ആരോഹണം അവരോഹണം 10

നീണ്ട അഞ്ചുവർഷങ്ങൾക്കു ശേഷം ലത്തീഫ് കേരളത്തിലേക്ക് മടങ്ങിയെത്തി. കരീംക്കാടെ തട്ടുകട ലത്തീഫ് പുതുക്കി. അതേ സ്ഥലത്ത് ആ തട്ടുകട പുനരാരമ്പിച്ചു.
ഒരു ദിവസം ലത്തീഫ് തട്ടുകടയിൽ ഗ്ലാസ് ക്ലീൻ ചെയ്തു നിൽക്കുമ്പോൾ ഒരു മാരുതി കാർ ആ കടയുടെ മുമ്പിൽ നിറുത്തി. അതിൽ നിന്നും ഒരാൾ ഒരു കൂൾഡ്രിങ്ക്സ് ഓർഡർ ചെയ്തു. ആ കാർ ഡ്രൈവ് ചെയ്തിരുന്ന ആളുടെ അടുത്തേക്ക് ലത്തീഫ് കൂൾ ഡ്രിങ്ക്സ്മായി ചെന്നു. ആളെ ശ്രദ്ധിച്ചു. അത് മസൂദ് ആയിരുന്നു.
‘മസൂദെ ഒന്ന് കാണണമെന്നുണ്ട്’ ലത്തീഫ് പറഞ്ഞപ്പോൾ മസൂദ് കൊടുത്ത മറുപടി മറ്റൊന്നായിരുന്നു.
‘ഇന്നെന്റെ മാമാടെ മകൻ സമദ് ഗൾഫിൽ നിന്നും വരുന്നുണ്ട്. ഞാൻ കുറച്ച് തിരക്കിലാണ്.
അതും പറഞ്ഞ് മസൂദ് നൂറിന്റെ ഒരു നോട്ട് ലത്തീഫിന്റെ കയ്യിൽ കൊടുത്ത് ബാക്കി പോലും വാങ്ങാതെ കാർ ഡ്രൈവ് ചെയ്ത് പോയി.