ലത്തീഫും മസൂദും എവിടെ പോകുകയാണെങ്കിലും ഒന്നുകിൽ നടന്നോ അല്ലെങ്കിൽ മറ്റു വാഹനങ്ങളിൽ പോകുകയോ ആണ് പതിവ്. ഒരിക്കലും സ്വന്തം കാറിൽ പോയിട്ടില്ല.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം ലത്തീഫ് ഉപ്പാട് ചോദിച്ചു ‘ഉപ്പാ, നമുക്കീ വീടൊന്ന് പൊളിച്ചു ടെറസ് ആക്കി വലുതാക്കി പണിയാം’
‘അത് വേണ്ട മോനെ, ഞാൻ മരിക്കുന്നത് വരെ ഈ വീട് ഇത് പോലെ നിന്നോട്ടെ. അതല്ല, പണിയണ്ട സ്ഥിതിയാവുമ്പോൾ നമുക്ക് ആലോചിക്കാം’. എന്നാണു കരീംക്ക മറുപടി പറഞ്ഞത്.
ഒരു പാട് സമ്പാദിച്ചുവെങ്കിലും ഉപ്പ പറയുന്നത് അനുസരിക്കാറാണ് രീതി.
ദിവസങ്ങൾ കഴിഞ്ഞു. ലീവ് കഴിഞ്ഞു തിരിച്ചു പോകേണ്ട ദിവസമായി. ഒരു പാട് ലക്ഷങ്ങൾ സ്ഥലങ്ങൾക്കും പെട്രോൾ പമ്പിനും ബസ്സുകൾക്കും അഡ്വാൻസ് കൊടുത്തു. ഇനി ആറ് മാസം കഴിഞ്ഞ് നാട്ടിൽ വന്നു രെജിസ്റ്റർ ചെയ്യണം.
നാളെയാണ് ലത്തീഫിന്റെ മടക്കയാത്ര. വീട്ടിൽ ഒരു പാട് ആളുകൾ വന്നിട്ടുണ്ട്. അകത്ത് പെട്ടിയിൽ കൊണ്ട് പോകേണ്ട സാധനങ്ങൾ പായ്ക്ക് ചെയ്യുകയാണ് ചിലർ. കരീംക്ക തട്ടുകടയിലാണ്. ഇന്ന് അമ്പലത്തിലെ ഉത്സവമായത്കൊണ്ട് വരാൻ കുറച്ച് വൈകും.
നേരം വെളുത്തു. എല്ലാ കാര്യത്തിന്നും കൂടെ ഒരു നിഴൽപോലെ കൂടെയുണ്ട് മസൂദ്.
ലത്തീഫ് ഗൾഫിലേക്ക് പോയി.
പിന്നെ കുറെ നാളേക്ക് ലത്തീഫിന്റെ ഒരു വിവരവും വീട്ടുകാർക്കോ നാട്ടുകാർക്കോ എന്തിനേറെ മസൂദിനൊ ഇല്ല. അല്ലെങ്കിലും ഉത്തരം കിട്ടാത്ത സമസ്യയാണല്ലോ, ലത്തീഫ്.
മാസങ്ങളുടെ അന്വേഷണത്തിന്നോടുവിൽ വിവരം അറിഞ്ഞു. ലത്തീഫ് കൊണ്ട് പോയ ബോക്സിൽ ആരോ കൊടുത്ത ഒരു പോതിയിലെ വസ്തു ഗൾഫിൽ നിരോധിച്ചതായിരുന്നു. അതിന്ന് നിരപരാധിയായ ലത്തീഫിന്നു കിട്ടിയ ശിക്ഷ, അഞ്ചു വർഷത്തെ ജയിൽവാസവും നാടുകടത്തലും.
തട്ടുകടയിൽ നിന്ന് വന്ന കരീംക്ക മകന്റെ വിവരം അറിഞ്ഞു മനസ്സ് വേദനിച്ചിട്ടാണ് രാത്രി കിടന്നത്. പക്ഷെ പിറ്റേന്ന് അദ്ദേഹം ഉണർന്നില്ല. അദ്ധേഹത്തിന്റെ നിത്യതയിലേക്കുള്ള ഉറക്കത്തിന്റെ തുടക്കമായിരുന്നത്.
കാറിന്റെ ഗഡുക്കൾ മുടങ്ങിയത് കൊണ്ട് ബാങ്കുകാർ കാർ കൊണ്ടുപോയി. വസ്തുക്കൾക്കും കെട്ടിടങ്ങൾക്കും ബസ്സുകൾക്കും പമ്പിന്നും കൊടുത്ത അഡ്വാൻസ് കരാറിന്റെ കാലാവുധി കഴിഞ്ഞത് കൊണ്ട് നഷ്ടപ്പെട്ടു.