അപരാജിതൻ 7 [Harshan] 6867

അന്ന് തന്നെ

ആദി ലോഡ്ജില്‍ ആയിരുന്നു,

ആദിക് ഒരു ഫോണ്‍ വന്നു.

അണ്‍നോണ്‍ നമ്പര്‍ ആയിരുന്നു അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

ഇന്ദു ആയിരുന്നു അത്.

അവനു ആകെ സന്തോഷം ആയി.

എന്താണ് ഇന്ദു കൊച്ചെ?

ഒന്നുമില്ല …..വെറുതെ വിളിച്ചത് ആണ് , ഇന്നലെ രാത്രി ഒന്നും ഓര്‍ക്കാന്‍ വയ്യ.

ഓ അതോകെ കളയുന്നെ ,,

ഇപ്പൊ ഞാന്‍ ഹാപ്പി ആണ് ഇന്ദുകൊച്ചെ

ഞങ്ങള്‍ ഉച്ചക്ക് മുന്നേ പുറപ്പെട്ടു ഒരു ഏഴുമണിയോടെ വീട്ടില്‍ എത്തി.

ആണോ …

ഇപ്പൊ എവിടെയാ താമസിക്കുന്നത് ?

ഞാനോ , ഞാന്‍ ഓഫീസിനു കുറച്ചു അടുത്ത് തന്നെ ആണ് , ഒരു ലോഡ്ജ് ശരി ആയി , കുഴപ്പമോന്നുമില്ല സൗകര്യം ഉണ്ട് ,

ഓ സമാധാനം ആയി , എനിക്കും ആകെ ടെന്‍ഷന്‍ ആയിരുന്നു , അതൊക്കെ ഓര്‍ത്തിട്ടു ,

ചിറ്റയെ  (മാലിനി)  ഞാന്‍ വിളിച്ചിരുന്നു നല്ല സങ്കടത്തില്‍ ആണ് , അപ്പു ഫോണ്‍ എടുത്തില്ല എന്നൊക്ക പറഞ്ഞു. എന്തിനാ അങ്ങനെ ഒക്കെ ,,,പാവമല്ലേ ചിറ്റ,

മനപൂര്‍വം എടുക്കഞ്ഞത ,,,എന്തോ ആ സമയത്ത് മനസു അങ്ങനെ ആയി പോയി, അതാന്നെ

പിന്നെ നിങ്ങടെ ആ പരട്ട കിളവി എന്താ പറയുന്നത് ആയിയോ കൂയിയോ ………….

അയ്യോ  മുത്തശി കേള്‍ക്കണ്ട ,,ഇതൊക്കെ

പിന്നെ ,,എനിക്ക് പുല്ലാണ് , എന്റെ ഒരു വിരലിനു ഇല്ല അവര് , കൊച്ചമ്മയുടെ അമ്മ ആയി പോയി

എന്റെ പോന്നോ ,,, ഇങ്ങനെ ദേഷ്യപ്പെടല്ലേ ,, ഞാന്‍ ക്ഷമ ചോദിക്കുന്നു , മുതശിക്ക് വേണ്ടി

ഓ …അതൊന്നും വേണ്ട ,,, ഞാന്‍ വെറുതെ പറഞ്ഞൂന്നേ ഉള്ളു.

എന്തായാലും ഉള്ളതില്‍ മനുഷത്വം ഉള്ളത് ഇന്ദു കൊച്ചിന് മാത്രേ ഉള്ളു ട്ടോ

ശരി സാറേ ,,,എനിക്ക് നന്നായ് സുഖിച്ചു.

പിന്നെ എല്ലാം ഓ കെ  ആണല്ലോ അല്ലെ ,,ഭക്ഷണം ഒക്കെ കഴിഞ്ഞോ ?

ഓ കഴിഞ്ഞല്ലോ

എന്ന ശരി ഞാന്‍ വെക്കുവാട്ടോ ഫോണ്‍

ശരി ഇന്ദു കൊച്ചെ ,,,,,,,,,,,,ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ , എന്നെ വിളിച്ചതിന്

ഓ അങ്ങനെ ആയിക്കോട്ടെ സാറേ.

ഗുഡ് നൈറ്റ് ………….

<<<<<<<<<,O >>>>>>>>>>>>

 

ഒരു എട്ടര  ആയി കാണും അവന്റെ ഫോൺ വീണ്ടും റിങ് ചെയ്തു

എടുത്തു നോക്കിയപ്പോ മാലിനി കൊച്ചമ്മ ആണ്

അവൻ ഫോൺ എടുത്തു

അപ്പു ,,,,,അപ്പു ,,,,,,,,,,,,,,,,,,എന്ന് അവിടെ നിന്നും കേട്ടു

കൊച്ചമ്മേ ,,,,,,,,,,,,,,,

എന്താ അപു എന്റെ ഫോൺ പോലും വെറുപ്പായോ നിനക്ക് ?

അങ്ങനെ ഒന്നുമില്ല , ആ സമയത്തു എടുക്കാൻ ഒരു മൂഡ് ഉണ്ടായിരുന്നില്ല

പിന്നെ എന്തൊക്കെ വന്നാലും ഞാൻ ജോലി എടുക്കുന്ന പയ്യൻ അല്ലാതെ ആകുന്നില്ലലോ, എന്തിനാ ഫോൺ എടുത്തു എന്റെ വിവരങ്ങൾ പറയുന്നത് എന്ന് തോന്നി , എന്തിനാ അതൊക്കെ അറിഞ്ഞിട്ടു, അതാ ഫോണ് എടുക്കാഞ്ഞത്

അപ്പു എന്റെ പൊന്നുമോനല്ലേ , ഇങ്ങനെ ഒന്നും പറയല്ലേ , ഇപ്പളും നീ എന്നോട് ക്ഷമിച്ചില്ലേ

അയ്യോ വേറെ  കുഴപ്പം  ഉണ്ടായിട്ടല്ല , ഇപ്പളും കാതിൽ മുഴങ്ങുവാ, കൊച്ചമ്മ ഏട്ടത്തിമാരോട് പറഞ്ഞത് , അതാ ,,,പറഞ്ഞത് ,,

മാലിനി ഒന്നും മിണ്ടിയില്ല ,

ശ്രിയ മോൾക്ക് സന്തോഷം ആയി കാണുമല്ലേ , എന്നെ പുറത്താക്കിയത് ഒക്കെ , ആയിരിക്കും എനിക്ക് അറിയാം .

അവിടെയും മാലിനി ഒന്നും മിണ്ടിയില്ല

അവള് എല്ലാം പറഞ്ഞു , കരഞ്ഞു അവള് നീ തെറ്റൊന്നും ചെയ്തില്ല എന്ന് പറഞ്ഞു ,

ഓ ,,,,,,,,,,,,അതൊന്നും വലിയ കാര്യമാക്കണ്ട ന്നെ ,,,,,,,,,,,,,

കൊച്ചമ്മേ ………………ഞാൻ ഇപ്പോളും പറയുവാ ,,,,,,,,,,,എന്ത് ബുദ്ധിമുട്ട് വന്നാലും വിളിക്കണം, ഞാൻ ഓടി വരും, ഉറപ്പ് ,,,,,,,,,,,,,,ലക്ഷ്മിയുടെ മകൻ ആയി അല്ല , കൊച്ചമ്മയുടെ അമ്മ ചാര്‍ത്തി തന്ന പദവി ഇല്ലേ ചണ്ടാളൻ….. …..ചണ്ടാളൻ ആയിട്ടോ നിങ്ങളുടെ ജോലിക്കാരൻ പയ്യൻ ആയിട്ടോ ……അതിപ്പോ ജീവൻ പോകുന്ന കാര്യം ആണേലും വന്നിരിക്കും.

 

മാലിനി ഫോണിൽ കരയുക ആയിരുന്നു അപ്പുവിന്റെ ഈ സംസാരം ഒക്കെ കേട്ട്,,

പിന്നെ കൊച്ചമ്മേ ,, എനിക്ക് ,,,,,,,,,,,,,,,,എനിക്ക് കൊച്ചമ്മേയെ ഒരുപാടു ഇഷ്ടം ആണ് ,,,,,,അന്നും ഇന്നും ,എന്തൊക്കെ വന്നാലും അതിലൊന്നും ഒരു കുറവുമില്ല , കുറയുകയും ഇല്ല , പിന്നെ ഇതൊന്നും പറയുന്നത് നോക്കണ്ട

 

,,,,,,,,,,,,,,,,,,,,,,ഇങ്ങനെ ഒക്കെ ആയിപോയി. …. എനിക്കറിയാം കൊച്ചമ്മക് ഞാൻ ആരുമല്ല എന്ന് , ജോലിക്കാര൯ പയ്യൻ അല്ലാതെ , എന്നാലും എനിക്ക് കൊച്ചമ്മ എന്റെ സ്വന്തം ആണ് ,

ശരി ,,,,,,,,,,,,,,,വേറെ ഒന്നുമില്ല വെക്കുവാ ……………..

ആദി ഫോൺ വെചു

അവനു നല്ല വിഷമ൦ ഉണ്ടായിരുന്നു.

അവിടെ മാലിനി സാരി തലപ്പിൽ മുഖം പൊതി കരയുക ആയിരുന്നു.

അപ്പു അവിടെ നിന്നും പോയി കഴിഞ്ഞപ്പോൾ ആണ് അപ്പു തനിക്ക് ഒരുപാട് പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന് മാലിനിക്കു കുറെ കൂടി തിരിച്ചറിയാൻ സാധിച്ചത്,

<<<<<<<<<<<O>>>>>>>>>>>

 

രാത്രി , അവന്‍ ഉറങ്ങുക ആയിരുന്നു,

ലക്ഷ്മി അമ്മ വന്നിരിക്കുന്നു.

അന്ന് വലിയ സന്തോഷത്തില്‍ ആണ് ലക്ഷ്മി അമ്മ ,

അപ്പുകുട്ടാ ,,,,,,,,,,,,,ചക്കെരെ ,,,,,,,,,,,,,,,,അമ്മേടെ പഞ്ചാരേ

അയ്യേ ,,ഈ ലക്ഷ്മി അമ്മ എന്തൊക്കെയ ഈ പറയുന്നത്

ഞാന്‍ വലിയ ചെറുക്കന്‍ ആയി , കൊഞ്ചിക്കാന്‍ നാണം ആകില്ലേ

നീ പോടാ തോരപ്പാ , നീ എത്ര വലുതായാലും എനിക്ക് എന്റെ കുഞ്ഞപ്പു അല്ലെ …

ആണോ …………..എന്ന പോട്ടെ….

പിന്നെ ഹാപ്പി ബെര്‍ത്ത്‌ ഡേ ആദിശങ്കരാ ,,,,,,,,,

ഇന്നയിരുന്നോ എന്റെ ബെര്‍ത്ത്‌ ഡേ ,,,

ആ ,,,, ഇന്നലെ കന്നിയിലെ തിരുവാതിര, ഇതുപോലെ ഒരു തിങ്കളാഴ്ച ആണ്  എനിക്ക് അപ്പുനെ കിട്ടിയത് ഈ  തക്കിടി മുണ്ടനെ, ഇപ്പൊ ഈ തക്കിടിമുണ്ടനു ഇരുപത്തി ഏഴു വയസായി.

ഓ ഇതൊക്കെ ആരു ഓര്‍ക്കുന്നു ??

വേറെ ആരും ഓര്‍ക്കണ്ട , ഞാന്‍ ഓര്‍ക്കുന്നുണ്ട്

എനിക്ക് സമ്മാനം ഒന്നുമില്ലേ മൈ ഡിയര്‍ മമ്മിക്കുട്ടി ..

ഉണ്ടല്ലോ ……………………എന്ന്  പറഞ്ഞു ലക്ഷ്മി അമ്മ അവന്റെ ഇരു കവിളിലും നെറ്റിയിലും നെറുകയിലും ഒക്കെ മുത്തം കൊടുത്തു.

ആ ഉമ്മ മാത്രേ ഉള്ളോ ,,,,,,,,,,,,,,,

ഇപ്പൊ അപ്പുന് ഉമ്മ മാത്രേ ഉള്ളു , പിന്നെ അപ്പു ഇപോ ഫ്രീ ആയില്ലേ, അതുപോരെ

ലക്ഷ്മി അമ്മെ ഫ്രീ ആയി പക്ഷെ പാറൂനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല

എന്നാലും എന്തിനാ ലക്ഷ്മി അമ്മെ അവൾ ഇങ്ങനെ എന്നോട് വെറുപ്പ് കാണിക്കുന്നത്

ഞാൻ എന്തേലും തെറ്റ് ചെയ്തോ അവളോട് ? നല്ല വിഷമം ഉണ്ട് എനിക്ക് , ഇങ്ങനെ ഒക്കെ എന്തിനാ പെരുമാറുന്നത്. ഉള്ളില് ഒരുപാട് കൊണ്ട് നടക്കുന്നതല്ലേ ഞാൻ , അവളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽപോലും എനിക്ക് സഹിക്കാൻ പറ്റില്ല , എന്തിനാ ഇങ്ങനെ ഒക്കെ എന്നെ അകറ്റുന്നത് എന്ന് മനസിലാകുന്നില്ല .

എന്റെ അപ്പു അതൊന്നും ഓർക്കേണ്ട  അവള് കുട്ടി അല്ലെ , അതൊക്ക മാറിക്കോളും , അവള് എന്റെ അപ്പുവിന്റെ സ്നേഹം തിരിച്ചറിഞ്ഞാൽ ഇതിനും നൂറിരട്ടി ആയി അല്ലെ അപ്പുനെ സ്‌നേഹിക്കുക .

ഇല്ല ലക്ഷ്മി അമ്മെ ,, അവൾക് ഒരിക്കലും ഇനി സ്‌നേഹിക്കാൻ കഴിയില്ല , അതെനിക് അറിയാം എന്നെ ആശ്വസിപ്പിക്കാൻ എന്റെ ലക്ഷ്മി ‘അമ്മ പറയുന്നത് അല്ലെ ഇതൊക്കെ ,

അപ്പു ,,,,,,,,,,,,,,നീ എന്നെ വിശ്വസിച്ചാൽ മാത്രം മതി , അവള് നിന്റെ ആണ്  ,,

പാറു അപ്പുവിന്റെ ആണ് ,,,,,,,,,,,,,,,,,,,,,അപ്പുവിന്റെ മാത്രം…………………അപ്പുവിന്റെ മാത്രം

__  ____   _____    ____

ആഘോരി പറഞ്ഞപോലെ ഇരുപത്തി ഏഴു വ൪ഷം മുന്പ്  കന്യയിലെ അര്‍ദ്രയില്‍ സോമവാരത്തില്‍ പിറന്നവന്‍ രുദ്രതേജൻ

ലക്ഷ്മി അമ്മ പറഞ്ഞ പോലെ കന്നിമാസതിലെ തിരുവാതിരയില്‍ ആണ് അപ്പു പിറന്നത്‌ അവനു ഇന്ന് ഇരുപത്തി ഏഴു വയസായി

 അപ്പു എന്ന ആദിശങ്കര൯ ആകുമോ ——— രുദ്രതേജൻ എന്ന വിമോചകന്‍ / സംരക്ഷകന്‍         

__  ____   _____    ____

പിറ്റേന്ന് ആദി ജോലിക്ക് പോയില്ല.

മറ്റൊന്നും കൊണ്ടല്ല, ആവശ്യത്തിന് ലീവ് ഒകെ ഉണ്ടല്ലോ ആയതിനാൽ അങ്ങോട്ടു ലീവ് എടുത്തു.ആരെയും ബോധിപ്പിക്കാൻ ഒന്നുമില്ലലോ.

വിശ്വൻ സർ രണ്ടു ദിവസവും വിളിച്ചിരുന്നു അവനെ, കാര്യങ്ങൾ ഒക്കെ അറിഞ്ഞിരുന്നു അദ്ദേഹവും.അവനു പ്രശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം ചെയാനായി സാധിക്കുന്ന എന്തും ചെയ്തു തരാം  എന്ന് കൂടി ഉറപ്പു കൊടുത്തു. ആദി ഓർക്കുക ആയിരുന്നു, ഒരുപാട് നല്ല ഒരു മനുഷ്യൻ തന്നെ ആണ് വിശ്വനാഥൻ സാർ, ഒരിക്കലും താഴ്ത്തിക്കെട്ടാൻ നോക്കാറില്ല , ഒരു മീറ്റിംഗ് ആണെങ്കിൽ പോലും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് , രാജശേഖരൻ സാർ തന്നെ എന്തേലും പറഞ്ഞു ഇകഴ്ത്തുമ്പോളും അവിടെ കുറച്ചെങ്കിലും തെന്നെ സപ്പോർട് ചെയ്യുന്ന ഒരേ ഒരു ആൾ വിശ്വനാഥൻ സാർ തന്നെ ആണ് , അദ്ദേഹത്തിന്റെ ഏറ്റവും വലിയ മര്യാദ എപ്പോൾ തൻ  വിളിച്ചാലും  തിരക്കുകൾ ആണേൽ ഫോൺ എടുത്തു വിളിക്കാം എന്ന് പറയും , അതിനു ശേഷം മറക്കാതെ വിളിക്കയും ചെയ്യു൦.

കുറച്ചു കഴിഞ്ഞു പുറത്തേക്കു പോകാൻ ആയി ഇരുന്നപ്പോൾ ആണ് റോയ് ടെ ഒരു ഫോൺ കാൾ അവന് കിട്ടിയത്. ടൂർ ഒക്കെ കഴിഞ്ഞു ആള് വന്നുവല്ലോ, ഒന്ന് കാണനം എന്ന് പറഞ്ഞു ഉച്ചക്ക് വീട്ടിലേക്ക് ചെല്ലാൻ ആയി ക്ഷണിക്കുകയും ചെയ്തു.

അങ്ങനെ ആദി , അവിടെ നിന്നും ഇറങ്ങി.

ഒരു പന്ത്രണ്ടരയോടെ റോയ്ടെ വീട്ടിൽ എത്തി.

നെഹെയും കുഞ്ഞും ഒക്കെ അവിടെ ഉണ്ടായിരുന്നു.

അവർ അവനെ സ്വീകരിച്ചു.

അവനു വെള്ളം ഒക്കെ കൊണ്ട് വന്നു കൊടുത്തു.

അപ്പോൾ ആണ് റോയ് അവന്റെ ചുണ്ടിലെ മുറിപ്പാട് കണ്ടത് .

അവൻ കാര്യം തിരക്കി , അവനു മനസ്സിലായിരുന്നു ഇത് അടി കൊണ്ട പാട് തന്നെ എന്ന്.

ആദിക്കു എന്ത് ഒളിക്കാൻ അവൻ ഉള്ളത് ഒകെ പറഞ്ഞു.

അതൊക്കെ കേട്ടപ്പോ റോയ്ക് ആകെ ദേഷ്യം കൊണ്ട് ചുവന്നു

നീ വലിയ കൊമ്പത്തെ ഫൈറ്റർ ആണല്ലോ  …….കൊടുക്കണ്ടാർന്നോ നല്ല കീറു.

അതുകേട്ടു ആദി ചിരിച്ചു , അവൻ കാര്യം പറഞ്ഞു എന്തുകൊണ്ടാണ് അവർക്കിട്ടു പെടക്കാഞ്ഞത് എന്ന്.

 

റോയ് അതുകേട്ടു വെറുതെ നീരസപെട്ടു.

പിന്നെ നെഹയോട് എന്തോ എടുത്തു കൊണ്ട് വരാന്‍  പറഞ്ഞു ,

അവൾ അത് കേട്ട് എഴുന്നേറ്റു റൂമിലേക്ക് പോയി.

ഒരു പൊതിയുമായി തിരികെ വന്നു.അത് റോയിക്കു കൊടുത്തു.

റോയി അത് വാങ്ങി അവനു ഗിഫ്റ് ആയി കൊടുത്തു.

എന്താ ഇത് ?

തുറന്നു നോകികെടാ…

ആദി തുറന്നു നോക്കി

നല്ലൊരു സ്വിസ് വാച്ചു ആയിരുന്നു ,

സ്വിസ്‌ലാന്റിൽ പോയപ്പോ നിനക്ക്  വാങ്ങിയ ഒരു സമ്മാനം.

എന്തിനാടാ ഇത് വാങ്ങിയതു,,,,,  വലിയ വില ആയി കാണുമല്ലോ .

ആയാ നിനക്കെന്താ ,,,,,,,,,,,റോയ്…  റോയുടെ കൂട്ടുകാരന് റോയിക്കു ഇഷ്ടമുള്ളത് വാങ്ങി.

 

നീ അത് കയ്യിൽ കെട്ടിക്കേ . റോയ് ശബ്ദം ഉയർത്തി പറഞ്ഞു.

അപ്പു കൈയിലെ ഒരു സാധാരണ വച്ച് മാറ്റി , ആ സ്വിസ്സ് വച്ച് കയ്യിൽ ധരിച്ചു ,

ആ ഇപ്പൊ കൊളളാം , നല്ല എലഗന്റ് ലുക്ക് ഉണ്ട്.

പിന്നെ അത് പോട്ടെ എവിടെ ആണ് നീ താമസിക്കുന്നത് ?

ഞാൻ ഓഫിസിനു ഒരു മൂന്ന് കിലോമീറ്റർ സമീപം ഒരു ലോഡ്ജ് എടുത്തു , ഇന്നലെ മുതൽ അവിടെ ആണ്.

അതുകേട്ടപ്പോ റോയിക്കു ആകെ ദേഷ്യം ആയി.

എടാ  മൈ(&&**( ,,,,,,,,,,,,,,,,,,ആരോട് ചോദിച്ചിട്ടാ നീ ലോഡ്ജിൽ മുറി എടുത്തത് , നിനക്കു ഒറ്റക് താമസിക്കാൻ ആയിരുന്നെങ്കിൽ എന്റെ ഫ്ലാറ്റ് ടൗണിൽ ഒഴിഞ്ഞു കിടക്കുന്നുണ്ടല്ലോ , ഫുള്ളി ഫർണിഷ്ഡ് ഫ്ലാറ്റ് ആണ് , ഒരു കാര്യം ചെയ്യു ,,,,ഇന്ന് ലോഡ്ജ് ഒഴിയു , എന്നിട്ടു അങ്ങോട്ടു മാറിക്കോളണം ……………..

ഡാ അതൊന്നും വേണ്ട …………

എന്ത് വേണ്ട എന്ന് ,,,,,,,,,,,,,,,നീ ഞാൻ പറഞ്ഞത് കേട്ട മതി , നീ ലോഡ്ജിൽ ഒന്നും നിക്കണ്ട , എടാ നല്ലൊന്നാന്തര൦ 2 ബി എഛ് കെ ഫ്ലാറ്റ് ആണ് , എല്ലാ സൗകര്യവും ഉണ്ട്  നീ അവിടെ നിന്നാൽ മതി. ഇനി അത് വേണ്ടങ്കിൽ ഒരു വില്ലയുണ്ട് , അതിലെ വാടകക്കാര് അടുത്ത ആഴ്‌ച ഒഴിയും അങ്ങോട്ട് മാറിക്കോ.

റോയ് നീ ഞാൻ പറയുന്നത് കേൾക്ക ,,,,,,,,,,,,എനിക്ക് ആ ലോഡ്ജ്  ഒരുപാട് ഇഷ്ടം ആയി, എനിക്ക് കംഫർട്ടബിൾ ആണ് അവിടെ , എനിക്ക് അത് മതിയെടാ …………….

റോയ് അമ്പിനും വില്ലിനും അടുക്കുന്നില്ല …

 

എടാ ,,,,,,,ഇനി മറ്റു ബുദ്ധിമുട്ടുണ്ടെങ്കി  ഒരു നല്ല വീട് ഞാൻ അവിടെ വാടക്കക് എടുത്തു തരാം , അതില് നീ താമസിക്കു …………….നീ ഇങ്ങനെ ഒക്കെ താമസിക്കുമ്പോ ,എനിക്ക് നല്ല വിഷമം ഉണ്ടെടാ അതുകൊണ്ടു ആണ് …………റോയിക്കു കണ്ഠമിടറി

എടാ ഞാന്‍ ഇവിടെ ഇല്ലേ……, ഞാന്‍ ഉള്ളപോ പിന്നെ എന്തിനാ നീ ബുദ്ധിമുട്ടുന്നത്…

റോയ് അവന്റെ ഉള്ളിലെ സ്നേഹം ആണ് അവനോടു കാട്ടുന്നത്,

 

പ്ലീസ് റോയ് ,,,,,,,,,,,ഇപ്പോൾ ഞാൻ അവിടെ നിൽക്കട്ടെ , എന്തെങ്കിലും ബുദ്ധിമുട്ടു തോന്നിയ നീ പറഞ്ഞ പോലെ ചെയ്യാം അതുപോരെ ,,,,,,

ഒടുവിൽ ആദി റോയിയെ കൊണ്ട് സമ്മതിപ്പിച്ചു.

നീ അന്ന് വന്നപ്പോ ഒരു ബുള്ളറ്റു ഉണ്ടായിരുന്നല്ലോ , അത് എവിടെ

ഡാ അത് ശ്യാം സാറിന്റെ ആയിരുന്നു , അത് ഒക്കെ തിരിച്ചു കൊടുത്തില്ലേ

എടാ കോപ്പേ *)*)*() ഇതൊക്കെ  എന്നോട് ഒന്ന് പറഞ്ഞൂടെ ,…………ഡാ ഒരു കാര്യം ചെയ്യൂ ,,,,,,,,,,,,എന്റെ ഒരു ക്‌ളാസ്സിക് ബുള്ളറ്റ് ഉണ്ട് ..തത്കാലം നീ അത് കൊണ്ട് പോ

ഞാൻ നിനക്കായി ഒരു ബുള്ളറ്റ് ബുക്ക് ചെയ്യാം , വേറെ മോഡൽ വേണമെങ്കിൽ നീ പറ ,നമുക്ക് വാങ്ങിക്കാം.

ആദി നേഹയെ നോക്കി , അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു

ആദി റോയിയെ എഴുന്നേറ്റു കൈകൂപ്പി

എന്റെ പൊന്നു മോനെ , നീ എന്നെ ഇങ്ങനെ സമ്മാനിച്ച് ബുദ്ധിമുട്ടിക്കല്ലേ ,

ഞാൻ ഒരു സെക്കൻഡ്ഹാൻഡ് നോക്കിയിട്ടുണ്ട് , അടുത്ത ആഴ്ച അത് റെഡി ആകും.

അത് കൊണ്ടോയി ഉപ്പിലിട്ടു വെക്ക്,,,,,, നേഹ ,,,,,,,,,,,,,,നീ ആ ബുള്ളറ്റിന്റെ ചാവിയും ബുക്കും പേപ്പറും ഒക്കെ എടുത്തു കൊണ്ട് വാ

അത് കേട്ട് നേഹ വേഗം പോയി അതെല്ലാം എടുത്തു കൊണ്ട് വന്നു.

നീ കൂടുതൽ ഒന്നും പറയണ്ട ,,, ഇത് കയ്യിൽ വെക്………..ഇനി ഇത് ഉപയോഗിച്ച മതി , ഞാൻ  ഇത് ഉപയോഗിക്കാറില്ല, ഒരു മോഹം ഉണ്ടായപ്പോ വാങ്ങിയത, ഇവിടെ വെച്ച് എന്തിനാ ചീത്ത ആക്കുന്നത് , വെറുതെ വെച്ചാ കേടായി പോകും ഡാ….പ്ലീസ് ഡാ പ്ലീസ് ഡാ …ഇനി ഇത് നീ ഉപയോഗിച്ച മതി. എന്നും പറഞ്ഞു നിര്ബന്ധമായി അവന്റെ കൈയിൽ അത് കെട്ടി ഏൽപ്പിച്ചു.

അല്ല പിന്നെ ,,നാറി ,,,,ഒരു കാര്യവും പറയത്തില്ല ,

ആ ഇപ്പോളാ ഓർത്തത് ,

നെഹെ ,,,,,,,,,,,,,നീ ആ ക്രൈൻസ് ഫർമസ്യുട്ടികൾസ് തന്ന ആ ബാഗ് ഇങ്ങു കൊണ്ട് വാ വേഗം

എന്റെ പൊന്നു റോയിച്ച , ഇതൊക്കെ ഒരുമിച്ചു പറഞ്ഞ എത്ര നല്ലതാ ,,എന്നെ ഇങ്ങനെ എപ്പോളും നടത്തണോ .

എന്റെ ചക്കര അല്ലെ മോളെ ,,,, പ്ലീസ് റോയ് ഒന്ന് കെഞ്ചി

ഹമ് ,,,,,,,,,,,,,,,,,,,,നേഹ പിന്നെയും പോയി ഒരു ബാഗ് എടുത്തു കൊണ്ട് വന്നു

അതും അവൻ അപ്പുവിന് കൊടുത്തു.

എന്താ ഇത് ,,,,,,,,,,,,,,,,,,,,

എടാ  ഇത് ഒരു ലാപ്ടോപാ ,,,ക്ലിനിക് ഇൽ മെഡിസിൻ സപ്പ്ലൈ ചെയ്യുന്ന കമ്പനി ആണ് , ഇടയ്ക്കിടെ ഗിഫ്റ്സ് ഒക്കെ തരും………….

ഇവിടെ ഞങ്ങള്ക് ലാപ്ടോപ്പ് ഒക്കെ ഉണ്ട് ,

വെറുതെ ഉപയോഗിക്കാതെ വെച്ചാ ചീത്ത ആയി പോകും ഡാ,, ഇത് നീ എടുത്തോ ,,,,,,,,,,,,,,,,,,,,,

എടാ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാ ……………

എന്താ നിന്റല് ലാപ്ടോപ്പ് ഉണ്ടോ …………….

അതില്ല ,,,,,,,,,,

പിന്നെ എന്താടാ മൈ &&&&&&

എന്റെ റോയിച്ചാ …  ശങ്കു വിനെ ഇങ്ങനെ തെറി വിളിക്കല്ലേ നേഹ ശാസിച്ചു.

പിന്നെ വിളിക്കാതെ ….അവൻ എന്റെ അടുത്ത് ഫോര്മാലിറ്റി കാട്ടുമ്പോൾ ആണ് ഒറ്റ കൊട്ടിന് കൊല്ലാൻ തോന്നുന്നത്

എന്റെ പൊന്നു ശങ്കു ……………….ഇങ്ങേരു ഇങ്ങനെ ആണ് , ഇത് നീ ആയതു കൊണ്ട് ആണ് ഒന്നും വാങ്ങിക്കാതെ ഇരിക്കല്ലേ ,, ഇല്ലേ ഇന്ന് ആകെ വിഷമത്തിൽ ആകും,വട്ടിനു ചികിസിച്ചു ഇപ്പൊ ഒരു അരവട്ടന്‍ ആണ് ,,,

എന്റെ പൊന്നോ ,,,,,,,,,,,എന്ന ഞാൻ സ്വീകരിച്ചു……….പോരെ

ആ ………..അങ്ങനെ പറ റോയ് ചിരിച്ചു

റോയി പിന്നെയും ആലോചിക്കുക ആണ് ആദിക് ഇനി എന്താ കൊടുക്കേണ്ടത് എന്ന്

ഡാ……………..നിനക്ക് ഒരു ക്യാമറ തരട്ടെ ,,,, ഇവിടെ ഇരികുന്നുണ്ട് , വെറുതെ വെച്ചാ ചീത്ത പോകും ഡാ

എന്റെ പൊന്നുമോനെ ,,,,,,,,,,,,എനിക്ക് വേണ്ടാ ,,,,,,,,,,,,,,,,ഇത് തന്നെ അധികം ആണ്.

ശോ ,,,,,,,,,,,എന്ന പിന്നെ വേറെ എന്താ നിനക്ക് തരിക,

എടാ ,,,നീ ഭക്ഷണം മാത്രം തന്നാ മതി, അത് അവിടെ വെചിരുന്ന ചീത്ത ആയി പോകും..

റോയിയും നേഹയും അതുകേട്ടു ചിരിച്ചു.

 

അതെ നേഹ ……….മെയ്ഡ് നോട് പറ ലഞ്ച് എടുത്തു വെക്കാൻ ,

അങ്ങനെ അവർ എഴുന്നേറ്റു ഭക്ഷണം ഒക്കെ കഴിച്ചു , സന്തോഷത്തോടെ ആദി രണ്ടു മണിയോടെ അവിടെ നിന്നും ഇറങ്ങി കൂടെ അവന്റെ പ്രിയ കൂട്ടുകാരൻ റോയ് കൊടുത്ത വാച്ചും ബുള്ളറ്റും പിന്നെ ലാപ്ടോപ്പും ഒക്കെ ആയി.

 

അവന്‍ പോകുന്നത് നോക്കി റോയി കണ്ണ് തുടച്ചു, നേഹക്ക് മനസിലായി അവന്‍ സെന്റി ആയി എന്ന് ,,,

എന്റെ  ചങ്കാന്നേ ആ പോകുന്നത് ,,,

അവന്‍ കണ്ണുകള്‍ തുടച്ചു.

ഭാഗ്യമാണ് ആദിയുടെ ഇതുപോലെ സ്നേഹമുള്ള ഒരു ചങ്ങാതി ഉള്ളത്

 

<<<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.