അപരാജിതൻ 7 [Harshan] 6883

ഇവിടെ ഈ കഥ വായിക്കുന്നവരുടെ അറിവിലേക്ക്

കഥ/നോവല്‍  ഒന്നുമല്ല കണ്‍മുന്നില്‍ കാണുന്ന ഒരു ജീവിതാനുഭവം എന്ന പോലെ ആണ് ഇത് എഴുതുന്നതു. വായനയില്‍ ഒരു ഫീല്‍ ഉണ്ടാകാന്‍ ആയി ഇതില്‍ ലിങ്ക് ചേര്ത്തിരിക്കുന്ന പാട്ടുകള്‍  ഈണങ്ങള്‍ ഒക്കെ കൂടി കേള്‍ക്കണം എന്നുകൂടെ അഭ്യര്‍ഥിക്കുന്നു. അതുകൊണ്ടു കയ്യില്‍ ഒരു ഹെഡ്ഫോണ്‍ കൂടെ കരുതണം.

അപരാജിതന്‍

പ്രബോധ | അദ്ധ്യായം [19-20] | Previous Part

Author : Harshan

ആദി  ആ ഇരുട്ടിൽ നടന്നു കൊണ്ടിരുന്നു. ഉള്ളിൽ ആരോ പറയുന്ന പോലെ,  നിനക്കു ഇനിയെ മുന്നോട്ടു പോകാ൯ സാധിക്കൂ നിനക്കു ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ട്, തടവിൽ നിന്ന് രക്ഷപെട്ടു എന്ന് മാത്രം കരുതിയാൽ മതി എന്ന്.വിജനമായ റോഡ് ആണ്, ഒരു വണ്ടികൾ പോലും ഇല്ല,

ഈ രാത്രി ഇനി നജീബിനെ വിളിച്ച അവനു ഒരു ബുദ്ധിമുട്ട് ആകില്ലേ, ഒന്നാമത് ഉമ്മയും പെങ്ങളും മാത്രേ ഉള്ളു,  അവൻ നടന്നു തുടങ്ങി.

കാലിനു നല്ല വേദന ഉണ്ട്, പാറു വെള്ളത്തിൽ വീണു എന്ന് കേട്ടപ്പോ ഭയന്ന് ഓടിയപ്പോ കാലു വഴുതി കല്ലിൽ ഇടിച്ചതല്ലേ

കാലു നന്നായി മുറിയുകയും ചെയ്തു ചോരയും വന്നു, ഷൂസിൽ ആ ഭാഗം മുട്ടുമ്പോ നല്ല നോവ് ഉണ്ട്, ചുണ്ടിന്റെ ഉള്ളില്‍ മുറിഞ്ഞിട്ടുണ്ട് നന്നായി, ചോരയുടെ ചുവ വായില്‍ ഉണ്ട്. വിറക് കൊണ്ടല്ലേ അടിച്ചത് അവ൪.

ഇരു കൈകളിലും ബാഗുകൾ ഉണ്ട് അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റും പുസ്തകങ്ങളും അല്ലാതെ തനിക്ക് എന്ത് സമ്പാദ്യം.

എന്നാലും അവളെ തല്ലേണ്ടി ഇരുന്നില്ല ഒരുപാട് വേദനിച്ചു കാണും

അല്ലാതെ എന്ത് ചെയ്യും അത്രയും വലിയ കുറുമ്പല്ലെ അവൾ കാണിച്ചത്, എനിക്ക്  എന്തേലും പറ്റുന്നത് പോകട്ടെ അവൾക്ക് എന്തേലും സംഭവിച്ചിരുന്നെങ്കിലോ, പിന്നെ ഞാൻ  ജീവിച്ചിരിന്നിട്ടു വല്ല കാര്യവും ഉണ്ടോ.

എന്റെ അല്ലെ അവള്, എന്റെ പാറു അല്ലെ,,, കുറുമ്പ് ഒരുപാട് കാണിച്ചതുകൊണ്ടല്ലേ അടിച്ചത്.

അവൻ നടന്നു നീങ്ങുക ആണ് അങ്ങനെ ഒക്കെ ചിന്തിച്ചു.

ഉള്ളിൽ ഒരു ആശ്വാസം ഉണ്ട് സ്വാതന്ത്ര്യത്തിന്റെ ആശ്വാസം, ഇതുപോലെ ആ കമ്പനിയിൽ നിന്ന് കൂടെ അടിച്ചു ഇറക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ,

അവൻ വെറുതെ മുകളിലേക്കു നോക്കി ലക്ഷ്മി അമ്മ നക്ഷത്രമായി തെളിഞ്ഞു കത്തുകയാ

അതെ ……….തിരിച്ചു തല്ലാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, തല്ലു തുടങ്ങിയ എനിക്ക് തന്നെ പറയാൻ സാധിക്കില്ല എന്താ ഞാൻ ചെയ്യുക എന്ന് പിന്നെ ലക്ഷ്മി അമ്മ പറഞ്ഞിട്ടുള്ള പോലെ പാറു എന്റെ ആകുമ്പോ ഇവരൊക്കെ എന്റെ ബന്ധുക്കൾ ആകില്ലേ, അപ്പൊ പിന്നെ എന്റെ കയ്യീന്നു  തല്ലു വാങ്ങിയ ആർക്കാ  മോശം വരിക, ഭാവി അമ്മായി അപ്പനെ തല്ലിയ ചീത്തപ്പേര് വേണ്ടല്ലോ.

അന്ന് പോകാൻ ഒരുങ്ങിയപ്പോ കൊച്ചമ്മ തടഞ്ഞു, ഇന്നിപ്പോ അടിച്ചിറക്കി.

അല്ല ലക്ഷ്മി അമ്മെ എന്റെ ലൈഫിൽ മാത്രം എന്താ ഇങ്ങനെ ഇന്ന് സന്തോഷം ആണെനിങ്കിൽ നാളെ സങ്കടം. ഇപ്പൊ കണ്ടില്ലേ ഓഫീസിലും തഴയാ൯ തുടങ്ങി, കയ്യും തന്നു കണ്ണിറുക്കി കാണിച്ചു പോയ പാറുവാ ഒറ്റ ദിവസം കൊണ്ടാണ് മാറിയത്, ഒന്നുമില്ലേലും നാളെ എന്റെ കൂടെ ജീവിക്കണ്ട പെണ്ണല്ലേ, ഇത്രേം തണ്ടു പാടുണ്ടോ ?

അവൻ കുറെ നടന്നപ്പോ കാലു വേദന എടുത്തു, ബാഗുകൾക്ക് നല്ല ഭാരവും ഉണ്ടല്ലോ അവൻ അവിടെ വലിയ വെയിറ്റിങ് ഷെഡ്  കണ്ടു ബാഗ് താഴെ വെച്ച് കുറെ നേരം അവിടെ ഇരുന്നു, നല്ല പോലെ ദാഹിക്കുന്നുണ്ട്, കുറച്ചു വെള്ളം കിട്ടാൻ എന്താണ് മാർഗ്ഗം, ഇല്ല ഒരു വഴിയുമില്ല

അവൻ എല്ലായിടത്തും നോക്കി, ദേഹം മൊത്തം വിയർത്തു ഒലിക്കുക ആണ്, കുറെ നേരം അങ്ങനെ ഇരുന്നു.

എന്താ ലക്ഷ്മി അമ്മെ ഞാൻ ഇങ്ങനെ ആയതു ? അവൻ മുകളിൽ നോക്കി ചോദിച്ചു.

തലവരെ ആയിരിക്കും ല്ലേ ,,,,,,,,,,,അനുഭവിക്കുക തന്നെ

കുറച്ചു നേരം വിശ്രമിച്ചു അവൻ വീണ്ടും നടന്നു തുടങ്ങി.

നടന്നു നടന്നു നടന്നു നടന്നു  കുറെ ദൂരം എത്തി ആ കവല എത്താറായി,

കുറച്ചൂടെ നടന്നു അങ്ങനെ കവല എത്തി ആകെ വിജനം ആണ് ആരുമില്ല, സമയം ഒരു രണ്ടേമുക്കാൽ ആയി കാണും, അവൻ അവിടെ ബസ് സ്റ്റോപ്പിൽ ഇരുന്നു, ടൗണിൽ പോകാൻ ഒരു വഴിയുമില്ലലോ.

ഇനി ഇപ്പൊ ഈ ഇരുപ്പ് ഇരിക്കാം രാവിലെ ആറര ആകുമ്പോ ബസ് വരും അതിൽ കയറി പോകുക തന്നെ.

അങ്ങനെ കുറെ നേരം ആ ബസ് സ്റ്റോപ്പിൽ തന്നെ ഇരുന്നു.

എങ്ങനേലും കുറച്ചു പൈസ ഉണ്ടാക്കി ഇത്തിരി സ്ഥല൦ വാങ്ങി ഒരു കൊച്ചു വീട്

വെക്കണം, എന്തായാലും പാലിയം ഇനി എനിക്ക് ഒന്നുമല്ലല്ലോ.

കുറച്ചു കഴിഞ്ഞപ്പോ ഒരു ജീപ്പ് അതുവഴി വന്നു, അപ്പു റോഡിലേക്ക് ഇറങ്ങി കൈ കാണിച്ചു , അവനെയും മുന്നിട്ടു വണ്ടി പോയെങ്കിലും വണ്ടി  നിർത്തി ,

അവൻ ഓടി ജീപ്പിനടുത്തു ചെന്നു ഒരു പത്തന്പതു വയസു പ്രായമുള്ള ഒരു ആൾ ആയിരുന്നു ഡ്രൈവർ. ടൌൺ വരെ എന്നെ കൂടെ കൊണ്ട് പോകുമോ ചേട്ടാ, വേറെ വണ്ടി ഒന്നും കിട്ടാത്തത് കൊണ്ട് ആണ്.

ഓ അതിനെന്താ പോന്നോളൂ

ആദി ഓടിപോയി ബാഗ് ഒക്കെ എടുത്തു കൊണ്ടുവന്നു ബാഗുകൾ ഒക്കെ പിന്നിൽ വെചു മുന്നിൽ ഇരുന്നു.

എന്താ റെയിൽ വേ സ്റ്റേഷനിലേക്ക് ആണോ ? , ബാഗു കണ്ടു കൊണ്ട് ചോദിക്കുന്നതാ

അല്ല ചേട്ടാ, ടൗണിലേക് തന്നെയാ, ഇവിടെ അടുത്തായിരുന്നു താമസമുണ്ടായിരുന്നത് , ചില കാര്യങ്ങൾ കൊണ്ട് ഒഴിയേണ്ടി വന്നു, ടൗണിൽ ലോഡ്ജ് റെഡി  ആണ് അങ്ങോട്ടു പോകുന്നതാ

ഓ ,,,,ആയിക്കോട്ടെ

മോന്റെ പേരെന്താ ?

ആദി

ചേട്ടന്റെയോ ?

സജി

മോന്റെ വീട് എവിടെയാ ?

വീടൊന്നുമില്ല ചേട്ടാ

മോന് ആരൊക്കെ ഉണ്ട് ?

ആരുമില്ല ചേട്ടാ

ഹ്മ്മ് ,,,,,,,,,,,,,,,,എന്ന് മൂളിയതല്ലാതെ കൂടുതല്‍ ഒന്നും ആ ചേട്ടന്‍ ചോദിച്ചില്ല

ചേട്ടൻ എവിടാ താമസം?

മോനെ ഞാൻ ഇവിടെ നിന്ന് ഒരു പത്തു പതിനഞ്ഞു കിലോമീറ്റർ അകലെ ആണ് എനിക്ക് ഈ പത്രം ഏജന്റുമാർക് പത്രം എത്തിച്ചു കൊടുക്കുന്ന പണി ഉണ്ട് , അതിനോടിയാ വാടക കൊടുക്കാൻ ഉള്ള കാശും വീട്ടുചിലവിനുള്ളതും ആകും , അപ്പൊ രാവിലെ പത്രം എടുക്കാൻ ആയി പോകുന്ന വഴി ആണ്

രാവിലെ ആയതിനാൽ നല്ല വേഗത്തിൽ ആണ് ജീപ്പ് ഓടിക്കുന്നത്.

അവർ ഓരോരോ വർത്തമാനങ്ങൾ ഒക്കെ പറഞ്ഞു ഒടുവിൽ ടൗണിൽ എത്തി.

ആദി പുറത്തേക്ക് ഇറങ്ങി. ബാഗിന്റെ പിന്നിൽ നിന്നും ബാഗുകൾ ഒക്കെ എടുത്തു പുറത്തേക്കു വെച്ച് എന്നിട്ടു മുന്നിലേക്ക് വന്നു

ഒരുപാട് ഉപകാരം ചേട്ടാ ,,,,,,,,എന്നു പറഞ്ഞു പോക്കറ്റിൽ നിന്നും പഴ്സ് എടുത്തു

എന്താ ചേട്ടാ ഞാൻ തരേണ്ടത് ?

പൊന്നു മോനെ…നീ ഇല്ലേലും ഈ വണ്ടി ഇവിടം വരെ ഓടണം, അല്ലാതെ നിനക്കായി ഓടിയത് അല്ല, ഈ രാവിലെ നീ അവിടെ ഒറ്റക് നിക്കണ കണ്ടപ്പോ ഒരു വിഷമം തോന്നി , അതുകൊണ്ടാണ് വണ്ടി നിർത്തിയതു, അല്ലാതെ കാശു മോഹിച്ചിട്ടല്ല.

നിന്റെ പ്രായത്തിൽ ഒരു മകൻ എനിക്കും ഉണ്ട്. എനിക്ക് ഒന്നും നീ തരേണ്ട. അപ്പൊ ശരി മോനെ …

എന്നും പറഞ്ഞു അവന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് ആ ചേട്ടൻ ജീപ്പ് മുന്നോട്ടേക് എടുത്തു.

അവിടെ സ്റ്റാൻഡിൽ ഓട്ടോ ഒക്കെ ഉണ്ടായിരുന്നു, അവൻ ഒരു ഓട്ടോ പിടിച്ചു മുൻപ് നോക്കിയിരുന്ന ലോഡ്ജിന്റെ അഡ്രസ് പറഞ്ഞു അവിടെ നിന്നും ഇരുപതു മിനിറ്റു ഓടാനായി ഉണ്ട്, ഓട്ടോ എടുത്തു പറഞ്ഞ സമയത്തെ കൊണ്ട് അവൻ ലോഡ്ജിൽ എത്തി. സമയം ഒരു അഞ്ചു മണി ആയിട്ടുണ്ട്,  ആ സമയം തൊട്ടടുത്ത അമ്പലത്തിൽ നിന്നും

കൗസല്യാ  സുപ്രജാ …………..വെങ്കിടേശ്വര സുപ്രഭാതം കേൾക്കുന്നുണ്ടായിരുന്നു.

തൊട്ടടുത്ത ഷേണായിയുടെ ചെറിയ ഹോട്ടലിൽ ഭക്ഷണം ഒക്കെ ഉണ്ടാക്കുന്ന തിരക്ക് ആണ്.

അവൻ ആദ്യം അവിടെ പോയി നല്ലൊരു കാപ്പി കുടിച്ചു  ഒന്ന് ഫ്രഷ് ആയി.

അതിനു ശേഷം ലോഡ്ജിലേക്ക് ചെന്ന് അവിടത്തെ കാര്യക്കാരനെ കണ്ടു, അയാൾ അവനെയും കൊണ്ട് അവൻ മുൻപ് നോക്കിയിരുന്ന മുറിയിൽ തന്നെ അവനെ കൊണ്ടുപോയി, അത് തുറന്നു കൊടുത്തു

അവൻ സാധനങ്ങൽ ഒക്കെ അവിടെ വെച്ചു. പഴ്സിൽ നിന്നും അഡ്വാൻസ് തുക കൂടി അയാൾക്കു കൊടുത്തു.

ബാഗിൽ നിന്നും ആദ്യം തന്നെ സായി അപ്പൂപ്പന്റെയും ലക്ഷ്മി അമ്മയുടെയും ഫോട്ടോ ടേബിളിൽ വെച്ച് ബെഡിൽ തന്റെ ബെഡ്ഷീറ് വിരിച്ചു.

പിന്നെ ഡ്രസ്സ് ഒക്കെ മാറി, ഒരു മുണ്ടും ബനിയനും ഇട്ടു,

നല്ല ക്ഷീണം ഉള്ളത് കാരണം അങ്ങോട്ട് കിടന്നു

വളരെ വേഗം തന്നെ അവൻ കിടന്നുറങ്ങി

                                                           <<<<<<<<<O>>>>>>>>>

പാലിയത്ത് ആദി ഇറങ്ങി കഴിഞ്ഞു.

മാലിനി പാറു ഇന്ദു ഒക്കെ സങ്കടത്തിൽ ആയിരുന്നു. മറ്റുള്ള കുട്ടികൾക്കു ഒന്നും മനസിലാകാത്ത അവസ്ഥ. ഭുവനേശ്വരി ദേവി ആകെ ദേഷ്യത്തിൽ അവരുടെ മുറിയിൽ ആയിരുന്നു.

രാജശേഖരൻ മാലിനിയെ ഒരുപാട് വഴക്കു പറഞ്ഞു. ഈ തെണ്ടിയെ ഒക്കെ ഒരു കാര്യവും ഇല്ലാതെ പരിഗണന ഒക്കെ കൊടുത്തതിനു,

രംഗനാഥനും രാമഭദ്രനും കോപത്തിൽ തന്നെ ആയിരുന്നു.

കുട്ടികളും അവരുടെ ചുറ്റും ഉണ്ടായിരുന്നു.

രംഗനാഥൻ അവരോടു ചോദിക്കുകയും ചെയ്തു, അവനെ ഞങ്ങൾ തല്ലിയതിനു നിങ്ങൾ എന്തിനാ തല്ലണ്ട എന്ന് പറഞ്ഞു ബഹളം വെച്ചത് എന്ന്.

അത് കേട്ട് കൃഷ്ണവേണി ആണ് പറഞ്ഞത്,

വല്യച്ചാ … അപ്പുവിനെ തല്ലണ്ട എന്ന് പറഞ്ഞത് അപ്പുവിനോടുള്ള സ്നേഹം കൊണ്ടല്ല , നിങ്ങളോടു സ്നേഹകൂടുതൽ ഉള്ളത് കൊണ്ട് ആണ് എന്ന്.

അവർക്ക് അതുകേട്ടു മനസ്സിലായില്ല.

കൃഷ്ണവേണി ഹരിയോട് അവൻ കണ്ട കാര്യങ്ങൾ പറയാൻ പറഞ്ഞു.

ഹരി ഹോട്ടലിൽ വച്ച് നടന്നത് മുതൽ വണ്ടി തിരികെ ഓടിച്ചു ചെന്ന് ഉള്ളിലെ ആ തടിമാടന്മാരെ ആദികൈകാര്യം ചെയ്തു തലമുടി വരെ കത്തിച്ച മൊത്തം സംഭവം അങ്ങ് ഭംഗി ആയി പറഞ്ഞു കൊടുത്തു ,

കൂടെ വൈഷ്ണവി അവളുടെ സാർ പറഞ്ഞ കാര്യങ്ങളും.

ഭയങ്കരൻ ആണ്ന്നാ  സർ പറഞ്ഞത് ,

അപ്പു എന്തേലും അവിവേകം പ്രവർത്തിച്ച നിങ്ങൾക് തന്നെ അല്ലെ ദോഷം വരിക , ആ ഭയം കൊണ്ട് ആണ്

അത് കേട്ടതും രംഗനാഥനും രാമഭദ്രനും പരസ്പരം നോക്കി.

സമരേന്ദ്ര ദേവപലരുടെ മക്കള്‍  ആണ് ഞങ്ങൾ, ഞങ്ങൾക്കറിയാത്ത മുറകൾ ഉണ്ടോ.

അത് കേട്ട് വേദപ്രിയ പറഞ്ഞു.

നിങ്ങൾ മുറകൾ എടുത്തു വരുമ്പോളേക്കും അപ്പു തല അങ്ങ് എടുക്കും, നിങ്ങൾ ആ കാഴ്ച കാണാത്തതു കൊണ്ടാണ്, ആ മുടിയന്റെ കൈ ഓടിച്ചു ആ ഒടിഞ്ഞ കൈ ഒക്കെ ആട്ടി കാണിക്കുമ്പോളും അയാളുടെ തലമുടി കത്തിക്കുമ്പോളും ഒക്കെ വല്ലാതെ മുഖഭാവം ആയിരുന്നു അപ്പുവിന്, ഒരു ഭ്രാന്തുപിടിച്ചവനെ പോലെ

അവർ ഒരൽപം ഭയന്നു പോയോ എന്നൊരു സംശയം.

ഇന്ദുവിന്‌ ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ടായിരുന്നു, കാരണം അങ്ങനെ അപ്പുവിനെ എല്ലാരും കൂടെ ഉപദ്രവിച്ചിട്ടും എല്ലാം ഏറ്റു വാങ്ങി ഉള്ള വേദന ഒക്കെ സഹിച്ചു അവിടെ നിന്നും പോയതിനു. അവൾക്കു മനസ്സിലായിരുന്നു അവൻ ഒരു സാധു തന്നെ ആണെന്ന്.

രാജശേഖരനും മാലിനിയും ഹാളിൽ ഇരിക്കുക ആയിരുന്നു.

പാറു റൂമിൽ ഇരിക്കുക ആയിരുന്നു. അവള്‍ പഴയ പടി ആയ പോലെ, അവള്‍ക്ക് നല്ല വിഷമം ഉണ്ട്, കണ്മുനില്‍ അപ്പുവിന്റെ മുഖം തെളിയുന്നു, അവൾ ടേബിളിൽ ഇരുന്ന പൊതി നോക്കി. അപ്പു അവൾക്കായി കൊണ്ട് വന്ന ചോകൊലെറ്റ് ആയിരുന്നു.

” ചോകൊലെറ്റ് ഒന്നും അപ്പുവിനു അത്ര ഇഷ്ടം ഇല്ല, ഇത് ശ്രിയമോൾക്ക് മാത്രമായി കൊണ്ടുവന്നതാ, നല്ല രുചിയാ “

അവളുടെ മനസിലേക്ക് അപ്പു പറഞ്ഞ ആ വാക്കുകൾ ഒക്കെ ഓർമ്മ വന്നു.

” ഇത്രേം നല്ല കൊച്ചിനെ ഒകെ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ ഞാൻ ഒരു മനുഷ്യൻ ആണോ “

അതും അവളുടെ മനസിലേക്ക് വന്നു.

“ഞാൻ ലക്ഷ്മിയുടെ മകൻ ആണ് ആദിശങ്കരൻ, ഞാൻ തരുന്ന വാക്ക് …. ആണ് ഞാൻ ഉള്ളപ്പോ ഒരുത്തനും ,,,അതേതു കൊമ്പത്തെ ആണെങ്കിലും ശ്രിയ മോളുടെ ദേഹത്ത് ഒരു തരി മണ്ണ് വാരി ഇടില്ല “”

ഇങ്ങനെ അവൻ പറഞ്ഞ ഓരോരോ വാക്കുകൾ ആണ് പാറുവിന്റെ മനസിലേക്ക് വന്നത്.

അവൾ എഴുന്നേറ്റു.

72 Comments

  1. മഹാദേവന് നന്ദി ❤️
    ————-

    ഞാൻ നേരിട്ട് കാര്യത്തിലേക്ക് കടക്കുവാ, ഇതുവരെ വായിച്ച പാർടികളിൽ എനിക്ക് ഏറ്റവും മനസ്താപവും വെറുപ്പും സങ്കടവും ഒക്കെ ചേർന്ന് വായിച്ച പാർട്ട്‌ ആണ് ഇത്. വീണ്ടും ഞാൻ പറയുന്നു ഇത് ഹര്ഷന്റെ എഴുത്തിന്റെയോ അല്ലെങ്കിൽ ഹർഷൻനെ കുറ്റം പറയുകയും അല്ല. ഇതിനു കാരണവും നിങ്ങളുടെ കഴിവാണ്.

    ശിവരഞ്ജൻ, അവനാണ്, അവനാണ് എന്നെ ഈ പാർട്ട്‌, അല്ല അവൻ വന്ന പാർട്ട്‌ മുതൽ എനിക്ക് അവൻ ഉൾപ്പെടുന്ന സീൻസ് വായിക്കാൻ ഒട്ടും താല്പര്യം ഇല്ല, അതുകൊണ്ട് ആകണം, അല്ലെങ്കിൽ അതുകൊണ്ട് ആണ് ഈ പാർട്ട്‌ എനിക്ക് വായിക്കുന്നതിൽ ഒരുപാട് അസ്വസ്ഥത തോന്നിയത്, സത്യം പറഞ്ഞാൽ വായന നിർത്തിയാലോ എന്ന് വരെ തോന്നിയത്, അത്രക്ക് വെറുപ്പ ആണ് അവനോട്, അത് അവൻ എത്ര കൊമ്പത്തെ ആൾ ആണേലും, എത്ര സൗദര്യം ഉള്ളവൻ ആണേലും, എനിക്ക് അവനെ ഇഷ്ട്ടം അല്ല, ഇഷ്ട്ടം അല്ല എന്ന് പറഞ്ഞാൽ ഇഷ്ട്ടം അല്ല.

    അവനോട് പാർവതിക്ക് തോന്നുന്ന പ്രേമം, ആരാധന, ഇതൊക്കെ ഉൾകൊള്ളാൻ എനിക്ക് ആകില്ല. വെറുപ്പ് ആണ് എനിക്ക്.

    ഇപ്പൊ ഞാൻ പാർവതിയെ വെറുക്കുന്നു, എനിക്ക് അറിയാം ഇതെല്ലാം അവൾ മനഃപൂർവം അല്ല, പൂർവ ജന്മത്തിൽ അവർ തമ്മിൽ കണക്ഷൻ ഉണ്ടായിരുന്നു.
    അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുനന്ത് എന്ന് പക്ഷെ എനിക്ക് ഉൾകൊള്ളാൻ ആകുന്നില്ല.

    ഈ പാർട്ട്‌ഇന്റെ തുടക്കത്തിൽ തോന്നിയ ആ ആകാംഷ എനിക്ക് ശിവരഞ്ജനെ കാണുമ്പോ പോകും.ഈ കഥ ഒടുവിൽ ആതിയെ ഒരു രക്ഷകൻ എന്നാ രീതിയിൽ അവസാനിച്ചു പവതിയും ശിവരഞ്ജനും തമ്മിൽ ഒരുമിച്ചല്ലേ ഞാൻ ഡിപ്രെഷനിൽ ആയി പോകും ബ്രോ.

    കാരണം അത്രക്ക് ആദി മനസ്സിൽ കീറി പോയി, പ്രതിഷ്ഠിച്ചു പോയി അതിയെയും പാറുവിനെയും, അത് നടന്നില്ലേൽ ഞാൻ പറഞ്ഞില്ലേ ഡിപ്രെഷൻ ആകും എന്റെ അവസ്ഥ.

    എന്താ പറയുക, ഒരു കൊച്ചു കുട്ടി അവനു ഒരുപാട് ആഗ്രഹം ഉള്ള കളിപ്പാട്ടം അച്ഛനോട് പരണയുന്നു, അത് അവനു വാങ്ങി തരാം എന്ന് ആ അച്ഛൻ വാക് കൊടുക്കുന്നു, പക്ഷെ ഒടുവിൽ ആ കളിപ്പാട്ടം അല്ല അവന്റെ അച്ഛനെ തന്നെ നഷ്ടം ആയാൽ ആ കുട്ടിക്ക് എന്താകും തോന്നുക, അവന്റെ മാനസികാവസ്ഥ, അത് ചിന്തിക്കാൻ ആകില്ല, അതുപോലെ ആകും എന്റെ അവസ്ഥ, അങ്ങനെ ആകല്ലേ എന്ന് ഞാൻ തന്നെ പ്രാര്ഥിക്കുവാ, അത്രക്ക് കാര്യം ആയിട്ട് ആണ് ഞാൻ ഈ കഥ വായിക്കുന്നത്.

    പാറുവിന്റേം രഞ്ജന്റെയും ഓരോ സീനിൽ ഞാൻ തന്നത്താനെ എന്നോട് പറയും “ആദി നിനക്ക് യോഗം ഇല്ലടാ” എന്ന്, തേങ്ങാ കിട്ടിയ അവസ്ഥ ആകും എന്ന്, അത് ആകല്ലേ എന്റെ കൈലാസ നാഥാ ??

    ————–

    ഇനി കഥയിലേക്ക് വരാം, ഞാൻ മേലെ പറഞ്ഞ കാര്യങ്ങൾ ഒഴിച്ചാൽ ഒരുപാട് നല്ല അടിപൊളി സീൻസ് ഉണ്ടായിരുന്നു. രോമാഞ്ചവും, സ്നേഹവും നിറഞ്ഞു മൊമെന്റ്‌സ്‌.

    // ഇരുപത്തി ഏഴുകൊല്ലം മുൻപ് ഇതേ നാളിൽ പിറന്നവൻ, ഹ ഹ അഹ് അടിമത്തത്തിന്റെ ചങ്ങല ഭേദിച്ച് അവൻ പുറപ്പെട്ടു കഴിഞു , അവന്റെ നിയോഗം ആണ്
    അവനെ അയക്കുന്നത് സാക്ഷാല്‍ അഘോരമൂര്‍ത്തി കാലഭൈരവൻ…ആണ് //

    ഈ ലൈൻസ് വായിച്ചപ്പോൾ കിട്ടിയ രോമാഞ്ചന്റിനു കണക്ക് ഇല്ല, തലമുടി മുതൽ ഉപ്പൂറ്റി വരെ രോമാഞ്ചം ആയിരുന്നു ?????

    ആ സീൻ ഞാൻ ഇതിനു മുൻപ് ഇറ്ട്ടിട്ടുള്ള അല്ലെങ്കി പറഞ്ഞിട്ടുള്ളത് പോലെ നേരിട്ട് ആ സീൻ റിയൽ ലൈഫ് കണ്ട ഫീൽ ആയിരുന്നു ?

    ആ സീനിൽ എനിക്ക് ഉള്ള ഡൌട്ട് ആയിരുന്നു ആതിക്ക് 26 വയസ്സ് അല്ലെ ഉള്ള പിന്നെ 27 വയസ്സ് ഉള്ളവൻ രക്ഷിക്കാൻ വരും എന്ന് പറയുന്നേ, അപ്പൊ ആദി അല്ലെ അവൻ, എന്നൊക്കെ ആലോചിച്ച ഇരിക്കുമ്പോൾ ആണ് ഉറക്കത്തിൽ വന്നു ലക്ഷ്മി അമ്മ പറഞ്ഞത്, അപ്പൊ സംശയം ഒക്കെ മാറി ?

    സത്യം പറയട്ടെ, നിങ്ങൾ ഒരു ചെറിയ സംഭവം വരെ വളരെ യൂണിക്‌ ആയിട്ട് ആണ് റെപ്രെസെന്റ് ചെയ്യുന്നത് അത് അപാര കഴിവ് ആണ്, ഈ ബിർത്തടയുടെ കാര്യം ചുമ്മാ പറയായിരുന്നു, പക്ഷെ അതിനു പകരം ഒരു മാസ്സ് സീൻ ഉൾപ്പടെ അവനെ ബര്ത്ഡേ വിഷ് ചെയ്ത രീതി വരെ വേറെ മൂഡ് ആയിരുന്നു, ഞാൻ കഴിഞ ഒരു പാർട്ടിൽ പറഞ്ഞിരുന്നു, അവൻ ആദ്യമായി പാളിയാതെ പടിക്കൽ എത്തി കഴിയുമ്പോ അവൻ പോകുന്നതിനു മുൻപ് ഉള്ള സൂചന ഇടിമിന്നലിന്റെ രൂപത്തിൽ മാലിനിയെ അറിയിച്ച രീതി, അതൊക്കെ ഹര്ഷന് മാത്രമേ കഴിയു, യു ആർ റീലി സംതിങ് എൽസ് ??????

    ഹോ പിന്നെ റോയ് എന്ത് കൂട്ടുകാരനെ, അതുപോലെ ഒരുത്തനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ, എന്തൊക്കെയാ, ബുള്ളറ്റ്, വാച്ച്, ലാപ്ടോപ്, ക്യാമറ, ഹോ ഭാഗ്യവാൻ, കൊതിയായിട്ട് വയ്യ ???

    ഈ പാർവതി ദുഃഖ വിമോചക ആണെന്ന് അല്ലെ പറയണേ, അപ്പൊ അത് അപ്പുവിന്റെ ദുഃഖം അകറ്റുകയാണോ ചെയ്യണേ? എനിക്ക് അവളുടെ കാര്യത്തിൽ ഒരു പിടിയും കിട്ടാനില്ല, എന്ത് ജന്മം ആണ്. അവൾക്ക് വേണ്ടി ചാകാൻ അപ്പു, അവൾക് പ്രേമിക്കാൻ രഞ്ജൻ കോപ്പൻ. അത് കാണുമ്പോ എന്റെ റ്റെമ്പർ തെറ്റും ?

    അവൾക്ക് അപ്പൊ ശെരിക്കും സ്പ്ളിറ് പേഴ്സണാലിറ്റി തന്നെ ആകും, ദ്വന്ദ വ്യക്‌തത്വം, കോപ്പ് ഒരുമാതിരി പരുപാടി, അവളും രഞ്ജനും വരുന്നു സീൻ സത്യം പറഞ്ഞാൽ എനിക്ക് പോളിയാണ്, അത്രക്ക് ദേഷ്യം ആണ്. ????

    രുദ്രതേജൻ തേങ്ങ, എന്റെ അപ്പു നിനക്ക് ഒടുവിൽ അവസാനം തേങ്ങാ കിട്ടിയ അവസ്ഥ ആകും, ചാകാൻ മൊത്തം നീയും, സ്നേഹം മൊത്തം, തെങ്ങും ചാരി നിന്നവനും. കാര്യം ഒക്കെ ശെരി, കഴിഞ്ഞ ജന്മത്തിലെ കണക്ഷൻ ആണ് രഞ്ജനും പാറുവും തമ്മിൽ, പക്ഷെ അതൊക്കെ അന്ന് തീർന്നു എനിക്ക് ഇനി അത് കേക്കണ്ട. എനിക്ക് ഏറ്റവും പേടി തോന്നണത് ഇനി കഴിഞ്ഞ ജന്മത്തിൽ ഈ പാർവതിയും രഞ്ജനും ഒന്നിക്കാഞ്ഞ റീസൺ അപ്പു ആയിരുന്നോ എന്നാണ്, അത് കാരണം ആണോ പാർവതിക്ക് അവനോട് ദേഷ്യം, കഴിഞ്ഞ ജന്മത്തിൽ അപ്പു പാർവതിയെ സ്വന്തം ആക്കി, പാർവതിയുടെ സമ്മതം ഇല്ലാതെ, പാർവതിക്ക് ഇഷ്ട്ടം കഴിഞ്ഞ ജന്മത്തിൽ രഞ്ജനെ ആയിരുന്നോ, അപ്പൊ അന്ന് പിരിഞ്ഞത് കാരണം ആണോ അവർ ഇപ്പൊ ഒന്നിക്കുന്നെ, അങ്ങനെ ആണെന്ന എനിക്ക് തോന്നണേ, അങ്ങനെ അകലെ ഈശ്വര, പൊന്നുവിനും, പാറുവിനുഉം ഇഷ്ട്ടം അപ്പുവിനെ ആണ്, പക്ഷെ പാർവതിക്ക് ഇഷ്ട്ടം രഞ്ജനെയും, എനിക്ക് അത് ഉൾകൊള്ളാൻ കഴിയുന്നില്ല ????

    പിന്നെ അപ്പു ആ റോഡിൽ വെച്ച നടന്ന സംഭവം ഞാൻ പേടിച് ഇരുന്ന വായിച്ചേ, ആ പാർട്ട്‌ ഇന്നലെ രാത്രി ആണ് വായിച്ചേ, ആ രക്തരക്ഷസ്സിന്റെ കഥ, പിന്നെ ആ കുറ്റി വന്നു കൈ കാണിക്കുന്ന പാർട്ട്‌ ഒക്കെ ഞാൻ പേടിച് ഇരുന്നാണ് വായിച്ചേ, ഹോ മാങ്ങാത്തൊലി, അത് വേറെ മൂഡ് ആയിരുന്നു, അതിൽ ആദി ആ പാലാ മരത്തിന്റെ താഴെ നിന്ന് മുകളിലേക്ക് നോക്കി എന്ന് പറയില്ലേ, അപ്പൊ എന്റെ മനസ്സിൽ ഞാൻ നോക്കിയ പോലെ ആയിരുന്നു, POV(Point Of View), എന്റെ പോയിന്റ് ഓഫ് വ്യൂവിൽ നിന്നും നോക്കുന്ന പോലെ, പൂവ് ഒക്കെ പൂത്ത നിക്കുന്നത് ഒക്കെ ???

    പിന്നെ ഒടുവിലെ ഫയിറ്റ് സീൻ, ഹോ അത് ഞാൻ ബ്രോ ഇട്ട ആ ഓഡിയോ ഇട്ടു തന്നെ വായിച്ചു, ആ ബിൽഡിംഗ്‌ അപ്പ്, ഹോ ഇടി ഒക്കെ വേറെ മൂഡ് ആയിരുന്നു, അത് കഴിഞ്ഞ് എല്ലാം തീർന്നു കഴിഞ്ഞ് എല്ലാ ബോഡിയും കൂടി ഇട്ട് ഒരു ടയര് മോളിൽ ഇട്ട് അതിൽ ഇരിക്കണ ആതിയെ ഓർത്തപ്പോ എനിക്ക് സാക്ഷാൽ പരമശിവൻ ഒരു പാറയുടെ മുകളിൽ ഇരിക്കുന്ന പോലെ ഉള്ള തോന്നൽ ആയിരുന്നു ????❤️??

    ഇനി ബ്രോ, അത് ഉദേശിച്ചത്‌ തന്നെ ആണോ അത് എഴുതിയെ, എന്റെ മോനെ, വേറെ ലെവൽ അല്ല വേറെ ഡയമെന്ഷന് ആയിരുന്നു, അത് പോരാത്തതിന് ആ സംഹാര താണ്ഡവം കഴിഞ്ഞപ്പോ ആ സീൻ എൻഡിങ്ങിനു വേണ്ടി ആ അമ്പലത്തിൽ നിന്നും വീണ്ടും ആ ഗാനം അല്ലെകിൽ ശ്ലോകം ചൊല്ലിയത് ഒക്കെ, അതൊക്കെ മനസ്സിൽ നിറഞ്ഞു നിക്കുവായിരുന്നു, ഹോ ?????

    പീലി ചേട്ടൻ, പൊതുവാൾ, പാപ്പിചേട്ടൻ, ദാ ഇപ്പൊ മത്തായിച്ചൻ ????

    പൊട്ടാസ് മേടിച്ചിട്ട് പിഷ്‌കു.. അത് ഓർത്തു ചിരിച്ചു ചത്തു, നമ്മടെ ദിലീപേട്ടന്റെ രാമലീല മൂവിയിൽ ഷാജോൺ വെള്ളം അടിച്ചു കഴിഞ്ഞ് പറയണം സീൻ ഓർമവന്നു “പിഷ്‌കു, യു ബ്ലഡി നാസ്റ്റി ഫെല്ലോ, ഞാൻ മുതല കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുത്തിട്ട് വരാം”, ആ സീൻ ??????

    പിന്നെ അത് കഴിഞ്ഞ് ഒരുപാട് ഡയലോഗ് അടിച്ചു ആ റൈഡ്ഇൽ കേറി കിറുങ്ങി തലകറങ്ങി ഇറങ്ങുമ്പോ മറ്റവൻ പൊട്ടാസ് തോക്ക് എടുത്തു വെടി വെക്കുമ്പോ പേടിച്ചു താഴെ പോകുന്ന സീൻ, എന്റെ ടീമേ, ചിരിച് ഇല്ലാണ്ടായി ????????

    ———-

    ഈ പാർട്ടിനെ പറ്റി എനിക്ക് മിക്സഡ് ഫീലിംഗ്സ് ആണ് ഹർഷൻ ബ്രോ, ഒറ്റ റീസൺ മാത്രം, രഞ്ജൻ, പിന്നെ പാർവതിക്ക് അവനോട് ഉള്ള അടുപ്പം കാണിക്കുന്ന സ്വഭാവവും. ആ പോർഷൻ ഒകെ ഞാൻ സത്യം പറഞ്ഞ ഓടിച്ചു വിട്ടാലോ എന്ന് ഓർത്തതാ, പക്ഷെ എന്റെ നമ്പർ വൺ കഥയിൽ എല്ലാം എനിക്ക് അരിച്ചു കലക്കി കുടിക്കണം എന്നാ ഒറ്റ ആഗ്രഹം കൊണ്ട് ഞാൻ കടിച് പിടിച്ചു വായിച്ചു. ??

    പിന്നെ ഒരു കാര്യം പറയാൻ മറന്നു, നിങ്ങൾക്ക് ഒരു മെഡൽ തരണം, എത്ര സ്ഥാലത്തിന്റെ പേര് ആണ് ഞാൻ ഇതിലൂടെ അറിഞ്ഞേ, ഹോ ഒരുപാട് ഉണ്ട്, എല്ലാം ഓർക്കാൻ ഉള്ള മെമ്മറി എനിക്ക് ഇല്ല, അതുപോലെ ആണ്, നമിച്ചു അണ്ണാ, അത് മാത്രം അല്ല, ഓരോ സ്ഥാലത്തിന്റെയും മനോഹാരിത അതിന്റെ പീക്കിൽ എത്തിക്കാൻ നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ, അതൊക്കെ എക്സ്ട്രാഓർഡിനറി ആണ് ?????

    ഞാൻ നേരത്തെ പറഞ്ഞത് ഓർമ ഉണ്ടല്ലോ, ആദിയും പാറുവും ഒന്നിച്ചിലിൽ ഞാൻ ഇല്ലാണ്ട് ആയെ പോലെ ആകും, പിന്നെ ചിലപ്പോ മാസങ്ങൾ എടുക്കും ഞാൻ റിക്കവർ ആകാൻ, അതിന റീസൺ ഉണ്ട് കാരണം അഞ്ജലി തീർത്ഥം എന്നൊരു കഥ വായിച്ചു, അതിന്റെ ട്രാജഡി എൻഡിങ് കാരണം ഞാൻ ഒരു ആഴ്ച സങ്കട പെട്ടു ഇരിക്കുവായിരുന്നു, രാത്രി ഉറങ്ങുന്നതിനു മുൻപ് ആ കഥയെ പറ്റി അറിയണ്ട ഓർക്കും, അപ്പൊ കണ്ണ് നിറയും, അത് ഇപ്പോഴും ഉണ്ട്, മരുന്നില്ല, അപ്പോ എന്റെ ഓൾ ടൈം ഫേവറിറ്റ് ആയ ഈ കഥ ട്രാജഡി അല്ലെങ്കിൽ അപ്പു പാറു ഒരുമിക്കൽ നടന്നില്ലേൽ നിങ്ങൾ തന്നെ ഒന്ന് ആലോചിച്ച നോക്ക് എന്റെ സ്ഥിതി എന്താകും എന്ന്, വല്ല ഭ്രാന്താശുപത്രിയിൽ ആകും ഞാൻ, കാരണം ഞാൻ എല്ലാ കഥകളും ഒരുപാട് ഫീൽ ചെയ്തു ആണ് വായിക്കാറ് ???

    പിന്നെ ഞാൻ ഇത്രേം വൈകി കമന്റ്‌ ഇട്ടതിൽ ക്ഷമ ചോദിക്കുന്നു ബ്രോ, ഈ കഥ വായിച്ചു തുടങ്ങിയ അന്ന് ഞാൻ തീരുമാനിച്ചത് എല്ലാ ദിവസോം വായിക്കണം എനിട്ട്‌ 2 ഡേയ്‌സിനുള്ളിൽ കമന്റ്‌ ഇടണം എന്ന്, പക്ഷെ മനസിന്‌ പറയുന്നത് ചിലപ്പോ ഒക്കെ ശരീരം കേട്ടെന്ന് വരില്ല ബ്രോ, അതാണ് സംഭവിച്ചത്, കഴിഞ്ഞ രണ്ടു പാർട്ടിൽ ഞാൻ ഒരുപാട് രാത്രിയും പകലും ഇല്ലാതെ ആണ് വായിച്ചേ, ഒരുപാട് ഒരുപാട് കരഞ്ഞു, എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ കരഞ്ഞിട്ടില്ല, ഇതൊക്കെ ആയപ്പോ എന്റെ കണ്ണും തലയും ഒക്കെ നല്ല വേദന വന്നു, അതുകൊണ്ട് എനിക്ക് റസ്റ്റ്‌ എടുക്കേണ്ടി വന്നു, ആളെത്തി മനഃപൂർവം അല്ല, എന്നോട് ക്ഷെമിക്കു..

    … എനിക്ക് അറിയാം ബ്രോ എന്റെ അഭിപ്രായം ഒരുപാട് ഇഷ്ടം ആണെന്ന്, ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് എന്റെ കംമെന്റിനു വേണ്ടി ഒരാള് കഥ ഇരിക്കുന്നത്, ഒരാള് ഉണ്ട്, മാലാഖയുടെ കാമുകൻ അദ്ദേഹം പറഞ്ഞിരുന്നു, എന്റെ കമന്റ്‌ വളരെ ഡീറ്റെയിൽ ആയിട്ട് ആണ്, ആരും എന്നെ പോലെ കഥയെ വിലയിരുത്താർ ഇല്ല എന്നൊക്കെ, എനിക്ക് അറിയില്ല ഞാൻ അഭിപ്രായം പറയുമ്പോ അറിയാതെ എല്ലാം പറഞ്ഞു പോകുന്നത് ആണോ എന്നൊരു ഡൌട്ട് ഇണ്ട്, എനിക്ക് അറിയില്ല, അതൊക്കെ കേക്കുമ്പോ ഒരുപാട് സന്തോഷം ആണ്,എന്റെ കംമെന്റിനു വേണ്ടി കാത്ത് ഇരിക്കുന്നു എന്ന് പറഞ്ഞ ആദ്യ ആള് നിങ്ങൾ ആണ്, എനിക്ക് ആ കമന്റ്‌ കണ്ടപ്പോൾ ഇതുവരെ തോന്നാത്ത ഒരു വല്ലാത്ത സന്തോഷം ആണ് തോന്നിയത്, അത് പ്രകടിപ്പിക്കാൻ എന്റെ വാക്കുകൾ മാത്രമേ ഉള്ളു. ??❤️❤️

    ബ്രോ ഓഫീസിൽ ആയിട്ട് കൂടി ഇടക്ക് എടക്ക് എന്റെ കമന്റ്‌ വന്നോ എന്ന് എടുത്തു നോക്കുന്നു എന്ന് കേട്ടു, എന്റിനാണ് ബ്രോ അങ്ങനെ, എനിക്ക് അറിയാം ഒരുപാട് കഷ്ട പെട്ടു എഴുതുന്ന കഥക്ക് നല്ല അഭിപ്രായം അല്ലെങ്കിൽ വല്യ അഭിപ്രായം പറയുമ്പോ എന്തോരം സന്തോഷം തങ്ങൾക്ക് തോന്നും എന്ന് പക്ഷെ, അത് ഇത്രക് ഒക്കെ വരുമോ, ഞാൻ കിടുങ്ങി പോയി ഇടക്ക് ഇടക്ക് എടുത്തു നോക്കും എന്ന് കേട്ടപ്പോ ??

    നേരത്തെ ഇട്ട കമന്റിൽ ബ്രോയ്ക്ക് ഇച്ചിരി ഫ്രുസ്ട്രേഷൻ ഉള്ളത് പോലെ തോന്നി, അതോ അത് ഒരു തമാശ രൂപേണ ഫ്രണ്ട്‌ലി ആയി പറഞ്ഞത് ആണോ? നമ്മൾ ഈ ടെക്സ്റ്റ്‌ ഇടുന്നതും നേരിട്ട് പറയുന്നതും തമ്മിൽ നല്ല വെത്യാസം ഉണ്ട്, ചെലപ്പോ ബ്രോ അത് തമാശക്ക് ആകും പറഞ്ഞെ ബട്ട്‌ വായിക്കുന്ന ആൾ വേറെ രീതിയിൽ എടുക്കും, എന്താ പറയുക ഫ്രണ്ട്‌ലി കലിപ്പ്, അത് ഞാൻ അങ്ങനെ ആണെന്ന് കരുതുന്നു, അല്ലെങ്കി എനിക്ക് വിഷമം ആകും,ഞാൻ ഒരുപാട് ആരാധിക്കുന്ന കൂട്ടത്തിൽ മുൻപന്തിയിൽ ഉള്ളവരആണ് ഹര്ഷനും, മാലാഖയുടെ കാമുകനും, അതുകൊണ്ട് നിങ്ങളെ വിഷമിപികുനത് എനിക്ക് സഹിക്കില്ല, അതുകൊണ്ട് എന്റെ ഭാഗത്തു നിന്ന് ഇനി ഒന്നും വരാതെ ഞാൻ മാക്സിമം നോക്കാം.

    എന്നും ഒരു ഫിക്സിഡ് ടൈമിൽ കമന്റ്‌ ഇടാൻ പറ്റും എന്ന് തോന്നുന്നില്ല ബ്രോ, കാരണം ഞാൻ ഇപ്പൊ കോളേജിൽ പൊടിക്കുവാന്, ഇപ്പൊ ഞങ്ങൾക്ക് മിനി പ്രൊജക്റ്റ്‌ ചെയ്തോണ്ട് ഇരിക്കുവാ അപ്പൊ ചെല ദിവസം അതിനു ടൈം സ്പെൻഡ്‌ ചെയ്യേണ്ടി വരും, അപ്പൊ കഥകൾ ഒന്നും വായിക്കാൻ ആകില്ല, അതാണ് പ്രശ്നം, എന്തായാലും ഞാൻ എന്നെ കൊണ്ട് പറ്റുന്ന അത്രെയും ശ്രെമിക്കാം, എന്നോട് ഒന്നും തോന്നരുത് ?❤️?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുലേ ഞാന്‍ കാര്യമായി പറഞ്ഞതാ
      കൊറേ പേജുകള്‍ അഭിപ്രായം എഴുത്തുന്നതല്ല
      എഴുതുന്നതു ഇംബമുള്ളത് ആകണം
      ആ ഇമ്പം നിന്റെ അഭിപ്രായങ്ങല്‍ക് ഉണ്ട്
      സാധാരണ വാല്‍രെ കുറച്ചു പേരുടെ ലമന്റുകള്‍ മാത്രമേ വീണ്ടും വായിക്കാറുള്ളൂ
      നിന്റെ കമാന്‍റ് ആ ഒരു ഗണത്തില്‍ പ്പെടുന്നത് താനേ ആണ്
      ഒരു ഭാഗം വായിക്കുമ്പോള്‍ എന്തെയിരുന്നു ഉള്ളിലെ ഫീല്‍ എന്നു വ്യക്തമായി എഴുതുന്നു

      അത് വായിക്കുമ്പോ ഒരുപാട് സന്തോഷം ആകുന്നു
      അതാണ് ഇടക്കിടെ നോക്കുന്നത്
      നിന്റെ കമാന്‍റ് വന്നോ എന്നു

      ഫസ്ട്രാര്‍ടെഡ് ഒന്നുമല
      സ്നേഹ0 കൊണ്ടാ

      പിന്നെ കണ്ണു ചീത്ത ആക്കരുത്
      സാവധാനം വായിച്ചാല്‍ മതി
      തീരക്കുകള്‍ ഇല്ല

      സമദാനത്തോടെ വായിച്ചു സമാധാനത്തോടെ കമാന്‍റ് തന്നാല്‍ മതി രാഹുലേ

  2. ഹർഷാ … എന്തൊക്കെയുണ്ട്.. 27നു വരൂലേ ?

  3. മോനെ
    രാഹുലെ 23
    നീ ഒരുവക സ്വഭാവം കാണിക്കരുത്

    നീ ഒരു ടൈ൦ വെച്ച് കമന്റ് താ

    എനിക്ക് ഏതു നേരവും കയറി നോക്കാൻ വയ്യ , നിന്റെ കമന്റ് വന്നോ എന്ന്

    എല്ലാ ദിവസവും ഒരു വൈകീട്ട് 7 മാണി കണക്കക്കി

    അപ്പൊ പിന്നെ അപ്പൊ നോക്കിയാ മതിയല്ലോ

    1. ഞാൻ ഇപ്പൊ ഇട്ടോണ്ട് ഇരിക്കുവായിരുന്നു ബ്രോ, സത്യം പറഞ്ഞ ഇന്നലെ ഇടേണ്ടത് ആയിരുന്നു, കണ്ണ് വേദന കാരണം ലേറ്റ് ആയി ആണ് വായിച്ചേ.

      ഇന്ന് മോർണിംഗ് ഇട്ടോണ്ട് ഇരിക്കുവായിരുന്നു, അപ്പൊ ഒരു പ്രോഗ്രാം ഇണ്ടായി അവിടെ പോയി ഇപ്പൊ വന്നേ ഉള്ളു, ഇന്ന് വൈകിട്ടത്തേക്ക് ഉറപ്പായും ഇടും, സോറി ബ്രോ, ഒരുപാട് സോറി ?

      ആദ്യം ആയിട്ട ഒരാള് ഇങ്ങോട്ട് വന്നു കമന്റ്‌ ഇടാൻ പറയണേ, ഒരുപാട് സന്തോഷം ഉണ്ട് ?❤️?

  4. തുമ്പി?

    Harsh.. bro mattethil kanille athoo ithil matree illo ini atarnnu ichirim koodi accessible. Entannu ariyulla തറവാട്angane angu marakkan pattuvo?

  5. ചെറുപ്പം മുതലേ ഒരുപാടു വായിക്കുന്നയാളാണ് ഞാൻ. ഒരുപാടു ഫേമസ് ആയവരുടെ സകല നോവെൽസും, കഥകളും ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ ഇത്രക്കും ഇന്റെർസ്റ്റിംഗ് ആയ ത്രില്ലിംഗ് ആയ ഒരു നോവൽ. 15 ഡേയ്‌സ് കൂടുമ്പോൾ വന്നോ എന്ന് ചെക്ക് ചെയ്തു,ആദ്യം പേജിന്റെ എണ്ണം നോക്കിയാണ് വായിക്കുന്നത് തന്നെ. ഇത് വരെ അപ്ഡേറ്റ് ചെയ്‍ത എല്ലാ ഭാഗവും മറ്റേ സൈറ്റിൽ നിന്ന് ഞാൻ വായിച്ചിട്ടുണ്ട്, ഇതിലേക്ക് കൂടു മാറിയപ്പോൾ ഇങ്ങോട്ടും വന്നെന്നു മാത്രം. അസാധ്യമാണ് പ്രമേയം, എന്താ പറയേണ്ടതെന്നറിയില്ല. എന്റെ 24 വർഷ വായന അനുഭവത്തിൽ ഏറ്റവും ഇന്റെർസ്റ്റിംഗ് ആയി വൈറ്റ് ചെയ്തു,തിരഞ്ഞു കാണുമ്പോൾ ഇത്രയും ആഹ്‌ളാദത്തോടെ വായിക്കുകയും അവസാന പേജുകളാവുമ്പോൾ കഴിയാറായാലോ എന്ന വിഷമം വരുകയും ചെയുന്ന ആദ്യത്തെ അനുഭവം…. നിങ്ങളിത് ഒരു പുസ്തകരൂപത്തിലാക്കണം… അത്രക്കും ഇന്റെർസ്റ്റിംഗ് ആണിത്…. ത്രില്ലിംഗ്, സസ്പെൻസ്, റൊമാൻസ് അങ്ങനെ എല്ലാ ചേരുവകളും കണ്ണി തെറ്റാതെ കൂട്ടിച്ചേർത്തു… ഞാൻ ആദ്യമായിട്ടാണ് ഒരു കമന്റ്‌ ഇടുന്നതു.. ഇത്രയും കാലമായിട്ടും ഒന്ന് അഭിനന്ദിച്ചില്ലെങ്കിൽ അത് ശരിയാവില്ലെന്നു തോന്നി.. നമസ്കരിക്കുന്നു
    Nb :15 ദിവസ കാലാവധിയൊക്കെ മാറിയിരിക്കുന്നു.. അത്ര വൈറ്റ് ചെയ്യാൻ തന്നെ വയ്യ.

    1. സജിയേട്ടാ
      നല്ല വാക്കുകൾക് നമസ്കാരം
      തത്കാലം ഒരു നാലഞ്ചു ചാപ്റ്റർ കൊണ്ട് ഒന്നാം പാർട്ട് കഴിയും 14 ദിവസം അല്ല ഇനി ഉള്ള ഭാഗങ്ങൾ പല കാര്യങ്ങളും നന്നായി റെഫർ ചെയ്തു വേണം എഴുതാൻ അതില് ജിമോളോജി ഫിസിക്സ് പുരാണം അങ്ങനെ പലതും ഉണ്ട്..അതാണ് താമസം..

      1. ഹർഷൻ,ഞാൻ പറഞ്ഞലോ ഒരു ആസാദാരണ ഇന്റെർസ്റ്റിംഗ് ആണ് ഈ നോവൽ.. ഞാനിന്നു വരെ വായിച്ചതിൽ വച്ചു ഏറ്റവും അനുഭൂതി തന്നെ ഒരു മായികാനുഭവം തന്നെയാണിത്. Fb യിൽ വരെ കമന്റ്‌ ചെയാത്തവനാണ് ഞാൻ. പലപ്പോഴും കരുതും പക്ഷെ ലൈക്കടിച്ചു പോരും. കമെന്റുകൾ നോക്കിയാണ് ഞാനിപ്പോ ഡേറ്റ് ഫിക്സ് ചെയ്യുന്നേ. താങ്കൾ പോസ്റ്റ്‌ ചെയുനതിൽ നിന്ന് ഒരു ദിവസം പോലും വൈകാറില്ല. ഒറ്റ ഇരുപ്പിനു തന്നെ ഞാൻ വായിച്ചു തീർക്കാറുമുണ്ട്… എന്തോ.. പറഞ്ഞറിയിക്കാൻ പറ്റില്ല. ഇതൊരു പുസ്തകരൂപത്തിൽ ആക്കിയിരുനെങ്കിൽ… ഈ സൈറ്റ് ആയതു കൊണ്ട് ഞാൻ എന്റെ കുറച്ചു ഫ്രണ്ട്സിനു ഇത് recommend ചെയ്തിട്ടുണ്ട്. താങ്കളുടെ എഴുത്തിന്റെ അനുഭൂതി ചോരാതെ എഴുതാൻ താങ്കൾ സാമയെടുത്തോളു, കാത്തിരിക്കാൻ എല്ലാവരും ഒക്കെയാണ്…എല്ലാ കംമെന്റിനും മാക്സിമം റിപ്ലൈ കൊടുക്കാനുള്ള മനസിനെ ഞാൻ നമിക്കുന്നു.. അടുത്ത പാർട്ട്‌ തൊട്ടു ലൈക്‌ മാത്രമല്ല വ്യക്തമായി ഞാനെന്റെ അഭിപ്രായവും രേഖപെടുത്താം…….

  6. നരേന്ദ്രന്‍❤?

    ഹര്‍ഷാപ്പീ ….

  7. Pazhaya sitil eini upload undavilla alle bro… Nannayi.. Avda aayalum next partinayi katta waiting

  8. അനിയൻകുട്ടൻ

    Harhsa ഏട്ടാ സുഖമാണോ?.

  9. Harshan bhai…25th episode nu katta waiting aanu To….kunju vava sugamayirikunu enn karuthunu…

  10. കട്ട വെയ്റ്റിംഗ് ആണ് മുത്തേ ഹർഷാപ്പി

    1. ഇത്തവണ മാക്സിമം 50 60 പേജ് മാത്രേ ഉണ്ടാകൂ…

      1. ഇവിടെ ആകുമ്പോ കൂടും അല്ലോ അതല്ലേ.മുകളിൽ പറയുന്ന കേട്ട് അടുത്ത ഞായർ ചിലപ്പോൾ വരും എന്ന്..

        ഇന്ന് എഴുത്തു തുടങ്ങും അല്ലെ

      2. Athu pattoola harshetta. Minimum 100 page mathi

  11. അപ്പൂട്ടൻ

    ഹർഷൻ ഭായി…. ഇരുപത്തിയഞ്ചാമത്തെ ഭാഗം എന്നാണ് ഷെഡ്യൂൾഡ് ടൈം ഒന്ന് പറയുമോ.. ആകാംക്ഷയുടെ മുൾമുനയിൽ ആണ് ഇപ്പോൾ

    1. Aduthathinte adutha njayar maksimam..

      1. അപ്പൂട്ടാ..
        ഇനി വായിക്കുമ്പോ
        ഇവിടെ ഒന്ന് മുതൽ വായിച്ചാൽ മതി
        കുറെ ഒക്കെ നമ്മൾ കട്ട് ചെയ്തിട്ടുണ്ട്..

        1. അപ്പൂട്ടൻ

          Ok ഭായ്… തീർച്ചയായും

        2. കുറച്ചു ചുരുക്കി എഴുതിയത് ആണോ ഹർഷൻ ബ്രോ

          1. ചുരുക്കി അല്ല
            ചില ഭാഗങ്ങൾ ഒഴിവാക്കി ആവശ്യം ഇല്ലാത്തതു
            ചിലതു ട്രിം ചെയ്തു
            ചിലതു കുറച്ചൂടെ വലുതാക്കി..

  12. Salam rocki baaay

    Harshanbrooo kadha ippala vayich kayinjath vayikumbo cmt idathathil adyame shama chodhikunnu……………,
    Ini kadha adipoliyaaanu vere level ithin vendi lakshakanakin vakkukal exyuthiya aaa aakayik or umma..,
    Adhin vendi prayathicha aa vekthikkum manasinum or 100 kurirapavan

    Love you harshan brooö or 100umma

    1. ശോ റോക്കി ഭായ്..

  13. Oru paawam kidaavu

    Chettayiku ethre kuttikal inde?

    1. മുത്തേ
      ആകെ ഒന്നേ ഉള്ളു..
      അത് ഉണ്ടായതു കഴിഞ്ഞു പോയ ഏപ്രിൽ 28 നു.ഒന്നര മാസം പ്രായം…

  14. Good night all

  15. മച്ചാനേ കുട്ടിശ്ശങ്കരന് കുഴപ്പൊന്നും illalo

    1. kuthivechathinte kurachu uvvavu und kutti shankranu

  16. Kuravind innu kurach kaliyum chiriyum okke indayirunnu ..ippo nalla urakkathil anu innale full karachil ayirunnu rathriyonnum kedannatilla athinte sheenam vavakku

  17. മോനു പനി കുറവുണ്ടോ..?

  18. Njanum vannu kure naalukalkku shesham kurach samayam kitteeppol ..????.

    1. സുജീഷ് ശിവരാമൻ

      ഉണ്ണിയുടെ പനി മാറിയോ….

      1. കുറവുണ്ട്…ബ്രോ…

  19. സുജീഷ് ശിവരാമൻ

    വേഗം ആയിക്കോട്ടെ…..അടുത്തതും….. കാത്തിരിക്കുന്നു……

  20. Harshan broi
    Ee bhangavam thakarathu??Aadi varumbol athinu munpayit aa oru music kelkmbol nalla feel kitunund fighting sceenes okke adipoli ayrnu.. nxt part nu vendi katta waiting❤

    1. വരും…നാളെയും മാറ്റന്നാലും ഒക്കെ.ആയി…
      നന്ദിട്ട…

  21. ആ ഹരിത ഭ്രാന്ത്‌ ആശുപതിയിൽ ചാടി പോന്നതായി വിവരം ലഭിച്ചിട്ടുണ്ട്…. കണ്ടു കിട്ടുന്നവർ പറയണം… ??

    1. വന്നോ….ചക്കര…വാവയെ ഇന്നലെ ഇൻജക്ഷൻ വചൂടാ..
      നല്ല പനി ആണ് ഇന്നലെയും ഇന്നും
      കുടിക്കുന്ന പാൽ ശര്ധിച്ചു…
      ഇപ്പൊ കുറവുണ്ട്..

      1. ഹ്മ്മ് അതുണ്ടാവും.. പാല് കൊടുത്തിട്ടു തോളത്തു കിടത്തി തട്ടി കൊടുക്കണം.. നൈറ്റ്‌ കൊടുക്കുമ്പോൾ എണീറ്റിരുന്നു കൊടുക്കാൻ പറയണം.. അല്ലെങ്കിൽ കുട്ടിക്ക് എന്തേലും അസ്വസ്ഥത ഉണ്ടേൽ അറിയില്ല.

      2. അപ്പൂട്ടൻ

        ഇപ്പോൾ എങ്ങനെയുണ്ട് ഹർഷൻ ഭായി…

    2. Hello
      25 episode enna varruka
      Aa oru episode nnu kure peru waiting il annennu arriyam.avarude oppam njanum

    3. Yes man you are absolutely wright

      1. ജെ പി
        ഞാന്‍ നാളെ എഴുതു തുടങ്ങു0
        ഇന്ന് അതിനായി ഒരു സീനിലേക് വേണ്ട വീഡിയോ എഡിറ്റിങ് ചെയ്തു.
        ഇനി ആദിശങ്ക്രന് വേണ്ട ഒരു ബീ ജീ എം തേടനം,
        അടുത്ത് സീനിലേക് വേണ്ട പാട്ടുകള്‍ കട്ട് എഡിറ്റു ചെയ്യണം …
        എന്തായാലും നാളെ മുതല്‍ എഴുത്ത് ആരംഭിക്കും ,,,

  22. ആരൊക്കെയോ പുതിയതായി വന്നു എന്നറിഞ്ഞു… ആരെയും പരിചയപെട്ടില്ല…എല്ലാരേയും പരിചയപ്പെടണം..

    1. അപ്പൂട്ടൻ

      നന്ദൻ ഭായ് നമസ്കാരം..

  23. നമസ്തേ ?

    1. അപ്പൂട്ടൻ

      എത്ര വായിച്ചാലും മതിവരാത്ത കഥയുടെ അനന്ത സാഗരം.. എനിക്ക് തന്നെ ഓർമ്മയില്ല ഞാൻ ഇത് എത്രാമത്തെ തവണയാണ് ഈ എപ്പിസോഡുകൾ എല്ലാം വായിച്ച് തീർത്ത എന്ന്.

  24. തൃശ്ശൂർക്കാരൻ

    ?????????

  25. ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം ന മന്ത്രോ ന തീര്ഥം ന വേദാ ന യജ്ഞാഃ
    അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

    ഹർഷൻ ബ്രോ …സുഖമാണെന്ന് കരുതുന്നു …..

    1. അതെ മുത്തേ…

Comments are closed.