അരികിൽ ആരോ
Arikil Aaaro | Author : Poombatta Girish
” യാത്ര….
ചില യാത്രകൾ അങ്ങനെയാണ് എന്തോ ചില കാരങ്ങങ്ങളാൽ മനസിൽ തങ്ങി നിൽക്കും”
ട്രെയിനിലെ ഏകാന്തതയിൽ നിന്നും കര കയറാൻ വായിച്ച പുസ്തകത്തിൽ ആകർഷിച്ച വരികൾ…
ഒരു പക്ഷെ തന്റെ ജീവിതത്തിലെ ഈ യാത്ര അത്തരത്തിൽ ഒന്നു ആവുമായിരിക്കും കിരൺ മനസ്സിലോർത്തു..
അമ്മ പറഞ്ഞുകേട്ടിട്ടുള്ള അറിവുകൾ മാത്രം ഉള്ള തന്റെ നാട്…
അവടെ തന്നെ കാത്തിരിക്കുന്നത് എന്തായിരിക്കും…?
സമയത്തെ കീറി മുറിച്ചു കൊണ്ട് ട്രെയിൻ നീങ്ങി കൊണ്ടിരുന്നു ലക്ഷ്യബോധമുള്ള ഒരു യാത്രയായി ട്രെയിനും ലക്ഷ്യമില്ലാത്ത മറ്റൊരു യാത്രയായി നായകന്റെ മനസ്സും എങ്ങോട്ടോ നീങ്ങി…
ട്രെയിനിന്റെ ചൂളം വിളികളും മറ്റാരുമില്ലാത്ത കമ്പാർട്ട്‌മെന്റ് ലെ ഏകാന്തതയും അവനെ ഉറക്കത്തിലേക്ക് ക്ഷണിച്ചു..
കണ്ണുകൾ പതിയെ അയഞ്ഞു മനസ്സ് ഭൂതകാലത്തിലേക്ക് തിരിച്ചു…
“നീ അവളെ ഒന്ന് വിളിച്ചു നോക്ക്…”
“എന്തിന് ..?നാളെ കഴിഞ്ഞാൽ അവളുടെ കല്യണമാണ് ഇപ്പൊ വിളിച്ചിട്ട് എന്തു ചെയ്യാനാ..”
“നീ ഒന്ന് വിളിക്ക്..”
“വേണ്ട..”
“എനിക്ക് ആദ്യം എന്റെ പുസ്തകം ഇറക്കണം..”
“നിനക്ക് പ്രാന്താണ് എൻജിനീയറിങ് പഠിച്ചത് ഇങ്ങനെ വെട്ടിയും കുത്തിയും എഴുതി ജീവിതം തീർക്കാനാണോ…നിന്റെ ഈ എഴുത്ത് കാരണം ആദ്യം നിന്റെ കരിയർ പോയി ഇപ്പൊ അവളും ഇനിയും വേണോ ..”
എന്തൊക്കെയോ വിളിച്ചു പറഞ്ഞു അരവിന്ദ് വാതിൽ കൊട്ടിയടച്ചു പുറത്തേക്ക് പോയി…
തന്നെ തന്നെക്കാൾ നന്നായി അറിയാവുന്ന ഒരേ ഒരു സുഹൃത്ത്..
ഇപ്പോ അവനും തന്നെ മനസിലാക്കുന്നില്ലല്ലോ എന്ന ആവലാതി അവന്റെ മനസ്സിൽ ഉരുപ്പെട്ടു…
മേശയുടെ മുകളിൽ എഴുതിത്തീർത്ത തന്റെ ആദ്യ നോവലിലേക്ക് അവൻ ഒന്ന് നോക്കി…
ഇതിന് വേണ്ടി ആയിരുന്നല്ലോ ഇതെല്ലാം…?
കിരൺ…കിരൺ…ചോര..ചോര ആരൊക്കെയോ എന്തൊക്കെയോ പറയുന്നു ഇതേതാണ് സ്ഥലം ഹോസ്പിറ്റൽ ആണോ എല്ലാം ഒരു അവ്യക്തത എന്താണ് നടന്നത് …
“ക്ലിങ്”…
ഒരു കുപ്പി നിലത്തു വീണുടയുന്ന ശബ്‌ദം…
കിരൺ ഞെട്ടി കണ്ണു തുറന്നു…
അവന്റെ ശ്വാസമിടിപ്പ് കൂടി കണ്ണുകളിൽ എന്തോ ഒരു ഭയം വന്നു നിറഞ്ഞു…
വിയർപ്പ് തുള്ളികൾ നെറ്റിയിൽ ഉൽഭവിച്ച് പതനം ആരംഭിച്ചു..
ട്രെയിൻ ഇപ്പഴും ഇരുട്ടിനെ കീറി മുറിച്ചു നീങ്ങി കൊണ്ടിരിക്കുകയായിരുന്നു ബാഗ് തുറന്നു വെള്ളമെടുത്തു 2 വാ കുടിച്ച ശേഷം അവൻ ജനലിലൂടെ പതിയെ രാത്രി കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി…!!
പതിയെ വീണ്ടും ഉറക്കം അവനെ മാടി വിളിച്ചു…
പാതി അടഞ്ഞ മിഴികളിൽ അവൻ കണ്ടു തന്റെ അരികിൽ നിൽക്കുന്ന അവ്യക്തമായ ഒരു നിഴൽ രൂപം….
തോന്നലാണോ..
ആവും അല്ലാതെ ഇവടെ വേറെ ആര് വരാനാ….
അവസാന സ്റ്റേഷനിൽ നിന്നും ആരും ഈ കമ്പാർട്ട്‌മെന്റിലേക്ക് കയറിയിട്ടില്ല…
അതിന് ശേഷം പിന്നെ ട്രെയിൻ എവിടെയും നിർത്തിയിട്ടുമില്ല…
തോന്നൽ തന്നെ…
തന്റെ അരികിൽ നിൽക്കുന്ന ആ രൂപം ചലിക്കുന്നുണ്ടല്ലോ…
ആരാ അത്…
അവൻ കണ്ണു തിരുമ്മി എഴുന്നേറ്റ് ചുറ്റും നോക്കി..
ഇല്ല ആരുമില്ല…
പക്ഷെ അതുവരെ ഇല്ലാത്ത എന്തോ ഒരു മനോഹര വാസന അവടെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…
ഇതുവരെ നായകൻ അറിയാത്ത ഒരു പുതു വാസന…
(തുടരും)
കൊള്ളാം ബ്രോ ❤
വലുത് വരാൻ ഇരിക്കുന്നെ ഒള്ളു എന്ന പ്രതീക്ഷയിൽ ❤️❤️❤️
?????
മച്ചാനെ ???
എല്ലാരും പേജ് കുറഞ്ഞതിനെ കുറ്റം പറഞ്ഞു. പക്ഷെ എനിക്ക് അത് നന്നായിട്ടുണ്ട് എന്ന് തോന്നി കാരണം കുറ്റപ്പെടുത്തിയർ ഒക്കെ ഇതിന്റെ 2 nd പാർട്ട് എന്താകും എന്ന് അറിയാൻ കാത്തിരിക്കുകയാക്കും… അത് തന്നെ അല്ലേ താങ്കളുടെ വിജയം ?
Starting oru pageil othukiyello … ?
Kadhayil parayunath pole mothathil oru avyakthatha …enthekeyo evdekeyoo parayunnu .. Pretekeich onnum mansilaayilla … But nalloru triller aavumenn pradeekshikunnu …
Keep writting … Waiting for next chapter…?
♥️♥️♥️♥️
?
സ്റ്റാർട്ടിങ് തന്നെ വായനക്കാരെ ത്രില്ലടിപ്പിച്ചു നിർത്താൻ സാധിച്ചു പക്ഷെ ഒറ്റ പ്രേഷനമ്മേ ഉള്ളു എല്ലാവരും പറഞ്ഞത് തന്നെ ഒറ്റ പേജായി ആയി പോയി. അടുത്തത് മുതൽ കൂട്ടുക.
☮️ peace of heaven
| QA |
??
നല്ല രീതിയിൽ ഒരു intro ഇട്ടു?. എന്തോ വലുത് വരാൻ ഉണ്ട്??. അടുത്ത ഭാഗം പെട്ടന്ന് അങ്ങ് പോരട്ടെ. അതില് പേജ് കൂട്ടണം കേട്ടോ.?
?
നല്ലൊരു ഇൻട്രോ തന്നെ ം… എല്ലാവരും പറഞ്ഞത് തന്നെ പേജ് കുറച്ചുകൂടി ആകാമായിരുന്നു….
“അമ്മ പറഞ്ഞുകേട്ടിട്ടുള്ള അറിവുകൾ മാത്രം ഉള്ള തന്റെ നാട്…
അവടെ തന്നെ കാത്തിരിക്കുന്നത് എന്തായിരിക്കും…?”
അറിയാനായി കാത്തിരിക്കുന്നു ?❣️
??
ബ്രോ ഒരു ത്രില്ലറിന് വായനക്കാരനെ engaging ആക്കി ഇരുത്താൻ പറ്റണം. കൂടുതൽ പേജുകൾ വഴി കുരുക്കുകളുടെ ആഴം കൂട്ടണം.കൂട്ടി കൂട്ടി അവസാനം ത്രില്ലിങ്ങിന്റെ കൊടുമുടിയിൽ എത്തിക്കണം.പിന്നെ ചുരുളുകൾ അഴിക്കണം.എല്ലാ കാര്യങ്ങളും തമ്മിൽ പരസ്പരം ബന്ധിപ്പിക്കണം.ആദ്യം പേജ് കൂട്ടി എഴുതുക. എല്ലാ വിധ ആശംസകളും.
പേജ് കുറവായത് കൊണ്ടു ഒന്നും ഊഹിക്കാനും ചിന്തിച്ചെടുക്കാനും കഴിയുന്നില്ല.പേജ് ഉണ്ടെങ്കിലേ ആൾക്കാർ കൂടുതൽ ചിന്തിക്കൂ.അവരുടെ ചിന്തകൾ പോലെ അല്ല കഥയുടെ പോക്ക് എന്നു കാണുമ്പോൾ അവർ കൂടുതൽ ആവേശത്തോടെ വായിക്കും.ബ്രോ പേജ് കൂട്ടി എഴുതൂ.
ഹോക്കെ ബ്രോ?
3 to 5 pages venamayirunnu ennu thonnunnu
Katha ishtaayi
തുടക്കം ഇവടെ വച്ചു നിർത്താം എന്നു തോന്നിയത് കൊണ്ടാണ് പേജ് കുറച്ചത്..
ഇനി കൂട്ടാൻ ശ്രമിക്കാം..!!
തുടക്കം കൊള്ളാം, കഥയിൽ എന്തൊക്കെയോ പറയാനുണ്ടെന്നൊരു ഫീൽ വരുത്തി, പക്ഷെ കഥയെ പറ്റി ഒന്നും പറഞ്ഞും ഇല്ല.
കുറച്ച് കൂടി പേജുകൾ കൂട്ടി എഴുതിയാൽ നന്ന്. അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു….
??
പേജ് കൂട്ടണം എന്ന് പറയാൻ അർഹത ഇല്ലാത്ത ഒരാൾ ഞാൻ…
തുടർകഥ ആയതു കൊണ്ട് തന്നെ…
മിനിമം ഒരു പതിനഞ്ചു പേജ് എങ്കിലും എഴുതാൻ ശ്രമിക്കുക ബ്രോ…
തുടരുക ???
പറയാൻ അർഹത ഇല്ലാത്ത ഒരാൾ?
എന്നെ സംബന്ധിച്ചിടത്തോളം അഭിപ്രായങ്ങളും കുറ്റങ്ങളും കുറവുകളും തുറന്ന് പറയാൻ അർഹത ഉള്ളവരാണ് ഓരോ വായനക്കാരും…!!
ഒരു സിനിമ മോശമാവുമ്പോൾ അത് കൊള്ളില്ല എന്നു പറയുന്നത് പോലെ ഇവടെയും തുറന്ന് പറയണം..!!
അപ്പോഴേ അതിന്റെ പോരായ്മകൾ എന്തെന്ന് മനസിലാക്കി അത് പരിഹരിക്കാൻ സാധിക്കുകയുള്ളൂ…!!