അപരാജിതൻ 13 [Harshan] 9617

“ആ കീറൽ ആയുധം കുത്തി കയറി ഉണ്ടായതാണ്, മാത്രവും അല്ല അഞ്ചു സെന്റിമീറ്റ൪ എങ്കിലും വീതി ഉള്ള ആയുധം, അത് കത്തിയോ വാളോ കൊണ്ട് ആണ് ഉണ്ടായിട്ടുള്ളതും”

ആദി ഒന്നും മിണ്ടാൻ ആകാതെ ലാസിം മിന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടിരുന്നു.

ഇത് അദ്ദേഹത്തിന്റെ രക്തം പുരണ്ട വസ്ത്രം മുറിച്ചു അതിൽ ആണ് ചിതഭസമം പൊതിഞ്ഞിരിക്കുന്നത്.

“സെ൪ മുറിവും രക്തവും ഉണ്ട് എന്നതുകൊണ്ട് അത് മരണത്തിനു കാരണമാകും എന്ന് എന്താണ് ഉറപ്പു ?”

“നല്ലപോലെ ആഴത്തിൽ കയറി  ഉണ്ടായ മുറിവ് ആണ്, അത് മാത്രവും അല്ല , ആദി ആ തുണി ശ്രദ്ധിച്ചോ അമ്പതു കൊല്ലത്തെ പഴക്കം ആ തുണിക്കു തോന്നുണ്ടോ ?”

അതുകേട്ടു അവൻ തുണിയിൽ നന്നായി നോക്കി.

ശരി ആണ്, തുണി ബലത്തോടെ തന്നെ ഇരിക്കുന്നു. പിഞ്ചിയിട്ടും ഇല്ല

തോന്നുന്നില്ല സർ ,,

ഓക്കേ ഇനി ആ രക്തക്കറയുടെ പഴക്കം എത്ര എന്നറിയാമോ ?

അതെന്തു ചോദ്യം സർ , അമ്പതു കൊല്ലത്തിനു മേലെ ഉണ്ടാകില്ലേ …?

അതെ ഉണ്ടാകണമല്ലോ,,, ലാസിം പറഞ്ഞു.

അതെ ഉണ്ടാകണം ആദി മറുപടി പറഞ്ഞു.

എന്നാൽ ആ തുണിയിൽ പറ്റിയ രക്തകറക്കു രണ്ടു ആഴ്ചത്തെ പഴക്കമേ ഉള്ളു.

അത് കേട്ടപ്പോൾ ആദി ശരിക്കും സ്തബ്ദനായി.

അതെങ്ങനെ ? അടക്കാനാകാത്ത ആകാംഷയോടെ ആദി ചോദിച്ചു.

അതെങ്ങനെ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല, പക്ഷെ ഈ രക്തകറക്കു രണ്ടു ആഴ്‌ചത്തെ പഴക്കമേ ലാബ് ടെസ്റ്റിൽ ഫൈൻഡ് ചെയ്യാൻ സാധിച്ചത്…. അതായതു സ്വാഭാവികമായ ഡീ കമ്പോസിഷൻ പോലും ഇല്ലാതെ ആയി, ഒരുപക്ഷെ ഇത് സൂക്ഷിച്ചു വെച്ചിരുന്ന വസ്തുവിന്റെ ഉള്ളിലെ കണ്ടീഷനുകൾ ആകാം, അല്ലെങ്കിൽ ഡീകമ്പോസ്‌ ചെയ്യാൻ ആവശ്യമായ മൈക്രോ ഓര്ഗാനിസം വളരാത്ത സ്ഥലം ആകാം, അതുമല്ലെങ്കിൽ പണ്ടുള്ളവർ അല്ലെ, ഇത് ആരുടെയെങ്കിലും കൈകളിൽ എത്തും എന്ന് മുൻകൂട്ടി കണ്ടു ഈ തുണി അവരുടെ അറിവിൽ ഉള്ള രഹസ്യമായ എന്തേലും ദ്രാവകത്തിൽ മുക്കി എടുക്കുകയോ മറ്റോ ചെയ്തിരിക്കാം, ഡീകമ്പോസ് ചെയ്യാതെ ഇരിക്കാൻ സഹായിക്കുന്ന എന്തെങ്കിലും പഴയ കാല രഹസ്യകൂട്ടുകളിലോ മറ്റോ… പഴയ കാലത്തേ ആളുകളുടെ അറിവിനെ ഒന്നും പാടെ നമുക്ക് അവഗണിക്കുവാന്‍ സാധിക്കില്ല.

ആദിക്ക് പിന്നെ ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല, ഡോക്ടർ ലാസിമിനും.

 

<<<<<O>>>>

 

പോകും വഴി അവന്റെ മനസ്സിനെ ആകെ ഉത്തരമില്ലാത്ത അവസ്ഥയിൽ എത്തിച്ച കാര്യം അതൊക്കെ തന്നെ ആയിരുന്നു,,, കുരുക്കുകൾ കൂടുതൽ മുറുകി തുടങ്ങി.

അമൂല്യമായ നാഗമണി സൂക്ഷിച്ചിരുന്ന കുടു൦ബം ആകാം മുത്തശ്ശിയുടെയോ, മുത്തശ്ശന്റെയോ കുടു൦ബം. നാഗമണി ആയതിനാൽ ശിവഭക്തരായ അല്ലെങ്കിൽ ശൈവപൂജ ചെയ്യുന്ന കുടു൦ബവും ആകണം.

ആ നാഗമണിയെ തട്ടിയെടുക്കാൻ ആരെങ്കിലും പ്ലാൻ ചെയ്തിരിക്കണം അങ്ങനെ മുത്തശ്ശനെ കൊന്നുകളഞ്ഞിട്ടുണ്ടാകും.. ചിതാഭസ്മവു൦ നാഗമണിയും കൊല്ലപ്പെട്ട സമയത്തെ രക്തം പുരണ്ട വസ്ത്രവും കൂടെ കാള പ്രതിമക്കുള്ളിൽ ആക്കി മുത്തശ്ശിയെ അവിടെ നിന്നും ആരോ രക്ഷപെടുത്തിയിട്ടുണ്ടാകണം.

ജീവൻ പേടിച്ചു മുത്തശ്ശി എങ്ങോ അലഞ്ഞു ഒടുവിൽ സായിഗ്രാമത്തിൽ എത്തി.

ഒടുവിൽ മകളുടെ മകന്റെ കൈകളിൽ ഇവ എല്ലാം എത്തി ചേർന്നു.

അപ്പോൾ ഇനി നാഗമണിയുടെ ശക്തി കൊണ്ട് ആകുമോ ഇത് ജീർണ്ണികാതെ ഇരുന്നത്,

അങ്ങനെ ആകാൻ മാത്രമേ തരമുള്ളു…

നാഗമണി എന്റെ കൈയിൽ എത്തിച്ചേരണം എന്നത് ഭഗവാന്റെ തീരുമാനം ആകണം.

അപ്പോളും ഞാൻ എങ്ങോട്ടു പോകണം ആരെ തേടണം എന്ന് മാത്രം എനിക്ക് മുന്നിലേക്കു തെളിയുന്നില്ലലോ,, ഇപ്പോൾ എനിക്ക് മുന്നിൽ പിടി തരാതെ ഇരിക്കുന്നത് മെർക്കുറിയുടെ അംശം പുറത്തുള്ള ഈ ചെമ്പു തകിടും അതുപോലെ നാഗശിരസോടെ ഉള്ള കുഞ്ഞു ലോഹപ്രതിമയും ആണ്

അല്ല ഇനി എന്നിലേക്കു ഈ ചിതാഭസ്മം വന്നു എന്നതിന൪ത്ഥം എന്താണ് ,,, മുത്തശ്ശന്റെ മരണത്തിനു ഉത്തരവാദികൾ ആയവരോട് ഞാൻ പ്രതികാരം ചെയ്യണം എന്നാണോ ?

അവന്മാരെ എന്റെ കയ്യിൽ കിട്ടട്ടെ,,, എന്റെ അമ്മക്ക് ഇല്ലാതെ പോയത് ഒരു അച്ഛന്റെ സ്നേഹം ആണ്, എന്റെ പാവം മുത്തശ്ശി ഗർഭാവസ്ഥയിലും ജീവൻ രക്ഷിക്കാൻ ഓടേണ്ടി വന്നു, ഒടുവിൽ ആ ഓട്ടം ആണ് അമ്മയെ ജനിപ്പിച്ചു മരണത്തിനു മുന്നിൽ കീഴടക്കിപ്പിച്ചത്,

അതോർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവൻ വണ്ടി നിർത്തി, ബാഗ് തുറന്നു മുത്തശ്ശിയുടെ ചേലയും മുത്തശ്ശന്റെ ചിതാഭസ്മം  അടങ്ങുന്ന ലോഹചെപ്പും കൈകളിൽ എടുത്തു

അറിയാതെ അവനു നല്ലപോലെ ദേഷ്യ൦ വന്നു കോപം കൊണ്ടവൻ വിറച്ചു.

അവൻ വലത്തേ കൈ കൊണ്ട്  അതില്‍ മുറുകെ പിടിച്ച് അമർത്തി.

എന്റെ മുത്തശ്ശിയ്ക്കും മുത്തശ്ശനും ഈ ആദിശങ്കരൻ തരുന്ന വാക്ക് ആണ് നിങ്ങളുടെ ഈ അവസ്ഥക്ക് കാരണമായ ഒരുത്തനെയും ഞാൻ വെറുതെ വിടില്ല, അരിഞ്ഞു തള്ളും ഞാൻ ,,,,,,,,,,,,,,,,,,,,,,നിങ്ങളുടെ മകളുടെ മകൻ, നിങ്ങളുടെ കൊച്ചുമകൻ ആദിശങ്കരൻ തരുന്ന വാക്ക് ആണ് ..,….

എന്നെ ഒന്ന് വഴി കാണിച്ചു തന്നാൽ മാത്രം മതി.

അവനതു പറയുമ്പോൾ അവന്റെ മുഖം അത്ര ഏറെ കോപത്താല്‍  തീക്ഷ്ണത ഏറിയതാ  യിരുന്നു.

അതിനു ശേഷം, അവൻ ജീപ്പുമായി നേരെ ലോഡ്ജിലേക് പുറപ്പെട്ടു.

<<<<<<<<O>>>>>>>>>

ഇളയിടം കൊട്ടാരത്തില്‍

 

ഈശ്വരവർമ്മ വളരെ ഏറെ ചിന്താഭാരത്തോടെ ആണ് വീട്ടിൽ എത്തിയത്, പട്ടേരി പറഞ്ഞ ഓരോ വാക്കുകളും അയാളുടെ മനസ്സിൽ നിറയുന്നുണ്ടായിരുന്നു,

വികാരത്തോടെ ആകരുത് വിവേകത്തോടെ ആകണം ഓരോ തീരുമാനവും എന്നത് തന്നെ ആയിരുന്നു മനസ്സില്‍

വീട്ടിലെത്തി അവിടെ ശിവരഞ്ജന്റെ അമ്മയും സഹോദരിയും കാത്തിരിക്കുക ആയിരുന്നു

അദ്ദേഹം കൊട്ടാരത്തിൽ എത്തിയപ്പോൾ തന്നെ അവർ ചോദിച്ചു.

“എന്താ പട്ടേരി പറഞ്ഞത് ?”

പാർവതിയുടെ അല്പായുസ്സ് എന്ന കാര്യം മാത്രം മറച്ചുകൊണ്ട് ബാക്കി ഉള്ളതൊക്കെ അദ്ദേഹം പറഞ്ഞു.

ആ കുട്ടി ഇങ്ങോട്ടേക്കു വരിക എന്നാൽ ദേവി വരുന്നതിനു തുല്യമാണ്, അഷ്ടലക്ഷ്മി മാരുടെ സാന്നിധ്യം ഇവിടെ ഉണ്ടാകും, നമ്മുടെ ഭാഗ്യം തന്നെ ആണ്, പിന്നെ സമ്പൽ സമൃദ്ധി തന്നെ ആണ് കൊട്ടാരത്തില്‍  ഉണ്ടാകുക, ആ കുട്ടിയിൽ ജനിക്കുന്ന സന്താനങ്ങൾ പോലും ഉന്നത നിലയിൽ എത്തിച്ചേരും, ലോകം അറിയപെടുന്നവർ ആകും, ശിവയുടെ മഹാഭാഗ്യം ആണ് എന്നാണ് പട്ടേരി പറഞ്ഞത്.

അത് കേട്ടതോടെ അവര്‍ക്കൊക്കെ അതീവ സന്തോഷം ആയി. ശിവ കണ്ടെത്തിയ പെൺകുട്ടി സകല ഐശ്വര്യങ്ങളോടും കൂടിയവൾ അല്ലെ, മാത്രവുമല്ല  അങ്ങനെ പറഞ്ഞിരിക്കുന്നത്

ഈശ്വരതുല്യനായ പട്ടേരിയും.

അവരെ ശിവ അന്ന് ഫങ്ഷനിൽ എടുത്ത ഫോട്ടോസ് കാണിച്ചിരുന്നു, അതിൽ പാർവതിയെ കണ്ടപ്പോ തന്നെ ഇരുവർക്കും ബോധിച്ചു, സകല ഗുണങ്ങളും ചേർന്ന അതിസുന്ദരി ആയ രാജകുമാരി, അതിനപ്പുറം അവർക്കെന്തു വേണം, അതുകൂടാതെ തന്നെ പാർവതിയെ കൊണ്ട് സഹോദരിയുമായി  സംസാരിപ്പിക്കുകയും ചെയ്തു, അവളുടെ സംസാരമൊക്കെ കേട്ടപ്പോൾ സഹോദരിക്കും ഏറെ പഥ്യമായി, അമ്മയും സഹോദരിയും ഉറപ്പിച്ച പോലെ തന്നെ ആണ് ഈ ആലോചന.

പക്ഷെ ഈശ്വര വർമ്മ ഒന്നും പറയാതെ തന്നെ മുറിയിലേക്ക് പോയിരുന്നു ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞു.

കുറച്ചുകഴിഞ്ഞു ശിവ കൊട്ടാരത്തിൽ എത്തി,

വന്നപ്പോൾ തന്നെ അമ്മയും സഹോദരിയും ഏറെ സന്തോഷത്തോടെ തന്നെ പട്ടേരി പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു, അത് കൂടെ കേട്ടതോടെ സ്വർഗ്ഗം കിട്ടിയ സന്തോഷം ആയി,

ശിവ അപ്പോൾ തന്നെ ഫോൺ എടുത്തു,

അതുകണ്ടു അമ്മ അവനെ വിലക്കി.

പാർവതി മോളെ വിളിക്കുവാൻ ആണെങ്കിൽ ഇപ്പൊ വേണ്ട മോനെ,,

അതെന്താ അമ്മെ ?

എന്തായാലും അച്ഛൻ ഇപ്പൊ കിടക്കട്ടെ എന്നും പറഞ്ഞു പോയതാ, ഒരു തീരുമാനം പറഞ്ഞിട്ടില്ല , അച്ഛൻ എന്ത് പറയുന്നുവോ അത് മതി…

അത് കേട്ടപ്പോൾ ശിവയ്ക്കും അതാണ് നല്ലതു എന്ന് തോന്നി.

ശിവ സന്തോഷത്തോടെ തന്നെ റൂമിലേക്കു പോയി.

കുറെ കഴിഞ്ഞു ഈശ്വരവർമ്മ റൂമിൽ നിന്നും വന്നു. ഹാളിൽ ഇരുന്നു

അതിനു ശേഷം ശിവയെ വിളിച്ചു

ശിവ അച്ഛന്റെ അടുത്തേക്ക് ചെന്നു

അറിഞ്ഞുകാണുമല്ലോ എല്ലാം അല്ലെ ?

ഉവ്വ്,,,,, അമ്മ പറഞ്ഞു,, ബഹുമാനത്തോടെ ശിവ മറുപടി കൊടുത്തു.

താൻ ഒരു കാര്യം ചെയ്യൂ, ആ കുട്ടിയുടെ അച്ഛന്റെ ഫോൺ നമ്പർ എനിക്കു തരിക, എനിക്ക് അദ്ദേഹത്തെ വിളിച്ചു സംസാരിക്കാൻ ഉണ്ട് ..

അച്ഛൻ പച്ച കൊടി ആണ് കാട്ടിയിരിക്കുന്നത്, പുറമെ പ്രകടിപ്പിച്ചിലെങ്കിലും ശിവയുടെ ഉള്ളിൽ അത്ര ഏറെ സന്തോഷം ആയിരുന്നു.

ശിവ അപ്പോൾ തന്നെ രാജശെഖരന്റെ ഫോൺ നമ്പർ അച്ഛൻ തമ്പുരാന് കൊടുത്തു.

താൻ ഇത്,,, ഇപ്പോൾ ആ കുട്ടിയോട് സംസാരിക്കണ്ട, കാരണവന്മാരായി സംസാരിക്കുന്നതല്ലേ നല്ലതു.

മതി .. അച്ഛൻ തീരുമാനിക്കുന്നത് പോലെ ,,,

ശരി എന്നാൽ പോയിക്കൊള്ളൂ ,,,

ശരി അച്ഛാ ,,,,,,,,,,,,,,,,,

ശിവ അവിടെ നിന്നും റൂമിലേക്കു പോയി ഏറെ സന്തോഷത്തോടെ ..

<<<<O>>>>

 

വൈകുന്നേരം

പാലിയം തറവാട്ടിൽ

ഹാളിൽ രാജശേഖരനും മാലിനിയും കൂടെ ഇരിക്കുക ആയിരുന്നു പ്രധാനമായും പാറുവിന്റെ വിവാഹ കാര്യം തന്നെ ആയിരുന്നു ചർച്ച മുൻപൊരിക്കൽ രാജശേഖരൻ പറഞ്ഞ ആലോചനയും സംസാരത്തിൽ ഉണ്ട്.

അപ്പോൾ ആണ് അയാളുടെ ഫോൺ റിങ് ചെയ്തത്.

രാജശേഖരൻ ഫോൺ എടുത്തു

ഹലോ പറഞ്ഞു

മിസ്റ്റർ രാജശേഖരൻ ആണോ ?

അതെ ,,,ആരാണ്

എന്റെ പേര് ഈശ്വരവർമ്മ, ഇളയിടം കൊട്ടാരത്തിൽ നിന്നാണ്, ശിവരഞ്ജന്റെ അച്ഛൻ ആണ്.

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഒരു ഫോൺ കോൾ, രാജശേഖരനു സംസാരിക്കാൻ പോലും പറ്റാതെ പോലെ ആയി അല്പനേരം.

എങ്ങനെ ഉണ്ട് താങ്കള്‍ക്ക് ഇപ്പോള്‍, ഭേദം ആകുന്നു എന്ന് കരുതിക്കോട്ടെ.

ഉവ്വ് സ൪,,, കുറഞ്ഞുകൊണ്ടിരിക്കുന്നു

ഓക്കേ നല്ല പോലെ റസ്റ്റ് ഒക്കെ എടുക്കു, താങ്കളോട് ഒരു വിശേഷം സംസാരിക്കണം എന്നുണ്ടായിരുന്നു, ഇപ്പോ അതിനു പറ്റിയ സന്ദര്‍ഭം ആണെങ്കില്‍ സംസാരിക്കാം എന്നു കരുതി ആണ് വിളിച്ചത്.

പറയു സർ,,, എന്തിനാണ് അതിനു ഇങ്ങനെ ഒരു മുഖവുര.

എന്റെ മകൻ ഇന്നലെ ആണ് ഒരു കാര്യം വീട്ടിൽ പറഞ്ഞത്, അവന് താങ്കളുടെ മകള്‍ പാര്‍വ്വതിയെ വിവാഹം ചെയ്യണം എന്നു താല്പര്യം ഉണ്ട്.

അതുകൂടി കേട്ടതോടെ രാജശേഖരന്റെ അവസ്ഥയെ മാറി, സന്തോഷം ആണോ, അത്ഭുതം ആണോ എന്നുള്ള അവസ്ഥ.

ശിവ പാര്‍വതിയില്‍ നിന്നും ജാതകം വാങ്ങിയിരുന്നു, കുട്ടിയുടെ ജാതകം കൂടി ഇന്ന്  ഞങ്ങൾ കൊണ്ടുപോയി നോക്കിയിരുന്നു, നല്ലൊരു പൊരുത്തം തന്നെ ആണ് പറഞ്ഞിരിക്കുന്നത്.

രാജശേഖരൻ ഇതെല്ലം കേട്ടതോടെ ആകെ ഉല്‍സാഹഭരിതനായി.

എന്താണ് എന്നറിയാതെ മാലിനി ആകാംക്ഷയോടെ നോക്കി ഇരുന്നു.

അപ്പോൾ മിസ്റ്റർ രാജശേഖരൻ ഈ ഒരു ബന്ധവുമായി മുന്നോട്ടു പോകുവാൻ ഞങ്ങള്‍ക്ക് താല്പര്യമുണ്ട്, നിങ്ങൾക് സൗകര്യമാകുമെങ്കിൽ മറ്റന്നാൾ ഞങ്ങൾ ഒരു ഫോർമൽ വിസിറ്റു അവിടെ നടത്താം, കുട്ടിയെ കാണുകയും ആകാം, ഇവിടെ നിന്നും കൂടിവന്നാൽ ഒരു പത്തുപേർ ഉണ്ടാകും,,, എന്താണ് നിങ്ങളുടെ അഭിപ്രായം,  സൗകര്യപ്രദമാകുമോ ?

തീർച്ചയായും വർമ്മ സർ, ഒരു കുഴപ്പവും ഇല്ല, നിങ്ങളുടെ സൗകര്യ൦ മാത്രം നോക്കിയാൽ മതിയാകും.

ആയിക്കോട്ടെ അങ്ങനെ എങ്കിൽ ഒരു പതിനൊന്നു മണിയോടെ അവിടെ എത്തിച്ചേരുവാന്‍  പാകത്തിൽ ഞങ്ങൾ ഇവിടെ നിന്നും തിരിക്കാം .,.. എന്തുപറയുന്നു.

എല്ലാം നിങ്ങൾ തീരുമാനിക്കുന്ന പോലെ

മിസ്റ്റർ രാജശേഖരനു എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടു ഈ ആലോചനയിൽ തോന്നുന്നു എങ്കിൽ മടിക്കാതെ പറയാം കേട്ടോ.

എന്താ സാർ ഈ പറയുന്നത്, ഇവിടത്തെ കുട്ടി അവിടെ മരുമകൾ ആയാൽ,,,, ഞങ്ങളുടെ ഭാഗ്യം അല്ലെ സർ.

എങ്കിൽ സന്തോഷം,,, പറഞ്ഞത് പോലെ മറ്റന്നാൾ,,, കുട്ടി കൂടെ അവിടെ ഉണ്ടെങ്കിൽ ഞങ്ങൾക്കു കാണാനും സാധിക്കും.

അതിനെന്താ സർ,,, അവൾ ഇവിടെ ഉണ്ടാകും അതുപോരെ …

ഓ സന്തോഷ൦,, അങ്ങനെ എങ്കിൽ ഇപ്പോൾ വെക്കുന്നു, താങ്കൾ നല്ലപോലെ ശരീരം ശ്രദ്ധിക്കൂ.

ഒരുപാട് സന്തോഷം സർ …..

ഫോൺ ഡിസ്കണക്ട് ചെയ്തു.

ഈശ്വരവര്‍മ്മ ഫോണ്‍ വെച്ചു.

ഫോണ്‍ വിളി കഴിഞ്ഞു രാജശേഖരന്‍ മാലിനിയെ നോക്കി.

എന്താ രാജേട്ടാ ,, എന്താ ഒന്ന് പറ ?

മാളു ,,,എന്ത ഞാൻ പറയേണ്ടത് , ശിവയുടെ അച്ഛൻ ആയിരുന്നു , മറ്റന്നാൾ ഇങ്ങോട്ടു വരുന്നു എന്ന് വീട്ടുകാരുമായി.

അയ്യോ അതെന്തിനാ, അത്രയും വലിയ ആളുകൾ ഒക്കെ എന്തിനാ ഇങ്ങോട്ടു വരുന്നത് ?

അയാള്‍ ചിരിച്ചു.

നമ്മുടെ പൊന്നുവിനെ പെണ്ണ് ചോദിക്കുവാൻ ?

മാലിനി ആകെ അത്ഭുതത്തിൽ ആയിരുന്നു, എന്താണ് ഇപ്പോ പറയുക എന്ന അവസ്ഥയിൽ

ശിവ വീട്ടിൽ ഈ ഒരു ആഗ്രഹം പറഞ്ഞു എന്ന്, അവർ ജാതകം ഒക്കെ നോക്കി, നല്ല ചേർച്ച ഉണ്ട്, നമ്മുടെയും മോൾടെയും മഹാഭാഗ്യം അല്ലാതെ എന്ത് പറയാൻ ആണ്.

മാലിനി സത്യമാണോ എന്നറിയാതെ രാജശേഖരന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

സത്യമാണോ രാജേട്ടാ ?

അതെ മാളു …ശിവ യോഗ്യൻ ആണ്, ഇളയിടം കൊട്ടാരത്തിൽ നിന്നും ഒരു ബന്ധം എന്നൊക്കെ പറഞ്ഞാൽ അത് ചെറിയ കാര്യമാണോ ?

മാലിനിയുടെ മുഖത്ത് അധികം സന്തോഷമോ ഇഷ്ടക്കേടോ ഒന്നും ഉണ്ടായില്ല, രാജേട്ടാ.. മോളുടെ ദോഷങ്ങൾ അതൊക്കെ ആണ് എനിക്ക് പേടി.

ഒരു പേടിയും വേണ്ട, നല്ലൊരു കുടുംബത്തിലേക് അല്ലെ അവൾ പോകാൻ പോകുന്നത്.

അതുപോട്ടെ, നമ്മുടെ  മോള്‍ക്കിത് അറിവുള്ളതാണോ ?

ആണോ എന്നു  ചോദിച്ചാല്‍,  ഒരുപാട് ഇഷ്ടമാണ് ശിവയെ, എന്നും അത് പറയാറും ഉണ്ട്, ഞാന്‍ പലപ്പോഴും വിലക്കിയിട്ടേ ഉള്ളൂ, എന്തിനാ അര്‍ഹതപ്പെടാത്തത് ആലോചിച്ചു വെറുതെ കിട്ടാതെസങ്കടപ്പെടേണ്ടി വരുന്നത് എന്നോര്‍ത്തു…  പക്ഷേ ശിവയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു തുടക്കം പ്രതീക്ഷിച്ചില്ല, ശിവക്കും അവളെ ഇഷ്ടമായിരിക്കണം.

മാലിനി പറഞ്ഞു.

അന്ന് ഫങ്ഷന് ശിവ വന്നപ്പോള്‍ മോളുമായി നിന്നപ്പോളും പലരും എന്നോടു ചോദിച്ചിരുന്നു മോളുടെ വുഡ്ബി ആണോ എന്നു,, എന്തോ അത് കേട്ടപ്പോള്‍ അങ്ങനെ ആയിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോയതും ആണ്, എന്തായാലും ഇപ്പോ അത് സാധ്യമായല്ലോ

മറ്റന്നാള്‍ ഇപ്പോ നമ്മുടെ ബന്ധുകള്‍ ആയി രാജിയും പ്രതാപനളിയനെയും വിളിക്കാം, ബാക്കി അനിയനെയും രാഖിമോളെയും ഫോണില്‍ വിളിച്ച് അറിയിക്കാം, അവര്‍ക് ദൂരെ നിന്നും വരാന്‍ സാധിക്കില്ലല്ലോ.. പിന്നെ അമ്മയുടെ ഭാഗത്ത് നിന്നും ചെറിയമ്മാവനോടു പറയാം, അച്ചന്റെ ഭാഗത്ത് നിന്നും അപ്പചിയോടും ചെറിയച്ചന്‍മാരോടും പറയാം, പെണ്ണുകാണലിന് തല്‍കാലം അവര്‍ വേണ്ടല്ലോ, അത് കഴിഞ്ഞുള്ള ചടങ്ങുകള്‍ക്കു മതിയാകുമല്ലോ ..

മാലിനി എല്ലാം കേട്ടിരുന്നു

അപ്പോളേക്കും കോളേജ് കഴിഞ്ഞു പാറു വീട്ടില്‍ എത്തി.

പപ്പയും അമ്മയും ഹാളില്‍ ഇരുന്നു നല്ല പോലെ സംസാരിക്കുന്നു.

അവളും വന്നു സോഫയില്‍ ഇരുന്നു.

രാജശേഖര൯ അവളെ നോക്കി.

നിനക്കു ആ ശിവയുമായി എന്താ ?

ഒരല്പം ദേഷ്യം അഭിനയിച്ചു ചോദിച്ചു.

പപ്പ കോപിച്ചാല്‍, അവള്‍ക്കു പേടിയും സങ്കടവും ആകും.

അവള്‍ മാലിനിയെ  നോക്കി.

എനിക്കൊന്നും അറിയില്ല എന്ന മട്ടില്‍ മാലിനി ഇരുന്നു.

അവള്‍ ഒന്നും മിണ്ടിയില്ല.

ഞാന്‍ ചോദിച്ചതിന് മറുപടി കിട്ടിയില്ല, നിങ്ങളുടെ ഇടയില്‍ ഞങ്ങള്‍ അറിയാത്ത വല്ലതും ഉണ്ടോ ? രാജശേഖര൯ ശബ്ദം ഉയര്‍ത്തി ചോദിച്ചു.

അവള്‍ ഒരു ആധിയോടെ അയാളുടെ മുഖത്തേക്ക് നോക്കി.

ഒരു ഇഷ്ടം ഉണ്ട് പപ്പാ ……വിറച്ച് കൊണ്ട് അവള്‍ പറഞ്ഞു.

എന്തിഷ്ടം ?ഒന്നും അറിയില്ല എന്ന് വിചാരിച്ചോ ? ഞങ്ങൾ ഒക്കെ ഇവിടെ ഉള്ളപ്പോൾ ഞങ്ങൾക്ക് അറിയാം നിന്റെ കാര്യങ്ങൾ നോക്കാനും കെട്ടിക്കാനും ഒക്കെ, എന്റെ മോൾ ആയി അതൊന്നും തീരുമാനിക്കണ്ട കേട്ടോ ,,,

അവൾ വിഷമം കൊണ്ട് മൂളി മറുപടി കൊടുത്തു.

വിഷമത്തോടെ അവൾ മാലിനിയെ നോക്കി.

അവളുടെ ആ ഇരുപ്പും നോട്ടവും കണ്ടു മാലിനി ചിരിച്ചു

അവൾ പപ്പയെ നോക്കി , പപ്പയും ചിരിക്കുന്നു.

അവൾക്കൊന്നും മനസ്സിലാകാതെ,, എന്താ ഇപ്പൊ സംഭവിക്കുന്നത് എന്ന പോലെ അവരുടെ മുഖത്തേക്ക് മാറി മാറി നോക്കി.

മോളെ ,, കൊട്ടാരത്തിൽ നിന്നും ശിവയുടെ അച്ഛൻ വിളിച്ചിരുന്നു, പെണ്ണ് ചോദിക്കുവാൻ ആയി മറ്റന്നാൾ അവർ ഇങ്ങോട്ടു വരുന്നുണ്ട് എന്ന്..

ആ വാർത്ത കേട്ടപ്പോൾ സത്യത്തിൽ അതിശയവും സന്തോഷവും ആണ് അവളിൽ ഉണ്ടായതു അവളുടെ മുഖത്തേക്ക് പുഞ്ചിരി കടന്നു വന്നു, ഒപ്പം ലജ്ജയും. അവൾക്കു അവിടെ ഇരിക്കാൻ തന്നെ മടി ആയി.

അവൾ തലയും താഴ്ത്തി എഴുന്നേറ്റു.

മറ്റനാൾ കോളേജിൽ പോകണ്ട കേട്ടോ ..മാലിനി പറഞ്ഞു.

അവൾ മാലിനിയുടെ മുഖത്തേക്ക് നോക്കി ഒരു കള്ളചിരിയും ചിരിച്ചു നേരെ റൂമിലേക്ക് ഓടി.

പാറു റൂമിലേക്ക് കയറി ബെഡിൽ ഇരുന്നു കണ്ണന്റെ വിഗ്രഹത്തിൽ നോക്കി ഇരുന്നപ്പോൾ ആണ് അവളുടെ മൊബൈൽ ശബ്ദിച്ചത്.

അവൾ വേഗം തന്നെ മൊബൈൽ എടുത്തു നോക്കി ശിവ ആണ്.

അവളാകെ ലജ്ജാവിവശയായി

ഫോൺ എടുത്തു ..

പാറു ………….

അവൾക്ക് മൗനം  മാത്രം ആയിരുന്നു മറുപടി.

അവൻ ഒരു ഖവാലി പാടി അവൾക്കായി.

 

സിന്ദഗി ജബ്ഭി തേരി ഭസ്‌മ് മേ ലാത്തി ഹേ ഹമേ

യെ സമീൻ ചാന്ദ് സെ ബഹ്‌തർ നസർ ആതി ഹേ ഹമേ

സുർഖ് ഫൂലോം സെ മെഹക് ഉട്തി ഹേ ദിൽ കീ റാഹേ

ദിൻ ഡലെ യൂൻ തേരി ആവാസ് ബുലാതി ഹേ ഹമേ

യെ സമീൻ ചാന്ദ് സെ ബഹ്‌തർ നസർ ആതി ഹേ ഹമേ

 

ആ ശബ്ദത്തിൽ അർഥം അറിയാതെ ആണെങ്കിൽ പോലും അലിഞ്ഞുപോകുന്ന അവസ്ഥയിൽ ആയി.

ആ ഗാനം അവസാനിച്ചപ്പോൾ അവൾ ചോദിച്ചു,

എന്താ ഇപ്പോൾ പാടിയത്, എന്താ ഇതിന്റെ അര്‍ത്ഥം?

ഈ പാട്ടു നമുക്കുള്ളതാ പാറു,

എങ്ങനെ,

ജീവിതം എന്നെ നിന്റെ സാന്നിധ്യത്തിലേക്ക് കൊണ്ടു വരുമ്പോൾ എല്ലാം,

ഈ ഭൂമി എനിക്ക് ചന്ദ്രനെക്കാൾ മികച്ചതായി തോന്നുന്നു.

ചുവന്ന പനിനീർപ്പൂക്കളുടെ സൗരഭ്യം നമ്മുടെ പ്രണയത്തിന്റെ പാതകളെ വിരിയിക്കുന്നു.

എന്നൊക്കെ ആണ് പ്രണയം തന്നെ അതുപോരെ.

ആ ,,,, ഇപ്പോ മനസ്സിലായി.

എന്റെ അച്ഛൻ വിളിച്ചിരുന്നു അങ്കിളിനെ,, അറിഞ്ഞോ കാര്യങ്ങള്‍ ?

ഹ്മ്മ്,,,,ഇപ്പോ അറിഞ്ഞു.

പട്ടേരി പറഞ്ഞു എനിക്ക് പാറുവിനെ കിട്ടുന്നത് മഹാഭാഗ്യം ആണ് എന്ന്, അതുപോലെ നമ്മൾ തമ്മിൽ എന്തോ പൂർവജന്മ ബന്ധവും ഉണ്ടെന്ന്.

ആണോ ………………ഞാൻ പറഞ്ഞിരുന്നതല്ലേ , അതുകൊണ്ടു തന്നെ ആണ് നമ്മൾ കണ്ടുമുട്ടിയത്

പക്ഷെ ഭാഗ്യം അത് എനിക്കല്ലേ ,,പാറു ?

അല്ല നമ്മുടെ രണ്ടു പേരുടെയും ഭാഗ്യമാ ……….

അപ്പോൾ മറ്റന്നാൾ ഞങ്ങൾ വരുന്നു എന്റെ പാറുവിനെ ഒഫീഷ്യൽ ആയി പെണ്ണുകാണുവാൻ ആയി.

അതുകേട്ടപ്പോൾ അവൾക്കാകെ കുളിരു പൊഴിയുന്ന പോലെ.

വരുന്നുണ്ടോ ……..?  അവൾ ചോദിച്ചു

എന്തെ ഞാൻ വരണ്ടെ ?

വന്നാൽ എനിക്ക് കാണാല്ലോ …

എനിക്കും കാണാല്ലോ എന്റെ ഈ പാറുവിനെ ..

ഹമ്….ആണല്ലെ …

പെട്ടെന്ന് കല്യാണം നടത്താൻ പറഞ്ഞാലോ ?

അയ്യോ അതെന്തിനാ..? ഞാൻ പഠിക്കുക അല്ലെ.

ഓ അതും ശരി ആണല്ലോ …

ഞാനും അടുത്ത് തന്നെ പോകുകയും ചെയ്യും.

ശെടാ ,,,പെട്ടെന്ന് കല്യാണം കഴിഞ്ഞിരുന്നേ പാറുവിനെ കൂടെ അങ്ങ് കൊണ്ടുപോകാമായിരുന്നു.

അതെന്തിനാ ?

അതോ ജീവിതത്തിനു നിറവും സുഗന്ധവും താളവും ഒക്കെ നിറയ്ക്കുവാൻ എന്തെ ..

അതെങ്ങനെയാ ?

ശിവ ചിരിച്ചു കൊണ്ട് ആദ്യം പാടിയ പാട്ടിന്റെ ആദ്യത്തെ വരികള്‍ വീണ്ടും അവള്‍ക്കായി വീണ്ടും പാടി.

സിന്ദഗി ജബ് ഭി തേരി ഭസ്‌മ് മേ ലാത്തി ഹേ ഹമേ

യെ സമീൻ ചാന്ദ് സെ ബഹ്‌തർ നസർ ആതി ഹേ ഹമേ

 

അവൾക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല അവൾ കുണുങ്ങി ചിരിച്ചു കൊണ്ടിരുന്നു .

അപ്പോളേക്കും പൊന്നു എന്ന് വിളിച്ചു കൊണ്ട് മാലിനി അങ്ങോട്ടേക്ക് വരുക ആയിരുന്നു

അതുകേട്ട് പിന്നെ വിളിക്കാംട്ടോ  എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.

എന്താ പൊന്നു ആരോടാ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നത് ?

അതുകേട്ടു അവൾ ഒന്നും മിണ്ടാതെ ചിരിച്ചു.

ആഹാ ശിവ ആയിരുന്നോ ?

ഹമ്……..

അപ്പോളെക്കും നാണം ഒക്കെ തുടങ്ങിയോ ?

അവൾ ഒന്നും മിണ്ടിയില്ല ..ചിരിക്കുക മാത്രം ചെയ്തു.

അമ്മയുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത് ? അമ്മക്കിഷ്ടമല്ലേ ഈ ആലോചനയില്‍  ?

എന്താ പൊന്നു ഇത്, നിന്റെ ഇഷ്ടത്തിനും അപ്പുറത്തേക്ക് അമ്മക്ക് എന്താ ഉള്ളത് ?

പിന്നെന്താ അമ്മക്ക് ഒരു മാറ്റം പോലെ ?

എന്തോ എല്ലാം വിചാരിക്കുന്നത്തിലും വേഗം ആയപോലെ, നീ വലുതായി എന്നൊന്നും മനസിലെ തോന്നുന്നില്ല, ഇപ്പോ പെണ്ണ് ചോദിയ്ക്കാൻ അവർ വരികയാ പിന്നെ പെട്ടെന്ന് കല്യാണവും, പിന്നെ നീയും പോകില്ലേ അമ്മയുടെയും പപ്പയുടെയും അരികിൽ നിന്ന് … അതൊക്കെ ഓർക്കുമ്പോ സങ്കടം ഉണ്ട്.

അതുകേട്ടു പാറു അമ്മയെ കെട്ടിപിടിച്ചു ഇരുന്നു.

അമ്മക്ക് ശിവയെ ഇഷ്ടമല്ല എന്ന് ആലോചിച്ചു പോയി .

ശിവ മിടുക്കൻ അല്ലെ, ഇഷ്ടമാകാതെ പിന്നെ ?

പക്ഷെ ,, വലിയ ഒരു കുടുംബത്തിലേക്കാ പൊന്നു, ചെല്ലാ൯ പോകുന്നത് അത് ഓർമ്മ വേണം.

അതിനെന്താ ശിവ ഉണ്ടല്ലോ അവിടെ. ശിവ എനിക്ക് നല്ല കൂട്ടാകുമല്ലോ… കണ്ണൻ എന്നെ ഒരിക്കലും പറ്റിക്കില്ല, എന്ന് എനിക്കറിയാല്ലോ, എന്റെ ആഗ്രഹം പോലെ തന്നെ എനിക്ക് ഇപ്പോ ഇവിടെ വരെ കാര്യങ്ങൾ എത്തിച്ചു തന്നില്ലേ, അത് മതി.

അവൾ കണ്ണന്റെ വിഗ്രഹത്തിൽ നോക്കി ചിരിച്ചു.

ഒപ്പം ബെഡിനു സൈഡിൽ ഉണ്ടായിരുന്ന ടേബിളിൽ വെച്ചിരുന്ന രാധകൃഷ്ണവിഗ്രഹവും കൈകളിൽ എടുത്തു മാറോടു ചേർത്തു.

ഇനി എന്റെ പൊന്നൂനെ സംരക്ഷിയ്ക്കാൻ ശിവ ഉണ്ടാകും ആല്ലേ പൊന്നു മാലിനി ചോദിച്ചു.

ഹ്മ്മ്,,,,,അവൾ ലജ്ജയോടെ മൂളുക മാത്രം ചെയ്തു. എന്റെ കൂടെ എന്നും എന്റെ ശിവ ഉണ്ടാകും, ഒരിയ്ക്കലും എന്നെ കൈവിടുകയും ഇല്ല, എന്തു അപകടം എനിക്കു വന്നാലും അത് തടുക്കുവാ൯ എന്നും കൂടെ ശിവ ഉണ്ടാകും,,,, ഏറെ ആത്മവിശ്വാസത്തോടെ പാറു മാലിനിയോട് പറഞ്ഞു.

എല്ലാം കേട്ടു ഒരു ചിരിയോടെ മാലിനി അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു അവിടെ നിന്നും റൂമിലേക്കു പോയി.

<<<<<<O>>>>>>