അരികിൽ ആരോ 2 [പൂമ്പാറ്റ ഗിരീഷ്] 69

അയാളെ തട്ടി വിളിക്കാനായി അവൻ പതിയെ കൈ നീട്ടി പെട്ടെന്ന് ഇരുളിന്റെ നിശ്ശബ്ദതതയെ കീറി മുറിച്ചു കൊണ്ട് പിന്നിലായി വച്ചിരുന്ന വെള്ളം നിറച്ച കൂജ തട്ടിയിട്ട് ഒരു കറുത്ത പൂച്ച നായയെ പോലെ ഊരിയിട്ടു പുറത്തേക്ക് ഓടി…പൂച്ചയെ ഒന്ന് നോക്കിയ ശേഷം അവൻ കൗണ്ടറിലേക്ക് തിരിഞ്ഞു..
അവന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു…
അവിടെ താൻ കണ്ട ആളെവിടെ..

“ഹലോ ഇവടെ ആരും ഇല്ലേ..”

മുകളിൽ നിന്നും ആരോ സ്റ്റെപ്പ് ഇറങ്ങി വരുന്ന കാലടി ശബ്‌ദം നായകൻ കേട്ടു…!!

“പറയൂ സർ,how can i help you.”

“ഒരു റൂം വേണമായിരുന്നു”

“എത്ര ദിവസത്തേക്ക്..”

“അറിയില്ല ചിലപ്പോ ഒരാഴ്ച്ച വരെ വേണ്ടി വന്നേക്കാം..”

“എന്തെകിലും പ്രൂഫ്”

‘ലൈസൻസ് മതിയോ..”

“ധാരാളം..”

“സർ ഇതാ റൂം നമ്പർ 26 മുകളിൽ ചെന്ന് right ലാസ്റ്റ് റൂം”

“നേരത്തെ ഇവടെ കിടന്നിരുന്ന ആൾ എവിടെപ്പോയി..”

“അങ്ങനെ ആരും ഇല്ലലോ സാർ ഞാനും ഒരു പയ്യനും മാത്രമാണ് ഇവടെ ജോലി എടുക്കുന്നത് അവൻ രാത്രി ഒരു 11 മണിക്ക് പോവും അതിന് ശേഷം അങ്ങനെ ആരും വരില്ല സാറേ അതുകൊണ്ട് ഞാൻ മുകളിൽ പോയി കിടക്കും..”

എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നിട്ടും അവന് സാധിച്ചില്ല..

റൂം 26 വാതിൽ തുറന്നു അവൻ അകത്തേക്ക് കയറി…
കയറിയപ്പോൾ തന്നെ ജനാലയെ തഴുകി വന്ന ഇളം ശീതക്കാറ്റ് ദേഹം അറിഞ്ഞു…
ജനൽ അടക്കാൻ വേണ്ടി അങ്ങോട്ടേക്ക് നടന്നു…
ദൂരെ ഒരു വെളിച്ചം വാനിൽ ഉയരുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു…
ഉയർന്നു ചെന്ന് ആ വെളിച്ചം പതിയെ താഴേക്ക് പതിക്കാൻ ആരംഭിച്ചു…
ഡും ഡും..
രാവിന്റെ നിശ്ശബ്ദതതയെ കീറി മുറിച്ചു കൊണ്ട് വാതിലിന് ആരോ തട്ടി….

വാതിൽ തുറക്കാനായി അവൻ മുന്നോട്ട് നീങ്ങി…
കുറച്ചു മുമ്പ് വരെ വീശിയിരുന്ന ശീതകാറ്റിന് ഇപ്പൊ ചൂട് കൂടിയിരിക്കുന്നു…
അതിന് തെളിവായി നെറ്റിയിൽ നിന്നും വിയർപ്പു കണികകൾ പൊട്ടി പുറപ്പെടുവാൻ തുടങ്ങി….
കൈ കൾക്ക് എന്തെന്നില്ലാത്ത ഒരു വിറ അവന് അനുഭവപ്പെട്ടു…
വാതിൽ മെല്ലെ തുറന്നു അവൻ ചുറ്റും നോക്കി…
ഇല്ല ആരുമില്ല…
പെട്ടെന്ന് പിന്നിലൂടെ ആരോ ഓടിയതായി അവന് തോന്നി…
തിരിഞ്ഞു നോക്കിയതും…
വീണ്ടും ആരോ കതകിന് തട്ടി…
വാതിൽ വീണ്ടും തുറന്നു മുമ്പത്തെ അതേ അവസ്ഥ ..
പുറത്ത് ആരും തന്നെ ഇല്ല…
വാതിൽ അടച്ചു നായകൻ ബാഗിൽ നിന്നും വെള്ളം എടുത്തു കുടിക്കുന്നു …
അപ്പോഴാണ് കിരൺ അത് ശ്രദ്ധിച്ചത് ….
മുന്നിലെ അലമാര യുടെ കണ്ണാടിയിൽ തൻ്റെ രൂപം മാത്രം കാണുന്നില്ല….
ആ റൂമിലെ എല്ലാ സാധങ്ങളും പ്രതിഫലിച്ചു കാണുന്നു പക്ഷെ തന്നെ മാത്രം …
അവന്റെ ഉള്ളിൽ ഭയം പൊട്ടി പുറപ്പെട്ടു തുടങ്ങിയിരുന്നു…

8 Comments

  1. കഥ ഒരു ത്രില്ലെർ mode aanu. പക്ഷേ ഒരു കരക്ക് എത്തിയിട്ടില്ല. Waiting for long parts ❤️❤️❤️.

  2. നന്നായിട്ടുണ്ട് ❤

  3. നല്ല രീതിയിൽ ത്രില് അടിപ്പിക്കുന്നുണ്ട്?.നല്ല ഒഴുക്കോടെ ഉള്ള രചന. കഥ വായിക്കുമ്പോ തന്നെ വല്ലാത്ത ഒരു ഭീകരമായ നിശബ്ദത?? തോന്നുന്നു.യഥാർഥ കഥ ഇപ്പോഴും തുടങ്ങിയിട്ടില്ല. ഇതും ഒരു തുടക്കം മാത്രം. അധികം വൈകാതെ തന്നെ കഥയിലേക്ക് കേറുമെന്ന് വിചാരിക്കുന്നു.മിനിമം ഒരു 20 പേജ് എങ്കിലും വേണം ഈ ഹൊറർ കഥ അതിന്റെ ഫീലിൽ വായിക്കാൻ. താങ്കൾ അതൊന്നു ശ്രദ്ധിക്കുക. പിന്നെ ഈ നോവൽ കഴിഞ്ഞാൽ ഒരു ക്രൈം ത്രില്ലര് നോവൽ കൂടി എഴുതാൻ പറ്റുമോ?

  4. കറുപ്പിനെ പ്രണയിച്ചവൻ.

    ????

  5. കഥ മറ്റൊരു ദിശയിലേക്ക് മാറിയല്ലോ? പക്ഷെ ഇപ്പോഴും കഥ യാതൊരു പുരോഗതിയും കൈവരിച്ചിട്ടും ഇല്ല. കഥ ഒന്ന് വായനക്കാരുടെ ഉള്ളിലേക്ക് എത്തിക്കാൻ കുറച്ച് പേജുകൾ കൂടി കൂട്ടാം…

  6. മേനോൻ കുട്ടി

    ഫെന്റാസ്റ്റിക് ഹൊറർ ത്രില്ലെർ… ലൗ യൂ മച്ചാനെ ♥️

  7. എന്റെ പൊന്നെടാ ഉവ്വെ നിന്നോട് ഞാൻ കഴിഞ്ഞ പാർട്ടിൽ എന്താ പറഞ്ഞത് പേജ് കൂടുതൽ വേണമെന്ന് അല്ലെ.വേറെയും ചില കാര്യങ്ങൾ പറഞ്ഞിരുന്നു എങ്കിലും മെയിൻ ആയി പറഞ്ഞത് ഇതല്ലേ.ടാ പേജ് കൂട്ടാൻ പറഞ്ഞത് ത്രില്ലിങ് ആയി വായനക്കാരന് വായിച്ചു പോകാൻ ആണ്.കുറവ് പേജ് ആണെങ്കിൽ വായിക്കുന്നവന്റെ മൂഡ് പോകും.പേജ് കൂടുതൽ ആവുമ്പോൾ കഥയിൽ കൂടുതൽ ഇന്വോൾവ് ആകും.നീ അടുത്ത പാർട്ട് എങ്കിലും പേജ് കൂട്ട്

Comments are closed.