അപരാജിതൻ 13 [Harshan] 9617

അവൾ അതിശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

നീ നാടിനു വെളിയിൽ ഒകെ പോയി പഠിച്ചതല്ലേ,

ഒരിക്കൽ പോലും അവസരം കിട്ടിയിട്ടിലെ ?

അങ്ങനെ ഒരു താല്പര്യം ഒന്നും തോന്നിയിട്ടില്ല, അത്രേ ഉള്ളു,,

 

അവൾ കൗതുകത്തോടെ അവന്റെ മുഖത്ത് നോക്കി ഇരുന്നു.

എന്തിനാടി ഇങ്ങനെ നോക്കുന്നെ ?

ഒന്നൂല്ല അപ്പൂനെ നോക്കി ഇരിക്കാൻ നല്ല രസമാന്നെ.

രസം ഞാൻ സംഭാരം ആക്കും ,,,,ഹാ പറഞ്ഞില്ലന്നു വേണ്ട.

അപ്പു,,, നീ ഒരുപാട് പാവമാ, ഒരു കുഞ്ഞിനെ പോലെ, ഇപ്പോ നീ ഒരു കുഞ്ഞായിരുന്നെ നിന്നെ എടുത്തുകൊണ്ടു നടന്നു ഞാൻ കുറെ ഉമ്മ തന്നേനെ ..

ആണോ ?

ഉറപ്പായും തന്നേനെ …

ആദി കായൽ കാറ്റിൽ പാറിപ്പറക്കുന്ന ദേവികയുടെ മുടി നോക്കി ഇരുന്നു.

കോവർ കഴുത ,,,,,,,,,,,, അവളെ നോക്കി ആദി വിളിച്ചു.

അതുകേട്ടു അവൾ ഒരു കുഞ്ഞു കോപത്തോടെ അവനെ നോക്കി.

കോവർ കഴുത ഞാൻ അല്ല അത് നിന്റെ പാറുവാ ..ദേവിക പറഞ്ഞു

അവളിപ്പോ എന്റെ പാറുവല്ല, ശിവയുടെ പാറുവാ,,,,

എന്ന കോവ൪ കഴുത ഞാൻ ആയിക്കോളാ൦,,,, പിന്നെ ആ ഹൃദയത്തിൽ ഇടം ഉണ്ടേ ഈ കോവർ കഴുത വേണമെങ്കിൽ ഒരു തൊഴുത്ത് കെട്ടി കൂടികൊള്ളാം കേട്ടോ,,, എനിക്ക് പ്രശനം ഒന്നും ഇല്ലാ,,, അങ്ങനെ അവസരം കിട്ടിയാ ആദ്യത്തേയും അവസാനത്തെയും ചെക്കന്‍ നീ തന്നെ ആകുകയെ ഉള്ളൂ,, അവള്‍ ചിരിയോടെ ആഗ്രഹം പറഞ്ഞു.

നിനക്ക് തല്ലുകൊള്ളും ദേവൂ,..

ആഹാ, ഞാൻ ചോദിച്ചതാണോ തെറ്റ്, ഏതു പെണ്ണാടാ നിന്നെ പോലെ ഒരു സുന്ദരകുട്ടനെ ആഗ്രഹിക്കാതെ പോകുക, ഒന്നും വേണ്ടല്ലോ, ആ ചിരി മാത്രം മതിയല്ലോ, കുട്ടികളുടെ പോലെ ഉള്ള ചുന്ദര ചിരി, അതുകണ്ടാ ആരായാലും മയങ്ങി പോകില്ലെടാ,, അത് കാണുമ്പോ കെട്ടിപിടിച്ചു ഒരു മുത്തം തരാൻ തോന്നും  പിന്നെ ,,,,,പിന്നെ ,,,,,,,,,,,,നിന്റെ ബോഡി കൂടെ കണ്ട ,,,,,,,,,, ആ കരുത്തിൽ ഒന്ന് ,,,,,,,,,,,,,,ശോ ,,,,എനിക്ക് വയ്യാട്ടോ, പറയാൻ ,,,,,അതൊന്നും ഇല്ലെങ്കിൽ പോലും……… ഇതുപോലെ നിന്നിൽ നിന്നും ഉള്ള  ഒരു സ്നേഹവും കരുതലും വേറെ എവിടെ നിന്നാ കിട്ടുക,,, എനിക്കറിയാം,, നീ എന്നെ അങ്ങനെ കണ്ടിട്ട് കൂടെ ഉണ്ടാവില്ല എന്ന്, പക്ഷെ ഉണ്ടല്ലോ, എന്തോ ഒരുപാട് ഇഷ്ടവാടാ എനിക്ക് നിന്നെ,, അത് പറയുമ്പോൾ ദേവികയുടെ തൊണ്ട ഇടറി തുടങ്ങിയിരുന്നു.

എന്താ ദേവൂ ,,,,,,,,,,, നീ ഇങ്ങനെ ഒക്കെ പറയുന്നത്, എനിക്കെന്തോ പോലെ ?

സോറി അപ്പു,,,,,,,,,,,, പക്ഷെ എന്തോ,,, പാറുവിനോട് നീ തുറന്നു പറയാത്ത പോലെ എനിക്കും പറയാതിരിക്കായിരുന്നു, ഒരിക്കലും കിട്ടില്ല എന്നറിഞ്ഞിട്ടും ഉള്ളിലെ ഒരു മോഹം പറഞ്ഞു എന്നെ ഉള്ളു, ഇടയ്ക്കു നിന്നെ വിളിക്കുമ്പോ, നിന്റെ തമാശകൾ കേൾക്കുമ്പോ, നിന്റെ സങ്കടങ്ങൾ കേൾക്കുമ്പോ, പാറുവിനോടുള്ള നിന്റെ സ്നേഹം കാണുമ്പോ,, ഒക്കെ,,, ഞാൻ ഇഷ്ടപ്പെട്ടു പോയിരുന്നു നിന്നെ,,, പാറു ശിവയെ സ്നേഹിക്കുന്നതായി എനിക്ക് അനുഭവപെട്ടപ്പോൾ എന്റെ ഉള്ളു നീറുക ആയിരുന്നു നിനക്ക് എങ്ങനെ ഇതൊക്കെ താങ്ങാൻ ആകും എന്നോർത്ത്, അത്രക്കും ആധി ആയിരുന്നു നിന്നെ ഓർത്തു, പിന്നെ പാറുവിനു നിന്റെ സ്നേഹം കിട്ടാതെ പോകുമോ എന്നോർത്ത് അവൾക്കായി വേറെ ടെൻഷൻ,,,,,,,,,, ഒരുപാട് ഞാൻ തീ തിന്നിട്ടുണ്ട്,,, എങ്കിലും കരുത്തു കൊണ്ടും അറിവ് കൊണ്ടും സ്നേഹം കൊണ്ടും ഒക്കെ നീ എന്നെ മോഹിപ്പിച്ചിട്ടെ ഉള്ളു,,,,,,,,,,,,,

ആദിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അവളുടെ സംസാരമൊക്കെ കേട്ട് അവനാകെ മാനസികമായി വിഷമവും ആയി ..

അപ്പു നീ വിഷമിക്കുകയൊന്നും വേണ്ടാട്ടോ,,,,,,,,,,,,, ഞാൻ പറഞ്ഞുന്നെ ഉള്ളു,,, എന്തോ പറഞ്ഞപ്പോ ഒരു ആശ്വാസം, നീ എന്റെ നല്ല കൂട്ടുകാരൻ അല്ലെ, ഇനിയും അങ്ങനെ തന്നെ ആയി ഇരുന്ന മതി, ഒരു കൂട്ടുകാരൻ ആയി നീ ഇല്ലേ,, അത് തന്നെ എനിക്ക് ഏറെ സന്തോഷം.

അപ്പോളേക്കും അങ്ങോട്ട് കൂൾഡ്രിങ്ക്‌സ് വില്പനക്കാരൻ എത്തി.

അയാളുടെ കൈയിൽ നിന്നും തണുത്ത ഒരു ലിംക വാങ്ങി, അവര്‍ അത് പങ്കിട്ടു കുടിച്ചു.

പോകാം ദേവൂ

നിന്റെ കൂടെ ഇത്രയും നേരം ചിലവഴിച്ചപ്പോ തന്നെ സ്വര്‍ഗത്തില്‍ ഇരുന്ന ഫീല്‍ ആണ്, ഇതിനെ അല്ലേ ആ പൊട്ടിപെണ്ണ് നഷ്ടപ്പെടുത്തിയത്.

അതൊക്കെ വിട്ടുകള ദേവൂ,,,,,,,, ഇനി അതൊരു വിഷയം ആക്കണ്ട, കാരണം എനിക്കിപ്പോ അത് ഒരു വിഷയം അല്ല,,,, വാ എഴുന്നേല്‍ക്.

എന്നു പറഞ്ഞു അവന്‍ എഴുന്നേറ്റു, കെട്ടുതിണയില്‍ നിന്നും ഇറങ്ങി.

ഒന്നു കൈ പിടിക്കെടാ, എണീക്കാന്‍ വയ്യെട,,, ദേവിക പറഞ്ഞു.

ഈ പെണ്ണ്,,,,,,,,,,,, എന്നു അവന്‍ കൈകൊടുത്തു, അവള്‍ അവന്റെ കയ്യില്‍ മുറുകെ പിടിച്ച് എഴുന്നേറ്റു.

പെണ്ണേ,, നീ വീടില്‍ ഇരുന്നു വല്ല എക്സെര്‍സൈസ് ഒക്കെ ചെയ്യൂ, ഇല്ലെങ്കില്‍ നടക്കാന്‍ എങ്കിലും പോ,, കൊഴുപ്പു കൂടിട്ടാ, ഈ ഏഴെന്നേല്‍കന്‍ ബുദ്ധിമുട്ട് ഒക്കെ,,

ഒന്നുപോടാ മരതലയാ എനിക് ഒരു കൂടുതലും ഇല്ല, ഇതൊക്കെ നിന്നെ വട്ടാക്കാന്‍ ഉള്ള അടവുകളല്ലെ.

ആണോ,,, പോട്ടെ,,, എന്റെ കൂട്ടുകാരി അല്ലേ അതോണ്ട് ഞാന്‍ അങ്ങ് ക്ഷമിച്ചിരിക്കുന്നു.

അവര്‍ രണ്ടു പേരും കൂടെ അവിടെ കൂടെ ഒന്നു നടന്നു. പലയിടത്തും കപ്പിള്‍സ് ഒക്കെ വന്നു ചെറിയ രീതിയില്‍ പ്രണയം ഒക്കെ പങ്കുവെക്കുന്ന സീനുകള്‍ ആണ് അവിടെ പല മറച്ചുവട്ടിലും, ചിലര്‍ ബെഞ്ചില്‍ ഇരുന്നു കുട നിവര്‍ത്തി വെച്ചിട്ടുണ്ട്, അതുകൊണ്ടു അവര്‍ അവിടെ ചെയുന്നത് ആര്‍കും മനസിലാകുന്നില.

എന്താ ദേവു ഇത്, ഈ തണലിൽ കുട ഒക്കെ എന്തിനാ ?

എടാ പൊട്ടൻ ചെറുക്കാ, അത് പിള്ളേര് ലവ് സീനുകൾ അടിക്കുന്നത.

ഓ ഓ ,,,,,,,,,,,,,,ഹമ്,,,,കാലം പോയ ഒരു പോക്കേ.

അവർ അതൊക്കെ കണ്ടു നടന്നു.

പിന്നീട് ജീപ്പിനു സമീപം എത്തി.

അവിടെ നിന്നും പുറപ്പെട്ടു.

ദേവികയെ നടരാജക്ഷേത്രത്തിനു സമീപം ഡ്രോപ്പ് ചെയ്തു അവൻ തിരിച്ചു അവിടെ നിന്നും പുറപ്പെട്ടു. .

<<<<<O>>>>>>