അപരാജിതൻ 13 [Harshan] 9617

പിറ്റെന്നു ശനിയാഴ്ച വൈകുന്നേരം ഒരു മൂന്നര മണിയോടെ ആണ് ആദി എഴുന്നേറ്റത്.

കൈയില്‍ ട്രിപ് ഒക്കെ കയറ്റിയിട്ടുണ്ട്.

ഇന്നല രാത്രി നടന്ന കുറച്ചു കാര്യങ്ങള്‍ ഒക്കെ അവന് ഓര്മ്മ ഉണ്ട്.

പാതി ബോധത്തിൽ നടന്നതല്ലെ,

അവൻ എല്ലായിടത്തും ഒകെ നോക്കി.

അപ്പോളേക്കും നേഴ്‌സ് അങ്ങോട്ടു വന്നു.

ആഹാ എഴുന്നേറ്റോ ? ഇപ്പോ എങ്ങനെ ഉണ്ട് ?

തലയ്ക്കു നല്ലപോലെ വേദന ഉണ്ട് സിസ്റ്ററെ.

ഇന്നലെ രാത്രി റോയി ഡോകടർ കൊണ്ടുവന്നതാ, ഒരു മണികൂർ മുൻപ് വരെ ഇവിടെ ഉണ്ടായിരുന്നു, അത്യാവശ്യമായി വീട് വരെ പോയത,,, ഇപ്പോ തന്നെ വരും,, ഉണരുക ആണെകിൽ പറയാൻ പറഞ്ഞിരുന്നു.

വേറെ എന്തെങ്കിലും പ്രശനം തോന്നുന്നുണ്ടോ ?

ക്ഷീണം ഉണ്ട് സിസ്റ്ററേ,, പിന്നെ അസിഡിറ്റിയും ഉണ്ട് ,,,

അതുകേട്ടു അവ൪ അവനു അവിടെ വെച്ച അന്റാസിഡ് ടോണിക് വായിൽ ഒഴിച്ച് കൊടുത്തു.

ക്ഷീണം കാണും,, അത് ആ ടാബ്ലെറ്സ് ഇൻടെ പവർ ആണ്, എന്നാലും ഇങ്ങനെ ഒക്കെ ആരേലും സ്ലീപ്പിങ് പില്സ് കഴിക്കുമോ? ചത്തുപോയേനെ ,,,

ആദി അവരെ നോക്കി.

ചാവാൻ വേണ്ടി ഒന്നുമല്ല സിസ്ടറേ ഉറങ്ങാൻ വേണ്ടി ആയിരുന്നു …

അവർ അവന്റെ ടെംപെറേച്ചറും പ്രെഷറും ഒക്കെ ചെക്ക് ചെയ്‌തു.

പ്രെഷർ കുറവാണ്, ഒകെ ടാബ്ലറ്റ് പറ്റിച്ച പണിയാ.

അപ്പോളേക്കും ഡ്യൂട്ടി ഡോക്ടർ റൗണ്ടസ് നായി വന്നു.

അവനെ വിശദമായി ചെക് ചെയ്തു.

പുറകെ റോയിയും അവിടെ എത്തി, നേഹയും ഉണ്ടായിരുന്നു, കുഞ്ഞിനെ കൊണ്ട് വന്നിരുന്നില്ല.

“ഡ്യൂട്ടി ഡോക്ടർ റോയിയോട് സംസാരിച്ചു, അതിനു ശേഷം അവിടെ നിന്നും ഇറങ്ങി .

റോയി ആദിയുടെ അടുത്ത് ഇരുന്നു, നേഹ സോഫയിലും.

“നീ എന്താ ഉദ്ദേശിച്ചിരിക്കുന്നേ, നല്ല വീക് ആണ് തരേണ്ടിയിരുന്നത് ”  റോയി പറഞ്ഞു

” എടാ ,,,, ആദ്യമായി ആണ് ,, അമ്മയെ കാണാതെ പോയപ്പോ, എന്താ ചെയ്യണ്ടത് എന്ന് ഒരു അറിവു൦ ഇല്ലായിരുന്നു, ആകെ സങ്കടവും ഭയവും ഒക്കെ ആയി ……….ഇനി വരില്ല എന്നോർത്ത് ”

“അതിനു ഇങ്ങനെ ഒകെ ഉള്ള പരിപാടികൾ ചെയ്യണമായിരുന്നോ, മനുഷ്യന്റെ നല്ല ജീവനാ പോയത് ”

“രാത്രി ഞാൻ ഒരുപാട് ബുദ്ധിമുട്ടു ആക്കിയല്ലേ ,സോറി നേഹ ,,,,,,,,,,,,”

“ആ തുടങ്ങി ഫോര്മാലിറ്റികൾ ,,,,,,,,നേഹയും ദേഷ്യപ്പെട്ടു ”

“എടാ ,,,, ആകെ ഒരു സന്തോഷവും കൈത്താങ്ങും ആണ് സ്വപ്നത്തിലെങ്കിലും വരുന്ന എന്റെ ‘അമ്മ , അതിലല്ലാതെ ആയാ പിന്നെ ”

“എടാ ,,,,,,,,,,,ലക്ഷ്മി ‘അമ്മ നിന്റെ മാത്രം അമ്മ ആണോ ,,,,,,,,,,,,എന്റെ ‘അമ്മ കൂടെ അല്ലെ ,,, നിനക്കു തരുന്ന അതെ സ്നേഹം തന്നെ അല്ലെ എനിക്കും തന്നിട്ടുള്ളത് ,, അല്ലെ ? ” റോയി ചോദിച്ചു.

ആദി തലയാട്ടി.

“അപ്പോ ആ അമ്മയുടെ മകൻ എനിക്ക് എന്റെ ചോര തന്നെ അല്ലെ ,, നിനക്കു എന്തേലും സംഭവിച്ച ഞങ്ങള്ക് സഹിക്കാൻ പറ്റുവോടാ ”

ഇന്ന് കൂടെ ഇവിടെ കിടക്കണം,, നിന്റ്റെ മനസ് ഇപ്പോ ഒരുപാട് സ്ട്രെസ്സ്ഡ് ആണ്, ഒരുപാട് അംസൈറ്റി കൂടെ ഉണ്ട്, അതൊക്കെ ആണ് ഇപ്പോ ഈ അവസ്ഥയിൽ നിന്നെ എത്തിച്ചത്,  അതൊന്നു ശരി ആക്കണം, അതൊക്കെ പുഷ്പ്പം പോലെ സാധിക്കും.

നീ ലക്ഷ്മി അമ്മയെ കുറിച്ച് ഇപ്പോ ചിന്തിച്ചു വിഷമിക്കേണ്ട, അതിനൊക്കെ ഞാൻ ഇവിടെ ഇല്ലേ, അതെല്ലാം ഞാൻ ശരി ആക്കി തരാ൦ കേട്ടോ ,,,അതിനെ കുറിച്ച് ചിന്തിച്ചു ഇനി വിഷമിക്കണ്ട ,,,,,,,,,,,,,,,,കേട്ടോടാ

ആദി പ്രതീക്ഷയോടെ അവനെ നോക്കി

“നേഹ ,,,,,,,,,ഇവനൊരു കുഴപ്പം ഉണ്ട്, ഇവന്റെ സ്നേഹം എന്നുപറഞ്ഞ ചങ്കു പറിച്ചു കൊടുക്കണ പോലത്തെ സ്നേഹം ആണ്, അതിനു ലിമിറ്റൊന്നും ഇല്ല, ഇവന് ഒരു പെണ്ണിനെ ഒരുപാട് ഇഷ്ടമായിരുന്നു, അത് നിനക്കറിയില്ലേ നെഹെ ,,,,

പിന്നെ ,,,,,,,,,,,,,,അന്ന് രക്ഷിച്ചു കൊണ്ടുവന്നു കൂട്ടിരുന്ന സുന്ദരി കുട്ടി അല്ലെ, പക്ഷെ ആ എൻഗേജ്‌മെന്റ് അതിത്തിരി കടന്നു പോയി ,,,,,,,,,,നേഹ പറഞ്ഞു.

ആ അത് തന്നെ ,,,,,,,,,അവിടെ തന്നെ ഇവന് ഒരു വിഷമം ഉളിൽ കയറി, കൂടെ ‘അമ്മ കൂടെ പോയപ്പോ അതങ് ഒരുപാട് ആയി ,,,,,,,,,, അപ്പൊ തന്നെ ഒരു സന്തോഷകരമായ സുഖകരമായ മനസിന്റെ ആ ഒരു അവസ്ഥ പെട്ടെന്നു വ്യത്യാസം വന്നു, അപ്പോ ഈ സ്‌ട്രെസും ആങ്സൈടിയും ഒകെ കൂടി ടെൻഷനും ആയിപോയി, എല്ലാം കൂടെ കയീന്നു പോയി, ഒപ്പം കഴിച്ച ഗുളികകൾ ഒകെ ഒരേ സമയം ബോഡിയെ കൂടി തളർത്തി.

അതാണ് പറ്റിപോയത് ,,, നന്നായി റസ്റ്റ് എടുക്കണം, മൈൻഡ് ഫ്രീ ആക്കി വിട്ടേക്,, നമുക് ഒക്കെ ശരി ആക്കാടാ, ഞാൻ ഇല്ലേ ,,,,,,,,,,,

“അല്ലേടാ എനിക്ക് വല്ല മാനസിക രോഗം വല്ലതും ഉണ്ടോ, ? ആദിക് ഭയമായി.

അതുകേട്ടു നേഹയും റോയിയും ചിരി തുടങ്ങി.

“എടാ ,,,,,,,,,,,,,,ഈ ലോകത്തു തൊണ്ണൂറ്റി ഒൻപതു ശതമാനം പേർക്കും ഏതെങ്കിലും ഒക്കെ തരതിൽ മാനസിക അസ്വസ്ഥകൾ ഉള്ളതാ, അപ്പൊ നീയും അതിൽ പെടും, ഞാനും പെടും ,,,,,,,പോരെ ,,,,,,,,,,,,അതിനെ രോഗം എന്നൊന്നും വിളിക്കണ്ട ,, അതിപ്പോ ടെൻഷൻ ആകാം, സ്ട്രെസ് ആകാം, അങ്ങനെ ഒരുപാട് ഉണ്ട് വേറെ ഒരു പേടിയും വേണ്ട കേട്ടോ,,

എന്റെ മുത്തശ്ശിക്ക് അങ്ങനെ ഒക്കെ ഉണ്ടായിരുന്നു എന്ന് ഭദ്രമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, പിന്നെ അമ്മയ്ക്കും ഉണ്ടായിരുന്നില്ലേ, അപ്പൊ ഇനി എനിക്കും ഉണ്ടാവോടാ …………?

ഒന്ന് പോടാ പൊട്ടാ,,,,,,,,,,,, നീ മിടുക്കൻ അല്ലെ ,, നിനക്കു ഒരു കുഴപ്പവും ഇല്ല ,, ഞാൻ ഇവിടെ ഇങ്ങനെ ഉള്ളപ്പോ നിനക്ക് വല്ലതും വരുവോടാ ,………….. റോയി അവനെ ചേർത്ത് നിർത്തി പറഞ്ഞു.

ഇല്ല ,,,അതെനിക്കറിയാം ,,, എന്നാലും ,,,

ഒരു എന്നാലും ഇല്ല ,,,,,,,,,,,,

നീ ഒരു വിഷമവും മനസിൽ വെക്കേണ്ട ,, അത് മാത്രം മതി.

അന്ന് റോയി കൂടെ നിൽകാം എന്ന് ഒരുപാട് ആദിയോട് പറഞ്ഞു എങ്കിലും അവൻ സമ്മതിച്ചില്ല, ഇപ്പോ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നതിനാൽ അന്ന് ആദി ഒറ്റയ്ക്ക് ഹോപിറ്റലിൽ തന്നെ കഴിഞ്ഞു.

 

അന്ന് രാത്രി

ആദി സുഖമായി തന്നെ കിടന്നുറങ്ങി.

രാത്രിയുടെ മധ്യയാമങ്ങളിൽ

ആദി മനസ്സിൽ അനുഭവിക്കുക ആയിരുന്നു, ഒരു സ്വപ്നത്തിലൂടെ

ആദി ഒരു മരച്ചുവട്ടിൽ ഇരിക്കുക ആയിരുന്നു.

പെട്ടെന്ന് എവിടെ നിന്നോ അതിവേഗത്തിൽ പാറി വരുന്ന ഒരു വലിയ പരുന്ത് അവനെ റാഞ്ചിഎടുത്തു പറന്നു പരുന്തിന്റെ കാലിൽ കിടന്നു അവൻ ഒരുപാട് താഴെ ഉള്ള ഭൂമി നോക്കി കൊണ്ടിരുന്നു.

അവന്റെ ഉള്ളിൽ നല്ല പോലെ ഭയം ആയി.

ആ പരുന്ത് അവനെ മുകളിൽ നിന്നും താഴേക്ക് ഇട്ടു ,,

അതിവേഗത്തിൽ കൈകാലുകൾ ഇട്ടടിച്ചു ആദി നിലത്തേക്ക് വീണു കൊണ്ടിരുന്നു

ശക്തിയിൽ മണ്ണിൽ ഇടിച്ചു ഒരു താഴ്ന്ന പ്രദേശത്തേക്ക് അവൻ ഉരുണ്ടു വീണുകൊണ്ടിരുന്നു

ഒരുപാട് നേരം ആ ഉരുളൽ കഴിഞ്ഞു അവൻ എത്തിപ്പെട്ടത്‌

ഒരു ശ്മാശാനഭൂമിയിൽ

അവിടെ നിരവധി ചിതകൾ എരിഞ്ഞു കൊണ്ടിരിക്കുന്നു.

അവൻ ആ ചിതകൾക്കിടയിലൂടെ നടന്നു കൊണ്ടിരിക്കുകയാണ്..

ആരുമില്ലേ ,,,,,,,,,,,,,ആരുമില്ലേ ഇവിടെ ,,,,,,,,,,,,,അവൻ ഉറക്കെ വിളിച്ചു ചോദിച്ചു.

എവിടെയൊക്കെയോ ആർത്തനാദങ്ങൾ,,, അവൻ ആ ശബ്ദം കേട്ട ഇടത്തേക്ക് ഓടി ചെന്നു.

ഒരു മരത്തിന്റെ പുറകിൽ നിന്ന് കൊണ്ട് അവൻ നോക്കി

അലറി ഉള്ള കരച്ചിൽ ആണ് അവിടെ ആകെ കേൾക്കുന്നത്

ഏഴടി പൊക്കമുള്ള മനുഷ്യർ ,  കാട്ടുപോത്തിന്റെ പോലെ ഉള്ള ശരീരം , അവർ ദേഹത്ത് കാട്ടുവാസികളെ പോലെ ഉള്ള ആടയാഭരണങ്ങൾ ധരിച്ചിരിക്കുന്നു, കണ്ണുകളിൽ ക്രൗര്യമാണ് കാണുന്നത്.

ആദിക്കു ആകെ ഭയമായി അവൻ ആ മരച്ചുവട്ടിൽ ഒളിച്ചു കൊണ്ട് ആ കാഴ്‌ച കണ്ടു

ജുബ്ബ പോലെ ഉള്ള പരുത്തിയുടെ വസ്ത്രവും മുണ്ട് നീളത്തിൽ തറ്റുടുത്തും ഉള്ള കുറെ സാധാരണ മനുഷ്യർ, അവരെ മർദ്ധിക്കുക ആണ് യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അവരുടെ സ്ത്രീകളെ ഒക്കെ വസ്ത്രങ്ങൾ ഒക്കെ വലിച്ചു കീറി പൂർണ്ണ നഗ്നരാക്കി നിർത്തിയിരിക്കുന്നു, ഭയം കൊണ്ട് ആ സ്ത്രീകൾ ഒക്കെ അലറി വിളിച്ചു കരയുകയാണ്,, അതുപോലെ ഉള്ള ക്രൂരന്മാർ പലയിടത്തു നിന്നും വന്നു ആ സ്ത്രീകളെ നിരത്തി കിടത്തി അവരെ ബലാൽക്കാരം ചെയ്തു കൊണ്ടിരിക്കുക ആണ്,,, അവരുടെ ഭർത്താക്കൻമാർ അത് കണ്ടു കരയുന്നുണ്ട്, അപ്പോളേക്കും എവിടെ നിന്നോ വന്ന കുറെ ആളുകൾ അവരുടെ കയ്യിൽ മൂർച്ചയുള്ള വാളുകൾ കത്തികൾ ഒക്കെ ഉണ്ട്, ആ പുരുഷന്മാരെ നിരത്തി നിർത്തി കൊണ്ട് അവരുടെ ഇടത്തെ തോള് മുതൽ വലത്തേ തോള് വരെ കത്തി കൊണ്ട് ആഴത്തിൽ വരയുന്നു.

അവർ അലറി കരഞ്ഞു കൊണ്ടിരിക്കുന്നു.

ആദിക്കു എന്താണ് ചെയ്യേണ്ടത് എന്ന് മനസിലാകുന്നില്ല.

അവൻ ഭയത്തോടെ ആ കാഴ്ചകൾ ഒക്കെ കണ്ടു കൊണ്ടിരികുക ആണ്.

നീളത്തിൽ മുറിപ്പെടുത്തിയതിനു ശേഷം ആ ക്രൂരന്മാർ ആ മുറിവിൽ മുറുകെ പിടിച്ചു താഴേക്ക് വലിച്ചു കൊണ്ടിരിക്കുന്നു, അതോടെ മുകൾ ഭാഗത്തു നിന്നും ആ പാവങ്ങളുടെ തോല് ഉരിഞ്ഞു വന്നുകൊണ്ടിരിക്കുക ആണ് , കൊടിയ വേദനയിൽ അവർ അലറി കരയുക ആണ്.

പച്ചക്ക് ആ പാവങ്ങളുടെ പുറം ഭാഗത്തെ  തൊലി വലിച്ചു ഉരിഞ്ഞു കൊണ്ടിരുന്നു

വേദനയിൽ ഒഴുകുന്ന രക്തം അവിടെ ആകെ നിറയുവാൻ തുടങ്ങി,

ആ രക്തം നിറഞ്ഞു നിറഞ്ഞു ഒടുവിൽ ഒരു പുഴ പോലെ ആയി

ചോര പുഴ ആദിക്ക് നേരെ ഒഴുകുവാൻ തുടങ്ങി

ഒടുവിൽ ഒഴുകി വന്ന പുഴയിൽ വീണ ആദി എങ്ങോട്ട് എന്നറിയാതെ ഒഴുകി കൊണ്ടിരുന്നു, അവ൯ ആ ചോരപ്പുഴയിൽ നീന്തുക ആയിരുന്നു, അവനു സമീപത്തേക്ക് നഗ്നരായ സ്ത്രീ ശവങ്ങളും തോലുരിചു മരണപ്പെട്ട പുരുഷന്മാരുടെ ശരീരങ്ങളും ഒഴുകി നടന്നു, അതൊക്കെ അവനെ ഒരുപാട് ഭയപ്പെടുത്തി.

എങ്ങും രക്തത്തിന്റെ ഗന്ധം മാത്രം ,,,

അവിടെ നിന്നും ഒഴുകി ഒരു വലിയ വെള്ളച്ചാട്ടത്തിൽ എത്തി.

ശക്തിയിൽ ഒഴുകുന്ന വെള്ളച്ചാട്ടത്തിലേക് ആദി വീണുപോയി.

ആ വെള്ളത്തിന്റെ ശക്തിയിൽ കുറെ ദൂരം പോയി ,

ഒടുവിൽ എത്തിപ്പെട്ടത്‌ തെളിനീര് പോലെ ശുദ്ധമായ ജലമുള്ള ഒരു നദിയിൽ ആണ്

ആ നദിയുടെ അടിത്തട്ടിൽ തിളങ്ങുന്ന മുത്തുച്ചിപ്പികൾ.

കുറെ പേര് ആ മുത്തുച്ചിപ്പികൾ വാരി വെള്ളത്തിനുള്ളിൽ വെച്ച് തന്നെ അത് പൊട്ടിച്ചു അതിൽ നിന്നും സ്വർണ്ണം പോലെ തിളങ്ങുന്ന മുത്തുകൾ എടുക്കുന്നു ,,,

നദിയിൽ നിന്നും അവൻ മുങ്ങി നിവ൪ന്നു കയറിയപ്പോൾ ഒരു ആറോ ഏഴോ വയസുള്ള ചന്തമുള്ള ഒരു കുഞ്ഞു പെൺകുട്ടി അവനെ നോക്കി ചിരിക്കുന്നു നുണക്കുഴി ഒകെ കാട്ടി, അവൻ ആ കുട്ടിയെ വാരി എടുത്തു.

മോളെന്താ ഒറ്റക്ക് നിൽക്കുന്നത് ? മോളുടെ വീടെവിടെയാ ? അവൻ ചോദിച്ചു.

ആ കുട്ടി തെക്കു ഭാഗത്തേക്ക് കൈചൂണ്ടി കാണിച്ചു

അവൻ അവളെ വീട്ടുകാരെ ഏല്പിക്കുവാൻ ആയി ആ ഭാഗം ലക്ഷ്യമാക്കി നടന്നു

ചെന്നുപെട്ടത്‌ മനോഹരമായ കുറെ കൊച്ചു കൊച്ചു വീടുകൾ ഉള്ള സ്ഥലം ആണ്, അവിടെ ഒരു ഗോശാല ഉണ്ട്, കുറേ പശുക്കൾ, അവിടെ ആളുകൾ കൂട്ടം കൂടി നിൽക്കുക ആണ്,

അവർ സാധനങ്ങൾ കെട്ടിപ്പെറുക്കി വീട് ഒഴിഞ്ഞു പോകുന്ന പോലെ, പലരും, കരയുന്നുണ്ട്,,

കുറെ കാളവണ്ടികൾ അതിലോക്കെ സാധനങ്ങൾ നിറച്ചു അഭയാർത്ഥികളെ പോലെ .,..

അവൻ ആ പെൺകുട്ടിയെ താഴെ നിർത്തി,

ആ കുട്ടി അവനെയും വലിച്ചു കൊണ്ട് ആളുകളുടെ ഇടയിലേക്ക് പോയി.

ആ കുട്ടി അവനെ വലിച്ചു ഒടുവിൽ ഗോശാലക്കു സമീപം നിർത്തി.

പിന്നെ ആരെയും കാണുന്നില്ല.

അവൻ ചുറ്റും നോക്കി പശുക്കൾ ഇല്ല, വീടുകൾ ഇല്ല, ആരും ഇല്ല വിജനമായ പ്രദേശം

അവൻ മുന്നോട്ടു നടന്നു.

നടുവിൽ അധികം വളർച്ച എത്താത്ത ഒരു കൂവളം..

അവൻ ആ കൂവളത്തെ നോക്കി ഇരുന്നു.

അവൻ ആ കൂവളത്തിൽ ഒന്ന് സ്പർശിച്ചു

ആ കൂവളം ചുട്ടു പൊള്ളി ഇരിക്കുക ആണ്

പെട്ടെന്നു പ്രദേശമാകെ ചൂട് പിടിക്കുന്ന പോലെ

അവൻ ചുറ്റും നോക്കി അവനു ചുറ്റും തീ ഉയരുക ആണ് ,

അവനു ദേഹം വെന്തുരുകുന്ന പോലെ

അത്രക്കും ശക്തമായ തീ ,,,

അവൻ ആ തീയിൽ കൂടെ ഓടി ,

ഓടി ഓടി ചെന്നത് ഒരു വലിയ കൊട്ടാരത്തിന്റെ മുറ്റത് ആണ്

ജീവിതത്തിൽ കാണാത്ത അത്രയും വലുപ്പമുള്ള ഒരു കൊട്ടാരം

ആ കൊട്ടാരത്തിൽ നിന്നും ഒരു യുവാവ് കുതിര പുറതിരുന്നു കൊണ്ട് അവനു നേരെ പാഞ്ഞു വന്നു,

അയാളുടെ കയ്യിൽ അമ്പും വില്ലും ഉണ്ട്.

ആദിയെ ലക്ഷ്യമാക്കി അമ്പെയ്തു.

ആ അമ്പ് ആദിയുടെ നെഞ്ചിൽ തറഞ്ഞു കയറി ഇരുന്നു.

കൊടും വേദനയാൽ അവൻ അലറി വിളിച്ചു.

അവൻ വേദന സഹിച്ചു നെഞ്ചിൽ തറച്ച അമ്പും കൊണ്ട് ദിക്കറിയാതെ നടന്നു കൊണ്ടിരുന്നു

ആ നടപ്പ് അവസാനിച്ചത് ഒരു വീട്ടിൽ ആണ് ,

കുഞ്ഞു വീട്.

അവിടെ അവൻ ഉള്ളിൽ കയറി ആ കാഴ്‌ച കണ്ടു അവൻ ഞെട്ടി വിറച്ചു.

ഒരു വൃദ്ധൻ തളർന്നു കിടക്കുന്ന ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമിക്കുന്നു

ആ അമ്മയുടെകണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകുന്നു.

അവരുടെ മകളുടെ ചിത്രവും ഉടുപ്പുകളും ഒക്കെ അവർക്കു സമീപം ഉണ്ട്, കൂടെ അലറി കരയുന്ന ഒരു പശുവും.

ആ അമ്മ അവന്റെ കണ്മുന്നിൽ പിടഞ്ഞു മരിച്ചു.

ആ വൃദ്ധൻ കസേരയിൽ കയറി നിന്നു ഉത്തരത്തിൽ കയറിട്ടു കഴുത്തിൽ മുറുക്കി അവനെ നോക്കി.

ഞങ്ങടെ മോള് പോയി ,,,,,,,,,,,,,,,,,അവൻ കൊണ്ടുപോയി കൊന്നു ,,,,,,,,,,,,,,,,,

ഞാനും പോവാ ,,,,,,,,,,,,,,മോൾടെ അടുത്തേക്ക്.

ആ വൃദ്ധൻ തൂങ്ങിയാടി പിടഞ്ഞു അയാളും മരിച്ചു.

ആദിക്കു സംസാരിക്കാൻ പോലും ആകുന്നില്ല, എല്ലാം കണ്ടുകൊണ്ടിരിക്കുന്നു,

കാണുന്നു എന്ന് മാത്രം പ്രതികരിക്കാൻ കഴിയുന്നില്ല.

അവൻ ഭയത്തോടെ അവിടെ നിന്നും ഇറങ്ങി ഓടി,,

ഓടി ഓടി ഒരു  ഭംഗിയുള്ള മണ്ഡപത്തിൽ എത്തിപ്പെട്ടു.

നെഞ്ചിൽ തറച്ച അമ്പിന്റെ വേദന കൊണ്ടും തളർന്നു പോയ അവൻ അവിടെ കിടന്നു.

കിടന്നു മയക്കത്തിലേക് പോയ അവന്റെ ദേഹത്ത് എന്തോ ഇഴയുന്ന പോലെ.

അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു.

സുന്ദരി ആയ ഒരു യുവതി.

അവന്റെ ദേഹത്ത് പറ്റിച്ചേർന്നു കൊണ്ട് അവന്റെ മുഖത്തേക്ക് സ്വന്തം ചുണ്ടുകൾ അടുപ്പിക്കാൻ നോക്കുന്നു. അവൾ ഒരുപാട് ആടയാഭരണങ്ങൾ അണിഞ്ഞിരിക്കുന്നു, ഈറനായ മാര്കച്ച ആണ് അവൾ  ധരിച്ചിരിക്കുന്നത്, ഈറനായത് കാരണം അവളുടെ മാറിടങ്ങൾ നല്ലപോലെ നിഴലിക്കുന്നുണ്ട്, അവൾ മുറുകെ അവനെ പിടിച്ചിരിക്കുക ആണ് ,,

മാറ് ,,,,,,,,,,,,,,,എന്നു പറഞ്ഞു അവൻ അവളെ തള്ളി നീക്കി എഴുന്നേറ്റു,

ഒന്നും മിണ്ടാതെ അവളെ നോക്കി.

അവളുടെ കണ്ണുകളിൽ വികാരത്തിന്റെ തിളക്കം ആയിരുന്നു.

അവൻ അത് വകവെക്കാതെ നടന്നു കൊണ്ടിരുന്നു.

ഒടുവിൽ ഒരു കാഞ്ഞിരമരച്ചുവട്ടിൽ അവൻ നിന്നു.

ഒരു തരം ശീൽക്കാര ശബ്ധ൦,,, അവൻ കേട്ട് തിരിഞ്ഞു നോക്കി

അവനു ചുറ്റിലും അവന്റെ ഉയരത്തിൽ പത്തി വിടർത്തി നിൽക്കുന്ന അനവധി ഭീമാകാരങ്ങളായ വിഷ സർപ്പങ്ങൾ, ആ സർപ്പങ്ങൾക്കു ഭയപ്പെടുത്തുന്ന രൂപം, പിശാചുക്കളെ പോലെ ,,,,,,,,,,,,,,

അതിൽ ഒരു സർപ്പം അവന്റെ കാലിൽ ആഞ്ഞുകടിച്ചു.

അതോടെ അവനു ചുറ്റിലും നിന്ന വിഷസർപ്പങ്ങൾ എല്ലാം കൂടെ ഒരുമിച്ചു വന്നു അവനെ കടിച്ചു.

,,,,,,,,,,,,,,,,,,,,,,,

പെട്ടെന്നു ആദി കണ്ണ് തുറന്നു.

എന്താണ് സംഭവിച്ചത്, എന്താ ഇതൊക്കെ ?

അവൻ ഒന്നും അറിയാത്ത പോലെ ഇരുന്നു.

അവൻ ബെഡിൽ നിന്നും എഴുനേറ്റു ലൈറ്റു ഓൺ ചെയ്തു ,,

പക്ഷെ കണ്ട സ്വപ്നത്തിന്റെ പൊരുൾ എന്താന്നെനു മനസിലാക്കാൻ സാധിയ്ക്കാത്ത മനസോടെ അവൻ സോഫയിൽ മനസിൽ നമശിവായ ചൊല്ലി ഇരുന്നു.

ഇടക്കെപ്പോഴോ അവൻ ഉറങ്ങി പോകുകയും ചെയ്തു.

<<<<<<<<<<<<<O>>>>>>>>>>>>>>>>