അപരാജിതൻ 13 [Harshan] 9620

അന്ന്  വൈശാലിയിലെ പ്രജാപതി രാജവംശജരുടെ കൊട്ടാരത്തിൽ

രാത്രി ഒരു ചർച്ച നടന്നു കൊണ്ടിരിക്കുക ആണ്.

രാജാമാതാവ് ആയ മഹാശ്വേത ദേവി ആണ് പ്രധാന അധ്യക്ഷ.

കൂടെ മകനും ഇപ്പോഴ്ജത്തെ കിരീട അവകാശി ആയ  ആയ ശ്രീധർമ്മനും സഹോദരങ്ങളും കൂടെ പുതിയ കിരീടാവകാശി ആയി വാഴിക്കാൻ പോകുന്ന യുവരാജാവ് സൂര്യസേനനും ഉണ്ട്, അവരോടൊപ്പം അവരുടെ സാമന്തരായ വൈശാലിയിലെ ദേവർമ്മടത്തെ പ്രതിനിധീകരിച്ചു ഭുവനേശ്വരി ദേവിയുടെ രണ്ടു ആൺമക്കൾ രംഗനാഥനും രാമഭദ്രനും അത് കൂടാതെ മറ്റു സാമന്ത൪ ആയ അരുണേശ്വരതു താമസിക്കുന്ന സുദർശന വംശത്തിൽ പെട്ട വിഷ്ണുഗുപ്തനും  മധുസൂദനനും ഒക്കെ ഉണ്ട്.

എല്ലാവർക്കും അറിയാവുന്നത് പോലെ നമ്മൾ ഒക്കെ ഭയപ്പെടുന്ന ദിവസം വന്നു കൊണ്ടിരിക്കുക ആണ്, ശ്രീവത്സഭൂമിയിൽ ഭഗവാന് വാസം ഒരുക്കുക എന്നത് നമ്മുടെ പൂർവ കാരണവന്മാർ ഉറപ്പു കൊടുത്ത കാര്യം ആണ്. അത് ഏതു വിധേനയും സാധ്യമാക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം, അഞ്ഞൂറ് വർഷങ്ങൾക് മുന്നേ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഒരു അമ്പതു വര്ഷം കൂടുമ്പോളും വൈശാലരായ നമ്മളും കലിശ൯മാരും തമ്മിൽ യുദ്ധത്തിന് സമാനമായ മത്സരങ്ങൾ ആണ് നടത്തുക, അതിൽ ഇപ്പോൾ നമ്മൾ ആണ് മുന്നിട്ടു നിൽക്കുന്നത് അതും അഞ്ചു ജയം നമുക്കും നാലു ജയം അവർക്കും, അതിൽ ഇത്തവണത്തെ മത്സരം ആയി കാണരുത് മഹായുദ്ധം തന്നെ ആണ്, അതും ജീവനും മരണവും ഒരുപോലെ പന്താടുന്ന മത്സരം, ഇത്തവണ അതിൽ കൂടെ നമുക് ജയിക്കാൻ സാധിച്ചാൽ മാത്രമേ നമുക്കു ശ്രീവല്സഭൂമിയിൽ നാരായണനെ പ്രതിഷ്ടിച്ചു ഭഗവാന് കൊടുത്ത വാക്കു പൂർത്തി ആക്കുവാൻ സാധിക്കൂ, ,,,,,,,,,മഹാശേതാ ദേവി എല്ലാവരോടും ആയി പറഞ്ഞു.

മുത്തശ്ശി എന്തിനാണ് ഭയക്കുന്നത്, എന്തിനും മുന്നിൽ നിന്ന് നയിക്കാൻ ഞാൻ ഉണ്ട്, എന്നെ തോൽപ്പിക്കാൻ തക്ക ഏതു ബലവാൻ ആണ് കലിശപുരത്തെ മഹാശയനു കീഴെ ഉള്ളത്, എന്നെ വെല്ലാൻ ഈ നാട്ടിൽ ആരും തന്നെ ഇല്ല,,,,,,,,,,,,,,,,,,, അത് പറയുമ്പോൾ യുവരാജവായ സൂര്യസേനന്റെ മുഖത്ത് അഹന്തയുടെ തെളിച്ചം നല്ലപോലെ ഉണ്ടായിരുന്നു.

മഹാശ്വേതാ ദേവി സൂര്യസേനനെ നോക്കി.

തമ്പുരാട്ടി ഒന്ന് കൊണ്ടും ഭയപ്പെടരുത്, എന്തിനും പ്രതിയോഗിക്കാൻ ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്, ഇത് നിങ്ങളുടെ മാത്രം ആവശ്യമല്ലല്ലോ, ഞങ്ങളുടെ കൂടെ അല്ലെ .. അത് പറഞ്ഞത് വിഷ്ണുഗുപ്തൻ ആയിരുന്നു.

ഈ മത്സരത്തിന് ഒരു പ്രത്യേകത ഉണ്ട്, ശ്രീവത്സഭൂമിയിൽ നമ്മൾ നടത്തുന്ന ഉത്സവം കഴിഞ്ഞു മാത്രമേ എന്തെല്ലാം മത്സര ഇനങ്ങൾ ആണ് എന്ന് പോലും അറിയാൻ സാധിക്കൂ, ഇത്തവണ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരങ്ങൾ ആണ്, അതിൽ ജീവൻ പോലും നഷ്ടപെട്ടേക്കാം, മാത്രവും അല്ല, ഇതിൽ പരാജയപെട്ടാൽ ഭഗവാന്റെ പ്രതിഷ്ഠ നടത്തേണ്ട ശ്രീവത്സ ഭൂമിയും നൂറ്റാണ്ടുകൾ ആയി നമ്മൾ ഭയ ഭക്തി ബഹുമാനത്തോടെ പൂജിക്കുന്ന അമൂല്യമായ നാരായണന്റെ സാളഗ്രാമ വിഗ്രഹവും കൂടെ ഈ രാജകൊട്ടാരവും കലിശ വംശത്തെ ഇപ്പോളത്തെ

അധികാരി ആയ മഹാശയനു (കാലകേയൻ ) അടിയറവു വെക്കേണ്ടി വരും, കൂടെ നമ്മൾ അവർക്ക് അടിമകളും ആയി മാറും.

അതൊക്കെ തന്നെ ആണ് എന്നെ ഏറെ ഭയപ്പെടുത്തുന്നത്.

മുതശ്ശി ഇങ്ങനെ പേടിക്കല്ലേ, അവർക്കു അത്ര ശക്തി ഒന്നുമില്ല,, സൂര്യസേനൻ പറഞ്ഞു.

സൂര്യാ ,,,,,,,,,,,,,,,,നീ കരുതുന്നത് പോലെ അല്ല, മഹാശയൻ അയാൾ അതി ബലവാൻ ആണ് , കായ്‌കല്പം ചെയ്തു ഇപ്പോളും യുവാവിന്റെ ബലത്തോടെ നടക്കുന്നവൻ ആണ്, സേവകളും ഉപാസനകളും നടത്തിയ അയാൾക്ക് ഒരു ആനയുടെ അത്രയും ശക്തി ഉണ്ട്, മല്ല യുദ്ധത്തിലും മുഷ്ടി യുദ്ധത്തിലും അയാളെ വെല്ലാൻ ആരുമില്ല, അത്രക്കും ഉണ്ട് അയാൾക് ശക്തി, അമ്പതു  വര്ഷങ്ങള്ക്കു മുന്നേ നടന്ന ഒൻപതാം മത്സര യുദ്ധത്തിൽ അന്നത്തെ പ്രജാപതി കുടുംബത്തിലെ ശക്തനായ എന്റെ സഹോദരൻ ജഗന്നാഥ പ്രജാപതിയെ തോല്‍പ്പിച്ചവനാണ് മഹാശയന്‍.

നമ്മുടെ വംശത്തില്‍ എന്റെ  സഹോദരനായ ജഗന്നാഥ പ്രജാപതിയെ പോലൊരു ശക്ത൯ മുന്പ് ഉണ്ടായിട്ടില്ല, എല്ലാ ആയോധനകലകളിലും നിപുണന്‍, അന്നത്തെ മല്‍സരം ഒക്കെ  ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാ, ഒടുവില്‍ മഹാശയന്റെ ശക്തിക്ക് മുന്നില്‍ പിടിച്ച് നില്‍കാനാകാതെ തളര്‍ന്ന് വീണുപോയ എന്റെ സഹോദരനെ രക്ഷിച്ചത് എവിടെ നിന്നോ വന്ന അജ്ഞാതനായ ഒരു വീരന്‍ ആയിരുന്നു, അദ്ദേഹം ആണ്  അന്ന് ശക്തനായ മഹാശയനെ തറ പറ്റിച്ചത്, അന്നത്തെ പോരാട്ടം ഇപ്പോളും എന്റെ മനസ്സിൽ ഉണ്ട്, അന്ന് ഒരു കാട്ടുപോത്തിന്റെ അത്രയും വീറും ശക്തിയും നിറഞ്ഞ മഹാശയനെ വെറും കൈകൾ കൊണ്ട് മലർത്തി മണ്ണിൽ വീഴ്ത്തിയ ആ മഹാശക്തന്‍, മഹാശയനു മാത്രം അറിയുന്ന പല രഹസ്യ മുറകളും ഉണ്ട്, അതിൽ ഒന്നാണ് എതിരാളിയുടെ ശിരസിൽ എങ്ങനെയോ കൈകൾ കൊണ്ട് ബന്ധനം നടത്തി ബലം പ്രയോഗിച്ചു ആ ശിരസിനുള്ളിലെ തലയോട്ടി പൊട്ടിച്ചു എതിരാളിയെ മൃഗീയമായി കൊലപ്പെടുത്തുന്ന ഒരു നിഗൂഢമായ മുറ, അതിൽ നിന്നും ആർക്കും രക്ഷ നേടാൻ കഴിയില്ല, ആ ബന്ധനത്തെ ഭേദിച്ച് ആണ് മഹാശയനെ അന്ന് വന്ന അജ്ഞാതനായ ആ വീരൻ പരാജയപെടുത്തിയത്, അദ്ദേഹത്തിന്റെ സഹായം കൊണ്ട് മാത്രമാണ് അന്ന് നമുക് മത്സരയുദ്ധത്തിൽ ജയിക്കുവാൻ സാധിച്ചത് തന്നെ, അതിനു ശേഷം അദ്ദേഹം എവിടെ പോയി എന്ന് മാത്രം ആർക്കും അറിയില്ല, ഒരുപാട് ഇടത്തു തേടിയിരുന്നു, പക്ഷേ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതൊക്കെ പറഞ്ഞത് മഹാശയനെ ഒരു കുറഞ്ഞവനായി കാണരുത് ജയിക്കുവാൻ ഏതു ഹീനമാർഗവും അയാൾ കാണിക്കും, അതെല്ലാം കരുതി ഇരിക്കണം, താടകവനത്തിൽ ഉള്ള രാക്ഷസ ഗുണമുള്ള വനവാസികളായ  മിഹിരൻമാരെ  ചേർത്ത് അയാൾ ഒരു പോരാളി സമൂഹത്തെ തന്നെ ഉണ്ടാക്കി എടുത്തിട്ടുണ്ട്, അഞ്ചു മനുഷ്യരുടെ ശക്തി ആണ് ഒരു മിഹിരന്,  ,,,,,,,,,,,

മഹാശ്വേതാദേവി പറയുന്നത് കേട്ട് പലർക്കും മറുപടി ഉണ്ടായിരുന്നില്ല.

പലരുടെയും കണ്ണുകളിൽ കുറച്ചെങ്കിലും ഭയം പിടികൂടിയിരുന്നു.

സ്വന്തം ശക്തിയിലെ ഒരുപാട് അഹന്ത ഉള്ളവൻ ആയിരുന്ന സൂര്യസേനനു മാത്രം ഈ പറഞ്ഞതൊന്നും അത്ര വലുതായി തോന്നിയില്ല.

മുത്തശ്ശി പ്രായം കൂടി മനോനില തെറ്റി പറയുന്ന വെറും ജല്പനങ്ങളായി മാത്രമേ സൂര്യസേനൻ കണ്ടുള്ളു..

കുറെ നേരത്തെ ചർച്ചകൾ കഴിഞ്ഞു എല്ലാവരും കൊട്ടാരത്തിൽ നിന്നും വിടവാങ്ങി.

<<<<<<<<O>>>>>>>

 

ബാലു മനുവിനെ നോക്കി.
മനു താടിക്കു കൈയും കൊടുത്തു ബാലുവിനെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു
മനു ,,,,,,,,,,,,,,,,,,,,,,മനു ,,,,,,,,,,,,,,,,,,,,,
മനുവിന് ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല.
ബാലു മനുവിനെ തട്ടി വിളിച്ചു.

ഹാ ,,,,,,,,,,,,,,,,,,,എന്താ ബാലുച്ചേട്ട ?
നീ ഇവിടെ എങ്ങും അല്ലെ ? എത്ര നേരമായി ഞാൻ വിളിക്കുന്നു.
എന്താ എപ്പോ വിളിച്ചൂന്ന, ഞാൻ എല്ലാം മനസിൽ കണ്ടു അങ്ങ് ഇരുന്നു പോയി ബാലുച്ചേട്ട,,

ശേ ആഗ്രഹിച്ചതൊക്കെ പോയില്ലേ,,, എല്ലാം കഴിഞ്ഞപ്പോ ആണ് മാലിനി കൊച്ചമ്മ ഈ പറയുന്നത്, അതുപോലെ ശ്യാമിനും അപ്പുവിനെ ഇപ്പോ ഹീറോ ഒക്കെ ആയി തോന്നിയത്, ഇനി തോന്നിയിട്ടു എന്തിനാ.

നന്നായി ,,,, ഒരുകണക്കിന് പാറുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് നന്നായി, അപ്പു എവിടെ നിൽക്കുന്നു പാറു എവിടെ നിൽക്കുന്നു,,, വേണ്ട ഇനി പാറു വേണ്ട അപ്പുവിന്റെ മനസിൽ പോലും,,, പാറു ഇനി ഇപ്പോ രാജകുമാരിയോ ദേവിയെ ആര് വേണേലും ആയിക്കോട്ടെ, അവൾ ആ ശിവയെ കെട്ടിയാ മതി,, അപ്പു ചെയ്തത് തന്നെ ആണ് ശരി,,,,,,,,,,,,, ആ ഓർമ്മകളൊക്കെ പോകട്ടെ എങ്ങോട്ടെങ്കിലും പോകട്ടെ.

ബാലു ചേട്ടാ, ആദ്യം എനിക്ക് ഒരുപാട് സങ്കടം ഉണ്ടായിരുന്നു, പേടിയും അപ്പുവിനെ ഓർത്തു, ഇപ്പോ എന്തായാലും ഭയന്ന പോലെ ഒന്നും നടന്നില്ല അത് മതി,,, പക്ഷെ ഇപ്പോ പാറു ഇങ്ങനെ മാറുന്നത് എന്തിനാന്നു അറിയാൻ പറ്റുന്നില്ല ,,, അപ്പൊ കഴിഞ്ഞാണ് ജന്മത്തില് പാറു അപ്പുവുമായി നല്ലപോലെ അടുത്ത് ഇടപഴകിയിട്ടുണ്ടാകണം എന്ന് തോന്നുന്നു, ഇല്ലേ നിശ്ചയം കഴിഞ്ഞു ഇങ്ങനെ ഒക്കെ തോന്നൽ ഉണ്ടാകുമോ,,,

ബാലു മനു പറയുന്നതൊക്കെ കേട്ടിരുന്നു,

ലക്ഷ്മി അമ്മ ആദ്യം അപ്പുവിനെ പറ്റിച്ചതാന്നാ വിചാരിച്ചതു, പക്ഷെ ഇപ്പോ പാറുവിനു വരുന്ന മാറ്റം പോലും അതിലേക് നയിക്കുന്നതല്ലേ, ഒക്കെ കൺഫ്യുസിംഗ് ആണ്,,, എന്നാലും ലക്ഷ്മി അമ്മ പോയത്,, അതൊരു വിഷമം തന്നെ ആണ്,, അപ്പുനു പാറുവിനെക്കാളും ഇഷ്ടം അവന്റെ ലക്ഷ്മി അമ്മയെ തന്നെ ആണ്.. എന്തോരം വിഷമിച്ചു,, പാറു പോയിട്ടു പോലും കരയാത്തവൻ അമ്മ പോയപോ അല്ലെ കരഞ്ഞത്,, അതല്ലേ സ്നേഹം.

ഞാൻ ഇപ്പോ ആലോചിക്കുകയാ,,, ഒരു വൃത്തികെട്ട പെണ്ണ്, അവളെന്നെ തേച്ചു എന്നു പറഞ്ഞപോ ഞാൻ എന്തോകെ വൃത്തികേട് ആണ് കാണിച്ചത്,

തീവണ്ടിക്കു തലവെക്കാൻ വരെ പോയില്ലേ,, അന്നെന്താ ഞാൻ എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ പപ്പയെയും മമ്മയെയും ഓർക്കാതെ പോയത്,,, അവരല്ലേ എന്നെ ഞാൻ ആക്കിയത്, ഒരുത്തി പോയാ വേറെ ഒരുത്തി വരും,,, പക്ഷെ അച്ഛനും അമ്മയും പോയാ അതിനു പകരം വേറെ ആരും വരില്ലലോ,, അപ്പൊ അവർക്കല്ലേ കുറെ വില കൊടുക്കേണ്ടത്,, അല്ലേലും മാതാപിതാക്കള്‍ നഷ്ടപ്പെട്ടു, സഹോദരങ്ങള്‍ നഷ്ടപ്പെട്ടു അല്ലെങ്കില്‍ സുഹൃത് നഷ്ടപ്പെട്ടു എന്നത് കൊണ്ട് ആരും സൂയിസൈഡ് ചെയ്തതായി കേട്ടിട്ടില്ല, അതേ സമയം പ്രണയം നഷ്ടപ്പെട്ടു, പ്രേമിക്കുന്ന ആള്‍ തള്ളി പറഞ്ഞു, എന്ന കാരണം കൊണ്ട്  ഒരുപാട് സുയിസൈഡുകൾ നടന്നിട്ടുമുണ്ട്,,

മനു ബാലുവിനെ നോക്കി എന്നിട്ടു അവ൯ പറഞ്ഞത് സമ്മതിച്ചു കൊണ്ട് തലകുലുക്കി.

അപ്പു പറഞ്ഞത് പോലെ തന്നെ ആണ് ചേട്ടാ ,,,ഇതൊക്കെ ഒരു തരം തിരിച്ചറിവ് ആണ്, നമുക്കൊക്കെ ചെയ്യാൻ ഒരുപാട് കാര്യങ്ങൾ കിടക്കുകയാ,,, അതും ഏറ്റവും പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍,, അതൊന്നും മനസിൽ പോലും ഓർക്കാതെ ആണ്,, ഈ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക് ഒക്കെ വെറുതെ വിഷമിക്കുന്നത്,,

ഞാൻ അന്ന് മരിച്ചു പോയിരുന്നെ, എന്നെ സ്നേഹിക്കാത്ത സ്വന്തം സുഖം മാത്രം നോക്കുന്ന ആ നാശം പിടിച്ചവൾക് എന്ത് നഷ്ടം,, ഒന്നുമില്ല, അതെ സമയം എന്റെ പപ്പയും മമ്മയും ജീവിതകാലം മൊത്തം എന്നെ ഓർത്തു സങ്കടപെടില്ലായിരുന്നോ ???

അതുപറഞ്ഞപോ മനുവിന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു. എന്റെ അപ്പു ആണ് ശരി,,,,,,,,,,, പാറു പോയാ, വേറെ പാറു വരും അല്ല പിന്നെ,,

പക്ഷെ പ്രശ്നം മറ്റുപലതും അല്ലെ,,, ഇതിപ്പോ ഗതി തന്നെ മാറുകയല്ലേ,,,,,,,,,

ശിവയുടെ അച്ഛൻ ബുദ്ധിപൂർവം ചിന്തിച്ചു തന്നെ ആണ് മുന്നോട്ടു പോകുന്നതു, പാറു വന്നു കയറുന്നതു കൊണ്ട് അവർക്കുണ്ടാകാൻ പോകുന്ന വളർച്ച ഐശ്വര്യം അത് മാത്രേ അയാൾക്കുള്ളു,,, എന്നാലും അപ്പു ശിവയെ കൊല്ലാൻ പോയത് ഓർക്കുമ്പോ ഹോ പേടി ആയി പോയിഅതുപോലെ,, ഇന്ദു,, അവളെ ഉപദ്രവിക്കാൻ നോക്കിയ മാവീരൻ,,,,,,,,, പഴയ കാലത്തുണ്ടാക്കിയ നിയമങ്ങൾ വെച്ച് അവനെ ഒക്കെ വെറുതെ വിട്ടേക്കുക അല്ലെ,,, ഇവിടെ ആണ് നമ്മുടെ ചെറുക്കൻ വേണ്ടത്, ആദിയുടെ മുന്നിൽ എങ്ങാനും ആയിരുന്നെ അവന്റെ തല എടുത്തേനേ,,, ഇന്ദു എന്നാ അവനു ഒരുപാട് സ്നേഹം ആണ്.

ഇന്ദുവിന്റെ അമ്മയും പാവം ആട്ടോ, ആ കെളവി ശൂർപ്പണഖ തള്ളയുടെ പോലെ അല്ല,, അതൊരു സമാധാനം,, എന്ന്നാലും അപ്പു ആ നിശ്ചയത്തിന് പോയി കണ്ട കാഴ്ചകൾ ഒക്കെ ഓർക്കുമ്പ ഉള്ളു കിടന്നു നല്ലപോലെ നീറുന്നുണ്ട് ബാലുച്ചേട്ട,, സ്വന്തം ആകുമെന്ന് കരുതിയ പെണ്ണിന്റെ നിശ്ചയം, അതും വേറെ ഒരാളുടെ കൂടെ.

ഹോ ,,,,,,,,,,,,,,, അതൊക്കെ അനുഭവിച്ചവർക്കേ അതിന്റെ വേദന ഒക്കെ അറിയൂ ,, അപ്പു അത് പോയി കണ്ടത് നന്നായി,, ആ കാഴ്ച കണ്ടപ്പോ തന്നെ അവനില് മാറ്റം ഉണ്ടായില്ലേ,, ഇനി അവളെ ഓർത്തു നേരം കളയില്ലല്ലോ,, സന്തോഷം ആയി,, ഇതൊക്കെ നേരത്തെ വേണ്ടി ഇരുന്നത് തന്നെ ആയിരുന്നു ,,,,,,,,,,,,,,,,,

മനു തുടർന്നു.

പക്ഷെ ഇപ്പോൾ ആണ് കഥ നല്ലപോലെ വ്യക്തമായി വരുന്നത്. എല്ലാം പരസ്പരം കണക്ടഡ് ആണ്,,,, കുഞ്ഞുപ്രായത്തിൽ അപ്പു പാമ്പുകടിയേറ്റു വെന്റിലേറ്ററിൽ ഗുരുതരനിലയിൽ കിടന്നതല്ലേ, ലക്ഷ്മി അമ്മയുടെ പ്രാർത്ഥന കൊണ്ടല്ലേ,, അപ്പു രക്ഷപ്പെട്ടത്‌, അതും നമ്മടെ സാക്ഷാൽ മഹാരുദ്ര൯ കെയർ ഓഫ് നീലാദ്രി,,, അപ്പൊ  പാമ്പു ആകസ്മികമായി കൊത്തിയതല്ല, ആ കാലകേയന്റെ സംഭാഷണത്തിൽ പറഞ്ഞ വാക്കുകൾ ഇല്ലേ, തനിക് പ്രതിബന്ധമായേക്കാവുന്ന ഒരു ബാലകനെ നാഗഭൂതത്തെ കൊണ്ട് കടിപ്പിച്ചു കൊന്നു എന്ന്,,,,,,,,,,,, അത് ഒരു സംശയം ആണല്ലോ, അപ്പു കൊല്ലപ്പെട്ടില്ലല്ലോ, രക്ഷപ്പെട്ടില്ലേ ,,,,,,,,,അങ്ങനെ എങ്കിൽ അവരതു അറിഞ്ഞില്ലേ, ആ കർണ്ണപിശാചിനീ എന്നുപറയുന്ന കക്ഷി അത് അവരോടു പറഞ്ഞതല്ലേ കൊല്ലപ്പെട്ടു എന്ന്……….. അപ്പൊ ഇനി അത് അപ്പു അല്ലെ ,,,,,,,,,,,

കൺഫ്യുഷൻ,,,,,,,,,,, വീണ്ടും കൺഫ്യുഷൻ ആയല്ലോ ബാലുചേട്ടാ,

ആണോ എന്നാല്‍ ചിന്തിക്ക് ,,നല്ലപോലെ ചിന്തിക് മനു ,,,,,,,,,,

പിന്നെ,,,,,, ചിന്തിച്ചു ചിന്തിച്ചു കാതിൽ ചെമ്പരത്തി പൂ വെച്ച് നടക്കാനോ ,,,,,,,,ചിന്തിക്കല്‍ ഞാനെന്നെ നിര്‍ത്തി.

പിന്നെ,,,,,,,,,,,, എന്തായാലും പാറുവിനുള്ള ഒരു കുഴി ഒരുങ്ങിയിട്ടുണ്ട് അതും ഭീകരന്മാരായ കാലകെയ ഗ്രൂപ്പിന്റെ നല്ല കിടിലൻ കുഴി,,,,,,,,,, അത് നന്നായി,, അവൾക്കതു തന്നെ വേണം,,,,,,,,,, ഒന്നാമത് ഇത് ഈ നാഗമണി ഒക്കെ ഇടപെട്ട കേസ് ആണ്, അപ്പൊ പണി എന്നൊക്കെ പറഞ്ഞ നല്ല ഹെവി പണി ആയിരിക്കണം,,, ഉറപ്പിച്ചു,,, ബാലുച്ചേട്ട അപ്പൊ സ്റ്റാർ വാർ ആണല്ലേ ,,,,,,,,,,,,ഹോ ,,,,,,,,,,എന്തായാലും അതൊക്കെ ഒന്ന് കേൾക്കണം.

വേറെ ഒരു കൺഫ്യൂഷൻ,, ആ രാജാമാതാവ് പറഞ്ഞ പോലെ, ഒരാൾ അമ്പതു വർഷം മുൻപ് അജ്ഞാതനായിരുന്ന ഒരു യുവാവ്, അന്നത്തെ  ശക്തനായ കാലകേയനെ പഞ്ഞിക്കിട്ടു എന്ന്, അതും രാജാവിന് പോലും സാധിക്കാത്ത കാര്യം, അതൊരു പോയിന്റ് ആണല്ലോ,, ആരായിരിക്കും അത്,,, അത് അപ്പുവിന്റെ ആരെങ്കിലും ആകുമോ, അതോ ശിവശൈലത്തെ ആരെങ്കിലും,,,
ഹോ ,,,,,,,,,,,,,,,,,,,,സഹിക്കാൻ വയ്യേ ,,,,,,,,,,,
പിശാചിനെ ആരാധിക്കുന്ന കാലകേയൻ ഒരുവശത്തു
അത് പിശാച് തന്നെ ആണോ ,,,,ബാലുചേട്ടാ ,,,,,,,,,,,,,,,

അത് മുന്നോട്ടു പോകുമ്പോ പറയാം മനു ..

മതി ,,,അത് മതി ,,,
അതിനി വല്ല സുലൈമാനോ ശക്തിമാനോ ഒന്നും ആകാതെ ഇരുന്ന മതി, മുന്നേ അഹ്‌രിമാൻ എന്ന കക്ഷി വന്നിരുന്നല്ലോ , പാഴ്സിയിലെ പിശാച് ,,,ഹോ

ആ അപ്പൊ പറഞ്ഞു വന്നത്
ഒരു സൈഡിൽ ദുർദേവതകളെ പൂജിക്കുന്ന കാലകേയനും കൂട്ടരും
ഇപ്പുറത്തും കൂട്ടിനു നാഗമണിയുള്ള ആദിശങ്കരൻ, അതും ഒറ്റക്ക്
എന്റെ പൊന്നു ബാലുച്ചേട്ട,, അപ്പൊ തീ പറക്കും, ഉറപ്പായി ,,,,,,,,,,,ശരി അല്ലെ ,,,,,,,,,

ഹമ്………………..ബാലു ചിരിച്ചു കൊണ്ട് പറഞ്ഞു

എന്റെ പൊന്നു മുത്തപ്പാ ,,,,,,,,,,,,,,,,,,എനിക്കിനീ വയ്യേ ,,,,,,,,,,,,,,,,,ഹോ ആലോചിച്ചിട്ട് ഉള്ളിൽ കിടന്നു കുളു കുള കുളു കുള ഹോഇ ,,,,,,,,,,,,,,,,,,,,ഹോ രോമാഞ്ചം ആണ് മോനെ,,,,,,,,,,,,,,,,,,,,,,,,,,,,,

ഈ മൂന്നാമത്തെ രഹസ്യം എന്താണ് അതാണ് പിടികിട്ടാത്തത്, അതിലൂടെ അല്ലെ അപ്പുവിന്റെ ശരി ആയ യാത്ര തുടങ്ങുക ,,,

കഥയുടെ ചില റൂട്ട് എനിക്കിപ്പോ പിടി കിട്ടി തുടങ്ങി.
ബൈ ദി ബൈ ,,,,,,,,,,,,ആ ഗന്ധർവ ക്ഷേത്രത്തിൽ ഒന്ന് പോണം, ഭക്തി കൊണ്ടാട്ടോ, മുഴുത്ത ഭക്തി, എന്നിട്ടു ആ കുളിസീൻ ഒക്കെ കാണാൻ ഒരു പൂതി ഉണ്ട്, സാധിക്കുമെങ്കിൽ അവർ അനുവദിച്ചല്‍ ഞാൻ കൂടെ ഒരു കമ്പനി കൊടുത്തിരുന്നേനെ,,,,,,,,,, അമ്രപാലിക്കു സത്യത്തിൽ വല്ല അസുഖവും ഉണ്ടോ,, ഇതിപ്പോ പലവട്ടം ആയല്ലോ സ്വപ്നത്തിൽ അവൾക് മൂഡ് ആകുന്നതു,,,,,,,,,,,

ഇനി ആ ചെക്കൻ ഇനി നമ്മുടെ അപ്പു ആണോ, അവൾ പറയുന്ന ലക്ഷണ൦ ഒക്കെ പറയുമ്പോ അപ്പു ആകാനാ ചാൻസ്,,, ശിവ ആവൂല്ല, ശിവക്ക് വല്ല ശാസ്ത്രീയ സംഗീതവും ഒരു മൂലക്കിരുന്നു പാടാൻ കൊള്ളാം,,, പക്ഷെ നമ്മടെ ചെറുക്ക൯,,, അവൻ മുത്തല്ലേ,,,, അവനീ ചീള് കേസുകൾ ഒന്നും പിടിക്കില്ല,, ഒക്കെ നാഷണൽ ഇന്റർനാഷണൽ ലെവലുകളാ.

ഹോ,,,,,,,, എന്നാലും എന്റെ അമ്‌റൂ,,,,,,,,,,,,,,,, ഹോ സഹിക്കാൻ പറ്റണില്ല ബാലുചേട്ടാ,,, ഞാൻ അങ്ങ് വികാര പരവശ൯ ആയിപോകുകയാ,,,,,,,,,,,,, ആ പ്രത്യക മധു ഇങ്ങു കിട്ടിയിരുന്നെകിൽ എത്ര നന്നായിരുന്നു,,, കൂടെ രണ്ടുമൂന്നു ദേവദാസികളെ കൂടി,,,,,,,,,,,, ശോ ,,,,,,,,,,,,,,,ഞാൻ പോകും എന്തായാലും അവിടെ പോകും,,, ഉറപ്പിച്ചു,,,, അംറുനെ എനിക്ക് ഒന്ന് കാണുക എങ്കിലും വേണം,,,

ബാലു മനുവിനെ കൗതുകത്തോടെ നോക്കി.

എന്താ ബാലുച്ചേട്ട ഇങ്ങനെ നോക്കുന്നെ,,,,,,,,,,,,,,,,,,,, വല്ലാത്തൊരു ആഗ്രഹം ഇത്തിരി വികാരം തോന്നുന്നത് അത്ര തെറ്റാണോ ?

ഒരു തെറ്റുമില്ല,,,,,,,,,,,,,,, നീ നന്നായി  തോന്നിപ്പിച്ചോ,,, ഇനി വികാരം ഒക്കെ വരാൻ കിടക്കുന്നല്ലേ ഉള്ളു,,

ആണോ ,,,,,,,,,,,,,,,,,,,,,,,,,സത്യമാണോ ബാലുച്ചേട്ട ?

ആണെന്നെ ,,, ഇനി

നല്ല വികാരം നിറഞ്ഞ സന്ദർഭങ്ങൾ പലതും ഉണ്ട് ,,

അയ്യോ ,,,,,,,,,,,,,,,,ആഹാ ,,,,,,,,,,,,,മനുവിന് ഇരിക്കെ പൊറുതി ഇല്ല

എന്നാ പൊളിച്ചു ,,,,,,,,,,,,,,,,,ഞാൻ തകർക്കും ,,,,,,,,,,,,,ഹോ ,,,,,,,,,,ഇപ്പോളാ കൃത്യം ട്രാക്കിൽ ആയത് ,, എന്നാലും എന്റെ അമ്‌റൂ ,,,,,,,,,,,,നിനക്കായി കാത്തിരിക്കുന്ന ദാഹാർത്തനായ ഒരു വേഴാമ്പൽ ആണ് ഞാൻ ,,,

മറന്നു പോയി ,,,,,,,,,ദേവിക ,,,,,,,,,,,അവള് ആള് മിടുക്കി ആട്ടോ ?

അവൾക് അപ്പുനെ ഒരുപാട് ഇഷ്ടമായിരുന്നുല്ലേ ,,,,,,,,,,,,,പാവം ,,,എന്നാലും അവളുടെ ആ നാണം ,,,രണ്ടുപേരും നല്ല ചേർച്ച ഉണ്ട്ട്ടോ ,,, ഞാൻ എങ്ങാനും ആയിരുന്നിരിക്കണ൦ ,,ആ ജീപ്പ് ഒരു കുഞ്ഞു മണിയറ എങ്കിലും ആക്കിയിരുന്നേനെ ,,,,ബാലു ചേട്ടാ ,,,,,,,,,,,,,

ഹമ്,,,,പറഞ്ഞോ

ദേവികയെ ഒന്ന് കാണാൻ പറ്റുമോ ?

എന്തിനാ ?

അതൊക്കെ ഉണ്ട് ,, അന്ന് ഇട്ട ആ കുർത്തിയും ജീന്സിലും ഒക്കെ വേണം ,,,

അതെന്തിനാ ?

അല്ല മൊത്തത്തിൽ ഒന്ന് നോക്കാൻ ആയിരുന്നു, അവള് ഉദ്ദേശിച്ച വളർച്ച ഒക്കെ അവൾക്കുണ്ടോ എന്ന് എനിക്കൊന്നു ഉറപ്പു വരുത്തണ്ടേ ,,, മനു ഒരു കള്ളചിരി ചിരിച്ചു പറഞ്ഞു.

ആ അങ്ങോട്ടു ചെന്നാൽ മതി ,,

ഓ ,,,അവൾ അപ്പൊ വില്ലാളി ആണല്ലേ ,,എന്ന ഒഴിവാക്കാം ,,,,,,,,അവളും വലിയ പുള്ളിയ,, അപ്പു  ഒക്കെ ആണെങ്കില് മാത്രേ അവൾക്കു മീച്ചം ഉള്ളു ..നമ്മളെ ഒന്നും വേണ്ട ,,, ആ പോട്ടെ ,,, എനിക്ക് എന്റെ അമ്‌റൂ മതി ,,,

അമ്‌റൂ ,,,എന്റെ ചക്കരെ ,,,,,,,,,,,ഐ ലവ് യു ഡി ……………

ആ ,,,അതുപോട്ടെ ,,,,,,,,,,,,,എന്നിട്ടു ബാക്കി പറ ബാലുച്ചേട്ട ,,,,ഏറ്റവും പ്രധാനപ്പെട്ട കാര്യം അപ്പുവും ലക്ഷ്മി അമ്മയും അല്ലെ ,,, എന്നിട്ടു അപ്പു അമ്മയെ കണ്ടോ ,,,എങ്ങനെയാ കണ്ടത് ?

ബാലു വീണ്ടും കഥ തുടർന്നു

********** **************

സ്റ്റഡി ലീവ് പ്രമാണിച്ചു ലോഡ്ജിൽ താമസമായിരുന്ന സുഹൃത്തുക്കൾ ബാക്കി ഉള്ളവർ കൂടെ തിരികെ അവരവരുടെ വീടുകളിലേക്കു പോയിരുന്നു, ആദി താമസിക്കുന്ന രണ്ടാം നിലയിൽ ഇപ്പോ ആദിയുടെ മുറിയിൽ മാത്രമേ താമസമുള്ളൂ .

ബുധനാഴ്ച  രാത്രിയും ആദി അമ്മയോട് ഒരുപാട് സോറി ഒക്കെ പറഞ്ഞാണ് കിടക്കാൻ പോയത്, പക്ഷെ യാതൊരു വിധ സ്വപ്നവും അവൻ കണ്ടില്ല, എന്ന് മാത്രവും അല്ല അന്ന് അര്ധരാത്രി എഴുന്നേറ്റു വെറുതെ കണ്ണുകൾ തുറന്നു കിടക്കുക മാത്രം ആണ് ഉണ്ടായതും.

അമ്മയുടെ അസ്സാന്നിധ്യം അവനെ നല്ലപോലെ അലട്ടി തുടങ്ങിയിരുന്നു, പാറു നഷ്ടപ്പെട്ടപ്പോൾ പോലും കരയാതെ ഇരുന്നവനന്നു രാത്രി എഴുന്നേറ്റിരുന്നു ഫോട്ടോയിൽ കെട്ടിപിടിച്ചു ഇരുന്നു കരയുക ആയിരുന്നു.

അമ്മ അവനരികിലേക്കു വരാതെ ആകുന്നതു അവനും സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു, അവനു ആകെ പേടി ആയി തുടങ്ങി.

ഇതൊന്നും ആരോടും പറയാൻ സാധിക്കുന്നതുമല്ലലോ, സ്വപ്നത്തിൽ കാണുന്നില്ല എന്നത്, ഉള്ളിൽ സ്വയം വിഷമം കടിച്ചമർത്തി.

ഫോട്ടോ കസേരയിൽ വെച്ച് മുട്ടുകുത്തി നിന്ന് ഒരുപാട് മാപ്പു പറഞ്ഞു, വിഷമിപ്പിച്ചു പോയതിനു, ഇനി കാണണ്ട എന്ന് പറഞ്ഞതിന്,,,,

” ലക്ഷ്മി അമ്മെ,,, അപ്പോളത്തെ സങ്കടത്തിനു പറഞ്ഞുപോയതാ,,,,,,,, ഇങ്ങനെ ഒക്കെ എന്നോട് പെരുമാറി സങ്കടപെടുത്തല്ലേ,  ഇങ്ങനെ അല്ലെ എനിക്കൊന്നു കാണാൻ സാധിക്കു,,, അതുപോലും ഇഷ്ടമില്ലാതെ ആയോ, എന്നെ വന്നു ചീത്ത പറഞ്ഞോ, തല്ലിക്കൊ,,,, എന്നാലും കുഴപ്പമില്ല, എന്നാലും പിണങ്ങി ഇരിക്കല്ലേ,,, കുറെ സങ്കടങ്ങൾ പറഞ്ഞു അവൻ കരഞ്ഞു, ആ ഫോട്ടോ മാറോടു ചേർത്ത്, തിരിഞ്ഞും മറിഞ്ഞു൦ കിടന്നു എങ്കിലും ഉറക്കമേ വരുന്നുണ്ടായിരുന്നില്ല,,

പിറ്റേന്ന്, അവനാകെ ഭയം ആയി തുടങ്ങി, ഓഫീസിൽ ഒന്നും പോയില്ല, അമ്മയെ കാണണം കാണണം എന്നുള്ള ശക്തമായ തോന്നൽ മാത്രം,,, പലവട്ടം കണ്ണുകൾ അടച്ചു ഉറക്കം കാത്തു കിടന്നു, പക്ഷെ ഉറക്കമേ വരുന്നുണ്ടായിരുന്നില്ല,,

മറ്റൊരു നിവൃത്തിയും ഉണ്ടായിരുന്നില്ല, അവൻ അറിയുന്ന ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് സ്ലീപ്പിങ് പില്സ് വാങ്ങിച്ചു കൊണ്ടുവന്നു.

ദിവസം രാത്രി കിടക്കാൻ നേരത്തു ഒരെണ്ണം വീതം കഴിക്കുവാൻ പറഞ്ഞ ഗുളിക ആദി വന്നപ്പോൾ തന്നെ ഒരെണ്ണം കഴിച്ചു ഉറക്കത്തെ കാത്തുകിടന്നു, ഉറക്കഗുളികയുടെ ശക്തിയിൽ അഞ്ചു മണിക്കൂറോളം കിടന്നുറങ്ങിയെങ്കിലും സ്വപ്നം മാത്രം അവനു കാണുവാൻ സാധിച്ചില്ല, എഴുന്നെറ്റപോളും അവനു വളരെ ക്ഷീണം അനുഭവപ്പെട്ടു, അവൻ പോയി ഭക്ഷണം കഴിച്ച് വന്നു കുറെ നേരം വീണ്ടും കിടന്നു.

അവനാകെ ഭയവും ആധിയും കൂടി കൂടി വന്നു, അമ്മ തന്നെ വിട്ടു പോയതാകുമോ എന്നുള്ള സങ്കട൦ വേറെ, വീണ്ടും കിടന്ന്, തിരിഞ്ഞും മറിഞ്ഞും കിടന്നു, ഒരു രക്ഷയും ഇല്ല, വീണ്ടും ഒരു ഗുളിക കൂടി കഴിച്ചു, കുറച്ചു കഴിഞ്ഞപ്പോളേക്കും ദേഹം ഒക്കെ തളർന്നു, കണ്ണൊക്കെ അടഞ്ഞു പോകുന്നത് പോലെ, അവൻ അമ്മെ ഒന്ന് വാമ്മെ.,,,,, എന്ന് ഒക്കെ പിച്ചും പേയും പറഞ്ഞു കൊണ്ട് കിടന്നുറങ്ങി പോയി,, പത്തുമണിക്കൂർ അധികം കിടന്നു എണീറ്റ് എങ്കിലും സ്വപ്നം മാത്രം അവൻ കണ്ടില്ല.

ഒക്കെ കൂടെ ടെൻഷനും ഡിപ്രഷനും പോലെ ഒകെ ആയി, അവൻ സ്വയ൦ മറന്നു, ആദിക്ക് ഒരേ ഒരു ലക്‌ഷ്യം മാത്രമായി, ഉറങ്ങുക ഉറങ്ങുക,,, എന്ത് മാർഗ്ഗം ഉപയോഗിച്ചായാലും വേണ്ടില്ല ഉറങ്ങുക എന്ന് മാത്രം.

കുറെ വെള്ളം ഒക്കെ എടുത്തു കുടിച്ചു ,

തലയ്ക്ക് അമിതമായ ഭാരം പോലെ ഒക്കെ തോന്നുന്നു, ശര്ധിക്കാൻ വരുന്നപോലെ, ശ്വാസ൦ എടുക്കുമ്പോൾ നെഞ്ചിനു ഘനവും ഒക്കെ അനുഭവപ്പെടുന്നു.

കുറെ നേരം അവൻ പുറത്തിങ്ങി നടന്നു .

ഉള്ളിലെ ഗുളികയുടെ ശക്തി ശരീരത്തെ ആകെ തളർത്തുന്ന പോലെ തന്നെ ആയിരുന്നു, കാലുകൾ ഉറക്കുന്നുമില്ല, കുറെ നടന്നു വീണ്ടും മുകളിലേക്കു കയറി.

ഒരു പകുതി ഗുളിക കൂടെ കഴിച്ചു.

ഇത് അവൻ വെള്ളി വരെ തുടർന്നു കൊണ്ടിരുന്നു. എത്ര നേരം ഉറങ്ങാമോ അത്രയും നേരം ഉറങ്ങി അങ്ങനെ എങ്കിലും ഒന്ന് സ്വപ്നം കാണാൻ സാധിച്ചാൽ അതിൽ അവന്റെ ജീവനായ ലക്ഷ്മി അമ്മ വന്നുവെങ്കിൽ ആ കാലുപിടിച്ചു കരഞ്ഞു കൊണ്ട് മാപ്പു ചോദിക്കണം എന്നൊരു മനസോടെ തന്നെ ആയിരുന്നു.

പക്ഷെ വെള്ളി രാത്രി ആയപോളെക്കും ആദിയുടെ നില ആകെ വഷളായി തുടങ്ങിയിരുന്നു, കാരണം അമിതമായ ഗുളികയുടെ ഉപയോഗം അവന്റെ കേന്ദ്ര നാഡി വ്യഹത്തെ തന്നെ തളർത്തി കളഞ്ഞിരുന്നു, പാതി ബോധവും പാതി ഉറക്കവും എന്നപോലെ, നടക്കുമ്പോൾ നില ഉറക്കുന്നില്ല, നടക്കുമ്പോൾ വീഴുന്നു, ഒപ്പം വയറിനു൦ നെഞ്ചിനും വേദനയും തലപെരുപ്പവും പലവട്ടം ശര്ധിക്കുകയും ചെയ്തു, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടായി തുടങ്ങി,,

അവൻ കോറിഡോറിലൂടെ പാതി ബോധത്തിൽ നടന്നപ്പോ വീണു.

വീണത് തലയിടിച്ചും, തല അവിടെ മൂലയിൽ സ്ലാബിലെ മൂലയിൽ ഇടിക്കുകയും മുറിവുണ്ടായി ചോര ഒലിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അവൻ എങ്ങനെ ഒക്കെയോ എഴുന്നേറ്റു റൂമിൽ കയറി.

കസേരയിൽ ഇരുന്നു , കുറെ വെള്ളം കുടിച്ചു.

എന്നിട്ടു മേശയിൽ നോക്കി.

അമ്മയുടെ ഫൊട്ടോ ഉണ്ട്, സായി അപ്പൂപ്പന്റെ ഫോട്ടോ ഉണ്ട്, നാഗമണിയും പിന്നെ അന്ന് കിട്ടിയ സാധങ്ങളൊക്കെ ആ മേശയിൽ നിരത്തി വെച്ചിരിക്കുക ആണ്.

അമ്മെ ,,,,,,,,,,,,,എന്റെ പൊന്നമ്മ അല്ലെ ,,,ഒന്ന് വാ ,,,,,,,,,,ഒന്ന് കണ്ടാ മതി, കാലു പിടിച്ചു മാപ്പു പറഞ്ഞോളാ൦,,, അവൻ പാതി ഉറക്കത്തിൽ കരയുവാൻ തുടങ്ങി,,, തലയിൽ നിന്നും രക്തവും ഒഴുകുന്നുണ്ട്, അവന്റെ തല തൂങ്ങി തൂങ്ങി താഴേക്ക് വന്നു കൊണ്ടിരുന്നു, ഒടുവിൽ മേശപ്പുറത്തു തലവെച്ചു കിടന്നു,

അരമണിക്കൂർ കഴിഞ്ഞു അവൻ എഴുന്നേറ്റു

യാതൊരു വെളിവും ഇല്ല.

മരുന്നിന്റെ ശക്തിയിൽ ശരീരം പ്രതിപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.

അവൻ എഴുന്നേറ്റു, എങ്ങനെയൊക്കെയോ റൂം ഒക്കെ പൂട്ടി.

പുറത്തേക് ഇറങ്ങി.

വണ്ടി ഓടിക്കാൻ സാധികില്ല.

വെച്ച് വെച്ച് അവൻ നടന്നു കൊണ്ടിരുന്നു.

സമയം അർദ്ധ രാത്രി ആണ് ,

റോഡിലൂടെ നടക്കുമ്പോൾ ആടി ആടി ആണ് നടക്കുന്നത്,,

ഇടയ്ക്കു അവൻ വീഴുകയും ചെയ്യുന്നുണ്ട്.

ഒടുവിൽ അതുവഴി വന്ന ഒരു ഓട്ടോ കൈകാണിച്ചു നിർത്തി.

അവനെന്തു ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ ഒരു നിശ്ചയവും ഇല്ല.

അവൻ ഓട്ടോകാരനോട് ടൗണിലേക് പോകാൻ ആവശ്യപ്പെട്ടു,

ആദ്യമേ തന്നെ അഞ്ഞൂറ് രൂപയും കൊടുത്തു.

ഓട്ടോ ഡ്രൈവർ അവനെ പിടിച്ചു കയറ്റി ഇരുത്തി,

അവൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ഒടുവിൽ റോയിയുടെ വില്ലയിൽ എത്തി

ബാക്കി പോലും വാങ്ങാൻ നിൽക്കാതെ അവൻ എങ്ങനെ ഒക്കെയോ ഗേറ്റ് തുറന്നു ഉള്ളിലേക്കു കടന്നു.

അവിടെ മൂലക്കുള്ള പട്ടി കൂട്ടിൽ നിന്നും റോയിടെ പട്ടികൾ നല്ല പോലെ കുരച്ചുകൊണ്ടിരുന്നു.

രാത്രി ആയതിനാൽ അവനു റോയിയെ വിളിച്ചുണർത്താൻ പ്രയാസം തോന്നി.

അവൻ വില്ലയുടെ മുന്നിലെ പടിയിൽ ഒരു മൂലക്കായി ഇരുന്നു.

ഭിത്തിയിൽ തല വെച്ച് ഇരുന്നു.

സഹിക്കാൻ പറ്റാത്ത നെഞ്ച് എരിച്ചിലും ഒക്കെ അനുഭവപ്പെടുന്നുണ്ട്,

മരിച്ചു പോകുമോ എന്ന് പോലും തോന്നി.

അവൻ പുറത്തുള്ള പൈപ് തുറന്നു വെള്ളം കുറെ വായിൽ നിറച്ചു കുടിച്ചു.

വീണ്ടും ആടി ആടി നേരത്തെ വന്നിരുന്ന സ്ഥലത്തു തന്നെ ഇരുന്നു

തലയൊക്കെ ഇടവും വലവും ആട്ടുന്നുണ്ട്,

അമ്മെ ,,,,,,,,,,,,,,,, എന്ന് വയ്യായ്ക സഹിക്കാതെ ആയപ്പോൾ വിളിക്കുന്നുമുണ്ട്.

കണ്ണൊക്കെ ആകെ ചുവന്നു ഇരിക്കുക ആണ്.

ശ്വാസം എടുക്കാനും ഒരുപാട് ബുദ്ധിമുട്ടു തോന്നുന്നുണ്ട്.

രാവിലെ ആകാൻ കാത്തിരുന്നു റോയിയെ വിളിക്കാൻ വേണ്ടി.

 

റോയിടെ റൂമിൽ.

നായയുടെ കുര ശബ്ദം കേട്ടു നേഹ ഉണർന്നു

സ്വതവേ ഉറക്കെ പ്രിയൻ ആയ റോയി കൂർക്കം വലിച്ചു മിറിയം മോളെ കെട്ടിപിടിച്ചു കിടക്കുക ആണ്.

റോയിച്ച ,,,,,,,,,,,,,,,,,റോയിച്ച ,,,,,,,,,,,,,,,,,

ഹാ ,,,,,,,,,,,,,,,,,,,,,,

ഒന്നെഴുന്നേറ്റെ ,,,ഒന്നെഴുന്നേറ്റെ റോയിച്ചാ

എന്താ മോളെ,,,,,,,,,,,,,,,, നീ കിടക്കാൻ നോക്ക് ഉറക്കച്ചടവോടെ റോയി പറഞ്ഞു.

ദേ നമ്മുടെ ജിക്കിയും ജിമ്മിയും കുരക്കുന്നുണ്ട്

വാ നമുക്കൊന്ന് നോക്കാം,, റോയിയെ അവൾ കുലുക്കി വിളിച്ചു.

പട്ടികൾ അല്ലെ, പാട്ടൊന്നും പാടില്ലാലോ, അവര് കുരക്കട്ടെ,,, ഇച്ചായന്റെ മോള് കിടന്നുറങ്ങിക്കെ.

നേഹ ഒരു കണക്കിന് റോയിയെ വിളിച്ചു എഴുന്നേൽപ്പിച്ചു.

റോയിയും നേഹയും കൂടെ ഹാളിലേക്കു വന്നു വാതിൽ തുറന്നു.

ലൈറ്റ് ഇട്ടു.

പെട്ടെന്ന് ഇരുവരും ഭയന്ന് പോയി.

മുന്നിലെ പടിയിൽ ഒരാൾ ചാരി ഇരിക്കുന്നു.

അവർ പെട്ടെന്ന് വിചാരിച്ചതു വല്ല കള്ളൻ എങ്ങാനും ആണോ എന്നായിരുന്നു.

റോയി ശബ്ദം ഉണ്ടാക്കാതെ ഇരിക്കുന്ന ആളുടെ പിന്നിലേക്കു ചെന്നു.

ആദി ആണെന്ന് അവർക്കും പെട്ടെന്ന് മനസിലായില്ല.

ആദിയുടെ തല മുന്നിലേക് താണു താണ് വന്നു.

അമ്മെ ,,,,,,,,,,,,,,,,,,,,,,,,,അവൻ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു.

റോയ് ഒരു സംശയം കൊണ്ട് അവനെ പിന്നിലേക്കു തിരിച്ചു.

എടാ .,,,,,,,,,,,,,,,,,ശങ്കു ,,,,,,,,,,,,,,,റോയ് ഉറക്കെ വിളിച്ചു.

ആദിയുടെ ആ അവസ്ഥ കണ്ടു അവൻ ഭയന്ന് പോയിരുന്നു.

എടാ ,,,,,,,,,,,,അവൻ മുന്നിലേക്ക് വന്നു അവന്റെ കവിളത്തു തട്ടി വിളിച്ചു.

നേഹ ,,,,,,,,,,,,,നമ്മുടെ ശങ്കു ആണ് ,,,വേഗം തണുത്ത വെള്ളം കൊണ്ടുവാ.

ശങ്കുവോ ,,,,,,,,,,,,,,,വെള്ളം ഇപ്പോ കൊണ്ടുവരാം ,,,,,,,,,,,,എന്നുപറഞ്ഞു അവൾ ഉള്ളിലേക്കു ഓടി.

ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്തുകൊണ്ടു വന്നു

എടാ ,.,,,, എടാ ,,,,,,,,,,,,,,,,,,കണ്ണ് തുറന്നെ ,,,റോയി ആടാ ……………..എടാ …………

നേഹയുടെ കയ്യിൽ നിന്നും വെള്ളം വാങ്ങിവച്ചു അവന്റെ മുഖത്ത് തളിച്ച്

ഹമ്,,,,,,,,,,,അവൻ മൂളി

ആദി പാതി കണ്ണുകൾ തുറന്നു

എടാ ,,,,,,,,എന്താ നിനക്കു പറ്റിയത്, നീ എന്താ ഇവിടെ ഇരുന്നേ,,വിളിക്കാഞ്ഞത് എന്താ ,,? നിനക്കു എന്ത് പറ്റിടാ..

റോയിയെ കണ്ടു പതുക്കെ അവൻ ഒന്നു ചിരിച്ചു.

തല ഒക്കെ ഒന്ന് തടവി, ഇടം വല൦ തല ഒക്കെ ആട്ടി, കണ്ണൊക്കെ തുറക്കാൻ ആയി ശ്രമിച്ചു

റോയി ,,,,,,,,,,,,,,,റോയി ,,,,,,,,,,,,,,,

എടാ പറയ്‌ …………… റോയി അവനു അരികിൽ ഇരുന്നു.

നേഹ ന്യുസ് പേപ്പർ എടുത്തു ആദിക്ക് നല്ലപോലെ വീശി കൊടുത്തു കൊണ്ടിരുന്നു.

പാതി വെളിവോടെ ആദി പോക്കറ്റിൽ ഇരുന്ന ഗുളിക റോയിക് കൊടുത്തു.

അവൻ നോക്കിയപ്പോ മനസിലായി ഓവർ ഡോസേജ് ബോഡി റിയാക്ഷൻ ആണ് എന്ന്.

അവനാകെ ഭയമായി.

……….റോയി ,,,,,,,,,,എന്റെ അമ്മ ,,,,,,,,,,എന്നെ ,,,,,,,,,എന്നെ ,,,ഇപ്പോ കാണാൻ വരുന്നില്ല, ഞാൻ കുറെ വഴക്കു പറഞ്ഞിരുന്നു, കാണണ്ടന്നു പറഞ്ഞിരുന്നു ,,,,,,,,,,,,,പാറുന്റെ ,,,,,,,,,,,,,പാറൂന്റെ നിശ്ചയം ആഴ്ന്നു,,,,സണ്ടേ ..

അന്നു കൊറേ ഞാൻ ദേഷ്യപ്പെട്ടു ,,,,,,,,,,,,ഇനി വരൂല്ലന്നു പറഞ്ഞ പോയത് ,,,,,,,,,,,,,,,, കാണാതെ ആയപ്പോ പറ്റണില്ല …ബുധനാഴ്ച തൊട്ടേ കഴിക്കാൻ തുടങ്ങീതാ ഉറങ്ങാൻ വേണ്ടി ,,,,,,,,,,,,,,,സ്വപ്നം കാണാൻ ,,,,,,,,,,,കാണുന്നതൊക്കെ എന്താണ് എന്നൊന്നും അറിഞ്ഞൂടാ………….

ആദി എങ്ങനെ ഒക്കെയോ പറഞ്ഞു.

റോയി അവനു വെള്ളം കുടിക്കാൻ കൊടുത്തു.

ആദി കരയാൻ തുടങ്ങി.

‘അമ്മ ,,,,,,,,,,,ലക്ഷ്മി ‘അമ്മ ,,,,,,,,,,,എടാ ,,,,,,,,,,,,,എടാ ,,,,,,,,,,,,,സ്വപ്നത്തിലെങ്കിലും ഞാൻ ഒന്ന് കണ്ടോട്ടെ,.,…

പാതി ബോധത്തിൽ കരഞ്ഞുകൊണ്ട് റോയിയുടെ ചുമലിൽ ചാഞ്ഞു.

ഒന്ന് കാണിച്ചു താടാ ,,,,,,,,,,,,,,,,,ഒന്ന് കണ്ട മതി ,,,,,,,,,,കൊറേ സോറി പറയാനാ ,,,,,,,,പാറൂനെ എനിക്ക് വേണ്ട ,,,,,,,,,,,,,അവളു പൊക്കോട്ടെ ,,,,,,,,,,,,,,,,,,,,,,,’അമ്മ ,,,അമ്മേനെ കാണാനാ ,,,,,,,,,,,,,,,,എനിക്ക് വല്ല ഇന്ജെക്ഷനോ ഷോക്കോ താ ,,,,,,,,,,,,,,,,,എന്നെ എങ്ങനേലും ഒന്ന് സ്വപ്നം കാണിച്ചു താടാ ………………..ഇല്ലേ ഞാൻ തീർന്നു പോകും ………..എന്ന് പറഞ്ഞു വിങ്ങിപ്പൊട്ടി കരയുവാൻ തുടങ്ങി.

റോയിക്ക് ആകെ സങ്കടം ആയി, നിറഞ്ഞ കണ്ണുകളുമായി നേഹയെ അവൻ നോക്കി, നേഹയും കണ്ണുകൾ തുടക്കുക ആയിരുന്നു.

എന്തേലും ഒന്ന് ചെയ്യ് റോയ്ച്ച ,,,,,,,,,,,, ,ഒട്ടും വയ്യാന്നാ തോന്നുന്നേ ,,,,,,,,,,,,

ആദി വീണ്ടും ആ ഭിത്തിയിൽ ചാരി.

അവനു ഒട്ടും വയ്യാതെ ആയിരുന്നു, അവൻ ആ ഫ്ലോറിൽ കിടന്നു.

നേഹ ,,,ഇവനെ അഡ്മിറ്റ് ചെയ്യാണം, ഹെവി ഡോസ് ഒക്കെ ആണ് ഉള്ളിലുള്ളത്.

നീ ഇവനെ ഒന്ന് നോക്കിക്കേ.

ഞാൻ ഡ്രസ്സ് മാറി വരാം.

റോയി വേഗം എഴുനെറ്റ് ഓടി റൂമിലേക്കു ചെന്ന്.

നേഹ ആദിയുടെ അടുത്ത് ഇരുന്നു.

ശങ്കു ,,,,,,,,,,,,,,,,,,,,നേഹ ആണ്

അവൾ അവനെ വിളിച്ചു കൊണ്ടിരുന്നു.

ആദി എങ്ങനെ ഒക്കെയോ കണ്ണുകൾ തുറന്നു.

കണ്ണിൽ നിന്നൊക്കെ കണ്ണീർ ഒഴുകുക ആയിരുന്നു.

നേഹ ………..നേഹ ,,,,,,,,,,,,,,,എന്റെ പാവം അമ്മ ,,ഞാൻ ഒരുപാട് ,,ദേഷ്യപ്പെട്ടു , കാണണ്ടന്നു പറഞ്ഞു ,,ഇപ്പോ വരണില്ല ,,,,,,,,,,,,,,,,എന്നോടുള്ള സ്നേഹം ഒക്കെ പോയി ,,,,,,,,,,,,,,,,ഇനി വരൂല്ല എന്നാ പറഞ്ഞത്.

ഒന്ന് കാണിച്ചു തരാൻ പറ റോയിയോട് ……………………

കരയെല്ലേ ,,,,,,,,,,,,,അമ്മ എങ്ങും പോയിട്ടില്ല, റോയിച്ചൻ കാണിച്ചു തരും ,,,,,,,,,,,കരയെല്ലേ ,,,,,,,,,,,,നേഹ അവന്റെ കണ്ണുകൾ തുടച്ചു.

സ്വപ്നത്തിൽ വല്ലപ്പോഴും കണ്ടോണ്ടിരിന്നതായിരുന്നു,,, അറിയാതെ ദേഷ്യപെട്ടുപോയി അവനാകെ വേദനയോടെ പറഞ്ഞൊപ്പിച്ചു.

അപ്പോളേക്കും റോയി റെഡി ആയി  വന്നു

കാർ പുറത്തേക് എടുത്തു.

നേഹയും റോയിയും കൂടെ കൂടെ ആദിയെ പിടിചു കാറിൽ ഇരുത്തി.

ഞാൻ കൂടെ വരട്ടെ റോയിച്ച.

നേഹ ,,,,,,,,,,,നീ വാതിൽ പൂട്ടി കിടന്നോ, ഞാൻ വിളിച്ചോളാ൦ ..

നേഹ ചെന്ന് ഗേറ്റ് തുറന്നു.

റോയി കാർ പുറത്തേക്ക് എടുത്തു.

കുഞ്ഞിന്റെ അടുത്തേക്ക് ചെല്ലു …റോയി നേഹയോട് പറഞ്ഞു

എന്നിട്ടു അതിവേഗത്തിൽ അവൻ ടൗണിലുള്ള അവന്റെ സുഹൃത്തിന്റെ ഹോസ്പിറ്റലിലേക് പുറപ്പെട്ടു.

<<<<<<<<<<O>>>>>>>>>