അപരാജിതൻ 13 [Harshan] 9620

 

ഒരുമണിയോടെ അവർ കോളേജിൽ നിന്നും ഇറങ്ങി.

അന്ന് ദേവു, റ്റു വീലർ കൊണ്ട് വന്നിരുന്നില്ല, ഇരുവരും അവിടെ നിന്നും ബസിൽ കയറി  ടൌൺഇൽ സ്റ്റാൻഡിൽ ചെന്നിറങ്ങി.

പാറു അവളുടെ റൂട്ട് ബസിൽ കയറി അവിടെ നിന്നും തിരിച്ചു.

ദേവിക ഫോൺ എടുത്തു.

ആദിയുടെ ഫോണിൽ റിങ് കേൾക്കുന്നു. അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ ദേവിക ആണ് .

ആ ,,,,,,എന്താ ദേവൂ ,,, പതിവില്ലാതെ ഈ നേരത്തു ?

അപ്പുസെ,, ഞാൻ ഇപ്പോ ടൗണിൽ ആണ്, ഒന്ന് കാണണം എന്ന് തോന്നി, അതാ വിളിച്ചത്.

ആണോ ,,,എന്ന ഒരു കാര്യം ചെയ്യ്, ഞാൻ ഇറങ്ങാം, ഹാഫ് ഡേ ആക്കാം, കുറെ നാൾ ആയില്ലേ നിന്നെ കണ്ടിട്ട്.

വരുമോ ?

വരാന്നേ ,,,,,,,,,,,

എന്ന ശരി, ഞാൻ കാത്തു നിൽക്കാം. ദേവിക പറഞ്ഞു.

ആദി ലീവ് എടുത്തു നേരെ ജീപ്പും കൊണ്ട് ടൗണിലെ ബസ് സ്റ്റാണ്ടിലേക് വച്ച് പിടിച്ചു

ഒരു മുക്കാൽ മണിക്കൂർ കൊണ്ട് ആദി അവിടെ എത്തി ദേവികയെ വിളിച്ചു.

അവൾ ബസ്റ്റാണ്ടിനു പുറത്തേക്ക് ഇറങ്ങി, അവിടെ ആദിയുടെ ജീപ്പ് കണ്ടു,

അവൾ അവനരികിലേക് ചെന്നു.

ആദി പുറത്തേക്ക് ഇറങ്ങി.

എടി ,,,,,,,,,,,അവൻ അവളെ കണ്ട സതോഷത്തിൽ ഉറക്കെ വിളിച്ചു.

ഓ ,,,,,,,,,ഞെട്ടിപ്പോയല്ലോ.

നീ ഇങ്ങോട് കയറു പെണ്ണെ,,,,,,,,,,,,, എന്ന് പറഞ്ഞു അവളുടെ കയ്യിൽ മുറുകെ പിടിച്ചു ജീപ്പിനുള്ളിൽ കയറ്റി.

എന്നിട്ടു ഡ്രൈവിങ് സീറ്റിൽ വന്നിരുന്നു.

അവൾ അതിശയത്തോടെ ആണ് ആദിയെ നോക്കിയത്.

ഇവൻ പാറു കൈവിട്ടു പോയിട്ടും ഇത്രക്കും കൂൾ ആണല്ലോ.

എന്താടി ഇങ്ങനെ നോക്കുന്നെ ?

ഒന്നല്ല ചെക്കാ,,,,,,,,,,, നിന്റെ മാറ്റം ഞാൻ ഒന്ന് നോക്കിയതാ,,

എന്താ,,,,,,,, മോശമാണോ ഞാൻ ..

അപ്പു നീ സുന്ദരന്‍  അല്ലെ ……….

ആഹാ.,,,,,,,,,, അതുകൊള്ളാമല്ലോ, അവന്റെ മുഖത്ത് പുഞ്ചിരി നിറഞ്ഞു.

ഇങ്ങനെ ചിരിക്കല്ലേ,,,,,,,,, ഈ ചിരി കണ്ട മയങ്ങി പോകും,,,,,,,,,

പിന്നെ,,,,,,,,,, എന്റെ ചിരി എന്താ അനസ്തേഷ്യ ആണോ

അതേ,, നിന്റെ ചിരി ഒരു അനസ്തേഷ്യ തന്നെ ആണ്,,,,, പെങ്കൊച്ചുങ്ങളെ മയക്കുവാനുള്ള മരുന്ന് ആ ചിരിയില്‍ ഉണ്ട് അപ്പു,,

ആണോ,,, അതെനിക്ക് ഇഷ്ടായി, നീ എന്നെ വാരിയത് ആണെങ്കില്‍ കൂടിയും,,, അതൊക്കെ പോട്ടെ.. പറ,, അപ്പൊ എങ്ങനാ പരിപാടി, നേരെ വീട്ടി പോണോ, അതോ ഒന്ന് റൌണ്ട് ഒക്കെ അടിച്ചു പോണോ.

റൌണ്ട് അടിച്ചു പോകാന്നേ…

എങ്ങനെ ഉണ്ട് എന്റെ ജീപ്പ് ..

കൊള്ളാം ഗംഭീരം,

ആണല്ലേ ,,,,,,,,,,,,,

എത്ര നാൾ ആയി നിന്നെ ഒന്ന് കണ്ടിട്ട് ദേവു,,,,,,,,,, നീ എന്താ പാറുവിന്റെ നിശ്‌ചയത്തിനു വരാഞ്ഞത് ?

അപ്പു ,,,,,,,,,,,,,മനപ്പൂ൪വം വരാതെ ഇരുന്നതാ, അമ്മാമ്മക്ക് സുഖമില്ല എന്നു പറഞ്ഞു, നീ ഉണ്ടാകും എന്ന് പറഞ്ഞിരുന്നില്ലേ, അതുമാത്രവും അല്ല, പാറു വേറെ ഒരാളുടെ ആവുന്നത് കാണാൻ എനിക്ക് വയ്യെടാ അതാ.

ആദി ദേവികയെ ഒന്ന് നോക്കി. .

ദേവിക ആദിയെയും, എന്താ ചെക്കാ നോക്കണേ ?

ഒന്നുമില്ല ,,, അന്ന് കണ്ടപോലെ ഒന്നുമല്ല, നീ നല്ലപോലെ മാറിയിട്ടുണ്ട്.

ആണോ,, അന്ന് പല ടെൻഷനുകൾ അല്ലായിരുന്നോ, ഇപ്പോ അതൊന്നും ഇല്ലാലോ,,, അല്ല എങ്ങനാ മാറിയിരിക്കുന്നത്, ഞാൻ വണ്ണം വെച്ചോ ?

അതൊന്നും എനിക്കറിഞ്ഞൂടാ, എന്നാലും മാറി, കോലവും മാറി, ഇത്തിരി ഭംഗി കൂടിയിട്ടുണ്ട് ,,

ആണോ ?

അതെ .

എന്റെ എവിടെയാ ഭംഗി കൂടിയത് ? ദേവിക ഒരു തമാശ അവനോടു ചോദിച്ചു.

എവിടെ ആന്നു ചോദിച്ചാ,, അവന്‍ ദേവികയെ ഒന്നു നോക്കി, ആ നോട്ടം കണ്ടപ്പോ തന്നെ അവള്‍ക്കു ഒരുപാട് നാണം ആയി.

നിനക്കു ഒരു ഷാൾ ഇട്ടൂടെ പെണ്ണെ ?

ദേവിക ഒരു കുർത്തിയും ജീൻസും ആണ് ധരിച്ചിരുന്നത്, കുർത്തി ഷേപ് ചെയ്തതു കൂടെ ആയതിനാൽ ശരീരവടിവുകൾ കൂടുതൽ എടുത്തു കാണിക്കുണ്ടായിരുന്നു, അതാണ് ആദി ചോദിച്ചതും.

പെട്ടെന്ന് ദേവിക താഴേക്ക് നോക്കി, അവനതു ചോദിച്ചത് കേട്ടപ്പോൾ അവൾക് സ്വല്പം ലജ്ജ തോന്നുകയും ചെയ്തു.

ഇതൊക്കെ ഇപ്പോ ഫാഷനാ അപ്പു,,,,,,,,,,,,

എന്ത് ഫാഷൻ ആണെങ്കിൽ എന്താ, ഇതിപ്പോ നാട്ടുകാരെ കാണിക്കേണ്ട കാര്യമുണ്ടോ, കഷ്ടം  തന്നെ.

ദേവിക അവനെ നോക്കി ചിരിച്ചു കൊണ്ടിരുന്നു. .

ചിരിക്കല്ലേ അസത്തെ,, അതങ്ങനാ,,,,,,,, തള്ളയും തന്തയും അരികിൽ ഇല്ലല്ലോ, അപ്പോ എന്ത് തോന്ന്യാസവും കാണിക്കാല്ലോ.

ശോ ,,,,,,,,,,,,, ഇങ്ങനെ ചൂടാകല്ലേ, അപ്പുമാഷേ ,,,,,,,,,,,,

ആ പോട്ടെ …………

അല്ല പറഞ്ഞില്ലലോ എന്റെ എവിടെ ആണ് ഭംഗി കൂടിയത് എന്നു ?

അത് ഞാന്‍ വെറുതേ പറഞ്ഞതല്ലെ, നീ ഇപ്പോളും പണ്ടത്തെ ഒട്ടക൦ പോലെ ഇരിക്കുന്നുണ്ട്

അവള്‍ കോപം നടിച്ച് അവനെ നോക്കി, കണ്ണുരുട്ടി,,

അപ്പോള്‍ ആദി ചിരിച്ചു.

അപ്പൊ നമുക് ആദ്യം ഫുഡ് കഴിക്കാം,,

ശരി അങ്ങ് പറയുന്ന പോലെ ശങ്കരഗുരുവെ,,,,,,,,,,,,,

ആദി അതുകേട്ടു ജീപ്പ് മുന്നോട്ടു എടുത്തു.

ടൗണിൽ നിന്നും കുറച്ചു മാറി നല്ലൊരു ഹോംലി മീൽസ് ഒക്കെ വിളമ്പുന്ന ഒരു വീട്ടിൽ ആണ് പോയത്, അവിടെ ചെന്ന് നല്ലപോലെ ചോറും മീൻ വിഭവങ്ങളും ഒക്കെ കഴിച്ചു.

എന്നിട്ടു വീണ്ടും അവർ വന്നു വണ്ടിയിൽ കയറി.

ഹോ,,,,,,,, എന്റെ വയറു പൊട്ടാറായി, എന്ന് പറഞ്ഞു അവൾ വയറു തിരുമ്മി,

എന്തുവാ ദേവൂ ഇത് കുടവയറാണോ, അതോ ഇനി വല്ല ഗർഭമോ ?

പോടാ പട്ടി …………….അവൾ അതുകേട്ടു അവനോട് ദേഷ്യപ്പെട്ടു.

അവൻ അതുകേട്ടു ചിരിച്ചു.

ജീപ്പ് പതുക്കെ അവൻ മുന്നോട്ടേക് എടുത്തു.

കുറച്ചു ദൂരം പോയപ്പോൾ സെൻട്രൽ പാർക്കിൽ എത്തി.

അവടെ കായലോരത്തോടു ചേർന്ന് നീളത്തിൽ ഉള്ള വലിയ പാർക്ക് ആണ്, അവിടെ നിറയെ തണൽ മരങ്ങളും ഇരിക്കാനുള്ള സൗകര്യവും ഒക്കെ ഉണ്ട്.

അവർ വണ്ടി പാർക്ക് ചെയ്തു അതിനുള്ളിലേക് പാസ് ഒക്കെ എടുത്തു കയറി വാഷ്‌റൂമിൽ ഒകെ കയറി ഫ്രഷ് ആയി, രണ്ടുപേരും കൂടെ നടന്നു കായലോരത്തു കെട്ടിയ തിണ്ണയിൽ പോയി ഇരുന്നു. നല്ലപോലെ കാറ്റ് ആണ്, ഒപ്പം തണലും, നിറയെ പച്ചപ്പും.

നല്ലൊരു അന്തരീക്ഷം.

പറ ദേവൂ ,,,,,,,,,,എന്തൊക്കെ ആണ് നിന്റെ വർത്തമാനങ്ങൾ ?

അപ്പു ,,,,,,,,ഞാൻ ആകെ ഭയത്തിൽ ആയിരുന്നു നിന്നെ ഓർത്തു, നീ എങ്ങനെ ഈ സിറ്റുവേഷൻ ഒക്കെ ഹാൻഡിൽ ചെയ്യുമെന്ന്, ഇപ്പോ ആണ് സമാധാനം ആയതു ,,,,,,,,,,

ആദി ഒന്നും മിണ്ടിയില്ല. .

അവൻ വെറുതെ അവളെ നോക്കി.

 

ചേട്ടാ ,,,,,,,,,,,,,,,ഐസ്ക്രീം വേണോ ?

പുറകിൽ നിന്നുള്ള വിളി കേട്ട് അവ൪ തിരിഞ്ഞു നോക്കി.

സൈക്കിളിൽ ഐസ്ക്രീം വിൽക്കുന്ന പയ്യൻ ആണ്.

ആദി രണ്ടു ഐസ്ക്രീം വാങ്ങി.

അവർ അത് കഴിച്ചു തുടങ്ങി.

നിനക്കെപ്പോളാ ദേവു അവർ തമ്മിൽ ഇങ്ങനെ ഒക്കെ ആണ് എന്ന് മനസിലായത്?

ദേവു ആദിയെ നോക്കി.

അവൾ ആ ഐസ്ക്രീം കഴിച്ചു കൊണ്ട് പാറു ശിവയെ കണ്ട അന്ന് മുതലുള്ള അവൾക്കറിവുള്ള സകല സംഭവങ്ങളും എല്ലാം കൃത്യമായി അവനെ പാറഞ്ഞു കേൾപ്പിച്ചു, അതായതു പാറു ദേവുവുമായി നടന്ന സകല സംഭാഷണങ്ങൾ വരെ,,,,,,,,,,

ആദി എല്ലാം കായലിന്റെ വിദൂരതയിലേക് നോക്കി മുഖത്ത് തട്ടുന്ന കായൽ കാറ്റിൽ ഓളം തുള്ളുന്ന തലമുടി മാടി ഒതുക്കി കൊണ്ട് കേട്ടിരുന്നു..

അപ്പോൾ പാറുവിനു ശിവയെ അത്രക്കും ഇഷ്ടമായിരുന്നുല്ലേ…

അതെ അപ്പു ,,,,,,,,,,,,,ജീവനാണ്, പ്രാണനാണ് അവൾക്ക് ശിവ എന്നാൽ …

ആദി കഴിച്ചു കഴിഞ്ഞ ഐസ്ക്രീംപാത്രം ചുരുട്ടി കൂട്ടി അടുത്തുള്ള  വെസ്റ്റ് ബിന്നിലേക് ഇട്ടു .

ദേവു,,, അപ്പൊ കഥയറിയാതെ ഞാൻ ആടിയ ആട്ടമൊക്കെ വെറും വിദൂഷകന്റെ ആട്ടം ആയിരുന്നുല്ലേ.

ദേവിക ഒന്നും മിണ്ടിയില്ല.

ഞാൻ നിശ്ചയത്തിന് പോയിരുന്നല്ലോ, എല്ലാം കണ്ടു, പാർവതിയും ശിവയും, അവരെ ചേരൂ, എല്ലാം കൊണ്ടും കുടുംബ മഹിമ കൊണ്ടും, സൗന്ദര്യ൦ കൊണ്ടും, ഒക്കെ,,, രണ്ടുപേരും നല്ല ചേർച്ച ഉണ്ടായിരുന്നു.

നീ അവർക്കു അർദ്ധനാരീശ്വര പ്രതിമ കൊടുത്തല്ലേ ?

ഉവ്വ്,,, അതല്ലേ കൊടുക്കാനായി ഏറ്റവും മികച്ച സമ്മാനം, അതാ കൊടുത്തത് …

പക്ഷെ അന്ന് വൈകിട്ട് കൊച്ചമ്മ എന്നെ വിളിച്ചിരുന്നു, എന്നോട് കുറെ സംസാരിച്ചു, എന്നെ ആയിരുന്നുത്രെ കൊച്ചമ്മ ശിവയുടെ സ്ഥാനത്തു കണ്ടിരുന്നതെന്നു പറഞ്ഞു,,, ആദി സംഭവിച്ചതൊക്കെ ദേവികയോട് പറഞ്ഞു.

അവൾ അതെല്ലാം കേട്ടിരുന്നു

കൂടെ സ്വപ്നത്തിൽ അമ്മയുമായി പിണങ്ങിയതും അതുപോലെ പാപനാശിനിയിൽ പോയി പാറുവിന്റെ ഓർമ്മ ഉണ്ടാക്കുന്ന സകലതും ഒഴുക്കി കളഞ്ഞതും എല്ലാം ..

ദേവിക അതൊക്കെ കേട്ട് വിഷമത്തോടെ തന്നെ ആദിയെ നോക്കി ഇരുന്നു.

എന്താന്നറിഞ്ഞൂടാ ദേവു, എനിക്ക് നല്ലപോലെ മനസിന്‌ ധൈര്യവും മനക്കട്ടിയും ഒക്കെ ഉണ്ട്, പണ്ടായിരുനെകിൽ  ഒരുപക്ഷെ ഞാൻ എന്നെ തന്നെ ഇല്ലാതാക്കിയിരുന്നേനെ, ഇത്തവണ കുറച്ചു ബുദ്ധിമുട്ടു മാനസികമായി തോന്നിയിരുന്നു, കുറെ കുടിച്ചു, എങ്കിലും പെട്ടെന്ന് തന്നെ എനിക്കൊരു റിക്കവറി കിട്ടി,,

ആദി കൈകൾ ഇരുവശത്തേക്കും വെച്ച് തല പിന്നിലേക്ക് ചായ്ച്ചു ഇരുന്നു

ദേവിക ആദിയുടെ വലത്തേ കൈ അവളുടെ കൈകളിൽ എടുത്തു, എന്നിട്ടു അവന്റെ കൈ അവളുടെ തുടക്കു മുകളിൽ വെച്ച് കൈകൾ കൊണ്ട് വിരലുകൾ ഞൊട്ടയോടിച്ചു കൊണ്ടിരുന്നു ഒരു രസത്തിനു,,

അവൻ അവളെ ഒന്ന് നോക്കി ചിരിച്ചു.

വേറെ ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട്,, അപ്പു, നിനക്കു നിന്റെ പാറുവിനെ കിട്ടുവാൻ ഉള്ള സകലവഴികളും തുറന്നിട്ടുണ്ട്.

അവൻ ആകാംഷയോടെ അവളെ നോക്കി.

അവൾ അന്ന് പാറു അവളോട് പറഞ്ഞ കാര്യങ്ങൾ ഒക്കെ അവനോടുപറഞ്ഞു, ഇത് നല്ലൊരു അവസരം ആണ്, അവൾക്കിപ്പോൾ ഒരു നഷ്ടബോധം ഒക്കെ തോന്നി തുടങ്ങിയിട്ടുണ്ട്, അതും അവൾക് തുണ ആയിരുന്ന ഏതോ ഒരു ശക്തിയുടെ, ഒരു പ്രകാശത്തിന്റെ.

ഇതുവരെ നടന്ന കാര്യങ്ങളും നിനക്കു അവളോടുള്ള ആത്മാർത്ഥമായ ഇഷ്ടവും അവൾ അറിഞ്ഞാൽ അവൾ തീർച്ചയായും നിന്റെ അടുത്തേക്ക് തന്നെ വരും അപ്പു,,,,,,,,,, പക്ഷെ നിന്നോട് ചോദിക്കാതെ എങ്ങനെ ആണ് അതാ ഞാൻ ഇപ്പോ പറഞ്ഞത്, ഞാൻ ഏറ്റു, നീ ഒരു സമ്മതം മൂളിയാൽ മതി.

ആദി അവളെ നോക്കി പിന്നെ വിദൂരതയിലേക് നോക്കി നിർത്താതെ പൊട്ടിചിരിച്ചു കൊണ്ടിരുന്നു.

അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി ഇരുന്നു.

അപ്പു, എന്താ ഇത് സീരിയസ് ആയ ഒരു കാര്യംപറയുമ്പോൾ ആണോ നീ ഇങ്ങനെ ചിരിക്കുന്നത് ?

എന്റെ ദേവൂ, ഇതൊക്കെ കേട്ടാൽ എങ്ങനെ ആണ് ചിരിക്കാതിരിക്കുക.

അതെന്താ ?

ദേവൂ,,, ഒന്നാമത് അവൾക് ഒരു തലയും വാലും ഇല്ല, കൃത്യമായ ഒരു സ്വഭാവം പോലും ഇല്ല, ഇപ്പൊ പറയുന്നതല്ല നാളെ പറയുക, ഒരിക്കൽ ഫ്രണ്ട്സ് എന്ന് പറഞ്ഞു കൈ തന്നവളാ, പിറ്റേന്ന് എന്നെ കണ്ടൂടാത്ത അത്ര ദേഷ്യമായി, അതുവരെ എന്റെ അമ്മയോട് ഒരുപാട് സ്നേഹം കാണിച്ചിരുന്നവളാ, അന്ന് കുടുംബക്കാരെല്ലാരും കൂടെ നീലാദ്രിയിൽ പോയ സമയത്തു, എന്നോടും എന്റെ അമ്മയോടും പോലും പരിഹാസം ആയിരുന്നു,  അതാ പറഞ്ഞത് അവൾക് തലയ്ക്കു വെളിവില്ല, അവൾ പറയുന്നതോന്നും കാര്യമാക്കുക കൂടി ചെയ്യേണ്ട.

അപ്പു, ഇത്തവണ അങ്ങനെ അല്ല, അവൾക്ക് നല്ലപോലെ ഫീൽ ഉണ്ട്, ഈ നിശ്ചയം പോലും വേണ്ടിയിരുന്നില്ല എന്നല്ലേ അവൾ പറഞ്ഞത്, അവൾക് നഷ്ടപെടുന്ന ആ കരുതൽ,, അത് നിന്റെ തന്നെ അല്ലെ,, ഇപ്പോള്‍  അവളതു മനസിലാക്കിയ പിന്നെ അവൾ നിന്നെ തീർച്ചയായും ഇഷ്ടപെടും.

ദേവൂ ,,,,,,,,,,,,,DO you think, I am a fool???

അതെന്താ അപ്പു ഇങ്ങനെ ചോദിക്കുന്നത് ?

ദേവൂ, അവൾ ഒരുകാലത്തു എന്റെ പ്രാണൻ ആയിരുന്നു, എന്റെ ദൈവം തന്നെ ആയിരുന്നു, അത് അവൾ ഒരുനാൾ എന്നെ സ്നേഹിച്ചു തുടങ്ങും എന്ന് ഞാൻ എന്റെ മനസിൽ കരുതിയ കാലത്തു മാത്രം,, ഇന്ന് അവൾക് യോഗ്യനായ ഒരുവനെ കിട്ടി, അയാളെ അവൾ ഇഷ്ടപ്പെട്ടു, അവരുടെ എൻഗേജ്‌മെന്റ് കൂടെ കഴിഞ്ഞു.

അവളെ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല, കാരണ൦ എന്നെ സ്നേഹിക്കാൻ തക്ക ഒരു ഗുണവും അവൾ എന്നിൽ കണ്ടിട്ടില്ല, വിറകുപുരയിൽ അടിമപ്പണി എടുത്തു നടന്നവനെ എന്തിനു അവൾ പരിഗണിക്കണം.

പിന്നെ അന്ന് അവൾ എങ്ങനെയോ എന്റെ ഉള്ളിൽ കയറി പോയത് കൊണ്ട് അവളെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു, മനസ്സിൽ ഒരുപാട് കൊണ്ട് നടന്നു, അതെല്ലാം എന്റെ പൊട്ടത്തരം, നമ്മൾ പലപ്പോഴും ഒരുപാട് ആഗ്രഹിച്ചു കൂട്ടും, അത് കിട്ടാതെ ആകുമ്പോ സങ്കടപ്പെടുകയും ചെയ്യും, എനിക്കിപ്പോ അതാണ് സംഭവിച്ചത്, എനിക്ക് ആഗ്രഹിക്കാൻ അർഹത ഇല്ലാത്ത ഒന്നിനെ അനാവശ്യമായി ഞാൻ ആഗ്രഹിച്ചു, ഇഷ്ടപ്പെട്ടു, ഇതെല്ലം എനിക്ക് ഇപ്പോ തിരിച്ചറിവ് തന്നെ ആണ്.

അപ്പു,, നീ അപ്പൊ അവളെ സ്നേഹിക്കുന്നില്ല എന്നാണോ ?

അവൾ എന്നും പ്രിയപ്പെട്ടവൾ തന്നെ ആണ് അപ്പുവിന്, എങ്കിലും ഇന്നവള്‍ എനിക്ക് ആരുമല്ല, അവളുടെ  ഓർമ്മ കുറച്ചു കാലത്തേക്ക് ഉണ്ടാകും,  അതിനു എനിക്കൊന്നും ചെയ്യാൻ കഴിയില്ലലോ, കുറെ കഴിഞ്ഞ അതും പോകുമായിരിക്കും.

എന്നാലും അപ്പു ,,,,?

ഒരു എന്നാലും ഇല്ല ദേവൂ ,,,,,,,,,,,ഞാൻ ഇപ്പോ തിരിച്ചറിയുക ആണ് എല്ലാം, എന്റെ ജീവിതത്തിൽ ചെയ്തു തീർക്കേണ്ടതായ ഒരുപാട് കാര്യങ്ങൾ എനിക്കുണ്ട്, ഇനി എന്റെ ശ്രദ്ധ ഒക്കെ അതിനു വേണ്ടീ ആകണം.

ആയിക്കോട്ടെ അപ്പു പക്ഷെ അവളുടെ സ്നേഹം അത് നിനക്കു കിട്ടുന്നതിന് എന്താണ്  തടസം ?

എനിക്ക് വേണ്ട, അവൾ എന്നോട് നന്ദിയും കടപ്പാടും കാണിച്ചു ഉള്ള ഒരു സ്നേഹവും എനിക്ക് വേണ്ട, പിന്നെ എനിക്ക് ഒരു രണ്ടാമൻ ആകാനും താല്പര്യമില്ല, അവൾ മോഹിച്ചത് പ്രണയിച്ചത് ഒക്കെ ശിവയെ ആണ്, അല്ലാതെ എന്നെ അല്ല, ഇനി അവൾ എന്നെ സ്നേഹിച്ചാലും ശിവ ഒരു ഓർമയായി അവളുടെ ഉള്ളിൽ ഉണ്ടാകും, എനിക്ക് അത് വേണ്ട, എന്റെ പെണ്ണിന്റെ ഹൃദയത്തിൽ ആദ്യമായും അവസാനമായും ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് ഞാൻ തന്നെ ആകണം എന്നത് എന്റെ നിര്ബന്ധമാ, അത്ര എങ്കിലും എനിക്കു ആഗ്രഹിക്കാ൯ പാടില്ലെ ദേവൂ.

അപ്പോൾ നീ പാറുവിനെ പ്രേമിച്ചതല്ലേ, അവൾ അല്ലെ  നിന്റെ മനസിൽ, അപ്പോ നീ ഒരു വിവാഹമേ കഴിക്കില്ല എന്നാണോ ?

എന്നാണോ പൂർണമായും പാറു എന്റെ ഹൃദയത്തിൽ നിന്നും ഇല്ലാതെ ആകുന്നതു, അന്ന് ഒരുപക്ഷെ ഞാൻ വിവാഹം കഴിച്ചേക്കാം, അല്ലാതെ പാറുവിനെ മനസ്സിൽ വെച്ചുകൊണ്ടു ഞാൻ വേറെ ഒരാളെ വിവാഹം കഴിച്ചാൽ ആ പെൺകുട്ടിയോട് ചെയ്യുന്ന വഞ്ചന ആയിപ്പോകും, അതിനെനിക് ഒരിക്കലും സാധിക്കില്ല ദേവൂ.

എനിക്ക് നിന്നെ ഒട്ടും മനസിലാകുന്നില്ല അപ്പു, ഞാൻ വിചാരിച്ചതു ഇതറിയിമ്പോ നിനക്കു ഒരുപാട് സന്തോഷവും സമാധാനവും ഒക്കെ ആകും എന്നായിരുന്നു ?

ദേവൂ,,,,,, എന്ത് സന്തോഷം എന്നാ, എന്റെ സന്തോഷം ഒക്കെ എന്നെ പോയതാ പലപ്പോഴായി, എന്തായാലും ഒരു നിരാശകാമുകന്റെ റോൾ സ്വീകരിച്ചു സർവവും തകർന്നു സെന്റി അടിച്ചു നടക്കാൻ ഒന്നും ഈ ആദിശങ്കരനെ കിട്ടില്ല, ഇത് വേറെ ജന്മമാ, എന്നാലും ഉണ്ട്, സങ്കടം ഒക്കെ, അത് കുഴപ്പമില്ല, ഉള്ളിൽ കുറെ കൊണ്ടുനടന്നതെല്ലേ ഒരു കുറിഞ്ഞി പൂച്ചയെ പോലെ,,, സാരമില്ല എന്നാലും നീ നേരത്തെ പറഞ്ഞില്ലേ സന്തോഷത്തെ കുറിച്ച്, ഞാൻ ഇപ്പോ ഒരുപാട്സ ന്തോഷത്തിൽ തന്നെ ആണ്, കാരണം ഞാൻ ഒരുപാട് പവർഫുൾ ആണ്, സത്യം പറഞ്ഞാൽ ലോകത്തെ വരെ നശിപ്പിക്കാൻ ഉള്ള പവർ, അത് തന്നെ ആണ് എന്റെ കയ്യിൽ ഉള്ളത്, അവൻ ചിരിച്ചു കണ്ടു പറഞ്ഞു.

നീ എന്തൊക്കെയാ പറയുന്നത് അപ്പു , നിനക്കു വട്ടായോ ?

ഹ ഹ ഹ ,,,,,,,,,ദേവൂ എനിക്ക് വട്ടൊന്നും ഇല്ല, ഞാൻ ഒരു പ്രപഞ്ച സത്യം പറഞ്ഞതാ ,,,

എനിക്കൊന്നും മനസിലാകുന്നില്ലട്ടോ അപ്പു ?

ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ നല്ലപോലെ വളരണം,  നിനക്കു വളർച്ച എത്തിയിട്ടില്ല ദേവൂ, ആദ്യം വളരട്ടെ ?

പോടാ,,,,,,,,,,,, എനിക്ക് നല്ലപോലെ വളർച്ച ഒക്കെ ഉണ്ട്, അവള്‍ തലകുനിച്ചു ശരീരത്തിലെക് ഒന്നു നോക്കി ഒരു ചിരിയോടെ പറഞ്ഞു.

ആദി അത് കേട്ട് അവളെ നോക്കി.

എടി പൊട്ടികാളി വേറെ എവിടേലും വളർന്നിട്ടു കാര്യമില്ല, തലച്ചോറ് വളരണം.ഞാൻ അതാ ഉദ്ദേശിച്ചത്.

ഓ അതായിരുന്നുവോ നീ ഉദ്ദേശിച്ചത്, അപ്പൊ എന്റെ ഉദ്ദേശം മാറിപോയതാട്ടോ, നീ ക്ഷമിക്, ഒരല്പ൦ നാണത്തോടെ അവൾ തലകുനിച്ചു.

ഉവ്വ് ,,,നീ ഉദ്ദേശിച്ചത് ഒക്കെ എനിക്ക് നല്ലപോലെ മനസിലായി,,, ഇങ്ങനെ ഒക്കെ ബുദ്ധിപരമായ കാര്യങ്ങൾ പറയുമ്പോ തലയ്ക്കു കീഴേക്ക് ഉദ്ദേശിച്ചിട്ടു കാര്യമില്ല, തലക്കുള്ളിലുള്ള കാര്യങ്ങൾ ആണ് ഉദ്ദേശിക്കേണ്ടത്, ഇതൊക്കെ ആരോട് പറയാൻ ആണ്,,,,,

ശേ ഒന്ന് പോ അപ്പു,,,,,,,,,, ഇങ്ങനെ ഒക്കെ പറയെല്ലേ, എനിക്ക് കേട്ടിട്ട് നാണം ആകുന്നു.

ഹോ,, അവളുടെ ഒരു നാണം,,,,,,, ഒരു ഷോൾ പോലും ഇടാതെ ഉള്ളതൊക്കെ നാട്ടുകാരെ കാണിച്ചു നടക്കാൻ അവൾക്കൊരു നാണവും ഇല്ല, ഞാൻ വല്ലതും പറഞ്ഞാൽ മാത്രേ നാണം വരൂ,,,,,, ഇനി മേലാൽ ഇങ്ങനെ ഉള്ളത് ഒക്കെ ഇട്ടുകൊണ്ട് നടക്കരുത്, ഇത്തിരി ഒക്കെ പരിസരബോധം ഒക്കെ വേണം,,, ആദി ഒരല്പം ശുണ്ഠി പിടിച്ചു,

അതിനു ഇത് അത്രക്കും മോശമാണോ, നല്ലതല്ലേ,, നീ നോക്കിക്കേ, നല്ല ഭംഗി ഇല്ലേ ,,, എനിക്കിപ്പോ കൂടുതൽ ഭംഗി ഇല്ലേ ഈ ഡ്രെസ്സിൽ ,,, അവൾ അവനെ കളി ആയി ചൂട് പിടിപ്പിക്കാൻ നോക്കി.

ദേവൂ ,,,,,,,,,, നീ എന്റെ കയ്യീന്നു വാങ്ങിക്കും കേട്ടോ ,,

ആ എന്തുവേണമെങ്കിലും തന്നോ, ഞാൻ വാങ്ങിച്ചോളാ൦,, ദേവിക കുറച്ചു കൂടെ ആദിയുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു,,

എന്നിട്ടു അവന്റെ കൈകളിൽ പതുക്കെ കൈകൾ കൊണ്ട് അമർത്തി കൊണ്ടിരുന്നു.

അയ്യേ,,, നീ എന്താ ഈ കാണിക്കുന്നത് ? വല്ലോരും കണ്ട എന്താ വിചാരിക്കുക ?

ഓ എന്ത് വിചാരിക്കാൻ ആണ് ,,,

അപ്പു ,,,,,,,,,,,,

എന്താ ദേവൂ ………..?

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?

ചോദിച്ചോ ..

ഞാൻ തുറന്നു ചോദിച്ചോട്ടെ ?

ചോദിക്ക് പെണ്ണെ ..

എന്നാലും ചെറിയ ഒരു മടി പോലെ ..

നീ എന്റെ കൈയിൽ നിന്നും വാങ്ങിക്കും കേട്ടോ, ചോദിക്ക്.

അപ്പു,

എന്താ ദേവൂ

നീ നിന്റെ ജീവിതത്തിൽ ഇതുവരെ ഒരു പെണ്ണിനെ അറിഞ്ഞിട്ടില്ലേ ?

അവൻ മറുപടി ഇല്ലാതെ അവളെ ഒന്ന് നോക്കി.

അറിയണം എന്ന് തോന്നിയിട്ടില്ലേ, ഒരിക്കൽ പോലും ?

അവന്റെ മുഖത്ത് ഒരു കുഞ്ഞു ചിരി വിടർന്നു.

അവൾ അവന്റെ വിരലുകളിൽ കൈകൾ കൊണ്ട് മുറുക്കി കൊണ്ടിരുന്നു ?

ഇല്ല ദേവൂ ,,,,ഇതുവരെ ഇല്ല ,,,,,,,,