ചൊവ്വാഴ്ച രാവിലെ തന്നെ പോകേണ്ടിയിരുന്നതിനാല്‍ ശിവയും നല്ല തിരക്കുകളില്‍ ആയിരുന്നു, ഇനി മിക്കവാറും വിവാഹത്തിന് രണ്ടോ മൂന്നോ ആഴ്ച മുന്നേ മാത്രമേ നാട്ടിൽ എത്തുകയുള്ളൂ. അതുകൊണ്ടു തന്നെ നിശ്ചയം കഴിഞ്ഞുള്ള ഒരുമിച്ചുള്ള ഔട്ടിങ്നും ഷോപ്പിംഗിനുമൊന്നും ഇരുവർക്കും സമയവും കിട്ടിയില്ല.
വൈകിട്ട് ലോഡ്ജിൽ വന്നു ആദി ആദ്യമേ തന്നെ അമ്മയുടെ ഫോട്ടോ എടുത്തു വീണ്ടും സോറി ഒകെ പറഞ്ഞു, ഇന്നലെ മനസ് ആകെ ചത്തുപോയ അവസ്ഥയിൽ ആയിരുന്നു, അതാണ് ബോധമില്ലാതെ വഴക്കൊക്കെ ഉണ്ടാക്കിയത്, വരാതെ ഇരിക്കരുത് എന്നൊക്കെ പറഞ്ഞു അവൻ അമ്മയെ കൊഞ്ചിച്ചു മുത്തം ഒക്കെ കൊടുത്തു, മദ്യപിക്കില്ല അനുസരണക്കേടു ഒന്നും കാണിക്കില്ല എന്നുകൂടെ ഉറപ്പു കൊടുത്തു.
അതിനു ശേഷം അമ്മയുടെ ഫോട്ടോ മുത്തശ്ശിയുടെ ചേല മുത്തശ്ശന്റെ ചിതാഭസ്മം പിന്നെ നാഗമണി ഒക്കെ മേശയിൽ എടുത്തു വെച്ചു.
എന്നിട്ട് അവൻ അവന്റെ ബാഗുകൾ തുറന്നു അതിൽ പാറുവിന്റേതായി എന്തല്ലാം സാധനങ്ങൾ ഉണ്ടോ അതെല്ലാം എടുത്തു അവളുടെ ചെരുപ്പ് സ്ലൈഡ് എന്ന് വേണ്ട മുടിനാരു വരെ എല്ലാം ഒരു കവറിൽ ആക്കി. ഇപ്പോൾ അവന്റെ കയ്യിൽ പാറുവിന്റേതായ ഒന്നും തന്നെ ബാക്കി ഇല്ല.
ആശാനെ, സായി അപ്പൂപ്പാ, മുത്തശ്ശി, മൂത്തശ, ലക്ഷ്മി അമ്മെ.. അവൻ എല്ലാരേയും വിളിച്ചു.
” ഇത് നോക്കിക്കേ,, ഇതൊക്കെ പാറുവിന്റെ ആണ്, അവൾ എന്റെ ആകും എന്ന് വെറുതെ സ്വപ്നം കണ്ട അവസ്ഥയിൽ അവളോട് ഒരുപാട് പ്രേമ൦ മൂത്ത സമയത്തു എനിക്ക് എന്റെ തന്നെ സ്വബോധം നഷ്ടപ്പട്ടു പോയിരുന്നു, ഇതൊക്കെ ഞാൻ അവളായി കണ്ടതാ,,,,,, ഇനി അതിന്റെ ആവശ്യം ഇല്ല, കാരണം എനിക്ക് ഏറ്റവും വലുത് എന്റെ ലക്ഷമി അമ്മയ, അവളെ എനിക്ക് ഇഷ്ടമായിരുന്നു, ഇപ്പോളും ആണ്, വെറുപ്പൊന്നും ഇല്ല, എന്നുവെച്ചു അന്യന്റെ പെണ്ണിനെ ആഗ്രഹിക്കാൻ തക്ക മോശക്കാരന്‍ ഒന്നും അല്ല ഞാൻ, പിന്നെ ഹൃദയത്തിൽ ഒരുപാട് കൊണ്ട് നടന്നത് കൊണ്ട് വിഷമ൦ ഉണ്ട്, പെട്ടെന്ന് അങ്ങോട്ടു ആരും കയറി വരില്ല, അത് എനിക്ക് നല്ലപോലെ അറിയാം,, ഇനി ഇതൊന്നും എനിക്ക് വേണ്ട,,,,, എന്റെ പഴയ പ്രണയത്തിന്റെ ഓർമ്മ ഉണ്ടാക്കുന്നത് ഒന്നും എനിക്ക് വേണ്ട,,, ഞാൻ നാഗമണി സ്വന്തമായ കുടുംബത്തിലെ പേരറിയാത്ത മുത്തശ്ശിയുടെയും മുത്തശ്ശന്റെയും അവരുടെ മകളായ ലക്ഷ്മി അമ്മയുടെയും മകൻ ആണ്.
എനിക്ക് അവളെ കിട്ടിയില്ല, അത് വിധി, പക്ഷെ മാലിനി കൊച്ചമ്മ ഇന്നലെ പറഞ്ഞത് കേട്ടില്ലേ, ഇന്ന് ശ്യാം പറഞ്ഞത് കേട്ടില്ലേ,, അപ്പൊ ഞാൻ വിലകെട്ടവൻ ഒന്നും അല്ല,, എന്തായാലും പ്രേമിച്ച പെണ്ണ് പോയി എന്ന് വിചാരിച്ചു നിരാശകാമുക൯ ആയി ഇരിക്കാനൊന്നും ഈ ആദിയെ കിട്ടില്ല, കാരണ൦ ഞാൻ നിങ്ങടെ രക്തം ആണ്,,,,,,,,,, അതുകൊണ്ടേ,,, ഞാൻ ഇതൊക്കെ കളഞ്ഞു വരാം കേട്ടോ..
ഞാൻ പറഞ്ഞേലും എന്തേലും തെറ്റുണ്ടോ ആശാനേ ? ഇല്ലല്ലോ.
അതുകേട്ടു നാഗമണി നീലനിറത്തിൽ അവനു പ്രകാശം ചൊരിഞ്ഞു.
ആ,,,,,, പിന്നല്ല.,,,,,
എന്റെ ആശാൻ പറഞ്ഞ പിന്നെ അതിനപ്പുറത്തേക്ക് എന്താ ഉള്ളത്.
അവൻ എല്ലാം കൊണ്ട് റൂമൊക്കെ പൂട്ടി ഇറങ്ങി നേരെ ജീപ്പ് എടുത്തു അവിടെ നിന്നും പതിനഞ്ചു കിലോമീറ്റർ അകലെ ഉള്ള പാപനാശിനി പുഴക്കരികിൽ ചെന്നു.
അവൻ ഡ്രെസ് ഒക്കെ മാറി തോർത്ത് ധരിച്ചു.
എന്നിട്ടു പാറുവിന്റേതായ വസ്തുക്കൾ ഒക്കെ കയ്യിൽ എടുത്തു, എന്നിട്ടു പുഴയിലേക്ക് ഇറങ്ങി. ആ കവറിൽ നിന്നും അവളുടേതായ ഓരോരോ സാധനങ്ങൾ എല്ലാം എടുത്തു ഒഴുകുന്ന വെള്ളത്തിലേക്കു ഇട്ടു. അവയെല്ലാം ആ വെള്ളത്തിൽ സാവധാനം ഒഴുകി അകന്നു. അതുകണ്ടു ഒരിറ്റു കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും പൊടിഞ്ഞു നേടുവാൻ സാധിക്കാതെ പോയ സ്വപ്നത്തിന്റെ ബാക്കിപത്രം പോലെ ഒരിറ്റു കണ്ണുനീർ. ആ പോക്ക് കണ്ടു, ജലത്തിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തിലേക് നോക്കി, എന്നിട്ടു പരിഹാസത്തോടെ ഒന്ന് ചിരിച്ചു
സ്വപ്നങ്ങളിൽ പകല്കിനാവുകളിൽ നടക്കാൻ പോകാത്തതൊക്കെ ആലോചിച്ചു സങ്കൽപ്പിച്ചു കൂട്ടിയ മോഹങ്ങളേ ഒക്കെ തന്റെതാണെന്ന് പാഴ്കിനാവ് കണ്ട തന്റെ ബുദ്ധിമോശം ആകുന്ന പ്രതിബിംബത്തെ.
അവൻ കൈകൾ കൊണ്ട് വെള്ള൦ ചലിപ്പിച്ചു കൊണ്ടിരുന്നു.
അവൻ കണ്ണുകൾ അടച്ചു, അപ്പോളും കണ്ണിൽ നിന്നും കണ്ണീർ അടർന്നു വീണു ആ പാപനാശിനി പുഴയിലേക്ക്.
അവൻ ആ വെള്ളത്തിൽ മുങ്ങി. വെള്ളത്തിന് അടിത്തട്ടിലേക്ക് നീങ്ങി ശ്വാസം പിടിച്ചു കൊണ്ട് ഒരു മിനിറ്റിനു ശേഷം മറ്റൊരു ഭാഗത്തു അവൻ പൊങ്ങി വന്നു.
വീണ്ടും മുങ്ങി വീണ്ടും നിവർന്നു, പലവട്ടം, പലവട്ടം അത് ചെയ്തു.
ഒടുവിൽ ഒരു തവണ കൂടെ മുങ്ങി നിവർന്നു, അവൻ നേരെ നിന്ന് മുന്നിലേക്ക് ചാഞ്ഞു കിടക്കുന്നു മുടി, അവൻ തലകുനിച്ചു വേഗം ശക്തിയിൽ തലയുയർത്തി കുടഞ്ഞു. ഈറനായ മുന്നിലേക് വീണ മുടി എല്ലാം ജലം തെറിപ്പിച്ചു പിന്നിലേക്കു വീണു. അവന്റെ കരുത്തുറ്റ പേശികൾ നിറഞ്ഞ നെഞ്ചിലൂടെ കൈകളിലൂടെ ഒക്കെ ജലം കിനിഞ്ഞിറങ്ങി അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.
അവൻ കടവിലേക് കയറി വസ്ത്രം മാറി തിരികെ ലോഡ്ജിലേക്ക് പുറപ്പെട്ടു.
<<<<<O>>>>>
ചൊവ്വാഴ്ച
രാവിലെ അഞ്ചേ കാലിനായിരുന്നു ഫ്‌ളൈറ്റ്. ശിവ എയർപോർട്ടിലേക്ക് പുറപ്പെട്ടിരുന്നു, പാർവതിക്ക് കോളേജിൽ പ്രോജക്ട് വൈവ ഒക്കെ ഉള്ളതുകൊണ്ട് അവൾ കോളേജിലേക്കും പോയി.
വൈവ ഒകെ അറ്റെൻഡ് ചെയ്തു പാറുവും ദേവികയും അവിടെ ഗ്രൗണ്ടിൽ ഒകെ നടക്കുക ആയിരുന്നു.
എന്താ പാറു ആകെ ഒരു വിഷമം പോലെ നിനക്കു ? ശിവ പോയതുകൊണ്ടാണോ,, ഇനി ഇപ്പോ കുറച്ചു മാസത്തെ കാത്തിരിപ്പല്ലേ ഉള്ളു, അത് പെട്ടന്നു അങ്ങ് പോകില്ലേ, പിന്നെ വന്നു നിന്നെ കെട്ടുകയും ഇല്ലേ ?
ഉള്ളില് എന്തോ ഒരു വിഷമം, എന്താന്ന് അറിയില്ല ദേവൂ,
അതൊക്കെ ശരി ആകും പാറു. അതൊക്കെ പോട്ടെ ഒരുപാട് സമ്മാനം ഒക്കെ കിട്ടിയോ ?
ഹാ,,, കുറെ കിട്ടിയിരുന്നു
പിന്നെ നിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന അപ്പു വന്നിരുന്നില്ലേ, അപ്പു എന്താ തന്നത് ?
അപ്പു വന്നിരുന്നു ദേവൂ, അപ്പു തന്ന സമ്മാനം ആണ് എനിക്ക് ഏറെ ഇഷ്ടമായത്, അർദ്ധനാരീശ്വരവിഗ്രഹം ആയിരുന്നു. ഞാൻ അത് എന്റെ ടേബിളിൽ വെച്ചിട്ടുണ്ട്.
ആഹാ,, അതുകൊള്ളാമല്ലോ ശിവ പാർവതി സ്വരൂപ൦ അല്ലെ, നീയും ശിവയും,, അത് തന്നെ അവൻ തന്നുവല്ലേ, അത് നന്നായി.
ഹമ്… ഇന്നലെ അപ്പു എന്നോട് മിണ്ടി, അന്നത്തെ സംഭവത്തിന് ശേഷം ആദ്യമായി.
ആണോ,, ആൾ ഒരു പാവം ആണെന്ന് തോന്നുന്നു. അല്ലെ പാറു.
അപ്പു പാവം ആണ്, ഇന്നെല ശിവ സ്റ്റേജിൽ വെച്ച് അപ്പുനെ വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിച്ചു.
അപ്പുനെ കൊട്ടാരത്തിൽ ജോലി കൊടുക്കാം എന്നൊക്കെ പറഞ്ഞു ?
ആണോ എന്നിട്ടു അപ്പു എന്ത് പറഞ്ഞു ?
അപ്പു പറഞ്ഞ മറുപടിയിൽ ശിവക്കു പിന്നെ മറുപടി ഒന്നും പറയാൻ പറ്റിയില്ല, അപ്പു പറഞ്ഞു ഫ്രീ ടൈ൦ കിട്ടുമ്പോ കോഫി ഷോപ് തുടങ്ങുന്നുണ്ട് അപ്പൊ കൊട്ടാരത്തിലുള്ളവരെ കൂടെ വന്നാൽ, ജോലിക്കാരെ കൊണ്ട് കാപ്പി ഉണ്ടാക്കിച്ചു തരാം,, കൂടെ വളര്‍ത്തുന്ന മൃഗങ്ങളെ കൂടി കൊണ്ടുവന്നോളാനും പറഞ്ഞു………..
,,,,ഹി ഹി ,,,,,,,,,,,,ദേവിക ചിരി തുടങ്ങി, അതുനന്നായി നല്ല മറുപടി തന്നെ.
നീ പറഞ്ഞിടത്തോളം അപ്പു ആള് നല്ല കട് ആന്ഡ് റൈറ്റ് മറുപടി കൊടുക്കുന്നവനാ, വെറുതെ അപ്പുനെ മുഷിപ്പിക്കാൻ നിക്കണ്ട എന്ന് പറഞ്ഞേക്ക് ശിവയോട്, അവൻ ഒന്ന് തുനിഞ്ഞിറങ്ങിയ ശിവ,,, താങ്ങൂല്ല, അത് ബുദ്ധിയില്‍ ആയാലും ശക്തിയില്‍ ആയാലും,,, ശിവയെ താങ്ങാൻ കൊട്ടാരത്തിൽ നിന്ന് അംഗരക്ഷകൻമാർ വരേണ്ടി വരും…
പാറു ഒന്നും മിണ്ടിയില്ല ,
എന്താ പാറു ഒന്നും മിണ്ടാത്തെ ? ഞാന്‍ പറഞ്ഞത് സത്യമല്ലേ ?
അതേ എന്ന അര്‍ഥത്തില്‍, പാറു തല കുലുക്കി.
അതുകണ്ടു ഉള്ളില്‍ ദേവൂ ചിരിക്കുക ആയിരുന്നു.
എന്നാലും,, എന്താ പാറുവിനു ഇത്രയും ഒരു സങ്കടം പോലെ ?
ദേവൂ,,,,,,,,, എനിക്കറിയില്ല,, നിശ്ചയം വരെ ഞാൻ ഒരുപാട് ഹാപ്പി ആയിരുന്നു, പക്ഷെ അതൊക്കെ കഴിഞ്ഞു വീട്ടിൽ എത്തി തിരക്കുകൾ ഒക്കെ കഴിഞ്ഞു പിന്നെ ഞാനും അമ്മയും കൂടെ കുടുംബ ക്ഷേത്രത്തിൽ പോയിരുന്നു, ഞങ്ങടെ തറവാട്ട് അമ്പലം ഉണ്ടല്ലോ, അവിടെ പ്രാർത്ഥിച്ചിട്ടല്ലേ ഞാൻ ജനിച്ചത്, അവിടെ പോയി തൊഴുതു ദീപാരാധന ഒക്കെ കഴിഞ്ഞ വീട്ടിൽ വന്നത്, അതിനു ശേഷം എന്തോ എന്നെ വല്ലാതെ അലട്ടുന്ന പോലെ, ഉള്ളിൽ എനിക്ക് അറിയാൻ പറ്റണില്ല,ആകെ ഒരു സങ്കട൦, ഒരു ടെൻഷൻ പോലെ, എന്ന എന്ത് കാരണ൦ കൊണ്ട് ആണ് എന്നും അറിയില്ല.
ഉറക്കത്തിൽ ഞാൻ എന്റെ അച്ചച്ചനെയും അച്ചമ്മയെയും ഒക്കെ സ്വപ്നത്തിൽ കണ്ടു, എല്ലാരും വന്നു എന്റെ നെറുകയിൽ ഉമ്മ ഒക്കെ തന്നു ,, കൂടെ എന്റെ മനസ്സിനെ നോവിക്കുന്ന പോലെ ഒരു വീണാ നാദവും ഞാന്‍ കേട്ടു,
ഇടയ്ക്കു ഞാൻ രാത്രി എഴുനേൽക്കുകയും ചെയ്തു, ഒരു എത്തും പിടിയും കിട്ടുന്നില്ല ദേവൂ, എന്തോ ഈ നിശ്ചയം ഇപ്പോ വേണ്ടീരുന്നില്ല എന്നൊരു തോന്നൽ,
ഇതൊക്കെ കേട്ട് ദേവിക ആകെ ആശ്ചര്യപെട്ട് നിൽക്കുക ആണ്.
എന്താ ദേവൂ ഈ പറയുന്നത്, ഇപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനെയാ ?
എനിക്ക് അറിഞ്ഞൂടാ ദേവൂ,
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,
ദേവൂന് അറിയുവോ, എന്റെ കൂടെ ആരോ ഉണ്ട് എന്നൊരു തോന്നൽ പലപ്പോഴും ഉണ്ടാകാറുണ്ട്, അതൊരു ധൈര്യവും ആയിരുന്നു, ചിലപ്പോ ഉറക്കത്തിൽ പേടി വരുമ്പോ എനിക്ക് കൂട്ടായി ഒരു പ്രകാശം, ഞാൻ നിന്റെ കൂടെ വീട്ടിൽ വന്നില്ലേ അന്ന് സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടന്നപ്പോ എന്റെ കൂടെ എനിക്ക് താങ്ങായി ഉണ്ടായിരുന്ന പ്രകാശം ഇല്ലേ,,, ഇപ്പോ കൂട്ടായ പ്രകാശം ഇല്ലാതെ ആയ പോലെ, എനിക്കു ആരെയോ നഷ്‌ടമായ പോലെ ദേവൂ,,,,,, വല്ലാത്ത ഒരു മിസ്സിംഗ് ആണ്, ഒരുപാട് സങ്കടമാ തോന്നുന്നത്,,,,, ഒന്നും മനസിലാകുന്നില്ല,,, ഞാന്‍ അറിയാത്ത ആരെയോ എനിക് നഷ്ടമായ പോലെ, ഈ നിശ്ചയം കഴിഞ്ഞപ്പോൾ ആണ് എനിക്ക് വല്ലാത്ത ഒരു മനോവേദന തോന്നുന്നത്.
ദേവിക പാർവതിയെ നോക്കി.
അവൾ ആത്മാർത്ഥമായി ആണ് പറയുന്നത് എന്ന് മനസിലായി.
പക്ഷെ, ഈ തോന്നൽ ഒക്കെ നേരത്തെ തോന്നിയിരുനെങ്കിൽ എത്ര നന്നാകുമായിരുന്നു, അപ്പു അവന്റെ മനസിൽ നിന്നുപോലും പാറുവിനെ പറിച്ചു മാറ്റികഴിഞ്ഞു, ഇന്നലെ വിളിച്ചപ്പോൾ അതുകൂടി അവൻ പറഞ്ഞതുമാണ്, ഇനി ഒരിക്കലും പാറു എന്ന ഓര്‍മ്മ അവനു വേണ്ട, അവളുടെതയ സാധനങ്ങൾ വരെ പാപനാശിനിയിൽ ഒഴുക്കി അവൻ പാറുവിനെ ജീവിതത്തിൽ നിന്നും വരെ മാറ്റിക്കഴിഞ്ഞു, അവനൊന്നു തീരുമാനിച്ചാൽ അത് തീരുമാനിച്ചത് തന്നെ ആണ്, അവനല്ലേ പറഞ്ഞത് അവനു വലുത് ഏഴു വർഷമായി കാണുന്ന പാറുവല്ല, അവന്റെ ജീവനായ അവന്റെ ലക്ഷ്മി അമ്മയെ ആണ് എന്ന്,,
പാറു… നീ വിഷമിക്കണ്ട,, നിനക്കു വിധിച്ച ആളെ കിട്ടിയില്ലേ, നിനക്കു ശിവനാഡി പറഞ്ഞ പോലെ ശിവനാമ൦ പേരിൽ ഉള്ള രാജകുമാരനെ നിനക്കു കിട്ടിയില്ലേ, നീ അത് മാത്രം നോക്കിയാൽ മതി, ശിവ നല്ലവൻ ആണ്, അവനൊരിക്കലും നിന്നെ കൈവിടില്ല, ചേർത്ത് പിടിച്ചു നിർത്തും, അവൻ നിനക്കു ഏറ്റവും ഉന്നതമായ പ്രണയം തരും ,,,,,,,,,,,,,,,,,അത്ര മാത്രം നീ ഓർത്താൽ മതി, നീ കണ്ട സ്വപ്നം ഒകെ വെറും സ്വപ്നം ആണ്, അതിനു രൂപം ഇല്ല, അതൊക്കെ അരൂപങ്ങളാ, അതിനു വലിയ പ്രധാന്യം കൊടുക്കണ്ട.
എന്താന്നറിഞ്ഞൂടാ ദേവൂ ,,,ഇന്നലെ ആ ചടങ്ങുകൾ തുടങ്ങുന്നത് മുതൽ തീരുന്നതു വരെ തോരാത്ത മഴ ആയിരുന്നു, കൂടെ ഇടിമിന്നലും ഇടിവെട്ടും, ഒരിക്കൽ ശിവയുടെ ഒപ്പം കാറിൽ പോയപ്പോളും ഇങ്ങനെ തന്നെ ആയിരുന്നു, എന്തോ ആകെ ഉള്ളിൽ ഒരു ഭയം ആണ്.
അയ്യേ ,,,ഇതെന്തൊരു കുട്ടി ആണ്, ഇടിവെട്ട് മഴപെയ്യുന്നതു പ്രകൃതി അനുഗ്രഹിക്കുന്നതാ പാറു, നിങ്ങളുടെ ഈ കൂടിച്ചേരൽ പ്രകൃതി കാത്തിരുന്നതാ എന്ന് കരുതിയാൽ മതി ..
പാറുവിനു മറുപടി ഉണ്ടായിരുന്നില്ല.
അവൾ തൂവാല കണ്ടു കണ്ണുകൾ ഒക്കെ തുടച്ചു അതിനു ശേഷം ഇരുവരും കൂടെ ക്‌ളാസ്സ്‌റൂമിലേക് പോയി. .
<<<<O>>>>>