അപരാജിതൻ 13 [Harshan] 9617

സന്ധ്യ സമയം

ആകാശം ചുവന്ന ചക്രവാള ശോഭയിൽ കത്തിയെരിഞ്ഞു നിൽക്കുന്നു.

മുത്യരമ്മയുടെ മാളിക.

മാളികയില്‍ നിന്നും പത്തു കുതിരവണ്ടികള്‍ പുറപ്പെട്ടു.

ആ കുതിരവണ്ടിക്ക് അകമ്പടി ആയി ജീപ്പില്‍ മുത്യാരമ്മയുടെ കിങ്കരന്മാരായ ഗുണ്ടകളും.

ആ കുതിരവണ്ടികളില്‍ അവിടത്തെ സുന്ദരികളായ ദേവദാസി യുവതികൾ ആണ്.

നടുക്കിലെ കുതിരവണ്ടിയിൽ, സകലരെയും ഉടലളവുകൾ കൊണ്ടും കടക്കണ്മിഴിയിണകൾ കൊണ്ടും വശീകരിക്കുന്ന അമ്രപാലിയും കൂടെ കൂട്ടുകാരി ആയ സുഹാസിനിയും.

അവര്‍ പോകുന്നത് ഉത്കല ക്ഷേത്രത്തിലേക്ക് ആണ് .

വസവേശ്വര൯ എന്ന ഗന്ധർവ്വ പ്രതിഷ്ഠ ഉള്ള ക്ഷേത്രം.

അവിടെ ആണ് ദേവദാസികൾ ആയി കന്യകകളെ സമർപ്പിച്ചിരുന്നതും മൂന്നുദിവസം കന്യാപൂജകൾ നടത്തി ഗന്ധ൪വ്വന് കന്യാദാനം ചെയ്യുന്നതും അന്നേ ദിവസ൦ പുരോഹിതൻ അവളുടെ കന്യകാത്വ൦ ഇല്ലാതെ ആക്കുന്നതും പിന്നീട് മുത്യരാമ്മ ക്ഷേത്രത്തിലേക്കു മാമൂൽ കൊടുത്തു യുവതികളെ തന്റെ ഗണികാലയത്തിലേക് കൊണ്ടുപോകുന്നതും അവിടെ അവരെ വാണിഭം നടത്തി പണം ഉണ്ടാക്കുന്നതും.

അവരെല്ലാവരും ഉത്കല ക്ഷേത്രത്തിൽ എത്തി.

അവിടെ വേറെയും കുതിരവണ്ടികള്‍ നിര്‍ത്തിയിട്ടുണ്ട്.

അതില്‍ വന്നത് തിരുന൦ഗൈകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിജഡകള്‍ ആണ്.

ആ ഗന്ധർവക്ഷേത്രത്തിൽ ഉപ പ്രതിഷ്‌ഠ ആയി ഉള്ള മൂർത്തി ആണ് ഇരാവാൻ അഥവാ അറവാ൯, അർജുനന്റെയും നാഗലോകത്തെ രാജകുമാരി ആയിരുന്ന ഉലൂപിയുടെയും മകൻ, തിരുനംഗൈകള്ക്കു ഇരാവാൻ ഭർത്താവിന് തുല്യൻ ആണ്.

ഉള്ളിൽ സ്ത്രീത്വവും ആയി ജീവിക്കുന്ന പുരുഷ൯മാർ നിർവാണ എന്ന കർമ്മം ചെയ്യും അവർ അവരുടെ ലൈംഗിക അവയവത്തെ പൂർണമായും ഛേദിച്ചു സ്ത്രീ രൂപത്തിലേക് മാറുവാൻ ആയി ചെയ്യുന്ന അവരുടെ വിശുദ്ധകർമ്മം ആണ് നിർവാണ. അന്നെല്ലാവരും കൂടെ അവിടെ വരുവാൻ ഒരു കാരണം കൂടെ ഉണ്ട്.

ആ ദിവസ൦ ആണ്  വർഷത്തിൽ ഒരിക്കൽ മാത്രം ഉള്ള  ഗന്ധ൪വ്വ സപ്തമി.

അന്ന് അവിടത്തെ ദേവമനോരഞ്ജിനികൾ ആയ ദേവദാസി യുവതികൾ അവിടെ ക്ഷേത്രത്തിൽ വരണം അവിടത്തെ പൂജകളിൽ പങ്കെടുക്കണം, അന്ന് ഉപവാസം അനുഷ്ഠിക്കണ൦ രാത്രീ പാട്ടു൦ ആട്ടവും ആയി ഗന്ധ൪വ്വനെ സന്തോഷിപ്പിക്കണം, അവിടെ കിടക്കണം ആ സമയത്തു ഓരോരുത്തരും ആയി ഗന്ധ൪വ്വ൯ രതിയില്‍ ഏര്‍പ്പെടും എന്നാണു വിശ്വാസം. പുലർച്ചെ മൂന്നരമണിക്കു ബ്രഹ്മയാമസമയത്തു ക്ഷേത്രകുളത്തിൽ മുങ്ങി കുളിച്ചു ഈറനോടെ അർദ്ധനഗ്നകൾ ആയി ഗന്ധ൪വന്റെ കോവിലിനു മുന്നിൽ ഇരിക്കണം.

ദേവദാസികൾ അമ്രപാലിയുടെ നേതൃത്വത്തിൽ ഉള്ളിലേക്കു കടന്നു.

ക്ഷേത്ര മണ്ഡപമാകെ കാമസൂത്രം കൊത്തിവച്ച ശില്പങ്ങൾ ആണ്, എല്ലാ സംഭോഗ മുറകളും കൊത്തിവെച്ചിരിക്കുന്നു.

എല്ലാവരും ചുറ്റുവിളക്കുകൾ തെളിയിച്ചു അവിടെ ക്ഷേത്രത്തെ ദീപാലംകൃതമാക്കി.

സന്ധ്യയുടെ ഇരുൾ ആകെ കരിമഷി പോലെ പടർന്നു കയറിയപ്പോൾ ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ പ്രണയത്തിന്റെയും  കാമത്തിന്റെയും  സ്ഫുരണങ്ങളെന്നപോലെ പ്രകാശം പുറപ്പെടുവിച്ചു.

ഗന്ധര്‍വ്വ ക്ഷേത്രത്തിന് ചുറ്റും ചെമ്പക മരങ്ങള്‍ ആണ് വെള്ളയും മഞ്ഞയും ഒക്കെ, അത് കൂടാതെ ഓരോ മരങ്ങളിലേക്കും ആകാശ മുല്ല വള്ളികള്‍ കൂടെ പടര്‍ന്നു പന്തലിച്ച് കയറിയിരിക്കുന്നു.ചെമ്പകപ്പൂക്കളോടൊപ്പം ആകാശമുല്ലപൂക്കളും ആ രാത്രിക്ക്  ഭംഗിയും സൌരഭ്യവും ഏകുന്നു.

എല്ലാവരും കോവിലിനു മുന്നിൽ നിരന്നു നിന്നു.

അവിടെ ഗന്ധ൪വ്വ പ്രതിഷ്ഠക്കു മുന്നിലായി പൂക്കളും പൂജാദ്രവ്യങ്ങളും ഒകെ നിറഞ്ഞു ഇരിക്കുന്നു,  നിറദീപങ്ങൾ തെളിയിച്ചിരിക്കുന്നു.

എല്ലാ ദേവദാസികളുടെയും കൈകളിൽ  ദീപത്തോട് കൂടിയ ചിരാതുകള്‍ പിടിച്ചിരികുന്നു.

ആ ചിരാതുകളുടെ ദീപശോഭയില്‍ യുവതികള്‍ അതിമനോഹരികള്‍ ആയി കാണപ്പെടുന്നു.

ഗന്ധര്‍വ്വ വിഗ്രഹത്തില്‍ ചെമ്പകപ്പൂക്കള്‍ കൊണ്ടുള്ള മാല അണിയിച്ചിരിക്കുന്നു.

കൂടാതെ ആരതി ഉഴിഞ്ഞു കൊണ്ടിരിക്കുന്നു.

ആ സമയം ദേവമനോരഞ്ജിനികള്‍ ആയ ദേവദാസികള്‍ ചിരാതും കയ്യില്‍ ഏന്തി ആ കോവിലിന് ചുറ്റും പ്രദക്ഷിണം വെയ്ക്കുവാന്‍ ആരംഭിച്ചു.

എഴുവട്ടം പ്രദക്ഷിണം ചെയ്തു അവര്‍ നടയ്ക്കു മുന്നിലേക്ക് വന്നു നിന്നു.

അപ്പോള്‍ മണിനാദത്തോടെ കര്‍പ്പൂര ആരതി ഉഴിഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു.

പുറത്തേക്ക് കര്‍പ്പൂര ആരതി തട്ട് കൊണ്ടുവന്നു.

അവരെല്ലാവരും ആ തട്ടില്‍ ആളി കത്തുന്ന ജ്വാലയെ വണങ്ങി.

കോവിലിന് ചുറ്റുമുള്ള മണ്ഡപത്തില്‍ അവര്‍ നിരന്നു.

ഇനി അവരും ഗന്ധര്‍വനും ആയുള്ള സമയം ആണ്, മറ്റുള്ള ഭക്തര്‍ അവിടെ നിന്നും ഇറങ്ങി.

ക്ഷേത്രത്തിന്റെ പുറമെ നിന്നുള്ള ഇരുമ്പു വാതില്‍ അടച്ചു.

ഇപ്പോൾ അവിടെ ഉള്ളത് ദേവദാസികളും അതുപോലെ നിർവാണം കഴിഞ്ഞ തിരുനംഗൈകളും (ഹിജഡ/ കിന്നര്‍)

ദേവദാസികളുടെ കൂടെ അവരും ചേരും ആട്ടത്തിനും പാട്ടിനും ഒക്കെ ആയി.

മണ്ഡപത്തിൽ മൃദംഗ ശബ്ദം മുഴങ്ങി.

തംബുരു നാദവും വീണയും പുല്ലാങ്കുഴലും എല്ലാം മുഴങ്ങി.

ചിൽ ചിൽ ചിൽ ……. അമ്രപാലി തന്റെ ചിലങ്ക അണിഞ്ഞ പാദങ്ങൾ മണ്ഡപത്തിൽ അമർത്തി ചവിട്ടി ചിലമ്പൊലി ശബ്ദം ഉയർത്തി..

അവൾ കൈകൾ നൃത്തത്തിനായി മുദ്ര പിടിച്ചു.

ഭൂമി തൊട്ടു വണങ്ങി.

വസവേശ്വരനേ വണങ്ങി.

പിന്നെ സാവധാനത്തിൽ സംഗീതം മുഴങ്ങി.

അതിനൊത്തു അവൾ പാടുവാൻ തുടങ്ങി.

അവൾക്കൊപ്പം മറ്റുള്ളവരും.

പാട്ടിനൊപ്പം നൃത്തവും.

ദേവദാസികളുടെ നൃത്തത്തിൽ ആ മണ്ഡപം രാഗതാളനടനസൗന്ദര്യമുണർന്ന പോലെ ആയി.

മണിക്കൂറുകളോളം നീണ്ട നൃത്തം.

നൃത്തത്തിൽ ലഹരി പൂണ്ടു പലരുടെയും വസ്ത്രങ്ങൾ പോലും അഴിഞ്ഞു വീണു.

പലരും തളർന്നു വീണു.

തളരാതെ അവൾ മാത്രമാടി,, അമ്രപാലി.

ഒടുവിൽ അവളും തളർന്നു.

അവൾ അണച്ച് കൊണ്ട് എടുക്കുന്ന ദീർഘനിശ്വാസത്തിൽ മാറിടം ഉയർന്നും താഴ്ന്നും കൊണ്ടിരുന്നു. അവളുടെ അരക്കെട്ടിൽ കെട്ടിയിരുന്ന മണിയരഞ്ഞാണം പൊട്ടി വീണിരുന്നു

നൃത്തമാടി കുഴഞ്ഞു വീണ അവൾ വീണത് ചെമ്പകപ്പൂക്കൾ നിറഞ്ഞ മണ്ഡപതറയിലേക്ക്
അമ്രപാലിയുടെ തീക്ഷണ യൗവ്വന താപത്തിൽ അവളുടെ മേനി പതിഞ്ഞ ആ ചെമ്പകപ്പൂക്കൾ വേഗം വാടി നൃത്തമാടി വിയർപ്പൊഴുകുന്ന അവളുടെ ദേഹത്തിനു ചെമ്പകപ്പൂമണം സമ്മാനിച്ചു.

അവൾ തന്റെ മൃദുലങ്ങളായ കരങ്ങൾ തന്റെ അണിവയറിനു മേലെ വെച്ചു, അവളുടെ കരങ്ങൾ ചേതോഹരമായ അവളുടെ നാഭി സൗന്ദര്യത്തെ മൂടി വെച്ചു. അണിവയറിൽ നിറഞ്ഞ വിയര്‍പ്പ്തുള്ളികള്‍ അവളുടെ വിരലുകളെ നനയിപ്പിച്ചു.

അവൾ കണ്ണുകൾ കൂമ്പി അടച്ചു.
അവൾക്കു ചുറ്റും മറ്റു ദേവദാസികളും.
അവർ കണ്ണുകൾ അടച്ചു ഗന്ധർവ്വൻ തങ്ങളുടെ ശരീരത്തെ ആസ്വദിക്കുവാൻ വരുവാനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു….
പ്രാർത്ഥനകൾ പരിസമാപ്തമാകുന്ന വേളയിൽ.

എല്ലാവരും ലഘുനിദ്രയിലേക്ക് ആണ്ടു. അതിൽ നിന്നും സ്വപ്നനിദ്രയിലേക്ക്.

മണ്ഡപത്തിനുള്ളിൽ കിടക്കുന്ന ദേവദാസികളിൽ നിന്നും കുറുകുന്ന ശബ്ദവും നിശ്വാസ ശബ്ദവും ഉയരാൻ തുടങ്ങി, എല്ലാവരും ഒരേ സമയം സ്വപ്നവസ്ഥയിൽ ഗന്ധർവനുമായി രതിക്രീടകളിൽ മുഴുകുകയാണ്, അതിന്റെ ദൃഷ്ടാന്തങ്ങൾ ആണ് ഇതെല്ലാം .

പലരും ആസക്തിയുടെ ലഹരിയിൽ അവരറിയാതെ അവരുടെ കരങ്ങൾ അവരുടെ മേനിയിൽ അമർന്നു പുൽകി കൊണ്ടിരുന്നു

പലർക്കും സ്വപ്നാവസ്ഥയിൽ രതിയുടെ ഉന്നതമായ ആനന്ദം ലഭിച്ചു തുടങ്ങി.

സ്വപ്ന സംഭോഗത്തിന്റെ തീക്ഷ്ണതയിൽ അവരറിയാതെ അവരുടെ വായിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു തുടങ്ങി.

രതിരസ൦ നിറഞ്ഞ ശബ്ദങ്ങൾ… ശരീരം വെട്ടി വിറച്ചു൦ ചലിച്ചും ഒക്കെ അവർ ആ സുഖത്തെ സ്വീകരിച്ചു..

പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

ഗന്ധർവ്വൻ അവർക്കു കൊടുത്ത ഉജ്ജ്വലമായ കാമരസ൦ അനുഭവിച്ചതിന്റെ ആനന്ദശ്രുക്കൾ…

തളര്‍ന്ന് അല്പം നേരം മയങ്ങിയതിന് ശേഷം ഓരോരുത്തരായി എഴുന്നേറ്റിരുന്നു

അപ്പോളും അമ്രപാലി മാത്ര൦ ആ കിടപ്പു തന്നെ ആയിരുന്നു.

മറ്റുള്ളവർ അറിഞ്ഞനുഭവിച്ചതിനേക്കാൾ സുഖ൦ അവൾ അനുഭവിച്ചു കൊണ്ടിരിക്കുക ആയിരുന്നു ആ ഗന്ധ൪വ്വ ക്ഷേത്ര മണ്ഡപത്തിൽ.

പലർക്കും അവളോട് അസൂയ തോന്നി ..

ആർക്കും ലഭിക്കാത്ത ഭോഗസുഖം.

അവൾ കൂടി ഏഴുനേറ്റിട്ടു വേണം അവർക്ക് ക്ഷേത്ര കുളത്തിൽ നീരാടുവാൻ

അമ്രപാലി തന്റെ കരങ്ങൾ ഉടയാടകളിൽ മുറുകെ പിടിച്ചു കിടക്കുക ആണ് അവളുടെ ദേഹമാകെ വിയർത്തൊഴുകുന്നു, അവൾ സ്വപ്നവസ്ഥയിൽ നിന്നും ഉണർന്നിട്ടില്ല, അവൾ അത്യുജ്വലമായ സുഖം കൊണ്ടു മുഖം ഇടത്തേക്കും വലത്തേക്കും ഒക്കെ ചലിപ്പിച്ചു നാവു കൊണ്ട് ചുണ്ടുകൾ നനച്ചു.

കീഴ്ചുണ്ടിൽ പല്ലുകൾ അമർത്തി കടിച്ചു.

അവളുടെ തുടകൾ ചേർന്നമർന്നു.

ഒടുവിൽ ഒരു മർമ്മരത്തോടെ ദീർഘനിശ്വാസത്തോടെ അവൾ തളർന്നു കിടന്നു.

ചുണ്ടിൽ നിന്നും പല്ലിന്റെ കടിയേറ്റു രക്തം ഒഴുകുന്നുണ്ടായിരുന്നു.

അവളുടെ മാറിടം ഉയർന്നു താണു കൊണ്ടിരുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

തുളുമ്പുന്ന കണ്ണുകൾ പാതി തുറന്നു അവൾ മണ്ഡപത്തിൽ മുകളിൽ കൊത്തിവെച്ചിരിക്കുന്ന വിവിധ സംഭോഗരീതികൾ വിവരിക്കുന്ന രതി ശില്പങ്ങൾ നോക്കി കിടന്നു.

അതുകഴിഞ്ഞു അവൾ എഴുന്നേട്ടിരുന്നു.

അത് കഴിഞ്ഞു എല്ലാവരും കൂടെ ക്ഷേത്രകുളത്തിലേക്ക് നടന്നു കൊണ്ടിരുന്നു. ഏറ്റവും പുറകില്‍ ആയി ആമ്രപാലിയും സുഹാസിനിയും.

അമി,,,,,,,സുഹാസിനി  വിളിച്ചു.

അമ്രപാലി അവളെ ഒന്ന് നോക്കി.

എന്താ നിനക്ക് ഇത്രയു൦ നേരം എടുത്തത്, ഗന്ധ൪വ്വ൯ അത്രയും നിന്നെ സന്തോഷിപ്പിച്ചോ ?

അമ്രപാലി  സുഹാസിനിയെ ഒന്ന് നോക്കി.

ഗന്ധർവ്വൻ ആയിരുന്നില്ല , കഴിഞ്ഞ കുറച്ചു നാളുകൾ ആയി എന്റെ സ്വപ്നത്തിൽ വന്നെന്നെ കീഴ്പെടുത്തുന്നവൻ, അവൻ ഗന്ധ൪വനോ, യക്ഷ കിന്നരനോ അതോ മനുഷ്യനോ എന്നും എനിക്ക് അറിയില്ല,, പക്ഷെ ആ ദൃഷ്ടിക്ക് മുന്നിൽ ഞാൻ അടിമയായി പോകുകയാണ്, എന്റെ കണ്ണുകൾ അവനെ നോക്കാൻ പോലും ബഹുമാനം കൊണ്ട് ഭയപ്പെടുന്നത് പോലെ,..

അവൾ പറയുന്നത് കേട്ട് അത്ഭുതത്തോടെ സുഹാസിനി അമ്രപാലിയെ നോക്കി.

അപ്പോൾ വസവേശ്വരൻ അല്ല എന്നാണോ ?

അല്ല,,, സ്വപ്നത്തിൽ കണ്ടാൽ പിന്നെ എഴുന്നേൽക്കുമ്പോൾ ആ മുഖം ഞാൻ മറന്നു പോകും, എന്റെ കിടപ്പറയിൽ വരഞ്ഞു പൂർത്തി ആകാത്ത ചിത്രം, ഈ യുവാവിന്റെ ആണ്, ഇപ്പോൾ ഞാൻ ഓർക്കുന്നു.

നല്ല ഉയരത്തിൽ ശരീരമാകെ ഉറച്ച പേശികൾ ഉള്ള ഒരു വീരൻ ആണ്, അഴകൊത്ത തലമുടി, അതുപോലെ സുന്ദരമായ താടിയും മീശയും, ഒരു പോരാളിയെ പോലെ തീക്ഷണമായ മുഖം, ചിരിക്കുബോൾ ഒരു കുഞ്ഞിന്റെ എന്ന പോലെ അത്രയും നിഷ്കളങ്കതയും. എന്തിനാ സ്ഥിരമായി അയാള്‍ എന്റെ സ്വപ്നത്തില്‍ വരുന്നത്.എന്നെ കീഴ്പ്പെടുത്തുന്നത്,, അതാണ് എനിക്കു മനസിലാകാത്തത്.

സുഹാസിനി, ആമ്രപാലി പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ടു നടന്നു കൊണ്ടിരുന്നു.

അപ്പോളേക്കും അവർ നടന്നു അവിടത്തെ വലിയ കുളത്തിൽ എത്തി.

നിരവധി കരിങ്കൽ പടികളോട് കൂടിയ ഒരു സ്നാനഘട്ടം ആണ്.

ഓരോ പടികളിലും കാമ ശാസ്ത്രത്തിലെ രതി മുറകൾ അതിൽ കൊത്തി വെച്ചിരിക്കുന്നു.

അവർ ഓരോരുത്തരായി ആ പടവുകളിൽ ഇറങ്ങി നിന്നു.

ഒരൊരുത്തരും അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉരിഞ്ഞു കുളത്തിനു അരികിൽ ഉള്ള പീഠം പോലെ ഉള്ള കല്ലിൽ വെച്ച് പൂർണമായും വസ്ത്രങ്ങൾ ഒന്നുമില്ലാതെ ആ കുളത്തിലേക്കു ഇറങ്ങി.

ഒടുവിൽ ദേവദാസികൾ എല്ലാവരും അവരുടെ വസ്ത്രങ്ങൾ ആ കല്ലിൽ സമർപ്പിച്ചു കുളത്തിലേക്ക് ഇറങ്ങിയതിനു ശേഷം ആ കുളത്തിനു പുറത്തു നിന്ന തിരുനംഗൈകള്‍ ആ വസ്ത്രങ്ങള്‍ക്ക് തീ കൊടുത്തു, ഗന്ധര്‍വ്വനുമായി സ്വപ്നത്തില്‍ രമിച്ച നേരം ധരിച്ച വസ്ത്രങ്ങള്‍ കാമാഗ്നിക്ക് കൊടുക്കുന്നു എന്നെ വിശ്വാസത്തില്‍ ആണ് അത് ചെയ്യുന്നത്.

കുളത്തില്‍ കളിച്ചിരികളോടെ പൂര്‍ണ്ണനഗ്നരായ ദേവാസിവൃന്ദങ്ങള്‍ നീരാടുകയാണ് കുളിരുള്ള വെള്ളത്തില്‍, കൈകാലുകള്‍ അടിച്ചു അവര്‍ മലര്‍ന്നും കമഴ്ന്നും നീന്തുന്നു.

അവിടെ ആകെ ചമ്പകപൂക്കളുടെ സൌരഭ്യം നിറഞ്ഞു തുളുംബുന്നുണ്ട്, അവര്‍ക്ക് വെളിച്ചമായി നിലാവുമുണ്ട് ,

ആ കുളത്തിന് കൃത്യം നടുവില്‍ ആയി ഗന്ധര്‍വനായ വസവെശ്വരന്റെ പ്രതിമ ഉണ്ട്, പക്ഷേ ശിരസ് മാത്രമേ നടുക്കുള്ള ജലനിരപ്പിന് മുകളില്‍ കാണുകയുള്ളൂ, ശിരസിന് കീഴ്പോട്ടുള്ള ഭാഗം ജലത്തിനടിയില്‍ ആണ്, അതും നഗ്നനായ ഗന്ധര്‍വ്വ പ്രതിമ, ഒരാള്‍ പൊക്കത്തില്‍

ദേവദാസികള്‍ ആ പ്രതിമയ്ക്ക് ചുറ്റുമായി വലം വെച്ചു നീന്തുന്നു, അതിനു പുറത്തും മറ്റൊരു വലയം സൃഷ്ടിച്ചു മറ്റുള്ള ദേവദാസികളും.

ഗന്ധര്വനുമായി മണ്ഡപത്തിൽ രതി ലീലകൾക്ക് ശേഷം ഒരുമിച്ചുള്ള നീരാട്ട് ആണ് എന്നാണ് വിശ്വാസം, കാമുകനായ ഗന്ധര്‍വ്വനുമായി ജലക്രീഡ, ഓരോ ദേവദാസികളും ആ ജലാശയത്തിനു നടുവിലേക്ക് വന്നു ഗന്ധർവന്റെ പ്രതിമയെ നഗ്നമേനി കൊണ്ട് ആലിംഗനം ചെയ്യണം, പ്രതിമയുടെ മുഖത്ത് ചുംബനങ്ങൾ കൊണ്ട് മൂടണം.

മാനത്ത് നിന്നും പൊഴിയുന്ന പൂനിലാവ് ആ ക്ഷേത്രകുളത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഉടയാടകള്‍ ഒന്നുമില്ലാതെ ദേവദാസികള്‍ ജലക്രീഡ നടത്തുമ്പോള്‍ ഇളകുന്ന വെള്ളത്തില്‍ ആ പൂനിലാവ് പൊഴികുന്ന ചന്ദ്രബിംബവും ഇളകുന്നു.

ആ ക്ഷേത്രകുളത്തില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള കുഞ്ഞ് മല്‍സ്യങ്ങള്‍ ഉണ്ട്, വര്‍ഷത്തില്‍ ഒരിക്കല്‍ അവര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ് അതിമനോഹരികളായ ദേവദാസിയുവതികളുടെ തളിര്‍മേനി ദര്‍ശിക്കുവാനും ആ മേനിയില്‍ എവിടെ വേണമെങ്കിലും ചുംബികുവാനും..

അരയന്നങ്ങളെ പോലെ നീന്തി തുടിക്കുന്ന ദേവദാസികള്‍ ഓരോരുത്തരായി ജലാശയ മധ്യഭാഗത്ത് നിലയുറപ്പിച്ച ഗന്ധര്‍വ്വപ്രതിമയ്ക്ക് സമീപം എത്തി.

കൈകുമ്പിളില്‍ ജലമെടുത്ത് പൊട്ടിച്ചിരിച്ചു കൊണ്ട് പ്രതിമയുടെ ശിരസിലെക് ഒഴിക്കും,

എന്നിട്ടു പ്രതിമയോട് ചേര്‍ന്ന് നിന്നു മുഖത്തും കവിളിലും ഒക്കെ ചുംബിക്കു൦.

ആ പ്രതിമയോടു ചേര്‍ന്ന് നിന്നു നഗ്നമേനി കൊണ്ട് ആലി൦ഗനം ചെയ്യും.

പ്രതിമയുടെ മാറോടു സ്തനങ്ങൾ അമർത്തി അരക്കെട്ടിനോട് അരക്കെട്ടു ചേർത്ത്.

അങ്ങനെ ഓരോരുത്തരും ഗന്ധ൪വനോടൊത്തു ജലക്രീഡകൾ ചെയ്തു മുങ്ങി നിവരണം.

ഒടുവിൽ അമ്രപാലിയുടെ ഊഴം ആയിരുന്നു.

അവൾ ഉടയാടകളൊന്നുമില്ലാതെ ആ ഗന്ധ൪വ്വ പ്രതിമയുടെ മുന്നിലേക്കു നീന്തി ചെന്നു.

അവളുടെ കണ്ണിൽ പ്രതിമയല്ല.

തന്നെ കീഴ്പ്പെടുത്തുന്ന യുവാവ് ആയിരുന്നു, ഭംഗിയുള്ള തലമുടിയും വെട്ടിയൊതുക്കി  മനോഹരമായ താടിയും തീക്ഷണമായ കണ്ണുകളും ഉറച്ച ശരീരവും  പുഞ്ചിരിക്കുമ്പോൾ ഒരു കുഞ്ഞിന്റെ നിഷ്കളങ്കത മുഖത്ത് പ്രകടമാകുന്ന ആ യുവാവിന്റെ.

അവൾ ആ യുവാവിലേക് അടിമപ്പെടുന്നത് പോലെ.

അവളറിയാതെ യുവാവ് എന്നു ധരിച്ചു ആ പ്രതിമയുടെ ചുണ്ടുകളെ നിർത്താതെ ചുംബിച്ചു കൊണ്ടിരുന്നു, ഏറെ നേരം ആ അധരങ്ങളെ അവള്‍ പാനം ചെയ്തു കൊണ്ടിരുന്നു

ആ യുവാവ് എന്ന് ധരിച്ചു അവൾ പ്രതിമയുടെ വിരിമാറിലേക് തന്റെ ഉടയാത്ത ഗോളങ്ങൾ ആകുന്ന മാറിടങ്ങളെ അമർത്തി വെച്ചു.

അരഭാഗം ചേർത്ത് വെച്ചു,

പ്രതിമയുടെ കാലുകളിൽ അവൾ ഇടത്തെ കാൽ അമർത്തി തന്റെ വലത്തേ കാൽ ജലത്തിലൂടെ പ്രതിമക്ക് പിന്നിലൂടെ പ്രതിമയുടെ നടുഭാഗത്തു വരിഞ്ഞു ചേർത്ത് പ്രതിമയിൽ തന്റെ മാറിടങ്ങളും അണിവയറും അമർത്തി നിർത്താതെ ചുംബിച്ചു കൊണ്ടിരുന്നു …

ആ പ്രതിമ തന്നെ ആലിംഗനം ചെയ്യുന്ന പോലെ അവൾക് അനുഭവപ്പെട്ടു.

ഒരേ ഒരു നിമിഷം,

പെട്ടെന്നായിരുന്നു അവൾ വീണ്ടും മുന്നേ അനുഭവിച്ച പോലെ തന്നെ ഉല്‍കൃഷ്ടമായ ആനന്ദം എന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടത്. അവളുടെ കണ്ണുകൾ മുകളിലേക്കു ഉയർന്നു, ശ്വാസഗതി വര്‍ദ്ധിച്ചു, ആ പ്രതിമയെ വരിഞ്ഞു മുറുക്കി, ഒടുവില്‍ ഒരു ദീർഘ നിശ്വാസത്തോടെ, ദിവ്യമായ സ്വ൪ഗീയമായ അനുഭൂതിയിൽ  തളർന്നു അവൾ ആ യുവാവിനെ പുണർന്നു നിന്നു.

ആ യുവാവിനെ കെട്ടി പുണരുന്നതായി, അയാളുടെ മാറിൽ തല വെച്ച് കിടക്കുന്നതായി കരുതി..

ഒടുവിൽ ലജ്ജയോടെ തളർച്ചയുടെ കണ്ണുകൾ തുറന്ന അവൾ ആ വെള്ളത്തിലെക്കു മുങ്ങി.

ഉടയാടകള്‍ ഒന്നും പോലും ധരിക്കാത്ത ആ ദേവദാസി യുവതികളെല്ലാവരും നനഞ്ഞ മേനിയോടെ ആ പടവുകളില്‍ കയറി നിന്നു, പൂനിലാവില്‍ അവരുടെ മേനി തങ്ക വിഗ്രഹം പോലെ തിളങ്ങി നിന്നു.

അപ്പോളേക്കും തിരുന്നങ്കൈകള്‍ അവർക്കായി സുവര്‍ണ്ണ  കസവ്  കരയുള്ള ഒറ്റമുണ്ടുകൾ കൊണ്ടുവന്നു കൊടുത്തു.

അവർ മാറിന് മുകളിലായി മാർക്കച്ച പോലെ ആ ഒറ്റ മുണ്ട് ധരിച്ചു .

മാറിന് മുകള്ഭാഗത്തു നിന്നും കാൽമുട്ട് വരെ മാത്രം മറച്ചു കൊണ്ട് ആ മാർകച്ചയിൽ

എല്ലാവരും നിരന്നു, ഈറനായ ആ കച്ചയിൽ അവരുടെ മേനി അഴക് വ്യക്തമായി നിഴലിച്ചിരുന്നു,

അവർ കൂട്ടമായി വീണ്ടും മണ്ഡപത്തിലേക്ക് ചെന്നു. അവിടെ ഇരുന്നു

അപ്പോളേക്കും പൂജാരി അവിടെ എത്തി നടക്കുള്ളിൽ കയറി വീണ്ടും പൂജകൾ ആരംഭിച്ചു

അരമണിക്കൂർ നീണ്ട പൂജകൾക് ശേഷം അവർക്ക് തീർത്ഥം കൊണ്ട് കൊടുത്തു.

തീർത്ഥം എന്നാൽ ഗന്ധ൪വ്വന് നേദിച്ച സാക്ഷാൽ മദു, ഉള്ളിൽ ലഹരിയുണർത്തുന്ന ദിവ്യപാനീയം.

ഗന്ധ൪വന് സംഭോഗക്ഷീണം അകറ്റുവാൻ സമർപ്പിക്കുന്ന വീര്യം കൂടിയ മദ്യം .

ഗന്ധ൪വ്വകുളത്തിൽ ഗന്ധ൪വനുമായി കാമം നിറഞ്ഞ നീരാട്ട് നടത്തി കുളിച്ചു മാർക്കച്ച കെട്ടി അർദ്ധനഗ്നരായി വരുന്ന ദേവദാസി യുവതികൾക് പുലർച്ചെ മദ്യം കൂടെ കൊടുക്കും.

ആ മദ്യത്തിന് പ്രത്യേകത എന്നത് ഒരുവർഷം മുൻപ് ഗന്ധ൪വ്വ സപ്തമി നാളിൽ വലിയ ഭരണിയിൽ ചുവന്ന മുന്തിരിയും ജാതിപത്രിയും കരിമ്പിൻ നീരും ഏലക്കായും താതിരി പൂവും നിറച്ചു വായു കടക്കാത്ത വിധം അടച്ചു ഭദ്രമായി ശീലമണ് ചെയ്തു മണ്ണിനടിയിൽ കുഴിച്ചിടും.

കൃത്യം ഒരു വർഷം കഴിയുമ്പോൾ മണ്ണ് എടുത്തു അതിൽ നിന്നും ശീലമൺ ചെയ്ത ഭരണിയിൽ വീര്യം കൂടിയ നിലയിൽ ഇരിക്കുന്ന ദ്രാവകത്തെ പിഴിഞ്ഞ് അതിലെ അഴുക്കു മാറ്റി അതിനെ ക്ഷേത്രത്തിനുള്ളിൽ അടുപ്പ് കൂട്ടി വലിയ മൺകലത്തിൽ വെള്ളം ഒഴിച്ച് അതിനു മുകളിൽ വേറെ ഒരു മൺകലം വെച്ച് അതിൽ ഈ ദ്രാവകം നിറച്ചു അതിൽ ചെമ്പിന്റെ കുഴൽ ഇട്ടു അടച്ചു, താഴെ തീകൊടുക്കുമ്പോൾ വെള്ളം തിളച്ചു നീരാവി കൊണ്ട് മുകളിലെ മണ്കലത്തിനുള്ളിലെ ദ്രാവകം ചൂടായി തിളച്ചു അത് നീരാവി ആയി അത്  ചുരുളുകൾ ആയി വെള്ളത്തിൽ മുക്കി വെച്ച ചെമ്പു കുഴലിലൂടെ കടന്നു പുറത്തേക്ക് വരുമ്പോൾ അതീവ വീര്യമുള്ള മദു ആയി മാറും. പന്ത്രണ്ടു മണിക്കൂറുകൾ എങ്കിലും എടുക്കും പൂർണമായും ആ ദ്രാവകത്തെ മദ്യമാക്കുവാൻ. അത് പാനം ചെയ്‌താൽ  പിന്നെ എല്ലാവരും സ്വയം മറന്നു ലഹരിയുടെ ഉന്നതമായ തലങ്ങളിലേക്ക് പോകും. മനസും ആത്മാവും ഗന്ധർവനിൽ അലിഞ്ഞു ചേരും.

അത് കുടിച്ചപ്പോ എല്ലാവരും ലഹരിയുടെ ഉത്തുംഗ ഗിരി നിരകളില്‍ പാറി നടന്നു.

മൂന്നുമണിക്കൂറുകൾക്കു ശേഷം മാർകച്ച കെട്ടിയ ആ ദേവദാസിയുവതികൾ എഴുന്നേറ്റു , സ്വർഗീയമായ ഒരു ഉന്മേഷത്തോടെ.

അതിനു ശേഷം അവ൪ കൊണ്ടുവന്ന വസ്ത്രങ്ങള്‍ എടുത്തു കൊണ്ട് വന്നു അവിടെ വെച്ചു ധരിച്ചു.

അതിനു ശേഷം എല്ലാവരും അവിടെ വീണ്ടും പ്രദക്ഷിണം ചെയ്തു കൊണ്ട്.

വീണ്ടും മണ്ഡപത്തില്‍ വന്നു അടുത്ത കൊല്ലവും തങ്ങള്‍ക് ലഭിച്ച ഉല്‍കൃഷ്ടമായ രതിസുഖം അനുഭവിക്കാനുള്ള ഭാഗ്യം വേണമെന്ന് പ്രാര്‍ഥിച്ച് കൊണ്ട്,, ഗന്ധര്‍വനോടു യാത്ര ചൊല്ലി,

അവരെ കാത്തു കുതിരവണ്ടിക്കാർ നിൽക്കുണ്ടായിരുന്നു.

അവരെല്ലാവരും കുതിരവണ്ടികളിൽ കയറി അവിടെ നിന്നും പുറപ്പെട്ടു.

അമ്രപാലിയുടെ ഒപ്പം സുഹാസിനി കൂടെ ഉണ്ടായിരുന്നു.

അമ്രപാലി കാൽമുട്ടുകൾ ചേർത്ത് തല മുട്ടിൽ വെച്ച് ഇരിക്കുക ആയിരുന്നു.

ആ യുവാവിനെ ആണോ അമി നീ ഓർക്കുന്നത് ?

അതെ ,,,,,

അയാൾ എന്നെ ഒരുപാട് അടിമപ്പെടുത്തിയിരിക്കുന്നു.

അയാൾ എന്നെ കീഴ്പ്പെടുത്തുന്നു എന്നെ സ്വപ്നത്തിൽ , അമ്രപാലി എന്ന എനിക്ക് അത് ഒരു അപമാനം തന്നെ ആണ്, എന്നെ തോൽപ്പിക്കാൻ തക്ക എന്താണ് അയാളുടെ കഴിവ്, അയാൾ എന്റെ അടുത്ത് വരും എന്ന് എനിക്ക് ഉറപ്പുണ്ട്, നീ നോക്കിക്കോ എന്റെ കാല്കീഴില് ഞാൻ അയാളെ ഒരു അടിമയെ പോലെ ഇരുത്തും, ഇത് എന്റെ ശപഥം ആണ്..എന്റെ ശരീരത്തെ അയാൾ കാമിക്കും, എന്റെ ശരീരം പങ്കുവെക്കുവാൻ അയാൾ ആശയോടെ എന്റെ കാലിൽ വീണു കേണപേക്ഷിക്കും,,

കുതിരവണ്ടികൾ അതിവേഗം മുത്യരാമ്മയുടെ മാളിക ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു.

<<<<<O>>>>>>