    1. പ്രണയരാജ

      Thanks muthee

  19. Polichu page kootarnu

    1. പ്രണയരാജ

      3 katha ille bro atha page koottathe

  20. കലക്കി രാജേട്ടോ……

    1. പ്രണയരാജ

      Othiri sandosham muthee…

    2. Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane

      1. 3 rd part ille, atho ee story drop cheytho..?

  21. അളിയാ ഇതും pollich നന്നായി തന്നെ മുമ്പോട്ട് പോട്ടെ ???????? waiting for next part

    1. പ്രണയരാജ

      Katta chanke othiri sandosham aliya

        1. പ്രണയരാജ

          ??

    2. Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane

Comments are closed.