അപരാജിതൻ 7 [Harshan] 6865

കോളേജിൽ

ലൈബ്രറി പിരീഡ ആയതു കൊണ്ട് , ദേവുവും പാറുവും കോളേജ് ഗ്രൗണ്ടിൽ ഇരിക്കുക ആയിരുന്നു.

ദേവികക്ക് സകല കാര്യങ്ങളും അറിയാം എങ്കിലും പാറു പറയുന്നതിനായി കാത്തിരുന്നു.

പാറു ദേവികയോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.

അപ്പു പോയതിൽ അവൾക്ക് വിഷമ൦ ഉണ്ട്.

അതുമാത്രവുമല്ല അപ്പുവിനോട് ഇങ്ങനെ ദേഷ്യം കാണിച്ചതിൽ ഒക്കെ മനഃപ്രയാസവും ഉണ്ട്.

നീ എന്തിനാ ദേവു അവനോട് ഇങ്ങനെ ദേഷ്യപ്പെടുന്നത് ? ആണ് എന്റെ വീട്ടിലും ഇത് തന്നെ അല്ലെ സംഭവിച്ചത് , നിന്റെ സ്വഭാവം എനിക്ക് മനസിലാകുന്നില്ലേ ഇല്ല , എന്താ നിനക്കു സംഭവിക്കുന്നത്?

പാറുവിനു മറുപടി ഉണ്ടായിരുന്നില്ല

അറിഞ്ഞൂടാ ദേവൂ , ചില സമയങ്ങളിൽ അപ്പു എന്റെ മുന്നിൽ വരുമ്പോ ഒരുപാട് ഞാൻ വെറുക്കുന്ന ഒരാൾ എന്റെ മുന്നിൽ നിൽക്കുന്ന പോലെ ആണ് ആണ് അനുഭവപ്പെടുന്നത്, അപ്പോൾ ആ സമയത്തു എന്റെ മനസ് ഒക്കെ ആകെ ഒരു തരം ഇരുട്ട് പോലെ ആകും , ഞാൻ പോലുമറിയാതെ എന്തൊക്കെയോ പറയും , അപ്പു  എന്നോട് തിരിച്ചു എന്തേലും പറയുക ആണെങ്കിൽ ആ ദേഷ്യം പിന്നെയും കൂടും. എനിക്കറിഞ്ഞൂടാ ദേവൂ ,,,, എന്റെ ജന്മ൦ തന്നെ ഒരു മോശം ജനമമല്ലേ ദേവൂ , എന്തൊക്കെയോ മൃത്യുയോഗമോ ,,അങ്ങനെ ഒക്കെ അല്ലെ പറഞ്ഞിരിക്കുന്നേ , ചിലപ്പോ ഇതും അങ്ങനെ എന്തേലും ആയിരിക്കും … എന്റെ ഈ മോശം സ്വഭാവവും………….പാറുന് ആകെ സങ്കടം ആണ്.

പാറു ………….

എന്താ ദേവൂ ,,,,,,,,,,,,,,,

നിനക്കു സത്യത്തിൽ അപ്പുനോട് ഇഷ്ടം  ഉണ്ടോ ?

ഇഷ്ടം ഉണ്ടോ എന്ന് ചോദിച്ച എനിക്ക് അറിഞ്ഞൂടാ ദേവൂ , പക്ഷെ ഇഷ്ടക്കേട് ഒന്നും ഇല്ല , അപ്പു പാവം ആണ്. എന്നെ വലിയ ഇഷ്ടം ആണ് അപ്പുവിന്, അതെനിക്കു അറിയാം

ഞാൻ ചോദിച്ചത് ഇഷ്ടം ഉണ്ടോ എന്നാണ്…………….

ഇഷ്ടം ഉണ്ടോ എന്ന് ചോദിച്ച ,,,,,,,,,,,,,എന്ന് ചോദിച്ച ,,,,,,,,,,,,,,

ആ ഒരു സമയത്തു ആണ് കോളേജ് കോംബൗണ്ടിലേക്ക് ശിവരന്ജന്റെ കാർ കടന്നു വന്നത്. കാർ വി ഐ പി പാർക്കിങ്ങിൽ ഒതുക്കി ശിവരഞ്ജൻ പുറത്തേക്ക് ഇറങ്ങി.

പാറു അത് കണ്ടു, ആ കാഴ്ച കണ്ട അതെ നിമിഷം വ്യത്യസ്ത വികാരങ്ങൾ പാർവതിയുടെ മുഖത്ത് മിന്നി മറഞ്ഞു,  അവൾ എഴുന്നേറ്റു , കൂടെ ദേവികയും. ദേവികയുടെ കയ്യിൽ അവൾ മുറുകെ പിടിച്ചു. മുന്നോട്ടു നടന്ന ശിവരഞ്ജൻ പാർവതിയെ കണ്ടു, ഒരല്പ നേരത്തേക്ക് അവനും പാർവതിയെ നോക്കി നിന്ന് , പിന്നെ ചിരിച്ചു. എന്നിട്ടു ഓഫീസിലേക്കു കയറിപ്പോയി , ഇന്ന് വേറെ ബാച്ചിന് ക്‌ളാസ് ഉണ്ട്

പാറു ആകെ മാറുന്ന പോലെ ഒരു പ്രതീതി.

പാറു ,,,,,,,,,,,,,,,,,,,,

ആ ,,,,,,,,,,എന്താ ദേവൂ…………..

നിനക്കു അപ്പുവിനോട് സ്നേഹം ഉണ്ടോ എന്ന് …………………..

അതുകേട്ടതും പാറുവിന്റെ മുഖത്തു കോപം ഇരച്ചു കയറിയ പോലെ …….

ഞാൻ എന്തിനാ അവനെ ഒക്കെ ഇഷ്ടപ്പെടുന്നത് ,,,,,,,,,,,,,,,,അതിനുള്ള എന്ത് യോഗ്യത അവനുണ്ട്, നീ എന്റെ കൂട്ടുകാരി ആണ് എന്ന് വെച്ച് എന്തും എന്നോട് പറയാൻ നിൽക്കരുത്, കേട്ടോ,,,,,,,,,,,,,,,,,

ഇത്രയും പറഞ്ഞു ദേഷ്യത്തെ കൊണ്ട് അവിടെ നിന്നും വേഗത്തിൽ ദേവികയെ വിട്ടു അവൾ ലൈബ്രറി ലക്ഷ്യമാക്കി നടന്നു

ആ അനുഭവം സത്യത്തിൽ ദേവികയെ ഭയപ്പെടുത്തി.

അതെ ,,,,,,,,,,,,താൻ സംശയിച്ച പോലെ തന്നെ ,,,,,,,,,,,,,

ശിവരഞ്ജൻ തന്നെ കാരണം ,,,,,,,,,,,,,,,,,,,,,

അവന്റെ  സാന്നിധ്യം അവനെ കുറിച്ചുള്ള ചിന്തകൾ അതൊക്കെ ആണ് അപ്പുവിനോട് അവൾക്ക് അകാരണമായ ദേഷ്യ൦ ഉണ്ടാക്കുന്നത്.  അതിനർത്ഥം പാർവതിയും ശിവരഞ്ജനും ഇനി പഴയ ജന്മത്തിലെങ്ങാനും എന്തേലും കണക്ക്ഷൻ ഉണ്ടാകുമോ …………എങ്കിൽ ശിവനാഡി പറഞ്ഞപോലെ ഈ ശിവരഞ്ജൻ തന്നെ ആണോ പാറുവിന്റെ യാഥാർത രാജകുമാരൻ……………അപ്പൊ പിന്നെ അപ്പു ആരാണ് ,,,,,,,,,,,,,,,,,,,,,

ഒന്നും മനസിലാകുന്നില്ലലോ ഭഗവാനെ ,,,,,,,,,,,,,,

എന്തെ  ഇനി ഒരിക്കലും ഇവൾ അപ്പുവിനെ മനസിലാകാതെ പോകുമോ ???

ഭയം മാത്രമാണ് ദേവികക്ക് അപ്പോൾ ..ഉണ്ടായ വികാരം………….

<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>>

പാറു കുറെ സമയം ലൈബ്രറിയിൽ ഇരുന്നു,

ബോറടിച്ചപ്പോൾ അവിടെ നിന്നും ഇറങ്ങിയത് ആ കോറിഡോറിലൂടെ മുന്നോട്ടു നടന്നു,

ചെന്ന് പെട്ടത്‌ നേരെ ശിവരഞ്ജന്റെ മുന്നിൽ.

മുട്ടീ മുട്ടിയില്ല എന്ന പോലെ.

അല്പ നിമിഷത്തേക്ക് ഇരുവരുടെയും കണ്ണുകൾ തമ്മി ഉടക്കി.

എന്തോ ലജ്ജകൊണ്ടോ ഭയം കൊണ്ടോ എന്നറിയില്ല പാർവതി വേഗം പിന്തിരിഞ്ഞു പിന്നിലേക്ക് തന്നെ വേഗത്തിൽ നടന്നു. രഞ്ജൻ അവളുടെ ഭയന്നുള്ള ആ ഓട്ടം നോക്കി നിന്നു. ഒരു ചിരിയോടെ

അവന്റെ ഉള്ളിലും എന്തോ ഒരു മായികമായ ഒരു അനുഭൂതി ഉടലെടുക്കുന്നത് പോലെ

അവളുടെ കണ്ണുകളിലെ ആ മനോഹാരിത അവന്റെ ഹൃദയത്തിലേക് ഒരു അസ്ത്രമെന്ന പോലെ ആഴ്ന്നിറങ്ങിയ പോലെ.

<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>

ഓഫീസിൽ

സ്റ്റോർന്റെയും ഗോഡൗൺനെറയും ഒക്കെ ചുമതല ആയതു കൊണ്ട് ആദി അതൊക്കെ കാണാൻ ആയി പോയി, അവൻ ആദ്യമേ തീരുമാനിച്ചിരുന്നു, ഇനി ഒരിക്കലും പറഞ്ഞ പണി അല്ലാതെ മറ്റൊന്നും ചെയ്യില്ല എന്ന് തന്നെ , കാരണം എന്തൊക്കെ ചെയ്താലും താൻ ചെയ്യുന്നതിന് വില ഇല്ലെങ്കിൽ പിന്നെ എന്തിനു അമിത ആത്മാര്‍ത്ഥത  കാട്ടണം.

അങ്ങനെ ഗോഡൗൺ താക്കോൽ കൂട്ടം ഒക്കെ കൊട്നു പോയി ഒരു റൂമുകൾ തുറന്നു നോക്കിയപ്പോൾ ആണ് അവൻ ആ ഒരു കാഴ്ച കണ്ടത് ഓൾഡ് റെക്കോർഡ് റൂം ,കഴിഞ്ഞ കുറെ വര്ഷങ്ങളിലെ ഫയലുകൾ ഒക്കെ അടുക്കി വെച്ചിരിക്കുന്നു, ചിലതൊക്കെ ചിതൽ അരിച്ചിട്ടുമുണ്ട്, അവൻ ഫയൽ രെജിസ്റ്റർ നോക്കിയപ്പോ കഴിഞ്ഞ പത്തു വര്ഷങ്ങളിലെ ഫയലുകള്‍  ഒക്കെ ഉണ്ട്.

അത് അവനെ സംബന്ധിച്ച് ഒരുപാട് സന്തോഷം നൽകുന്ന കാര്യം തന്നെ ആയിരുന്നു , പക്ഷെ അവിടെ കുറെ പണികൾ ഉണ്ട്, ആകാൻ ഉണ്ടായിരുന്ന വര്ഷങ്ങളിലെ ഫയൽസ് ഒക്കെ ഉണ്ട് അതിൽ അച്ഛന്റെ സിഗ്നേച്ചർ ഒക്കെ ഉണ്ട്, ഒറ്റ ദിവസ൦ കൊണ്ട് അതിൽ നിന്നും ഒന്നും തേടാൻ സാധിക്കില്ല , സമയം വേണം, ദിവസവും ഒരുതവണ അവിടെ ചെന്ന് ഫയലുകൾ ഒക്കെ നോക്കണം , ആർക്കും ഒരു സംശയം തോന്നാത്ത രീതിയിൽ. തന്നെ വേണം ഫയലുകൾ ഒക്കെ പരിശോധിക്കാൻ.

നിലവിൽ ചെയ്യാവുന്ന ഒരു കാര്യം, കുറെ ഫയലുകൾ ഒകെ ഓർഡർ വൈസ് അല്ല , കുറെ ഒക്കെ ചിതലിരിക്കുന്നുമുണ്ട് , വിശ്വൻ സാറിനോട് അതിനെ കുറിച്ച് പറഞ്ഞു , ഇടയ്ക്കിടെ അതൊക്കെ ഒന്നു ഓർഡറിൽ സോർട് ചെയ്തു വെക്കാനും , ക്‌ളീൻ ആക്കി വെക്കാനും പ്ലാൻ ഉണ്ട് എന്ന് പറഞ്ഞാൽ സമ്മതിക്കും.

മറ്റൊന്ന് ഓഫീസിലുള്ളവർ ഒക്കെ അഞ്ചര ആര് മണിയോടെ പോകും, തനിക്കിപ്പോ സ്റ്റോർ കാര്യങൾ ഒക്കെ ആയതു കൊണ്ട് , അപ്പൊ വൈകുന്നേരങ്ങളിൽ ഒരു ഏഴുമണിയോടെ പോകാൻ ശ്രമിച്ചാലും കുഴപ്പമില്ല , അതൊന്നും ആരുടേയും ശ്രദ്ദയിൽ പെടില്ല, അങ്ങനെ പരമാവധി സമയം ചിലവഴിച്ചു  ഫയലുകൾ നന്നായി പരിശോധിക്കുക

ആദി സമയം പോലെ വിശ്വനാഥൻ സാറിനോട് ഫയലുകൾ ഒക്കെ ആകെ ഓർഡറിൽ ഒന്നുമല്ല, എന്തേലും അത്യാവശ്യങ്ങൾക് വല്ല ഫയലുകയും നോക്കിയാൽ അതൊക്കെ ലൊക്കേറ്റ് ചെയ്യാ ബുദ്ധിമുട്ടാണ്, അതൊക്കെ ഒരു ഓർഡറിൽ ആക്കിയാലോ എന്ന് ചോദിചു. പറയുന്നതിന് മുൻപ് തന്നെ സമ്മതം മൂളി , ഇഷ്ടമുള്ളത് എന്ത് വേണമെങ്കിലും ചെയ്തോ എന്ന ലൈന്‍ ആണ് സാറിന്,,,

പിന്നെ ആദിയെ അവന്റെ  ജോലിയിലും വളരെ വിശ്വസവും ആണ്. അത് കൊണ്ട് അവനു അതൊരു സമ്മതം കിട്ടി,  നാളെ മുതല്‍ ഈ കാര്യങ്ങളില്‍ കൂടെ കുറച്ചു ശ്രദ്ധ കൊടുക്കണം എന്ന ഒരു മനസോടെ അന്ന് അവിടെ വൈകീട്ട് അഞ്ചരയോടെ അവന്‍ ഇറങ്ങി.

<<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>

ദിവസങ്ങൾ ഓരോന്നായി കടന്നു പോകുക ആയിരുന്നു. ആദി അവന്റെ ജോലികളിലും അന്വേഷങ്ങളിലും ശരീരത്തിൽ മസിൽ ഉണ്ടാക്കുന്നതിലും കൂടാതെ ഇടയ്ക്കിടെ സായിഗ്രാമത്തിൽ കുട്ടികൾക്കുള്ള ക്‌ളാസ്സുകളും ഒക്കെ ആയി അവന്റേതായ തിരക്കുകൾ.

നരൻ സമീര തുടങ്ങിയവർ തൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തങ്ങളിൽ ഉൽ തിരക്കുകൾ.

ശ്യാം അവന്റേതായ കഴിവുകൾ കൊണ്ടു ബിസിനസുകൾ പരിപോഷിപ്പിക്കുന്ന തിരക്കുകൾ

പാറു പഠിത്തവും ഇടക്കിടെ ശിവരഞ്ജനെ കാണലും ഓർമ്മകളും സംഗീതവും നൃത്തവുമായി ഒക്കെ ഉള്ള തിരക്കുകൾ

എല്ലാവർക്കും സർവത്ര തിരക്കുകൾ.

നവരാത്രി ആഘോഷങ്ങളും പൂജകളും തുടങ്ങാറായി.

തിരുവാങ്കോട് രാജകുടുംബത്തിന്റെ അധീനതയിൽ ഉള്ള അതിപ്രശസ്തമായ വാഗീശ്വരി ക്ഷേത്രത്തിൽ പ്രസിദ്ധമായ ത്യാഗരാജ സംഗീതോത്സവം ആണ് നവരാത്രിയോട് അനുബന്ധിച്ച ഒൻപതു നാളുകളിലും. രാജ്യത്തെ നിരവധി പ്രമുഖരുടെ സംഗീത ശില്പങ്ങൾ അവതരിപ്പിക്കപ്പെടും ത്യാഗരാജസംഗീതോത്സവത്തിൽ.  മത്സങ്ങളൊന്നുമുണ്ടാകില്ല പക്ഷെ വളർന്നു വരുന്ന യുവ കലാകാരൻമാർക്ക് അവസരം ഒക്കെ കിട്ടും പാടുവാൻ ആയി, അതിനായി അവർക്ക് അപേക്ഷ സമർപ്പിക്കണ൦ , ശേഷം നറുക്കെടുത്തു അതിൽ നിന്നും തിരഞ്ഞെടുക്കുന്ന വളരെ കുറച്ചു പേർക്ക് മാത്രമേ സംഗീതം അവതരിപ്പിക്കാൻ ഉള്ള അവസരം ലഭിക്കുകയുള്ളു. അതായതു കഴിവ് മാത്രം പോരാ ഭാഗ്യവും.

അതിനെ കുറിച്ച് നേരത്തെ തന്നെ പാറുവിനു അറിവുള്ളതു ആണ്, അവൾക് അവിടെ പോയി ഒരു തവണ പാടണം എന്നുള്ളത് വലിയ ഒരു ആശ ആണ്. കഴിഞ്ഞ വർഷങ്ങളിലും അപേക്ഷിച്ചിരുന്നു എങ്കിലും ഇതുവരെ അതിനു ഭാഗ്യം ഉണ്ടായിട്ടില്ല.

ഇത്തവണയും പാറു അപേക്ഷ ഒക്കെ എഴുതി ബയോഡാറ്റ അടക്കം അപേക്ഷിച്ചിട്ടുണ്ട്.

<<<<<<<<<<O>>>>>>>>>

അന്ന് കോളേജിൽ

അന്ന് ദേവിക വന്നിട്ടുണ്ടായിരുന്നില്ല. പാറുനു അന്ന് ഉച്ചകഴിഞ്ഞു സെക്കൻഡ് സെഷൻ ക്‌ളാസ് നടത്തേണ്ട സാർ വരാത്തതിനാൽ ഫ്രീ പീരിയഡ് കിട്ടി. പക്ഷെ അന്ന് ശിവരഞ്ജൻ വന്നിട്ടുണ്ടായിരുന്നു, ആദ്യത്തെ സെഷൻ കഴിഞ്ഞു പോകുന്ന സമയത്തു കോറിഡോറിൽ പാറുവിനെ കണ്ടു മുട്ടി. അവൾക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട്, പക്ഷെ കണ്ട മാത്രയിൽ അത്ഭുതവും ലജ്ജയും ഒക്കെ ആയപ്പോ അതൊന്നും അവള്കറിയില്ല. കാണുന്നതല്ലാതെ ചിരിക്കുന്നതല്ലാതെ ഒന്ന് സ൦സാരിക്കാൻ സാധിക്കുന്നില്ലലോ എന്നുള്ള ഒരു വിഷമ൦ പാറുവിനു നന്നായി ഉണ്ട്, പക്ഷെ എന്ത് സംസാരികാൻ ആണ്.

പാർവതി അവിടെ നിൽക്കൂ ……………അതുകേട്ടു ഉള്ളിൽ നിറഞ്ഞ ആനന്ദത്തോടെ അവൾ അവിടെ നിന്നു.

തിരിഞ്ഞു നോക്കി , പിന്നെ ശിവരഞ്ജന്റെ അടുത്തേക്ക് ചെന്നു. ഉള്ളു എന്തോ എന്നറിയാതെ പെരുമ്പറ കൊട്ടുക ആണ്.

എന്താ സർ ……………അവൾ തിരക്കി.

അവനും ഒന്നും പറയാൻ സാധിക്കാതെ പോലെ ..

ഒന്നുമില്ല ,,,എന്തോ ചോദിയ്ക്കാൻ വന്നതാ മറന്നു പോയി ,,,ഓർക്കുമ്പോ ചോദിച്ചോളാ൦

എന്ന് മറുപടി പറഞ്ഞു.

അവളുടെ മുഖത്തേക്ക് നോക്കി. ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു.

അവൾ തിരഞ്ഞു നടന്നു .

ചെന്നു പെട്ടത്‌ കൂട്ടുകാരുടെ ഇടയിൽ ,,,,,,,

എന്താ ,,,,,,,,എന്താണ് ,,,,,,,,,,,,,,,,,പാർവതി ,,,,,,,,,,,,,,,,,,,,,,കൊച്ചു കള്ളി

ഞങ്ങടെ സുന്ദരകുട്ടൻ സാറുമായി നീ ലൈൻ വലിക്കുക ആണോ ……………..അവിടെ അവളെ കണ്ട കൂട്ടുകാരികൾ കളിയാക്കി തുടങ്ങി.

ശ്ശി ………….ഒന്ന് പൊടി പെണ്ണുങ്ങളെ ……………ലൈൻ വലിക്കുകയോ ,,,,,,,,,അയ്യടാ …………..

ഹമ് ,,,,,,,,,,,,മോളെ ,,,,,,,കാണുന്നുണ്ട് സാറിനെ കാണുമ്പോ നിന്റെ ഒരു വിറയലും ഇളക്കവും ,,,,,,,,,,

ഇത് മറ്റേ അസുഖമാ മോളെ ,,,,,,,,,,,,,

എന്ത് അസുഖം ????

ദത് തന്നെ ,,,,പ്രേമം ……………പ്രേമം ,……………….കുഴപ്പമില്ല പാർവതി ,,,,,,,,

നിങ്ങള് നല്ല ചേർച്ച ആണ് ,,,,,,,,,,,,,,ചുന്ദരിയും ചുന്ദരനും ,,,,,,,,,,ശിവപാ൪വതി പരിണയം കാണാൻ ഞങ്ങൾക്ക് ഒരു ഭാഗ്യം കിട്ടുമോ ,,,,,,,,,,,,,,,,,,,,,,,

പാര്‍വണേന്ദു മുഖി പാര്‍വതി…

ഗിരീശ്വരന്‍റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ…

നിദ്ര നീങ്ങിയല്ലും പകലും മഹേശ രൂപം…

ശൈലപുത്രിയ്‌ക്കുള്ളില്‍ തെളിഞ്ഞു…

 

എല്ലാവരും ആ പാട്ടുപാടി അവളെ കളിയാക്കാൻ തുടങ്ങി ,,,

അതോടെ നാണം കൊണ്ട് അവൾ ചിരിച്ചു പിന്തിരിഞ്ഞു ഓടാൻ തുടങ്ങി ,,,,,,,ചെന്ന് പെട്ടതോ പുറത്തേക്ക് ഇറങ്ങുന്ന ശിവരഞ്ജന്റെ മുന്നിൽ ,,,അതോടെ അവളിലെ ഭയവും ലജ്ജയും ഒക്കെ ആകെ അങ്ങോട്ട് കോരിത്തരിച്ചങ്ങു കയറിയ പോലെ ……….

അവൻ മന്ദഹസിച്ചു ചോദിച്ചു ,,,,,,,,,,,,,,എന്താ ???

അവൾ ഒരു പുഞ്ചിരി കൊടുത്തു ,,,,,,,,,,,,,,,,,

എല്ലാരും എന്നെ കളിയാക്കുവാ …………എന്ന് പറഞ്ഞു അവിടെ ഇന്നും അതിവേഗത്തിൽ മുന്നോട്ടു നടന്നു…

ശിവരഞ്ജൻ എല്ലാരോടും നല്ല ഫ്രണ്ട്ലി ആണല്ലോ ……………

അയാൾ അവിടെ നിന്ന സ്റ്റുഡന്റസ് നോട് എന്താണ് എന്ന് പുഞ്ചിരിച്ചു ആംഗ്യം കാണിച്ചു ചോദിച്ചു.

അതിൽ ഒരു പെൺകുട്ടി ഇരു കൈകൾ ചേർത്ത ചൂണ്ടു വിരൽ മടക്കി മുട്ടിച്ചു പെരുവിരൽ താഴേക്ക് ചേർത്ത് മുട്ടിച്ചു ഒരു ലവ് അടയാളം  ഉണ്ടാക്കി കാണിച്ചു , മറ്റൊരു കുട്ടി ശിവരഞ്ജനെ കൈവിരൽ ചൂണ്ടി കാണിക്കുകയും ചെയ്തു ,,,അവൾക്ക് അവനോടു പ്രണയം തുടങ്ങി എന്നൊരു നിശബ്ദ സന്ദേശം ,,,,,,,,,,,,,

ശിവരഞ്ജൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു ,,,,,,,,,നേരെ പുറത്തേക്ക് ഇറങ്ങി കാർ നു സ്മീപത്തേക്കു ചെന്നു.

തിരഞ്ഞു നോക്കിയപ്പോ കണ്ടു കുറച്ചകലെ ആയി തന്നെ ആരാധനയോടെ നോക്കുന്ന വശ്യസൗന്ദര്യമാർന്ന പാർവതിയെ ,,, അവളെ നോക്കി അവൻ ഒന്ന് ചിരിച്ചു. പിന്നെ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി ആ മിററിൽ അവളുടെ രൂപം മറയുന്നതു അവരെ അവൻ അതിൽ ശ്രദ്ധിച്ചു മുന്നോട്ടു പോയി..

അത് ഒരു തുടക്കം ആയിരുന്നു. പാർവതി ശിവരഞ്ജനെ പ്രണയിക്കുന്നു എന്ന് അവർ അറിയാതെ കൂട്ടുകാരുടെ തമാശ ആണെങ്കിൽ പോലും ഇരുവർക്കും മനസിലായി.

അന്ന് വീട്ടിൽ എത്തിയപ്പോളും പാറൂന് ആകെ ഒരു ഭ്രമം നിറഞ്ഞ അവസ്ഥ  ആയിരുന്നു. ശിവരഞ്ജന്റെ മുഖം കണ്ണുകളുടെ വശ്യത ശബ്ദത്തിന്റെ ലയാവിന്യസം എല്ലാം തന്റെ ദേഹത്തിലെ ഓരോ അണുവിനേയും പുളകം കൊള്ളിക്കുന്നു. തന്നെ ശ്രദ്ധിക്കാൻ പറ്റുന്നില്ല. എല്ലാം സ്വയം മറന്നു പോകുന്ന പോലെ.  മാലിനി ചായ കൊടുത്തപ്പോൾ പോലും ചായ കുടിക്കുന്നു എന്നല്ലാതെ അവളുടെ ശ്രദ്ധയും സ്വബോധവും ഓകെ ഏതോ ഒരു സ്വപ്നവസ്ഥയിൽ പെട്ട് കിടക്കുക ആണ്.
മാലിനി അത് നനായി ശ്രധിച്ചു.
അവർക്കു മനസിലായി മകൾക് എന്തോ സംഭവിച്ചിട്ടുണ്ട്.
പൊന്നു……..നീ എന്താ സ്വപ്നം കാണുക ആണോ
അവൾ അത് കേട്ട് പെട്ടെന്ന് സാധാരണ നിലയിലേക്ക് വന്നു.
എന്താ പൊന്നു..നിനക്ക് വല്ല വയ്യായ്കയും ഉണ്ടോ…
ഒന്നൂല്ല അമ്മെ..
പക്ഷെ അവളിലെ ആ വിറയലും ലജ്ജയും മുഖത്തെ അരുണാഭയും ഓകെ കാണുമ്പോ  ഇതേ പ്രായം കഴിഞ്ഞു വന്ന മലിനിക്കും ഒരു സംശയം ഓകെ തോന്നി തുടങ്ങി.
പൊന്നു…എന്താ പറ്റിയത് നിനക്ക് അമ്മയോട് പറ….
അവൾ മനഃപൂർവം തന്നെ ഒന്നും പറയാതെ ഇരുന്നു. അത് ഒരു പക്ഷെ ഭയം കൊണ്ടാകാം മാലിനിയെ..
പക്ഷെ അവളുടെ ഉള്ളം നന്നായി വിങ്ങുന്നുണ്ട്.

ഒന്ന് രണ്ടു ദിവസങ്ങൾ പാറു ആകെ ഒരു സ്വപ്നവസ്ഥയിൽ ആണ് , സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ ഇല്ല , ഭക്ഷണത്തിൽ ശ്രദ്ധ ഇല്ല , കോളേജ് വിട്ടു വന്നാൽ പിന്നെ റൂമിൽ കയറി ഇരിക്കും , ചിലപ്പോ ബെഡിൽ കിടന്നു സ്വപ്നങ്ങൾ കാണും , മാലിനി ഇതൊക്ക കണ്ടപ്പോൾ ആകെ ടെൻഷനിലും ആണ്.

മാലിനി പാറുവിന്റെ അടുത്ത് ചെന്നു.

പൊന്നു ,,,,,,,,,,,,,
അവൾ ഒന്നും കേൾക്കുന്നില്ല
പൊന്നു,,,,,,,,,,,,,,,,,,,,,,,,,,,,

ആ….എന്താ  എന്തമ്മേ ,,,,,,,,,,,,,,,,,,,,,
മോളെ നിനക്കു എന്താ പറ്റിയത് ….
ഒന്നുല്ലല്ലോ ……………….

മോളെ ഈ പ്രായം കഴിഞ്ഞല്ലേ ഞാനും വന്നത് ,,,,,,,,അമ്മയോട് പറ ,,,,,,,,,എന്തേലും പ്രശനം ഉണ്ടോ
മോൾടെ പ്രായതിന്റെതായ വല്ല പ്രശ്ങ്ങളും ,,,,,,,,,അമ്മെനോട് പറ ,,,,,,,,,,

അവൾ ഒന്നും മിണ്ടിയില്ല ,,,,,,,,,,,,

അമ്മ എന്നെ തല്ലുവോ ?
ഇല്ല

‘അമ്മ എന്നെ വഴക്കു പറയുവോ ?
ഇല്ല
എന്നാലേ ,,,,,,,,,,,,,എനിക്ക് പറയണം എന്നുണ്ട് ,,,,,,പക്ഷെ എനിക്ക് അറിഞ്ഞൂടാ എന്താ എനിക്ക് പറ്റുന്നത് എന്ന് ..അതാ എന്റെ പ്രശനം…………….
പൊന്നു ,,,,,,,,,,,,,,,ഞാൻ നിന്റെ ഫ്രണ്ട്  കൂടെ അല്ലെ ,,,,,പിന്നെ എന്തിനാ പേടിക്കുന്നത്
പറ മോളെ …………….
അമ്മെ ……………അന്നു ഞാൻ പറഞ്ഞില്ലേ ,,,,,,,,,ശിവനാഡി നോക്കാൻ പോയ കാര്യം ഒക്കെ ,,
ഉവ്വ് ,,,,,,,,,,,,,,,
ഇപ്പൊ അതൊക്കെ സത്യമായോ എന്നൊരു തോന്നൽ …………..
മനസിലായില്ല പൊന്നു
അല്ല ശിവനാഡി പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാകുന്നു എന്ന് ..
അമ്മക്ക് മനസിലാക്കി താ പൊന്നു

അതുകേട്ടു അല്പം നാണത്തോടെ ആണെങ്കിൽ പോലും പാറു ശിവരഞനെ കണ്ട അന്ന് മുതൽ ഇന്നലെ വരെ നടന്ന കാര്യങ്ങൾ ഒക്കെ മടിച്ചു മടിച്ചു ആണെങ്കിൽ പോലും മാലിനിയോട് പറഞ്ഞു.

മാലിനി അതെല്ലാം കൗതുകത്തോടെ തന്നെ കേട്ടിരുന്നു.

ഞാൻ വല്ല തെറ്റു൦ ചെയ്തോ അമ്മെ ,,,,,,,,,,,,,,,,

ആര് പറഞ്ഞു എന്റെ മോള് തെറ്റ് ചെയ്തു എന്ന് , മോളെ ഇതൊക്കെ മോളുടെ ഒരു തോന്നൽ അല്ലെ , ശിവനാഡി പറഞ്ഞ കാര്യങ്ങൾ മനസിൽ എടുത്തു വെച്ചപ്പോൾ ഇങ്ങനെ ഒരു സംഭവത്തെ ഉണ്ടായപ്പോ ഇത് അത്ഭുതം ആണെന്ന് ചിന്തിക്കുന്നത് അല്ലെ ,,,,,,,,,,,,,,,,

അല്ല അമ്മെ ,,,എനിക്ക് അറിയാം ,,,,,,,,,,,,,സാറുമായി എനിക്ക് എന്തോ ഒരു ബന്ധം ഉണ്ട് ,,,,,,,,,,,,ഒരുപക്ഷെ ഞാൻ സ്വപ്നത്തിൽ കാണാറുള്ള ഒരു രൂപം ,,,,,,,,,,,,,,,എന്നെ കൈകളിൽ വാരി എടുത്തു സങ്കടങ്ങളിൽ നിന്നും സന്തോഷത്തിലേക്ക് കൊണ്ടുപോകുന്ന ഒരു രൂപം …………….അല്ലെങ്കിൽ പൂർവജന്മത്തിൽ ഞാനുമായി ഒരു ബന്ധമുള്ള ഒരു ആൾ ,,,,,,,,,,,,,,,,,,അത് തന്നെ ആണ് അമ്മെ ,,,,,,,,,,,,,,ആ മുഖം കാണുമ്പോ കണ്ണുകളിലേക്ക് നോക്കുമ്പോ ശബ്ദം കേൾക്കുമ്പോ ഒക്കെ എനിക്ക് അത് തന്നെ ആണ് അനുഭവപ്പെടുന്നത് ……….എനിക്ക് എന്തോ പറ്റിയിട്ടുണ്ട് അമ്മെ ,,,,,,,,,,,എനിക്ക് വേണം ,,,,,,,,,,,,,,,,,എനിക്ക് വേണം …………….അത്രേം ഇഷ്ടം എനിക്ക് തോന്നുവാ ,,,,,,,,കണ്ണൻ തന്നെ ആണ് ആ ഗന്ധർവനെ എന്റെ മുന്നിൽ എത്തിചത്…….എനിക്ക് വേണം………….അവളിൽ ഒരു പ്രത്യക തര൦  ഭാവം ഉടലെടുത്തു……….ഒരു പ്രൗഢഅംഗനയെ പോലെ ………..അവളിലെ ആ തീക്ഷണമായ ഭാവം മാലിനിക്ക് അനുഭവിച്ചു അറിയുവാൻ സാധിച്ചു ആ കണ്ണുകളിലെ തിളക്കം ,,,,,,,,സംസാരത്തിലെ ഗൗരവം……..
മാലിനിക്ക് ഉള്ളിൽ ഒരു ഭയം വരുന്ന പോലെ ………….

ഒന്നറിയാം ,,,,,,,,,,പാർവതി സാധാരണ പെൺകുട്ടി അല്ല ,,,,,,,,,,,അവൾ  ഏതോ ഒരു ദിവ്യകന്യകയുടെ  പുനർജ൯മമാണ്. അതൊക്കെ തന്നെ അല്ലെ പാങ്ങോടനും പറഞ്ഞത്.അത് തന്നെ ആകാം അവളുടെ തേജസുറ്റ സൗന്ദര്യത്തിന്റ്റെയും  ചെറു പ്രായത്തിൽ തന്നെ സംഗീതനൃത്ത കലകളിൽ താല്പര്യവും ഒക്കെ പ്രകടിപ്പിച്ചതും…….ചെറുപ്പത്തിൽ എത്ര വാശിയും കുറുമ്പും ആയിരുന്നു പാറുവിന്. അല്ലെങ്കിൽ ഇതുവരെ ആരോടും അവൾക് ഇങ്ങനെ ഒരു വികാരം ഉണ്ടായിട്ടില്ല , ഒരു യുവാവിനെ ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടണം എന്നുണ്ടെങ്കിൽ …………….അതിൽ എന്തേലും കാരണങ്ങൾ ഇല്ലാതെ ഇരിക്കുകയുമില്ലലോ …………

<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.