പിറ്റേന്ന് നജീബിന്റെ വീട്ടിൽ നികാഹിന്റെ ചടങ്ങുകൾ ഒക്കെ
ഒകെ നടക്കുന്നു, ആദി അവിടെ തിരക്കുകളിൽ ആയിരുന്നു.
പാലിയതു നിന്നും ചെറുക്കൻ വീട് കാണൽ ചടങ്ങായി അത്യാവശ്യം ഉള്ള ബന്ധുക്കൾ എല്ലാവരും കൂടെ ഒരു പത്തുമണിയോടെ പുറപ്പെട്ടു. മാലിനിയും പാറുവും കുട്ടികളും ഒക്കെ പാലിയതു നിന്നു.
ഒരു പന്ത്രണ്ടു മണിയോടെ അവർ അവിടെ എത്തി, വലിയ കൊട്ടാരവും മറ്റും കണ്ടപ്പോൾ എല്ലാവര്ക്കും വലിയ സന്തോഷം ആയി,
എല്ലാവരെയും ഉള്ളിലേക്കു ക്ഷണിച്ചു
എല്ലാ വിധ ആതിഥ്യമര്യാദകളും കാണിച്ചു കൊണ്ട് തന്നെ എല്ലാവരെയും ഉള്ളിൽ ഇരുത്തി.
പിന്നെ അവിടത്തെ വലിയ ഡൈനിങ് ഹാളിൽ എല്ലാവർക്കും വിഭവ സമൃദ്ധമായ ഭക്ഷണം ഒക്കെ വിളമ്പി.
അവിടെ വേണ്ട സമയം ചിലവഴിച്ചു ഒടുവിൽ എല്ലാവരും വരുന്ന ഞായറാഴ്‌ച നടക്കുന്ന നിശ്ചയത്തിനു കാണാം എന്ന് പറഞ്ഞു അവിടെ നിന്നും തിരിച്ചു.
<<<<<<O>>>>>>
നജീബിന്റെ വീട്ടിൽ വൈകുന്നേരം
എല്ലാ തിരക്കുകളും കഴിഞ്ഞു ഉമ്മയോടോപ്പം കൂടെ ഇരിക്കുക ആയിരുന്നു.
“അല്ല,,, ഇനി എന്തിനാ വൈകിക്കുന്നെ,,, നജീ,,നീയും വേഗം പെണ്ണ് കേട്ട്, ഉമ്മാക്ക് ഒരു കൂട്ടായിക്കോട്ടെന്നെ ”
“ഈ കല്യാണം എങ്ങനെ നടത്തിയത് എന്ന് എനിക്കും മാത്രം അറിയാം, ഇനി ഒരു കല്യാണം ഇപ്പോ നടപടി ഇല്ല മോനെ അപ്പുക്കുട്ടാ ”
അതുകേട്ടു നജീബിന്റെ ഉമ്മ പറഞ്ഞു.
“അപ്പു ,,,,,നീ ഇങ്ങനെ നിന്നാല്‍ എങ്ങനെയാ ശരി ആകുക, പെട്ടെന്നു ഒരു കല്യാണം നിനക്കും വേണ്ടേ ?”
“എന്റെ ഉമ്മ,,,, അതൊക്കെ വലിയ പണി ആണ്,,, ആദ്യം ഒരു വീടൊക്കെ ശരി ആക്കണം,, എന്നിട്ടുവേണ്ടേ കല്യാണം ഒക്കെ കഴിക്കാൻ ” ആദി മറുപടി പറഞ്ഞു.
“പിന്നെ വീടുണ്ടാക്കി, കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞ, അവിടെ ഇരുന്നു പോകലെ ഉണ്ടാകൂ,,, ഒരു വീട് വാടകക്ക് എടുക്ക്,,, എന്നിട്ടു അധികം പണം ഒന്നും ഇല്ലാത്ത ഒരു സാധാരണ വീട്ടിൽ നിന്നും നല്ലൊരു പെങ്കൊച്ചിനെ കെട്ടി കൂടെ പൊറുപ്പിക്കാൻ നോക്ക് ,,, പ്രായം കൂടി വരികയല്ലേ ”
“ഉമ്മ എനിക്ക് ഇരുപത്തി ഏഴിൽ നടപ്പാണ്,,,, ഇനിയും സമയം ഉണ്ടെന്നേ ”
“അല്ല ഇനി,, നിനക്കു ഉള്ളില് വല്ല മൊഹബത്തും ഉണ്ടാ …?”
“അങ്ങനെ ചോദിച്ചാ …ചെറുതായി ഇണ്ട്മ്മാ …”
“എടാ ബലാലെ ……അതുപറ … ആരാ കക്ഷി ?” നജീബ് ചോദിച്ചു
“അതൊക്കെ ഉണ്ടടെ ,,സമയം ആകുമ്പോ പറയാം ”
മോനെ ,,,നീ സമയവും സന്ദർഭവും നോക്കി ഇരുന്നു ഒടുവില്‍ ആമ്പിള്ളേര് കൊത്തികൊണ്ടു പോകാതെ ഇരുന്നാൽ മതി ….
“എടാ…. പോഴാ …അങ്ങനെ ഒന്നും പോകില്ല , ഇരുപത്തി അഞ്ചു കഴിഞ്ഞാലേ അവളെ കെട്ടിക്കൂ ,,”
” കള്ളാ എല്ലാം അറിഞ്ഞു വെച്ചേക്കുക ആണല്ലേ ”
ഹ്മ്മ്,,,,നീ എന്താ വിചാരിച്ചതു ”
ആയിക്കോട്ടെ ആയിക്കോട്ടെ.
എടാ ,,,ഞാൻ എന്ന ഇറങ്ങട്ടെ ,,,ഇന്നലെ വന്നതല്ലേ ,,,പോയിട്ടു കുറച്ചു പണി ഉണ്ട്
ഇന്ന് പോണോടാ ,,,
ഡാ പോയിട്ട് ചില കാര്യങ്ങൾ ഒക്കെ ഉണ്ട്, നാളെ ഓഫീസിലും പോണ്ടതല്ലേ ..
ഓ അതും ശരി ആണല്ലോ.
ഉമ്മ ,,,ഓരോ സുലൈമാനി ഇങ്ങോട്ടു എടുത്തേ ..നജീബ് ഉമ്മയോട് പറഞ്ഞു
ഇപ്പോ കൊണ്ടുവരാം മക്കളെ ഏന് പറഞ്ഞു ഉമ്മ പോയി
നല്ല ചൂടോടെ സുലൈമാനിയും പലഹാരങ്ങളും ഒക്കെ കൊണ്ടുവന്നു
അവർ അത് കഴിച്ചു അതിനു ശേഷ൦ ആദി യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
<<<<<<<O>>>>>
അന്ന് പാലിയത്തു
വൈകുന്നേര൦
മാലിനിയുടെ സഹോദരന്മാരും കുടുംബവും അവിടെ ഉണ്ട്, അവർ കൊട്ടാരത്തിൽ പോയ വിശേഷങ്ങൾ ഒക്കെ പറയുക ആയിരുന്നു, വലിയ കൊട്ടാരം ആണ്, ഇളയിടം, രാജകീയമായ വരവേൽപ്പ് ആണ് അവർക്ക് ലഭിച്ചത്.
പാറുവിന്റെ ഭാഗ്യം ആണ് അവിടെ ഒക്കെ ചെന്ന് കയറാൻ, അതും ഒരു രാജകുടുംബത്തിലേക്.
ഇതിനെ ഒക്കെ ആണ് ഭാഗ്യം എന്ന് പറയുന്നത്.
അതൊക്കെ കേട്ട് പാറു ആകെ ഉത്സാഹഭരിതയായി.
എല്ലാവർക്കും വന്നു ചേർന്ന മഹാഭാഗ്യം ഓർത്തു സന്തോഷവും ഈശ്വരനോട് നന്ദിയും മാത്രം.
രാജകുടുംബത്തിലുള്ളവരുടെ പെരുമാറ്റവും ഒക്കെ വളരെ നല്ല രീതിയിൽ ആയിരുന്നു
ശിവയെ കുറിച്ച് ആണ് എല്ലാവർക്കും സംസാരിക്കാൻ ഉണ്ടായതു, അത്രയും നല്ലൊരു പയ്യൻ.
പാറുവിനു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ശ്രേഷ്ഠനായ വരൻ തന്നെ ആണ് ശിവരഞ്ജൻ.
കുറെ കേട്ടപ്പോൾ അവൾ ആകെ നാണിച്ചു റൂമിലേക്കു കയറി പോയി.
അവൾ റൂമിൽ ചെന്ന് മൊബൈൽ എടുത്തു ശിവയെ വിളിച്ചു.
അവളുടെ കോൾ കണ്ട സമയം തന്നെ ശിവ ഫോൺ എടുത്തു, കാത്തിരിന്നുരുന്ന പോലെ
പാറു ………..
ഹമ് …………..
ഞാൻ ഇപ്പൊ അങ്ങോട്ട് വിളിക്കാൻ തുടങ്ങുക ആയിരുന്നു.
ആണോ ?
അതെ.
പാറു എന്താ വിളിച്ചേ ?
എല്ലാരും അവിടെ വന്ന കാര്യങ്ങൾ ഒക്കെ പറയുക ആയിരുന്നു.
എന്താ പറഞ്ഞത് ?
എല്ലാര്ക്കും ഇഷ്ടായി അവിടെ എല്ലാവരെയും .
എപ്പോ എന്നെ ഇഷ്ടായല്ലോ അല്ലെ ?
അത് ആർക്കാ ഇഷ്ടപെടാതെ ഇരിക്കുക
പാറുവിനെയും ഇവിടെ എല്ലാര്ക്കും നല്ലപോലെ ഇഷ്ടമായി അത് ഞാൻ ഇന്നലെ വിളിച്ചപ്പോ പറഞ്ഞതല്ലേ .
ഹമ് ,,,,
അപ്പൊ ഇനി വരുന്ന സൺഡേ നമ്മുടെ എൻഗേജ്മെന്റ് പിന്നെ, പത്തുമാസത്തിനുള്ളിൽ നമ്മുടെ വിവാഹം. അല്ലെ പാറു ..
ഹമ്,,,,,,
നിശ്ചയമൊക്കെ ഓർക്കുമ്പോ നല്ലപോലെ പേടി ഉണ്ട് എനിക്ക്… പാറു പറഞ്ഞു
അതെന്തിനാ പേടിക്കുന്നെ ?
എല്ലാരുടേം മുന്നിൽ ഒക്കെ നിൽക്കണ്ട നിശ്ചയവേഷം ഒക്കെ ധരിച്ചു ..
അതാണോ ,,,അത് നല്ല കാര്യം അല്ലെ …
ശോ ..അതൊക്കെ ഓർക്കുമ്പോ നാണം ആകുവാ.
ഇത്രയും നാണമോ,,,, അപ്പൊ നാണിക്കാൻ ഇനി എന്തൊരം കിടക്കുന്നു ..
അയ്യേ … എന്തൊക്കെയാ ഈ കുട്ടി പറയുന്നത്,,,,,,,,,,,,,,,,,,, പാറു ശിവയോടു പറഞ്ഞു.
ഞാനോ കുട്ടിയോ …..
അപ്പൊ എന്നെ നല്ല തല്ലു തരുമോ..
ആ കൈയിൽ കിട്ടിയാ നല്ല ഇടി ഇടിക്കും ,,,,
ഹ ഹ ഹ….. വയലെൻസ് ആണല്ലേ,,,,,,പാറു നിനക്കു
കുറച്ചു ,,,,,,ഒരിത്തിരി ….
എന്നെ കൊല്ലരുത്,,,, പാറു ,,,,,,,,,,,,,,,
അയ്യോ…. എന്താ ഈ പറേണെ…? ഞാൻ അങ്ങനെ ചെയ്യുവോ ?
അവർ അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പാറുവിനെ ഹാൾലേക്ക് വിളിച്ചു.
അവൾ ഫോൺ വെച്ച് കൊണ്ട് ഹാളിലേക്കു ചെന്നു.
<<<<<<<O>>>>>>>