April Fool [കുഞ്ഞാപ്പി] 61

Views : 2248

അതേസമയം അവന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. അവൻ വീണ്ടും അത് ഓപ്പൺ ചെയ്തു. പഴേ നമ്പറിൽ നിന്നും ആണ് മെസ്സേജ് വന്നത്.

ഇപ്രകാരം ആയിരുന്നു മെസ്സ്സേജ്…

 

 

 

You will be dead in just 15 minutes…..💀

 

 

 

ഇത് കണ്ട അവന്റെ കൈയിൽ നിന്നും ഫോൺ താഴ്യ്ക്ക് വീണു. അവൻ ഇപ്പോൾ കുറച്ചു പേടി വന്നു തുടങ്ങീരുന്നു. അവൻ പരിഹ്രന്തനായി. അവൻ വിയർക്കാൻ തുടങ്ങി. അവൻ സോഫയിലേക്ക് ഇരുന്നു ചുറ്റും നോക്കി, ഇല്ല തന്റെ കൂടെ ആരും ഇല്ല. അവൻ റൂമിന്റെ വാതിൽ പൂട്ടിയോ എന്ന് നോക്കി അത് പൂട്ടി എന്ന് ഉറപ്പുവരുത്തി. അവൻ അവിടെ ഇരുന്നു കണ്ണുകൾ അടച്ചു ആലോചനയിലേക്ക് ആണ്ടുപോയി.

സമയം മുന്നോട്ട് പോയ്കൊണ്ടിരുന്നു. ക്ലോക്കിലെ സെക്കന്റ്‌ സൂചി 5 പ്രാവശ്യം കറങ്ങി 12ൽ എത്തി.

ടിങ്…..

അവൻ ഞെട്ടി എഴുനേറ്റു… ചുറ്റും നോക്കി ഇല്ല ആരും ഇല്ല. അവന്റെ ഫോണിൽ മെസ്സേജ് വന്ന ശബ്ദം ആയിരുന്നു അത്. അവൻ അത് വന്ന നമ്പർ നോക്കി. അതെ പഴേ നമ്പർ തന്നെ.അവൻ പേടിയോടെ മെസ്സേജ് ഓപ്പൺ ചെയ്തു വയ്ച്ചു

 

 

 

Mohan you will be dead in 10 minutes……💀

 

 

 

അവൻ പേടിച് വിറച്ചു.അവന് എന്ത് ചെയ്യണം എന്ന് അറിയില്ല. ഉടൻ അവൻ കിച്ചൻ ൽ പോയി ഫ്രിസ്‌ജ് തുറന്ന് ഒരു ബിയർ എടുത്തു. അതുമായി അവൻ ബാൽകാൻയിലേക്ക്പോയി. പോകുന്ന പൊക്കിൾ ഫോൺ അവൻ സഫയിൽ വച്ചിട്ടാണ് പോയത്. അവൻ കുപ്പി തുറന്ന് ബിയർ കുടിച്ചുതുടങ്ങി. അവൻ ബിയർ കുടിക്കുന്നത് കുറച്ചു വേഗത്തിൽ ആണ്. എന്ത് കൊണ്ടെന്നറിയില്ല അവൻ ബിയർ സാവധാനം കുടിക്കാൻ കഴിയുന്നില്ല. സമയം പൊയ്‌കൊണ്ടിരുന്നു.

ടിങ്…….

വീണ്ടും മെസ്സേജ്. അവൻ വിരണ്ടു. എന്നിരുന്നാലും അവൻ ഫോൺ എടുക്കാനായി പോയി. പോയപോക്കിൽ ബിയർ കുപ്പി അവൻ തറയിൽ വച്ചിട്ടാണ് പോയത്. പോകുന്ന പൊക്കിൾ അവൻ ക്ലോക്കിൽ നോക്കി………

 

 

സമയം 11:55

 

 

 

അവൻ മെസ്സേജ് ഓപ്പൺ ചെയ്തു…….

 

 

 

You dont have more time. You will be dead in 5 minutes……💀

 

 

 

 

Recent Stories

The Author

കുഞ്ഞാപ്പി

9 Comments

  1. നിധീഷ്

    ഈ മെസ്സേജ് അയച്ചത് ആരാരുന്നു…?

  2. Nannayittund…..

    1. കുഞ്ഞാപ്പി

      ❤️❤️

  3. Nice bro❤️❤️❤️

    1. കുഞ്ഞാപ്പി

      ❤️❤️

  4. കൈലാസനാഥൻ

    കുഞ്ഞാപ്പിയുടെ കുഞ്ഞു കഥ മോശമായില്ല. കുട്ടിക്കാലത്ത് ഏപ്രിൽ ഫൂൾ ആക്കാൻ ചെയ്ത കുസൃതിത്തരങ്ങൾ ഓർത്തു പോയി , അക്കാലത്തും ഭയപ്പെടുത്തൽ ആയിരുന്നു ഐറ്റം. പുറത്ത് പറയാൻ പറ്റുന്നതും പറ്റാത്തതുമായ എത്രയോ സംഭവങ്ങൾ തമാശയ്ക്ക് ചെയ്യുന്ന ചില കാര്യങ്ങൾ ഭയാനകമായ അവസ്ഥ സംജാതമാക്കാറുണ്ട് അത്തരത്തിൽ ഒരെണ്ണവും മരണവും വരെ സംഭവിച്ചു എന്നത് ഇത്തരം പരിപാടികളുടെ പ്രഹരശക്തി വിളിച്ചോതുന്നുണ്ട്. 90 കളുടെ അവസാനത്തോടെ ഇത്തരം പരിപാടികൾ ഒപ്പിച്ചാൽ പരാതി ഉണ്ടായാൽ കേസെടുക്കുന്ന ഘട്ടം വരെ ഉണ്ടായതും അങ്ങനെ വാക്കുകളിലൂടെ വിശ്വാസം ഉണ്ടാകുന്ന രീതിയിൽ കള്ളങ്ങൾ പറഞ്ഞ് സുഹൃത്തുക്കളെ പറ്റിക്കുന്ന രീതിയിലേക്കെത്തി. ഇപ്പോൾ ഈപരിപാടി ഒക്കെ ഉണ്ടോ ആവോ ? ഉണ്ടായിരിക്കും നിങ്ങളുടെ കഥയിലെ പോലെ ഓൺലൈനായി .ഭാവുകങ്ങൾ

    1. കുഞ്ഞാപ്പി

      Thanku❤️❤️

  5. കുഞ്ഞാപ്പി

    ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com