അപരാജിതൻ 7 [Harshan] 6867

അന്ന് വൈകുന്നേരം പാലിയത്

കോളേജ് കഴിഞ്ഞു വന്നു പാറു പൂമുഖത് ഇരുന്നു, ആകെ ഒരു മൂഡ്‌ ഔട്ട്‌ ആണ് , മാലിനി അപ്പോളേക്കും പുറത്തേക്ക് വന്നു,

എന്താണ് കിലുക്കംപെട്ടിക്കു ഇന്ന് ഒച്ചയും ബഹളവും ഒന്നും ഇല്ലാത്തതു ? മാലിനി ചോദിച്ചു.

കുറെ അസ്സൈന്മേന്റും പ്രോജെക്ടും ഒക്കെ ഉണ്ട് , അപ്പു ഇവിടെ ഉണ്ടായിരുന്നെ പൊന്നുനു എന്തോരം ഹെല്പ് ചെയ്യുമായിരുന്നു.

എന്ത് ചെയ്യാനാ പോന്നു , അടിച്ചു ഇറക്കി വിട്ടതല്ലേ അവനെ. പാവം ആണ് അവ൯.

മോളെ ,,,എന്തിനാ അവനോടു നീ ഇടയ്ക്കു ഒക്കെ ദേഷ്യം കാണിച്ചത്‌ ഒക്കെ ? മാലിനി ചോദിച്ചു.

അമ്മെ എനിക്ക് അറിയില്ലമ്മേ ,,,കുറെ നാള്‍ ആയി ഞങ്ങള്‍ നല്ല കൂട്ടൊക്കെ അല്ലായിരുന്നോ, എപ്പോലെലും ഞാന്‍ വഴക്ക് ഉണ്ടാക്കറണ്ടായിരുന്നോ ,

 

അമ്മ പറ ,,,,,,,,,,,,,,,അപ്പുന്റെ കാര്യത്തില്‍ എനിക്ക് അറിയില്ലമ്മേ ,,,ഈ ഇടയ്ക്കു അപ്പുന്റെ മുഖം കാണുമ്പോ എനിക്ക് കണ്ണില്‍ ഒരു ഇരുട്ട് കയറുന്ന പോലെ ആയി പോകും , പിന്നെ എങ്ങനെയോ കുറെ ദേഷ്യം വരും , പിന്നെ എന്തൊക്കെയ സംസാരിക്കുനത് ന്നു പോലും എനിക്കറിയില്ല . എന്താ അമ്മെ എനിക്ക് പറ്റുന്നത്. എനിക്ക് ഒന്നും അറിയില്ല.

അന്നും ഞാന്‍ എന്തൊകെയോ പറഞ്ഞു , അപ്പുന് കള്‍ച്ചര്‍  ഇല്ലന്നോ സ്റ്റാഡേര്‍ഡ് ഇല്ലാന്നോ മറ്റോ , ലക്ഷ്മി അമ്മയെയും ഞാന്‍ എന്തൊക്കെയോ പറഞ്ഞുന്ന പറഞ്ഞത്‌, എനിക്ക്

അറിയില്ല ഞാന്‍ പറഞ്ഞത്‌ എന്താന്ന് ഒക്കെ

ലക്ഷ്മി അമ്മക്കും എന്നോട് പിണക്കം ഉണ്ടാകും , ഇനി എന്നോട് കൂടുല്ലയിരികും, അപ്പുവും ഇനി എന്നോട് കൂടില്ലലോ. ഒരുപാട് ദേഷ്യം ഉണ്ടാകും എന്നോട്, എന്നോട് മാത്രം അല്ല ഇവിടെ ഉള്ള എല്ലാരോടും. ഇന്നലെ കണ്ണനോട് ഞാന്‍ ഒരുപാട് പറഞ്ഞു കരഞ്ഞു കൊണ്ട്  ലക്ഷ്മി അമ്മക്ക് എന്നോടുള്ള സ്നേഹം ഇല്ലാതെ പോകല്ലേ എന്നുപറഞ്ഞു.

അപ്പുനും ഇപ്പൊ ദേഷ്യം ആയിരിക്കും. ഞാന്‍ അറിയാതെ ചെയ്തു പോകുന്നത്തിനു കൂടെ ഇപ്പൊ വിഷമികേണ്ടി വരികയല്ലേ ……………

മോള് വിഷമിക്കണ്ട , എനോടും ഉണ്ട് അവനു പിണക്കം. നീ  അപ്പുവിനെ വിളിചിരുന്നോ

ഞാന്‍ വിളിച്ചില്ല അമ്മെ  പേടിച്ചിട്ട. എന്നാലും സോറി എന്ന് പറഞ്ഞു മെസ്സേജ് അയച്ചിരുന്നു

എന്നിട്ട്, ????

എനിക്ക് മറുപടി ഒന്നും തന്നില്ല…………..ദേഷ്യമായിരിക്കും എന്നോട്.

ഞാന്‍ അന്ന് ശരിക്കും കണ്ടു, ലക്ഷ്മി അമ്മയുടെ മകന്‍ ആദിശന്കര്നെ , നമ്മള്‍ ഒന്നും വിചാരിക്കുന്ന പോലെ അല്ല, പേടി ആകും , ഒരാളുടെ കൈ ഒക്കെ നിഷ്പ്രയാസം ഒടിച്ചു , അന്ന് അയാള്‍ അങ്ങ് ആളികതുക ആയിരുന്നു അയാളുടെ മുടി , പേടി ആകുമായിരുന്നു. എന്നെ എപ്പോളും കൊഞ്ചിപ്പിക്കുന്ന  , ചിരിപ്പിക്കുന്ന , ആ പെട്ടതലയന്‍ തന്നെ ആണോ അമ്മെ ഈ ആദിശങ്കര൯ ഒരുപാട് പേടി ആകും.

എന്നിട്ടും പപ്പയും മാമന്മാരും ഒക്കെ അത്രയും തല്ലിയിട്ടും ചിരിച്ചു കൊണ്ട് എല്ലാം കൊണ്ടതല്ലാതെ  ഒന്ന് പോലും തിരികെ കൊടുത്തില്ല, ഞാന്‍ ഭയന്ന് പോയിരുന്നു പപ്പയെ എന്തേലും ചെയ്യുമോ എന്ന് …

“ അവന്‍ അങ്ങനെ ഒന്നും ചെയ്യില്ല മോളെ , അവനു അച്ഛമ്മയേയും എന്നെയും ഒരുപാട് ഇഷ്ടം ആണ് , അവനു എല്ലാരേയും ഇഷ്ടം ആണ്, അങ്ങനെ ഒരാളെയും അവന്‍ ഉപദ്രവിക്കില , കാരണം ഇല്ലാതെ

അമ്മക് എങ്ങനെ അമ്മെ ഇതൊക്കെ വ്യക്തമയി അറിയാം,,,,,,,,,,???

അനുഭവങ്ങള്‍ കൊണ്ട് സ്വയം മനസിലാകും പോന്നു.

പെട്ടത……………….അല്ല അപ്പു ഇവിടെ ഉള്ളപ്പോ നല്ല രസം ആയിരുന്നു , ഇനി അത് ഉണ്ടാകില്ലല്ലേ അമ്മെ…

അല്പം വിഷമത്തോടെ തന്നെ പാറു ചോദിച്ചു.

മാലിനി ഒന്ന് ചിരിച്ചു.

നമുകെ രസം ഉണ്ടായിരുന്നുള്ളു,,,പോന്നു ,,,,,,,,,,,,,,അവനു അങ്ങനെ രസം ഒന്നും  ഇല്ലായിരുന്നു.ഒരുപാട് വിഷമിപ്പിച്ചു ഈ കഴിഞ്ഞ ദിവസങ്ങളില്‍………….ഓഫീസില്‍ രാജേട്ടനും ശ്യാമും ഇവിടെ നീയും ഞാനും എല്ലാവരും..

പാറു ഒന്നും മിണ്ടിയില്ല,,അവള്‍ റൂമിലേക്ക് പോയി.

<<<<<<<<<<<<O>>>>>>>>>>>

അന്ന് വൈകിട്ട് ആദി സായിഗ്രാമത്തിൽ പോയിരുന്നു , ഭദ്രാമ്മയെ കാണാൻ ആയി,

എന്തോ കാണണം എന്നൊരു ചിന്ത വന്നു അവന്റെ ഉള്ളിൽ അതുകൊണ്ടു മാത്രം പോയതാണ്.

ഇപ്പോൾ ബൈക്കും ഉണ്ടല്ലോ അതുകൊണ്ടു എളുപ്പവുമായി.

ഭദ്രാമ്മക്കും ഒരുപാട് സന്തോഷമായി.

ഭദ്രാമ്മ അവനോടു മറ്റൊരു വിശേഷം കൂടെ പറഞ്ഞു.   പത്തു  കമ്പ്യൂട്ടർ സമ്മാനമായി കിട്ടിയിട്ടുണ്ട് . അവിടെ തന്നെ നിന്ന് പഠിക്കുന്ന ഒരു പെൺകുട്ടിയെ മറ്റുള്ളവർക്ക് കംപ്യുട്ടർ പഠിപ്പിക്കാൻ ഉള്ള ചുമതല ഒക്കെ ഏൽപ്പിച്ചിട്ടുണ്ട്.

അതുപോലെ അവിടെ വളരുന്ന യുവതികളും കുട്ടികളും ഒക്കെ ഉണ്ട്. അപ്പുവിന് ഒഴിവു സമയം പോലെ ഇടക്ക് ഒക്കെ അങ്ങോട്ട് ചെല്ലുക ആണെങ്കിൽ ആ കുട്ടികൾക്കു വിദ്യഭാസപരമായ ക്ലാസുകൾ എന്തെങ്കിലും ഒക്കെ ചെയ്യാൻ സാധിക്കില്ലേ എന്നും.

അവൻ അതും ചിന്തിച്ചു , അതും ശരി ആണല്ലോ , ഇടക്ക് ഇങ്ങോട്ടു വരിക ആണെങ്കിൽ ഭദ്രാമ്മയെയും കാണാം , ഇവിടത്തെ അന്തേവാസികൾക്ക് തന്നാൽ കഴിയാകുന്ന എന്തേലും കാര്യങ്ങൾ ചെയ്യുകയും ചെയ്യാം

 

അപ്പോൾ ആണ് അവൻ ഭദ്രാമ്മയോടു ഒരു കാര്യം പറഞ്ഞത്, എല്ലാവർക്കും സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ്സുകൾ എടുക്കാം , അത് എല്ലാവർക്കും ഗുണം ചെയ്യുന്ന കാര്യം ആകുമല്ലോ

അത് ഭദ്രാമ്മക്കും ഒരുപാട് ഇഷ്ടമായി.

പിന്നെ ആലോചിച്ചപ്പോൾ ആദിക്ക് മനസ്സിൽ വേറെ ഒരു ഐഡിയ കൂടെ വന്നു , അവിടെ നിന്നു പഠിക്കുന്ന പെൺകുട്ടികൾക്കു ഈ മത്സരപരീക്ഷകൾ ഒക്കെ ക്ലിയർ ചെയ്യാൻ ഉള്ള കണക്കും റീസണിംഗും പോലെ ഉള്ള പരിശീലന൦ കൊടുക്കാൻ അവനു സാധിക്കു൦ , അതാകുമ്പോ അവർക്കു സർക്കാർ പരീക്ഷകൾ ഒക്കെ എഴുതുമ്പോളും ഗുണം ചെയ്യുമല്ലോ.

അത് രണ്ടും ഭദ്രാമ്മക് ഒരുപാട് സ്വീകാര്യമായി , ആഴ്ചയിൽ ഒരിക്കൽ അവൻ വന്നു അതൊക്കെ നടത്തം എന്ന് കൂടെ ഉറപ്പു കൊടുത്ത്, പിന്നെ സൗകര്യ൦ പോലെ ക്‌ളാസ്സുകളുടെ എണ്ണം കൂട്ടുകയും ചെയ്യാം ..

അതൊക്കെ കഴിഞ്ഞു ഓരോരോ കാര്യങ്ങൾ പറയുന്നതിനിടക്ക് ആണ്. ഭദ്രാമ്മ മറ്റൊരുകാര്യം അവനോടു പറഞ്ഞത്. അവന്റെ നന്ദുമാമൻ ഇടയ്ക്കു വിളിക്കാറുണ്ട്. ഭദ്രാമ്മയെ, അപ്പു കുറെ നാളുകൾക്ക് ശേഷം ഭദ്രാമ്മയെ കാണാൻ വന്നത് ഒക്കെ ഭദ്രാമ്മ നന്ദു മാമനോട് പറഞ്ഞിരുന്നു. അതുകേട്ടതു മുതൽ ആൾ വളരെ സന്തോഷത്തിൽ ആണ്, അപ്പുവിന്റെ ഫോൺ നമ്പർ ഒക്കെ ചോദിച്ചിരുന്നു, പക്ഷെ കൊടുക്കുവാൻ സാധിച്ചില്ല.

അതുകേട്ടപ്പോ അപ്പുവിനും ആകെ സന്തോഷം ആയി , എത്ര കൊല്ലം കഴിഞ്ഞാണ് ആണ് നന്ദു മാമനെ കുറിച്ചൊക്കെ കേൾക്കുന്നത് തന്നെ , മറന്നു പോയിരുന്നു.

ആനന്ദ് മഹാദേവൻ, എന്നാണ് ശരി ആയ പേര് ,  കൗമാര പ്രായത്തിൽ എത്തിപെട്ടതു ആണ് സായിഗ്രാമത്തിൽ, പിന്നെ വളർന്നത് അവിടെ നിന്ന്, ഇപ്പോൾ ആൾ വിദേശത്തു ആണ്, ഒരു വലിയ ഫോറിൻ ഗ്രൂപ്പിന്റെ ഏഷ്യൻ റീജിയൻ ഹെഡ് ആണ്.

ഭദ്രാമ്മ ഫോണിൽ അദ്ദേഹത്തിന് ഒരു മിസ്ഡ് കാൽ കൊടുത്തു , കുറച്ചു കഴിഞ്ഞപ്പോളേക്കും തിരികെ വിളിച്ചു. ഭദ്രമ്മ അപ്പു വന്ന കാര്യം ഒക്കെ പറഞ്ഞു , അപ്പുവിന് ഫോൺ കൊടുത്തു സംസാരിക്കാൻ ആയി.

ആനന്ദ് നു ഒരുപാട് സന്തോഷം ആയി ആപ്പുവുമായി ഒക്കെ സംസാരിക്കാൻ സാധിച്ചതിനു.

ലക്ഷ്മിയുടെയും ജയദേവന്റെയും വിവാഹം ഒക്കെ നടത്താൻ മുൻപന്തിയിൽ നിന്നതു ആനന്ദ് ആയിരുന്നു.

ഇപ്പൊ ഒരു അമ്പതു വയസൊക്കെ ഉണ്ടാകും, ആള് ഫാമിലി ഒക്കെ ജര്മനിയിൽ ആണ്. അപ്പുവിനോട് കുറെ നേരം സംസാരിച്ചു , ഓരോരോ കാര്യങ്ങൾ ഒകെ ചോദിച്ചു. ഏറെ കുറെ കാര്യങ്ങൾ ഒകെ അദ്ദേഹത്തിനും അറിയാവുന്നതാണ്, ഇനി ഇടയ്ക്കു അവനെയും വിളിക്കും എന്ന് ഉറപ്പും കൊടുത്തു, അവന്റെ ഫോൺ നമ്പർ പരസ്പരം കൈമാറുകയും ചെയ്‌തു.

ആദിക്കും ഏറെ സന്തോഷമായി, എന്തോ ജീവിതത്തിൽ കുറെ ഒക്കെ മാറ്റങ്ങൾ വരുന്ന പോലെ. എന്താണ് തനറെ ജീവിതത്തിൽ ഇങ്ങനെ മാറ്റങ്ങള് , സന്തോഷം വരുന്നു , ബന്ധങ്ങൾ വരുന്നു. കഴിഞ്ഞ ദിവസം അവൻ കൂടി പഠിച്ച കൂട്ടുകാരെ എല്ലാം നമ്പറുകൾ അന്വേഷിച്ചു പിടിച്ചു വിളിച്ചിരുന്നു , എല്ലാരും നല്ല ചീത്തയും പറഞ്ഞു , ഇതുവരെ അജ്ഞാതൻ ആയി ഇരുന്നതിനു, അതിനർത്ഥം പാലിയതു നിന്നും ഇറങ്ങിയ നിമിഷം മുതൽ താനെ ജീവിതത്തിൽ വെളിച്ചം വന്നു തുടങ്ങി.

അനാവശ്യ ടെൻഷനുകൾ ഇല്ല , വേവലാതികൾ ഇല്ല , സങ്കടങ്ങൾ ഇല്ല , ആരുടേയും മുഖം കറുത്ത് കാണണ്ട. ഉള്ളിൽ വല്ലാത്ത ഒരു ആനന്ദം അത് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല.

കുറച്ചു കഴിഞ്ഞു അവിടെ നിന്നും ആദി ഇറങ്ങി , പോകും വഴി അപ്പൂപ്പനെ കണ്ടു നമസ്കരിച്ചു പ്രസാദവും കഴിഞ്ഞു ആണ് അവിടെ നിന്നും ഇറങ്ങിയത്.

വരും വഴി ലോഡ്ജിനു സമീപം ഉള്ള ജിംനേഷ്യത്തിൽ കൂടെ അവൻ ചേർന്നു.

ഇനി കുറച്ചു മസ്സിലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നൊരു ആഗ്രഹത്തോടെ.

ഉറച്ച ശരീരം ആണെങ്കിൽ കൂടിയും ഒരു സിസ്റ്റമാറ്റിക് ആയ  എക്സർസൈസ് ലൈഫ് സ്റ്റയിൽ വേണം എന്ന് അവനു ഒരു തോന്നൽ കൂടെ ഉണ്ടായി എന്നത് കൊണ്ട് മാത്രം. നല്ലൊരു ജിംനേഷ്യം ആണ് നടത്തുന്നത് റഷീദ് എന്ന വ്യക്തി ആണ് , ആൾ ഒരു തവണ മിസ്റ്റർ ഇന്ത്യ പട്ടം ഒക്കെ നേടിയ ആൾ ആണ് , ജനിച്ചത് തന്നെ ശരീരത്തു മസിൽ ഉരുട്ടി ഉണ്ടാക്കാൻ എന്ന പോലെ ഒരു മുതൽ ആണ് റഷീദ്. ആള് പെട്ടെന്ന് കമ്പനി ആകുന്ന കൂട്ടത്തിൽ തന്നെ, നാളെ മുതൽ ചെല്ലുവാൻ ആയി ആദിയോട് നിർദേശിച്ചു.

ലോഡ്ജിൽ തന്നെ ഹോസ്റ്റൽ സൗകര്യവും ഉണ്ട്, നിരവധി കോളേജ് വിദ്യാർതികളും അവിടെ പഠിക്കുന്നുണ്ട്,

പലരെയും ആദി പരിചയപ്പെട്ടു. ഉണ്ണി ,അനന്തു , മാത്യു എന്ന മത്തായിച്ചൻ, പിന്നെ ദീപന്‍ . എല്ലാവരും നല്ല ടീമുകൾ തന്നെ, കൂടുതൽ ആയി ഉള്ള പരിചയപ്പെടൽ ഒക്കെ വരും ദിവസങ്ങളിലേക്ക് മാറ്റി.

<<<<<<<<<<<O>>>>>>>>>>>

രാത്രി മാലിനിക്കു അപ്പുവിനെ ഒന്ന് വിളിക്കണം എന്ന് തോന്നി.

അപ്പുവിനെ പിരിഞ്ഞു ഇരിക്കാൻ പറ്റാത്ത ഒരു വിഷമം ആണ് , അത് അവൻ അവിടെ നിന്ന് പോയപ്പോൾ ആണ് മാലിനിക്ക് ശരിക്കും മനസ്സിൽ ആയത്.

മാലിനി അപ്പുവിനെ  ഫോണിൽ വിളിച്ചു.

അവൻ ഫോൺ എടുത്തു.

എന്താണ് കൊച്ചമ്മെ ,,,,,,,,,,,,,,,,,,,

വെറുതെ വിളിച്ചതാ അപ്പു …ഒന്ന് നിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി

അപ്പു വെറുതെ ചിരിച്ചു.

എന്നോട് പിണക്കം മാറിയില്ലേ നിനക്ക് അപ്പൂ ?

അയ്യേ ,,,,,,,,എനിക്ക് പിണക്കം ഒന്നുമില്ലല്ലോ. അതൊക്കെ കഴിഞ്ഞില്ലേ

 

രണ്ടു ദിവസമായി നീ ഓഫീസിൽ ചെന്നില്ല എന്ന് അറിഞ്ഞു, വല്ല വയ്യായ്കയും ഉണ്ടോ , അന്ന് എല്ലാരും കൂടെ തല്ലിയത് ഒക്കെ അല്ലെ ,,,,,,,,,,,,ചോരയും പോയില്ലേ ,,,,,,,,അതാ എന്റെ ഉള്ളിൽ പേടി

ഈ കൊച്ചമ്മക്ക് നന്നയി സംസാരിക്കാൻ അറിയാം. ഇങ്ങനെ ഓരോന്നൊക്കെ പറയുമ്പോ ഞാൻ കരുതും എന്നോട് ഒരുപാട് സ്നേഹം കൊണ്ട് ആണ് എന്ന്, എല്ലാം കഴിഞ്ഞു കൊച്ചമ്മ തന്നെ എല്ലാം മാറ്റിപ്പറയുകയും ചെയ്യും, അതാ ………..ചിലപ്പോ തോന്നും എന്നെ കൊച്ചമ്മേം പൊട്ടൻ ആക്കുക അല്ലെ ന്നു,,, പലപ്പോഴും ശ്രിയ മോളും എന്നെ അങ്ങനെ ആകുക അല്ലായിരുന്നോ……..എല്ലാരും ഇങ്ങനെയാ

അപ്പു ഒന്ന് നിർത്തി.

എന്തൊക്കെയാ എന്റെ മോ൯ പറഞ്ഞു വരുന്നത്. ………ഒരു വ്യഥയോടെ ചോദിച്ചു.

ദേ ഇപ്പോ മോൻ ന്നായി………എല്ലാ൪ക്കും ഓരോ കാര്യങ്ങൾക്ക് എന്നെ വേണം, അതിപ്പോ ഓഫീസിലും തറവാട്ടിലും ഒകെ , എല്ലാരും ഒരേ പോലെയാ , ഓഫീസില് ഇനി എന്റെ ആവശ്യം ഇല്ലാത്തതു കൊണ്ട് എന്നെ മാറ്റി , വീട്ടിലും എന്റെ ആവശ്യം ഇനി ഇല്ലാത്തോണ്ട് അവിടെ നിന്നും മാറ്റി, മുൻപ് ശ്രിയമോൾക്ക് പഠിക്കുന്ന കാര്യങ്ങൾക്ക് സഹായിക്കാൻ ഞാൻ വേണമായിരുന്നു, ,,,,,,,,,എപ്പോ എല്ലാര്ക്കും എല്ലാം ആയി,,,അപ്പൊ ഞാൻ ആർക്കും ആരുമല്ലാതായി ,,,,,,,,,,,,,,ല്ലേ കൊച്ചമ്മേ………….എനിക്ക് എന്തേലും വയ്യായ്ക ഉണ്ടേൽ കൊച്ചമ്മ വന്നു എനിക്ക് കൂട്ടിരിക്കുമോ എന്റെ ലക്ഷ്മി അമ്മയെ പോലെ ? അപ്പു തിരിച്ചു ഒരു ചോദ്യം ചോദിച്ചു.

മാലിനിക് ഉത്തരമില്ല

ഇല്ല ,,,,,,,,,,,,,നീ പറയുന്ന ഒന്നും എനിക്ക് സാധിക്കില്ല ,,,,,,,,,ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ,,,,,,,,,,അതിനു എനിക്ക് ഭാഗ്യം ഇല്ലാതെ പോയി ,,,,,,,,,,,,,,പിന്നെ  നിന്നെ ഓർത്തു സങ്കടപെടാൻ എനിക്ക് നിന്റെ അനുവാദം ഒന്നും വേണ്ടല്ലോ ,,,,,,,,,,,,,,,,,നിനക്ക് ഒന്നും വരല്ലേ എന്ന് പ്രാർത്ഥിക്കാൻ എനിക്കു നിന്റെ അനുവാദം വേണ്ടല്ലോ ..

അപ്പോളേക്കും മാലിനിക്ക് തൊണ്ട ഒക്കെ ഇടറി തുടങ്ങി.

ആണോ എന്ന ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ കൊച്ചമ്മയോടു.

ഹമ് ,,,,,,,,,,,,,,

നമ്മള് അഞ്ചു പേര് അതായത് രാജൻ സർ . കൊച്ചമ്മ , ശ്യാം ശ്രിയ മോള് പിന്നെ ഈ ഞാൻ ഒരുമിച്ചു ഒരു വഞ്ചിയിൽ പോകുക ആണ്. പുഴയുടെ നടുക്ക് എത്തിയപ്പോ ആണ് ഒരു ഭീകര ജീവി വന്നത് , അത് എല്ലാരേം കൊല്ലും, പക്ഷെ ഒരാളെ കൊടുത്താൽ നിങ്ങളെ ഒക്കെ വെറുതെ വിടും. എങ്കിൽ കൊച്ചമ്മ ഞങ്ങളിൽ ആരെ കൊടുക്കും ? ഭർത്താവു ഉണ്ട് , രണ്ടു മക്കൾ ഉണ്ട് , പിന്നെ ഞാനും……………അപ്പൊ കൊച്ചമ്മ ഞങ്ങളിൽ ആരെ കൊടുക്കും ?….എല്ലാരും കൊച്ചമ്മയെ നിർബന്ധിക്കുക ആണ് എന്നെ തന്നെ കൊടുക്കാൻ ആയി.

മാലിനി നിശബ്ദ ആയി .

എനിക്കറിയാം എന്നെ കൊടുക്കും ,,,,അല്ലെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അപ്പു ചിരിച്ചു

ഇല്ല ………………..

പിന്നെ ????

ഞാൻ എന്നെ തന്നെ കൊടുക്കും ,,,,,,,,,,,,,,കാരണം നിന്റെ ജീവൻ ഇല്ലാതാക്കിയിട്ടു മറ്റാര് രക്ഷപ്പെട്ടാലും എനിക്ക് രക്ഷപെടണ്ട ,,,,,,,,,,,,,,,,,,,,,,,,ഇനി അവർ ആരേലും നിന്നെ കൊടുത്താൽ ആ വഞ്ചിയിൽ നിന്ന് ഞാൻ ആ പുഴയിൽ ചാടി സ്വയം ഇല്ലാതെ ആകും…………

അത് കേട്ടപ്പോ അപ്പു ചിരിക്ക മാത്രം ചെയ്തു. ആ സ്നേഹത്തിനു മുന്നിൽ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

എന്നോട് ഇത്തിരി ഒക്കെ ഇഷ്ടം ഉണ്ടല്ലേ ,,,,,,,,,,,,,,,കൊച്ചമ്മക്ക്………..വെറുതെ അവൻ ചോദിച്ചു.

ഇത്തിരി അല്ലടാ ……………ഒത്തിരി ഉണ്ട്………….ഒത്തിരി ഒത്തിരി ഉണ്ട്…………….മാലിനി സങ്കടത്തോടെ പറഞ്ഞു.

ആ സ്നേഹം എന്റെ അപ്പുവിന് തരാൻ ആയി മാത്രം ഈശ്വരൻ എന്നെ അനുവദിക്കുന്നില്ലലോ എന്ന സങ്കടം മാത്രേ ഉള്ളു………………

പിന്നെ …….ഞാൻ ഏട്ടത്തിയെ വിളിച്ചു പറഞ്ഞു ,

അപ്പു ഒരു ജോലിക്കാരൻ പയ്യൻ ഒന്നുമല്ല , ആ നേരത്തെ ഒരു നാവു പിഴ മാത്രം ആയിരുന്നു അത്, എന്റെ പിഴ എന്റെ പൊറുക്കാനാകാത്ത പിഴ,,, അപ്പു ,,,അവൻ എന്റെ അപ്പു ആണ് ,,,,,എന്റെ മാത്രം അപ്പു ..അവൻ എന്റെ കുഞ്ഞാണ് , എന്റെ മോൻ ആണ് , എന്റെ ഇവിടെ ആകെ ഉള്ള ബന്ധുവും ആശ്രയവും ഒക്കെ ആണ്, എന്റെ ലക്ഷ്മിയുടെ മോൻ ആണ് ,,,,,,,,,,,,,,,,

അത് കേട്ടപ്പോ എന്തോ ഉള്ളിൽ ഒരു കൊളുത്തി പിടിത്തം പോലെ അവനു അനുഭവപ്പെട്ടു.

പിന്നെ ,,,,,ഇത്രയും കൊല്ലത്തിനു ശേഷം കണ്ടപ്പോ സന്തോഷം കൊണ്ട് എന്നെ തന്നെ മറന്നു പോയി എന്നുള്ളത് നേരാ,,,എന്ന് വെച്ച് അതിന്റെ അർഥം അവരൊക്കെ  നിന്നെക്കളൂം മുകളിൽ പോയി എന്നൊന്നും അർത്ഥമില്ല, നീ എനിക്ക് പകർന്നു തന്ന ആശ്വാസവും കൂട്ടും സ്നേഹവും അതൊക്കെ എനിക്ക് വലുത് തന്നെ ആണ് , എനിക്ക് ഇതേ നിന്നോട് പറയാൻ സാധിക്കു ,,,,,,,,,,,ഇത് പറഞ്ഞില്ലെ ഞാൻ നീറി നീറി ഇല്ലാതെ ആകും ……………………അപ്പു

മാലിനി കരയുന്നതു അപ്പുവിന് ശരിക്കും അറിയാൻ സാധിച്ചു.

അതെ ,,,,,,,,,,,,,,,കൊച്ചമ്മേ, ,,,,,,,,,,,,,,,,,,കരയണ്ട………….എനിക്ക് കരച്ചില് വരും………

എപ്പോഴും ഞാൻ മാത്രേ വിഷമ൦ കൊണ്ട് കരയറുള്ളു ……….

ഇതിപ്പോ എനിക്ക് വേണ്ടി എന്റെ  ലക്ഷ്‌മി ‘അമ്മ പോയെ പിന്നെ ആദ്യമായി വേറെ ഒരാൾ കരയുന്നതു എന്റെ കൊച്ചമ്മ ആണ് ,,

ഇങ്ങനെ കരയല്ലേ ,,,,,,,,,,,,,,,,,,,എനിക്ക് ആകെ ഹൃദയം പൊട്ടുന്ന പോലെ ,,,,,,,,,,,,,,,,,,,,അപ്പുവും വിങ്ങി പൊട്ടി.

അപ്പു…………………………….

എന്തോ……………………..

മുൻപ് ഉള്ളില് ഒരു ഭയം തോന്നിയാൽ പ്രാർത്ഥിക്കുന്നത് ശങ്കരനോട് ആയിരുന്നു, പക്ഷെ പേടി ഉണ്ടാവാറില്ല കാരണം ആദിശങ്കരൻ അരികിൽ ഉണ്ടല്ലോ എന്ന് ഉള്ള സമാധാനത്തിൽ…

ഇനി ഭയം വന്നാൽ ശങ്കരൻ മാത്രേ ഉള്ളു തുണ ,,,,,,,,,,,,,,,,,,

എന്ന് ആരാ പറഞ്ഞത് കൊച്ചമ്മയോട് ?

വേണ്ട ,,,,,,,,,,ഒരുപാട് നീ സഹിച്ചിട്ടുണ്ട് ,,,ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് അപ്പു ,,,,,,ഇനി അതൊന്നും വേണ്ട അപ്പു ,,,,,,,,ഒന്നും വേണ്ട,

കൊച്ചമ്മേ ,,,,,,,,,,,,ഞാൻ എവിടെ ആണേലും ഒരു വിളിപുറത്തു ഉണ്ട് ,,,,,,,,,,,,,ആ ഒരു സങ്കടമൊന്നും വേണ്ട, ആരും തുണ ഇല്ല എന്ന് തോന്നിയ ആ ഫോൺ എടുത്തു എന്നെ വിളിച്ച മതി , ഞാൻ അവിടെ എത്തും ജീവൻ ഉണ്ടെങ്കിൽ…………അതിൽ ഒരു മടിയും വേണ്ട………………ഞാൻ ഉണ്ടാകും ,,,,,,,,,,,,എന്റെ ലക്ഷ്മി അമ്മയും ഉണ്ടാകും ……………….ഞാൻ തരുന്ന വാക്ക് ആണ്…………..

ഇരുവശത്തും മൗനം ആയിരുന്നു.

ഇരുവശത്തും കണ്ണീർ പൊഴിയുന്നുണ്ടായിരുന്നു

ഇരുവശത്തും കരച്ചിലും ഉണ്ടായിരുന്നു

ഇരുവശത്തും സ്നേഹം മാത്രം ആയിരുന്നു, കലർപ്പില്ലാത്ത ശുദ്ധമായ സ്നേഹം………… 

<<<<<<<<<<O>>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.