അപരാജിതൻ 7 [Harshan] 6865

അന്ന് രാത്രി

പാറു റൂമിൽ കിടക്കുക ആണ്

കയ്യിൽ ആ ചന്ദനപ്രതിമയും പിടിച്ചിട്ടുണ്ട്

അവള് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്

പിന്നെ ഉറക്കം വന്നു തുടങ്ങിയപ്പോ അത് ടേബിളിൽ വെച്ച് കിടന്നുറങ്ങി.

<<<<<<0 >>>>>>

ലോഡ്ജില്‍

അപ്പു കിടന്നുറങ്ങുക ആണ്.

അപ്പു ,,,,,,,,,,,,,,,,,,

എടാ കുട്ടിരാമാ ,,,,,,,,,,,,,,,,,,,

ഞാന്‍ വന്നൂല്ലോ …………

ആഹാ വന്നോ വനദേവത …………

ആഹാ നീ ഓരോരോ പേരുകള്‍ ഇടുകയാണോ എനിക്ക്

ആ ,,,,പിന്നെ ലക്ഷ്മിഅമ്മേനെ അല്ലെ എനിക്ക് ഇങ്ങനെ ഒക്കെ വിളിക്കാന്‍ പറ്റൂ

ആ എന്ന കുഴപ്പമില്ല

കൂടുതല്‍ വിളിക്കണ്ട , നിനക്ക് ബഹുമാനവും പേടിയും ഇല്ലാതെ ആകും , നീ നിന്റെ കുറിഞ്ഞി പൂച്ചയെ വിളിച്ചാല്‍ മതി

അത് ഞാന്‍ വിളിച്ചോളാ൦ ,,,അതുപോട്ടെ ഇന്നലെ എന്താ വരഞ്ഞേ ഇപ്പൊ എന്താ സ്ഥിരമായി ഉള്ള വരവ് ഒക്കെ കുറഞ്ഞല്ലോ ….

ഹി ഹി ഹി ………….അത് ഞാന്‍ ഇത്തിരി കുറച്ചത് അല്ലെ

അയ്യോ അതെന്തിനാ ,,,,മുൻപ് എന്റെ അപ്പു ഒറ്റക്കായിരുന്നു , ആരും ഇല്ലാതെ ഒരു കൂട്ടിൽ അടച്ച കിളിയെ പോലെ ,,,അപ്പൊ ഞാൻ കൂടെ ഇല്ലേ എന്റെ അപ്പു എല്ലാം കൊണ്ട് ഇല്ലാതെ ആകും ,,ഇപ്പൊ എന്റെ അപ്പു അങ്ങനെ അല്ല ഇപ്പൊ കുറെ സ്വതന്ത്രൻ ആയി,,,പുതിയ ഒരു ജീവിതം ഉണ്ട് ,,കൂട്ടുകാർ ഉണ്ട് ജീവിതത്തിൽ ഇപ്പൊ ഒരു താളം വന്നു തുടങ്ങി സന്തോഷം വന്നു തുടങ്ങി ,,,,അതുകൊണ്ട് കുറച്ചതാ എന്റെ വരവ് എന്ന് വെച്ച വരാതെ ഇരിക്കില്ല ,,,എനിക്ക് പിന്നെ നീ അല്ലെ ഉള്ളു ,,,സ്വപ്നത്തിൽ വന്നില്ലേലും ഞാൻ ന്റെ കുഞ്ഞപൂവിന്റെ കൂടെ ഇല്ലേ ,,,,,,,,,,,,

അതെ തമ്പുരാട്ടി ,,,,

ആഹാ ഇപ്പൊ വേറെ പേര് ആയോ

ഹമ് പറ ,,,,

എന്തിനാ ആ സന്യാസി എന്നെ രുദ്രതേജാ എന്ന് വിളിച്ചത് ,,എന്തിനാ അന്ന് എന്നെ ലക്ഷ്മി അമ്മ നീലാദ്രിയിൽ വെച്ച് രുദ്രാ എന്ന് വിളിച്ചത് ,,,,,,,,,,,,,,,,ഞാൻ ആദിശങ്കരൻ അല്ലെ ,,,,,രുദ്രനും അല്ല രുദ്രതേജനും അല്ല

പിന്നെ എന്താ ഇതിന്റെ ഒക്കെ അർഥം ,,,,,,,,,,,,,,,,,ഞാൻ ആരാ ലക്ഷ്മി അമ്മെ

ലക്ഷ്‌മി അമ്മ ,,, ഒന്ന് നിശബ്ദ ആയി , പിന്നെ ഒന്ന് ചിരിച്ചു

എന്റെ ജീവിതത്തിൽ ശുഭവും പുണ്യവും ആദ്യമായി കൊണ്ട് വന്നത് കൊണ്ടാണ് നിനക്കു ആദി ശങ്കരൻ എന്ന് പേരിട്ടത്‌

അപ്പു കുഞ്ഞായിരുന്നപ്പോ സർപ്പദംശനമെറ്റതല്ലേ ,,,,,,,,,,ഒരു രക്ഷയും ഇല്ല ഇന്നലെ ഡോക്ടർമാർ പറഞ്ഞത് മരുന്നുകൾ ഒന്നും എന്റെ മോന്റെ ദേഹത്ത് പ്രവർത്തിക്കുന്നില്ല, ശരീരമാകെ നീല നിറത്തിൽ, പൾസ്‌ കുറഞ്ഞു പോയി  പ്രെഷർ കുറഞ്ഞു പോയി, അന്ന് വെന്റിലേറ്റ൪ ലേക്ക് മാറ്റിയതല്ലേ  എന്റെ അപ്പുവിനെ, അറിയിക്കേണ്ടവരെ അറിയിക്കാൻ പറഞ്ഞപ്പോ ആരെയാ അറിയിക്കേണ്ടത് ഭദ്രമ്മയോട് പറഞ്ഞു പിന്നെ സായിഅപ്പൂപ്പനോടും പിന്നെ ഉള്ളുരുകി പ്രാർത്ഥിക്കുക അല്ലായിരുന്നോ നീലാദ്രി നാഥ൯ ആയ മൃത്യുഞ്ജയ മഹാരുദ്രനോട് എന്റെ മഹേശ്വരനോട് ,,,മാർക്കണ്ഡേയന് മരണം ഇല്ലാതാക്കിയ പോലെ എന്റെ കുഞ്ഞിനെ രക്ഷിക്കണേ എന്ന് ..

രാവിലെ നാല് മണിക്ക് ആണ് വെന്റിലേറ്റർ റൂമിൽ നിന്നും നഴ്‌സ് ഓടി ഡോക്ടറെ വിളിച്ചത് , അന്ന് ഞാൻ ഒരുപാട് പേടിച്ചു , അപ്പോളേക്കും ഡോക്ടർ ഓടി എത്തി കുഞ്ഞു അപ്പു വിന്റെ ദേഹത്ത് പൾസ് കിട്ടുന്നു പ്രെഷർ വർധിക്കുന്നു, ശരീരം വിയർക്കുന്നു, ശ്വാസം എടുക്കുന്നു, ശരീരം ആനക്കുന്നു അതുവരെ മരുന്നുകളോട് പ്രതികരിക്കാതെ പാതി മരിച്ച പോലെ ആയ എന്റെ മോൻ അത്ര പെട്ടെന്ന് ഒരു മാറ്റം ഉണ്ടായതെങ്ങനെയാ ……….അതും നാല് മണിക്കു ,,,,,,,,,,,,,,,,ആ നാല് മണിക്ക് ഒരു പ്രത്യേകത ഉണ്ട് ആ സമയത്തു ആണ് നീലാദ്രിയിൽ ഭഗവാന്റെ  ഭഗവാന്റെ നട തുറന്നു ഭഗവാന് ജാഹ്നവിയിലെ ജലം കൊണ്ട് അഭിഷേകം ചെയ്യുന്നത് ആ സമയത്തു ആണ്,  എനിക്ക് നിന്നെ തന്നതും എന്റെ മഹാദേവൻ എനിക്ക് വീണ്ടും നിന്നെ പുനർജനിപ്പിച്ചു തന്നതും മഹാരുദ്ര൯ തന്നെ ,,,,,,,,,,,,,എനിക്ക് ആദിശന്കരനും മഹാദേവനും മഹാരുദ്രനും എല്ലാം വെവ്വേറെ അല്ല , എല്ലാം എനിക്ക് നീ തന്നെയാ അപ്പു …………

“എനിക്ക് ഈശ്വരൻ എന്താണെന്നു പോലും അറിയില്ല ”

“അത് അപ്പു അറിഞ്ഞോളും , അതിനുള്ള സമയം ആയി കൊണ്ടിരിക്കുവാ ”

അപ്പൊ പിന്നെ ആ സന്യാസി എന്തിനാ എന്നെ രുദ്രതേജാ എന്ന് വിളിച്ചത് ?

അപ്പു കുറെ ഒക്കെ കാലം അപ്പുവിന് മുന്നിൽ പലതും വെളിപ്പെടുത്തും, അത് അപ്പോൾ മാത്രം അറിഞ്ഞാൽ മതി.

ശോ ………എന്നാലും ഇന്നലെ ആകെ ഒരു ഭയം ആയി പോയിരുന്നു , ആ റോഡിലെ കാഴ്ചകൾ ഒക്കെ ആയി റോയി പറഞ്ഞു അതൊക്കെ തോന്നലുകൾ ആണ് എന്ന് ,,,,,,,,,,,

ഹമ് ,,,,റോയി മോൻ പറഞ്ഞു തന്നില്ലേ ,,,,അപ്പൊ അങ്ങനെ കരുതിയാൽ മതി

” അതെന്താ  അമ്മെ ,,,,ഇനി വേറെ വല്ലതും ഉണ്ടോ ,,,,,,,,,,,,,,,,,,”

“അപ്പു കുട്ടാ ,,,,,,,,,,,,,,,ചില കാര്യങ്ങൾ കാലം വെളിപ്പെടുത്തും …അപ്പൊ അറിഞ്ഞാ മതി ട്ടോ ”

ശരി …… ‘അമ്മനക്ഷതമേ ,,,

“ലക്ഷ്മി അമ്മെ ….മറ്റൊന്ന് കൂടെ പറയട്ടെ ,,,,,,,,,,,,,,”

“ഹ്മ്മ് പറ ………………”

“എനിക്ക് അറിഞ്ഞുകൂടാ …പക്ഷെ എനിക്കിപ്പോ ഭയങ്കര ശക്തിയാ,, ഉള്ളിൽ ഒരു വല്ലാത്ത ബലം ഇന്നലെ അവിടെ ആ ഉരുക്കു കോളനിയിൽ പോയി ഇടി ഉണ്ടാക്കിയില്ലേ ,….അതുപോലെ മുൻപ് പനിനീർമലയി പോയി ഇടി കൂടിയില്ലേ ………….എന്നിൽ ഞാൻ അറിയാതെ വേറെ ഒരു ശക്തി ആവാഹിക്കപെടുന്ന പോലെ ”

“എന്റെ ആദിശങ്കരൻ എന്റെ ,,,രുദ്രൻ അല്ലെ ,,,അപ്പൊ ശക്തി ഒക്കെ ഉണ്ടാകും ,,,”

“അല്ല അപ്പു അതൊക്കെ പോട്ടെ….. പാറു എന്താ പറയുന്നത് ”

“എനിക്ക് മെസ്സേജ് തന്നിരുന്നു അന്ന് സോറി എന്ന്,,,,ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല ”

“അതെന്താ…അവളോട് വെറുപ്പ് ആയി തുടങ്ങിയോ ”

“ലക്ഷമി അമ്മെ ചങ്കിൽ കൊള്ളുന്നത് പറയല്ലേ .,,,,അവൾ എന്റെ അല്ലെ അങ്ങനെ അല്ലെ എന്നോട് പറഞ്ഞിരിക്കുന്നത് ”

“ഹ്മ് ,,,,,,,,,,,,,,,അവൾ എന്റെ മോൾ ആണ് , അവളെ ഞാൻ വേറെ ആർക്കും കൊടുക്കില്ല അവൾ എന്റെ അപ്പുനു ഉള്ളതാ ”

” അപ്പു ……………….പാറു നിനക്ക് ആരാ ?”

“ലക്ഷ്മി അമ്മെ ,,,,,അവളെന്റെ എല്ലാം അല്ലെ ….

പിന്നെ ??????

എന്റെ ദേവി ആണ് അവൾ ,,,,,,,,,,,,ഞാൻ പൂജിക്കുന്ന എന്റെ ദേവി,,,,,,ഞാൻ ആരാധിക്കുന്ന എന്റെ ദേവി ,,,,,

എന്താ ലക്ഷ്മി അമ്മെ ഇങ്ങനെ ഒക്കെ ………………..?????

അപ്പു ,,,,,,,,,,,,,,,,,അവൾ നിന്റെ ദേവി തന്നെ ആണ്, എന്റെ അപ്പു ആരാധിക്കുന്ന ദേവി …..ആ ദേവിയുടെ രക്ഷക്കായി ഒരുനാൾ നിന്റെ ജീവൻ കൊടുക്കേണ്ടി വന്നാൽ നീ കൊടുക്കുമോ ?

“ലക്ഷ്മി അമ്മേ ,,,എന്താ ഇങനെ ഒക്കെ ചോദിക്കുന്നെ …..അങ്ങനെ വരുമോ ?…..അപ്പോൾ അവൾ എന്റെ ആകില്ലേ ,,,,,എന്റെ എല്ലാം ഞാൻ അവൾക്കു കൊടുക്കും അത് ഉറപ്പാണ് ,,,,അതിപ്പോൾ എന്റെ ജീവൻ ആണെകിൽ കൂടിയും ,,,,,,അപ്പൊ …..എനിക്ക് അവളെ കിട്ടാതെ ആകുമോ ലക്ഷ്മി അമ്മെ ….”

“ലക്ഷ്മി ആദ്യം ഒന്ന് ചിരിച്ചു ,,,,,,,,,,,,,,,,അവന്റെ ചെവിയിൽ ചുണ്ടു ചേർത്തു  മൊഴിഞ്ഞു ,,,,,,,,,,,,

പാറു അപ്പുവിന്റെ ആണ് …..

നീ എന്റെ  ആണ്

രുദ്രാ…………..

അപ്പു ഞെട്ടി എഴുന്നേറ്റു ………………..

ലൈറ്റ് ഇട്ടു

ആടുന്ന പെൻഡുലം ക്ളോക്കിൽ അതെ സമയം മണി അടിച്ചു

നാല്  മണി നാദങ്ങള്‍

സമയം

നാല് മണി ……………..

(നീലാദ്രിയിൽ നട തുറന്നു ജാഹ്നവിയിലെ ജലം കൊണ്ട് മൃത്യുഞ്ജയ മഹാരുദ്രന് അഭിഷേകം ചെയ്യുന്ന അതെ സമയം)……

<<<<<<0 >>>>>>

അപ്പു സ്വപ്നം കണ്ടു കൊണ്ടിരുന്ന അതെ സമയം

പാലിയതു

പാറുവിന്റെ മുറിയിൽ , പാറു മുഖത്ത് ഒരു നിഷ്ക്കളങ്കമായ ഒരു ചെറു പുഞ്ചിരി ഓടെ തലയിണയെ കെട്ടി പിടിച്ചു കിടന്നു ഉറങ്ങുക ആണ്

അവൾ ഒഴുകി നീങ്ങിയത് ഒരു സ്വപ്നത്തിലേക്ക് ആയിരുന്നു.

ആരുമില്ലാതെ പ്രാണഭയത്തോടെ മരങ്ങൾക്കിടയിലൂടെ ഓടുക ആണ് പാർവതി, മുൻപ് കാണാറുള്ള പോലെ രാജവസ്ത്രം ആണ് ധരിച്ചിരിക്കുന്നതു. ഭയം ആണ് പാർവ്വതിയുടെ മുഖത്ത്. ഇടയ്ക്കു മരങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്നുണ്ട്, ആരോ വരുന്നുണ്ടോ എന്ന് ഭയന്നു, ദീർഘമായി ശ്വാസം എടുക്കുണ്ട്, ഒരു മുരൾച്ച ആണ് അപ്പോൾ കേൾക്കുന്നത്, ഇടതു വശത്തു അതിഭീകരൻ ആയ നരഭോജി ആയ ഒരു സിംഹം, അവളെ നോക്കി ഇരയെ കിട്ടിയ ആവേശത്തോടെ മുന്നോട്ടു കുടിക്കുന്നു. നിലവിളിച്ചു കൊണ്ട് അവൾ മുന്നോട്ടു ഓടുകയാണ്,മരങ്ങൾക്കിടയിലൂടെ വെട്ടിച്ചു അതിവേഗത്തിൽ എങ്ങനെയോ ഓടി ഒരു കൊച്ചു അരുവിക്കരയിൽ എത്തി, പുറകെ അതി വേഗത്തിൽ ആ സിംഹവും വരുന്നുണ്ട് ഗർജ്ജിച്ചു കൊണ്ട്, അവൾ അരുവിയിലൂടെ അതിനു കുറുകെ ഓടി മുന്നോട്ടു പോയി കാടിന്റെ അടുത്ത ഭാഗത്തു കയറി പ്രാണ രക്ഷക്കായി മുന്നോട്ടു ഓടുന്നു ,

വയ്യ ശ്വാസം നിലച്ചു പോകുന്ന പോലെ…….തളർന്നു

എങ്കിലും ഓടി ഓടി മുന്നോട്ടു ഏറെ ദൂരം അവളെ കൊണ്ട് ആകും പോലെ ..

പുറകിൽ സിംഹവും ,,,,

ഒരു മരത്തിന്റെ വലുതായി വളർന്നു നില്കുന്ന വേരിൽ തട്ടി അവൾ മുന്നിലെക്ക് തെറിച്ചു വീണു, ആ വീഴ്‍ച്ചയിൽ അവളുടെ കാലിനു നന്നായി പരിക്ക് പറ്റി , മുന്നിൽ നിൽക്കുന്ന കല്ലിൽ തല ഇടിച്ചു നെറ്റിയിലും ചെറുതായി മുറിവുണ്ടായി.  നടക്കാൻ ആകാതെ ഭയന്ന് അവൾ നിരങ്ങി നിരങ്ങി മുന്നോട്ടു നീങ്ങി, അവൾ തിരിഞ്ഞു പത്തു മുപ്പത് അടി ദൂരത്തിൽ ആയി സിംഹം തന്നെ തന്നെ നോനി നിൽക്കുന്നു , അതി ഭയങ്കരമായി അലറുന്നു .

അതോടെ പാർവതിക്ക് മനസിലായി തന്റെ മരണം ആയി എന്ന്.

അവൾ വിങ്ങി പൊട്ടി കരയുവാൻ തുടങ്ങി

ആ സിംഹത്തെ നോക്കി കൈകൾ കൂപ്പി തന്നെ ഒന്നും ചെയ്യല്ലേ എന്ന ദയനീയത നിറഞ്ഞ അപേക്ഷ യോടെ

ആ സിംഹം ശക്തിയിൽ മുന്നോട്ടു കുതിച്ചു ഒരു ഇരുപതു അടി ദൂരം ആയപ്പൊളേക്കും അതി ശക്തിയിൽ മുന്നിൽലെക്ക് ഇരയായ പാർവതിയുടെ ദേഹത്തേക്ക് വായുവിലൂടെ ചാടി വീണു.

അവൾ ഭയന്നു കണ്ണുകൾ അടച്ചു…………………

ചാടുന്ന സിംഹത്തിനു നേരെ മുന്നിലേക്ക് അതെ വേഗത്തിൽ ഒരു യുവാവ്  സിംഹത്തിനു നേരെ കുതിച്ചു സിംഹവും ആ യുവാവും കൂടെ ഉയർന്നു മണ്ണിലേക്ക് ഇടിച്ചു വീണു സിംഹം യുവാവിന് നേരെ മുകളിൽ ആയി യുവാവിന്റെ തലക്കു കടിക്കാൻ ആയി വാ പിളർന്നു, അതോടെ സിംഹത്തിനെ ഇടതു വശത്തേക്ക് മറച്ചു വീഴ്ത്തി, ആ സിംഹം ബലിഷ്ടങ്ങൾ ആയ നഖം നിറഞ്ഞ മുൻകാലുകൾ കൊണ്ട് ആ യുവാവിനെ വലിച്ചു കീറുവാൻ ആയി കൊണ്ട് വന്നു ഇരുകൈകഇരുകൈകൾ കൊണ്ടും ആ സിംഹത്തിന്റെ മു൯കാലുകളെ പിടിച്ചു അതി ശക്തിയോടെ തന്റെ ദേഹത്ത് മുറിവേൽക്കാത്ത വിധം അകറ്റി പിടിച്ചു  സിംഹത്തെ തിരിച്ചു സിംഹത്തിന്റെ മുകളിലായി കയറി ഇരുന്നു സിംഹം അതി ശക്തമായി ഗർജ്ജിച്ചു,

ആ ഗർജ്ജനശബ്ദം പാർവ്വതിയെ ഒരുപാട് ഭയപ്പെടുത്തി വിറപ്പിച്ചു.

ആ സിംഹം അതി ശക്തിയിൽ വശത്തേക്ക് തിരിഞ്ഞു അതോടെ ആ യുവാവ് തെറിച്ചു വീണു.

സിംഹം ചാടി എഴുന്നേറ്റു നാല് കാലുകളിൽ ആ യുവാവിനെ ലക്ഷ്യമാക്കി ഉന്നം പിടിച്ചു. ആ യുവാവ് കൈകൾ നിലത്തു കുത്തി ഒരു കാൽ മുന്നിലും മറു കാൽ  പിന്നിലും ആക്കി സിംഹത്തെ ലക്ഷ്യ മാക്കി നിന്നും അരയിൽ നിന്നും മൂർച്ചയുള്ള വളഞ്ഞ ചുരിക എടുത്തു.

തന്റെ നേരെ കുതിച്ചു മുകളിലേക്ക് കുതിക്കുന്ന സിംഹത്തിന്റെ താഴ്ഭാഗത്തുകൂടെ ഉയർന്നു അതിവേഗത്തിൽ സിംഹത്തിന്റെ ഹൃദയഭാഗത്തു ചുരിക ആഴ്ന്നിറക്കി തിരിച്ചു അതിവേഗത്തിൽ തിരിഞ്ഞു മാറി,

ഹൃദയത്തിൽ ചുരിക പ്രയോമെറ്റ സിംഹം ആ കുതിപ്പിൽ താഴേക്കു വീണു എഴുന്നേൽക്കാൻ ആകാതെ രക്തം വാർന്നു കൊണ്ടിരുന്നു , പ്രാണവേദനയോടെ ആ സിംഹ൦ പ്രത്യേക ശബ്ദത്തിൽ ഗർജ്ജിച്ചു.പിന്നെ തളർന്നു വീണു .

സ്വപ്നത്തിൽ പാർവ്വതി കാണുന്നതു പിന്നിൽ നിന്നുള്ള ദൃശ്യം ആയിരുന്നു അതായതു വീണു കിടക്കുന്ന അവൾക്കു നേരെക്കു നടന്നടുക്കുന്ന യുവാവ് , ആയ യുവാവ് ന്റെ മുഖം മാത്രം കാണുന്നില്ല

അയാൾ തന്റെ പാർവതിയെ എഴുന്നേൽപ്പിച്ചു , പക്ഷെ അവൾക്കു കാലിനു പരിക്ക് പറ്റിയതിനാൽ നടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല , അയാൾ വീണു കിടക്കുന്ന തന്റെ ഉത്തരീയം പോലെ ഉള്ള മേൽവസ്ത്രം രണ്ടായി കീറി അവളുടെ പാദത്തെ നന്നായി മുറുകെ പൊതിഞ്ഞു കെട്ടി. കാലിന് അനക്കം സംഭവിക്കാതെ രീതിയിൽ , കാട്ടിലെ പച്ചിലകൾ കൊണ്ട് വന്നു കല്ലിൽഇടിച്ചു പിഴിഞ്ഞ് അതിന്റെ രസം നെറ്റിയിൽ മുറിവേറ്റ ഭാഗത്തു പുരട്ടി. അവളെ പതുക്കെ എഴുന്നേൽപ്പിച്ചു കൈ പിടിച്ചു നടത്തി തന്റെ കുതിര പുറത് കയറ്റി ഇരുത്തി.  അയാൾ കുതിരയോടൊപ്പം നടന്നു. അപ്പോളും ഒരുവാക്ക്  പോലും അവളോട് സംസാരിച്ചില്ല. ആ നടപ്പു കണ്ണെത്താതെ ദൂരത്തോളം നടന്നു.ആ ദൂരം മുഴുവനും ആ യുവാവ് നടക്കുക ആയിരുന്നു,

ഒടുവിൽ ഒരു വലിയ പടയാളികളുടെ കൂട്ടത്തിൽ ആണ് ചെന്നുപെട്ടത്‌, തൻ ഇതു വരെ കാണാത്ത ഒരു സ്ത്രീയും പുരുഷനും അവരെ താൻ അച്ഛനെന്നും അമ്മയെന്നും വിളിക്കുന്നു, അവർ വന്നു തന്നെ കുതിര പുറത്തു നിന്നും പിടിച്ചിറക്കി രഥത്തിൽ കയറ്റുന്നു.

അപ്പോളേക്കും തളർന്നു പോയ ആ യുവാവ് മുട്ടുകുത്തി ഇരുന്നു പോയി.

ആ യുവാവിനു നേർക്ക്  പാർവതി കൈകൾ നീട്ടി, എന്തോ കൈകളിലേക്ക് തരൂ എന്ന അർത്ഥത്തിൽ , അപ്പോളെക്കും അവളെയും കൊണ്ട് ആ രഥം നീങ്ങി തുടങ്ങി.

ആ യുവാവിന്റെ മുഖം അപ്പോളും വ്യക്തമായിരുന്നില്ല, അയാളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി മാത്രം ആയിരുന്നു, കണ്ണുകളിൽ ഒരു വിഷാദവും

ആ യുവാവ്‌  കൈയ്യിൽ ചുരിക എടുത്തു, തന്റെ കഴുത്തോട് ചേർത്ത് കൈകൾ കൊണ്ട് മുടിയിൽ പിടിച്ചു കഴുത്തു മുറിക്കുവാൻ തുടങ്ങി, രഥത്തിൽ പാർവ്വതിയുടെ  മുഖതു ആ കാഴ്ച കണ്ടു  നിർവികാരത ആയിരുന്നു.

ഒടുവിൽ പൂർണമായും തല അറുത്തു മാറ്റി , ഇടതു കൈ ആ തലയെ ഉയർത്തി പിടിച്ചു ജീവൻ പോകും മുൻപും ആ ചുണ്ടിൽ ഒരു പുഞ്ചിരി മാത്രം ആയിരുന്നു ,,,,,പാർവതിയെ നോക്കി ……………..അതോടെ തലയറ്റ ആ ശരീരം ചേദനയറ്റു നിലം പതിച്ചു…

അപ്പോളും ആ കാഴ്‌ച കണ്ടു നിർവികാരതയോടെ പാർവതി നീങ്ങുന്ന രഥത്തിൽ നിന്നു.

പാറു ഞെട്ടി എഴുന്നേറ്റു

സ്വപ്നം ആയിരുന്നു, സ്വപ്നത്തിൽ അവൾക്കു ഭാവഭേദങ്ങൾ ഇല്ലായിരുന്നു എങ്കിലും ബോധത്തിൽ അവൾ കരയുക ആയിരുന്നു, ആ സ്വപ്നം കണ്ട വിഷമത്തിൽ, അവൾ തലയിണ ചേർത്ത് പൊട്ടികരഞ്ഞു.

കണ്ണനെ നോക്കിയപ്പോ ആ കരച്ചിൽ മൂര്ധന്യാവസ്ഥയിൽ ആയിരുന്നു . അവൾ ലൈറ്റ് ഇട്ടു

അവിടെയും ക്ളോക്കിൽ കൃത്യ൦ നാല് മണി ആയിരുന്നു .

നാല് മണി

(നീലാദ്രിയിൽ നട തുറന്നു ജാഹ്നവിയിലെ ജലം കൊണ്ട് മൃത്യുഞ്ജയ മഹാരുദ്രന് അഭിഷേകം ചെയ്യുന്ന അതെ സമയം)……

<<<<<<<O>>>>>>>>

ആദി ഓഫീസിൽ ചെന്നു,

വിശ്വൻ സാർ ചോദിച്ചിരുന്നു അസുഖവിവരങ്ങൾ ഒകെ, ഇപ്പോൾ ഭേദമുണ്ട് എന്ന് അവൻ പറഞ്ഞു. ശ്യാം ആദിയെ കാണാൻ ആയി അവന്റെ ഓഫീസ് റൂമിൽ എത്തി.

ആദി അവന്റെ പണിത്തിരക്കുകളിൽ ആയിരുന്നു

ശ്യാം വന്നു ആദിക് മുന്നിൽ ആയി ഇരുന്നു

എന്താ ശ്യാം സറേ ….

“ഇനി എന്നെ അങ്ങനെ വിളിക്കരുത് ആദി, എന്റെ പേര് വിളിച്ചാൽ മതി.”

“ഞാൻ വിളിക്കുക ആണെങ്കിൽ ഇതേ വിളിക്കൂ, ആദ്യം ഒന്നുപറയും പിന്നെ വേറെ പറയും ഇതിനൊന്നും എനിക്ക് സാധിക്കില്ല  ”

ആദി തന്റെ ജോലികളിൽ തിരക്കിൽ ആണ്

ആദി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

ആ പറയു ,,,,,,,,,,ഇനിയും ട്രാൻസ്ഫർ ചെയ്യാൻ ആണോ

ആദി ഈ എന്താ ഇങ്ങനെ മനസിൽ വെച്ച് ഓരോന്ന് സംസാരിക്കുന്നതു ?

അല്ല ഞാൻ കാര്യമല്ലേ ചോദിച്ചത് , ഇനി വല്ല ട്രാൻസറും ആണോന്നു അറിയാൻ ആയിരുന്നു

ഒരിക്കലുമല്ല

പിന്നെ എന്താ

പപ്പ എന്നോട് സംസാരിച്ചിരുന്നു ,

ഹ്മ്മ് ,,,,,,,,,,,,,,

എന്താ കാര്യം എന്ത് നീ എന്താ ചോദിക്കാത്തത് ആദി

ഞങ്ങള് പപ്പയും മകനും സംസാരിക്കുന്നതു ഞാൻ എന്തിനാ ചോദിക്കുന്നത് ?

അയ്യോ വേറെ ഒന്നുമല്ല നിന്റെ കാര്യം ആണ് .

ഹ്മ്മ്, ,,,,,,,,,ഇപ്പൊ പ്രതേകിച്ചു എന്റെ കാര്യം എന്താണ്,

അല്ല ഇന്നലെ നടന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ മുതൽ പപ്പാ ആകെ ഒരു വല്ലായ്മയിൽ ആണ് , നിന്നോട് സംസാരിക്കണം എന്നും താങ്ക്സ് പ്രയാണം എന്നൊക്കെ ഉണ്ട് പക്ഷെ നിന്നെ ഫേസ് ചെയ്യാൻ പപ്പക്ക് നല്ല ബുദ്ധിമുട്ടു ഉണ്ട് , അതാണ്‌ ഒഴിവാക്കുന്നത് ..

ആദി കണക്കുകൾ ഒക്കെ കൂട്ടി കൊണ്ടിരിക്കുക ആണ്.

നീ ഒന്നും മിണ്ടിയിലല്ലോ,

അതെ മൂപ്പരുടെ താങ്ക്സ് കിട്ടാൻ ആയി ഞാൻ ഒന്നും ചെയ്തിട്ടില്ല , എനിക്ക് ആരുടേയും താങ്ക്സ് വേണ്ട സോറിയും വേണ്ട , ഞാൻ വരുന്നു എന്റെ ജോലി എടുക്കുന്നു, പോകുന്നു, അല്ലാതെ ആരുമായും എനിക്ക് ഒരു ബന്ധവും ഇല്ല… പിന്നെ മറ്റൊന്നുകൂടി പറയാം ,,,, ഇന്നലെ എന്നെ വിളിച്ചത് ശ്യാം സാറിന്റെ ‘അമ്മ ആയതു കൊണ്ട് മാത്രം ഞാൻ വന്നു എന്നെ ഉള്ളു, അത് എനിക്ക് അവരോടുള്ള ഒരു സ്നേഹം കൊണ്ട് . അല്ലാതെ നിങ്ങളുടെ ഒക്കെ സംരക്ഷകൻ അല്ല ഞാൻ …

ഒരുത്തിയെ സംരക്ഷിക്കാൻ നോക്കിയതിനാണ് പട്ടിയെ തല്ലുന്ന പോലെ എന്നെ അടിച്ചു ഇറക്കിയത്, അതുകൊണ്ടു അതുപോലെ ഉള്ള പണികൾ ഒക്കെ ഞാൻ നിർത്തി, ഞാൻ നിങ്ങളുടെ ജോലിക്കാരൻ മാത്രം ആണ്, പണി എടുക്കുക, കടം വീട്ടുക, കിട്ടുന്ന കൂലി വാങ്ങിക്കുക, അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല ..

ശ്യാമിന് മറുപടി ഇല്ലായിരുന്നു.

“ആദി ,,, കാൽക്കാജി ഇപ്പൊ ബിസിനസ് ഒക്കെ കുറച്ചാണ് തരുന്നത്, ആദി ക്യാൻവാസ് ചെയ്‌തിരുന്ന നല്ല കുറച്ചു ക്ലയന്റിസ് ഇപ്പോ പഴയപോലെ പർച്ചേസ് ചെയ്യുന്നില്ല, ആദി ഒന്നു സമയ൦ പോലെ ഒന്ന് അവരോടൊക്കെ സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നു ”

“ഞാൻ സംസാരിക്കില്ല, എനിക്ക് ഇപ്പൊ ബിസിനസ് ഡെവലപ്മന്റ്റ് മായി ഒരു ബന്ധവുമില്ല, ഞാൻ നിങ്ങൾക്കുള്ള വഴി വെട്ടി തെളിച്ചു കാണിച്ചു തന്നിട്ടുണ്ട്, മുന്നോട്ടു പോകേണ്ടതും കൊണ്ട് പോകേണ്ടതും ഒക്കെ നിങളുടെ കടമ ആണ്, ഇപ്പോ പുതിയ എക്സിക്യൂട്ടീവ്‌സ് ഉണ്ടല്ലോ രണ്ടു പേര്, ഞാൻ ഒറ്റയ്ക്ക് ചെയ്തിരുന്ന പണികൾ ഒക്കെ തന്നെ അല്ലെ ഇപ്പോ നിങ്ങള് മൂന്നുപേരും ചെയുന്നത്  അതൊക്കെ നല്ല കാര്യ൦ ,,,,,,,,,,,,,,,,പിന്നെ ശ്യാം സാറെ ,,, നിങ്ങക്ക് ക്ലയന്റിസ്നെ ഉണ്ടാക്കി തരലല്ല എന്റെ പണി, എനിക്ക് എന്റേതായ അനവധി ജോലികൾ ഒക്കെ ഉണ്ട്

അപ്പോളേക്കും ലഞ്ച് ലഞ്ച് ബ്രേക്ക്  നുള്ള സമയം ആയി.

എന്ന ശരി, എനിക്ക് ഭക്ഷണം കഴിക്കണം, ശ്യാം സർ ചെല്ലൂ…..

അതുകേട്ടു ശ്യാം എഴുന്നേറ്റു

ആദി …. എന്തിനാണ് നീ ഇങ്ങനെ റഫ് ആയി എന്നോട് പെരുമാറുന്നത് ?എന്റെ ഭാഗത്തു നിന്ന് എന്തേലും മിസ്റ്റെക് ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ സോറി പറയാൻ തയാർ ആണ് ….

ആദി ശ്യാമിനെ നോക്കി ചിരിച്ചു, ഇത് ആണ് ഞാൻ, പിന്നെ മറ്റുള്ളവർക്ക് വേണ്ടി എന്റെ പെരുമാറ്റം ഒന്നു൦ മാറ്റാൻ എനിക്ക് താല്പര്യം ഇല്ല, കാരണം എന്റെ പെരുമാറ്റം കണ്ടുകൊണ്ടു ആരും എന്നെ ഇഷ്ടപെടണ്ട, ആരുടെ൦ സ്നേഹവും സഹതാപവും ഒന്നും എനിക്ക് വേണ്ട അതുകൊണ്ടു തെന്നെ …..

അപ്പോൾ ശരി …………..എന്നും പറഞ്ഞു ആദി നേരെ ക്യാന്റീനിലേക്ക് പോയി.

ശ്യാം എന്താണ് ചെയ്യേണ്ടത് എന്നറിയാതെ തന്റെ ക്യാബിനിലേക്ക് പോയി.

ഭക്ഷണ൦ കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ്, അവനു ഫോണിൽ മെസ്സേജ് കണ്ടത്, അവന്റെ അക്കൗണ്ട് ലേക്ക് വലിയ ഒരു തുക ക്രെഡിറ്റ് ആയിരിക്കുന്നു , കമ്പനിയുടെ അക്കൊന്ന്ടിൽ നിന്നുമാണ്, അവൻ വേഗ൦ ഫുഡ് കഴിച്ചു കഴിഞ്ഞു അക്കൗണ്ട്സ് ഡിവിഷനിൽ ചെന്ന് രാജീവിനെ കണ്ടു  കാര്യം തിരക്കി

ആദി അത് എം ഡി പറഞ്ഞിട്ടു ആണ്, ഇന്നലെ എന്നെ വിളിപ്പിച്ചു ഡീറ്റെയിൽസ് ഒക്കെ എടുത്തിരുന്നു, ഇന്നലെ പ്രോസസ്സ് ചെയ്തത് ആണ് ഇന്ന് ക്രെഡിറ് ആയി എന്ന് മാത്രം.

രാജീവ് ഈ കാശ് നിങ്ങൾ റിട്ടേൺ ചെയ്യണം എനിക്കു ഇത് വേണ്ട,

ആദി നിനക്കെന്താ വട്ടുണ്ടോ ഇത്രേം പൈസ അത് നിന്റെ അദ്ധ്വാനം ആണ്, അത് വേണ്ടെന്നു വെക്കുന്നത് എന്തിനാ …

രാജീവ് ,,,,,,കൂടുതൽ ഒന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല, നീ ഇത് റിട്ടേൺ ചെയ്യുക ഓൺ മൈ റിക്വസ്റ്റ് ..

ആദി അത് നടക്കില്ല, എം ഡി യുടെ ഓർഡർ അനുസരിച്ച് ആണ് ഞാൻ ഇത് ചെയ്തത്  അദ്ദേഹം പറയട്ടെ ,,

ആദി പിന്നെ അവിടെ നിന്നില്ല, അവിടെ നിന്നും ഇറങ്ങി

താഴെ ചെന്ന് തന്റെ ബൈക്ക് എടുത്തു അവിടെ നിന്നും ഇറങ്ങി .

അവൻ ചെന്നത് ബാങ്കിൽ ആയിരുന്നു, അവന്റെ ഹോം ബ്രാഞ്ചിൽ അവിടെ ചെന്ന് , സ്ലിപ് എഴുതി അവനു വന്ന മുഴുവൻ തുകയും വിത്‌ഡ്രോ ചെയ്തു.

ശേഷം അവിടെ നിന്നും ഇറങ്ങി,

<<<<<<<O >>>>>>>

ഓഫീസിൽ ആ സമയം മാലിനി ചെന്നിട്ടുണ്ടായിരുന്നു, വെറുതെ പോയത് ആണ്, അവൾ രാജശേഖരനോടോപ്പം ക്യാബിനിൽ ഇരിക്കുക ആണ് അവിടെ ശ്യാമും ഉണ്ട്. അവർ മൂവരും കൂടെ പുറത്തു പോയി ഭക്ഷണ൦ കഴിച്ചു വന്നു ഇരിക്കുക ആയിരുന്നു,

ആദി അപ്പോളേക്കും ഓഫീസിൽ എത്തി ആദ്യം വണ്ടി പാർക്ക് ചെയ്തു.

നേരെ രാജീവ്ന്റെ അടുത്ത് എത്തി ,

രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപ അടങ്ങുന്ന മൂന്നു കെട്ടു കറൻസി രാജീവിന് മുന്നിൽ വെച്ച് പറഞ്ഞു, രാജീവ് എനിക്ക് ഇത് വേണ്ട, ദാ ഇവിടെ തന്നെ ഞാൻ ഏൽപ്പിക്കുക ആണ്, എം ഡി യോട് പറയു ..

ആദി ,,,,ഇതിൽ എനിക്ക് നീ പറയുന്നത് ഒന്നും ചെയ്യാൻ സാധിക്കില്ല, അവിടെ ക്യാബിനിൽ എം ഡി ഉണ്ട്, നീ തന്ന പറഞ്ഞാ മതി

കുഴപ്പമില്ല ,,,,,,,,,,,,,ഞാൻ തന്നെ പറഞ്ഞേക്കാം ,,,,,,,,,,,,

അവൻ ആ കാശും കൊണ്ട് എം ഡി സ് ഓഫീസിൽ ചെന്നു പുറത്തു ഇരിക്കുന്ന സെക്രെട്ടറി യോട് എം ഡി യെ കാണണം എന്നുപറഞ്ഞു,

അയാൾ ഉള്ളിലേക്ക് ഫോൺ വിളിച്ചു ,

എടുത്തത് ശ്യാം ആയിരുന്നു അയാൾ ആദി പുറത്തു കാത്തു നിൽക്കുക ആണ് എന്നു പറഞ്ഞു.

ശ്യാം അത് രാജശേഖരനോട് പറഞ്ഞു, അത് കേട്ടു അയാൾ മാലിനിയെ നോക്കി , മാലിനി അവനോടു വരാൻ ആയി പറയാൻ പറഞ്ഞു.

ശ്യാം അത് സെക്രട്ടറിയോട് പറഞ്ഞു,

അയാൾ ആദിയോട് പോയിക്കൊള്ളാൻ ആയി അനുവാദം കൊടുത്തു

ആദി ചെന്ന് വാതിൽ മുട്ടി തുറന്നു, ഉള്ളിൽ പ്രവേശിച്ചു

അവിടെ മൂവരെയും കണ്ടു, വന്ന കാര്യം എങ്ങനെ പറയും ശങ്ക ഉണ്ടായി

മാലിനി അവനെ കണ്ടു എഴുന്നേറ്റു

ഇരിക്ക് അപ്പു എന്നു പറഞ്ഞു ചെയർ നീക്കി കൊടുത്തു.

രാജശേഖരൻ  അവന്റെ മുഖത്തേക്ക് നോക്കി എന്താണ് എന്ന് ആംഗ്യം കാണിച്ചു.

അവൻ കയ്യിൽ ഇരുന്ന കാശ് അയാളുടെ ടേബിളിൽ വെച്ചു.

സർ എനിക്കീ തുക വേണ്ട ………..

അതെന്താ വേണ്ടാത്തത് ശ്യാം ചോദിച്ചു .

അപ്പു അത് നിന്റെ അധ്വാനത്തിന്റെ വില അല്ലെ ,,,,,,,,,,,,,അതെന്താ വേണ്ടാന്ന് വെക്കുന്നെ മാലിനി ആകാംഷയോടെ ചോദിച്ചു.

അതെന്താ ഇന്നലെ മാത്രേ എന്റെ അധ്വാനത്തിന് വില വന്നുള്ളോ ?

ആദി മാലിനിയോട് ചോദിച്ചു.

അവൻ രാജശേഖരനെ നോക്കി ,,,

സർ ,,,,,,,,,,,,,,,,, ഇത് എന്നിൽ നിന്നും നിങ്ങളുടെ എന്റെ അച്ഛന്‍ വരുത്തി വെച്ച  നഷ്ടം എന്ന വലിയ തുകയിലേക്ക്  ഈടാക്കുന്നത് അല്ലെ, ഇപ്പോൾ എന്തിനാ ഇത് തിരിച്ചു തരുന്നത് ,,നഷ്ടം ഒക്കെ തീർന്നോ …

അയാൾ ഒന്നും മിണ്ടിയില്ല

ഇതിപ്പോ മിനിയാന്നു എന്തോ സംഭവിച്ചു എന്ന് പറഞ്ഞു അതിനുള്ള ഒരു പ്രതിഫലം, അത്രേ ഉള്ളു ,,,

അപ്പു നീ എന്താ ഇങ്ങനെ പറയുന്നത് , നിന്റെ വില നിനക്ക് അറിയില്ല ,,,,മാലിനി സ്നേഹത്തോടെ ശാസിച്ചു.

ഞാൻ കള്ളന്റെ മകൻ ആണ്, നിങ്ങടെപണം മോഷ്ടിച്ച് കൊണ്ടുപോയ ജയദേവന്റെ മകന്‍, അതാണ് എന്റെ വില ,,,അതില്‍ കവിഞ്ഞു  ഒരു വിലയും എനിക്ക് വേണ്ട ,,, ഞാൻ നേരത്തെ ശ്യാം സാറിനോട്ട് പറഞ്ഞ പോലെ എനിക്ക് ഒരാളുടെയും  സ്നേഹവും സഹതാപവും ഒന്നും വേണ്ട ,,, ദാ ,,,,,,,,,,,,ഞാൻ ഇത് ഇവിടെ വെക്കുന്നുണ്ട്, ഇത് എന്റെ അച്ഛന്റെ കണക്കിൽ നിങ്ങൾ വരവു വെച്ചാൽ മതി, എന്റെ വിയർപ്പ് തന്നെയാ ,,,സമ്പാദിക്കുമ്പോ,,,,,  ഇതുകൂടി ഇരുന്നോട്ടെ ,,,

സോറി സര്‍ ,,,,, ഫോര്‍ ബീയിംഗ് ഇമ്പോലൈട്ടട്  ,,,, എനിക്ക് ഒരു മാറ്റവും ഇല്ല….. മാറുന്നത് നിങ്ങളൊക്കെ തന്നെയാ  ആ മാറ്റം ഒന്നും എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല അതുകൊണ്ടാ

…………….എന്റെ പ്രവൃത്തികള്‍ക്ക് വില ഇടാ൯ തുടങ്ങിയ, അത് നിങ്ങള് കരുതുന്നതിനും ഒരുപാട് വരും കൊച്ചമ്മേ ,,,, ആദി മാലിനിയോടു പറഞ്ഞു.

മാലിനി ആകെ ഒരു വിഷമാവസ്ഥയില്‍ ആയി,

ഒന്നും പറയാന്‍ ആകാതെ പോലെ

അവന്‍ ശ്യാമിനെ ഒന്ന് നോക്കി, മാലിനിയെ നോക്കി പിന്നെ ക്യാബിനില്‍ നിന്നും തിരിഞ്ഞു നടന്നു.

<<<<<<<<O>>>>>>>>

രാജശേഖര൯ ആ നോട്ടുകെട്ടുകള്‍ കയ്യില്‍ എടുത്തു,

എല്ലാം കൊള്ളാം , നിങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് ഒരുപാട് കടപ്പാടും ഉണ്ട് അവനോടു, പക്ഷെ ഈ അഹങ്കാരം മാത്രേ സഹിക്കാന്‍ പറ്റാത്തത് ഉള്ളു,,,,,,,,,, ഒരു രൂപക്കുള്ള ഗതി ഇല്ല,,,,,,,ഇത്രയും രൂപ ഒകെ വേണ്ടെന്നു വെക്കുമോ ? അയാള്‍ പറഞ്ഞു.

അത് കേട്ട് മാലിനി ഒന്ന് മന്ദഹസിച്ചു,

അത് അഹങ്കാരമല്ല രാജേട്ടാ ………….അത് അവന്റെ അഭിമാനം ആണ് ,

അതുകേട്ടു മനസിലാകാത്ത പോലെ രാജശേഖരന്‍ മാലിനിയെ നോക്കി

“രാജേട്ട ,,,,,എല്ലാരേം കരുതുന്ന പോലെ അവനെ കരുതരുത്, അവനെ നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല, എനിക്ക് നന്നായി അറിയാം”,,,,,,,,,രാജേട്ടന്‍ അവനു അവന്റെ അധ്വാനത്തിന്റെ തുക കൊടുക്കാന്‍ തയ്യാര്‍ ആയപ്പോ ഓര്‍ക്കണമായിരുന്നു, അങ്ങനെ ചെയ്യുമ്പോ ആ വൃത്തികേട്ടവന്‍മാരുടെ മുന്നില്‍ അടിയറവ് വെച്ച് പോകേണ്ടി ഇരുന്ന എന്റെ മാനത്തിന്റെ വില കൂടി ആയി അത് മാറും എന്ന് ,,,,,,,,,,അവന്‍ ആ തുക വാങ്ങിക്കില്ല എനിക്കുറപ്പായിരുന്നു…ആദിശങ്കരന്‍ ചെയ്യുന്നത്  ഒന്നും  പ്രതിഫലം നോക്കി അല്ല..

അത് പറയുമ്പോഴും എല്ലാവരുടെയും മുന്നില്‍ അവളുടെ അപ്പുവിന്റെ സ്ഥാനം ഉയര്‍ന്നതിന്റെ അഭിമാനം മാലിനിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു…..

അപ്പോള്‍ ആണ് രാജശേഖര൯ അതില്‍ ഇങ്ങനെ ഒരു അര്‍ഥം കൂടെ ഉണ്ട് എന്ന് മനസിലായത്

ഒരു നിമിഷത്തേക്ക് അയാളുടെ തലകുനിഞ്ഞു പോയിരുന്നു ,

അത് കണ്ടപ്പോഴും മാലിനി ഒന്ന് പുഞ്ചിരിച്ചു.

ആദിശങ്കരന് വേണ്ടി ഉള്ള പുഞ്ചിരി.

 

(തുടരും)