അപരാജിതൻ 13 [Harshan] 9620

അതെ സമയം ലോഡ്ജിൽ

ആദിയുടെ അവസ്ഥ പ്രതീക്ഷിച്ചതിനേക്കാൾ മോശമാകുന്ന പോലെ ആയിരുന്നു

ആരോടും പറയാതെ ആണെങ്കിൽ പോലും അത്രയും ഹൃദയത്തിൽ കൊണ്ട് നടന്നിട്ടു അവന്റെ പാറു നാളെ മറ്റൊരാളുടേതു ആയി മാറുന്നു എന്നത് അവന്റെ മനസിന്‌ ഒട്ടും അംഗീകരിക്കുവാനും സാധിക്കുന്നില്ല, അതോടൊപ്പം ലക്ഷ്മി അമ്മയോട് വല്ലാത്ത ദേഷ്യവും ഒക്കെ അവനു തോന്നുക ആയിരുന്നു.

അമ്മ ഇപ്പൊ സ്വപ്നത്തിലും വരുന്നില്ല, തന്നെ ഭയന്നിട്ടു ആയിരിക്കണം

അവനു ആകെ നെഞ്ച് പൊട്ടുന്ന പോലെ, ശ്വാസം മുട്ടുന്ന പോലെ തിങ്ങി നിറഞ്ഞ അവസ്ഥ ഒക്കെ തന്നെ ആണ് ആ സമയത്തു അനുഭവിക്കുന്നത്, അവനു എന്താണ് സംഭവിക്കുന്നതു എന്ന് മാത്രം പറയാൻ സാധിക്കുന്നില്ല,, ശരീരമാകെ ഒരു വിറയൽ, അഞ്ചു കുപ്പി ബിയർ അവൻ അകത്താക്കിയിരുന്നു, നല്ലപോലെ ബോധം മറയുന്നുമുണ്ട്, എന്നിട്ടും ഉറക്കം വരുന്നില്ല, തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു, ഇടയ്ക്കു മൊബൈലിൽ സമയം നോക്കും, അങ്ങനെ ഉറങ്ങാൻ പോലും ആകാതെ അവൻ നേരം വെളുപ്പിച്ചു.

എട്ടുമണിയോടെ എഴുന്നേറ്റു.

ഒൻപതു മണിയോടെ അവൻ തയാർ ആയി,

…എന്ത് ധരിക്കണം എന്നതായിരുന്നു ആ സമയത്തു അവനുണ്ടായിരുന്ന ചിന്ത

പിന്നെ അവൻ ഒരു മെറൂൺ കളർ ഷർട്ടും ക്രീം കളർ ജീൻസും ധരിച്ചു

മുടി ഒക്കെ ചീവി, താടി ഒക്കെ ഭംഗി ആക്കി.

കൈയിൽ റോയ് കൊടുത്ത സ്വിസ്സ് വാച്ചും ധരിച്ചു

കാരണം പ്രിയപ്പെട്ടവളുടെ നിശ്ചയത്തിന് പോകുമ്പോ നല്ല നീറ്റ് ആയി തന്നെ പോകണമല്ലോ

അവൻ ഗിഫ്ട്ടു വെച്ച കവറും എടുത്തു പുറത്തേക്ക് ഇറങ്ങി, അവിടത്തെ കൂട്ടുകാർക്കു ഒക്കെ മനസ്സിലായിരുന്നു, അവ൪ അവനു ഒരു ആൾ ദി ബെസ്ററ് ഒക്കെ കൊടുത്തു.

അവൻ ജീപ്പും എടുത്തു അവിടെ നിന്നും പുറപ്പെട്ടു.

<<<<<<<<O>>>>>>>>

 

പത്തേകാൽ  മണിയോടെ ആദി ദീപം ഓഡിറ്റോറിയത്തിൽ എത്തി.

അന്തരീക്ഷ൦ ഒക്കെ ഒരല്പം മൂടിക്കെട്ടിയ പോലെ ആണ്, മഴക്കുള്ള ഒരു കോൾ ഉണ്ട്.

അവിടെ ഓഡിറ്റോറിയത്തിന് പുറത്തു ശ്യാം ഉണ്ടായിരുന്നു.

ആദിയെ കണ്ടപ്പോൾ  അവന്നു കൈകൾ കൊടുത്തു അവനെ സ്വീകരിച്ചു.

ഇളയിടത്തിൽ നിന്നും ശിവയുടെ വീട്ടുകാർ എത്തുന്നതെ ഉള്ളു.

ഓഡിറ്റോറിയത്തിൽ ഇപ്പോൾ പ്രതാപനും സുരേന്ദ്രൻ ഡി വൈ എസ പിയും അതുപോലെ രാജശേഖരന്റെ ബന്ധു മിത്രാദികളും ഒക്കെ ഉണ്ട്.ഓഫീസിലെ വലിയ സാറന്മാരും ഒക്കെ ഉണ്ട്, പിന്നെ കൃഷ്ണചന്ദ്രനും, വിശ്വനാഥ൯ സാറ് സ്ഥലത്തില്ല, അതുകൊണ്ടു എത്താൻ കഴിഞ്ഞിട്ടില്ല,

അവൻ കാർ പാർക്കിങ് ഏരിയയിലേക് നോക്കിയപ്പോൾ ഒക്കെ വിലകൂടിയ കാറുകൾ ആണ് വന്ന ആളുകളുടെ ഒകെ സ്റ്റാൻഡേഡ് മനസിൽ കണക് കൂട്ടുക ആയിരുന്നു.

ആദി ചെന്ന് പുറത്തു ഉള്ള വെൽകം ഡ്രിങ്ക് കുടിച്ചു.

നല്ലപോലെ അവനു ദാഹവും നെഞ്ച് കത്തലും ഒക്കെ ഉണ്ടായിരുന്നു

പരിചയമുള്ള ഒരാളെയും കാണുന്നുമില്ല, ആകെ ഒരു ഒറ്റപ്പെടൽ, മിണ്ടാനും പറയാനും ആരും ഇല്ലാത്ത ഒരു അവസ്ഥ.

അവിടെ വൈശാലിയിലെ ആളുകളും ഉണ്ട്, പാറുവിന്റെ മാമന്മാരും ഭാര്യമാരും ഒക്കെ

പ്രതാപൻ അത് വഴി വന്നപ്പോ ആദിയെ കണ്ടപ്പോ തന്നെ വഴി മാറി പോയി ഭയം കൊണ്ട്.

ആദിയുടെ അടുത്തേക്ക് ശ്യാം  വന്നു.

ഓരോന്നൊക്കെ സംസാരിച്ചപ്പോൾ മാലിനിയുടെ മൂത്ത സഹോദരനും ഭാര്യയും അങ്ങോട്ടു വന്നു ആദിയെ കണ്ടു എങ്കിലും അവനോടു ചിരിക്കാനോ സംസാരിക്കാനോ ഒന്നും തയാർ ആയിരുന്നില്ല.

അപ്പോളേക്കും  പാലിയതു നിന്നും മൂന്ന് കാറുകളിൽ ആയി എല്ലാവരും കൂടെ അങ്ങോട്ടേക് വന്നു അതിൽ മാലിനിയും പാറുവും ഇന്ദുവും അമ്മയും മറ്റു വൈശാലിയിലെ കുട്ടികളും അങ്ങനെ പലരും ഉണ്ടായിരുന്നു.

പാർവതിയെ ഒറ്റ തവണ മാത്രമേ ആദി നോക്കിയുള്ളൂ

അവൾ ധരിച്ചിരിക്കുന്നത് ഒരു ബ്രൈഡൽ ഡിസൈനർ ലെഹെങ്ക ആയിരുന്നു അതും പർപ്പിൾ  കളറിൽ ഹെവി ആയ സ്റ്റോൺ വർക്കുകൾ ചെയ്തത് കൂടെ സ്റ്റോൺ ഡിസൈൻ ചെയ്ത സിൽക്ക്  ചോളിയു൦ അതിനു ചേർന്ന ഡിസൈനർ ദുപ്പട്ടയും, കഴുത്തിൽ അണിഞ്ഞിരുന്നത് ഡയമണ്ട് ന്റെ വലിയൊരു നെക്‌ളേസ്‌ ആണ്, കൈകളിൽ ആവശ്യത്തിന് വളകൾ, തൂങ്ങി ആടുന്ന വിലകൂടിയ ഡയമണ്ട് പതിപ്പിച്ച ഇയറിങ്ങും അതിനു മാച്ച് ആകുന്ന നെറ്റി ചുട്ടിയും ശരിക്കും ഒരു നോർത്ത് ഇന്ത്യൻ രാജകീയമായ വസ്ത്രം, അതിൽ ആണെകിൽ അവൾ അതി സുന്ദരിയും, കൂടെ വേണ്ടുന്ന മേക് ആപ്പ് കൂടെ ആയപ്പോൾ പറയുകയേ വേണ്ട.

എല്ലാവരും ഉള്ളിലേക്ക് കയറി, ആദിയെ മാലിനി കണ്ടില്ലെന്നു തോന്നുന്നു, ആദി ഒരു സൈഡിൽ നിന്ന് എല്ലാവരും പോകുന്നത് കണ്ടു.

അപ്പോൾ ആണ് പുറകിൽ നിന്നും അപ്പു ,,, എന്ന് വിളിച്ചു ഇന്ദുലേഖ അവനു സമീപം വന്നത്.

അവളെ കണ്ടു അവൻ പുഞ്ചിരിച്ചു എത്ര നാൾ ആയി അപ്പുനെ കണ്ടിട്ട്.

അമ്മെ ,,,,,,,,, എന്ന് അവൾ അവളുടെ അമ്മേയെ വിളിച്ചു ഇന്ദുവിന്റെ അമ്മ  അവരുടെ അടുത്തേക് വന്നു.

അമ്മെ,, ഇതാണ് അപ്പു,, ഞാൻ പറയാറില്ലേ,,

അപ്പോളേക്കും ഇന്ദുവിന്റെ അമ്മയുടെ മുഖത്ത് സന്തോഷം കൊണ്ട് പുഞ്ചിരി നിറഞ്ഞു എന്നിട്ടു അവനെ തൊഴുതു

അതുകണ്ടു അവനും തൊഴുതു

ആഹാ ,,,അപ്പുവല്ലേ ,,,ആദിശങ്കരൻ ,,,മോൾ പറയാറുണ്ട് മോനെ കുറിച്ച് ,, അന്ന് അപകടത്തിൽ പെട്ടു ഇപ്പോ എല്ലാം മാറിയില്ലേ, കുഴപ്പം ഒന്നും ഇല്ലല്ലോ ,,,

ഇല്ല ,,,ആന്റി ,,എല്ലാം ഭേദമായി

എന്ന വാ ഉള്ളിലേക്ക് കയറു ,, ചെക്കന്റെ വീട്ടുകാർ എത്തുന്നേ ഉള്ളു ,,

ആ സാരമില്ല ആന്റി, കുറച്ചു കഴിഞ്ഞു കയറാം എന്ന് വെച്ച് അതുകൊണ്ടാ

എന്ന ശരി മോനെ,,

ഇന്ദു ,, അപ്പുനോട് സംസാരിച്ചിട്ട് അങ്ങോട്ട് വായോ വേഗ൦

ആ ശരി അമ്മെ ,,,

അമ്മ ഉള്ളിലേക്കു പോയി.

അപ്പു ,, എന്നിട്ടു എന്താ വിശേഷം ?

ഓ ,,,എനിക്കെന്തു വിശേഷം, വിശേഷം ഒക്കെ ഇവിടെ അല്ലെ, ശ്രിയമോൾക്കല്ലേ ഇപ്പോ ഏറ്റവും നല്ല വിശേഷം, നിശ്ചയം അല്ലെ ..ഇന്ദുവിന്‌ ഇനി എന്നാ കല്യാണം ഒക്കെ ..

എന്റെ മാഷെ അതിനു ഇനിയും എന്തോരം സമയം കിടക്കുന്നു

ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു …

അല്ല അപ്പുസാറിന് കല്യാണം ഒന്നും വേണ്ടേ ?

എനിക്കോ ,,,,,,,,,,,,,,അവൻ ഒന്ന് ചിരിച്ചു

അപ്പോളേക്കും അവളുടെ മാമന്റെ മകൻ ഹരികുട്ടൻ വന്നു അവളെ ഉള്ളിലേക്കു വിളിച്ചു,

അപ്പു നമുക് കാണാട്ടോ ,,എന്ന് പറഞ്ഞു ഇന്ദു ഉള്ളിലേക്കു ചെന്ന്.

അപ്പോളേക്കും രാജശേഖരനും അവിടെ എത്തി, നിമിഷങ്ങൾക്കുള്ളിൽ ഇളയിടത്തു നിന്നും ശിവയുടെ ആളുകൾ എത്തി, മുന്നിൽ തന്നെ റോൾസ് റോയ്സിൽ നിന്നും ശിവ ഇറങ്ങി

പുറകെ വന്ന വളരെ വിലകൂടിയ കാറുകളിൽ അവന്റെ അച്ഛനും അമ്മയും ബാക്കി ഉള്ള ബന്ധുക്കളും ഒകെ ഇറങ്ങി.

അവൻ മനസിൽ ചിന്തിച്ചു പോയി ,, ഈ രാജകുടുംബങ്ങളുടെ ഒക്കെ പ്രൊഡിയെ കുറിച്ച്

എല്ലാവരും കാണാനും ഒകെ ഒരു റോയൽ ലുക്ക്

ശിവക്കും പാറുവിനു൦  എന്തോരം ബന്ധുക്കളാ,,,,,,,,,,,,,

അത് ഓർത്തപ്പോൾ അവന്റെ ഉള്ളൊന്നു മുറിപ്പെട്ടു

തനിക് അങ്ങനെ ആരും ഇല്ല എന്നൊരു തോന്നൽ കൂടെ അവനെ വിഷമിപ്പിച്ചു

ശിവരഞ്ജൻ ധരിച്ചിരുന്നത് പാറുവിന്റെ ലെഹെങ്കക്കു ചേരുന്ന തരത്തിൽ ഉള്ള ഒരു പർപ്പിൾ ഷെർവാണി ആയിരുന്നു അതും ഹെവി ഡിസൈൻസ് ഒക്കെ ചെയ്തത് ഒപ്പം ഗോൾഡൻ സിൽക്ക് പൈജാമയും, ഗോൾഡൻ സിൽക്ക് സ്റ്റോളും ഒക്കെ അണിഞ്ഞു തനി രാജകുമാരൻ.

അപ്പോളേക്കും പാറുവിന്റെ ബന്ധുക്കളും രാജശേഖരനും ശ്യാമും അവരുടെ അടുത്തേക് ചെന്ന് ശിവക്ക് ഒരു ബൊക്കെ കൊടുത്തു സ്വീകരിച്ചു ഉള്ളിലേക്കു ആനയിച്ചു.

ആദി അതെല്ലാം നോക്കി നിന്നു..

അപ്പോളേക്കും പുറത്തു നല്ലപോലെ മഴ പെയ്തു തുടങ്ങിയിരുന്നു,

അതുപോലെ തന്നെ ശക്തമായ കാറ്റും,

കാറ്റെന്നു പറഞ്ഞാൽ അതിശക്തമായ കാറ്റ് തന്നെ.

മഴയോടൊപ്പം ചെറുതായി ഇടിവെട്ടും മിന്നലും ഒക്കെ തുടങ്ങി.

ആദി പുറത്തെ മഴ നോക്കി ഒരല്പം നേരം നിന്നു.

അവനു സ്വയം തോന്നി, എന്റെ ഉള്ളിലെ വിഷമം ഇനി മഴ എങ്ങാനും ആയി പെയ്തു പോകുന്നതാണോ എന്ന്, അവന്‍ പെയ്യുന്ന മഴയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഉളിലെക്കു കയറി.

പാറു ഇരിക്കുന്നതിന് സമീപം തന്നെ ശിവയും ഇരിക്കുന്നു അവർ തമ്മിൽ ചിരിച്ചു കൊണ്ട് ഒക്കെ സംസാരിക്കുന്നുണ്ട്, നിർവികാരമായി ആദി അത് നോക്കി നിന്നു. ഉള്ളില് കനൽ കത്തുന്ന പോലെ തന്നെ ആണ് വിഷമവും ,,

പാറുവിനു ശിവയെ അത്രക്കും ഇഷ്ടമായിരുന്നു എന്നത് പിന്നീടല്ലേ അറിഞ്ഞത് തന്നെ

ആദി പുറകിലെക്കു നടന്നു പുറകിൽ ഒരു ചെയറിൽ ഇരുന്നു

അറിയുന്ന ആരും ഇല്ല, വരേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ

ദേവിക അമ്മാമ്മക് സുഖം ഇല്ലാത്തതിനാൽ വരാൻ സാധിക്കില്ല എന്ന് പറഞ്ഞിരുന്നു

ആദി അവർക്കുള്ള സമ്മാനവും മടിയിൽ വെച്ച് എരിയുന്ന മനസോടെ അവിടെ ഇരുന്നു

അപ്പോളേക്കും ഇരുവശത്തും നിന്നും കാരണവന്മാർ വേദിയിലേക്കു കയറി.

അവർ രണ്ടു വശത്തായി ഇരുന്നു.

നടുവിൽ മുഹൂർത്തം ഗണിക്കേണ്ട ജ്യോത്സ്യനും.

അതിനു ശേഷം താലം പിടിച്ചു പൂക്കൾ മണ്ണിൽ അർപ്പിച്ചു ശിവയെ പാലിയത്തുകാർ സ്വീകരിച്ചു ശിവയുടെ ബന്ധുജനങളുടെ മുന്നിൽ പീഠത്തിൽ ആയി ഇരുത്തി

അതിനു ശേശം താഴേക്ക് വന്നു പാർവതിയെ താലതിന്റെ അകമ്പടിയോടെ ആനയിച്ചു പാലിയത്തെ കരണവന്മാർക്കു മുന്നിൽ ഉള്ള പീഠത്തിൽ ഇരുത്തി

ഇപ്പോൾ അവർ തമ്മിൽ നേർക്ക് നേരെ ആയി ഇരിക്കുന്നു

ഫോട്ടോഗ്രാഫർസും വിഡിയോഗ്രാഫേഴ്‌സും ഒക്കെ എല്ലാം ഭംഗിയായി ചിത്രീകരിക്കുന്നുണ്ട്.

അപ്പളേക്കും മഴയും ഇടിവെട്ടും നല്ല പോലെ ഉണ്ട്

പിന്നെ ജ്യോൽസ്യൻ മുഹൂർത്തങ്ങൾ ഗണിച്ചു കൊണ്ടിരുന്നു അങ്ങനെ ശിവയുടെ സൗകര്യ൦ കൂടെ നോക്കി  ചിങ്ങ മാസത്തില്‍ ഇരുപത്തി ഏഴം തീയതി ഞായറാഴ്ച്ച തിരുവാതിര നക്ഷത്രത്തിന്റെ അന്ന്  പതിനൊന്നിനും പതിനൊന്ന് ഇരുപതിനും ഇടയിലുള്ള മുഹൂർത്തത്തിൽ വിവാഹം നിശ്ചയിച്ചു, അത് പത്രികയിൽ എഴുതി കുറിച്ചു ഇരു വീട്ടുകാർക്കും വെള്ളി തളികയിൽ ആക്കി സമർപ്പിച്ചു .

ഇതൊക്കെ കാണുമ്പോൾ ആദിക്ക് ഹൃദയമൊക്കെ അതിവേഗത്തിൽ ആണ് മിടിക്കുന്നത്

ഇരുവീട്ടുകാരും അത് അംഗീകരിച്ചു കൊണ്ട് പരസ്പരം പത്രിക അടങ്ങിയ തളിക

കൈമാറുന്ന സമയത്ത്, അതിനു മോടിക്കൂട്ടുവാനായി സ്ത്രീകളൊക്കെ കുരവ കൂടെ ഇടുന്ന നേരത്ത്  തന്നെ അതിശക്തമായി ഒരു ഇടിമിന്നലും അതിനു പിന്നാലേ വലിയൊരു ഇടിവെട്ടും കൂടെ ഉണ്ടായി, പലരും ഭയക്കുകയും ഇടക്ക് കുരവ നിന്നു പോകുകയും ചെയ്തു,

അല്‍പസമയം കഴിഞ്ഞു നിർദേശ പ്രകാരം ശിവയും പാറുവും പീഠത്തിൽ നിന്നും എഴുന്നേട്ടു അഭിമുഖമായി നിന്നു.

ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി നിറഞ്ഞിരുന്നു

പരസ്പരം ഉള്ള മോതിരം മാറൽ ഒഴിവാക്കണം എന്ന് പറഞ്ഞതിനാൽ ശിവ പാറുവിനുള്ള മോതിരം ശിവയുടെ സഹോദരിക്ക് നൽകി  അതുപോലെ പാറു ശിവക്കുള്ള മോതിരം ശ്യാമിനും നൽകി

ശിവയുടെ സഹോദരി ആ മോതിരം പാറുവിന്റെ കൈകളിൽ അണിയിച്ചു

അതുപോലെ ശ്യാം ആ മോതിരം ശിവയുടെ കൈകളിലും അണിയിച്ചു.

അപ്പോളും പുറത്തു അതിശക്തമായ രീതിയില്‍ പേമാരി പോലെ മഴ പെയ്യുക ആയിരുന്നു കാറ്റോടെ

പിന്നെ ഇരുവരും ചേർന്ന് നിന്നു.

അപ്പോളേക്കും കാരണവന്മാർ ബന്ധുക്കൾ  ഒക്കെ അവിടെ നിന്നും എഴുന്നേറ്റു കൈകളിൽ പൂക്കൾ എടുത്തു ഇരുവർക്കും നേരെ എറിഞ്ഞു അനുഗ്രഹം ചൊരിഞ്ഞു.

അപ്പോളേക്കും നല്ലപോലെ ഇടിമിന്നലും ഇടിവെട്ടും ഒക്കെ ഉണ്ടായിരുന്നു

രാജശേഖരനും മാലിനിയും കണ്ണുകൾ തുടച്ചു സന്തോഷം കൊണ്ട്.

എല്ലാം കണ്ടു ഉരുകുന്ന ഹൃദയത്തോടെ ആദിയും സ്വയം മനസിനെ പഠിപ്പിച്ചു, പാറു തന്റെ അല്ല, ഇനി ആകുകയും ഇല്ല എന്ന്… അവൻ ശരിക്കും പാതി ചത്ത മനസോടെ ആയിരുന്നു, അത്ര ഏറെ ആൾ മനസു തളർന്നു പോയിരുന്നു, ഒരുകണക്കിന് പിടിച്ചു നിൽക്കുന്നതാണ്, കരയാൻ സാധിച്ചിരുന്നു എങ്കിൽ അവൻ കരഞ്ഞു പോയേനെ,,

അതിനു ശേഷം എല്ലാവരും അവിടെ നിന്നും ഇറങ്ങി

ഫോട്ടോ സെഷൻ ആയിരുന്നു.

ഇരുവരുടെയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുവാൻ ആയി എല്ലാവരും കുടുംബ സമേതം കയറി കൊണ്ടിരുന്നു.

ആദി അവരെ രണ്ടുപേരെയും ആണ് നോക്കിയത്

ശരിക്കും ഗന്ധ൪വനും അപ്സര കന്യകയും പോലെ,  രാജകുമാരനും രാജകുമാരിയും പോലെ

നല്ല ചേർച്ച തന്നെ ആണ് അവർ തമ്മിൽ, അവരെ ചേരൂ ,,

എത്ര സന്തോഷത്തിൽ ആണ് പാറു, ശിവയോടൊപ്പം

പാറുവിനു ശിവ തന്നെ ആണ് പെർഫെക്ട് മാച്ച് അല്ലാതെ ആദിശങ്കരൻ അല്ല..

നല്ല തിരക്കാണ് അവിടെ ഫോട്ടോ എടുക്കാൻ, പലരും സമ്മാനങ്ങൾ ഒക്കെ അവർക്കായി കൊണ്ടുവന്നു കൊടുക്കുന്നു, പാറുവും ശിവയും അത് വാങ്ങുന്നു.

താഴെ മാലിനി കൊച്ചമ്മ നിൽക്കുന്നുണ്ടായിരുന്നു, കൂടെ ബന്ധുക്കളും ഉണ്ട്, എങ്ങനെ ആണ് പോയി കാണുക, അതുകാരണം അവൻ മടിച്ചു നിന്നു .

തനിച്ചു ആയപ്പോൾ അവൻ എഴുന്നേറ്റ് മാലിനിയുടെ അടുത്ത് ചെന്ന്

മാലിനിയെ വിളിച്ചു

വിളികേട്ടു തിരഞ്ഞു നോക്കിയപ്പോൾ ആദി , മാലിനിക്ക് ഒരുപാട് സന്തോഷം ആയി അവനെ കണ്ടപ്പോൾ അവന്റെ കൈയ്യിൽ പിടിച്ചു സ്നേഹം പങ്കുവെച്ചു.

കൊച്ചമ്മേ ,,,

എന്താ അപ്പു ?

ഞാൻ ഇത് ശ്രിയമോൾക് കൊണ്ടുവന്ന ഗിഫ്റ് ആണ് .

എന്തിനാ അപ്പു ഇതൊക്കെ വാങ്ങിയത് ? അതിന്റെ എന്ത് ആവശ്യമാ ഉണ്ടായിരുന്നത് ?

അതല്ല കൊച്ചമ്മേ, ശ്രിയമോൾക് ഇന്നുവരെ ഒന്നും കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല, ഒരു സമ്മാനവും, അതാ വാങ്ങിയത്, ഒരു അർദ്ധനാരീശ്വര വിഗ്രഹം ആണ്, ഇഷ്ടമാകുമോ എന്നറിയില്ല, എന്നാലും എനിക്ക് ഇഷ്ടമായി, ശിവനും പാർവതിയും അല്ലെ, ജീവിതത്തിലും അങ്ങനെ തന്നെ ആകട്ടെ,,

അതുകേട്ടു മാലിനി ഒന്ന് ചിരിച്ചു

കൊച്ചമ്മ കൊടുത്താൽ മതി,

അതെന്തിനാ, നീ അവർക്കായി കൊണ്ടുവന്ന സമ്മാനം അല്ലെ, അപ്പോ നീ നേരിട്ടു കൊടുത്താൽ മതി, എന്റെ കയ്യിൽ തരേണ്ട കേട്ടോ ,,

അപ്പോളേക്കും രാജശേഖരനും അങ്ങോട്ട് വന്നു ആദിക്കു ഷേക്ക് ഹാൻഡ് ഒക്കെ കൊടുത്തു.

അവനോടു വന്നതെപ്പോ ആണ് എന്നെലാം ചോദിക്കുകയും ചെയ്തു .

സത്യത്തിൽ ആദിക്കു സംസാരിക്കാൻ പോലും പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല അത്ര ഏറെ ഉള്ളു എരിഞ്ഞു കൊണ്ടിരിക്കുക ആണ്, കടിചമർത്തി നിൽക്കുന്നു എന്ന് മാത്രം,,

ഇടയ്ക്കു ഭുവനേശ്വരി ദേവി, മാലിനിയുടെ അമ്മ അങ്ങോട്ടേക്ക് വന്നു, അവനെ കണ്ടപ്പോൾ തന്നെ അവരുടെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ഭാവം ആയിരുന്നു, ഒപ്പം ഇഷ്ടകേടും,

അപ്പോളേക്കും രാജശേഖരന്റ്റെ സഹോദരി എന്തോ ആവശ്യത്തിന് വന്നു മാലിനിയെ വിളിച്ചു, മാലിനി വേഗം രാജിയുടെ ഒപ്പം പോയി ,അവരുടെ ഏതോ ബന്ധുവിനെ കാണുവാന്‍ ആയിരുന്നു

ആ സമയം ആദിക്ക് മുന്നിലായി ഭുവനേശ്വരി ദേവി നില്‍ക്കുക ആയിരുന്നു,

അവരുടെ മുഖത്ത് അവനോടുള്ള ഒരു വല്ലാത്ത വെറുപ്പ് പ്രകടമായിരുന്നു

അവനത് മനസ്സിലാകുകയും ചെയ്തു,

അവര്‍ അവന്‍ കേള്‍ക്കെ തന്നെ ആ പേര് വിളിച്ചു.

ചണ്ഡാലന്‍ 

ആ വാക്കുകൾ അവന്റെ കാതിൽ വ്യക്തമായി പതിച്ചു.

ചണ്ഡാളൻ

അതുകേട്ടു അവന്റെ മുഖമൊക്കെ മാറി

അവർ മുഖം വെട്ടിച്ചു കൊണ്ട് അവിടെ നിന്നും നീങ്ങി.

ആ വാക്ക് അവന്റെ മനസിനെ ഒരുപാട് പ്രയാസപെടുത്തിയിരുന്നു.

പ്രയാസത്തോടെ ആണെങ്കിലും  ചെക്കനും പെണ്ണിനും സമ്മാനം കൊടുത്തു ഫോട്ടോ എടുക്കാൻ നിൽക്കുന്നവരുടെ വരിയില്‍ പോയി നിന്നു.

സത്യത്തിൽ ആദിക്ക് കൈകാലുകൾ വിറ തുടങ്ങിയിരുന്നു

എങ്ങനെ ആണ് പാറുവിന്റെ അടുത്തേക്ക് പോകുക അവിടെ ശിവയും ഉണ്ട്, അവനതു താങ്ങാൻ പോലും പറ്റുന്നതായിരുന്നില്ല, പക്ഷെ വേറെ നിവൃത്തിയും ഇല്ല ,..

അങ്ങനെ കുറെ നേരം വെയിറ്റ് ചെയ്തു ആദിയുടെ ഊഴം എത്തി.

ഭയത്തോടെ വിറയാർന്ന കൈകാലുകളോടെ മിടിക്കുന്ന ഹൃദയത്തോടെ ആണ് അവൻ അവരുടെ സമീപതെക്ക് എത്തിയത്.

അവൻ അവരുടെ അടുത്തേക് ചെന്നു അവനെ കണ്ടു പാർവതി ചിരിച്ചു, ഒപ്പം ശിവയും..

പാറുവിന്റെ ചിരി അവന്റെ മനസ്സിനെ അത്ര ഏറെ നൊമ്പരപ്പെടുത്തുക ആയിരുന്നു, അവനും ചിരിച്ചു എന്നു വരുത്തി. പുറതാണെങ്കില്‍ ആ സമയത്ത് മഴ നിര്‍ത്താതെ പെയ്യുകയാണ്. അതുപോലെ തന്നെ ദൈഘ്യമേറിയ ഇടിമുഴക്കവും

അവൻ വിറയാർന്ന കൈകളോടെ തന്റെ കൈയിൽ ഇരിക്കുന്ന സമ്മാനപ്പൊതി അവർക്കു നേരെ നീട്ടി.

അവന്റെ കയ്യില്‍ നിന്നും പുഞ്ചിരിയോടെ പാറു ആണ് ആ സമ്മാനപ്പൊതി വാങ്ങിയത്.

താങ്ക്സ് അപ്പു എന്നു അവള്‍ പറഞ്ഞു.

അപ്പോളേക്കും മഴയും കാറ്റും ഇടിമുഴക്കവും ഒക്കെ പെട്ടെന്നു അങ്ങോട്ട് കുറഞ്ഞ പോലെ ആയി. എല്ലാവരും പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു, മഴ നല്ലപോലെ പെയ്ത്തു കുറഞിട്ടുണ്ട്.

ആ സമയത്തു തന്നെ ആണ് സ്റ്റേജിലേക്കുള്ള ലൈറ്റുകളൊക്കെ അണഞ്ഞു പോയത്.

എന്തോ സാങ്കേതികമായ പ്രശനം ആയിരുന്നു. അതുകണ്ടു ഇലക്ട്രീശ്യ൯ വേഗം അങ്ങോട്ടേക്ക് വന്നു അത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങി.

ആദി ഇറങ്ങാ൯ നോക്കിയപ്പോള്‍ ഫോട്ടോ എടുത്തിട്ടു പോകാം എന്നു പാറു അവനോടു പറഞ്ഞു.

എന്തോ അത് നിരസിക്കുവാനവന് തോന്നിയതുമില്ല.

ഇതാണ് അപ്പു ,, ആദിശങ്കരൻ ,,,പാർവതി ശിവക്ക് അവനെ പരിചയപ്പെടുത്തി.

നമ്മള്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്, പാലിയത്തെ ഫങ്ഷനില്‍ വെച്ചു, അവിടത്തെ ഓഫീസ് സ്റ്റാഫ് ആണല്ലെ ,

അതേ ,, ആദി മറുപടി പറഞ്ഞു

പാറു പറഞ്ഞിരുന്ന നിങ്ങള്‍ നല്ലൊരു ബെസ്ററ് കോഫി മേക്കർ ആണെന്ന് ,,, ഒരു തമാശ

രൂപത്തിൽ ശിവ അതുപറഞ്ഞു,

പക്ഷെ അതുകേട്ടപ്പോൾ പാറുവിന്റെ മുഖം അല്പം മാറി ,

പ്രത്യേകിച്ചു ഒന്നും പറയാതെ ആദി ചിരിച്ചു.

പാറുവിനോട് ഒരിക്കൽ പറഞ്ഞിരുന്നു, കൊട്ടാരത്തിൽ നിങ്ങളെ നിയമിക്കാം എന്ന് അപ്പോൾ പിന്നെ ബെസ്ററ് കോഫി കൊട്ടാരത്തിലുള്ളവര്‍ക്കും കുടിക്കാലോ ,,, ശിവ പുഞ്ചിരിയോടെ പറഞ്ഞു.

അതുകേട്ടപ്പോൾ പാറുവിന്റെ മുഖത്തെ സന്തോഷം ഒക്കെ മാറി, അപ്പുവിനെ കളിയാക്കുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു ..

ആദിയുടെ ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി തെളിഞ്ഞു,

താങ്ക്സ് ,,, ഞാൻ ഫ്രീ ടൈം കിട്ടുമ്പോ ടൗണിൽ ഒരു കോഫീ പാർലർ തുടങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട്, ഉദ്‌ഘാടനത്തിനു കൊട്ടാരത്തിലേക് ഞാൻ കുറി അയക്കാം, അപ്പൊ കൊട്ടാരത്തിലുള്ള സകലരെയും കൂട്ടി  അങ്ങോട്ട് വന്ന മതി, എന്റെ ജോലിക്കാരെ കൊണ്ട് നല്ല കാപ്പി ഉണ്ടാക്കി കുടിപ്പിക്കാം ,,,വരുമ്പോ കൊട്ടാരത്തിലെ വളര്‍ത്ത് മൃഗങ്ങളെ കൂടെ കൂട്ടിക്കൊ ,,  പുഞ്ചിരിയോടെ ആദി പറഞ്ഞു.

അതുവരെ പുഞ്ചിരിയോടെ നിന്ന ശിവയുടെ മുഖത്തെ ചിരി  മാഞ്ഞുപോയിരുന്നു, മുഖമടച്ച മറുപടിയിൽ മുഖം ഒന്ന് വിളറിയ പോലെ ആയി, ഒരു ചിരി പെട്ടെന്ന് വരുത്തി.

 

ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ,,,,,കൂൾ ,,ശിവ പറഞ്ഞു.

ഞാനും തമാശ ആയാ പറഞ്ഞത്,,, ആദി നല്ലപോലെ ചിരിച്ചു.

എന്നിട്ടു പാറുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.

അവൾ ആദിയുടെ മറുപടിയിൽ ഐസ് പോലെ ആയിരുന്നു,

അവൾ ഒരു ചിരി മുഖത്ത് വരുത്തി.

അപ്പോളേക്കും ലൈറ്റ് വന്നു,

ആദി പാറുവിനു സൈഡിൽ നിന്നു.

മൂവരും ഫോട്ടോക്ക് പോസ് ചെയ്തു അതിനു ശേഷം ആദി പുറത്തേക്ക് ഇറങ്ങി.

താഴെ ഭക്ഷണം ഒക്കെ ആരംഭിച്ചു കഴിഞ്ഞിരുന്നു.

ആദിയോട് ഭക്ഷണം കഴിച്ചു വരുവാൻ ആയി മാലിനി പറഞ്ഞു.

ആദി സമ്മതിച്ചു കൊണ്ട് താഴേക്ക് ചെന്നു

പക്ഷെ ഭക്ഷണം കഴിക്കാൻ ഒന്നും അവൻ നിന്നില്ല

വിഭവസമൃദ്ധമായ സദ്യ ഉണ്ടെങ്കില്‍ പോലും അവനത് കഴിക്കുവാനുള്ള മാനസിക അവസ്ഥയില്‍ ആയിരുന്നില്ല.

അവന്‍ കുറച്ചു നേരം അവിടെ നിന്നു എന്നിട്ട് വീണ്ടും മുകളിലെക് നടന്നു

ആദി തിരികെ ഹാളിൽ എത്തി

അവിടെ ശിവയും പാറുവും അവരുടെ ഫോട്ടോസ് എടുക്കുക ആയിരുന്നു, പല പോസുകളിൽ,

ഉള്ളിൽ വിഷമം ഉണ്ടെങ്കിൽ പോലും ആദി അത് നോക്കി നിന്നു, രണ്ടു പേരുടെയും മുഖത്തു ഒരുപാട് സന്തോഷം ആണ്, പാറുവിന്റെ മുഖത്ത് നല്ലപോലെ ലജ്ജയും ഉണ്ട്, അവിടെ ഉള്ള സിംഹാസനം പോലെ ഉള്ള ചെയറിൽ ഒക്കെ ഇരുന്നും കൈകൾ പിടിച്ചും, കോറിഡോറിലൂടെ നടന്നും, അങ്ങനെ പല പോസുകളിൽ, പാറു ശിവയോടൊപ്പം ചേർന്ന് നിൽക്കുന്നതും കൈപിടിക്കുന്നതും ഒക്കെ നേരിട്ട് കാണുമ്പോൾ ഉള്ളിൽ നല്ലപോലെ വിങ്ങൽ ഉണ്ടായിരുന്നു, പക്ഷെ പാറു ശിവയുടെ ആണ് എന്ന് സ്വയം മനസിനെ മനസ്സിലാക്കിപ്പിക്കുവാനും അത് സഹായകം ആയിരുന്നു.

ആദി ഇന്ദുവിന്റേയും അമ്മയുടെയും അടുത്തേക്ക് ചെന്നു. അവനെ കണ്ടു ഇന്ദുവിന്റെ അമ്മ കസേര നീക്കി ഇട്ടു ഇരിക്ക് മോനെ എന്ന് പറഞ്ഞു.

ആദി അവരുടെ സമീപം ഇരുന്നു. അവരു രണ്ടു പേരും ആദിയോട് സംസാരിച്ചു കൊണ്ടിരുന്നു.

ഭുവനേശ്വരി ദേവി അവിടെ ഉണ്ടായിരുന്നു, അവ൪ക്കു ഇന്ദുവും അമ്മയും ആദിയോട് സംസാരിക്കുന്നതു ഇഷ്ടമാകുന്നില്ല എന്ന് അവരുടെ മുഖഭാവം മാറുന്നത് കണ്ടപ്പോൾ തന്നെ ആദിക്ക്  മനസിലായി

അവന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് മാറി.

അപ്പോളേക്കും ശിവയും പാറുവും എല്ലാവരും ഭക്ഷണം കഴിക്കുവാൻ ആയി അവിടെ നിന്നും തിരിച്ചു,

മാലിനിയെ കണ്ടില്ല,,,  യാത്ര പറഞ്ഞു വേണം അവനു പോകുവാനായി, അത് കൊണ്ട് മാലിനി വരുന്നത് വരെ അവൻ പുറത്തു  കാത്തു നിന്നു,

കുറച്ചു കഴിഞ്ഞു ഭക്ഷണം ഒക്കെ കഴിഞ്ഞു ശിവയും പാറുവും പുറത്തേക് ഇറങ്ങി.

പുറത്തുള്ള ഗാർഡനിൽ ഒക്കെ നിന്ന് കുറെ കൂടി ഫോട്ടോസ് എടുത്തു, കൂടുതലും റൊമാന്‍റിക് ഫോട്ടോസ്.

അപ്പോളേക്കും ശിവയുടെ ഭാഗത്തു നിന്നും തിരികെ പോകേണ്ട നേരം ആയിരുന്നു.

എല്ലാവരും ഒടുവിൽ യാത്ര പറഞ്ഞുകൊണ്ട് ശിവയും വീട്ടുകാരും അവിടെ നിന്നും പുറപ്പെട്ടു.

അവരൊക്കെ പോയി കഴിഞ്ഞു പാലിയത്തുള്ളവർ തിരികെ വന്നു, ആദി മാലിനിയുടെ മുന്നിൽ എത്തി യാത്ര പറഞ്ഞു.

മാലിനി അവന്റെ കൈകളിൽ പിടിച്ചു ,

വന്നതിനു നന്ദി പറഞ്ഞു.

പാറുവും മാലിനിയുടെ ഒപ്പം ഉണ്ടായിരുന്നു.

അപ്പു എന്താ എനിക്ക് ഗിഫ്റ് തന്നത് ? എന്ന്  പാറു ചോദിച്ചു.

എന്തോ ആദിക്ക് അവളോട് സംസാരിക്കാൻ മടി ആയിരുന്നു, എന്നാലും ചോദിച്ചതല്ലേ എന്ന് കരുതി ഉത്തരമായി.

“ലോകത്തു ഏറ്റവും ഉന്നതമായതു ശിവപാ൪വതി പ്രണയം ആണ് എന്ന കേട്ടിട്ടുള്ളത്, അതുകൊണ്ടു അവരുടെ പ്രണയം കുടികൊള്ളുന്ന അർദ്ധനാരീശ്വര വിഗ്രഹം ആണ്, അതിൽ കൂടുതൽ എന്താ തരിക..”

അതു കേട്ട് അവൾക് ഒരുപാട് സന്തോഷം ആയി.

സോറി അപ്പു ,,,,,,,,,, ശിവ അങ്ങനെ ഒക്കെ പറഞ്ഞതിന് ?

അവൻ പാറുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി

ശിവരഞ്ജൻ സർ  പറഞ്ഞതിനുള്ള മറുപടി ഞാൻ നേരിട്ട് കൊടുത്തിട്ടുണ്ട്, അത് കേട്ടതുമാണല്ലൊ, അതവിടെ കഴിഞ്ഞു അതിന്റെ പുറത്തു ഒരു സംസാരം വേണ്ട,, ഒരല്പം ഗൗരവത്തോടെ അവൻ പറഞ്ഞു.

അതുകേട്ടപ്പോൾ പാറുവിന്റെ മുഖം ഒന്ന് വാടി.

എന്താ അപ്പു,, ശിവ എന്താ പറഞ്ഞത് ? മാലിനി ചോദിച്ചു.

ആദി മാലിനിയുടെ മുഖത്ത് നോക്കി ചിരിച്ചു.

ഒന്നുമില്ല കൊച്ചമ്മേ,,,  മിസ്റ്റർ മരുമകന് ഒരു കാപ്പി കുടിക്കാൻ മോഹം, ആ മോഹം മുളയിലേ നുള്ളി കൊടുത്തു അതാ സംഭവം.

മാലിനി ആദിയുടെ മുഖത്ത് നോക്കി ചിരിക്കുക മാത്രം ചെയ്തു.

അവൻ ഇന്ദുവിനോടും അമ്മയോടും പിന്നെ ശ്യാമിനോടും പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

പോകും വഴി മനസിന്റെ മുക്കാൽ ഭാഗവും ചത്ത് മരവിച്ച അവസ്ഥയിൽ ആണ് ആദി.

ജീപ്പിൽ പോകുമ്പോൾ അവൻ ഉള്ളിൽ ഉറപ്പിച്ച കുഞ്ഞു ശിവലിംഗത്തോടു സംസാരിച്ചു തുടങ്ങി.

മാഷേ,,, നല്ല പണി ആണുട്ടോ കാണിച്ചത്, വലിയ ശക്തി ഒക്കെ ഉള്ള ആൾ അല്ലെ, എന്നെ അന്ന് കാട്ടിൽ കൊണ്ടുവന്നു ശക്തി ഒക്കെ കാണിച്ചതും അല്ലെ, എന്നിട്ടു എന്റെ ഈ കുഞ്ഞു ആഗ്രഹം പോലും സാധിപ്പിച്ചു തന്നില്ലല്ലോ,, എല്ലാരും ഇങ്ങനെ ആണ്,

ഒട്ടും സഹിക്കാൻ പറ്റണില്ല മാഷെ, ആകെ ഒരു നൊമ്പരം ആണ്, ആ എന്തേലും ആകട്ടെ, ഇതൊക്കെ എന്റെ കൂടെപ്പിറപ്പല്ലേ, നഷ്ടങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടെ വന്നു, ഇപ്പോ അത്രേ കരുതുന്നുള്ളു.

പോകും വഴി ബീവറേജ് ഷോപ്പിൽ നിന്നും നിന്നും രണ്ടു  ഫുൾ വിസ്കി കൂടെ വാങ്ങി, അവൻ വണ്ടിയിൽ കരുതി.

മാഷെ കള്ളുകുടിച്ചു കിക്ക് ആയാ കൊറേ ഒക്കെ മറന്നു പോകുമല്ലോ എന്നോർത്ത് ആണ്, അല്ലാതെ കുടിച്ചു രസിക്കാൻ ഒന്നും അല്ല, ഇന്ന് ഞാൻ കുടിക്കേണ്ട ദിവസം അല്ലെ, ഇന്ന് കുടിച്ചില്ലെങ്കിൽ പിന്നെ ഈ ആദിശങ്കര൯ ആണല്ലാതെ ആയിപ്പോകില്ലേ,,, എന്റെ നഷ്ടങ്ങളുടെ ലിസ്റ്റിൽ ഒരു വലിയ നഷ്ടം വന്ന ദിവസമല്ലേ, ഇന്ന് കുടിച്ച ഞാൻ എന്തായാലും മരിക്കില്ല, ഇന്ന് ബോധം പോകുന്ന അത്രയും വരെ ഞാൻ കുടിക്കും, ഇന്നെനികു എന്റെ നഷ്ടം ആഘോഷിക്കണം മാഷെ.

അല്ല,, ഞാൻ ഇത് ആരോടാ പറയുന്നേ,, സതി ദേവി പോയെങ്കിലും ദേവിയുടെ പുനർജ്ജന്മം ആയി പാർവതി ദേവി വന്നു, മാഷ് ദേവിയമ്മയെ കെട്ടി സുഖായി ഫാമിലി മാന് ആയി ജീവിക്കുക അല്ലെ, മാഷിന് ഇതൊക്ക പറഞ്ഞാ വല്ലതും മനസ്സിലാകുമോ,,

അങ്ങനെ ലോഡ്ജിൽ എത്തി.

ഭദ്രാമ്മയും വിളിച്ചിരുന്നു അവനെ.

അവൻ വിളിച്ചു നടന്നതൊക്കെ പറഞ്ഞു.

ഭദ്രാമ്മ അവനുവേണ്ടി പ്രാർത്ഥിക്കാം എന്ന് മാത്രം പറഞ്ഞു.

ഭദ്രാമ്മക്കും നല്ലപോലെ സങ്കടം ഒക്കെ ഉണ്ട്, പക്ഷെ അവനു മുന്നിൽ

പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം, അവനു വിഷമം ആയാലോ എന്ന ഭയം കൊണ്ട്.

അവൻ ലോഡ്ജിൽ എത്തി കൂട്ടുകാർക്ക് മുന്നിൽ കൂടുതൽ ഒന്നും വിവരിക്കാതെ റൂമിൽ കയറി ആദ്യം ഒന്ന് കുളിച്ചു എന്നിട്ടു ടേബിളിൽ അമ്മയുടെ ഫോട്ടോ എടുത്തു വെച്ച്, അമ്മയുടെ ഫോട്ടോക്ക് മുന്നിൽ തന്നെ ഇരുന്നു.

കവറിൽ ഉണ്ടായിരുന്ന സിഗരറ്റ് പാക്കറ്റുകളും അവിടെ നിരത്തി, അവനു മുന്നേ വലിച്ച പരിചയം ഉണ്ട്, ഒരു സിഗരറ്റു എടുത്തു കത്തിച്ചു ചുണ്ടിൽ വെച്ച് നല്ലപോലെ പുക ഊതി വിട്ടു.

ലക്ഷ്മി അമ്മയോടുള്ള അവന്റെ പ്രതിഷേധം

പിന്നെ ഒരു പെഗ് അങ്ങ് അടിച്ചു,  ഇടയിൽ നല്ലപോലെ സിഗരറ്റും വലിച്ചു.

ആ മുറി മൊത്തം പുകമയം ആയിരുന്നു.

ആറു പെഗ്ഗോളം ഉള്ളിൽ ആക്കി, കിക്ക് ആയി അവൻ ബെഡിൽ കയറി കിടന്നു.

ഒരു ആറേഴു  മണിക്കൂർ സുഖമായി ഒരു കിടപ്പു അങ്ങ് കിടന്നു, നല്ലപോലെ വെള്ളം ദാഹം എടുത്തപ്പോൾ അവൻ എഴുന്നേറ്റു, അപ്പോളേക്കും കിക്ക് ഒക്കെ പോയിരുന്നു, കുറെ വെള്ളം എടുത്തങ്ങു കുടിച്ചു, അപ്പോളാണ് ഒരു ആശ്വാസം ആയതു.

ക്ളോക്കിൽ നോക്കിയപ്പോൾ സമയം ഒൻപതു മണി, അവൻ പുറമെ പോയി  ചിക്കനും മട്ടനും ഒക്കെ വാങ്ങി കൊണ്ടുവന്നു, മുൻപ് ഇതൊന്നും കഴിക്കില്ല എന്ന് പാറുവിനോട് പറഞ്ഞിരുന്നു എങ്കിലും ഇനി ഇപ്പോ അതൊന്നും നോക്കേണ്ട കാര്യം ഇല്ലല്ലോ,

അതൊക്കെ അമ്മയുടെ ഫോട്ടോക്ക് മുന്നേ തന്നെ നിരത്തി വെച്ചു,

എങ്കിലും അമ്മയുടെ മുഖത്തേക്കു അവൻ നോക്കിയിരുന്നില്ല.

അത്രക്കും ദേഷ്യമുണ്ടായിരുന്നു.

സിഗരറ്റു എടുത്തു കത്തിച്ചു ചുണ്ടിൽ വെച്ചു.

അടുത്ത പെഗ് ഒഴിച്ചപ്പോൾ ആണ് അവന്റെ ഫോണിൽ ഒരു കോൾ വന്നത്,

നോക്കിയപ്പോൾ മാലിനി കൊച്ചമ്മ ആണ്.

” ആ കൊച്ചമ്മേ ,

“അപ്പു ഉറങ്ങാറായോ ?

“ഞാൻ ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റെ ഉള്ളു ,,

“അതെന്ത നേരത്തെ ഉറങ്ങിയോ ?

“ഏയ് ,, നല്ല ക്ഷീണം ആയിരുന്നു കൊച്ചമ്മേ അതാ കിടന്നതു.

അപ്പു, നിന്നോട് കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല.