അപരാജിതൻ 13 [Harshan] 9613

“എന്താ ഈ പറയുന്നത്, അത്രയും തിരകല്ലേ അവിടെ, എത്ര പേരായിരുന്നു എല്ലാവരെയും പരിഗണിക്കണ്ടേ, അതൊന്നും കുഴപ്പമില്ല, കൊച്ചമ്മയുടെ വീട്ടുകാരെ ഒക്കെ കണ്ടിരുന്നു, ആരും മൈൻഡൊന്നും ചെയ്തില്ല, ഇന്ദുകുഞ്ഞും അമ്മയും മാത്രേ മിണ്ടുക എങ്കിലും ചെയ്തത്.. കൊച്ചമ്മയുടെ അമ്മക്ക് എന്നോട് ഇപ്പോളും വെല്യ ദേഷ്യമാണല്ലോ.”

സോറി അപ്പു,, അതൊന്നും കാര്യമാക്കണ്ട, ആയി അങ്ങനെ ആണ്.

ഓ,,, ഞാൻ എന്ത് കാര്യമാക്കന,, അവരെനിക് ഒരു സ്ഥാനം കല്പിച്ചു തന്നിട്ടുണ്ടല്ലോ ചണ്ഡാളൻ അതുകൊണ്ടായിരിക്കും,, സാരമില്ല, അവരോടു പറഞ്ഞേക്ക് ചണ്ഡാളനും മനുഷ്യൻ ആണ് എന്ന്, ചോരക്കു ചുവപ്പു നിറം തന്നെ ആണ് എന്ന്,,, ശ്വസിക്കുന്നത് ഒരേ വായു ആണ് എന്ന്, ചത്തുപോയ ആറടി മണ്ണേ ഉണ്ടാവു എന്ന്..

ഇങ്ങനെ ഒക്കെ പറയല്ലേ അപ്പു,, എനിക്ക് വിഷമം ആകും..

അയ്യോ എന്ന പറയുന്നില്ല, ഇന്ന് കൊച്ചമ്മ വിഷമിക്കാൻ പാടില്ല, മഹാഭാഗ്യം വന്ന ദിവസം ആണ്, രാജകുമാരനെ മരുമകൻ ആയി കിട്ടിയ ദിവസം,, ഇന്ന് കൊച്ചമ്മ സങ്കടപെടരൂത്, സന്തോഷിച്ചാൽ മതി കേട്ടോ.

ഹമ്,,, മാലിനി ഒന്ന് മൂളി.

എങ്ങനെ ഉണ്ടായിരുന്നു അപ്പു ഫങ്ഷൻ ഒക്കെ ?

പറയാനുണ്ടോ…. ഗംഭീരമായിരുന്നു.

നിങ്ങളുടെ കുടുംബത്തിന്റെ അന്തസ് നല്ലപോലെ കാണിച്ചു, അതെന്തായാലും വേണമല്ലോ, ഇളയിടം കൊട്ടാരവുമായി ഒക്കെ ഒരു ബന്ധം ഉണ്ടാകുമ്പോ,, അത് തീർച്ചയായും വേണം കൊച്ചമ്മേ.

ഇനി ശ്രിയമോൾടെ ഒക്കെ കല്യാണം കഴിഞ്ഞ രാജകുമാരനെ മരുമകൻ ആയി കിട്ടിയത് കൊണ്ട് ഈ അപ്പുനെ ഒക്കെ മൈന്‍റ് ചെയ്യുവോ ? അവൻ കളിയായി ചോദിച്ചു.

എന്താ അപ്പു ഇങ്ങനെ ഒക്കെ പറയുന്നത് ?

ഞാൻ തമാശ പറഞ്ഞതന്നെ,,, എന്തായാലും കൊള്ളാമായിരുന്നു, രണ്ടുപേരും നല്ല മാച്ചിങ് ആണ്, ഒരാൾ രാജകുമാര൯ ഒരാൾ രാജകുമാരി, ഇതിനെ ഒകെ ആണ് മഹാഭാഗ്യം എന്ന് പറയുന്നത്, അത് നിങ്ങൾക്ക് ആവോളം ഉണ്ട്.

ഓ ഇത് അത്ര മഹാഭാഗ്യം ആയി ഒന്നും എനിക്ക് തോന്നുന്നില്ല ? മാലിനി പരിഭവിച്ചു.

ആ,,,,,,,,, ഇനി അങ്ങനെ പറ,,,, നിങ്ങള് പണക്കാർക്ക് ഒക്കെ ഇതുതന്നെയ പ്രശനം എന്തുകിട്ടിയാലും തൃപ്തി ആകില്ല, നല്ലൊരു റോയൽ മരുമകനെ കിട്ടിയിട്ട്, അതും വളരെ സ്‌പെഷ്യൽ ആയ പയ്യൻ, എന്നിട്ടു പറയുന്ന കേട്ടില്ലേ, ഈശ്വരന് നിരക്കാത്തതൊന്നും പറയല്ലേട്ടോ ഇങ്ങനെ,,, കിട്ടിയതിനു ഈശ്വരനോട് നന്ദി പറഞ്ഞു സ്വീകരിക്കാൻ നോക്ക്,,,,,,,,,,,,,,

അപ്പു,,, നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇത് ഒരു മഹാഭാഗ്യമായി ഒന്നും തോന്നുന്നില്ല.

കൊച്ചമ്മേ ……………ഇനി പിന്നെ ആര് വരുമെന്ന ?  അമൂല്യമായ നിധിയാ ശിവയുടെ രൂപത്തിൽ നിങ്ങൾക്കൊക്കെ കിട്ടിയതു, അതൊന്നും മറന്നു സംസാരിക്കല്ലെ..  അതും ഇളയിടം കൊട്ടാരത്തിലെ പ്രിൻസ് ആണ്, കോടികളുടെ ആസ്തി, സുന്ദരൻ, സുമുഖൻ, എല്ലാ ഗുണങ്ങളും ചേർന്നവൻ.

അപ്പു,,,,,,,,,,,,,,,,

എന്താ കൊച്ചമ്മേ ?

എന്റെ അപ്പുന്റെ അത്രയും അമൂല്യമായ നിധി ആകുമോ ശിവ ………………??

കൊച്ചമ്മ,,, എന്ത ഈ പറയുന്നത്, ഒന്നും മനസിലാകുന്നില്ലല്ലോ,,,, ഞാൻ എവിടെ,,, ഞാൻ എങ്ങനെ നിധി ആകുന്നതു, നമ്മള് പൊട്ടകിണറിലെ വക്കു ചുളുങ്ങിയ തകരബക്കറ്റ്,, എന്നെ കളിയാക്കുക ആണല്ലേ,,? വേണ്ട വേണ്ട അവ൯ പൊട്ടിച്ചിരിച്ചു.

ഞാൻ നിന്നെ കളിയാക്കിയത് ഒന്നും അല്ല, നീ പറഞ്ഞ പോലെ മഹാഭാഗ്യം ആകുമായിരുന്നു എനിക്ക് എന്റെ മകൾ ആ സ്റ്റേജിൽ എന്റെ അപ്പുവിന്റെ ഒപ്പം ആണ് നിന്നിരുന്നത് എങ്കിൽ…..

മാലിനി പറഞ്ഞ ആ വാക്കുകൾ അവനു നടുക്കമാണ് ഉണ്ടാക്കിയത്, ആദിക്ക് ആകെ കൈകാലുകൾ വിറ തുടങ്ങി.

എന്താ കൊച്ചമ്മേ ഈ പറയുന്നത്, കൊച്ചമ്മക് സന്തോഷം മൂത്തു വട്ടുപിടിച്ച ?

എനിക്ക് ഒരു വട്ടുമില്ല അപ്പു,,, നീ എന്താ വിചാരിച്ചതു,,, ഒരുപാട്,,  ഒരുപാട് ഞാൻ മോഹിച്ചിരുന്നൂടാ,, എന്റെ പൊന്നുവിന് നീ വരനായിരുന്നു എങ്കിൽ എന്ന്…

നടുക്കത്തോടൊപ്പം വീണ്ടും നടുക്കം അവന്റെ കണ്ണുകൾ അതുകേട്ടു നിറഞ്ഞു തുളുമ്പി

നീ ഒരുപക്ഷെ അവളെ അങ്ങനെ കണ്ടുകാണില്ലായിരിക്കും, പക്ഷെ ഞാൻ അങ്ങനെ മോഹിക്കുന്നതിൽ എന്താ തെറ്റ്, നീ ആണ് അവൾക് തുണ എങ്കിൽ പിന്നൊരു കാലവും അവൾക് സങ്കടപെടേണ്ടി വരില്ല, അവൾക് ഒരു ദുരിതവും ഉണ്ടാകുകയും ഇല്ല, മഹാദേവൻ എന്നപോലെ നീ എന്റെ പാർവതിക്ക് സംരക്ഷണം ആകുമായിരുന്നു, നിന്റെ കരുതലും സ്നേഹവും  ഒക്കെ കിട്ടാൻ പുണ്യം ചെയ്യണം,, ആ പുണ്യം എന്റെ മോള് ചെയ്തിട്ടില്ല,,, നിന്നെ കിട്ടാൻ ഉള്ള പുണ്യം ഞാനും ചെയ്തിട്ടുണ്ടാകില്ല… അതാ നിന്നെ കിട്ടാതെ പോയത്

കൊച്ചമ്മേ ,,,ഇങ്ങനെ ഒക്കെ സംസാരിക്കലെ, കേട്ടിട്ട് എന്തോ പോലെ,,, ഇപ്പോ എന്താ ഇങ്ങനെ തോന്നാൻ ഒക്കെ ആയി,,

തോന്നൽ ഇപ്പോ ഒന്നുമല്ല, അന്ന് നീലാദ്രി പോയപ്പോ നമ്മള് ഒരുമിച്ചു ഭഗവാന് മുന്നിൽ പ്രാര്ഥിച്ചില്ലേ, എന്നിട്ടു നിങ്ങൾ പുറത്തേക്ക് പോയപ്പോൾ അവിടത്തെ തിരുമേനിയോട് ഞാൻ സംസാരിച്ചിരുന്നു, നിങ്ങളെ കണ്ടു അദ്ദേഹം

വിചാരിച്ചതു നവദമ്പതികൾ ആണെന്ന, അദ്ദേഹം പറയുകയും ചെയ്തു, നിങ്ങൾ തമ്മിൽ നല്ല ചേർച്ച ഉണ്ട്, എല്ലാം ശിവശക്തിമാരുടെ അനുഗ്രഹം ആണ് എന്ന്,,,,, ഞാൻ മറുത്തൊന്നും പറയാൻ പോയില്ല..

ഇതൊക്കെ കേട്ട് അവിശ്വസത്തോടെ ആദി ഇരുന്നു.

അവൾക് തുണ ആയി  ഒരു കുഞ്ഞിനെ എങ്ങനെ ആണോ നോക്കുന്നത് അതുപോലെ അല്ലെ നീ രണ്ടുവട്ടവും ഹോസ്പിറ്റലിൽ അവൾക് കൂട്ടായി ഇരുന്നത്, അന്ന് അവൾ വെള്ളത്തിൽ പോയി എന്ന് വിചാരിച്ചു ആ ഒഴുകുന്ന വെള്ളച്ചാട്ടത്തിലേക് പോകാൻ പോയവനല്ലേ അപ്പു നീ,,, ഇങ്ങനെ ഒരുത്തനെ അല്ലാതെ പിന്നെ ആരെയാ അവൾക് കിട്ടേണ്ടിയിരുന്നത്,,, അവൾ നിന്നെ ഒന്ന് പ്രേമിച്ചിരുന്നെകിൽ എന്ന് എത്ര തവണ ഞാൻ പ്രാര്ഥിച്ചിട്ടുണ്ട് എന്നറിയാമോ നിനക്ക്,,,,,,,,,,,

ആദി ഒന്നും മിണ്ടാൻ ആകാതെ എല്ലാം കേട്ടുകൊണ്ടിരുന്നു.

പിന്നെ എനിക്കും ഉണ്ടായിരുന്നു വേറെ ഒരു മോഹം,,,,,,,,,,,, അന്ന് നമ്മള്‍ വഴക്കു കൂടിയ ദിവസം അന്ന് നീ എന്നോട് ചോദിച്ചില്ലേ എന്തിനാ കഴിക്കാൻ നിര്ബന്ധിക്കുന്നത് ഞാൻ കൊച്ചമ്മയുടെ മോനോ മരുമോനോ ആണോ എന്ന്,,,,,,, മോൻ എന്തായാലും ആകില്ല, പക്ഷെ മരുമകൻ ആയ,,,നീ എന്നെ ” അമ്മ ” എന്ന് ഒരുവട്ടമെങ്കിലും വിളിക്കില്ലെടാ,,,,,,,,,,,,,,,,,,,,,, ലക്ഷ്മിയുടെ മകൻ,, എന്നെ അമ്മ എന്ന് വിളിച്ചാൽ അതിൽ കൂടുതൽ എന്ത് മഹാഭാഗ്യമാ എനിക്ക് കിട്ടാൻ ഉള്ളത്,,,,,,,,,,,,, അത് പറഞ്ഞപ്പോ മാലിനി തൊണ്ട ഇടറിപോയിരുന്നു.

ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എനിക്ക് ഒരു രാജകുമാരനെയും ആയിരുന്നില്ല വേണ്ടിയിരുന്നത്,,ഒരു രാജകുമാരനും അല്ല എനിക്ക് സ്പെഷ്യലും ഇമ്പോർട്ടന്റും, അതൊക്കെ അപ്പു കഴിഞ്ഞേ ഉള്ളു ആരും,,  എനിക്ക് എന്റെ അപ്പുവിനെ മതിയായിരുന്നു മരുമകൻ, ആയിട്ട്,,,,,,,,,,, അതിനെനിക്ക് ഭാഗ്യം ഇല്ലാതെ പോയി.

സത്യത്തിൽ മാലിനി കരയുക ആയിരുന്നു.

“നിന്നെ കിട്ടണമെങ്കിൽ കോടി പുണ്യം എങ്കിലും ചെയ്യണം, ലക്ഷ്മി അത് ചെയ്തിട്ടുണ്ട്, ഞാൻ ചെയ്തിട്ടില്ല ,,” ഞാൻ വെക്കട്ടെ അപ്പു,,,,,,,,,,, എനിക്ക് ഒന്നും പറയാൻ വയ്യ,,,,,,,,,,,, ഒരുപാട് സങ്കടമാകുന്നു.

മാലിനി ഫോൺ ഡിസ്കണക്ട് ചെയ്തു.

ആദി നിറഞ്ഞ കണ്ണുകളോടെ ഉള്ളിൽ തിങ്ങുന്ന സങ്കടത്തോടെ തനിക് ഇല്ലാതെ പോയ ആ ഭാഗ്യത്തെ കൂടെ മനസിൽ വിചാരിച്ചു ഗ്ലാസിൽ മദ്യം നിറചു കുടി തുടങ്ങിയിരുന്നു,

മാലിനിയുടെ വാക്കുകൾ അത്ര ഏറെ അവന്റെ ഹൃദയത്തെ മുറിപ്പെടുത്തിയിരുന്നു.

ഒരു അമ്മ തന്റെ മകളുടെ വിവാഹ നിശ്‌ചയത്തിന്റെ അന്ന് രാത്രി ഇങ്ങനെ വിളിച്ചു സംസാരിക്കണം എങ്കിൽ അവർ എത്ര കണ്ടു തന്നെ വിലമതിക്കുന്നുണ്ടാകും,,,,,,,,,,,,,,,,, പലപ്പോഴും തെറ്റിദ്ധാരണ കൊണ്ട് ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് മാലിനികൊച്ചമ്മയെ………..

ആദിക്കു ഉള്ളിൽ വന്ന സങ്കടം സഹിക്കാൻ ആയില്ല. വീണ്ടും അവൻ മദ്യസേവ തുടർന്നു, അവൻപോലും അറിയാതെ കുറെ കുടിച്ചു.

ഒടുവിൽ അവൻ തളർന്നു മയങ്ങി പോയി.

ഉറക്കത്തിന്റെ ഏതോ ഒരു കോണിൽ അവൻ കണ്ടു മുറിയിൽ ഒരു മൂലയ്ക്ക് നിൽക്കുന്ന ലക്ഷ്മി അമ്മയെ,  കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്, തന്റെ അടുത്തേക്ക് വരുന്നേ ഇല്ല,,

ആദി അമ്മയെ ശരിക്കും നോക്കി.

ലക്ഷ്മി അമ്മ അവനെയും.

എന്തിനാ വന്നത് ?

ഞാൻ ജീവിച്ചിരിക്കുന്നുണ്ടോ എന്നറിയാനോ ?

എന്തിനാ അപ്പു,,,,,,,,,,,, ഈ വിഷം ഒക്കെ കുടിക്കുന്നത്, ഇതൊന്നും കൊള്ളില്ല, എന്റെ മോൻ ഇതൊന്നും കുടിക്കല്ലേ, അമ്മക്ക് സഹിക്കാൻ പറ്റില്ല…

സഹിക്കണ്ട,,,,,,, ആരും സഹിച്ചു കഷ്ടപെടണ്ട,, എന്റെ ജീവിതം അല്ലെ അത് ഞാൻ നോക്കികൊള്ളാം.

അപ്പു,,,,,,,,,, അങ്ങനെ ഒന്നും പറയല്ലേ അപ്പു, അമ്മക്ക് സങ്കടം ആകും.

സങ്കട൦ ഉണ്ടല്ലേ,,,, അതിലും സങ്കടമാ എനിക്ക് തന്നത്, പറഞ്ഞു പറഞ്ഞു എന്നെ പറ്റിച്ചില്ലേ, ഇപ്പൊ കണ്ടില്ലേ, എന്റെ ആണ് എന്റെ ആണ് എന്ന് നാഴികക്ക് നാൽപതു വട്ടവും പറഞ്ഞവള് വേറെ ഒരു വലിയ രാജകുമാരന്റെ ഒപ്പം നിശ്ചയം കഴിഞ്ഞു ഹാപ്പി ആയി ഇരിക്കുന്നു, ചിങ്ങത്തിന് അവളുടെ കല്യാണം ആണ്, തൃപ്തി ആയില്ലേ,,,,,,,, ആയിക്കാണും അല്ലോ, എന്നെ ഇങ്ങനെ അല്ലെ ശിക്ഷിക്കാൻ കണ്ടുള്ളു,,, ഈ ജീവിതം പോലും എന്റെ അമ്മക്ക് വേണ്ടിയാ, അമ്മയെ ഓർത്ത ഇതുപോലെ ആക്കിയത്, ആ എന്നോട് ഇതൊക്കെ തന്നെ ചെയ്യണം ആയിരുന്നു,,,,,,,,,, ഇതിലും ഭേദം എന്നെ അങ്ങോട്ടു ഉറക്കത്തിൽ കഴുത്തു ഞെരിച്ചു കൊന്നാപോരായിരുന്നോ, അപ്പൊ ഇത്രയും നരകവേദന അനുഭവിക്കാതെ ഇരിക്കുമായിരുന്നല്ലോ.

ലക്ഷ്മി അമ്മ ഒന്നും മിണ്ടാതെ, തല താഴ്ത്തി നിന്നു.

ഞാൻ കുടിക്കും വലിക്കും എനിക്കിഷ്ടമുള്ളതുപോലെ ഒക്കെ ജീവിക്കും, നിങ്ങള് മരിച്ചുപോയതല്ലേ, നിങ്ങള് സത്യം ഒന്നും അല്ലല്ലോ, വെറും സ്വപ്നം ആണ് സ്വപ്നം…

അത് ഞാൻ മനസിലാക്കാൻ വൈകി പോയി, ഒരു  എനിക്കിപ്പോ സ്വപ്നത്തെയും വിശ്വാസമില്ല,,,

അപ്പു,,,,,, പാറു അപ്പുന്റെ ആണ്.

ഒന്ന് നിർത്തുന്നുണ്ടോ……………….. അവൻ ഉച്ചത്തിൽ അലറി.

അതുകേട്ടു ലക്ഷ്മി അമ്മ ഒന്ന് നടുങ്ങി.

എന്നോട് മോ൯ ദേഷ്യപ്പെട്ടോ, എനിക്ക് ഒരു കുഴപ്പവും ഇല്ല, എന്നാലും കുടിക്കല്ലേ അപ്പു,, ഇതൊന്നും ഉപയോഗിക്കല്ലേ അപ്പു,, അമ്മക്ക് പേടി ആണ് ഇതൊക്കെ.

ലക്ഷ്മി അമ്മ അവനരികിലേക് വന്നു അവന്റെ കൈകളിൽ പിടിച്ചു.

തൊട്ടു പോകരുത് എന്നെ,,,,,,,,,,, എന്റെ അടുത്തേക്ക് വരണ്ട,,, എന്നെ കാണുകയും വേണ്ട.

അങ്ങനെ പറയല്ലേ അപ്പു, എന്റെ അപ്പൂ അല്ലാതെ പിന്നെ ആരാ ഈ ലക്ഷ്മി അമ്മക്ക് ഉള്ളത്,,,

എനിക്ക് ആരും വേണ്ട,,,,,,,,,, എനിക് ഒരുപാട് ഇഷ്ടമായിരുന്നു എന്റെ പാറൂനെ, ആ ഇഷ്ടം ഉള്ളില്‍ വെച്ചെങ്കിലും അത് എന്റെ പുറകെ നടന്നു പറഞ്ഞു പറഞ്ഞു എന്നെ ഒരുപാട് സ്വപ്നം കാണിപ്പിച്ചു,,, ഞാൻ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു, എന്റെ ജീവനെക്കാളും അധികം, അവളെന്റെ ഒപ്പം ഉണ്ടായ മാത്രം മതി ആയിരുന്നു, അതിൽ കൂടുതൽ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല,,,,,,,,, എന്റെ എല്ലാ സ്വപ്നങ്ങളും അമ്മ തകർത്തു,, ഇപ്പൊ എന്റെ അടുത്തേക്ക് വന്നേക്കുവാ,, എന്നെ പരിഹസിക്കാൻ വേണ്ടി,, എനിക്ക് കാണണ്ട,,, എനിക്ക് ആരും വേണ്ട,,,,,,,,,,, ഇനി എന്റെ അടുത്തേക് വരണ്ട,,, എനിക്ക് കാണണ്ട നിങ്ങളെ,,,,,,,,,,, പോ എന്റെ മുന്നിൽ നിന്ന്,,, പോ,,,,,,,,,,,,,, ദൂരെ പോ,,,,,,,,,,,,,,,,,,,

ആദി ഒരുപാട് ദേഷ്യപ്പെട്ടു.

ലക്ഷ്മി അമ്മ ഒരുപാട് കരയുക ആയിരുന്നു.

എന്റെ മുന്നിൽ നിന്ന് കരയാതെ പോ,,,,,,,,,,,,,,,,,,,,,,,, ദൂരെ പോ………….

എനിക്ക് കാണണ്ട,,,,,,,,,,,,,,,,,,,, എനിക്ക് ആരും വേണ്ട,,,,,,,,,, എന്നെങ്കിലും അച്ഛൻ വരും അച്ഛൻ മാത്രം മതി, അമ്മ ഇനി എന്റെ ജീവിതത്തിൽ വേണ്ട,,,,,, എനിക്കു കാണണ്ട… കാണുന്നത് പോലും വെറുപ്പാ,,,,,,,,,,,,, ഇഷ്ടമല്ല…………………. ഇനി വരരുത് എന്റെ അടുത്തേക്ക്,,,,,,,,,,,,,,,,, എനിക്ക് കാണണ്ട.

അവൻ ഒരുപാട് ദേഷ്യപ്പെട്ടു അമ്മയോട്.

ലക്ഷ്മി അമ്മ കണ്ണുകൾ തുടച്ചു.

എന്റെ അപ്പുനോട് അവസാനമായി ഞാൻ ചോദിക്കുക ആണ്, ഇനി ഞാൻ നിന്റെ അടുത്തു വരണോ വേണ്ടയോ …?

എനിക്ക് കാണണ്ട എന്നല്ലേ പറഞ്ഞത്, എനിക്ക് ഇപ്പോ സ്നേഹമില്ല, ഇനി വരണ്ട എന്റെ അടുത്തേക്കു.

ലക്ഷ്മി അമ്മ കണ്ണുകൾ തുടച്ചു.

എന്റെ മകന് എന്നോട് വെറുപ്പ് ആണെങ്കിൽ, എന്നെ കാണണ്ട എന്നാണെങ്കിൽ ഇനി വരില്ല ബുദ്ധിമുട്ടിക്കാൻ,,, ഇനി ഒരിക്കലും വരില്ല,,, എത്ര വിളിച്ചാലും വരില്ല, എന്റെ മോൻ സങ്കടപെടുമ്പോ ഒന്ന് ആശ്വസിപ്പിക്കാനാ ഞാൻ വന്നുകൊണ്ടിരുന്നതു, ഇപ്പോ എന്റെ അപ്പു വളർന്നു, വലിയ ആൾ ആയി, അമ്മയെ വേണ്ടാതെയും ആയി,,,,,,,,,, അമ്മക്ക് സന്തോഷമേ ഉള്ളു, ഇനി വരില്ല, ഒരിക്കലും വരില്ല, വിളിച്ചാലും വരില്ല, ഇത് അവസാനത്തെ വരവ് ആണ്,,,,,,,,,, തീർന്നു………….അപ്പു തന്നെ എല്ലാം തീർത്തല്ലോ,,

അമ്മക്ക് എന്നും സ്നേഹവും സന്തോഷവും മാത്രേ ഉള്ളു,,, ഇനി മോനെ ബുദ്ധിമുട്ടിക്കാൻ ഈ ‘അമ്മ വരില്ല ഒരിക്കലും വരില്ല,,,,,,,,,,,, അമ്മ പോവാട്ടോ,,,,,,,,,,,,,,,,,,, ഇനി മോന് അമ്മയുടെ സാന്നിധ്യം ഉണ്ടാവില്ല,,

ആ പോ,,,,,,,,,,, എങ്ങോട്ടെങ്കിലും പോ,,,,,,,,,,, ഇനി എനിക്കു കാണുകയും വേണ്ട,,, വരുകയും വേണ്ട,,, എനിക് താല്പര്യവും ഇല്ല,,,,,,,,,,,,

അതുകേട്ട് കുറച്ചു നേരത്തേക്ക് അമ്മ അവന്റെ കണ്ണുകളിലേക്ക് നോക്കി, ലക്ഷ്മി അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് വായുവിൽ ലക്ഷ്മി അമ്മ അലിഞ്ഞില്ലാതെ ആയി ഇനി ഒരിക്കലും വരില്ലെന്ന ഉറപ്പു അവനു കൊടുത്തുകൊണ്ട്,,,,,,,,,,,,,,

പിറ്റെന്നു വളരെ വൈകി ആണ് ആദി എഴുന്നേറ്റത്.

വല്ലാത്ത ഒരു മനോവേദന ആയിരുന്നു അവന് കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ ഒക്കെ സമ്മാനിച്ചത്.

അവൻ അമ്മയുടെ ഫോട്ടോ കയ്യിൽ എടുത്തു, കുറച്ചു നേരം നോക്കി ഇരുന്നു

‘അതെ,, ഇന്നലെ വിഷമം കൊണ്ട് കുടിച്ചതാ, ആകെ സഹിക്കാൻ പറ്റാത്ത അവസ്ഥ വന്നുപോയി, കുറെ മനസ്സിൽ കൊണ്ട് നടന്നതല്ലേ പാറുവിനെ, അതിനിടക്ക് മാലിനി കൊച്ചമ്മ കൂടെ പറഞ്ഞപ്പോൾ വളരെ സങ്കടം ആയി,, മനസു കൈവിട്ടു പോയി, ഒരുപാട് വെഷമം വന്നു, അതാ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞത്, അതൊന്നും കാര്യമാക്കണ്ടട്ടോ,, എന്നെ അറിയില്ലേ എന്റെ ലക്ഷ്മി അമ്മക്ക്,, അത്രേം സങ്കടം ആയിപോയി അതാ,,,,,,,, എനിക്ക് പാറൂനെ വേണ്ട,,,,,,, അവള് പൊക്കോട്ടെ,,,,,,,, ആരുടെ ഒപ്പം വേണമെങ്കിലും എന്നാലും എന്റെ ലക്ഷ്മി അമ്മ മതി,,,, എനിക്ക് വലുതു എന്റെ ചുന്ദരി അമ്മ അല്ലെ,,, അല്ലാതെ ആരാ,, ഒരുപാട് സങ്കടം വന്നുപോയതു കൊണ്ട ഓരോന്നൊക്കെ പറഞ്ഞു പോയതു, ക്ഷമിക്കണം കേട്ടോ,,,,,,,, എനിക്ക് എന്റെ ‘അമ്മ മാത്രം മതി,,,,,,,,,, അവൻ ഒരു മുത്തം കൊടുത്തു .ഫോട്ടോയിൽ.

അതിനു ശേഷം എഴുന്നേറ്റു റെഡി ആയി ഓഫീസിലേക്കു പോയി.

ഓഫീസില്‍ ചെന്നു കുറെ കഴിഞ്ഞപ്പോള്‍ ശ്യാം ആദിയുടെ ക്യാബിനിലെക് വന്നു

ആദി അവനെ കഴിയുന്നതുപോലെ ഒക്കെ സഹായിക്കുന്നുണ്ട് ഇപ്പോ,

എന്താ ശ്യാം കുട്ടാ, എന്തേലും വിശേഷം ഉണ്ടോ ?

വിശേഷം ഒക്കെ ഇന്നലെ ആയിരുന്നില്ലേ, ആദിയും വന്നതുമല്ലേ. അങ്ങനെ അതും ഭംഗി ആയി നടന്നു,

ആദി അതുകേട്ടു ചിരിച്ചു.

ശ്യാം പാൻട്രിയിൽ വിളിച്ചു പറഞ്ഞു രണ്ടു ചായ അങ്ങോട്ടേക്ക് വരുത്തിച്ചു, അവർ രണ്ടു പേരും ചായ കുടിച്ചു കൊണ്ട് ഓരോന്ന് സംസാരിക്കാൻ ആരംഭിച്ചു.

പൊന്നുവിന് ആദി കൊടുത്ത ആ ഗിഫ്ട് നല്ലപോലെ ഇഷ്ടമായി. അവൾ അത് റൂമിൽ അവളുടെ ടേബിളിൽ തന്നെ വെച്ചിരിക്കുക ആണ്.

ആദി അതുകേട്ടു വീണ്ടും ചിരിച്ചു.

അതല്ലേ അവർക്കുള്ള ഏറ്റവും നല്ലസമ്മാനം ശിവപാ൪വ്വതിമാർ,  ആദി പറഞ്ഞു.

അവൾക് ഒരുപാട് ഇഷ്ടമായിരുന്നു ശിവയെ, ഈശ്വരാനുഗ്രഹം ഉള്ളത് കൊണ്ടാണ് ഇപ്പൊ ഇതെല്ലം ഭംഗി ആയി നടന്നത്.

അത് കേട്ട് ആദി ചിരി മായാതെ പറഞ്ഞു, ഇനി ഇപ്പോ ശ്യാംനും നോക്കാം, ശ്രിയമോൾ അവിടെ നിന്ന് പോകുമ്പോ ഒരു പെൺകുട്ടി അങ്ങോട്ടു വരുന്നതല്ലേ നല്ലതു. ആരോടും പ്രേമം ഒന്നുമില്ലേ.

അതുകേട്ടു ശ്യാം ഒരു കള്ളചിരി ചിരിച്ചു. പ്രേമം പലരോടും ഉണ്ടായിരുന്നു, ഇവിടെ പിന്നെ അതൊന്നും നടക്കില്ല, അതുകൊണ്ടു എല്ലാം സ്റ്റോപ്പ് ചെയ്തു, പലപ്പോഴും ആദിയോട് ചോദിക്കണം എന്ന് വിചാരിക്കാറുണ്ട് ഒരു കാര്യം… ആദിക്കു ആരോടും ലവ് ഒന്നും തോന്നിയിട്ടില്ലേ ,,,?

ആദി അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി .

എന്നിട്ടു ചായ ഒരു സിപ് എടുത്തു.

എന്നോട് പലർക്കും തോന്നിയിട്ടുമുണ്ട്

ആഹാ അത് പുതിയ വാർത്ത ആണല്ലോ ?

അതെന്താ സംഭവം, എത്ര പേർക്ക് തോന്നിയിട്ടുണ്ട്?

അയ്യോ അങ്ങനെ ചോദിച്ചാൽ സ്‌കൂൾ ടൈമിൽ ഒരു കുട്ടിക്ക് ആളുടെ പേര് വിദ്യ, എന്നെ ഒരുപാട് ഇഷ്ടമായിരുന്നു, വിദ്യ ആണ് ആദ്യമായി എനിക്ക് ഒരു ലവ് ലെറ്റർ തരുന്നത്, സ്‌കൂൾ ഫെയർ വെൽ സമയത്തു, ഓട്ടോഗ്രാഫിൽ പോലും കുറെ കിസ് ഫോട്ടോസ് ആയിരുന്നു തന്നത്.

അയ്യോ എന്നിട്ടു ? വീട്ടിൽ അറിഞ്ഞില്ലേ ?

അറിഞ്ഞില്ലെന്നോ, എന്റെ അമ്മയും ഞാനും കൂടെ ഒരുമിച്ചല്ലേ ലവ് ലെറ്റർ വായിച്ചതു

ആഹാ,,,,,, നല്ല അമ്മ ആയിരുന്നല്ലോ,,,

അതെ,,,,,,,,,, ഒരുപാട് നല്ല അമ്മ ആയിരുന്നു.. ആദിക്ക് അത് പറഞ്ഞപ്പോ നെഞ്ച് ഒന്ന് വിങ്ങി.

ശ്യാമിനും അത് മനസിലായി.

എന്നിട്ടു എന്താ ആളോട് പറയാഞ്ഞത് ?

നമ്മളെ ഇഷ്ടപെടുന്നവരെ ഒക്കെ നമുക് ഇഷ്ടപ്പെടാൻ പറ്റുമോ ?

അതില്ല,,,,,,,,,,,

പിന്നെ ഡിഗ്രി ചെയ്യുമ്പോ രണ്ടുപേർക്കു തോന്നിയിരുന്നു,പിന്നെ പി ജി ചെയ്യുമ്പോ ഒരു കാശ്മീരി പെൺകുട്ടിക്ക് തോന്നിയിരുന്നു, അവൾ ഇപ്പോ വേൾഡ് ബാങ്കിൽ ആണ് വർക് ചെയ്യുന്നത്,, പിന്നെ ഇവിടെ മുൻപ് ജോലി ചെയ്തിരുന്ന മായ അവൾക്കും തോന്നിയിരുന്നു.