ലഡാക്ക്
സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം. ലോകത്തെ പ്രമുഘ പര്‍വത മേഖലകളായ കാരക്കോണത്തിനും ഹിമാലയത്തിനും ഇടയിലാണ് ലഡാക്ക്. കൂടാതെ ലഡാക്ക് താഴ്വരക്ക് സമാന്തരമായി സന്‍സ്കാര്‍ ലഡാക്ക് മേഖല കൂടി കടന്നു പോവുന്നു. വലിയൊരു തടാകമായിരുന്ന ലഡാക്ക് പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ താഴ്വരയായി രൂപപ്പെടുകയായിരുന്നെന്നാണ് പറയപ്പെടുന്നു.
മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക് ജമ്മു കാശ്മീരിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന ലഡാക്ക് പത്താം നൂറ്റാണ്ടില്‍ തിബത്തന്‍ രാജാക്കന്‍മാരായിരുന്നു ഭരിച്ചിരുന്നത്. ഹിമാലയന്‍ രാജധാനി അതിന്‍റെ പ്രതാപകാലത്തിലേക്ക് കടന്നത് പതിനേഴാം നൂറ്റാണ്ടില്‍ സെന്‍ജെ നംഗ്യാലിന്‍റെ കാലഘട്ടത്തിലായിരുന്നു.
ബുദ്ധമതമാണ് ഏറെ പ്രചാരത്തിൽ അവിടെ അതുകൊണ്ടു തന്നെ നിരവധി ബുദ്ധവിഹാരങ്ങൾ അവിടെ കാണപ്പെടുന്നു.
അവിടെ സാവിത്രി അമ്മയുടെ സഹോദരൻ സത്യാനന്ദ സ്വാമികൾ തീർത്ഥാടക സന്യാസി സുഹൃത്തുക്കളുമായി ആ മേഖലയിൽ സത്യാന്വേഷണത്തിന്റെ ഭാഗമായ തീർത്ഥാടനത്തിൽ ആണ്.സായാഹ്‌നസമയത്തു അവർ ചെന്നത് പ്രശസ്തമായ വജ്രഭൈരവ സ്തൂപത്തിൽ ആണ്.
ബുദ്ധ ധർമത്തിൽ വിചാരധാരകളെ അടിസ്ഥാനമാക്കി നിരവധി പരമ്പരകൾ നിലവിലുണ്ട് അതിൽ വിഭാഗങ്ങൾ ആണ് ന്യിങ്മ , സഖ്യ , ഗെലൂഗ് , കാഗ്യു , കർമ്മ കാഗ്യു , ബുദ്ധ ഭിക്ഷുക്കൾ ശിരസ്സിൽ അണിയുന്ന തൊപ്പിയുടെ നിറ൦ വെച്ച് അത് മനസിലാകാൻ സാധിക്കും , ചുവന്ന അഥവാ മെറൂൺ നിറമുള്ള തൊപ്പി ആണ് ന്യിങ്മ , സഖ്യ, കാഗ്യു വിഭാഗങ്ങൾ അണിയുന്നത് , മഞ്ഞ നിറമുള്ള തൊപ്പി ആണ് ഗെലൂഗ് വിഭാഗത്തിന്റെ , അതുപോലെ കറുത്ത നിറമുള്ള തൊപ്പി ആണ് കർമകാഗ്യു വിഭാഗത്തിന്റെ.
വജ്ര ഭൈരവ സ്തൂപം മേൽ പറഞ്ഞ ഗെലൂഗ് വിഭാഗത്തിന്റെ വിശ്വാസ പ്രമാണത്തിൽ പെടുന്നതാണ്. വജ്ര ഭൈരവ മൂർത്തി ബുദ്ധന്റെ തന്നെ സ്വരൂപമാണ്, യമാന്തക് എന്നൊരു നാമം കൂടെ ഉണ്ട്. ഒരുപാട് അതിവിശേഷ താന്ത്രിക മാന്ത്രിക ശക്തികൾ ഉള്ള ഉഗ്ര മൂർത്തി ആണ് വജ്രഭൈരവ ബുദ്ധ എന്നാണ് വിശ്വാസം, വർഷത്തിൽ മുന്നൂറ്റി അറുപത്തി നാല് ദിവസവും ആ വിഗ്രഹം സ്തൂപത്തിലെ ഒരു പ്രത്യേക അറയിൽ ആണ് സൂക്ഷിക്കുന്നത്, വർഷത്തിൽ ഒരിയ്ക്കൽ മാത്രം അത് ഭക്തജങ്ങൾക്കായി പുറത്തേക്ക് എടുത്തു ദർശനത്തിനായി വെയ്ക്കും. മന്ജുശ്രീ എന്ന ബോധിസത്വന്റെ ഉഗ്രക്രോധസ്വരൂപം ആണ് വജ്രഭൈരവൻ എന്ന് വിശ്വാസം, മരണത്തെ ഇല്ലാതാക്കുന്നവൻ എന്ന അർഥം കൂടെ ഉണ്ട്.
അന്ന് ആ പുണ്യ ദിവസം ആണ് , വജ്ര ഭൈരവ വിഗ്രഹം ദർശനത്തിനായി വെച്ചിരിക്കുന്ന സുദിനം, ഒരുപാട് ഭക്തജനങ്ങളുടെ തീർത്ഥാടകരുടെ ബുദ്ധഭീക്ഷുക്കളുടെ ഒക്കെ തിരക്ക് ഉണ്ട്,
ബുദ്ധ ഭിക്ഷുക്കൾ ഇരുകൈകളുടെയും വിരലുകൾ കുറുകെ പിടിച്ചു ഇരുകൈകളിലെയും നടുവിരൽ ഉയർത്തി പരസ്പരം സ്പർശിച്ചു യമാന്തക മുദ്ര പിടിച്ചു എല്ലാവരും താളത്തിൽ യമന്തക വജ്ര മന്ത്രം ചൊല്ലി പ്രദക്ഷിണം ചെയ്യുകയാണ്
ഓം യ മ ദ ക ഹും പേയ് …
ഓം ചു ,,,ലി ,,,,കാ ,,ലാ ..ലു ,,,പാ
…ഹും കാൻ സൊ ഹാ
സ്വമികള്‍ക്കും യമാന്തക വജ്രഭൈരവ൯ എന്ന ക്രോധാകുലനായ ഉഗ്രമൂര്‍ത്തിയുടെ വിഗ്രഹം കണ്ടു തൊഴുവാൻ സാധിച്ചു, ( ശിവന്റെ കാലകാല ഭൈരവസ്വരൂപതിന്റെ ഒരു ബുദ്ധ രൂപം ആണ് മരണത്തെ ഇല്ലാതാക്കുന്ന വജ്രഭൈരവന്‍)
ആ പ്രാർത്ഥനയിൽ അദ്ദേഹതിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഒരു ആഗ്രഹ൦ പാർവതിയെ കുറിച്ചുള്ള രഹസ്യം എന്തെന്ന് അറിയാൻ ഉള്ള പ്രാർത്ഥന മാത്രം ആയിരുന്നു, കഴിഞ്ഞ കുറെ നാൾ ആയി ഒരിക്കലും മനസിലാക്കാൻ സാധിക്കാത്ത ഒരു പ്രഹേളിക അദ്ദേഹത്തിന്റെ മനസ്സിൽ അത് തുടരുക ആണ്.
അദ്ദേഹത്തിന്റെ അപേക്ഷയിൽ അത് മാത്രം ആയിരുന്നു.
ആരാണ് പാര്‍വതി , എന്താണ് അവളുടെ നിയോഗം, എന്നതായിരുന്നു ആ പ്രാര്‍ത്ഥനയില്‍ അദേഹം യമാന്തക് വജ്ര ഭൈരവ ബുദ്ധനോട് അപേക്ഷിച്ചതും.
അവിടെ നിന്നും പിന്നീട് അവർ അന്നത്തെ ദിവസം ചിലവഴിക്കാൻ ആയി ചെന്നത് ലമായുരു ബുദ്ധവിഹരത്തിൽ ആയിരുന്നു,
അവിടെ ആശ്രമത്തിൽ ഉണ്ടായിരുന്ന ബുദ്ധബിക്ഷു ദീപാങ്കര എന്ന് പേരുള്ള അദ്ദേഹം ഒരു മലയാളി ആയിരുന്നു. സത്യാജി ക്കു നേരത്തെ പരിചയം ഉണ്ട് അദ്ദേഹത്തെ , അതുകൊണ്ടു തന്നെ അന്ന് അവിടെ താമസിക്കാൻ ഉള്ള സൗകര്യ൦ ലഭ്യമായി.
അവിടെ വന്നു ബുദ്ധ വിഹാരത്തിലെ പൂജകൾ ഒക്കെ കഴിഞ്ഞു , സന്യാസി ഭിക്ഷു സമൂഹം സദ്സംഘങ്ങളിൽ ഏർപ്പെട്ടു , വിജ്ഞാന പ്രദമായ ചർച്ചകൾ തർക്കങ്ങൾ , ആധ്യാത്മികത , ദ്വൈത അദ്വൈത സിദ്ധാന്തം അതുമായി ബുദ്ധ ദര്ശനങ്ങൾക്കുള്ള ബന്ധങ്ങൾ മേന്മകൾ അങ്ങനെ മണിക്കൂറുകളോളം വളരെ നല്ല ചർച്ച ഒക്കെ കഴിഞ്ഞു . എല്ലാവരും രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു കിടക്കുവാനുള്ള തയാറെടുപ്പുകൾ നടന്നു…….
രാത്രി ഒരു ഒന്നര മണി ഒക്കെ ആയിക്കാണും. നല്ല ഉറക്കത്തില്‍ ആണ് അദ്ദേഹം.
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി
എന്ന മന്ത്രം ഈണത്തിൽ അദ്ദേഹത്തിന്റെ കാതുകളിൽ മുഴങ്ങുന്ന ഒരു പ്രതീതി ആണ് അദ്ദേഹത്തിന് ഉണ്ടായതു, പിന്നെ ഒരു ദിവ്യമായ പ്രകാശം ആകെ നിറയുന്നു , ആ പ്രകാശം മാത്രം ആ പ്രകാശത്തിൽ അദ്ദേഹം വഴി അറിയാതെ മുന്നോട്ടു പോകുക ആണ് , എത്തിപ്പെടുന്നത് നീല നിറത്തിൽ തെളിഞ്ഞു കാണുന്ന ഒരു ജലാശയത്തിൽ ആണ് ,
അവിടെ നടുക്കായി ഒരു കുഞ്ഞു താമര ചെടി മുകളിലേക്കു പൊങ്ങി വരുന്നു , അത് വലുതായി അതിന്റെ പച്ച നിറത്തിലെ ഇലകൾ ആ ജലാശയത്തിന്റെ പകുതിയോളം നിറയുന്നു , അതിൽ പതുക്കെ ഒരു കുഞ്ഞു താമരമൊട്ടു മുകളിലേക്ക് ഉയരുന്നു , ഉയരുന്ന ആ താമരമൊട്ടു വെള്ള നിറത്തിൽ ഉള്ളത് ആണ്, നിമിഷങ്ങൾക്കുള്ളിൽ ആ താമര മൊട്ടു വലുതായി വിരിയുക ആണ് വിരിഞ്ഞു അത് നിരവധി ഇതളുകളുള്ള ഒരു വലിയ താമര ആയി മാറി ,
നീല ജലാശയത്തിൽ പച്ചവിരി എന്ന പോലെ താമര ഇലകൾക്ക് മേലെ ഒരേ ഒരു താമര പൂവ് , അതിന്റെ നിറം വെള്ളയിൽ നിന്നും നീല വർണ്ണമായി മാറി നിലയിൽ നിന്നും രക്തത്തിന്റെ ചുവപ്പു വർണ്ണത്തിലേക് മാറി നിറങ്ങൾ അങ്ങനെ മാറി മാറി ഒടുവിൽ അതീവമായ പ്രശോഭയോടെ സുവര്ണ നിറത്തിൽ ആ താമരപൂ വെട്ടി തിളങ്ങുവാൻ തുടങ്ങി ആ സ്വർണ്ണവർണ്ണം ആ പ്രദേശമാകെ പ്രസരിച്ചു…………..
വല്യപ്പൂപ്പാ ,,,,,,,,,,,,,,,,,,,,,,,,,,,,,,എന്നൊരു വിളി ശ്രദ്ധിച്ചു നോക്കുമ്പോൾ ആ താമരപൂവ് ന്റെ സ്ഥാനത്തു ബാലിക ആയ പാർവതി ആണ് , നുണക്കുഴി കാട്ടി കൊഞ്ചലോടെ നിന്ന് ചിരിയ്ക്കുന്ന കുഞ്ഞായ പാർവതി മോൾ ,
അവൾ ആ ജലാശയത്തിൽ നിറഞ്ഞു നിൽക്കുന്ന താമര ഇലയിൽ ചവിട്ടി മുന്നോട്ടു ഓടുകയാണ് , അവൾ എങ്ങോ മറഞ്ഞു ,,,,,,,,,,,,,,,
മോളെ ,,,,,,,,,,,,,,,,,,,,,,,,,,,
എന്ന് വിളിച്ചു സത്യനന്ദ സ്വാമികൾ ഞെട്ടി എഴുന്നേറ്റു.
കൂടെ ഉള്ള എല്ലാവരും ഗാഢ നിദ്രയിൽ ആണ്, അദ്ദേഹത്തിനെ കൺമുനിൽ ഒരു പ്രകശം പോലെ എന്തോ ഒന്ന് , കാതിൽ മുഴങ്ങുന്ന പോലെ …………വരൂ …………..എന്നെ പിന്തുടരൂ ,,,,,,,,,,,,,, എന്ന് അദ്ദേഹം എഴുന്നേറ്റു കാതിൽ മുഴങ്ങുന്ന ശബ്ദത്തെയും കണ്മുന്നിൽ അനുഭവെപ്പടുന്ന പ്രകാശ നാളത്തേയും ശ്രദ്ധിച്ചു മുന്നോട്ടു നടന്നു. ആ ബുദ്ധ വിഹാരത്തിനുള്ളിൽ തന്നെ വലിയ പ്രാർത്ഥന മുറിയിൽ എത്തി ചേർന്നു.
അദ്ദേഹം എത്തിയതു ഒരു വലിയ മൂർത്തിയുടെ വിഗ്രഹത്തിനു മുന്നിൽ ആണ്
ബോധിസത്വ ബുദ്ധ സ്വരൂപമായ ആര്യഅവലോകിതേശ്വന്റെ പൂർണകായ സ്വർണ്ണ വിഗ്രഹത്തിനു മുന്നിൽ.
ആ പ്രതിമയിൽ ഒരു ഹസ്തത്തിൽ ഒരു താമര പൂവിനെ താങ്ങി ചുറ്റും സഹസ്ര ഹസ്തങ്ങൾ നിറഞ്ഞ മൂർത്തീ രൂപമായിരുന്നു ആര്യഅവലോകിതേശ്വരന്റെ.
അദ്ദേഹം കുറെ നേരം ആ വിഗ്രഹത്തിൽ നോക്കി നിന്നു അറിയാതെ കൈകൾ കൂപ്പി സാഷ്ടാംഗം പ്രണമിച്ചു.
ജഗദീശ്വരാ ,,,,,,,,,,,,,,,,,എന്ന് വിളിച്ചു പ്രാർത്ഥിച്ചു.
വീണ്ടും കാതിൽ ശബ്ദം മുഴങ്ങുന്നു ,,,,,,,,,,,,,
വരൂ ,,,,,,,,,,,,,,,,,,,,എന്നെ പിന്തുടരൂ………………………..എന്ന് അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റു ആ ശബ്ദം കേൾക്കുന്ന ദിശയിൽ തന്നെ നടന്നു , വളരെ കുറച്ചു കാലടികൾ മാത്രമേ വെച്ചുള്ളു ……….
അദ്ദേഹം എത്തിപ്പെട്ടത് ഒരു സൗന്ദര്യവതി ആയ യുവതിവിഗ്രഹത്തിനു മുന്നിൽ ആയിരുന്നു
ആര്യതാര , ബുദ്ധന്റെ സ്ത്രീരൂപം…… കൈകളിൽ പദ്മമേന്തിയ ദേവകന്യക, അദ്ദേഹം ആ വിഗ്രഹത്തെ നോക്കി നിന്നു , കൈകൾ കൂപ്പി പിന്നീട് സാഷ്ടാംഗ൦ പ്രണമിച്ചു.
അമ്മെ പരാശക്തീ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
അദ്ദേഹം ആ കിടപ്പു അവിടെ കിടന്നു.
അദ്ദേഹത്തിന്റെ ചുമലിൽ ആരോ സ്പർശിച്ചു, അദ്ദേഹ൦ വേഗം എഴുന്നേറ്റു , പിന്നിലേക്ക് നോക്കി ബുദ്ധ ഭിക്ഷു ആയ ദീപാങ്കര ആയിരുന്നു.
എന്താ സത്യാജി ഈ അസമയത് ,,,,,,,,,,എന്ത് സംഭവിച്ചു.?
അദ്ദേഹത്തിന് ഒന്നും പറയുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
ഭിക്ഷു അദ്ദേഹത്തെ കൈകളിൽ പിടിച്ചു പ്രാർത്ഥന ഹാളില് ഒരു കോണിലേക്ക് കൊണ്ട് പോയി അവിടെ ഉണ്ടായിരുന്ന മര ബെഞ്ചിൽ ഇരുത്തി, കുറച്ചു ചൂട് വെള്ളം കൊണ്ട് കൊടുത്തു, അദ്ദേഹം അത് കുടിച്ചു, ദീപാങ്കര ഭിക്ഷുവും അദ്ദേഹത്തിന് എതിർ വശത്തായി ഇരുന്നു.
പറയു സത്യാജി , എന്താണ് താങ്കളെ അലട്ടുന്ന പ്രശനം?
സത്യജി ആ ബുദ്ധ ഭിക്ഷുവോട് പാർവതി എന്ന പെൺകുട്ടിയുടെ ജനനത്തെ കുറിച്ചും മൃത്യു യോഗങ്ങളെ കുറിച്ചും അവളുടെ ഹ്രസ്വായുസ്സിനെ കുറിച്ചും ഒകെ സംസാരിച്ചു, ബുദ്ധഭിക്ഷു അതെല്ലാം കേട്ടിരുന്നു,
കൂടാതെ വജ്രഭൈരവ സ്തൂപത്തിൽ ദർശനത്തിനു ചെന്നപ്പോ ഭഗവാനോട് പാർവതിയുടെ ജന്മരഹസ്യവും നിയോഗവും എല്ലാം കണ്ടെത്താൻ സഹായിക്കണേ എന്ന് പ്രാർത്ഥിച്ച കാര്യവും ഇപ്പോൾ ഉറക്കത്തിൽ അനുഭവപ്പെട്ട സ്വപ്നവും അതിനു ശേഷം കണ്ട ജ്യോതിസ്സും ദിവ്യമായ ശബ്ദത്തെയും പിന്തുട൪ന്നു വിഗ്രഹങ്ങൾക്ക് മുന്നിൽ എത്തപ്പെട്ടത് കൂടെ വിശദീകരിച്ചു.
എല്ലാം കേട്ട് കഴിഞ്ഞ ശേഷം ബുദ്ധഭിക്ഷു ഒന്ന് എഴുന്നേറ്റു, കുറച്ചു നേരം എന്തൊക്കെയോ ചിന്തിച്ചു സാവധാനത്തിൽ നടന്നു. അവലോകിതേശ്വരന്റെ സുവർണ്ണ പ്രതിമക്ക് മുന്നിൽ നമസ്കരിച്ചു വജ്രാസനത്തിൽ ഇരുന്നു, കൈകൾ കൂപ്പി തൊഴുതു, അവിടെ ഉണ്ടായിരുന്ന ലോഹം കൊണ്ടുണ്ടാക്കിയ പ്രാർത്ഥന ചക്രത്തെ കൈകൾ കൂപ്പി തൊഴുതു വലം കയ്യിൽ എടുത്തു. തിരിക്കുവാൻ തുടങ്ങി,അത് തിരിയുമ്പോൾ ഒരു പ്രത്യക ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരുന്നു , ആ ശബ്ദത്തിനൊപ്പം ബുദ്ധ വിശ്വാസത്തില് അധിഷ്ഠിതമായ മന്ത്രം അദ്ദേഹം സാവധാനത്തിൽ ജപിക്കുവ്വാൻ തുടങ്ങി
” ഓം മണി പദ്മെ ഹു൦
ഓം മണി പദ്മെ ഹു൦
ഓം മണി പദ്മെ ഹു൦
ഓം മണി പദ്മെ ഹു൦
കുറെ നേരം ജപിച്ചു പ്രാത്ഥനയോടെ ആ പ്രാർത്ഥന മണി ചക്രം അവിടെ വെച്ച് ഭഗവാനെ നമ്സകരിച്ചു തൊഴുതു വീണ്ടും സത്യാനന്ദ സ്വാമിക്ക് സമീപം വന്നിരുന്നു.
ചില കാര്യങ്ങൾ സാമാന്യ ബുദ്ധിക്കു മനസിലാകാത്ത പക്ഷം ഭഗവാനോട് പ്രാര്ഥിച്ചാൽ ഭഗവൻ തന്നെ അതിലേക് എത്തിപ്പെടാൻ ഉള്ള വിവേകം തരും സത്യാജി. അതാണല്ലോ വിശിഷ്ട ബോധം എന്നത്,
എന്റെ ഒരു വ്യാഖ്യാനം ഞാൻ പറയാം , ഞാൻ ഈശ്വരൻ അല്ല , അതുകൊണ്ടു തന്നെ തെറ്റുകൾ സംഭവിക്കാം..
സത്യജി ഇന്ന് കണ്ട സ്വപ്നം തീർച്ചയായും വജ്ര ഭൈരവ മൂർത്തി സത്യജിയെ കാണിച്ചത് തെന്നെ ആണ് അത് കൊണ്ട് ആണല്ലോ സത്യജി ബുദ്ധ വിഗ്രഹങ്ങൾക്ക് മുന്നിൽ വന്നു ചേർന്നത്.
സത്യജി കണ്ട സ്വപനം നീലജലാശയത്തിൽ ഒരേ ഒരു താമരപൂ ആണ്, അതിൽ തന്നെ നിറം മാറുന്നുമുണ്ട് ഏറ്റവും ഒടുവിൽ സുവർണ്ണ നിറമാകുന്നുമുണ്ട്. അതിനര്ത്ഥം എന്റെ ഒരു ചിന്തയിൽ ആ കുട്ടിക്ക് ഒന്നുകിൽ ഒരു താമരപൂവുമായി ബന്ധമുണ്ട്, , അതിന്റെ നിറ൦ മാറ്റം സൂചിപ്പിക്കുന്നത് ഒന്നുകിൽ ആ കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ആകാം അല്ലെങ്കിൽ അവളുടെ ജീവിതത്തിലെ മാറ്റങ്ങൾ ആകാം അതുപോലെ ഒടുവിൽ സുവർണ്ണനിറമായി പ്രകാശിക്കുന്ന അവസ്ഥ ഇനി അത് അവളിലെ ഒരു ദിവ്യമായ പ്രഭ ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.
മറ്റൊന്ന് അങ്ങ് ആദ്യം വന്നത് ആര്യഅവലോകിതേശ്വരന്റെ മുന്നിൽ ആണ് , അദ്ദേഹ൦ കൈകളിൽ ഒരു താമര ഏന്തുന്നത് കൊണ്ട് അദ്ദേഹത്തെ പദ്മപാണി എന്നുകൂടെ വിളിക്കുന്നുണ്ട്. അതായതു ഒരു പക്ഷെ ഈശ്വരീയമായ ഒരു താമരപൂവുമായി ബന്ധം ഉണ്ടാകാം അവൾക്കു എന്നത് ഉറപ്പിക്കുക ആണ് ,
അതുപോലെ സഹസ്ര ഹസ്തങ്ങൾ ഉണ്ട് അവലോകിതേശ്വരന് എന്നാണ് വിശ്വാസം ,
അതിനി ഒരുപക്ഷെ അവൾ താണ്ടി വന്ന കാലം ആണെങ്കിലോ അതായത് ആയിരം സംവല്സരങ്ങൾ താണ്ടി വന്നു എന്നതിന്റെ ദൃഷ്ടാന്തമായിരിക്കും അത്. അതായതു ആയിരം വര്‍ഷങ്ങള്‍ക്കു മുന്നേ എവിടെയോ ജീവിച്ചിരുന്ന ഒരു യുവതി ആയിരുന്നിരിക്കണം അങ്ങയുടെ പേരക്കുട്ടി.
സത്യാജി , അവലോകിതേശ്വര൯ ഒരു ബോധിസത്വ൯ ആണ് , ബോധിസത്വൻ എന്നാൽ വിശിഷ്ടമായ ബോധോദായം ലഭിച്ച ആൾ എന്നാണ് അർഥം ഒരു അർത്ഥത്തിൽ ശ്രീ ബുദ്ധന്‍ തന്നെ ബുദ്ധ മാര്‍ഗത്തിലൂടെ ബുദ്ധ ധര്മ്മതിലൂടെ അതി വിശിഷ്ടബോധത്താല്‍ ഉദയം ചെയ്തവ൪ ആണ് ബോധിസത്വന്മാര്‍.എട്ടു ബോധിസത്വൻമാർ ഉണ്ട് അവരാണ് മഞ്ജുശ്രീ , സമന്തഭദ്ര, ക്ഷിതിഗർഭ, മൈത്രേയ, വജ്രപാണി, സദാപരിഭൂത. ആകാശഗർഭ പിന്നെ അവലോകിതേശ്വര൯.
അവലോകിതേശ്വരൻ കൈയിൽ ഒരു പദ്മമേന്തിയത് കൊണ്ട് പദ്മപാണി എന്നും അറിയപ്പെടുന്നു , സഹാനുഭൂതിയുടെ കരുണയുടെ ബോധരൂപം ആണ് , അവലോകിതേശ്വര൯, സംസാരദുഖങ്ങളെ അകറ്റുക എന്നതാണ് അദ്ദേഹത്തിന്റെ കര്‍മ്മവും ആയിരം കരങ്ങൾ കൊണ്ടു ആണ് അദ്ദേഹ൦ ആയിരക്കണക്കിന് പീഡകൾ അനുഭവിക്കുന്നവരെ അതിൽ നിന്നും സഹാനുഭൂതിയോടെ രക്ഷിക്കുന്നത് എന്നാണ് വിശ്വാസം.
അപ്പോൾ ആ കുട്ടിയുടെ ജന്മത്തിന്റെ രഹസ്യമായിരിക്കാം ഒരു പക്ഷെ ഇതിലൂടെ മനസിലാക്കേണ്ടത്,
രണ്ടാമത് താങ്കൾ പോയത് ആര്യതാര അഥവാ താര ബുദ്ധന്റെ അടുത്താണ്, വിശ്വാസ പ്രകാരം ബുദ്ധന്റെ സ്ത്രീ രൂപമാണ് താരാ, താരയുടെ ഉത്ഭവത്തെ കുറിച്ച് പറയുന്നത് അവലോകിതേശ്വരന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞു വീണ കണ്ണുനീർ ഒരു തടാകമായി മാറി , ആ തടാകത്തിൽ നിന്നും ഒരു താമര പൊട്ടിവിടരുന്നു , ശേഷം ആ താമരപൂ അതിസുന്ദരി ആയ ഒരു സ്ത്രീ രൂപമായി മാറി അതാണ് താര.
ആര്യതാരയുടെ ഉദ്ഭവം പോലെ ഉള്ള സ്വപ്നം അല്ലെ അങ്ങും കണ്ടത് ഒരു താമര പൂ വിട൪ന്നു ആ സ്ഥാനത് അങ്ങയുടെ പേരക്കുട്ടി ………….
താരയും കനിവിന്റെ ബോധരൂപം ആണ് , ആത്മാക്കളെ മറു തീരം കടക്കാൻ സഹായിക്കുന്ന ദേവിയാണ് താര, അലിവിന്റെയും സഹാനുഭൂതിയിയുടെയും മൂർത്തി , അവൾ വിശുദ്ധി ആണ് പരിശുദ്ധി ആണ് , ബോധം ആണ് , ദുഖ പീഡകളിൽ നിന്നും വിമോചിപ്പിക്കുന്നവൾ ആണ് താരാ , വിമോചനത്തിന്റെ മാതാവ് എന്നാണ് വിളിക്കുന്നത്.
വിമോചനത്തിന്റെ മാതാവ് ദി മദര്‍ ഓഫ് ലിബെരെഷന്‍.
അപ്പോൾ അതിൽ നിന്നും എനിക്ക് തോന്നുന്നത് പീഡ അനുഭവിക്കുന്ന എന്തോ ഒന്നിനെ അല്ലെങ്കില്‍ ആരെയോ വിമോചിപ്പിക്കാൻ കഴിവുള്ളവൾ ആണ് ആ പെൺകുട്ടി. അതാണ് അവളിലെ ഏറ്റവും വലിയ രഹസ്യവും ഒരുപക്ഷേ അവളുടെ ജന്മനിയോഗവും. അവള്‍ വിമോചക ആണ്.
അതെല്ലാം സത്യാജി അതിശയത്തോടെ കേട്ടിരുന്നു.
സ്വാമിജി , അങ്ങനെ ആണെകിൽ അവളെ കാത്തിരിക്കുന്ന ശത്രു ?
സത്യാജി എനിക്ക് തോന്നുന്നത് സത്യത്തിൽ ഈ കുട്ടിയുടെ ആ കഴിവിനെ അല്ലെങ്കിൽ നിയോഗത്തെ ഉപയോഗിച്ച് സ്വയം പീഡയിൽ നിന്നും രക്ഷപെടാൻ അതി ശക്തമായി ആഗ്രഹിക്കുന്ന ആൾ ആയിരിക്കണം. അതായതു ശത്രുത ഭാവം ആയിരിക്കില്ല , ഈ കുട്ടിയുടെ ജീവനും ആയുസ്സും സ്വന്തം വിമോചനത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു ശക്തി.
പിന്നെ എല്ലാം ഈശ്വരന്റെ കൈകളിൽ അല്ലെ ,,,
അദ്ദേഹം തീരുമാനിക്കും പോലെ നടക്കട്ടെ ,,,,,,,,,,,,,
സത്യാജി നേരം ഒരുപാട് ആയി പോയി ഉറങ്ങൂ …………
നാളെ പ്രഭാതം കാണാം ………..
എന്ന് പറഞ്ഞു ദീപാങ്കര ബുദ്ധഭിക്ഷു അവിടെ നിന്നും പുറപ്പെട്ടു.
സത്യനന്ദ സ്വാമികൾ കുറച്ചു നേരം അവിടെ ഇരുന്നുപ്രാത്ഥിച്ചു ശേഷ൦ കിടക്കുവാനായി നടന്നു,
<<<<<<<O>>>>>>>>>
ദീപാങ്കര ഭിക്ഷു നിദ്രയില്‍ ആയിരുന്നു.
ആ ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്നം കാണുക ആയിരുന്നു.
ഇരുണ്ട അന്ധകാരത്തിൽ സുവർണ്ണ നിറം വാരിയ വിതറി സൂര്യൻ ഉദിച്ചു ഉയരുക ആണ്, ആ വർണ്ണം മേഘങ്ങൾ ക്കിടയിലൂടെ ആകാശത്തെ നയനാനന്ദകരമാക്കുന്നു, ഹിമകണങ്ങൾക്കിടയിലൂടെ തരുലതാദികൾക്കിടയിലൂടെ ആ സൗവർണ്ണ ശോഭ ഭൂമിയാകെ പരക്കുന്നു. ഒരു വെള്ളി തളിക എന്ന വണ്ണം സൂര്യൻ ജ്വലിക്കുന്നു. പിന്നെ കാണുന്നത് ഒരു പ്രാർത്ഥന ചക്രം തന്നെ തിരിയുന്നു, ഓം മണിപദ്മെ ഹും എന്ന മന്ത്രധ്വനി ഉയരുന്നു, പിന്നെ കാണുന്നത് തെളിഞ്ഞ നിറദീപങ്ങൾ ആണ് , നിറയെ പൂക്കൾ അതിൽ വിവിധ വർണ്ണത്തിലുള്ള താമരപ്പൂക്കൾ ഏറെ, ആരൊക്കെയോ പ്രദക്ഷിണം ചെയ്യുന്നു എവിടെയോ കൈകൾ കൂപ്പി. കാതുകളിലൂടെ കേള്‍ക്കുന്ന മനസിനെ ശ്രേഷ്ടതയിലേക്ക് ഉയര്‍ത്തുന്ന ഒരു സംഗീതം കേള്‍ക്കുന്നു,
പിന്നെ കാണുന്നത് ഒരു ആൽമരം ആണ് അവിടെ ശ്രീബുദ്ധൻ ഇരിക്കുന്നു , ദിവ്യമായ പ്രകാശവലയത്താൽ.. തേജോമയനായി…………..
തേജോമയമായ ആ ദിവ്യപ്രകാശം അവിടെ ആകെ നിറഞ്ഞു ശ്രീബുധനും ആ പ്രകാശത്തില്‍ അലിഞ്ഞു ചേര്‍ന്നു, ആ പ്രകാശം മങ്ങി മങ്ങി ശ്രീബുദ്ധന്റെ സ്ഥാനത് കൈകളിൽ താമര പൂ പിടിച്ചു ഉപവിഷ്ട ആയി ഇരിക്കുന്ന ആര്യതാരയെ ആണ് , അതായതു ബുദ്ധന്റെ സ്ത്രീരൂപത്തെ…
അല്പം നിമിഷങ്ങൾക്കുള്ളിൽ ഉപവിഷ്ട ആയ താര ബുധൻ അന്തരീക്ഷത്തില്‍ ലയിച്ചു ചതു൪ ബാഹുക്കളുമായി നൃത്തരൂപത്തിൽ അഭയ ഹസ്തവുമായി നിൽക്കുന്ന ആര്യതാര തെളിഞ്ഞു വന്നു………….
ദീപാങ്കര ബുദ്ധഭിക്ഷു കണ്ണുകൾ തുറന്നു,
സൂര്യൻ കിഴക്കു ഉദിച്ചു കൊണ്ടിരിക്കുക ആണ്
അദ്ദേഹം എഴുന്നേറ്റു ഇരുന്നു കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.
പിന്നെ എഴുന്നേറ്റു പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു വേണ്ട ജപ ധ്യാനങ്ങൾ ചെയ്തു പുറത്തേക്കു ഇറങ്ങി.പുറത്തു സത്യാനന്ദ സ്വാമികൾ നിൽക്കുന്നുണ്ടായിരുന്നു. യാത്ര പറയാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് അവിടെ കാത്തു നിന്നത്.
ദീപാങ്കര ബുദ്ധ ഭിക്ഷു അദ്ദേഹത്തിന് സമീപ൦ ചെന്നു.
സത്യാജി ……………..
ഞാൻ ഇന്ന് പ്രഭാതത്തിൽ ഒരു ദൃഷ്ടാന്തം കണ്ടു. കണ്ടത് തെജോമയനായ ശ്രീബുദ്ധനെയും ഉപവിഷ്ടയായ ആര്യതാരയും നൃത്തരൂപത്തില്‍ അഭയഹസ്തവുമായി നില്‍ക്കുന്ന ആര്യതാരയെയും ആണ്, കൂടെ ആരാധനയും മനസിനെ സ്വ൪ഗ്ഗതിലേക്ക് കൊണ്ട് പോകുന്ന സംഗീതവും. ഞാന്‍ ഉറപ്പിച്ചു പറയുന്നു ഇന്നലെ രാത്രി ഞാൻ പറഞ്ഞത് പോലെ ആ പെൺകുട്ടിക്കു ഒരു ഒരു താമര പൂവുമായി അഭേദ്യമായ ബന്ധമുണ്ട്, അതുപോലെ തന്നെ അവൾ ആരുടെയോ വിമോചകയാണ്………ആര്‍ക്കോ അവളില്‍ നിന്നും മാത്രമേ അനുഭവിക്കുന വിഷമതകളില്‍ നിന്നും മുക്തി ലഭിക്കുകയുള്ളൂ..
മറ്റൊന്ന് അവളെ കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യം എന്റെ ബോധത്തിൽ ഞാൻ ദർശിച്ചത് ,
അവളെ അങ്ങ് എങ്ങനെ ആണോ സ്വപ്നത്തില്‍ കണ്ടത് അതുപോലെ ആയിരുന്നില്ലേ ആര്യതാരയുടെ ഉത്ഭവവും. അതിനര്‍ത്ഥം അവളില്‍ ദേവചൈതന്യം ഉണ്ടെന്നല്ലേ…ആയിരം സംവത്സരങ്ങള്‍ക്കു മുന്നേ ജനിച്ച ആ പെണ്‍കുട്ടി ഇന്നൊരു ദേവി ആണ് , അവളുടെ പൂര്‍വ രൂപത്തെ ദേവി ആയി കണ്ടു നിരവധി ഭക്തര്‍ ആരാധിക്കുന്നു പൂജിക്കുന്നു
പദ്മ൦ കൊണ്ട് ആണ് അവളെ പൂജിക്കുന്നത്, അതായത് താമരപ്പൂക്കളാല്‍,
ആ ദേവി ദുഃഖവിമോചക ആണ്. ഭക്തരുടെ വിഷമങ്ങള്‍ ഇല്ലാതാക്കുന്ന ദേവി ആണ് അവള്‍ , അവള്‍ കുടികൊള്ളുന്ന ക്ഷേത്രം സൂര്യന്‍ ഉദിക്കുന്ന കിഴക്ക് ഭാഗത്ത് എവിടെയോ ആയിരിക്കാം…….
അവളുടെ ജീവിതനിയോഗമാണ് പ്രബോധയും പ്രമോക്ഷയും
പ്രബോധ …………..എന്നാൽ ………… തിരിച്ചറിവ് നേടുക ആ തിരിച്ചറിവിലൂടെ പ്രമോക്ഷ ……………….എന്ന അവസ്ഥയിൽ എത്തുക അതായത് വിമോചനം സംസാരദുഃഖത്തിൽ പീഡ അനുഭവിക്കുന്ന ആരെയോ അതിൽ നിന്നും മുക്തി കൊടുക്കുക
വിമോചക ആണ് അവള്‍
അതിലൂടെ സ്വയ൦ മുക്തി നേടുക……………..ഒരുപക്ഷെ ആ മുക്തി അവളുടെ മരണവും ആയേക്കാം…………….ദീപാങ്കര നിര്‍ത്തി,
അതു കൂടെ കേട്ടതോടെ സ്വാമികൾ ഭയന്നു
ഭയത്തോടെ ദീപങ്കര ഭിക്ഷുവിനെ നോക്കി
പ്രാര്‍ത്ഥന മാത്രം …………………
ദീപാങ്കര ഭിക്ഷു കൈകള്‍ കൂപ്പി പ്രണാമം ചൊല്ലി ബുദ്ധവിഹാരതിലെക്ക് പുറപ്പെട്ടു.
സത്യാനന്ദ സ്വാമികള്‍ അവിടെ പ്രതിഷ്ടിച്ചിരുന്ന ബുദ്ധ വിഗ്രഹത്തില്‍ നോക്കി കൈ കൂപ്പി പ്രാര്‍ത്ഥിച്ചു ജഗദീശ്വര,,,,,,,,,,,,,,നീ തന്നെ ശരണം………………ഭഗവാനെ………………
::::::::::::::::::::::::::::::::::::::::::
♥♥♥♥♥♥♥♥♥♥
Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo
ഹർഷൻ ബ്രോ ❤
കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.
♥️♥️♥️
എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്
നന്ദി
വിനോദ് അണ്ണാ…
ഇനി 8th ഭാഗം തുടങ്ങണം
acghaayaaa,,,,,,,,,,,
ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി
Randamathu vaayichaal feel undakilla
ആദ്യത്തെ വായനയാണ് അച്ചായാ bhrugu
അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും
nalla vaakkukalkk nandi maathram annaa
Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu
രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???
ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്
അടുത്ത ആഴ്ച വരും ഭായ്
ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.
❤️❤️❤️
❣️
ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
ഉണ്ടായിരുന്നു.
ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..
ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.
മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.
കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
“പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.
മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.
അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
“ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.
രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…
എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
ഒരുപാട് സ്നേഹം❤️