ഹൈദരാബാദ്ൽ നിന്നും അന്ന് തന്നെ രാജശേഖരൻ ഫ്ളൈറ് ബുക്ക് ചെയ്തു രാത്രി ഒരു പതിനൊന്നു മണിയോടെ വീട്ടിൽ എത്തി. മറ്റെല്ലാ തിരക്കുകലും ഒഴിവാക്കി ആണ് ഉള്ളിലെ ഭയം കൊണ്ട് വേഗം വന്നത്.
ആദ്യമേ തന്നെ വന്നു മാലിനിയെയും ശ്യാമിനെയും കെട്ടി പിടിച്ചു , ആ ,മെസ്സേജ് കണ്ടു ഒരുപാട് ഭയന്നിരുന്നു.
അവർക്ക് എന്തേലും പറ്റിയോ എന്ന് വിചാരിച്ചു, പിന്നെ ശ്യാം നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞപ്പോ കുറെ ഒക്കെ ആശ്വാസമായി എങ്കിലും അവരെ കാണാതെ ഇരിക്കാൻ സാധിച്ചില്ല.
അയാളുടെ കണ്ണുകളിലെ ഭയം മാലിനിക്ക് നന്നായി തിരിച്ചറിയാൻ സാധിച്ചിരുന്നു, ആ ഭയം സ്നേഹത്തിൽ നിന്നുണ്ടായതുമാണല്ലോ.
ഭക്ഷണം ഒക്കെ കഴിച്ചു പിന്നെ കിടക്കാൻ ആയി എല്ലാരും അവരവരുടെ മുറികളിലേക്ക് പോയി.
ബെഡ്‌റൂമിൽ
മാളു ,,,നിനക്കറിയില്ല മോന്റെ മെസ്സേജ് കിട്ടിയത് തന്നെ വൈകി ആണ് , അതുകണ്ടപ്പൊ എന്റെ ജീവൻ ഇല്ലാതെ പോയ പോലെ ആയി , പിന്നെ വിളിക്കുമ്പോ ആണ് മോൻ കാർ ഓടിക്കുക ആണ്, നീ ആ പയ്യന്റെ ഒപ്പം ബുള്ളറ്റിൽ ആണ് എന്നൊക്കെ പറഞ്ഞത് ,
ഒരു കുഴപ്പവും വന്നില്ലല്ലോ രാജേട്ടാ ,,,,,,,,,,,
എന്നാലും ഒരെണ്ണത്തിനെയും ഞാൻ വെറുതെ വിടില്ല, അരിഞ്ഞു കളയും ഞാൻ അതേതു വലിയ ഗുണ്ടകൾ ആണെങ്കിലും
ഹി ഹി ഹി ,,രാജേട്ടൻ എന്തറിഞ്ഞിട്ട ,,, അരിയാ൯ തക്ക പാകത്തിൽ ഒന്നും ബാക്കി ഇല്ല, അത്പോലെ ആണ് ഇപ്പൊ എല്ലാത്തിന്റെയും അവസ്ഥ, ആദിശങ്കര൯ വന്ന ഒരു വരവുണ്ടായിരുന്നു, എത്ര പേര് ആയിരുന്നു അവിടെ ഒരുപാട് പേര് എങ്ങനെ പോയാലും പത്തിരുപത് പേര് ഉണ്ടായിരിക്കും. ഇപ്പുറതു എന്റെ കൊച്ചു മാത്രം, എന്താ അവിടെ കാട്ടിയെ, ആരൊക്കെയാ പറന്നു പോയത്, ഒന്നുമറിയില്ല,
രാജശേഖരൻന്റെ മുഖത്ത് ഇതൊക്കെ കേട്ടപ്പോൾ അതിശയം മാത്രം ആയിരുന്നു.
“ഇതൊക്കെ ഒരാളെ കൊണ്ട് സാധിക്കുമോ മാളു …………..”
“അവനെ കൊണ്ട് സാധിക്കും, സാധിച്ചല്ലോ “”അപ്പു ആണ് എന്നെ ഇവിടെ വരെ കൊണ്ട് വിട്ടത്, പക്ഷെ ഞാൻ വിളിച്ചപ്പോ ഉള്ളിലേക്ക് മാത്രം വന്നില്ല, ഇങ്ങോട് കയറാൻ ഉള്ള യോഗ്യത ഇല്ല എന്ന് പറഞ്ഞു, അങ്ങനെ തല്ലി ഇറക്കി വിട്ടതല്ലേ, അഭിമാനം ഉള്ളവൻ ആണ് ആദിശങ്കരൻ ”
അയാൾക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല
” എന്റെ മോൻ എന്നോട് പറഞ്ഞത് അവർ ചോദിക്കുന്ന കാശ് കൊടുത്തു പോകാം എന്നാണ് , ഭയന്നിട്ടു ..
ഞാൻ അവനോടു ചോദിച്ചത് ഒന്നേ ഉള്ളു , അമ്മയുടെ മാനത്തിനു നീ വില ഇടുകയാണോ എന്ന് ,,,,
അവൻ അത് പറഞ്ഞപ്പോ സത്യത്തിൽ എന്റെ ഉള്ളു പൊട്ടിതകർന്നു പോയി രാജേട്ടാ , അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അവനും കുട്ടി അല്ലെ, അത്രയും ദുഷ്ട൯മാരായവരുടെ അടുത്ത് നിന്നും ജീവൻ രക്ഷിക്കാൻ അല്ലെ നോക്കൂ ,,,ഞൻ എന്റെ അപ്പുവിനോട് ഒന്നേ പറഞ്ഞുള്ളു, നിനക്കെന്നെ ജീവനോടെ കാണണമെന്നുണ്ടെ അങ്ങോട്ട് വരാ൯ ,,,,,,,,,,,,,,,അതുപോലെ അവൻ അവിടെ എത്തി, എന്നോട് ചോദിച്ചത് കാര്യം എന്താ സംഭവിച്ചത് എന്ന് ,,,ഞാൻ എന്നോട് മോശം കാണിച്ചവരെ ചൂണ്ടി കാട്ടീ, എല്ലാം കഴിഞ്ഞു എന്നോട് മോശം കാണിച്ചവർ മണ്ണിൽ ഇഴഞ്ഞു വന്നു എന്റെ കാലിൽ വീണു മാപ്പു പറഞ്ഞു, പറയിപ്പിച്ചു അവൻ ലക്ഷ്മിയുടെ മകൻ ”
“ഞാൻ അന്ന് പറഞ്ഞില്ലെ രാജേട്ടാ എന്റെ മക്കളെ ഓർത്തു അഭിമാനിക്കാൻ എനിക്ക് ഒന്നുമില്ല, പക്ഷെ ഇന്ന് ഞാൻ ഒരുപാട് അഭിമാനിക്കുന്നുണ്ട്, ലക്ഷ്മിയുടെ മകനെ ഓർത്തു, നല്ലൊരു അമ്മ വളർത്തിയ മകനെ ഒരു സ്ത്രീയുടെ മാനത്തിന്റെ വില അറിയൂ ”
” രാജേട്ടാ…………..ഒരിക്കൽ ..ആരുമല്ലാഞ്ഞിട്ടു പോലും പാറു വെള്ളത്തിൽ പോയി എന്നുപറഞ്ഞു പറ്റിച്ചപ്പോ സത്യം ആണ് എന്ന് വിചാരിച്ചു വെള്ളത്തിൽ ചാടി നോക്കി ഒടുവിൽ അവൾ വെള്ള ചട്ടത്തിൽ പോയോ എന്ന ഭയത്താൽ അവളെ കൊണ്ട് വരാൻ ഒരിക്കലും രക്ഷപെടാൻ സാധ്യത ഇല്ലാത്ത ആ വെള്ളച്ചാട്ടത്തിലേക്ക് പോകാൻ തുനിഞ്ഞവനാ അവൻ, ഇന്ന് ഒന്ന് കണ്ണടക്കേണ്ട സ്ഥലത്തു അവന്റെ ആരുമല്ലാത്ത എനിക്ക് വേണ്ടി അത്രയും മോശമായ ഒരു സ്ഥലത്തു വന്നു അവരോടു എതിരിട്ടു എന്റെ കാലിൽ വീഴിപ്പിച്ചത് ,,,എന്റെ മാനത്തിനു അവൻ വില കൊടുക്കുന്നത് കൊണ്ട ,,,ഇനി ഒന്ന് പറ ,,,അവൻ നമ്മളെ ചതിക്കുന്നവൻ ആണോ, നമ്മളെ അപകടത്തിൽ പെടുത്തുന്നവൻ ആണോ, ഇത്ര ഒക്കെ അനുഭവമുണ്ടായിട്ടും രാജേട്ടന് ഇപ്പോളും അങ്ങനെ തോന്നുന്നുണ്ടോ ”
അയാൾ അവളുടെ കൈകളിൽ മുറുകെ പിടിച്ചു , കണ്ണുകൾ തുടച്ചു.
“ഇല്ല ,,,,,,,,,,,,,,,,,,,,,എന്റെ ചിന്തകൾ ഒക്കെ തെറ്റായിരുന്നു , മാളു ,,,,,,,,,,,,,,,,,,,അവൻ ശരി ആണ് ,,,,,,,,,,,അവൻ തന്നെ ആണ് ശരി,,,,,,”
അത് കേട്ട് …………പറഞ്ഞ വാക്കുകൾ തിരുത്തി പറയുന്നത് കേട്ട് മാലിനിയുടെ നിറയുന്ന കണ്ണുകളിലും സന്തോഷത്തിന്റെ തിളക്കം ആയിരുന്നു.
“രാജേട്ടാ ,,,,,,,,,,,,,,ഒരു അപേക്ഷ എനിക്കുണ്ട് ”
“പറയു …പറയു മാളു ,,,,നീ പറഞ്ഞ മതി ,,,അപേക്ഷിക്കണ്ട എന്നോട് ”
“ഇനിയെങ്കിലും ആ കുട്ടിയെ ഒരു മനുഷ്യനായി കാണണം, ഒരുപാട് ഒരുപാട് അവനെ ബുദ്ധിമുട്ടിച്ചതല്ലേ,,,ഇനിയെങ്കിലും കൂട്ടത്തിൽ ഒരാൾ ആയി കാണാനുള്ള മനസുണ്ടാകണ൦, അതു മാത്രേ എനിക്ക് വലിയ ആഗ്രഹം ഉള്ളൂ,,,,,”എന്നു പറഞ്ഞു പൊട്ടിക്കരയാൻ തുടങ്ങി.
“അയാൾ മാലിനിയെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു, വാക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല പക്ഷ അയാൾ തലകുലുക്കി എല്ലാം അംഗീകരിച്ചിരുന്നു.
<<<<<<O>>>>>>>
അന്ന് രാത്രി അപ്പു വന്നു കിടന്നു.
ചെറുതായി പുറത്തു ചെറുതായി വേദന ഒകെ ഉണ്ടായിരുന്നു
ഇടി ഒക്കെ നന്നായി വാങ്ങി കൂട്ടിയതെല്ലേ, എന്തൊക്കെ ആണ് എന്ന് പറഞ്ഞാലും മനുഷ്യന്‍ തന്നെ അല്ലെ.
ഒരു രണ്ടര മൂന്നു മണി ഒക്കെ ആയപ്പോളെക്കും അന്തരീക്ഷത്തിൽ തണുപ്പും കൂടി എന്തോ അതിന്റെ ഫലമായി ആയിരിക്കാം നല്ല പുറം വേദന ഒക്കെ തുടങ്ങിയിരുന്നു, കുറെ നേരം തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു എന്നാലും നല്ല വേദന ഉണ്ട് , പിന്നെ ഇടയ്ക്കു എഴുന്നേറ്റു ഇരുന്നു നേരം കഴിച്ചു,
പിന്നെ എഴുന്നേറ്റു ടാബ്ലെറ്സ് വല്ലതും ഉണ്ടോ എന്ന് നോക്കി, മുൻപ് പനി ഒക്കെ വന്നപ്പോ വാങ്ങിച്ചതിന്റെ വല്ല ബാക്കിഇരിക്കുന്നതും കുറെ നോക്കി ഒടുവിൽ ഒരു പാരാസെറ്റമോൾ കിട്ടി, ഉള്ളതാകട്ടെ എന്ന് കരുതി അവൻ അത് കഴിച്ചു.
പിന്നെയും കിടന്നു, ചരിഞ്ഞു ഒരു പൊസിഷനിൽ കിടന്നപ്പോ അല്പം വേദന കുറവുള്ളത് പോലെ തോന്നി, പിന്നെ അങ്ങോട്ടു കിടന്നു ഉറങ്ങി.
രാവിലെ ഫോണിൽ ബെല്ലടി കേട്ടാണ് അവൻ ഉണർന്നത്, പുറം വേദന ഉണ്ട്, വിളിക്കുന്നത്, വിശ്വനാഥൻ സാർ ആണ്, സമയം നോക്കിയപ്പോ പത്തര കഴിഞ്ഞു, കാണാത്തതു കൊണ്ട് വിളിക്കുന്നത് ആണ്, അവൻ ഫോൺ അറ്റൻഡ് ചെയ്തു നല്ല സുഖം ഇല്ലാത്തതിനാൽ ആണ് വരാൻ കഴിയാതെ പോയത് എന്നുപറഞ്ഞു, എങ്കിൽ റസ്റ്റ് എടുക്കൂ എന്നുപറഞ്ഞു അദ്ദേഹം ഫോൺ വെച്ചു.
കുറച്ചു കഴിഞ്ഞു അവന്‍ എഴുന്നേറ്റു,
ബ്രഷ് ചെയ്തു ഫ്രഷ് ആയി താഴെ പോയി ബ്രെക് ഫാസ്റ്റ് കഴിച്ചു, തൊട്ടടുത്ത കടയിൽ നിന്നും ഒരു പെയിൻ ബാമും വേദനക്കുള്ള ടാബ്ലെറ്സ് ഒക്കെ വാങ്ങി മുകളിലേക്കു വന്നു.
ടാബ്ലറ്റ് കഴിച്ചു.
കൂട്ടുകാര് ഒക്കെ കോളേജിൽ പോയത് കൊണ്ട് പുറത്തു ബാം പുരട്ടി കൊടുക്കാൻ ആരും ഇല്ലാതെ പോയി.
എന്ത് ചെയ്യും എന്നൊരു അവസ്ഥയിൽ നിൽക്കുമ്പോൾ ആണ് അവിടെ ക്ളീനിങ് ഒകെ ചെയ്യന്ന ഒരു പയ്യൻ ഗോപി ക്ളീനിങ്നായി വന്നത്.
അവനോട് പറഞ്ഞു, ഒന്ന് ഹെല്പ് ചെയ്യാൻ ആയി.
അവൻ പറഞ്ഞു ആദ്യം നന്നായി പുറത്തു ചൂട് പിടിക്കാം എന്നിട്ടു പുരട്ടാം എന്ന്, അവൻ തന്നെ വേഗം പോയി നല്ല ചൂട് വെള്ളം കൊണ്ടുവന്നു, പുറത്തു നന്നായി തോർത്ത് മുക്കി ചൂട് പിടിച്ചു, അതിനു ശേഷം അവൻ പുറത്തു നന്നായി ബാം പുരട്ടി തടവി കൊടുത്തു, അത് ആദിക് ഒരുപാട് ആശ്വാസം കൊടുത്തു,
അവൻ പോകും മുൻപ് ഗോപിക്ക് ഒരു നൂറു രൂപ കൊടുത്തു അവൻ വേണ്ട എന്ന് പറഞ്ഞെങ്കിലും അവൻ നിർബന്ധിച്ചു തന്നെ അവനെ ഏൽപ്പിച്ചു.
പിന്നെ പോയി ബെഡിൽ കിടന്നു.,
ഓഫീസിൽ ആദിയെ അന്വേഷിച്ചു ശ്യാം ചെന്ന്, അപ്പോൾ ആണ് കൂടെ ജോലി എടുക്കുന്ന ആൾ പറഞ്ഞത് സുഖമില്ലാത്ത കാരണം ചെന്നിട്ടില്ല. ശ്യാം ആദിയെ ഫോണിൽ വിളിച്ചു എങ്കിലും അവൻ ഫോൺ എടുത്തില്ല.
അവൻ താമസിക്കുന്ന സ്ഥല൦ ശ്യാമിന് അറിയുകയും ഇല്ല എങ്കിൽ ഒന്ന് പോകുമായിരുന്നു.
ശ്യാം ഇത് മാലിനിയെ വിളിച്ചു പറഞ്ഞു അതുകേട്ടു മാലിനിക്ക് ഉളിൽ ആകെ വല്ലായ്മ ആയി അവനെ കരുതി, മാലിനി ഫോണിൽ ആദിയെ വിളിച്ചു, അപ്പോൾ അവൻ കാര്യം പറഞ്ഞു, നല്ല വേദന ഉണ്ടായിരുനു, മരുന്നൊക്കെ വാങ്ങിയിട്ടുണ്ട്, കഴിച്ചു ഇപ്പോ കുറവ് ഉണ്ട് എന്ന്.
അത് കേള്‍ക്കുമ്പോ മാലിനിക്ക് ഉള്ളു നീറുക ആയിരുന്നു, താന്‍ കാരണം അല്ലെ ഇതൊക്കെ ഇപ്പൊ അവന്‍ ഈ വേദന അനുഭവിക്കുന്നതും
” കൊച്ചമ്മേ ,,,എനിക്ക് കുഴപ്പം ഒന്നുമില്ല, ഞാന്‍ ബാം ഒക്കെ വാങ്ങി ചൂട് പിടിച്ചു, പിന്നെ ബാം ഒകെ പുരട്ടി, ടാബ്ലെട്സ് ഒക്കെ കഴിച്ചു ഇപ്പൊ കുറവുണ്ട് ”
” ആരാ ചൂടോകെ പിടിച്ചത്, നീ ഒറ്റക് ചെയ്തോ ”
” ഒറ്റക്ക് ഒക്കെ എങ്ങനാ ചെയ്യുക, ഇവടെ പണിക് നില്‍ക്കുന്ന പയ്യനോട് പറഞ്ഞു, അവ൯ നന്നായി ചെയ്തു തന്നു, ഒരു നൂറു രൂപയും കൊടുത്തു പാവം, നന്നായി കഷ്ടപ്പെട്ടൂ”
അത് കേട്ടപ്പോള്‍, മാലിനിക്ക് കരച്ചില്‍ ആണ് വന്നത്, അപ്പോള്‍ അവന്റെ അവസ്ഥ ഓര്‍ത്തു, എത്ര ഒകെ ശക്തന്‍ ആണെന്നു പറഞ്ഞാലും ഇങ്ങനെ ഒരു അവസ്ഥ വരുമ്പോ കൂടെ ആരുമില്ലാതെ ആയി പോകുമ്പോ, സത്യതില്‍ മാലിനിക്ക് വിഷമ൦ അവന്റെ അരികില്‍ ചെന്ന് ഇരിക്കാന്‍ കഴിയുന്നില്ലലോ എന്നോര്‍ത്ത് ആയിരുന്നു ”
അവളുടെ തേങ്ങല്‍ അവനു ശരിക്കും അറിയാന്‍ സാധിച്ചു.
” എന്തിനാ വിഷമിക്കുന്നത് , ”
“നീ ആരുമില്ലാതെ ഒറ്റയ്ക്ക് ”
“അതിനിപ്പോ എന്താന്നെ ……………ഒറ്റക്ക് ആയതു ഇപ്പൊ ഒന്നും അല്ലല്ലോ, ആറു കൊല്ലം ആയിട്ടുണ്ടാവില്ലേ. കൊച്ചമ്മയും എന്നോട് കൂട്ടായി തുടങ്ങിയിട്ട് ഒരു കൊല്ലമല്ലേ ആയുള്ളൂ, അതിനു മുന്‍പുള്ള അഞ്ചു കൊല്ലവും ഞാന്‍ അവിടെ ഒറ്റക്കായിരുന്നില്ലേ, അതൊന്നും ഓര്‍ക്കണ്ട ”
“എനിക്കിപോ അതൊക്കെ ഓര്‍ക്കുമ്പോ ഒരുപാട് സങ്കടമാണ് അപ്പു ”
“അയ്യേ ,,, ഈ കൊച്ചമ്മ , കുട്ടികളെ പോലെ ആണല്ലോ , കൊച്ചമ്മേ ,,, ഞാന്‍ ഇങ്ങനെ ഒക്കെ ആയിപോയി അത് ഇന്നോ ഇന്നലെയോ അയതല്ലലോ … ഒരു വിഷമവും വേണ്ട, ഞാന്‍ ഇന്നല്ലേ നാളെ അങ്ങ് പോകും എന്റെ അച്ഛന്‍ വന്നാല്‍ ,,,പിന്നെ എന്നെ കാണാന്‍ പോലും സാധിക്കില്ല ”
അതുകേട്ടപ്പോ സങ്കടതോടോപ്പം ഒരു ഞെടല്‍ ആണ് മാലിനിക്ക് ഉണ്ടായതു
” നീ പോകുമോ അപ്പു ,,,, അങ്ങനെ , പിന്നെ ഞാന്‍ എങ്ങനെ നിന്നെ കാണുക ”
” എന്തായാലും കൊച്ചമ്മക്ക് കാണാന്‍ ആയി ഞാന്‍ ഇവിടെ നില്കില്ല, അതിനു എന്ത് അര്‍ഥം ആണ് ഉള്ളത്, എല്ലാം ഇട്ടെറിഞ്ഞു ഞാന്‍ അങ്ങ് പോകും, ആരും തിരിച്ചറിയാത്ത അന്വേഷിക്കാത്ത ഒരിടത്തേക്ക്, എല്ലാം ഉപേക്ഷിച്ചു ”
“അങ്ങനെ നീ പോകാതിരിക്കാന്‍ ഞാന്‍ എന്താ നിനക്ക് തരേണ്ടത്, അങ്ങനെ എങ്കിലും നീ പോകാതിരിക്കുമോ എന്നറിയാനാ ”
“അങ്ങനെ ആര്‍ക്കും എല്ലാം ഒന്നും കൊടുക്കാന്‍ സാധിക്കില്ല കൊച്ചമ്മേ ,,,എന്റെ അമ്മയെ എനിക്ക് തരാന്‍ പറ്റുമോ ,,,എനിക്ക് നഷ്ടപെട്ടുപോയ എന്റെ പഠനം, എന്റെ കരിയര്‍, എന്റെ അച്ഛന്‍ ഉണ്ടാകിയ വീട്…. ഇന്നത് ഇല്ല, അതൊക്കെ ഇടിച്ചു പൊളിച്ചു വലിയ ഷോപ്പിംഗ് കോമ്പ്ലെക്സ് ആക്കിയല്ലോ, നിങ്ങള്ക്കായി ഞാന്‍ ഒഴുക്കിയ വിയര്‍പ്പ്, ഇതൊക്കെ എനിക്ക് തിരിക തരാന്‍ കൊച്ചമ്മക്ക് ആകുമോ ”
മാലിനിക്ക് മറുപടി ഉണ്ടായിരുന്നില്ല
” അതാ പറഞ്ഞത് ,,,,,,,,,,,,,,,,ഞാന്‍ ഞാന്‍ ആയി തന്നെ ജീവിച്ചോളാം, എനിക്ക് വേണ്ടി ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല, കുറച്ചു നാള്‍ നിങ്ങളുടെ കണ്മുനില്‍ ഞാന്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ അകലെ ആണ്, ഒരു നാള്‍ കാണാമറയത്തെക്ക് പോകും ,,,,,,,,,,അത് ഉറപ്പാണ് ”
“എന്നെ വിഷമിപ്പിക്കാന്‍ നിനക്ക് ഒരുപാട് ഇഷ്ടമാണല്ലോ “, ഒരു തേങ്ങലോടെ മാലിനി പറഞ്ഞു
“സത്യങ്ങള്‍ പലപ്പോഴും വിഷമിപ്പിക്കും ,,,ഞാന്‍ സത്യ൦ പറയുന്നത് കൊണ്ടാ ”
പരസ്പരം പിന്നീട സംസാരം ഉണ്ടായില്ല
അപ്പു പിന്നീട വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു.
<<<<<<O>>>>>
അന്ന് കോളേജില്‍,
അന്ന് പാര്‍വതി പ്രതീക്ഷിച്ചിരുന്നു, അന്ന് ശിവരഞ്ജന്‍ വരുന്ന ദിവസം ആണ്.
ഉച്ച കഴിഞ്ഞുള്ള സെഷന്‍ അവന്റെ ആണ്.
ഭക്ഷണം പോലും വേഗത്തിൽ ആണ് അവൾ ഭക്ഷണ൦ പോലും കഴിച്ചത് അവളുടെ മാറ്റങ്ങൾ ഒക്കെ ദേവിക നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഭക്ഷണ൦ ഒക്കെ കഴിഞ്ഞു അവൾ കോറിഡോറിനു സമീപം കാത്തു നിൽക്കുക ആയിരുന്നു വന്നു ഇറങ്ങുന്നത് കാണാൻ ആയി.
ഏറെ നേരം ആ നിൽപ്പ് അവൾ നിന്നു, അവളുട സമീപത്തേക്ക് ദേവിക ചെന്നു.
എന്താ കാത്തു നിൽക്കുക ആണോ?
ഹ്മ്മ് ……………..
അവളുടെ കണ്ണ്കൾ അകലെ ഉള്ള കോളേജ് ഗേറ്റ്ലേക്ക് എത്തുന്നുണ്ട്, ഗേറ്റ് കടന്നു ശിവ കാർ ഓടിച്ചു വരുന്നുണ്ടോ എന്ന്. അവളുടെ മുഖത്തു കണ്ണനെ കാണാൻ കഴിയാത്ത രാധയുടെ പോലെ പരിഭവവും വിഷമവും ഒകെ നിറയുന്നത് ദേവിക മനസിലാക്കി, ഉള്ളിൽ ഓരോ നിമിഷവും ഭയമായിരുന്നു അവൾക്ക് , ഇരുവരെയും ഓർത്തു അപ്പുവിനെയും പാറുവിനെയും.
പെട്ടെന്നാണ് അവളുടെ മുഖത്ത് സന്തോഷംവും പ്രകാശവും മിന്നിമറയുന്നതു ദേവിക ദർശിച്ചത്.
അവൾ നേരെ അകലെ ഉള്ള ഗേറ്റ് ലേക്ക് നോക്കി.
അതെ ,,,,അവൻ വരുന്നുണ്ട്.
ആ കാർ അടുക്കുന്തോറും പാറുവിന്റെ മുഖത്തും കണ്ണുകളിലും ഉള്ള തിളക്കം വർധിച്ചു വരിക ആണ്.
അവൻ കാർ പാർക്ക് ചെയ്തു പുറത്തേക്കു ഇറങ്ങി , മുടി ഒക്കെ മാടി ഒതുക്കി, തിരിഞ്ഞപ്പോൾ കാണുന്നത്
പാർവതിയെ ആണ്. അതിമനോഹരി ആയ പാർവതിയെ.
പാറുവിനു അവനെ കണ്ടപ്പോൾ അവന്റെ കണ്ഠത്തിൽ നിന്ന് ഒഴുകിയ ആ അതിസുന്ദര ശബ്ദമാണ് ഓർമ്മ വന്നത്, എവിടെയോ കേട്ടു മറന്ന ശബ്ദ , ഒരുപക്ഷെ തൻ അറിയാത്ത ഏതോ ഒരു ജന്മത്തിൽ………
അവളുടെ മുഖത്ത് ലജ്ജ വിരിഞ്ഞു, നമ്രമുഖി ആയി. അവനെ കാണുവാൻ അശക്തങ്ങളായ കണ്ണുകൾ ദൃഷ്ടി താഴേക്ക് പതിപ്പിച്ചു, ചുണ്ടിൽ ലജ്ജാവിവശമായ മന്ദസ്മിതവുമായി….
ശിവ അവളെ നോക്കി അവന്റെ ഉള്ളിലും അവളെ നേരിടാൻ ഉള്ള ഒരു ധൈര്യമില്ലാത്ത അവസ്ഥ.
അവനും മുഖത്ത് നാണം വിരിയുന്നുണ്ട്, അവൻ മുഖ൦ തിരിച്ചു, പിന്നെ ഓഫീസിലേക്ക് നടന്നു.
ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കുകയും ചെയ്തു.
ദേവിക അവളെ വിളിച്ചു ക്ലാസ്സിലേക്ക് കൊണ്ട് പോയി.
എന്നലു൦ ഇടയ്ക്കവള്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞു ശിവ ക്ലസ്സിലേക്കു വന്നു,
പിന്നെ ക്‌ളാസ് ഒക്കെ എടുത്തു
പാർവതി ആ സാന്നിധ്യത്തിൽ സ്വയം മറന്നു പോയിരുന്നു.
അവളുടെ ശ്രദ്ധ ക്ലസ്സിനേക്കാൾ ഉപരി ശിവയിൽ ആയിരുന്നു.
അങ്ങനെ അന്നത്തെ ക്‌ളാസ് കഴിഞ്ഞു.
ശിവ നേരെ ആദ്യം ഓഫീസിലേക്ക് പോയി. അവിടെ ഇരുന്നു.
അപ്പോളേക്കും മറ്റു സ്റ്റുഡന്റസ് അവരുടെ ക്‌ളാസ്സുകളിലേക്ക് പോയിരുന്നു.
ശിവ പ്യൂണിനെ നോട് ക്‌ളാസ് പറഞ്ഞു അവിടെ ഉള്ള പാർവതി എന്ന സ്ടുടെന്റ്റ് നെ വിളിക്കാൻ ആയി പറഞ്ഞു,
അയാൾ അങ്ങോട്ട് ചെല്ലുമ്പോൾ കോറിഡോറിൽ പാർവതിയും ദേവികയും നിൽക്കുന്നത് കണ്ടു .
അയാൾ പാർവതിയോട് കാര്യം അറിയിച്ചു.
പാർവതിക്ക് ആകെ ലജ്ജവിവശ ആയി.
അവൾ മടിച്ചു ആണെങ്കിലും ശിവ ഇരിക്കുന്ന ഓഫീസ് റൂമിലേക്ക് ചെന്നു.
അവൻ പാർവതിയെ ക്ഷണിച്ചു, ഇരിക്കാൻ ആയി പറഞ്ഞു.
അവൾ മടിയോടെ ഇരുന്നു.
അവൾ മുഖം താഴ്ത്തി ഇരുന്നു
അന്ന് എനിക്ക് എല്ലാരും നിന്നതുകൊണ്ടു കൂടുതൽ പറയാൻ കഴിഞ്ഞില്ല
ഒരുപാട് ഒരുപാട് നന്നായിരുന്നു അന്ന് പാടിയ കീർത്തനം , അതിലേറെ എനിക്ക് അനുഭവപ്പെട്ടത്
പാർവതിയുടെ മനോഹരമായ ശബ്ദ൦ കേട്ടപ്പോൾ അത് അന്ന് മാത്രമല്ല ആദ്യം കോളേജിൽ വെച്ച് പാടിയപ്പോളും ഞാൻ എവിടെയോ കേട്ട് മറന്ന ഒരു ശബ്ദം പോലെ ആയിരുന്നു
അതാണ് എനിക്ക് ആ ശബ്ദത്തോട് ഇത്രയും ഇഷ്ടം വരുന്നത് …
അതുകേട്ട് പാർവതി സന്തോഷത്തോടെ മുഖം ഉയർതി ശിവരഞ്ജനെ നോക്കി ..
അവൻ ചിരിച്ചു.
ഒരുപാട് ഇഷ്ടമായി ആ കീര്ത്തനങ്ങൾ ,, അതിലേറെ ഇഷ്ടമായി ആ മധുരമുള്ള ശബ്ദവും , അതുകേട്ടു അവൾക്ക് ആകെ നാണവും സന്തോഷവും ഒക്കെ ആയി മുഖം കുനിഞ്ഞു.
പക്ഷെ അതിലേറെ എനിക്കിഷ്ടം ആ ശബ്ദത്തിന്റെ സൗന്ദര്യവതി ആയ ഉടമയെ ആണ് ………….പാർവതിയെ ,,,,,,,,,,,,,,,,,,,,,,,,,,,,
എങ്ങനെയോ ശിവ പറഞ്ഞു തീർത്തു , അത് പറഞ്ഞപ്പോളേക്കും അവന്റെ ചുണ്ടു വരണ്ടു നെറ്റിയിൽ നിന്നും വിയർപ്പു പൊടിഞ്ഞു , അവൻ കർചീഫ് കൊണ്ട് വിയർപ്പ് ഒപ്പി
അതുകേട്ടു ,പാർവതിയുടെ ദേഹം ആനന്ദത്താൽ വിറ കൊണ്ട് അവൾ അതിശയത്തോടെ ശിവരഞ്ജന്റെ മുഖത്തേക്ക് നോക്കി , അവളുടെ ആ തീക്ഷ്ണമായ നോട്ടം താങ്ങാൻ കരുത്തില്ലാത്തതിനാൽ അവൻ മുഖം വെട്ടി തിരിച്ചു.
അവൾക്ക് ഒന്നും മിണ്ടാൻ സാധിക്കുന്നുണ്ടായിരുന്നില്ല ,
അത്ഭുതം മാത്രമായിരുന്നു അവളുടെ ഉള്ളിൽ
താൻ കണ്ണനോട് എന്താണോ പ്രാർഥിച്ചത് അതല്ലേ ഇപ്പോൾ കേൾക്കുന്നത്
തന്റെ ഗന്ധർവന്റെ തന്റെ രാജകുമാരന്റെ നാവിൽ നിന്നും ആ ഒരു വാക്ക് തന്നെ ഇഷ്ടമായി എന്ന്..
എന്നെ കുറിച്ച് എന്താണ് പരെന്റ്സ് പറഞ്ഞത് ? അവൻ പാര്വതിയോടു ചോദിച്ചു
അവൾ നേരെ നോക്കാതെ തന്നെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
ഇഷ്ടായി …………
ഓഹോ ,,,,പരെന്റ്സ്നു മാത്രേ ഇഷ്ടമായുള്ളോ, അപ്പൊ പാർവതിക്ക് ഇഷ്ടമായില്ലേ ???
അവൾക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല, അവൾ അവന്റെ മുഖത്തേക്ക് ഒന്നു നോക്കി പുഞ്ചിരിച്ചു.
ഒപ്പം അവനും
അവൻ ഡ്രോ യിൽ നിന്നും ഒരു മീഡിയം സൈസ് പാക്കറ്റ് എടുത്തു.
അത് അവൾക്കായി നീട്ടി
നല്ലൊരു സംഗീതം എനിക്കായി തന്നതിന് ഒരു കൊച്ചു സമ്മാനം ആണ്
അവൾ ലജ്ജയോടെ തന്നെ അത് വാങ്ങി.
തുറന്നു നോക്കു,,, അവൻ അവളോടായി പറഞ്ഞു.
അവൾ സാവധാനത്തിൽ അത് തുറന്നു ,
സൌവര്‍ണ്ണ നിറത്തില്‍ ഉള്ള പട്ടു ചുറ്റിയ എന്തോ ഒന്നു , അവൾ പട്ടുതുണി മാറ്റി.
അതോടെ ചന്ദനത്തിന്റെ ഗന്ധം വ്യാപിച്ചു.
അവൾ അത് പുറത്തേക് എടുത്തു
ചന്ദന തടിയിൽ കൊത്തി ഉണ്ടാക്കിയ കൃഷ്ണന്റെയും രാധയുടെയും കൊച്ചു പ്രതിമ.
അത് കണ്ടപ്പോൾ അവളുടെ മുഖം ആഹ്ലാദത്താല്‍ കോരിത്തരിച്ചു.
അവളുടെ മുഖത്തിന്റെ പ്രകാശം അവനു കണ്ടറിയാൻ സാധിച്ചു.
ഇഷ്ടമായോ ?
കണ്ണനെ എനിക്ക് ഒരുപാട് ഇഷ്ടമാ…
ആയിരിക്കും എന്ന് മനസിലായി, ഞാനും ഒരു കൃഷ്ണഭക്തൻ ആണ്
ആണോ ………….? അവൾ അതിശയത്തോടെ അവന്റെ മുഖത്ത് നോക്കി.
അതേല്ലോ …..
വേറെ എന്താ …………
ഒന്നുമില്ല …………..ക്‌ളാസ് തുടങ്ങാറായി, ഞാൻ പൊക്കോട്ടെ ..
ഹ്മ്മ് ,,,പോയിക്കൊള്ളൂ ,,,,ഞാനും ഇറങ്ങാറായി.
അവൾ എഴുന്നേറ്റു, തിരിഞ്ഞു
പിന്നെ എന്തോ ഓർത്തു അവനെ നോക്കി
താങ്ക്യു സൊ മച്ച് ഫോർ ദിസ് വണ്ടർ ഫുൾ ഗിഫ്റ്.
ഒഹ്മ്,,,,,വെൽകം ,,,,പാർവതി …………
അവൻ ഒന്ന് ചിരിച്ചു
അവളും ,,,
അവൾ പിന്തിരിഞ്ഞു വേഗം നടന്നു .
ആ കാഴ്ച കണ്ടു പ്രണയാതുരനായി ശിവരഞ്ജനും
<<<<<<<<O>>>>>>>>
പാർവതി അത്യന്തം ആഹ്ലാദത്തോടെ ചെന്നത് ദേവികയുടെ മുന്നിലേക്ക് ആയിരുന്നു
അവൾ ശിവരഞ്ജനെ കണ്ടതും അവൻ ചന്ദനതിള കടഞ്ഞ രാധകൃഷ്ണ വിഗ്രഹം കൊടുത്തതും അവളെ കാണിചു കൂടാതെ തന്നെ ഇഷ്ടമായി എന്ന് പറഞ്ഞതും എല്ലാം.
അതൊക്കെ പറയുമ്പോൾ പാർവതി ആനന്ദചിത്ത ആയിരുന്നു ,
ഭയാശങ്കകളോടെ ദേവിക അത് കേട്ടിരുന്നു.
അതെ ഭയന്നു പൊലെ തന്നെ സംഭവിക്കുന്നു
പാർവതി കണ്ടെത്തി തന്റെ രാജകുമാരനെ
അവനും അവളെ സ്നേഹിക്കുന്നു , അവൾ തിരിച്ചും
എങ്കിൽ പിന്നെ അപ്പു ആരാണ് ?
എന്തിനാണ് അവൻ പാർവതിയെ സ്നേഹിക്കുന്നത് ഇത്ര ഭ്രാന്തമായി ?
അപ്പുവിനോട് സമയം വരുമ്പോൾ പറയാം ഇപ്പോൾ എന്തായലും സാധിക്കില്ല അറിഞ്ഞാൽ അറിയില്ല അവനു എന്തും സംഭവിക്കും ……………….
ഭഗവാനെ ,,,,,,,,,,,,,,,,,
എന്തൊക്കെയാ ഈ നടക്കുന്നത്
പാറുവിനു ആദിയുടെ സ്നേഹം കിട്ടാതെ പോകരുതേ ……………………
മഹേശ്വര ……………………
അവൾ മനസുരുകി പ്രാർത്ഥിച്ചു
<<<<<<O>>>>>>
ഓഫീസിൽ
അക്കൗണ്ട്സ് സെക്ഷനിൽ രാജീവ് ജോലി തിരക്കിൽ ആയിരുന്നു.
ഇന്റർകോമിൽ കാൾ വന്നു എം ഡി ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട്.
അതുകേട്ടു ഒരു റൈറ്റിംഗ് പാഡ് എടുത്തുകൊണ്ടു രാജീവ് എം ഡി ക്യാബിനിൽ ചെന്നു.
ഗുഡ് മോർണിംഗ് സർ …രാജശേഖരനെ വിഷ് ചെയ്തു.
ഗുഡ്മോർണിംഗ് രാജീവ് ,,ഇരിക്കൂ
രാജീവ് ഇരുന്നു .
എന്താ സർ വിളിപ്പിച്ചത്
രാജീവ് എനിക്ക് അത്യാവശ്യമായി ഒരു ഡീറ്റൈൽ വേണം
എന്താണ് സർ
ആദി ഇപ്പോ ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് ഇപ്പോ ഒരുകൊല്ലം ഒക്കെ ആയി കാണില്ലേ ?
ആകണം സർ
ഇതുവരെ എത്ര അമൗണ്ട് അയാളുടെ സാലറിയിൽ നിന്നും ഡിഡക്ട് ചെയ്തു എന്നുള്ള ഒരു ഡീറ്റൈൽ വേണം അതിൽ അയാൾക്ക് ഒരു രൂപ പോലും ഇൻസെന്റീവ് കൊടുത്തിട്ടില്ലലോ അതുകൂടി വേണം, പിന്നെ ഓണത്തിന് ബോണസ് കൊടുത്തില്ലലോ അപ്പൊ മൊത്തം ഉള്ള ആ വിവരം എനിക്ക് വേണം
സർ എനിക്ക് ഒരു അരമണിക്കൂർ തരിക ആണെകിൽ ഞാൻ അത് എടുക്കാം, റെഡിലി അവൈലബിൾ അല്ല
ഓക്കേ ,,,,എത്രയും പെട്ടെന്നു തരിക
ഓക്കേ സർ
രാജീവ് അവിടെ നിന്നും എഴുന്നേറ്റു ക്യാബിനിലേക്ക് പോയി .
ഏതാണ്ടു അരമണിക്കൂറിനുള്ളിൽ തന്നെ രാജീവ് ഒരു എക്സൽ ഷീറ്റുമായി വന്നു ,
സർ പതിമൂവായിരം രൂപ വെച്ച ഡിഡക്ഷൻ ഉണ്ടായിരുന്നു , പിന്നെ ഇൻസനേറ്റീവ് നോക്കുക ആണെങ്കിൽ ഇതുവരെ ഉള്ള കണക്കു ഒരു ഒരു ലക്ഷം കൊടുത്തിട്ടില്ല, പിന്നെ ബോണസ് ഒരു ഇരുപതിനായിരം രൂപ, പിന്നെ രണ്ടു മാസത്തെ ടി എ ഡി എ ഒക്കെ കൂടി ഒരു പതിനൊന്നായിരം രൂപ, എല്ലാം കൂടെ രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപ വരും,
ആ എക്സില് ഷീറ്റ് രാജശേഖരനു കൊടുത്തു.
അയാൾ അത് ചെക് ചെയ്തു,
രാജീവ് ഒരു കാര്യം ചെയ്യൂ , ഈ എമൗണ്ട് അയാളുടെ അക്കൗണ്ട് ലേക്ക് ട്രാൻസഫർ ചെയ്തേക്കൂ,,
സർ ഇന്നത്തേക് നടക്കുമോ എന്നറിയില്ല ബാങ്ക് സെർവർ ഡൌൺ ആണ് , എന്തായാലും ഞാൻ പ്രോസസ് ചെയ്തേക്കാം നാളേക്ക് ക്രെഡിറ്റ് ആയിക്കൊള്ളും
ഓക്കേ , അത് മതി ……….
അപ്പോൾ ശരി സാർ ..
ഓക്കേ രാജീവ് താങ്ക്സ് ,,,,
<<<<<<O>>>>>>
അന്ന് വൈകുന്നേരം ഏറെ സന്തോഷത്തോടെ ആണ് പാർവതി വീട്ടിൽ എത്തിയത്
ചെന്ന് കാളിങ് ബെൽ അടിച്ചു, വാതിൽ തുറന്ന മാലിനിയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.
പിന്നെ റൂമിലേക്ക് ചെന്ന് ആദ്യമേ തന്നെ പോയി കുളിച്ചു വസ്ത്രമൊക്കെ മാറി.
പിന്നെ ബാഗിൽ നിന്നും അവൾക്ക് കിട്ടിയ സമ്മാനം അവൾ കയ്യിൽ എടുത്തു അത് എടുത്തപ്പോൾ തന്നെ ചന്ദനസുഗന്ധ൦ പുറത്തേക്കു ഒഴുകി.
അവൾ ആ വിഗ്രഹത്തിൽ ഒരു മുത്തം കൊടുത്തു , അതിനു ശേഷം അത് കൊണ്ട് പോയി മാലിനിയെ കാണിച്ചു. മാലിനിക്കും ഒരുപാട് ഇഷ്ടമായി.
ആര് തന്നതാണ് എന്ന് ചോദിച്ചു
” ഇത് എന്റെ പ്രയപ്പെട്ട ശിവരഞ്ച൯ സർ തന്നതാണല്ലോ …നന്നായി പാട്ടു പാടിയതിനു എന്നും പറഞ്ഞു
ആണോ ,,,,കൊള്ളാല്ലോ
നല്ല ഗന്ധം ഉണ്ട് , നല്ല ക്വാളിറ്റി ചന്ദന തടിയിൽ കടഞ്ഞു ഉണ്ടാക്കിയതാ ,
ആണല്ലേ ,,,,
ഇത് എവിടെയാ വെക്കാൻ പോകുന്നത് ?
ഇത് ഞാൻ എന്റെ ബെഡിനു സൈഡിൽ ഉള്ള ടേബിൾ ൽ വെക്കും അപ്പൊ മുറി ആകെ ചന്ദനഗന്ധം നിറയില്ലേ
ഹ്മ്മ് ,,,,,,,ശരിയാ , അപ്പൊ കിടക്കുമ്പോളും ആ വാസന ഉണ്ടാകും , അത് നല്ലതാ പഠിക്കുന്ന കുട്ടികൾക്
ഇത് കൊണ്ട് പോയി വെക്ക് , എന്നിട്ട് വാ ചായ കുടിക്കണ്ടേ പൊന്ന്നു
പിന്നെ ,,,എനിക്ക് നല്ല വിശപ്പുണ്ട് ….?
എന്ന വേഗം വാ ………..
ഞാൻ ഇത് കൊണ്ട് വെച്ചിട്ടു വേഗം വരാട്ടോ …………
എന്ന് പറഞ്ഞു അവൾ റൂമിലേക്കു പോയി , ടേബിളിൽ വെച്ച്
അതിനു ശേഷം വന്നു ചായയും പലഹാരവും ഒക്കെ കഴിച്ചു.
<<<<<<<<<<O>>>>>>>>>>>
♥♥♥♥♥♥♥♥♥♥
Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo
ഹർഷൻ ബ്രോ ❤
കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.
♥️♥️♥️
എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്
നന്ദി
വിനോദ് അണ്ണാ…
ഇനി 8th ഭാഗം തുടങ്ങണം
acghaayaaa,,,,,,,,,,,
ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി
Randamathu vaayichaal feel undakilla
ആദ്യത്തെ വായനയാണ് അച്ചായാ bhrugu
അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും
nalla vaakkukalkk nandi maathram annaa
Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu
രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???
ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്
അടുത്ത ആഴ്ച വരും ഭായ്
ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.
❤️❤️❤️
❣️
ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
ഉണ്ടായിരുന്നു.
ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..
ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.
മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.
കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
“പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.
മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.
അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
“ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.
രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…
എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
ഒരുപാട് സ്നേഹം❤️