അപരാജിതൻ 13 [Harshan] 9617

അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം [26] 

Previous Part | Author : Harshan

 

ആദി, ഡോക്ട൪ ലാസിമിന്റെ മുഖത്തേക്ക് എന്താണ് പറയാന്‍ പോകുന്നത് എന്നറിയാനുളള അടക്കാനാവാത്ത ആകാംക്ഷയോടെ നോക്കി ഇരുന്നു ഇരു കാതുകളും കൂര്‍പ്പിച്ച് കൊണ്ടു,

ആദിയുടെ മുത്തശ്ശന്റെ മരണം,

അത് ഒരു കൊലപാതക൦ ആയിരിക്കാന്‍  ആണ് സാധ്യത.

ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ ….

ഒരു നടുക്കത്തോടെ ആണ് ആദി അത് കേട്ടത്‌ തന്റെ മുത്തശ്ശനേ ആരോ കൊലപ്പെടുത്തിയത് ആണെന്ന്. അപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ആയി ആകണം ഗര്‍ഭിണി ആയിരുന്ന മുത്തശി നാട് വിട്ടു അകന്നതും ഒടുവില്‍ സായിഗ്രാമത്തില്‍  എത്തിചേര്‍ന്നതും..

ഡോക്ടർ ലാസിം ഇബ്നു എന്ന വിദഗ്ദനായ ഫോറൻസിക് എക്സ്പെർട് അതിന്റെ കാരണം പറയുന്നത് എന്താണ് എന്നറിയുവാൻ ആയി ഉത്കണ്ഠയോടെ ആകാംക്ഷയോടെ ആദി കാത്തിരുന്നു.

<<<<<<<O>>>>>

ആദി അവിശ്വസനീയതയോടെ ആണ് അൽപ്പം നേരം ഡോകടർ ലാസിംന്റെ മുഖത്തേക്ക് നോക്കിയിരുന്നത്.

“ചിതാഭസ്മ൦ പരിശോധിച്ച എങ്ങനെ ആണ് സർ, കൊലപാതകം ആണ് എന്നൊക്കെ പറയുവാൻ സാധിക്കുക ?”

ആദിയുടെ മുഖത്ത് ഒരു കുഞ്ഞു പരിഹാസഭാവം നിഴലിച്ചിരുന്നു.

ഡോക്ടർ ലാസിംനു അവന്റെ  മുഖഭാവം വ്യക്തമായിരുന്നു.

അദ്ദേഹം ആദിയുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു.

എന്നിട്ട് ടേബിളില്‍ കൈപ്പത്തി വച്ച് വിരലുകള്‍ കൊണ്ട് ടേബിളില്‍ മുട്ടി താളം ഇട്ടു കൊണ്ട് ആദിയെ നോക്കി,

“ഞാനീ പണി തുടങ്ങിയിട്ട് നാളേറെ ആയി ”

അതുകേട്ടപ്പോ ആദിയുടെ മുഖത്തെ ആ പരിഹാസഭാവം പെട്ടെന്നു തന്നെ ഇല്ലാതെ ആയി.

“ആരാ പറഞ്ഞത് ചിതാഭസ്മം നോക്കി ആണ് ഞാൻ ഇത് ഗസ് ചെയ്തത് എന്ന്?”

അല്ലാതെ വേറെ ഒന്നും ഉണ്ടായിരുന്നില്ലല്ലോ സെര്‍… ആദി സ്വയം ഉറപ്പിച്ചു പറഞ്ഞു.

ആ ബാഗ് ഇങ്ങു തരൂ ……… ലാസിം ആദിയോട് പറഞ്ഞു.

ആദി, ലാസിം തിരികെ കൊടുത്ത സാധനങ്ങൾ ഒക്കെ അടങ്ങിയ ബാഗ് ലാസിംനേ  ഏല്പിച്ചു.

ലാസിം അത് തുറന്നു,

അതിൽ നിന്നും ഒരു വസ്തു പുറത്തേക്ക് എടുത്തു. എന്നിട്ടു ആദിയെ കാണിച്ചു.

ഇത് കണ്ടോ ,,,,,,,

ആദി, അതിലേക്കു നോക്കി.

,,, ഇത് ,,,,ഇതാണ് എന്നെ ആ ഫൈൻഡിങ്സിലേക്ക് എത്തിച്ചത്.

ലാസിം, അത് ആദിക്ക് നേരെ നീട്ടി.

ആദി അത് കൈകൾ നീട്ടി വാങ്ങിച്ചു.

ആ മരക്കട്ട തുറന്നപ്പോൾ ചിതാഭസ്മം അടങ്ങിയ ചെപ്പ്, മൂടിക്കെട്ടിയ സമചതുരത്തിലുണ്ടായിരുന്ന കർചീഫ് പോലുള്ള തുണി ആയിരുന്നു അത്.

ആദി ഇരുകൈയ്യിലും കൂടെ ആ വെള്ള തുണി നിവർത്തി പിടിച്ചു.

“ ആദി,,, ആ തുണിയിൽ കാണുന്നത് കറ അല്ല, അത് ബ്ലഡ് സ്റ്റൈൻ ആണ്. രക്തകറ”

അങ്ങേ അറ്റം നടുക്കത്തോടെ  ആദി ആ തുണിയിലേക്ക് നോക്കി. എന്നിട്ടു അവിശ്വാസത്തോടെ ലാസിം നെ വീണ്ടും  നോക്കി.

“നോക്കണ്ട, അത് ബ്ലഡ് തന്നെ ആണ്, ചിതാഭസ്മത്തിലെ ഡി.എൻ.എ യും ആ ബ്ലഡ് സ്റ്റെയിൻ നിൽ നിന്നും കിട്ടിയ ഡി.എൻ.എ യും എക്സാക്ട് മാച് തന്നെ ആണ്.”

ആദിക്ക് അപ്പോളും അത്ഭുതം വിട്ടുമാറിയിട്ടില്ല.

“ ആ തുണിയുടെ കൃത്യം നടുക്കുള്ള കീറൽ കണ്ടോ ?”

ആദി അങ്ങോട്ടേക്ക് നോക്കി.

“കണ്ടു സർ”  അവന്‍ മറുപടി പറഞ്ഞു.