അരികിൽ ആരോ 2
Arikil Aaaro Part 2 | Author : Poombatta Girish | Previous Part
അൽപ്പം അകലെയായി സോഡിയം ലാമ്പിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ അവൻ ആ സ്റ്റേഷന്റെ പേര് കണ്ടു…
ഒറ്റയ്ക്കാവ് അമ്മയുടെ വാക്കുകളിൽ മാത്രം കേട്ടറിഞ്ഞിട്ടുള്ള തന്റെ സ്വന്തം നാട്…!!
ട്രെയിനിൽ നിന്നുമിറങ്ങിയ ശേഷം പതിയെ ചുറ്റും കണ്ണോടിച്ചു..
ഗൂഗിളിൽ നോക്കിയപ്പോൾ സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസ്റ്റ് സ്പോട്ട് എന്നൊക്കെ കണ്ട സ്ഥലത്തെ വികസനം വരാത്ത റെയിൽവേ സ്റ്റേഷൻ…!!
നരച്ച മഞ്ഞ പെയിന്റടിച്ച ഒരു പഴകിയ കെട്ടിടം…!!
തുരുമ്പിച്ച ഇരിപ്പിടങ്ങൾ…!!
പെട്ടെന്ന് ഒരു കൈ ചുമലിൽ വീഴുന്നു…!
അവൻ ഞെട്ടി തിരിയുന്നു…
അപ്രതീക്ഷിതമായി ഉണ്ടായ ഞെട്ടലിൽ അവന്റെ ഹൃദയമിടിപ്പ് കൂടി, വിയർപ്പ് തുള്ളികൾ നെറ്റി തടത്തിൽ തളം കെട്ടി…”എവിടുന്നാ..?രാത്രി ഈ സമയത്തുള്ള ട്രെയിനിൽ അങ്ങനെ ആരും വരാറില്ല..കണ്ടിട്ട് സ്ഥലം കാണാൻ വന്നവരെ പോലെ ഇല്ലല്ലോ…ഇവടെ എന്തിനാ വന്നത്..?
പച്ചയും ചുവപ്പും കൊടി പിടിച്ചു നിൽക്കുന്ന മധ്യവയ്സ്ക്കനായ സ്റ്റേഷൻ മാസ്റ്റർ,
“മറുപടി പറഞ്ഞില്ല…”
ഉടനെ വന്നു അടുത്ത ചോദ്യം..
“ഞാൻ ചെന്നൈയിൽ നിന്നാ വരുന്നത്….ഇവടെ എന്റെ പേരിൽ ഒരു പ്രോപ്പർട്ടി കിടപ്പുണ്ട് അത് വിൽക്കാൻ വേണ്ടി വന്നതായിരുന്നു..”
“ഇവടെ എവിടെയാ…?”
“അറിയില്ല ഞാൻ ഇവടെ ആദ്യമായിട്ടാ വരുന്നത് ആകെ ഉള്ളത് ഒരു പ്രമാണം മാത്രാമാ..”
“ഉം,രാത്രി അധികം പുറത്തേക്ക് ഇറങ്ങി നടക്കണ്ട ഈ സ്ഥലം അത്ര നല്ലതല്ല ”
“ഉം”
സ്റ്റേഷൻ മാസ്റ്ററോഡ് യാത്ര പറഞ്ഞു അവൻ പുറത്തു കടന്നു…
വെളിച്ചമില്ലാത്ത തെരുവ്..
കടകളൊക്കെ അടച്ചിരിക്കുന്നു…
മിന്നി മിന്നി കളിക്കുന്ന സ്ട്രീറ്റ് ലൈറ്റ്…
നായകൻ വാച്ചിലേക്ക് നോക്കി …
സൂചി കാണിക്കുന്നതിന് പകരം മറ്റെന്തോ വാച്ചിൽ തെളിഞ്ഞു വരുന്നത് അവൻ കണ്ടു…
അവൻ കണ്ണുകൾ തിരുമ്മി ഒന്നു കൂടി നോക്കി ..
2.45..!
“ഉറക്ക പിച്ചിൽ തോന്നിയതാവും..”
അവൻ സ്വയം പഴിച്ചു കൊണ്ട്
അവടെ കണ്ട ഒരു ലോഡ്ജിലേക്ക് കയറി…
കാഷ് കൗണ്ടറിൽ ആരോ പുതച്ചു മൂടി കിടക്കുന്നുണ്ട്..
തണുപ്പ് കാരണം ആവാം തല അടക്കം പുതച്ചാണ് മൂപ്പരുടെ കിടപ്പ്…
കഥ ഒരു ത്രില്ലെർ mode aanu. പക്ഷേ ഒരു കരക്ക് എത്തിയിട്ടില്ല. Waiting for long parts ❤️❤️❤️.
നന്നായിട്ടുണ്ട് ❤
നല്ല രീതിയിൽ ത്രില് അടിപ്പിക്കുന്നുണ്ട്?.നല്ല ഒഴുക്കോടെ ഉള്ള രചന. കഥ വായിക്കുമ്പോ തന്നെ വല്ലാത്ത ഒരു ഭീകരമായ നിശബ്ദത?? തോന്നുന്നു.യഥാർഥ കഥ ഇപ്പോഴും തുടങ്ങിയിട്ടില്ല. ഇതും ഒരു തുടക്കം മാത്രം. അധികം വൈകാതെ തന്നെ കഥയിലേക്ക് കേറുമെന്ന് വിചാരിക്കുന്നു.മിനിമം ഒരു 20 പേജ് എങ്കിലും വേണം ഈ ഹൊറർ കഥ അതിന്റെ ഫീലിൽ വായിക്കാൻ. താങ്കൾ അതൊന്നു ശ്രദ്ധിക്കുക. പിന്നെ ഈ നോവൽ കഴിഞ്ഞാൽ ഒരു ക്രൈം ത്രില്ലര് നോവൽ കൂടി എഴുതാൻ പറ്റുമോ?
????
കഥ മറ്റൊരു ദിശയിലേക്ക് മാറിയല്ലോ? പക്ഷെ ഇപ്പോഴും കഥ യാതൊരു പുരോഗതിയും കൈവരിച്ചിട്ടും ഇല്ല. കഥ ഒന്ന് വായനക്കാരുടെ ഉള്ളിലേക്ക് എത്തിക്കാൻ കുറച്ച് പേജുകൾ കൂടി കൂട്ടാം…
ഫെന്റാസ്റ്റിക് ഹൊറർ ത്രില്ലെർ… ലൗ യൂ മച്ചാനെ ♥️
എന്റെ പൊന്നെടാ ഉവ്വെ നിന്നോട് ഞാൻ കഴിഞ്ഞ പാർട്ടിൽ എന്താ പറഞ്ഞത് പേജ് കൂടുതൽ വേണമെന്ന് അല്ലെ.വേറെയും ചില കാര്യങ്ങൾ പറഞ്ഞിരുന്നു എങ്കിലും മെയിൻ ആയി പറഞ്ഞത് ഇതല്ലേ.ടാ പേജ് കൂട്ടാൻ പറഞ്ഞത് ത്രില്ലിങ് ആയി വായനക്കാരന് വായിച്ചു പോകാൻ ആണ്.കുറവ് പേജ് ആണെങ്കിൽ വായിക്കുന്നവന്റെ മൂഡ് പോകും.പേജ് കൂടുതൽ ആവുമ്പോൾ കഥയിൽ കൂടുതൽ ഇന്വോൾവ് ആകും.നീ അടുത്ത പാർട്ട് എങ്കിലും പേജ് കൂട്ട്
???