അന്ന് രണ്ടാം ശനിയാഴ്ച്ച ആയിരുന്നു
ആദി സായിഗ്രാമത്തിൽ പോയിരുന്നു.
അന്ന് എല്ലാവർക്കും വേണ്ടി സ്പോക്കൺ ഇംഗ്ളീഷ് ക്‌ളാസുകളും മുതിർന്നവർക്ക് എക്സാം ക്‌ളാസ്സുകളും ഒക്കെ എടുത്തു കൊടുത്തു, ഉച്ചക്ക് ആശ്രമത്തിൽ എല്ലാവരോടും ഒപ്പം ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു,
അതിനു ശേഷം പുറത്തു തേൻമാവിൻ ചുവട്ടിൽ തണലിൽ ഇളം കാറ്റിന്റെ കുളിര്മയിൽ ഇരുന്നു ഭദ്രാമ്മയോടു ഓരോരോ കാര്യങ്ങൾ ഒക്കെ സംസാരിക്കുക ആയിരുന്നു. ഇടക്ക് നന്ദു മാമൻ വിളിച്ച കാര്യവും എല്ലാം സംസാരിച്ചു,
ഭദ്രമ്മെ ,,,,,,,
എന്താ അപ്പുകുട്ടാ
ഈ ചണ്ഡാളൻ എന്ന് പറഞ്ഞാ എന്താ ഭദ്രമ്മെ
അതെന്താ അപ്പു ഇപ്പൊ ചണ്ഡാളനെ കുറിച്ച് ചോദിക്കുന്നത്?
പറ ഭദ്രമ്മെ അറിയാൻ ആണ്
അപ്പു പണ്ടത്തെ ആര്യ ദ്രാവിഡരെ കുറിച്ചൊക്കെ കേട്ടിട്ടില്ലേ ?
ഉണ്ടല്ലോ
പണ്ട് ഈ ആര്യ അധിനിവേശം ഒക്കെ ഉണ്ടായ സമയത്തു ഒരു വൈദികസംസ്കാരം ഭാരതമാകെ പടർത്തുവാ൯ ഇവർ ശ്രമിച്ചു , പിന്നെ ആ സംസ്‍കാരം ഭാരതമൊട്ടാകെ വ്യാപിച്ചു , അന്ന് ഇവര് മനുഷ്യരെ ചെയ്യുന്ന തൊഴിൽ പ്രകാരം നാലായി തിരിച്ചിരുന്നു. ചാതുർ വർണ്ണ്യം അതു കേട്ടിട്ടില്ലേ
അത് ഉണ്ട് ,,,നമ്മുടെ ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രർ അല്ലെ …ഭദ്രമേ
അതെ ,,,,തുടക്ക കാലത്തു മനുഷ്യരെ അവർ ചെയ്യുന്ന തൊഴിലുകൾ അനുസരിച്ചു നാല് തട്ടുകൾ ആകിയതാണ് ചാതുർവർണ്ണ്യം അതിൽ ദേവപൂജ ചെയുന്ന ബ്രാഹ്മണർ ദേശപാലനം ചെയ്യുന്ന ക്ഷത്രിയർ കച്ചവടം ചെയ്യുന്ന വൈശ്യർ ദാസ്യവേല ചെയ്യുന്ന ശൂദ്രർ , അന്ന് തൊഴിൽ അനുസരിച്ചു ആയിരുന്നു എങ്കിൽ പിന്നീട മനുഷ്യരെ സാമൂഹികമായി വേർതിരിക്കാൻ ഉള്ള മാർഗ്ഗമായി ഈ ചാതുർവർണ്യം ഉപയോഗിക്കപ്പെട്ടു, തൊഴിൽ എന്നത് ഗുണം ആക്കി മാറ്റി , മുകളിൽ നിന്ന് താഴേക്ക് പോകുംതോറും ഗുണവും മൂല്യവും കുറഞ്ഞു വരുന്ന രീതി പോലെ ആക്കി മാറ്റി പണ്ട് കാലത്തേ ചില സ്ഥാപിത താൽപര്യക്കാർ , അതിൽ ഈ മൂന്നിലും പെടാതെ ഇരുന്നവർ അധമർ എന്നും അവർണർ എന്നും ഒക്കെ പേര് ഇട്ടു വിളിച്ചു അതിൽ ഏറ്റവും താഴ്ന്ന വിഭാഗത്തിന് അവർ ചണ്ടാളർ എന്ന് പേരിട്ടു ,
അപ്പൊ ചണ്ടാളൻ എന്ന് പറഞ്ഞ മൂല്യമല്ലത്തവൻ എന്നാണോ ഭദ്രമേ ,,,?
ആദി ഭുവനേശ്വരി തന്നെ വിളിച്ചത് ഓർത്തു അവരോടു ചോദിച്ചു.
ആർക്കാ അപ്പു മൂല്യമില്ലാത്തതു , എല്ലാര്ക്കും മൂല്യമുണ്ട് , അന്നത്തെ സ്ഥാപിത താൽപര്യക്കാർ അവർക്കു വേണ്ട രീതിയിൽ വർണ്ണവ്യവസ്ഥയെ ചൂഷണ൦ ചെയ്തു , ബ്രഹ്മാവിൻറെ മുഖത്ത് നിന്നും ബ്രാഹ്മണരും കൈയിൽ നിന്ന് ക്ഷത്രീയരും തുടയിൽ നിന്ന് ശൈവരും കാൽ പാദത്തിൽ നിന്ന് ശൂദ്രരും സൃഷ്ടിക്കപ്പെട്ടു എന്നൊക്കെ ഓരോ തത്വങ്ങൾ നി൪മ്മിച്ചു, അത് കൂടാതെ ശരീര ഭാഗത്തിൽ നിന്നല്ലാതെ മാലിന്യങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെട്ട ഹീന ജാതികളാണ് ചണ്ഡാളന്മാർ, രാക്ഷസന്മാർ , തുടങ്ങിയവർ. ഇത്തരക്കാർ അധഃസ്ഥിത വർഗക്കാരായ അവർണ്ണരായി വിശേഷിപ്പിച്ചു. അന്ന് ഈ കൂട്ടര്ക് അവരുടതായ പല താല്പര്യങ്ങളും ഉണ്ടായിരുന്നു പക്ഷെ ഇന്നും ഈ ദുസ്ഥിതി ആണ് നിലനിൽക്കുന്നത്.
അപ്പൊ ചണ്ഡാളന്റെ തൊഴിൽ എന്തായിരുന്നു ഭദ്രമേ ?
അപ്പു ,,,,,,,,,,,,ഇവക്ക് കൊടുത്തിരുന്ന തൊഴിൽ മൃതദേഹം ദഹിപ്പിക്കുന്നതു ആയിരുന്നു ശ്മാശാനങ്ങൾ ഇൽ. അവർ ശ്മാശാനവാസികളുമായി. അവരെ തൊട്ടുകൂടായ്മ പറഞ്ഞു ഒരുപാട് ദൂരെ നിർത്തി,
അത് കേട്ടപ്പോ ആണ് അവനു ഒരു വല്ലായ്മ തോന്നിയത് ?
കാരണം കുലവും വംശവും അറിയാത്ത തന്നെ അവർ തൊട്ടുകൂടാത്തവൻ എന്നോ ദൂരെ മാറ്റി നിർത്തേണ്ടവൻ എന്നോ ഉള്ള അർത്ഥത്തിൽ ആണ് ചണ്ടാളൻ എന്ന് വിളിച്ചത്.
അപ്പു ഇനി നിനക്കു മറ്റൊരു കാര്യം അറിയുമോ ?
രുദ്രനും കാലഭൈരവനും തമ്മിൽ ഉള്ള വ്യത്യാസ൦ ?
അത് രണ്ടും ശിവൻ അല്ലെ …………
അതെ പക്ഷെ വ്യത്യസ്ത സ്വരൂപങ്ങൾ ആണ് .
ശിവഭഗവാന്റെ ആദിരൂപം ആണ് രുദ്രൻ , ഇനി ഭഗവാന്റെ ചണ്ഡാലരൂപം ആണ് കാലഭൈരവൻകാലഭൈരവന്‍ ശ്മശാനവാസിയാണ്, ദിഗംബരനും. അഖോരി സന്യാസികള്‍ ഈ വിശ്വാസത്തെ പിന്‍തുടര്‍ന്ന് ചുടലക്കളത്തില്‍ വസിക്കുന്നവരും, വസ്ത്രം ധരിക്കാത്തവരുമാണ്.
ഇപ്പൊ മനസിലായോ ,,,,,,,,,,,,,,,അപ്പൊ ഒന്നും മൂല്യമില്ലാത്തതായി ഇല്ല,
എന്താ അപ്പു ഇപ്പൊ ഇത് ചോദിച്ചത് ?
അത് വേറെ ഒന്നുമില്ല ഭദ്രമേ , അന്നു പാലിയതു ഇന്ന് എന്നെ ഇറക്കി വിട്ടപോ അവിടത്തെ പ്രായം ചെന്ന സ്ത്രീ എന്നെ ചണ്ടാളൻ എന്ന് വിളിച്ചു.
ആഹാ ,,,,,,,,,,എന്റെ അപ്പൂനെ അങ്ങനെ വിളിച്ചോ , അപ്പൊ പറയണ്ടായിരുന്നോ അതെ ഞാൻ ചണ്ഡാളൻ ആണ് കാലഭൈരവൻ ആയ ചണ്ടാല൯ എന്ന് ,,,,,,,,,,,,,,
ആ ഇനീ അവസരം കിട്ടിയാൽ പറയാം ഭദ്രമേ ,,,,അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഇതേപോലെ ഒരു ചണ്ഡാളൻ ആണ് ആദിശങ്കരന്റെ ജാതിബോധത്തെ ഇല്ലായ്മ ചെയ്തത് എന്ന് കൂടെ ഓർക്കണം ,
അതുകൂടെ ഭദ്രമ്മ അവനു പറഞ്ഞു കൊടുത്തു.
ഇടയ്ക്കു ആണ് ഭദ്രാമ്മ അവന്റെ കഴുത്തിൽ കണ്ട രുദ്രാക്ഷമണി ശ്രദ്ധിച്ചത്,
ഇതെവിടെ നിന്ന് കിട്ടി അപ്പു അവർ അതിൽ കൈ കൊണ്ടു പിടിച്ചു നോക്കി , അതിന്റെ മുഖങ്ങൾ എണ്ണി, എണ്ണും തോറും അവരുടെ കണ്ണുകൾ അത്ഭുതവും ആകാംഷയും കൊണ്ട് തിളങ്ങുന്ന പോലെ .
എവിടെ നിന്ന് കിട്ടി അപ്പു ഈ രുദ്രാക്ഷ മണി?
ഇത് ഒരു സ്വാമി തന്നതാ ഭദ്രമ്മെ ,,,,,,,,,,ആണ് സത്യനന്ദ സ്വാമികൾ കൊടുത്ത രുദ്രാക്ഷമായിരുന്നു അത്.
മോനെ ഇത് അമൂല്യമായ രുദക്ഷം ആണ് ചതുർദശമുഖി രുദ്രാക്ഷം, അമൂല്യങ്ങളിൽ അമൂല്യം , ഇതൊക്കെ കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടു ആണ് , ഒരു മരത്തിൽ ഭാഗ്യം ഉണെങ്കിൽ മാത്രമേ ഇത് കണ്ടു വരൂ ,,അതാണ് പതിനാലു മുഖങ്ങൾ , ഭഗവൻ പരമശിവന്റെ പ്രതീകം ആണ് ഇത് , അണിയുന്നവർക്ക് അറിവും വിവേകവും ഒക്കെ ഉണ്ടാകുംന്ന പറയുന്നത് , അതുപോലെ അതിന്ത്രീയമായ കാര്യങ്ങളുമായി ബന്ധപെട്ട് ഈ രുദ്രാക്ഷം അണിയുന്നവ൪ക്കു അനുഭവങ്ങൾ ഉണ്ടാകും എന്നും വിശ്വാസം ഉണ്ട്.
ഓ ,,,,,,,,,,,എനിക്കറിഞ്ഞൂടാ ഭദ്രമേ , അണിയാൻ തോന്നി അതുകൊണ്ടു അണിഞ്ഞതാ ,
മോനെ ഇതൊരിക്കലും അണിയാതെ ഇരിക്കരുത് , അമൂല്യമായ രുദ്രാക്ഷം ആണ് ചതുർദശമുഖി ഇതൊക്കെ കിട്ടുന്നത് പോലും മഹാഭാഗ്യം ആണ് ,,,
അപ്പു വെറുതെ രുദ്രാക്ഷത്തിൽ പിടിച്ചു ഒന്നു നോക്കി ചിരിച്ചു കൊണ്ട് കോളറിനുള്ളിലേക്ക് ഇട്ടു.മറ്റു കാര്യങ്ങളും സംസാരിച്ചു അന്ന് വൈകുന്നേരത്തോടെ അപ്പു അവിടെ ഇന്നും ഇറങ്ങി.
ആദി ലോഡ്ജില്‍ എത്തി, അന്ന് അവിടെ ഒരു കുഞ്ഞു പാര്ട്ടി ഉണ്ടായിരുന്നു, ആദിയെ കൂടെ ക്ഷണിച്ചിട്ടുണ്ട്. വെള്ളമടി പാര്ട്ടി ആണ്. ഗവന്മേന്റ്റ് ആര്ട്സ് ആന്ഡ് സയന്സ് കോളേജിലെ സ്ടുടന്റ്സ് ആണ് ഉണ്ണി ,അനന്തു , മാത്യു ദീപന്‍ അങ്ങനെ പലരും ഉണ്ട്, കോളെജില്‍ വ്യത്യസ്ഥ പാര്‍ടികള്‍ ആണെങ്കിലും എല്ലാം നല്ല കൂട്ട് ആണ്. എസ എഫ് കെ ആണ് കോളേജില്‍ ഭൂരിപക്ഷമുണ്ടാക്കിയത് എങ്കിലും ആഘോഷിക്കുന്നത് ബാക്കി ഉള്ളവര്‍ ഒക്കെ കൂടെ ആണെന്ന് മാത്രം.
ആദി ഇടയ്ക്കു പോയി ഒന്ന് തല കാണിച്ചു സ്ഥിര൦ വെള്ളമടിയന്‍ ആയ മാത്യു എന്ന മത്തായിച്ചന്‍ ആദിയെ നിര്‍ബന്ദിച്ചു എങ്കിലും ശീലമില്ലതതു കാരണം അവന്‍ കഴിക്കാന്‍ നിന്നില , എന്നാലും കുറച്ചു നേരം ഇരുന്നു കൂടുകാരുടെ ഒപ്പം , മാത്യു എന്ന മത്തായിച്ച൯ ആള് പാവം ആണ്, റബ൪ മലഞ്ചരക്ക് കടകളും കൃഷിയും ഒക്കെ ഉള്ള നല്ല അസ്സല് അച്ചായന്‍ പയ്യന്‍ ഒറ്റ കുഴപ്പമേ ഉള്ളു , വെള്ളമടി തുടങ്ങിയ എല്ലാരും കുടിച്ചു തീരുന്നതിനു മുന്നേ കുടിച്ചു തീര്‍ക്കു൦ എന്നിട്ട് ഗ്ലാസ് വെച്ച് , ഒരു രൂപയുടെ അച്ചാര്‍ പാക്കറ്റ് അപ്പാടെ പൊട്ടിച്ചു വിഴുങ്ങി
നെക്സ്റ്റ് പെഗ് പ്ലീസ് ,,എന്നൊരു ഡയലോഗ് അങ്ങ് കാച്ചും……………
കുറച്ചു കഴിഞ്ഞു ആദി എഴുന്നെട്ട് തലവേദന ആണ് എന്നുപറഞ്ഞു അവിടെ നിന്നും യാത്ര പറഞ്ഞു. റൂമില്‍ വന്നു ഒന്ന് കുളിച്ചു പിന്നെ കിടന്നു , അങ്ങനെ കിടക്കുമ്പോള്‍ ആണ് ഭദ്രമ പറഞ്ഞ ആ ഒരുകാര്യം അവനു ഓര്‍മ്മ വന്നത് — താന്‍ അണിഞ്ഞിരിക്കുന്ന ചതു൪ദശമുഖ രുദ്രക്ഷത്തെ കുറിച്ച് , അന്ന് ആ സ്വാമി അപ്പൂപ്പന്‍ തന്നത് ആണ് , ഒരു ആഗ്രഹ൦ തോന്നി അണിഞ്ഞതുമാണ്, അവനെ അലട്ടിയത് അതിന്ദ്രീയമായ അനുഭവങ്ങളെ കുറിച്ച് ഭദ്രമ്മ പറഞ്ഞത് ആണ് , ഒരിക്കല്‍ തനില്‍ വന്ന ഒരു മാറ്റം അന്ന് സിബിയുടെ വീട്ടുകാരെ ഉപദ്രവിച്ച ആ ദുഷ്ടന്മാരെ പഞ്ഞിക്കിട്ട ആ സ്വപ്നം തന്നിലെ താന്‍ പോലും അറിയാതെ വന്നുപോയ ആ വന്യമായ ഒരു രൂപം , അതൊക്കെ ഒരു അത്ഭുതവും ഭയവും ഉണ്ടാക്കുനത് തന്നെ ആണ്, അതുപോലെ പനിനീര്‍ മലയില്‍ തനിക്ക് വന്ന മാറ്റങ്ങള്‍ ഒരു പക്ഷെ അതൊക്കെ ഈ ചതു൪ദശ മുഖ രുദ്രക്ഷ൦ കയ്യില്‍ ഉള്ളത് കൊണ്ട് ആകുമോ , ലക്ഷ്മി അമ്മ പറഞ്ഞിരുന്നു , ഇനി അയാള്‍ അങ്ങനെ വരില്ല എന്ന് അതിനു ശേഷം വന്നിട്ടുമില്ല , അവനു ആകെ ഭയം ആയി. അവന്‍ പെട്ടെന്ന് തന്നെ ആ അണിഞ്ഞിരുന്ന ചതു൪ദശ മുഖ രുദ്രക്ഷ൦ ഊരി ഒരു കവറില്‍ ആക്കി സായി അപ്പൂപ്പന്റെ ഫോട്ടോക്ക് പുറകില്‍ ആയി വെച്ചു.
ആദിക് ഇപ്പോള്‍ ചില ശങ്കകള്‍ ഉണ്ട്, ഈ പൂര്‍വജന്മത്തെ കുറിച്ച് ഒക്കെ.
ഇനി അങ്ങനെ വല്ലതും തനിക്കും ഉണ്ടാകുമോ എന്നൊരു ഭയം പോലെ ,, തന്റെ ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്ന് ഒരു പിടിത്തവും ഇല്ല , ആരോ നിയന്ത്രിച്ചു കൊണ്ട് പോകുന്ന പോലെ, ആരുടെയോ പ്രോഗ്രമിനനുസരിച്ചു മുന്നോട്ടു പോകുന്ന പോലെ ഒരു അവസ്ഥ,
ആ എന്തേലും ആകട്ടെ വരുനത് വരുന്നോടത് വെച്ച് കാണാം , എന്ന ഒരു മനസോടെ അവന്‍ കിടന്നു ഉറങ്ങി.
<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>
♥♥♥♥♥♥♥♥♥♥
Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo
ഹർഷൻ ബ്രോ
കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.
♥️♥️♥️
എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്
നന്ദി
വിനോദ് അണ്ണാ…
ഇനി 8th ഭാഗം തുടങ്ങണം
acghaayaaa,,,,,,,,,,,
ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി
Randamathu vaayichaal feel undakilla
ആദ്യത്തെ വായനയാണ് അച്ചായാ bhrugu
അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും
nalla vaakkukalkk nandi maathram annaa
Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu
രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???
ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്
അടുത്ത ആഴ്ച വരും ഭായ്
ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.
ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
ഉണ്ടായിരുന്നു.
ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..
ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.
മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.
കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
“പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.
മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.
അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
“ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?.
രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…
എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
ഒരുപാട് സ്നേഹം