അപരാജിതൻ 7 [Harshan] 6878

എടാ അപ്പൂസെ ………….അപ്പൊ ഇതായിരുന്നു സംഭവം അല്ലാതെ…………നിനക്കു മാനസിക രോഗം ഒന്നും ഇല്ലായിരുന്നുല്ലേ, ഞാൻ മുന്നേ കണ്ട ഒരു സിനിമ പോലെ വിചാരിച്ചു പോയിരുന്നുട്ടോ ,,,,,,,,,,,അല്ല നിനക്കു ഇതൊക്കെ എങ്ങനെ ഇത്ര കൃത്യമായി മനസിലായി

എടി എന്റെ കൂട്ടുകാരൻ റോയ്, അന്ന് നമ്മള് കണ്ടില്ലേ, ഇടയ്ക്കു അവനെ കാണാൻ പോകാറുണ്ട്, അപ്പൊ ഞാൻ ഇങ്ങനെ അവനോടു സ്മസാരിച്ചിരുന്നു, അപ്പോൾ ആണ് എന്നോട് കുറെ കാര്യങ്ങൾ ഒക്കെ ചോദിച്ചു അവൻ പറഞ്ഞു തന്നത്, എല്ലാം ഒരാൾ തന്നെ ആണ്, സാഹചര്യങ്ങൾക്ക് അനുസരിച്ചു പല രീതിയിൽ പെരുമാറുന്നു എന്ന് മാത്രം.

ദേവൂ……………………

എന്തോ ,,,,,,,,,,,,,,,,,,,,

നീ നല്ല കുട്ടി ആണ്ട്ടോ ,,,,,,,,,,

ഓ………….നല്ല കുട്ടികളെ ഒന്നും പലർക്കും പിടിക്കില്ല, ഇവിടെ ചിലർക്ക്  കൊച്ചുകുട്ടികളുടെ സ്വഭാവമുള്ളവരെ ഒക്കെയാ പിടിക്കൂ

അതെന്താ ദേവു ,,,,,,,നീ എന്നെ എന്തോ കൊള്ളിച്ചു പറഞ്ഞ പോലെ………

എടാ അപ്പൂസെ

എടി ,,,,,,,,,,നിന്നെക്കാളും നാലഞ്ചു വയസു മൂത്തതാടി ഞാൻ ,,ആ ബഹുമാനം എങ്കിലും ഒന്ന് താ

പിന്നെ ബഹുമാനം നീ ഒന്ന് പോടാ ,

ആ പാറു ഇങ്ങനെ നിക്കുന്നത് കൊണ്ടാണ്, ഇല്ലാരുന്നേ നിന്റെ പുറകെ ഞാൻ നടന്നു, എങ്ങനേലും വീഴിച്ചു നിന്നേം കെട്ടി ഞാൻ എന്നെ …………………..നിന്റെ മക്കളേം ഒക്കത്തു വെച്ച് നടന്നേനെ…

അയ്യേ ,,,,,,,,,,,,,,,ഈ പെണ്ണിന് ഒരു നാണവും ഇല്ല ,,,,,,,,,,,വൃത്തികേട്ട ജന്തു.

പോടാ…….എനിക്ക് നല്ല വൃത്തി ഒകെ ഉണ്ട് .

അയ്യേ ,,,,,,,,,,,,,,,,

അപ്പൂസ്‌ ,,,,,,,,,,,,ഞാൻ കളിയാക്കി പറഞ്ഞതാ ,,,,,,,പക്ഷെ ഉണ്ടല്ലോ ,,,,,,,,,,,നിന്നെ പോലെ ഒരാളെ കിട്ടുവാൻ ഏതു പെണ്ണാടാ മോഹിച്ചുപോകാത്തതു,  നീ പാറുവിനെ കൊണ്ട് നടക്കുന്ന പോലെ ആരേലും കൊണ്ട് നടക്കുവോ ഡാ ………….അത് പറഞ്ഞപ്പോ അവളുടെ കണ്ണ് ഒക്കെ ഒന്ന് നിറഞ്ഞ പോലെ

അന്ന് ആ കാറിലും ഹോസ്പിറ്റലിലും ഒക്കെ നീ അവളോട് കാണിച്ച ആ സ്നേഹം മാത്ര൦ മതിയല്ലോ, അതൊക്കെ മനസിലാക്കാൻ ,,,,,,,,,,,എന്തോ ,,,,,,,എന്നാലും എന്താ പാർവതി ഇതൊന്നും മനസിലാക്കാതെ പോകുന്നത്, എന്നോർക്കുമ്പോളാ വിഷമം.

അപ്പൂസ്‌ ,,,,,,,,,,,,ഞാൻ ഒരുകാര്യം ചോദിച്ച നീ ഒരു മറുപടി തരുമോ?

ആ നീ ചോദിക്ക്

ഡാ……നീ സങ്കൽപ്പിക്കൂ,,,,,,,,,,ഒരു ദിവസം നീ അറിയുക ആണ്, പാറു മറ്റൊരാളെ സ്നേഹിക്കുക ആണ് എന്ന്……………..

ദേവൂ ……………………അപ്പു ഞെട്ടലോടെ അവളെ വിളിച്ചു.

അങ്ങനെ പറയല്ലേ ദേവൂ,,,,,,,,ഒരിക്കലും അങ്ങനെ ഉണ്ടാവില്ല, നിനക്കു അറിയാഞ്ഞിട്ട, അവള് എന്റെയാ, എന്നോട് കുറച്ചു ദേഷ്യത്തെ ഒക്കെ കാട്ടുനെ ഉള്ളു, ലക്ഷ്മി അമ്മ പറഞ്ഞിട്ടുണ്ട്, പാറു എന്റെ ആണെന്ന്, എനിക്ക് അവളെ വേണം ,,,എനിക്ക് എന്നും അവളെ കാണണം, നീ തമാശക്ക് പോലും അങ്ങനെ പറയരുത്. അതൊന്നും എനിക്ക് സഹിക്കാൻ പറ്റില്ല, ഞാൻ എങ്ങോട്ടേലും പോകും അങ്ങനെ വല്ലതും കേട്ടാൽ. അപ്പു ആകെ നേ൪വസ് ആയി, ദേവൂന് നന്നായി മനസിലായി, ഇത് അസ്ഥിയിൽ പിടിച്ച പ്രേമം ആണ്, ഇപ്പോൾ ശിവരഞ്ജന്റെ കാര്യത്തെ ഒക്കെ അറിഞ്ഞാൽ  അപ്പൂസ് ആകെ തകർന്നു പോകും എന്ന് ………

ഞാൻ പാറുനോട് പിന്നെ സംസാരിച്ചിട്ടില്ല, അവൾ അല്ലെ പറഞത് പാലിയത്തെ പാർവതി ശേഖറിനോട് മിണ്ടാനും കൂട്ടുകൂടാനും ഉള്ള കൽച്ചറും സ്റ്റാൻഡേർഡ്ഉം ഒന്ന് എനിക്ക് ഇല്ല എന്ന്  ഇനി ഞാൻ ആയിട്ടു ഒന്നിനുമില്ല , എന്നേലും എനിക്ക് അത് ഉണ്ടന്ന് തോന്നി മിണ്ടിയാൽ ഞാൻ മിണ്ടും അത്രേ ഉള്ളു.

അങ്ങനെ പല പല കാര്യങ്ങൾ ഒക്കെ സംസാരിച്ചു അവരുടെ സംഭാഷണം അവസാനിച്ചു.

<<<<<<<<<<<O>>>>>>>>>>

ദക്ഷിണ ഭാരതത്തിലെ ദ്രാവിഡ ദേശത്തിൽ ഒരു അതിർത്തി പ്രദേശത്തു വരുന്ന ജനപഥ ജില്ലയിലെ ഗോദാവരി താലൂക്കിൽ പെടുന്ന ഗ്രാമങ്ങളിൽ ഒരു കൊച്ചു ഗ്രാമം.

ശിവശൈല൦

ശൈവഭക്തരായ പാവം ജനങ്ങൾ മാത്രം അധിവസിക്കുന്ന ഒരു കൊച്ചു ഗ്രാമം ആണ് ശിവശൈല൦

വിലക്കപെട്ടവർ ആണ് അവർ , നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ശൈവ വൈഷ്ണവ അനുയായികളുടെ യുദ്ധത്തിൽ  വൈഷ്ണവരാൽ തോറ്റുപോയി ഒടുവിൽ എല്ലാ നരകയാദനകളും അനുഭവിച്ചു വിശ്വാസം പോലും മാറാതെ

പ്രജാപതി രാജവംശത്തിനു മുന്നിൽ തങ്ങളുടെ വിശ്വാസ൦ കൈവിടാതെ ഇരിക്കാൻ അടിമത്വം സ്വീകരിച്ചു ഇന്ന് സകലർക്കും അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ട ദരിദ്രരും സാധുക്കളും ആയ ശിവശൈല൦ ഗ്രാമനിവാസികൾ. ഒന്നും നേടാൻ കഴിയാതെ പോയവർ, ശിവനെന്ന ശിവപെരുമാൾനെ പ്രാണൻ ആയി കൊണ്ട് നടക്കുന്നവർ ആണ് ശിവശൈലം  നിവാസികൾ. ആ ഗ്രാമത്തിൽ അധികം ജനസംഖ്യ ഒന്നും ഉണ്ടാകില്ല കൂടി വന്നാൽ അഞ്ഞൂറിൽ താഴെ.

വൈഷ്‌ണവർ യുദ്ധത്തിൽ വിജയിച്ചപ്പോൾ ശിവമന്ദിരങ്ങൾ എല്ലാ തച്ചു തകർത്തു , ശിവലിംഗങ്ങൾ എല്ലാം ശാംഭവി നദിയിൽ ഒഴുക്കി , അന്ന് തക്ക൦ പാര്‍ത്തിരുന്ന ശൈവരുടെ മറ്റു ശത്രുക്കള്‍  ( വൈഷ്ണവര്‍ അല്ല ) പരാജയപ്പെട്ട അവരെ കൊള്ളയടിക്കാനും കുട്ടികളെ തട്ടിക്കൊണ്ടു പോയി കുരുതി കൊടുക്കുവാനും സ്ത്രീകളെ അവരെ മനഭ൦ഗപെടുതുവനും തുടങ്ങി , അതോടെ അവരുടെ ജീവിതം നരകതുല്യമായി മാറി.

ഏറ്റവും ഒടുവിൽ സ്വത്തുക്കളും വീടും കുടുംബവു൦ വരെ നഷ്ടപെട്ട അവർ ശിവശൈല൦ ഗ്രാമത്തിൽ മാത്രമായി ഒതുങ്ങി കൂടി, അതിക്രൂരരായ മറ്റു ചില കൊള്ളക്കാരും ശത്രുക്കളും ഒക്കെ അത്ര ഏറെ അവരെ ദ്രോഹിച്ചു, ശരീരത്തു നിന്നും തൊലി പച്ചക്കു പൊളിച്ചു മാറ്റി നിരപരാധികളെ കൊന്നു കൊലവിളിച്ചു,, കുട്ടികളെ വരെ എരിയുന്ന തീയിൽ പച്ചക്കു കത്തിച്ചു, നവജാത ശിശുക്കളെ നിലത്തടിച്ചു തല പിളർത്തി കൊന്നു, സ്ത്രീകളെ ഏറ്റവും മോശമായ മൃഗീയമായ രീതിയിൽ പീഡിപ്പിച്ചു,  അവരുടെ പ്രാണവേദന കണ്ടു അവർ പൊട്ടി ചിരിച്ചു .

ഒടുവിൽ അവർ വൈഷ്ണവ വംശമായ പ്രജാപതി രാജ അധിപതിയെ ശരണം പ്രാപിച്ചു , വിശ്വാസം ത്യജിക്കുക ആണെകിൽ സംരക്ഷണ൦ ഏറ്റെടുക്കാം എന്ന് അദ്ദേഹം പറഞ്ഞു , ശൈവവിശ്വാസം ത്യജിക്കുക എന്നാൽ പ്രാണൻ പോകുന്നവർ ആയ അവർ അദ്ദേഹത്തിന്റെ കാലിൽ വീണു അപേക്ഷിച്ചു , വിശ്വാസം നിലനിർത്താൻ അനുവദിക്കണ൦ എന്ന് , ദയവു തോന്നിയ ആ അധിപതി മറ്റൊരു ആവശ്യം വെച്ചു സ്വയം അടിമത്വം സ്വീകരിച്ചു അടിമകൾ മാത്രമായി ജീവിക്കുക എങ്കിൽ മാത്രം അവർക്ക് സംരക്ഷണം നൽകാം എന്ന് , അവർ അത് സ്വീകരിച്ചു , ശിവഭഗവാനോടുള്ള ഭക്തി നിലനിർത്താൻ മാത്രമായി ഒടുവിൽ അവർ വൈഷ്ണവർക്ക് അടിമകൾ ആയി മാറി, അങ്ങനെ അവർ സംരക്ഷിക്കപ്പെട്ടു,

കാലം ചെല്ലുന്തോറും അവ൪  എല്ലാവർക്കും അടിമകളായി മാറേണ്ടി വന്നു.

ആ ഗ്രാമത്തിനു ഒരു ഉപദേശകൻ ഉണ്ട് അയ്യനാർസാമി എന്ന ഒരു വയോവൃദ്ധൻ, ശിവപൂജ ജീവിത വ്രതം ആക്കി മാറ്റിയ ഒരു വൃദ്ധൻ. സൂര്യൻ അസ്തമിക്കുന്ന സന്ധ്യ വേള , അന്ന് സോമവാര വ്രത പൂജകൾക്കു ആ ഗ്രാമവാസികൾ ഒത്തുകൂടിയിരിക്കുക ആണ് , അവർക്കു ക്ഷേത്രം നിർമിക്കാനോ പ്രതിഷ്ഠ നടത്താനോ ഉള്ള അവകാശമില്ല.

അന്ന് തിരുവാതിരയും  തിങ്കളാഴ്ചയും കൂടെ ആയിരുന്നു . അന്ന് അവർ ഒത്തുകൂടി  മണ്ണുകൊണ്ട് ശിവലിംഗ പ്രതിഷ്ഠ നടത്തി അവിടെ പൂജകള്‍ ചെയ്യുവാൻ .

അന്നും പതിവ് പോലെ പഞാക്ഷരികള്‍ ഒക്കെ ആയി ദീപം തെളിയിച്ചു മണ്ണുകൊണ്ട് ഉണ്ടാക്കിയ ശിവലിംഗത്തില്‍ പാല് കൊണ്ട് പനിനീര്‍ കൊണ്ട് ശംഭാവി നദിയിലെ ജലം കൊണ്ട് അഭിഷേകം നടത്തി കൂവള മാല സമര്‍പ്പിച്ചു എല്ലാരും അതിനു മുന്നില്‍ ആയി ഇരുന്നു.അയ്യനാര്‍ സാമി ഭഗവാന് ആരതി ഉഴിയുന്ന സമയം.

എല്ലാവരും തൊഴുതു ഈണത്തിൽ കീര്‍ത്തനം  ചൊല്ലി ഭക്തിപൂർവം ഇരിക്കുന്ന സമയം.ശിവഗീതതാല്‍ അന്തരീക്ഷം ഈശ്വരീയതയില്‍ മുഖരിതമായ  അവസ്ഥയില്‍ ആണ്.

ചെറുതായി ഇടിമുഴങ്ങുന്നുണ്ട്, ഒപ്പം കുതിരകുളമ്പടികളുടെയും ശബ്ദം കേൾക്കുന്നുണ്ട്, അതോടെ എല്ലാവരും ഭയന്ന് വിറച്ചു.  നിമിഷങ്ങൾക്കുള്ളിൽ കുതിരപ്പുരതായി അവര്‍ അതിവേഗത്തിൽ അവിടെ എത്തി. ആ ഭക്ത്‍രുടെ കൂട്ടത്തിനു ചുറ്റും അവർ കുതിരകളെയും തെളിച്ചു  ചിരിച്ചു അലറി തെറികൾ പറഞ്ഞു വട്ടം കറങ്ങാൻ തുടങ്ങി. ആ മണ്ണില്‍ കുതിര കുളമ്പടികള്‍ കൊണ്ട് അവിടെ ആകെ പൊടി നിറഞ്ഞു,

കുട്ടികളും സ്ത്രീകളും ഒക്കെ ഭയന്ന് വിറച്ചു. കുതിര പുറത്തിരുന്നവൻ കയ്യിൽ ഇരുന്ന ചാട്ടവാർ എടുത്തു അവിടെ കൂടെ ഇരിക്കുന്നവരെ ഒക്കെ വീശി, ചിലർക്ക് ഒക്കെ ശക്തി ആയ മർദ്ദനം ഏൽക്കുകയും ഉണ്ടായി.

ഈ വന്നവർ വൈഷ്ണവ വിശ്വാസം പുലർത്തുന്നവർ അല്ല , ഇത് വേറെ ഒരു മൂര്‍ത്തിയെ ആരാധിക്കുന്ന കൂട്ടർ ആണ് , അവ൪ക്കു ചില ലക്ഷ്യങ്ങൾ ഉണ്ട്, അവർ ആണ് ആ നാട്ടിലെ പല പ്രശ്ങ്ങൾക്കും കാരണം അവർക്ക് ശക്തമായ സംഘ ശക്തി തന്നെ ഉണ്ട് , നൂറ്റാണ്ടുകൾ ആയി , ക്രൂരരും നിഷ്ടൂരരും ആണ് അവർ,

അവർ ഒരേ സമയം വൈഷ്ണവർക്കും ശൈവർക്കും എതിരാളികൾ ആണ്.

അവര്‍  കുതിര പുറത്തു നിന്നും താഴെ ഇറങ്ങി.

എല്ലാവരും അവരെ കണ്ടു ഭയന്ന് ഇരിക്കുക ആണ്, പലരും നന്നായി മദ്യപിച്ചിട്ടുണ്ട്.

അതിലെ നേതാവ് കുലോത്തമൻ അയ്യനാർ സാമിയുടെ അടുത്തേക്ക് ചെന്നു

അദ്ദേഹത്തെ കഴുത്തിന് പിടിച്ചു

കള്ളകിളവാ ,,,,,,,,,,,,,പൂജ ചെയ്യുവാണോ  എല്ലാ അടിമകളും കൂടെ. എന്ന് പറഞ്ഞു ആഞ്ഞു തള്ളി

അദ്ദേഹം നിലത്തേക്ക് വീണു , അദ്ദേഹം എഴുന്നേൽക്കാൻ ആകാതെ ബുദ്ധിമുട്ടി  ,

കുലോത്തമൻ പെരുമ്പാമ്പിന്റെ തുകൽ കൊണ്ട്ണ്ടാക്കിയ ചെരുപ്പ് ധരിച്ച കാൽ കൊണ്ട് അയാളുടെ നെഞ്ചിൽ ചവിട്ടി നിന്നു ……….

നായെ  ,,,,,,,,,,,,,,,,,,,,,,,,നിങ്ങളെ ഒക്കെയും ഞങ്ങൾ കൊല്ലും..

എല്ലാവരും ഭയന്ന് വിറച്ചു ഇരിക്കുക ആണ്,

അയ്യനാർ സ്വാമി  ശ്വാസം എടുക്കാൻ ആയി ഒരുപാട് ബുദ്ധിമുട്ടി.

കുലോത്തമൻ ചാട്ടവാറു വാങ്ങി ആ പ്രായം ചെന്ന വൃദ്ധനെ ഒരുപാട് തല്ലി , ഓരോ അടിയിലും വേദന എടുത്തു അയാൾ കരഞ്ഞു ……………ശങ്കരാ…………………………………എന്ന് കരഞ്ഞു വിളിച്ചു.

അവര്‍ക്ക്  വിളിക്കാൻ ഭഗവൻ മാത്രമല്ലെ ഉള്ളു………………

അപ്പോളേക്കും അവിടെ ഉണ്ടായിരുന്ന ശംഭു എന്ന കുട്ടി മുടന്തി മുടന്തി വന്നു അയാളുടെ കാലിൽ വീണു മുത്തച്ഛനെ ഒന്നും ചെയ്യല്ലേ  എന്ന് കരഞ്ഞു പറഞ്ഞു.

അയാൾ കാലു കൊണ്ട് ആ പാവത്തിന്റെ ശോഷിച്ച കാലിൽ ചവിട്ടി ഞെരിച്ചു , ആ കുട്ടി അലറി കരയാൻ തുടങ്ങി. ആ വൃദ്ധൻ അത് കണ്ടു ആ ദുഷ്ടന്റെ  കാലു പിടിച്ചു കരഞ്ഞു കൊച്ചുമകനെ ഒന്നും ചെയ്യല്ലേ എന്നു  അപേക്ഷിച്ചു

അപ്പോൾ ആണ് അയാൾ മണ്ണുകൊണ്ട് ഉണ്ടാക്കിയ ശിവലിംഗം കണ്ടത്,

തെണ്ടികൾ പൂജ ചെയ്യുകയാണ് ,,,,,,,,,,,,,ശിവ പൂജ ,,,,,,,,,,,,പ്ഫൂ ……………..

അയാൾ നീട്ടി ശിവലിംഗത്തിൽ തുപ്പി.

അയാൾ തന്റെ കൂട്ടാളികളെ നോക്കി, ദുഷ്പ്രഭാ…………….എന്ന് വിളിച്ചു, ആറര അടി ഉയരമുള്ള അതീവ ബലശാലി ഒരു മല്ലന്‍ മുന്നിലേക്ക് വന്നു………..നമ്മുടെ വക ഒരു പൂജ അങ്ങ് ചെയ്തെക്ക്………………..

അത് കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ശിവലിംഗത്തിന് മുന്നിലായി നിന്നു , എന്നിട്ട് തുകല്‍ ചെരുപ്പ് ധരിച്ച കാലു കൊണ്ട് ഭഗവാന്റെ ശിവലിംഗത്തിനു നെറുകയില്‍ ചവിട്ടി നിന്നു , അതുകണ്ട് ആ വൃദ്ധന്‍ വാവിട്ടു കരഞ്ഞു, അതുകേട്ടു വന്നവര്‍ പൊട്ടിച്ചിരിച്ചു.

ദുഷ്പ്രഭ൯ ബാക്കി ഉള്ളവരെ വിളിച്ചു, അതോടെ എല്ലാവരും ആ ശിവലിംഗത്തിനു ചുറ്റുമായി നിന്നു.

നമുക് അഭിഷേകം ചെയ്യണ്ടേ ,,,,,,,,,,,,,,,,,,,

എന്ന് പറഞ്ഞു അവർ ചുറ്റും കൂടി നിന്ന് ആ ശിവലിംഗത്തിനു മുകളിലേക്ക് മൂത്രം ഒഴിക്കുവാൻ തുടങ്ങി,

അതുകണ്ടു ആ പാവം ഭക്തർ വിങ്ങി പൊട്ടി കരയുവാൻ തുടങ്ങി. അയ്യനാർ സാമിയും അതുകണ്ടു നെഞ്ച് പൊട്ടി കരഞ്ഞു.

മൂത്രം ഒഴിച്ചതിനു ശേഷം കയ്യിൽ ഉള്ള വലിയ മദ്യകുപ്പിയിൽ നിന്നും മദ്യം വായിൽ എടുത്തു നിറച്ചു ആ ശിവലിംഗത്തിലേക്ക് തുപ്പി , കൂടെ അവിടെ വിതരണം ചെയ്യാൻ വെച്ചിരുന്ന പ്രസാദത്തിലേക്കും. കാർക്കിച്ചു തുപ്പി,

അടിമകളക് എന്തിനു പൂജ , നിങ്ങൾ ഞങ്ങളെ പൂജിച്ചാൽ മതി.

അയാൾ ആ കൂട്ടത്തിലേക്കു നോക്കി ,

അതിൽ നിന്നും രണ്ടു  യുവതികളെ  ചൂണ്ടി വിളിച്ചു,

അവർ ഭയന്നു പിന്നിലേക്ക് മാറി അപ്പോളേക്കും ആ കൂട്ടാളികൾ അവരെ കടന്നു പിടിച്ചു.

ഇന്നത്തേക്ക് ഇത് പോരെ ,,,,,,,,,,,,മദ്യത്തിനൊപ്പം മദിരാക്ഷിയും.

അവർ അവരെ പിടിച്ചു വലിച്ചു മണ്ണിലൂടെ വലിച്ചു ഇഴച്ചു കുറച്ചു മുന്നിലേക്ക് പോയി , അപ്പോളേക്കും അവരുടെ രക്ഷകർത്താക്കൾ മക്കളെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു കരഞ്ഞു കുലോത്തമന്റെ കാലു പിടിച്ചു.

അയാൾ ശക്തിയിൽ അവരെ ഒക്കെ കാലു കൊണ്ട് തൊഴിച്ചു.

അവരെ കൊണ്ട് പോയി അവിടെ ഉണ്ടായിരുന്ന ഒരു കാളവണ്ടിയിൽ കിടത്തി. അപ്പോളേക്കും നാലുപേർ അവിടെ ചാട്ടയും കത്തിയുമായി ആൾക്കൂട്ടത്തിൽ നിന്ന്  കുലോത്തമൻ നേരെ യുവതികളുടെ അടുത്തേക്ക് പോയി.

എല്ലാവരും ഭയന്ന് വിറച്ചു കരയുക ആണ്.

ഇരുവരും ആ കാളവണ്ടിക്ക് ഉളിൽ കയറി.

യുവതികൾ എല്ലാ തരത്തിലും കുതറാൻ ശ്രമിക്കുന്നുണ്ടു

അവരെ ഇരുവരെയും അയാൾ തല്ലി.

ഒരു പെണ്‍കുട്ടിയെ  കൂടെ ഉള്ള ഒരുത്തനു കൊടുത്തു , അവളെ മുറുകെ പിടിക്കാൻ പറഞ്ഞു.

മറ്റേ യുവതിയെ അയാൾ കഴുത്തിനു പിടിച്ചു അവളുടെ വസ്ത്രങ്ങൾ എന്തല്ലാം വലിച്ചുപറിച്ചു.

പൂർണനഗ്നയായ ആ പെൺകുട്ടി തന്റെ നാണം മറക്കാൻ പോലുമാകാതെ കുതറി കൊണ്ടിരുന്നു.

ആ കുലോത്തമൻ എന്ന ദുഷ്ടൻ ഏറ്റവും മൃഗീയമായ രീതിയിൽ ആ യുവതിയെ ബലാൽക്കാരം ചെയ്തു. ആ യുവതിയുടെ അലർച്ച ആണ് കേട്ടത്‌. വേദന സഹിക്ക വയ്യാതെ ആ പെണ്‍കുട്ടികള്‍ അലറി കരഞ്ഞു.

അത്‌കേട്ടു അവളുടെ മാതാവ് ബോധമറ്റു വീണു,

ഒരു മണിക്കൂർ  കൊണ്ട് അവിടെ വന്ന എല്ലാവരും തളർന്നു കിടക്കുന്ന ആ രണ്ടു യുവതികളെയും ബലാൽക്കാരം ചെയ്തു, അവിടെ ഉണ്ടായിരുന്ന സാധുക്കൾ ഒക്കെ തങ്ങളുടെ ഗതികേട് ഓർത്തും തങ്ങളുടെ മക്കളുടെ സുരക്ഷയെയും ആലോചിച്ചു തേങ്ങി കൊണ്ടിരുന്നു.

ഒന്നരമണിക്കൂർ കണ്ടു വന്നവർ അവരുടെ കാര്യം എല്ലാം സാധിച്ചു

മടങ്ങി വന്നു.

അപ്പോളേക്കും ആ കുട്ടികളുടെ ബന്ധുക്കൾ ആർത്തു വിളിച്ചു ഓടി ആ കുട്ടികൾ കിടക്കുന്ന ഇടത്തേക്ക് ചെന്നു.

വലിയ അലർച്ചയും പൊട്ടിക്കരച്ചിലും ആണ് കേട്ടത് ………….

ഇരു പെണ്കുട്ടികളൂം ബോധം  ഇല്ലതെ നിശ്ചലമായി കിടക്കുക ആണ് , ഒരുപാട് രക്തം അവരുടെ രഹസ്യഭാഗത്ത്‌ നിന്നൊക്കെ ഒഴുകുന്നുണ്ട്.

അവരുടെ അലറിക്കരച്ചിൽ അവിടെ മുഴങ്ങിയപ്പോൾ കുലോത്തമന്റെയും സംഘത്തിന്റെയും ആർത്ത അട്ടഹാസം ആണ് അവിടെ കേട്ടത്.

കുലോത്തമൻ ആ ശിവലിംഗത്തിൽ തുപ്പി.

അയാള്‍ മുന്നില്‍ നടന്നു , പുറകെ മറ്റുള്ളവരും, അവര്‍ കുതിരകളെ തെളിച്ചു അതി വേഗത്തില്‍ മുന്നോട്ടു പോയി.

ഇതെല്ലം കണ്ടു മരവിച്ചു ആ സാധുക്കളും വിങ്ങി പൊട്ടി നിന്ന് പോയി.

ആ കുട്ടികളെ കൈകളില്‍ വാരി എടുത്തു അവരുടെ വൈദ്യരയ്യരുടെ അടുത്തേക്ക് എത്തിച്ചു.

ചില മരുന്നുകളും ഭസ്മവും ഒക്കെ പൊത്തി രക്തസ്രാവം നിർത്തിച്ചു. ആ പെൺകുട്ടികളുടെ ചുണ്ടുകളും കവിളുകളൂം മാറിടങ്ങളും ഒക്കെ ദന്തക്ഷതം ഏറ്റ പാടുകൾ,  ഒരു അച്ഛനും അമ്മയ്ക്കും സഹിക്കില്ല ഇതൊന്നും അവർ വാ പൊത്തി നിന്ന് കരയുക ആണ്.

അയ്യനാർ സ്വാമിയുടെ അടുത്തേക്ക് പത്തുവയസുള്ള ഒരു ബാലകനെ അവന്റെ ‘അമ്മ കൊണ്ട് വന്നു ,

അവന്റെ പുറം കാണിച്ചു കൊടുത്തു , പുറത്തൊക്കെ ചാട്ടവാറുകൾ കൊണ്ടു അടി കിട്ടി തിണർത്തു കിടക്കുന്നു. അടിമവേലക്ക് പോയ വീട്ടിൽ ആ കുട്ടിക്ക് കൊടുത്ത ജോലി ആണ് ചക്ക്  തിരിക്കൽ , അവിടത്തെ കാളക്കു വയ്യായ്ക വന്നപ്പോൾ അതിനെ തൊഴുത്തിൽ കെട്ടി ചികില്സിക്കുക ആണ് , അവിടത്തെ ജോലിക്ക് നിയോഗിച്ച ഈ കുട്ടി യെ ചക്കിൽ കെട്ടി രാവിലെ മുതൽ വൈകുന്നേരം വരെ ചക്ക്  തിരിക്കുന്ന പണി ആയിരുന്നു , വയ്യാതെ നിൽക്കുമ്പോ കാളയെ തല്ലുന്ന ചെറു ചാട്ട കൊണ്ട് തല്ലും , അങ്ങനെ തല്ലി തല്ലി ആ കുട്ടിയുടെ പുറം പൊളിച്ചു വെച്ചേക്കുക ആണ് .

ഈതെല്ലാം കേട്ടു അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ട് ,

സ്വാമി അയ്യാ ഞാൻ ഒരു അമ്മയല്ലേ , എനിക്ക് ഇതൊന്നു മാത്രമല്ലേ ഉള്ളു …………എന്താ സ്വാമി അയ്യാ ഞങൾ ചെയ്യേണ്ടത്?

അദ്ദേഹത്തിന് മറുപടി ഇല്ല.

അപ്പോളേക്കും മനോവിഭ്രാന്തി ഉള്ള ഒരു പെൺകുട്ടിയെ കൊണ്ട് വേറെ ഒരു അച്ഛനും അമ്മയും വന്നു.

അടിമപ്പണിക്ക് വിളിച്ചു കൊണ്ട് പോയി നിരവധി പേര് മാനഭ൦ഗപെടുത്തി ആ ഭയത്തിൽ മനസിന്റെ നില തെറ്റിയ കുട്ടി ആണ്. പതിനേഴു വയസ്സ് മാത്രമേ ഉള്ളു ,,,,,,,,,,,,,,

പറ സ്വാമിഅയ്യാ ,,,,,,,,,,,,,,എത്ര നാൾ നമ്മൾ ഈ കഷ്ടപ്പാടുകൾ സഹിക്കണം , എത്ര നൂറ്റാണ്ടുകൾ ആയി നമ്മൾ പൂർവിക൪ മുതൽ ഈ ദുരിതങ്ങൾ അനുഭവിക്കുന്നു.

അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നതല്ലാതെ ഒന്നും പറയാൻ സാധിക്കുന്നില്ല

ഒരു അച്ഛൻ ഒരു യുവാവിനെ പിടിച്ചു അങ്ങോട്ട് കൊണ്ട് വന്നു , ആ യുവാവിന്റെ കണ്ണുകൾ കാഴ്ചശക്തി ഇല്ലാത്തതു ആണ്.

സ്വാമി അയ്യാ ,,,,,,,,,,,അടിമപണിക്കു പോയടത്തു അറിയാതെ വന്നു പോയ പിഴവിന് ചൂട് വെള്ളം ഒഴിച്ച് എന്റെ കുഞ്ഞിന്റെ കാഴ്‌ച കളഞ്ഞതാണ് , ഒന്ന് പറ ,,, ഒരു ജോലി പോലും ചെയ്തു ജീവിക്കാൻ ആകാത്ത രീതിയിൽ ആക്കി എന്റെ കുഞ്ഞിനെ , ഈ ലോകം പോലും കണ്ടു തീര്തിട്ടില്ല , ഒന്ന് പറ സ്വാമി അയ്യാ എന്ന് തീരും ഈ ദുരിതങ്ങൾ , മടുത്തു സ്വാമി അയ്യ മടുത്തു ഈ അടിമ ജീവിതം മടുത്തു , ആ വൃദ്ധനായ അച്ഛൻ പൊട്ടിക്കരയാൻ തുടങ്ങി.

ആരും ഇല്ല സ്വാമി അയ്യാ ,,,,,,,,,,ഈ ദുരിതപർവ്വം താണ്ടാൻ ഇനി വയ്യ സ്വാമി അയ്യാ ,,,,,,,,,,,,,,

നമ്മൾ വെറും അടിമകൾ മാത്രം ആണ് ,,,,,,,,,,,

നമുക് ജീവിക്കാൻ പോലും അര്‍ഹത  ഇല്ല

എത്ര നാൾ ഇങ്ങനെ അടിമകൾ ആയി ജീവിക്കും.

നമ്മുടെ മക്കൾക്കു പോലും ഒരു സുഖമോ സന്തോഷമോ ഇല്ലാലോ

നമ്മുടെ ഈ ഗ്രാമത്തിൽ പിറക്കുന്ന ഏതൊരു കുഞ്ഞും ഏതോ പാപത്തിന്റെ ഫലമായി അല്ലെ ഇവിടെ പിറക്കുന്നത് , ഈ അടിമകളുടെ കൂട്ടത്തിൽ അവരുടെ ജീവിതവും അങ്ങനെ അതന്നെ അല്ലെ ..

പെൺകുട്ടികളെ പോലും വീടിനുള്ളിൽ ഒളിപ്പിച്ചല്ലേ നമുക് സംരക്ഷിക്കേണ്ടി വരുന്നതും, കുലോത്തമനും അവന്റെ യജമാനനും അവരുടെ വംശവും  നമ്മളെ ദ്രോഹിക്കുക അല്ലെ , പ്രജാപതി രാജവംശം ആണെങ്കിൽ നമ്മുടെ  സങ്കടങ്ങൾ അവർക്ക് ഒരു കാര്യമേ അല്ല , എല്ലാവരോടും നമ്മൾ അടിമപ്പെട്ടു പോയതല്ലേ …………

ഒരിക്കൽ എങ്കിലും നമുക് ആത്മാഭിമാനത്തോടെ ജീവിക്കണ്ടേ , നമ്മുടെ പെണ്കുട്ടികൾക്ക് അവരുടെ മാനം സംരക്ഷിക്കണ്ടേ  ………………….

ഭഗവാന് പോലും നമ്മളെ വേണ്ടതായി ,,,,,,,,,,,,,,,,,,,,,,,ആരും ഇല്ല നമുക്ക് തുണ…………….

എന്തിനാ ഈ ദുരിതം സഹിച്ചു നമ്മൾ ജീവിക്കുന്നത് ?????നമുക്ക് എല്ലാവര്ക്കും അങ്ങ് മരിക്കുന്നതല്ലേ നല്ലതു …………………….

ആ അച്ഛൻ എല്ലാരും കേൾക്കെ സ്വാമി അയ്യ യോട് ചോദിച്ചു.

അതെ സ്വാമി അയ്യാ ,,,,,,,,,,,,നമുക്ക് എല്ലാവര്ക്കും  ജീവത്യാഗം ചെയ്യാം  , ഒരാളും നാളെ സൂര്യോദയം കാണരുത്, നമുക് എല്ലാവർക്കും ഇന്ന് മരിക്കാം സ്വാമി അയ്യാ ……………..

ആ ജനക്കൂട്ടം ഒരുമിച്ചു വിളിച്ചു പറഞ്ഞു.,,,,നമുക്ക് മരിക്കാം സ്വാമി അയ്യാ ,,,,,,,,,,,,,,,,,,,,,,,,

അതല്ലാതെ അവർക്ക് വേറെ വഴി ഇല്ല , ……………..ഇനി അവർക്ക് സഹിക്കാൻ സാധിക്കില്ല , എല്ലാ ദുരിതങ്ങളും സഹിച്ചു. പരമേശ്വരന് പോലും അവരോടു കരുണ ഇല്ല , മാലോകർക്കും …. പിന്നെ എന്തിനു ഇങ്ങനെ ഒരു ജീവിതം.

ആ വൃദ്ധനായ സ്വാമി അയ്യാ എഴുന്നേറ്റു.

മൂത്രവും മദ്യവും തുപ്പലവും പറ്റി കിടക്കുന്ന ശിവലിംഗത്തിൽ ശാംഭവി നദിയിലെ വെള്ളം ഒഴിച്ച് കഴുകി. അതിൽ പൂക്കള്‍ അർപ്പിച്ചു .

എല്ലാര്ക്കും അത് തന്നെ ആണ് ഭഗവാനെ ആഗ്രഹം ,

നീ പോലും ഞങ്ങടെ കൂടെ ഇല്ലല്ലോ ,,,,,,,,,,,,,,,,വയ്യ സഹിക്കാവുന്നതിന്റെ അറ്റം സഹിച്ചു.

നിന്റെ സവിധത്തേക്ക് ഞങ്ങൾ ഈ നാട്ടിലെ എല്ലാവരും സ്വയം ബലി അർപ്പിച്ചു വരികയാണ് ഭഗവാനെ…ആരും തുണ ഇല്ലാത്ത ഞങ്ങള്ക് ഇനി മരണം മാത്രമാണ് ആശ്രയ൦ ………..

ഭഗവാനെ ഓം നമശ്ശിവായ ഓം നമശ്ശിവായ ഓം നമശ്ശിവായ

.നമുക് ശ്മശാന ഭൂമിയിലേക്ക് പോകാം

ഈ ഗ്രാമത്തിലെ എല്ലാവരും ഒരുമിച്ചു സ്വയം ബലി അർപ്പിക്കുക ആണ് സ്വന്തം ജീവിതം മഹേശ്വരന്  മുന്നിൽ……..

സ്വാമി അയ്യാ തന്റെ തീരുമാനം പറഞ്ഞു.

എല്ലാരും കൈ കൂപ്പി

അപ്പോളേക്കും ആ ബലാൽക്കാരം ചെയ്ത കുട്ടികളെ കൂടി മഞ്ചത്തിൽ വെച്ച് കൊണ്ടുവന്നു.

എല്ലാവരും സ്വയം ബലി അർപ്പിക്കാൻ തയാറായി.

ശംഭു………………………അദ്ദേഹം തന്റെ കൊച്ചുമകനെ വിളിച്ചു , മുടന്തി അവൻ അദ്ദേഹത്തിന് സമീപം വന്നു .

മോനെ ,,,,,,,,,,,,,,നമ്മുടെ വിൽവ വൃക്ഷത്തിന് കീഴിൽ കുഴിച്ചു വെച്ചിരിക്കുന്ന കാളകൂട വിഷം കൊണ്ട് വാ ..

അത് കേട്ട് ,,,,,,,,ശംഭു പോയി വൃക്ഷ ചുവട് തുറന്നു ഒരു ഭരണിയിൽ നിറച്ചു വെച്ചിരിക്കുന്ന മാരകമായ കാളകൂട വിഷം കൊണ്ട് വന്നു.

സ്വാമി അയ്യാ ……………..നമുക് പോകും മുൻപ് യാത്ര ചോദിക്കണ്ടെ ?

അവിടെ ഉണ്ടായിരുന്ന പ്രായമായ ഒരു ആൾ ചോദിച്ചു.

വേണം ,,,,,,,,,,,,,വേണം ,,,,,,,,,,,,,,,,അതല്ലേ നമുക്ക് അവസാനമായി ചോദിയ്ക്കാൻ ഉള്ളു.

സ്വാമി അയ്യാ പറഞ്ഞു.

വരൂ ,,,,,,,,,,,,,,,,എന്റെ കൂടെ…. എന്ന് എല്ലാരോടുമായി അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു.

അദ്ദേഹത്തിനു പുറകിൽ ആയി എല്ലാവരും നടന്നു നീങ്ങി , ഒരൽപം അവർ നടന്നു ഗ്രാമത്തിനു അതിർത്തിയിൽ ഉള്ള മാടുകളെ പരിപാലിക്കുന്ന ഗോശാലയിൽ എത്തി.

ആ ഗോശാലക്കു അനവധി പശുക്കൾ ഉണ്ട് , അതിനു കൃത്യം നടുക്കായി പൂർണമായും ഒന്നും ചെയ്യാതെ വെറുതെ ഇട്ടിരിക്കുന്ന കുറച്ചു സ്ഥലം അതും വൃത്താകൃതിയിൽ. അതിനു ചുറ്റുമാണ് ഗോക്കളെ ഒക്കെ കെട്ടിയിരിക്കുന്നത്. ആ മണ്ണിനു ഏതാണ്ട് വെട്ടു കല്ലിന്റെ ചുവന്ന നിറമാണ്, ആ വൃത്താകൃതിയിൽ ഉള്ള ഭാഗത്തിന് കൃത്യം നടുക്കിൽ ആയി ഒരു ഒരു ബാലകന്റെ ഉയരത്തില്‍ ഉള്ള ഒരു കൂവള തൈ മരം  ആണ്. അതിനു ചുറ്റുമായി ഒരു ആ വൃതഭാഗത്ത്‌ പുല്ലു പോലും മുളചിട്ടില്ല.

ആരും ആ വൃത്തഭാഗതിനകതെക്ക്  കാൽ സ്പർശിക്കാറില്ല , അതൊരു പുണ്യമായ സ്ഥലം പോലെ ആണ് അവർ കാണുന്നത് , ആ ഭാഗത്തിന് ചുറ്റും എല്ലാരും നിരന്നു നിന്നു , ആ കൂവളമര തൈ നോക്കുമ്പോ… സ്വാമി അയ്യാ കണ്ണുനീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു.

സ്വാമി അയ്യ കരഞ്ഞു തുടങ്ങി.

ഞങ്ങൾ പോകുക ആണ് , ഈ ജീവിതം ഉപേക്ഷിക്കുക ആണ്, ശങ്കരപാദത്തിൽ അലിഞ്ഞു ചേരുവാൻ….ഞങ്ങൾ കഴിവുകെട്ടവർ ആണ് , വെറും അടിമകളായി പോയില്ലേ ,,,,,, പോവുകയാണ് ഞങ്ങൾ …………

എല്ലാരും അവിടെ മുട്ടുകുത്തി നമസ്കരിച്ചു,

സ്വാമി അയ്യാ കരഞ്ഞു കൊണ്ട് തന്നെ മുന്നേ നടന്നു കൂടെ ബാക്കി ഉള്ളവരും പിറകിൽ ആയി നടന്നു

അദ്ദേഹം മുന്നിൽ നടന്നു , പുറകെ  നൂറു കണക്കിനു ഗ്രാമീണർ അടിമജീവിതത്തിൽ നിന്ന് മുക്തി നേടുവാൻ സ്വയംഹത്യ എന്ന മാർഗത്തെ സ്വീകരിച്ചു അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു , പുരുഷന്മാർ , സ്ത്രീകൾ , മുതിർന്നവർ , കുട്ടികൾ , യുവാക്കൾ , ശിശുക്കൾ വരെ ……………….അതെ ഇനി അവർ എല്ലാവരും ഒരുമിച്ചു മരണത്തിലേക്ക് പോകുക ആണ്.

ആ നടപ്പു അവസാനിച്ചത് ശാംഭവി നദിക്കരയിൽ ഉള്ള ശ്മശാന ഭൂമിയിൽ ആണ്.

അവിടെ ഒന്ന് രണ്ടു ചിതകൾ എരിയുന്നുണ്ട് .

എല്ലാവരും സ്വയം ബലിയർപ്പിക്കാൻ തയാർ ആയി തന്നെ.

തുണ ഇല്ലെങ്കിൽ സ്വയം ഒടുങ്ങുന്നതു തന്നെ നല്ലതു എന്ന ഉത്തമബോധ്യത്തോടെ.

നൂറു കണക്കിന് ഗ്രാമീണർ അവിടെ അവരുടെ കുടുംബങ്ങളുമായി ചേർന്ന് നിന്ന് , എല്ലാവരും പരസ്പരം കെട്ടിപിടിച്ചു കരയുകയാണ് , മക്കളെയും ഒക്കെ മാറോടു അടക്കി ഹൃദയം പൊട്ടി നിലവിളിക്കുന്നു , തങ്ങളുടെ മക്കളെ പോലും കൊല്ലണമല്ലോ എന്നോർത്ത്.

സ്വാമിഅയ്യയുടെ നിർദേശ  പ്രകാരം മണ്ണ് കുഴച്ചു ഒരു ശിവലിംഗ രൂപം ഉണ്ടാക്കി ചെറുപ്പക്കാർ.

ഹൃദയം പൊട്ടുന്ന വേദനയോടെ അവർ പഞ്ചാക്ഷരി മന്ത്രം ജപിച്ചു.

കത്തി അണഞ്ഞ ഒരു ചിതയിൽ നിന്നും ചിതാഭസം എടുത്തു ശംഭു കൊണ്ട് വന്നു, എല്ലാവരും അതിൽ നിന്നും ഒരു നുള്ളു എടുത്തു അവരുടെ നെറ്റിയിൽ ചാർത്തി.

സ്വാമി അയ്യ കാളകൂട വിഷം നിറച്ച ഭരണി തുറന്നു , ആ വിഷം വിഷത്തിന്റെ ശക്തിയിൽ തിളച്ചു മറിയുക ആണ് , പാല് പോലെ വെളുത്തു ഇരിക്കുന്നു , അതിൽ നിന്നും പുക ഉയരുന്നുണ്ട്. കൊടും മാരകമായ കാളകൂടവിഷം. നൂറ്റാണ്ടുകള്‍ മുന്നേ ഒരു ഗതിയുമില്ലാതെ ആയാല്‍ കുടിച്ചു സ്വയം ഇല്ലാതെ ആകാന്‍ കാരണവന്മാര്‍ വില്വതിനടിയില്‍ കുഴിച്ചിട്ടിരുന്ന കാളകൂടം. ഒരു കവിള്‍ പാനം ചെയ്താല്‍ ഒന്‍പതു നിമിഷങ്ങള്‍ക്കുള്ളില്‍ പ്രാണവേദനയോടെ അരക്ക് കീഴ്പോട്ടു തളര്‍ന്നു വീഴും , അടുത്ത ഒന്‍പതു നിമിഷങ്ങല്‍ക്കുളില്‍ വിഷത്തിന്റെ വീര്യതാല്‍ കഴുത് മുതല്‍ അരവരെ ഉള്ള ആന്തരിക അവയവങ്ങള്‍ വെന്തു പോകും അടുത്ത ഒന്‍പതു നിമിഷങ്ങള്‍ക്കുള്ളില്‍ ബോധം ഇല്ലാതെ മൃത്യുവിലെക്ക് പോയിമറയും,

ഇരുപത്തിഏഴു നിമിഷങ്ങള്‍ക്കുള്ളില്‍ പ്രാണവേദനയോടെ മരണം…………

അദ്ദേഹത്തെ സഹായിക്കാൻ ചെറുപ്പകാർ കൂടെ വന്നു , അവർ അവിടെ ഉള്ള കുടുംബങ്ങളുടെ എണ്ണം അതായതു നൂറു  കുടുംബങ്ങൾക്കായി നൂറു  മണ്പാത്രങ്ങളിൽ ആ കൊടും വിഷം നിറച്ചു.

അതിനു ശേഷം , അവിടെ നിരന്നു നിൽക്കുന്ന ആ കുടുംബങ്ങൾക് എല്ലാവർക്കും വിഷം അടങ്ങിയ ആ മൺപാത്രങ്ങൾ കൈമാറി

കഴിച്ചാൽ ഇരുപത്തി ഏഴു നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുന്ന കൊടിയ കാളകൂടം വിഷം കൈകളിൽ ഏന്തി ഓരോ കുടുംബവും. പലരും വിങ്ങി പൊട്ടി കരയുന്നുണ്ടായിരുന്നു , ജീവിച്ചു കൊതി തീരാത്തവർ അല്ലെ പലരും , കുട്ടികളുടെ കാര്യം ഓർത്തിട്ടാണ് എല്ലാവര്ക്കും വിഷമം.

അപ്പോളേക്കും പുറകിൽ നിന്ന ചെറുപ്പക്കാർ എല്ലാവരും നമഃശിവായ എന്ന പഞ്ചാക്ഷരി മന്ത്ര൦ ഉച്ചത്തിൽ ചൊല്ലിമനസിനെ ശാന്തമാക്കി ഒടുവിൽ മരണത്തെ ഏറ്റുവാങ്ങാൻ എല്ലാരും തയാർ ആയി.

ആ കൊടിയ വിഷം ആദ്യം കുട്ടികളെ കുടിപ്പിക്കുക , അതിനു ശേഷം ബാക്കി ഉള്ളവർ കുടിക്കുക എന്നതായിരുന്നു നിർദേശം

സ്വാമി അയ്യ ചെറുപ്പക്കാരെ നോക്കി ,കുടുംബങ്ങൾ പരസ്പരം നോക്കി , മക്കളെ കൊല്ലണമല്ലോ എന്ന ഹൃദയം പൊട്ടുന്ന സങ്കടത്തിൽ അവർ ഒരുപാട് കരഞ്ഞു കെട്ടി പിടിച്ചു, അന്ത്യ ചുംബങ്ങൾ അർപ്പിച്ചു ..

പഞ്ചാക്ഷരി  തീരുവാൻ ആയി കാത്തിരുന്നു..

ആദ്യം അവരുടെ ഒക്കെ മക്കൾക്കു കൊടുക്കുവാൻ  ആയി .

ആദ്യം കുട്ടികൾക്കു കൊടുക്കാൻ ആയി വിഷപത്രം നീട്ടുന്ന സമയത്തു ആണ്

അവർക്കു പിന്നിൽ നിന്നും ഒരു ശംഖനാദം ഉയർന്നത്

ഹൂ…………………………………………………………………………………..

അതോടെ എല്ലാവരും പിന്നിലേക്ക് തിരഞ്ഞു നോക്കി. നടുക്ക് ഭാഗത്തും നിന്നും എല്ലാവരും വഴിമാറി  ആ നാദത്തിനു വഴി ഒരുക്കി,

ദേഹമാസകല൦ ചിതാഭസ്മം പുരട്ടി രുദ്രാക്ഷമണിമാലകൾ അണിഞ്ഞു തലയാകെ ജഡ നിറഞ്ഞു നെഞ്ച് വരെ താടി രോമങ്ങൾ ഉള്ള അരയിൽ ഒരു ഒറ്റമുണ്ടു മാത്രം താറുടുത്ത ഒരു അഘോരി. കാലില്‍ ചെമ്പ് തളകള്‍ അണിഞ്ഞിരിക്കുന്നു. അദ്ദേഹം കാല്‍കൊണ്ട് ശക്തിയായി ശബ്ദം കേള്‍ക്കുന്ന രീതിയില്‍ മണ്ണില്‍ ഉറപ്പിച്ചു കാല്‍ പതിപ്പിചു നടന്നുവരുന്നു.

വലത്തേ കയ്യിൽ പിടിച്ച ശംഖ് ഊതി ഇടത്തെ കൈ ഉയർത്തി പിടിച്ചതിൽ ഡമരു ഇട൦ വലം കറക്കി അതിൽ നിന്നും ഡും കാര ശബദം മുഴക്കി ആ ശബ്ദത്തിനു അനുസൃതമായി താളം ചവിട്ടി സ്വയം മതിമറന്നു മുന്നോട്ടേക്കു വരികയാണ് ആ അഘോരി.

ശിവന്റെ ഉന്നതസ്വരൂപമായ അഘോര മൂർത്തിയെ ഉപാസിക്കുന്ന അഘോരിസന്യാസി, എന്തിലും എന്തിലും ശിവം എന്ന സ്വരൂപം കാണുന്നവർ, കാശിയിലോക്കെ കാണുന്ന അഘോരികളിൽ പെട്ട ഒരു ദിവ്യൻ,

 

<<<<<<<<O>>>>>>>>

ഹ ഹ ഹ ഹ …………………………………

ഭൈരവാ ………………………………………..ശംഭോ……………….

അദ്ദേഹം ഒരു ഭ്രാന്തനെ പോലെ പൊട്ടി ചിരിക്കുവാൻ തുടങ്ങി.

എല്ലാരും അത്ഭുതപെട്ടു……

 

ആ അഘോരി , സ്വാമിഅയ്യയുടെ കയ്യിൽ ഇരിക്കുന്ന മൺപാത്രത്തിലെ ഏറ്റവും കൊടിയ ആ കാളകൂട വിഷം, ഒന്ന് നോക്കി , പിന്നെ ഒന്ന് വാസനിച്ചു , ഒരു വിരൽ അതിൽ ഇട്ടു ആ വിരൽ വായിൽ മുട്ടിച്ചു അതിന്റെ രുചി അറിഞ്ഞു

ഇരു കൈകളും വിരിച്ചു നിർത്തി , വീണ്ടും അട്ടഹസിച്ചു.

കാളകൂടം………..

ഘോരവിഷം ,,,,,,,,,,,,,

വീണ്ടും ഡമരു മുഴക്കി ആനന്ദ നൃത്തം ആടി ഒരു ഭ്രാന്തനെ പോലെ

ഒടുവിൽ ആ നൃത്തം നിർത്തി , സ്വാമി അയ്യയുടെ കയ്യിൽ ഇരുന്ന കാളകൂടം അടങ്ങിയ മൺപാത്രം വാങ്ങി ആ കൊടും വിഷത്തെ കുടിച്ചു കൊണ്ടിരുന്നു.ഒടുവിൽ അത് കുടിച്ചു തീർത്തു ആ പാത്രം ദൂരെ എറിഞ്ഞു.

അട്ടഹസിച്ചു  ഹ ഹ ഹ ഹ ഹ ഹ ………….അഘോരഭൈരവാ …………………………………….

വീണ്ടും ഡമരു മുഴക്കി ആനന്ദ നൃത്തമാടി.

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.