അപരാജിതൻ 13 [Harshan] 9620

ഇതൊക്കെ കേട്ട് ശ്യാം താടിക്ക് കൈ കൊടുത്തു.

ഭയങ്കര,,, എന്നിട്ടു ഒന്നിനെ പോലും തിരിച്ചു പ്രേമിച്ചില്ലലോ ?

ആ……… ഇപ്പൊ ഓർക്കുമ്പോ നഷ്ടബോധം തോന്നാതെ ഇല്ല,,

അല്ല,, അപ്പൊ പിന്നെ ആദിക്ക് ഒരു പെണ്ണിനോടും പ്രണയം തോന്നിയിട്ടില്ല എന്നാണോ ?

പ്രണയം ആണോ എന്നറിയില്ല,, , പക്ഷെ ഒരുപക്ഷേ ഒരു ആകർഷണം ആയിരിക്കാം ,,

ആരാ ആ പെൺകുട്ടി, ഇപ്പോ എവിടെ ഉണ്ട് ?

ആദി ഒന്ന് ചിരിച്ചു, നിന്റെ അനിയത്തിയാണ് എന്ന് പറയാൻ സാധിക്കില്ലലോ.

ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു, ഇപ്പോ മറ്റൊരാളുടെ ആയി ആദി ഒരു കള്ളം പറഞ്ഞു.

ഹോ ,,,,,,, …………….ശെടാ അത് കഷ്ട്ടം ആയി പോയി

അപ്പോളേക്കും ചായ കുടി ഒക്കെ കഴിഞ്ഞിരുന്നു.

ശ്യാം ആദിയെ തന്നെ നോക്കുക ആയിരുന്നു,

എന്താ ശ്യാമേ ഇങ്ങനെ നോക്കുന്നത്.?

ആദി നീ തന്നെ ആണോ അന്നത്തെ അപ്പു, ഇപ്പോളും വിശ്വസിക്കാനേ സാധിക്കുന്നില്ല.

അതെന്താ ?

എന്റെ ഓർമ്മയിൽ വിറകുപുരയിൽ കിടന്നു പണി എടുത്തിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു, സത്യത്തിൽ മാടിനെ പോലെ പണി എടുത്തിരുന്നവൻ, രാത്രി എന്നില്ല പകലെന്നില്ല, ഒരു പരാതിയും ഇല്ല, അവനു അവന്റെ ലൂക്സ്‌ലോ വേഷത്തിലോ പോലും ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ല, കൊല്ലത്തിൽ ഒരിക്ക മുടി വെട്ടിയാൽ ആയി, താടിയും ഒക്കെ വളർന്നു ഒരു ഭ്രാന്തനെ പോലെ, സത്യത്തിൽ കാശിയിൽ പോയ സമയത്തു ഈ അഘോരികളെ ഒക്കെ കണ്ടിട്ടുണ്ട്, അപ്പുവും അതുപോലെ ഒരു അവസ്ഥയിൽ ആയിരുന്നു, ചീത്ത പറഞ്ഞാലും, തല്ലിയാലും ഒരു പരാതിയും ഇല്ല, പരിഭവവും,,,, ആ അപ്പുവിനു പിന്നീട് വന്ന ഒരോരോ മാറ്റങ്ങൾ,, അവൻ ആരെന്നോ അവന്റെ വില എന്തെന്നോ അറിഞ്ഞിരുന്നില്ല,, പക്ഷെ പിന്നീട് ഈ രണ്ടു വർഷങ്ങൾ കൊണ്ട് ആദിക്ക് വന്ന മാറ്റങ്ങൾ, ഇപ്പൊ എന്റെ മുന്നിൽ ഇരിക്കുന്ന ഈ ആദിശങ്കരൻ എന്ന ഹീറോ,,,,,,,,,,,, ശ്യാം നിർത്തി.

ആദി അവനെ നോക്കി ഇരുന്നു.

അതെ,,, ആദി മറ്റുള്ളവരുടെ സങ്കല്പങ്ങൾ അപ്പുറത്തുള്ള ആൾ തന്നെ ആണ്, അത് മനസിലായതും അനുഭവങ്ങളിലൂടെ ആണ്, വെറും ഒരു ജോലിക്കാരനിൽ നിന്നും അറിവും തന്ത്രവും ഒക്കെ അറിയുന്ന ഒരു കച്ചവടക്കാരൻ, പിന്നെ ബലവും ശക്തിയും ഉള്ള ഒരു ചങ്കൂറ്റമുള്ള ആണൊരുത്തൻ,,

ശ്യാം ഹൃദയത്തിൽ നിന്നും ആദിയെ നല്ലവാക്കുകൾ പറഞ്ഞു പുകഴ്ത്തി, അവൻ അത് പറയുമ്പോൾ അവന്റെ മുഖത്തു പ്രകടമായ ഒരു തിളക്കവും ആദിക് അനുഭവപെടുന്നുണ്ടായിരുന്നു.

ആദി,, കുറെ പേരെ ഞാന്‍ കണ്ടിട്ടുണ്ട് പക്ഷെ ഒരു പവർഫുൾ, കംപ്ലീറ്റ്, മിസ്റ്റർ പെർഫെക്ട് എന്ന് പറയാൻ തരത്തിൽ ഞാൻ ഒരാളെയേ കണ്ടിട്ടുള്ളു,,

ആരെ ? ആദി ചോദിച്ചു.

ദാ എന്റെ മുന്നില്‍ ഇരുന്നു ചായ കുടിക്കുന്ന ഈ ആദിശങ്കരനേ ,,,,,,,,,,,,

ആദി ഒന്നും മിണ്ടാതെ കുറച്ചു നേരം ചിരിച്ചു, എന്നിട്ട് ചോദിച്ചു.

ഇത് എന്താ പറ്റിയത് ? എങ്ങോട്ടാ ഈ പറഞ്ഞു പോകുന്നത് ? ഞാൻ ഇതൊന്നും അല്ല, ഇതൊന്നും എനിക്ക് അർഹിക്കുന്നതൊന്നുമല്ല, പിന്നെ ശ്യാം പറഞ്ഞില്ലേ  കംപ്ലീറ്റ്, മിസ്റ്റർ പെർഫെക്ട്,,അങ്ങനെ ഒരാളെ ഞാൻ കണ്ടു, ആ ആൾ തന്നെ എന്റെ അഭിപ്രായത്തിൽ ദി ബെസ്റ്റ്, അത് വേറെ ആരുമല്ല, ശ്യാമിന്റെ അളിയൻ ശിവരഞ്ജൻ സർ ആണ്,,,,,,,,

അതുകേട്ടു ശ്യാം ന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അവൻ ആദിയെ ഒന്നു നോക്കി.

ആദിക്ക് ഒരു ഫോൺ വന്നു, വിശ്വനാഥ൯ സെർ ആയിരുന്നു, ഒന്ന് അവിടം വരെ ചെല്ലുവാ൯ പറഞ്ഞു.

ശ്യാമേ,,, എനിക്ക് അർജന്റ് ആയി വിശ്വൻ സാറിനെ കാണാനുണ്ട്, ഞാൻ എന്ന പൊക്കോട്ടെ

എന്നു പറഞ്ഞു ആദി എഴുനേറ്റു, ശ്യാമും എഴുന്നേറ്റു.

അവ൪ പുറത്തേക്ക് ഇറങ്ങി.

ആദി …………ശ്യാം വിളിച്ചു.

എന്നിട്ട് ആദിയുടെ മുന്നിലേക്ക് ചെന്നു,

എന്റെ കണ്ണിൽ ,,,യു ആർ മിസ്റ്റർ പെർഫെക്ട്  ആൻഡ് യു ആർ ദി ബെസ്റ്റ്……………

അവിടെ,,,  എന്റെ അളിയൻ ആകാൻ പോകുന്ന ശിവ ഒരുപാട് ഒരുപാട് താഴെ ആണ്.

ആദി ഒന്നും മനസിലാകാതെ ശ്യാമിനെ നോക്കി.

ശ്യാം ഒന്ന് ചിരിച്ചു

ആദിയുടെ കണ്ണുകളിൽ നോക്കി ആദിയുടെ ഇരുതോളുകളിലും കൈപ്പത്തി അമര്ത്തി പറഞ്ഞു.

You are my hero ………my superhero.

ആദി പൊട്ടിച്ചിരിച്ചു,

ശ്യാമിന് മുന്നിൽ കൈകൾ കൂപ്പി.

I am only a big zero.

അവൻ മറുപടി പോലും കേൾക്കാതെ വേഗം അവിടെ നിന്നും നടന്നു

ശ്യാം കുറച്ചു നേരെ മുന്നോട്ടു പോകുന്ന ആദിയെ നോക്കി നിന്നു.

<<<<<<O>>>>>>