അപരാജിതൻ 13 [Harshan] 9617

പിറ്റേന്ന് ഉച്ചയോടെ ആദിയെ റോയ് അവന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

മുകളിൽ അവനായി ഒരു റൂം ഒക്കെ ഒരുക്കിയിരുന്നു.

നേഹ നല്ല ഭക്ഷണം ഒക്കെ ഉണ്ടാക്കിയിരുന്നു അവരെല്ലാവരും ഇരുന്നു കഴിച്ചു .

അന്ന് ആദി അവിടെ താമസിച്ചു,

അവനു കൂട്ടായി കുഞ്ഞു മിറിയവും അവിടെ ഉണ്ടായിരുന്നതു കൊണ്ട് നേരം ഒക്കെ പെട്ടെന്ന് പോയി കിട്ടി.

അന്ന് രാത്രി നല്ലപോലെ ആദി ഉറങ്ങുകയും ചെയ്തു, സമാധാനത്തോടെ

പിറ്റേന്ന് ആദിയെ റോയ് തന്റെ ഹോസ്പിറ്റലിലേക് കൊണ്ടുപോയി.

ആദിയുടെ കാര്യത്തിൽ റോയ് വളരെ ശ്രദ്ധാലു ആയിരുന്നു, കാരണം ഇനി ഇതുപോലുളള സംഭവങ്ങൾ ആവർത്തിക്കാതെ ഇരിക്കണമെങ്കിൽ അവനു നല്ലൊരു ഹിപ്നോതെറാപ്പിയുടെ ആവശ്യമുണ്ട്, അതൊരു കോഴ്സ് ആയി തന്നെ ചെയ്യുകയും വേണം.

അന്ന് റോയി കണ്സള്ട്ടേഷന് ഇരുന്നില്ല , ജൂനിയർനെ ഏൽപ്പിച്ചു

ആദിയുടെ ഹോസ്പിറ്റലിന്റെ സെക്കൻഡ് ഫ്ലോറിൽ ഒരു വലിയ റൂം ഉണ്ട്.

അവിടെ ആണ് ഹിപ്നോതെറാപ്പികൾ ഒക്കെ നടത്തുന്നത്

ആദിയെയും കൊണ്ട് അങ്ങോട്ടേക്ക് ചെന്നു. അവിടെ അവനെ ഇരുത്തി.

ആദി ചുറ്റും നോക്കി.

നല്ല സുഖകരമായ അന്തരീക്ഷം, ഇളം വയലറ്റു നിറത്തിലെ കളർ ഷേ ഡ് ആണ് ആ വലിയ റൂമിനു , അവിടെ വലിയ എൽ സിഡി  ടി വി ഒക്കെ സെറ്റ് ചെയ്തിരിക്കുന്നു, അതിൽ പ്രകൃതി ദൃശ്യങ്ങൾ ഒക്കെ കാണിക്കുന്നു.

ഉള്ളിൽ വളരെ നേർത്ത രീതിയിൽ ലാവെൻഡർ ന്റെ സുഗന്ധം ആണ് മനസിനും കണ്ണിനും ഒരുപോലെ ശീതളിമ പകരുന്നു. ഉള്ളിൽ വളരെ കുറഞ്ഞ ശബ്ദത്തിൽ ഒരു പിയാനോ സംഗീതം മുഴങ്ങുന്നുണ്ട് ..

അത് കാതിനു ഒരുപാട് ഇമ്പവും മനസിന്‌ അതിലേറെ ആനന്ദവും പകരുന്നു.

ആദിക് മുന്നിലായി റോയ് ഇരുന്നു

അവനു മുന്നിൽ ഒരു ചില്ലു ഗ്ലാസിൽ തണുത്ത വെള്ളം വെച്ചിട്ടുണ്ട്.

റോയ് പറഞ്ഞത് അനുസരിച്ചു ആദി ആ തണുത്ത വെള്ളവും കുടിച്ചു.

റോയ് എ സി , ഒരല്പം കൂട്ടി ഇട്ടു.

കുറച്ചു നേരത്തേക്ക് നീ ഇവിടെ എന്റെ ശങ്കു അല്ല, ഞാൻ ഇവിടെ നിന്റെ റോയിയോ മത്തനോ ഒന്നുമല്ല എന്ന് മനസിൽ കരുതുക, നമ്മൾ ആദ്യമായി കാണുന്ന രണ്ടുപേർ, ഞാൻ ഒരു കൗൺസിലർ ആണ്, ഒരു അഡ്വൈസർ, നിന്റെ പ്രശ്നങ്ങൾക്ക് ഒരു സൊല്യൂഷൻ ഉണ്ടാക്കുക എന്നതാണ് ഇപ്പോ നമ്മുടെ രണ്ടു പെരുടയും ആവശ്യം ,,,,,,,,,,,,,മനസിലായില്ലേ

ഉവ്വ് ,,,,,,,,,,,,ആദി റോയിയോട് പറഞ്ഞു.

ആദി, ആദ്യം നീ എത്ര കണ്ടു മനസിനെ ശാന്തമാക്കാമോ അത്രയും, ശാന്തമാക്കണം  ശാന്തമായ മനസിനെ എന്നും സന്തോഷവും സമാധാനവും ഒക്കെ തരാൻ സാധിക്കൂ, അതിനു ആദ്യം ഇപ്പോൾ നിന്റെ മനസിൽ ഒരു വിഷമങ്ങളും ഇല്ല എന്ന് കരുതുക,, നീ നിന്റെ ബ്രീതിങ്ങിൽ മാത്രം ശ്രദ്ധിക്കുക, വേറെ ഒന്നും വേണ്ട മനസിൽ,, നിന്റെ ശ്വാസത്തിന്റെ ഗതി മാത്രം.

കമോൺ ആദി ,,,,ജസ്റ്റ് ഫീൽ യുവർ ബ്രീത് …

നിന്റെ ശ്വാസത്തെ നീ അനുഭവിക്കു…

ക്ളോസ് യുവർ ഐസ് ,,,ആൻഡ് ജസ്റ്റ് ഫീൽ  യുവർ ബ്രീത് .

ആദി കണ്ണുകൾ അടച്ചു

ശ്വാസം എടുത്തു നിശ്വസിച്ചു , ശ്രദ്ധ ശ്വാസത്തിൽ മാത്രം

 

റോയ് അപ്പോൾ മ്യൂസിക് സിസ്റത്തിൽ പ്രകൃതിയുടെ ശബ്ദം പ്ളേ ചെയ്തു, പുഴ ഒഴുകുന്ന ശബ്ദം, കിളികളുടെ ചിലക്കൽ, കാറ്റ് വീശുന്നത് മഴപെയ്യുന്നത് അങ്ങനെ ആ മനോഹര ശബ്ദം ആ മുറിയാകെ നിറഞ്ഞു.

ആദി ആദ്യം ഇപ്പോൾ ഇവിടെ നിറയുന്ന ഈ മനോഹരശബ്ദം അത് മാത്രം നിന്റെ മനസിൽ നിറയട്ടെ, അതെല്ലാം നിന്റെ മനസിനെ സന്തോഷിപ്പിക്കട്ടെ, ഒപ്പം ഇവിട നിറയുന്ന ഈ മനോഹരമായ ലാവെന്ഡര് ഇൻടെ സുഗന്ധ൦ കൂടെ അനുഭവിച്ചു അറിയുക.

മറ്റൊന്നും നിന്റെ മനസിൽ വേണ്ട ,,,

 

നിന്റെ ഉള്ളിൽ ഇപ്പോൾ പ്രകൃതിയുടെ മനോഹര ശബ്ദവും സുഗന്ധവും മാത്രം ,,,,,,,,,,,,,,

ഫീൽ റിലാക്സ്ഡ് ,,,,,,,,,

ഉള്ളിലെ ശ്വാസത്തെ അറിഞ്ഞു നിനക്കു സുഖം തോന്നുമ്പോൾ പതുക്കെ സുന്ദരമായ ഒരു മയക്കത്തിലേക്.

നിനക്കു പോകാം ,,,,,,,,,,യു ക്യാൻ ടേക്ക് യുവർ സെല്ഫ് ഇൻ ടൂ എ കാം ഡീപ് സ്ലീപ് ,,,,,,,,,,,,

റോയ് പറയുന്ന വാക്കുകൾ ശ്രദ്ധയോടെ കേട്ടു ആദി പതുക്കെ മയക്കത്തിലേക് പോയി

<<<<<<<<<O >>>>>>>>>

 

മയക്കത്തിൽ നിന്നും ഉണർന്ന ആദിക്ക് വല്ലാത്തൊരു ഉന്മേഷം ആയിരുന്നു.

മനസിനൊക്കെ ഒരു പറയാൻ സാധിക്കാത്ത ഒരു സുഖവും സമാധാനവും.

വല്ലാത്തൊരു ധൈര്യവും,

റോയ് അവനെ നോക്കി പുഞ്ചിരിച്ചു,

ആദി ഇരുന്ന വെള്ളം എടുത്തു കുടിച്ചു.

<<<<<<<<<O >>>>>>>>>

 

ആദി ..നിനക്കു ഒരു കുഴപ്പവും ഇല്ല, മനസു ഒക്കെ നേരെ ആകുമ്പോ ലക്ഷമി അമ്മ വരും നിന്നെ കാണുവാൻ, ഒരു പേടിയും വേണ്ട, ആരോഗ്യമുള്ള ശാന്തമായ മനസിൽ സന്തോഷമുള്ള സ്വപ്നങ്ങളും കാണും, അതുകൊണ്ടു ഇനി മനസു വെറുതെ ബേജാറാക്കണ്ട, ഹാപ്പി ആയി ഇരിക്കുക.

രണ്ടു കവർ ടാബ്ലെറ്സ് റോയ് ആദിക്ക് കൊടുത്തു എടാ,, ഇത് വേറെ ഒന്നുമല്ല, ഒരു ആഴ്ച കഴിക്കണം, ഇത് ഈ ടെൻഷനും ആംഗ്‌സൈറ്റിയും ഒക്കെ കുറക്കാൻ സഹായിക്കും.

മറ്റൊരു കുഴപ്പവും നിനക്കില്ല കേട്ടോ,,,

അതുകേട്ടു ആദി സന്തോഷത്തോടെ റോയിയെ നോക്കി പുഞ്ചിരിച്ചു.

വൈകുന്നേരത്തോടെ അവ൪ രണ്ടുപേരും റോയുടെ  വീട്ടിൽ എത്തി.

ആദിക്ക് അന്ന് തന്നെ പോകാം എന്നു പറഞ്ഞു, പിറ്റേന്ന് മുതൽ ജോലിക് പോകണം എന്ന് പറഞ്ഞുകൊണ്ട്.

ആദ്യത്തെ റോയ് സമ്മതിച്ചില്ലെങ്കിലും പിന്നീടു സമ്മതിച്ചു.

റോയി അവനു പോകാനായി കാർ ഏർപ്പാടാക്കി.

അങ്ങനെ ആദി അവിടെ നിന്നും ഇറങ്ങി.

റോയി ആ കാഴ്ച നോക്കി നിന്നു.

റോയിച്ച, ഇപ്പോളാ സമാധാനം ആയതു, എന്നാലും ശങ്കുനു ഒരു പ്രശനവും ഇല്ലല്ലോ ,, ഹോ അന്ന് ഞാൻ ഒരുപാട് പേടിച്ചു പോയിരുന്നു.

റോയി നേഹയെ നോക്കി.

അവന്റെ മുഖം ആകെ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു.

എന്താ റോയിച്ച ,,,,മുഖത്ത് ഒരു വല്ലായ്ക ?

റോയി നേഹയെ നോക്കി, ടെൻഷൻ അടിക്കേണ്ട കാര്യം ഉണ്ട് മോളെ,, ശങ്കു നമ്മളൊന്നും വിചാരിക്കുന്ന പോലെ അല്ല,, പേടിക്കാൻ ഉള്ള വക ഉണ്ട്,,

എന്താ റോയിച്ച ,,, മനസിലാകുന്ന രീതിയിൽ പറ..

അവൻ ഒരുപാട് ഡിപ്രെസ്സ്ഡ് ആയിരുന്നു, അതുകൊണ്ടു തന്നെ എന്താണ് അവനെ ഇങ്ങനെ അലട്ടുന്നത് എന്നറിയുവാൻ വേണ്ടി ആണ് ഞാൻ ഹിപ്നോതെറാപ്പി സെലക്ട് ചെയ്തതും, അത് അവനിൽ ഒരു പോസിറ്റീവ് ഇമ്പാക്ട് ഉണ്ടാക്കിയിട്ടുമുണ്ട്.

പിന്നെ എന്താ റോയിച്ച ടെൻഷൻ അടിക്കാൻ ഉള്ള കാര്യം ?

നേഹ,, ആദി ഒരുപാട് ഒരുപാട് മാനസിക ആഘാതങ്ങളിലൂടെ പോയ ഒരു പയ്യൻ ആണ്, കൃത്യമായി പറഞ്ഞാൽ അവനിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞ കാര്യം,, മരണത്തെ വളരെ ചെറുപ്പത്തിൽ മുഖാമുഖം കണ്ടവൻ ആണ് ആദി, അവനു അഞ്ചു വയസ്സുള്ളപ്പോൾ അവനെ വിടാതെ പിന്തുട൪ന്നുകൊണ്ടു ഒരു സർപ്പം വരുമായിരുന്നു,, ആ പ്രായത്തിൽ വീടിനു പുറത്തു ഒറ്റക്ക് പന്ത് തട്ടി ഒറ്റക്ക് കളിച്ചുകൊണ്ടിരുന്നപ്പോൾ ഉരുണ്ടു പോയ പന്തെടുക്കുവാൻ ഒരു കാട് പിടിച്ച ഭാഗത്തു ചെന്നപ്പോൾ അവനെ നോക്കി പത്തി വിടർത്തി നിൽക്കുന്ന ഒരു വിഷ പാമ്പിനെ അവൻ കണ്ടു, പേടിച്ചു നിലവിളിച്ചു, അതെ പാമ്പു തന്നെ പലവട്ടം അവനെ പിന്തുടർന്ന് കൊണ്ടിരുന്നു, ഒരുപാട് ഭയപെടുത്തിയിരുന്നു,  അതെ പാമ്പു തന്നെ ആണ് അവനെ ചെറുപ്രായത്തിൽ രാത്രി കടിച്ചതും, അങ്ങനെ മരണം കാത്തു കിടന്നതും ആണ് വെന്റിലേറ്ററിൽ, അമ്മയുടെ പ്രാർത്ഥന കൊണ്ട് മാത്രം എങ്ങനെയോ അവൻ രക്ഷപെട്ടു ,,

വളർന്നു  വന്നപ്പോൾ അവൻ മനസിലാക്കിയ ഒരു കാര്യം അവൻ ആരാലോ കൺട്രോൾ ചെയ്യപ്പെടുന്നു എന്നൊരു തോന്നൽ ആയിരുന്നു, അവനു പ്രതികരണ ശേഷി വളരെ കൂടുതലും ആയിരുന്നു, പങ്കെടുത്ത ഒരു മാ൪ഷ്യൽ ആർട്സ് മത്സരങ്ങളിലും അവൻ പരാജയപ്പെട്ടിട്ടുമില്ല, ഇവർ കൂട്ടുകാരോക്കെ  ആയി കോളേജിന്  പുറത്തുള്ള ഒരു ഹോസ്റ്റലിൽ ആയിരുന്നു  താമസിച്ചിരുന്നത്, അവിടെ ശങ്കുന ഒരു നല്ല കൂട്ടുകാരൻ ഉണ്ടായിരുന്നു, അശ്വിൻ, ഒരു സാധു ആയിരുന്നു, അവന്റെ ഏറ്റവും അടുത്ത  ഫ്രണ്ട് എന്ന് തന്നെ പറയാം, അവൻ വേറെ കോളേജിൽ ആണ് പഠിച്ചിരുന്നത്, അച്ചു എന്നാണ് അവനെ വിളിച്ചിരുന്നത്.

അശ്വിന് അമ്മയും ഒരു ചേച്ചിയും മാത്രേ ഉണ്ടായിരുന്നുള്ളു, ഒരുദിവസം അവരെല്ലാവരും  സൂയിസൈഡ് ചെയ്തു എന്നൊരു വാർത്ത അറിഞ്ഞു, അതോടെ ശങ്കു ആകെ ഷോക്ക് ആയി പോയി, അന്ന് കൂട്ടുകാരൊക്കെ കൂടി ഈ അശ്വിന്റെ ഗ്രാമത്തിൽ പോയി, ഒരു വികസനവും ഇല്ലാത്ത ഒരു ഗ്രാമം ആയിരുന്നു, അടിയും പിടിയും ഗുണ്ടകളും ഒക്കെ ഉള്ള ഒരു സ്ഥലം, അവിടെ മൊത്തം നിയന്ത്രിച്ചിരുന്ന ഒരു ഗുണ്ട നേതാവ്, അയാൾ അശ്വിന്റെ ചേച്ചിയോട് മോശമായി പെരുമാറി, നല്ല കുട്ടി അഭിമാനി ആയിരുന്നതിനാൽ ആളുകൾ ഒക്കെ എതിർത്തിട്ടു പോലും അയാൾക്കെതിരെ പോലീസിൽ കംപ്ലെയിന്റ് കൊടുത്തു, മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു കള്ളക്കേസിൽ പെടുത്തി അവന്റെ

ചേച്ചിയെയും അമ്മയെയും പോലീസ് അറസ്റ് ചെയ്തു, പ്രോസ്റ്റിറ്റിയൂഷൻ നടത്തി എന്ന് പറഞ്ഞു, അവരുടെ ഫോട്ടോ അവിടത്തെ   ലോക്കൽ പത്രങ്ങളിൽ ഒക്കെ വന്നു, അപമാനം ആയതിന്റെ വിഷമത്തിൽ ആണ് മൂവരും ആത്മഹത്യ ചെയ്തത്, അവിടെ ചെന്നപ്പോൾ ആണ് അവനു ഇതൊക്കെ മനസിലായത്, ഇതേ നേതാവ് തന്നെ അവരുടെ ഡെഡ്ബോഡിയിൽ മാലയിടാൻ അന്ന് വരികയും ചെയ്തു, അന്ന് ഏറെ വൈകി ആണ് സംസ്കാരം ഒക്കെ നടന്നത്,,

അന്ന് ശങ്കുവും കൂട്ടുകാരും  അവിടെ ഒരു വീടില്‍ താമസിച്ചു, അന്ന് രാത്രി അവൻ ആരും അറിയാതെ ഇറങ്ങി നടന്നു, ചെന്ന് പെട്ടത്‌ അവിടത്തെ ഗ്രാമത്തിന്റെ ദൈവമായ  അയ്യനാരുടെ ക്ഷേത്രത്തിൽ ആയിരുന്നു,  അയ്യനാർ ആണ് എല്ലാ വിഷമങ്ങളിലും നിന്നും ഒരു കാവൽ ആയി രക്ഷിക്കുന്നത് എന്നാണ് വിശ്വാസം. പിന്നെ എന്താണ് സംഭവച്ചത് എന്നറിയില്ല,,

പിന്നെ എന്താണ് ശങ്കുവിന് സംഭവിച്ചത് എന്ന് അറിയില്ല.

പുലർച്ചെ ഒരു അഞ്ചു മണിയോടെ ആണ് അവൻ ആ വീട്ടിൽ എത്തിയത്.

അതവന്റെ കൂട്ടുകാരൻ കണ്ടു ചോദിക്കുകയും ചെയ്തു.

രാവിലെ ഏഴുമണിക് ആണ് അവർ ഒരു വാർത്ത കേട്ടത്‌, ആ ഗുണ്ടാനേതാവും അയാളുടെ മൂന്ന് അനിയന്മാരും ഏറ്റവും മൃഗീയമായ രീതിയിൽ ആക്രമിക്കപ്പെട്ടു എന്ന്.

കാലുകൾ പല കഷ്ണങ്ങൾ ആയി ഒടിച്ചു നുറുക്കി കളഞ്ഞു, അവരുടെ ശരീരം കിടന്നത് അയ്യനാര്‍ കോവിലിന് മുന്നില്‍ ആയിരുന്നു, ഇരു കൈകളും അറുത്തു മാറ്റിയിരുന്നു

റോയ് അത് പറയുന്നത് കേട്ടു ഭയന്ന് നേഹ ഇരുന്നു.

ഒരു തെളിവ് പോലും ഇല്ല ആരാണ് ഇങ്ങനെ മർദിച്ചത് ?

അതെ ,,,,,,,,,,,,,,അവൻ തന്നെ ,,,അവന്റെ കൂട്ടുകാരന്റെയും അമ്മയുടെയും ചേച്ചിയുടെയും  കത്തി തീരാറായ ചിതയിൽ അവരുടെ കൈകള്‍ കൊണ്ട് വന്നു ആ തീയിൽ ഇട്ടാണ് അവൻ തിരിച്ചെത്തിയത് പുലർച്ചയോടെ,,

അതൊക്കെ കേട്ട് നേഹ വിറക്കുവാൻ തുടങ്ങി.

പിന്നീട് അച്ഛന്റെ കാണാതാകൽ അവനു ഒരുപാട് മാനസികമായി ഷോക്ക് കൊടുത്തിരുന്നു, അതുപോലെ അമ്മയുടെ ശാരീരികമായതും മാനസികമായതും ആയ അസുഖങ്ങൾ,, കൂടാതെ അമ്മയുടെ മരണം, അമ്മ തീയിൽ പെട്ട് നിന്ന് കത്തിയത് ഒക്കെ അവന്റെ ഉള്ളിൽ നമുക്കൊന്നും വിചാരിക്കാൻ പറ്റാത്ത ആഘാതം ആണ് ഉണ്ടാക്കിയത്, അമ്മയുടെ മരണത്തിനു താൻ ആണ് കാരണം എന്ന് ചിന്തിച്ചു ആണ് അവന്റെ ജീവിതം ഈ കാണുന്ന പോലെ ആയത്,,

അതിനു ശേഷം അവനിൽ ഇങ്ങനെ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല, അവൻ സ്വയം ഒതുങ്ങി, ഇവൻ ജോലിക്ക് നിന്ന ഇടത്തു ആദ്യം ഒരു നല്ല പെരുമാറ്റം ഒന്നും ഉണ്ടായിരുന്നില്ല, അവിടത്തെ ഒരു പ്രതാപൻ എന്ന ആളും അയാളുടെ ഒരു അളിയനും ഒകെ നല്ലപോലെ ശങ്കുവിനെ ദേഹോപദ്രവം ചെയ്തിട്ടുണ്ട്,

അതിനൊക്കെ ശേഷം ആണ് വീണ്ടും അവനറിയാതെ തന്നെ ഒരിക്കൽ കൊച്ചു കുട്ടികളെ പേടിപ്പിച്ച ഒരു ഗുണ്ടയെയും ശിങ്കിടികളെയും ഭീകരമായി ഇടിച്ചു പഞ്ഞി ആക്കിയത്, അത് അവന്റെ മനസ്സില്‍ ഒരു ബോധം ഉണ്ടായിരുന്നു, അവന്‍ തന്നെ ആണ് ചെയ്യുന്നത് എന്നു.

അതുപോലെ ഒരു രാത്രി അവന്റെ കൂടെ ജോലി ചെയ്തിരുന്ന സിബി എന്ന പയ്യന്റെ വീട്ടുകാരെ ഉപദ്രവിച്ച കുറച്ചു പേരെ മൊത്തത്തിൽ മെഴുകി വടിച്ചു എടുത്തത്, അതവന് ഇപ്പോളും സംശയം ആണ്, കാരണം അന്ന് അവന്‍ പോയത് ഒരു വല്ലാത്ത വൈല്‍ഡ് ആയ ശക്തിയോടെ ആയിരുന്നു,, ഇതൊന്നും പുറമെ നിന്ന് ആരും ചെയ്യിക്കുന്നതല്ല, അവന്റെ ഉള്ളിൽ അവനറിയാതെ കിടക്കുന്ന അവനിലെ ഒരു അപരിചിതമായ ഒരു വ്യക്തിത്വ൦ തന്നെ ചെയ്യുന്നത് ആണ്,,

പക്ഷെ എത്ര ശ്രമിച്ചിട്ടും അതിനുള്ളിലേക് കയറുവാൻ മാത്രം സാധിച്ചില്ല ..അതാരാണ്, എന്താണ് എന്നറിയുവാൻ ഒരു രക്ഷയും ഇല്ല.

അപ്പൊ ഇത്രയും ഒക്കെ ശക്തി ഉള്ള ശങ്കുവിന് ഇപ്പോ എന്താ സംഭവിച്ചത് റോയിച്ചാ ?

നേഹ ,,, എല്ലാം കടിച്ചമർത്തി ജീവിച്ചപ്പോ അവന്റെ ഉള്ളിൽ ഒരു ആശ്വാസം പോലെ ആയതു ഈ പാർവതി എന്ന പെൺകുട്ടി ആയിരുന്നു, അവളുടെ ഭംഗിയും കുറുമ്പും ദേഷ്യവും ഒക്കെ അവനു അവളിൽ ഒരുപാട് ഇഷ്ടം മാത്രേ ഉണ്ടാക്കിയുള്ളു, അവനെ സംബന്ധിച്ച് ആ കുട്ടിയോടുള്ള അവന്റെ മനസ്സിലെ ഇഷ്ടം അവനറിയാതെ ഭക്തി എന്ന അവസ്ഥ ഉണ്ടല്ലോ, അതായത് ആ കുട്ടിയെ പ്രേമിക്കുന്നതിനെക്കാളും ഉപരി ആരാധിക്കുന്ന ഒരു അവസ്ഥയിലെക് എത്തിപ്പെട്ടു, അവിടെ ആണ് പ്രശനം ഉണ്ടായത്, ഏഴു വര്‍ഷം ആ പെണ്കുട്ടി പോലും അറിയാതെ അവളില്‍ അവനൊരു ദേവിയെ കണ്ടു, അത് ഭ്രാന്തമായ ഒരു ആരാധന ആയി മാറി. ഒരു കണക്കിനു പറഞ്ഞാൽ പ്രേമം മൂത്തു പ്രാന്ത് പിടിക്കുക എന്നൊക്കെ കേട്ടില്ലേ, അതുപോലെ ഉള്ള ഇഷ്ടം,,

അവിടെ ഒരു അടിമ എന്ന പോലെ പണി എടുക്കുന്ന അവന് ആ ഇഷ്ടം പറയാ൯ സാധിച്ചില്ലലോ, അപ്പോള്‍ നിശബ്ദമായി അവനാ കുട്ടിയെ ആരാധിച്ചു പോന്നു, അവന് അവളോടുള്ള പ്രണയം ഒരു ആഘോഷം പോലെ ആയിരുന്നു,, ഇടയ്ക്കു അമ്മ വന്നു പറയുമല്ലോ പാറു അപ്പുന്റെ ആണെന്നു, അതുകൂടെ ആയപ്പോ അവന്റ്റെ മനസ്സില്‍ ശക്തമായി ഉറച്ചു പോയി,, അങ്ങനെ ഉള്ള ഒരു മനസ്സുമായി മുന്നോട്ട് പോകുന്ന സമയത്ത് ആണ് അവളുടെ എന്ഗേജ്മെന്റ്  വാർത്ത

അറിഞ്ഞത്, അതോടെ ശരിക്കും അവന്റെ മനസിന്റെ നില തന്നെ തെറ്റിയ അവസ്ഥയിൽ ആയിരുന്നു, എന്താ ചെയ്യേണ്ടത് എന്നു അവന് ഒരു ബോധ്യവും ഇല്ലാത്ത അവസ്ഥ, പക്ഷേ എങ്ങനെയോ അത് അവനെ പ്രശ്നമായി ബാധിച്ചില്ല, എങ്ങനെയോ അവ൯ മാനേജ് ചെയ്തു, പക്ഷേ അതിന്റെ റിയാക്ഷ൯ പ്രകടിപ്പിച്ചത് സ്വപ്നത്തില്‍ അവന്‍ അനുഭവിക്കുന്ന അമ്മയോട് ആയിരുന്നു, പക്ഷേ അമ്മ ഇനി ഒരിക്കലും വരില്ല എന്നു പറഞ്ഞതും അതിനു ശേഷം ഉള്ള ദിവസങ്ങളില്‍ സ്വപ്നത്തില്‍ വരാതെ ആയതും, മുൻപ് അമ്മ കത്തി എരിഞ്ഞപ്പോൾ അവനുണ്ടായ അതെ ഷോക് തന്നെ അവനിൽ ഉണ്ടാകാൻ ഇട ആയി.

പാറുവിന്റെ നഷ്ടം അവൻ എങ്ങനെയൊക്കെയോ മനസിനെ പറഞ്ഞു നിയന്ത്രിച്ചപോളും അമ്മ പോയി  എന്ന സംഭവം അവന്റെ മനസിന്റെ നില അപ്പാടെ ഒന്ന് കുലുക്കി, ഒപ്പം അമ്മ വരുമോ വരുമോ എന്നുള്ള അമിതമായ  ഉത്കണ്ഠയും അതിലൂടെ ഉണ്ടായ സ്‌ട്രെസും ആണ്,, ഉറങ്ങി ആണെങ്കിലും അമ്മയെ സ്വപ്നത്തിൽ വരുത്തണം എന്നൊരു തീരുമാനത്തിലേക് എത്തിച്ചതും.

അവനു ഒരുപാട് ജീവനാ ,,,,,,,,,,,,അവന്റെ അമ്മയെ ,,,,,,,,,,,,,,,,,,,പാവം.

റോയിച്ച അപ്പോൾ ഇപ്പോ ശങ്കുന്റെ അവസ്ഥ എന്താ ?

ഇനി അമ്മ സ്വപ്നത്തിൽ വരുമോ ?

അത് എനിക്കും പേടി ഇല്ലാതെ ഇല്ല,, സത്യത്തിൽ അവൻ സ്വപ്നത്തിൽ കാണുന്ന ലക്ഷ്മി അമ്മ അതൊരു ചോദ്യചിഹ്നം ആണ്, അതിനി അവന്റെ ഉള്ളിലെ വെറും തോന്നൽ മാത്രമാണോ, അതോ ഏതെങ്കിലും തരത്തിൽ ഉള്ള അതീന്ദ്രീയമായ,,, ഐ മീൻ എക്സ്ട്രാ സെന്‍സറി പെർസെപ്ഷ൯ അങ്ങനെ എന്തെങ്കിലും ആണോ എന്നൊന്നും മനസിലാകുന്നില്ല..

അതെന്താ റോയിച്ച അങ്ങനെ പറയുന്നതു ?

സത്യത്തില്‍ മരിച്ചു പോയ ആള്‍ സ്വപ്നത്തില്‍ വരുന്നത്, അതു റിയലിറ്റി അല്ലല്ലോ, അത് സ്വപ്നം അല്ലേ ,, അത് ഒരു പക്ഷെ അവന്റെ മനസു തന്നെ അവനെ സ്വപ്നം കാണിക്കുന്നതാകാം, പക്ഷേ അത് പൂര്‍ണ്ണമായും ശരി ആണെന്ന് പറയാനും സാധിക്കുന്നില്ല, കാരണം അവന്റെ ഉള്ളിന്റ്റെ ഉള്ളില്‍ അവനറിയാത്ത വേറെ ഒരാള്‍ ഉള്ളപ്പോ അതുമായി കണക്ട് ചെയ്യുന്ന ഏതെലും മീഡിയം, ഈ പറഞ്ഞ പോലെ ഒരു എക്സ്ട്രാ സെന്‍സറി മോഡല്‍ ആയ എന്തേലും ആണോ അവ൯ കാണുന്ന സ്വപ്നങ്ങളും അതിലെ ലക്ഷ്മി അമ്മയും എന്നു കൂടെ കണ്ടുപിടികേണ്ടി ഇരിക്കുന്നു.

എങ്കിലും ഒരു സമാധാനം ഉണ്ട്, ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്, അതുകൊണ്ടു മാത്രമ ഈ അവസ്ഥയിലും പെട്ടെന്ന് അവൻ പഴയതിലും ശക്തിയിൽ തിരിച്ചു വന്നത് ,,,എന്തായാലും നോക്കാം ,,,,,,,,,,,,,

മോളെ ,,, ഏതുനേരം വേണേലും പൊട്ടാവുന്ന ഒരു ബോംബ് പോലെ ഒന്ന് ആണ് അവൻ പോലും അറിയാത്ത അവനിലെ ഒരു സ്ട്രേഞ്ച് പേഴ്സണാലിറ്റി, ഒരു

അപരവ്യക്തിത്വം, കൂടുതൽ അതിനെ ഡീകോഡ് ചെയ്യാൻ എനിക്ക് സാധിച്ചില്ല,, നമ്മൾ വിചാരിക്കുന്ന പോലെ അല്ല, അവൻ എക്സ്ട്രീമിലി പവർഫുൾ ആണ്,, ഒരു തരത്തിൽ പറഞ്ഞാൽ ഒരു ഹീനിയസ് ഹ്യുമൻ ബീസ്റ്റ്, എന്ന് വേണമെങ്കിൽ പറയാം,

അപ്പോൾ ശങ്കു ആർക്കേലും ദോഷം ഉണ്ടാക്കുമോ ? ഭയത്തോടെ നേഹ ചോദിച്ചു.

അവനോ ,,,,,,,,,,, അവനാർക്കും ഒരു ദോഷവും ഉണ്ടാക്കില്ല, പക്ഷെ അവനിഷ്ഠപെടുന്നവരെ വേദനിപ്പിക്കുവർക്ക്,,,,,,,,,,,,,,,,,, നല്ലപോലെ അവൻ ദോഷം ഉണ്ടാക്കിയേക്കാം ,,,,,,,,,,,,,,,,

പിന്നെ നേഹയ്ക്ക് വേറെ ചോദ്യങളൊന്നും ഉണ്ടായിരുന്നില്ല.

എന്റെ മാതാവേ ,,,,,,,,,,,,എന്ന് വിളിച്ചു പ്രാത്ഥിച്ചു റോയി നേഹയെയും കൂട്ടി റൂമിലേക്കു പോയി.

<<<<<<<<<O>>>>>>>>>