അപരാജിതൻ 7 [Harshan] 6883

അവളും അത്ഭുതത്താൽ വാ പൊളിച്ചു തന്നെ ഇരിക്കുക ആയിരുന്നു, മാലിനി കൈ കൊണ്ട് അവളുടെ വായ അടപ്പിച്ചു.

പെട്ടതലയ൯ ….അല്ല അപ്പു ,,,,,,,,ഇങ്ങനെ ഒക്കെ ആളുകളെ തല്ലുവോ…………എനിക്ക് ഒട്ടും അറിയില്ലായിരുന്നു.

ഞങ്ങൾക്കും അറിയില്ലായിരുന്നു, ഇന്ന് കണ്ടു ,,,,,,,,,,,,,,,മാലിനി പറഞ്ഞു.

സംഹാരം ആയിരുന്നു മോളെ സംഹാരം………..ശ്യാം ചിരിച്ചു കൊണ്ട് പറഞ്ഞു.

ശ്യാമേ  നീ ആ പലഹാരം ഇങ്ങോട്ടു എടുത്തേ പൊന്ന്നു വാങ്ങിയത്.

ഓ മറന്നു പോയി മ്മെ

ശ്യാം പോയി കാർ തുറന്നു അവൾക്കു അപ്പു വാങ്ങി കൊടുത്ത ചെറുകടി കൊണ്ട് കൊടുത്തു.

ആ പൊതി അവൾ തുറന്നു നോക്കി,

തുറന്നപ്പോ ആ പരിപ്പുവടയുടെയും പഴപൊരിയുടെയും വാസന അടിച്ചു. അവളുടെ വായിൽ വെള്ളം നിറഞ്ഞു

അവൾ കഴിക്കാതെ വെച്ചു.

എന്താ കഴിക്കാത്തത്? മാലിനി ചോദിച്ചു

കഴിക്കണം എന്നുണ്ട്, പിംപിൾസ് വരുവോ എന്നൊരു സംശയം

ഇത് കഴിച്ചു എന്ന് വെച്ച് പിമ്പില്സ് ഒന്നും വരില്ല, ധൈര്യായി കഴിച്ചോ പൊന്നു  മാലിനി പറഞ്ഞു.

ആണല്ലേ ,,, അതു കേൾക്കേണ്ട താമസ൦ പാറു ഒരു പരിപ്പുവടയും പഴംപൊരിയും കഴിച്ചു ,

ഹ്മ്മ്,,,,നല്ല സ്വാദ് ഉണ്ട് ,,,,,,,,,,,,,,

അത് ഉണ്ടാകുമല്ലോ ……………..

അതെന്താ അമ്മെ ,,,,,,,,,,,,

അല്ല നല്ല സ്ഥലത്തു നിന്നു വാങ്ങിയത് അല്ലെ ,,,അതുകൊണ്ടാ ,,

ഇത് കൂടി ഞൻ എടുത്തോട്ടെ ,,,

ആ നിനക്കായി വാങ്ങിയതാ ,,,

എന്ന റൂമിൽ പോയി പഠിക്കാൻ നേരത്തു കഴിച്ചോളാ൦ .,,,

അമ്മെ ,,,,,

എന്താ പൊന്നു

എന്നാലും അപ്പു അങ്ങനെ ഒക്കെ ആളുകളോ തല്ലുവോ ?

നല്ല കഥ …………………

ശോ ………………എന്ന എനിക്കും അത് മിസ് ആയി ,,,,ഒന്ന് കാണേണ്ടത് ആയിരുന്നു

ആ ഇനി നിനക്ക് തല്ലു കാണാൻ വേണ്ടി ഇതുപോലെ ഉള്ള ആപത്തിൽ ചെന്ന് പെടാൻ ഞൻ ഇല്ല

ശ്യാമേ,…..

എന്താ അമ്മ ………..

ഇപ്പൊ നിനക്കു മനസിലായോ ……….മാലിനിയുടെ മകനും ലക്ഷ്മിയുടെ മകനും തമ്മിലുള്ള വ്യത്യാസ൦ ..

ഇപ്പൊ മനസിലായോ ആദിയുടെ വില …

ശ്യാമിന്റെ തല താഴ്ന്നു .

നീ പറഞ്ഞ പോലെ അവനെ ഞാൻ മാറ്റി നിർത്തിയിരുന്നെ ഇന്ന് നിങ്ങൾക്ക് എന്റെ ജീവനില്ലാത്ത ശരീരം കാണാമായിരുന്നു,  അതാ എന്റെ കൊച്‌,,, അവനു ഒരുപാട് സ്നേഹം ഉണ്ട്, എനിക്ക് ഒരു ആപത്തു വന്നു എന്നറിഞാ എന്റെ മക്കള് എത്തുന്നതിനും മുന്നേ അവനെത്തിയിരിക്കും ,,,അതാ അവന്റെ ഗുണം ,,,നിങ്ങൾ ഒരാൾ പോലും അവന്റെ അടുത്ത് നില്ക്കാൻ പോലും യോഗ്യത ഇല്ലാത്തവർ ആണ് ,,,,,,,,,,,

ഇപ്പൊ മനസിലായില്ലേ ,,,,,,,,,,,,

ഇരുവരും മിണ്ടാതെ ഇരുന്നു.

മനസിലായില്ലേ ന്നു ,,,

മനസിലായി അമ്മെ ,,,ശ്യാം മറുപടി പറഞ്ഞു.

ഇനി ,,,,,,ഇനി മേലാൽ ,,, ഇവിടെ നിങ്ങൾ ആരേലും അവനെ മോശമാക്കി ഒരു വാക്ക് പറയുന്നത് കേട്ടാൽ നാക്ക് ഞാൻ അരിഞ്ഞു കളയും …………കേട്ടോടി ……………………ഉറക്കെ ദേഷ്യത്തോടെ മാലിനി പാറുവിനോട് പറഞ്ഞു

അത് കേട്ടു പാറു ഞെട്ടി ഭയന്ന് വിറച്ചു പോയി ,,

അവൾ പേടിയോടെ തല ആട്ടി.

<<<<<()>>>>>

ഏതാണ്ട് ഒരുമണിക്കൂ൪  കൊണ്ട് ആദി തിരികെ ലോഡ്ജിൽ എത്തി.

ആദ്യം പോയി വസ്ത്രമൊക്കെ മാറി, കുളിച്ചു.

ലക്ഷ്മി അമ്മയുടെ ഫോട്ടോ കയ്യിൽ എടുത്തു.

എന്നിട്ടു നോക്കി പറഞ്ഞു.

ഞാൻ ആദിശങ്കരനാ ഈ ലക്ഷ്മി അമ്മയുടെ മകൻ, ആ പേര് ഞാൻ ഒരിക്കലും മോശപ്പെടുത്തില്ല,

കൊച്ചമ്മ ഒരു ആപത്തിൽ പെട്ടപ്പോ എന്നെ വിളിച്ചതും ലക്ഷ്മിഅമ്മയുടെ മകൻ ആയതു കൊണ്ടാ

അത് എന്നോടുള്ള വിശ്വാസം കൊണ്ടല്ല, എന്റെ ഈ ചുന്ദരി കുട്ടിയോടുള്ള വിശ്വാസം കൊണ്ടാ

ദേ പറഞ്ഞ സമയത്തു ഞാൻ പോയി, എല്ലാം തീർത്തു ഭംഗി ആക്കി വന്നു.

പാറുന് പലഹാരവും വാങ്ങി കൊടുത്തു, അവള് കഴിച്ചു കാണുമോ എന്തോ.

എന്നെ അങ്ങോട്ട് കയറാൻ വിളിച്ചപ്പോ ഞാൻ കയറിയില്ല, എനിക്ക് ഇനി അവിടെ കയറാൻ വയ്യ

അടിച്ചു ഇറക്കിയിടത്തു വീണ്ടും കയറാൻ എനിക്ക് പറ്റില്ല അതാ ,,,,,,,,,,,

ആദിയെട്ട ……………………ഹൊഇ …………..ആദിയെട്ട ……………..

വാതിലിൽ മുട്ട് കേൾക്കുന്നു

അവൻ തോർത്ത് ഉടുത്തു വാതിൽ തുറന്നു.

ദീപനും  അനന്തുവും  മത്തായിച്ചനും  ടീമും ഉണ്ട്.

എല്ലാരും റൂമിലേക്ക് വന്നു.

നിങ്ങള് ഇത് എന്താ അർദ്ധനഗ്നനായ ഫകീറോ .. മത്തായിച്ചൻ പറഞ്ഞു.

പിന്നെ കുളി കഴിഞ്ഞു തുണി മാറാൻ പോണവന്റെ റൂമിന്റെ വാതിലിൽ മുട്ടി വിളിച്ചിട്ടു പറയുന്ന കേട്ടോ ..ആദി പരിഭവപ്പെട്ടു.

അതെ ,,,,ഞങ്ങള് ഇപ്പൊ വന്നത് വേറെ ഒന്നുമല്ല , ഇന്ന് സേതുസമുദ്രം ബീച്ചില് ബീച്ച് ഫെസ്റ്റ് നടക്കുന്നുണ്ട്, അടിപൊളി ആണ് അവിടെ കാർണിവലും പരിപാടികളും ഒക്കെ ആയി അടിപൊളി പരിപാടികൾ, ഞങൾ പോകുന്നുണ്ട് , ആധിയേട്ടൻ വരുന്നുണ്ടോ? ദീപ൯ ചോദിച്ചു.

അത് സംഭവം കളർ ആകുമല്ലോ , പോകണോ ………ആദി സ്വയം ചോദിച്ചു.

തൻ എന്തൂട്ട് മനുഷ്യനാടോ , ഇവിടെ ഇരുന്നിട്ട് എന്താക്കാൻ ആണ് , ഞങ്ങടെ കൂടെ വാടോ ,,,,അനന്തു ഒന്ന് ചൊടിപ്പിച്ചു.

ആ എന്ന ഞാനും വരാം ,,,,,ഞാൻ ഡ്രസ്സ് മാറിയെച്ചും വരാം ,,,,

നിങ്ങള് വേഗം മാറ് മനുഷ്യാ ,,,,,,,,,,,,,,,,,,ഞങ്ങൾ പോകാനായി റെഡി ആണ് ,

ആ എന്ന ഇരിക്ക് ഡ്രസ്സ് എടുക്കട്ടെ …

ആദി ഷെൽഫ് തുറന്നു ഒരു ജീൻസും ഒരു ഷർട്ടും എടുത്തു   ധരിച്ചു ,

പോകാം ന്നാ …………….

ആ പോട്ടെ റൈറ്റ് …………………..അനന്തു പറഞ്ഞു

എല്ലാരും റൂമിൽ നിന്നും ഇറങ്ങി, ആദി റൂം പൂട്ടി, എല്ലാരും പുറത്തേക്ക് ഇറങ്ങി എല്ലാരും കൂടെ ഒരു എട്ടു പേരോളം ഉണ്ടായിരുന്നു, ആദിയുടെ ബുള്ളറ്റിൽ ദീപനും കയറി.. അവർ അവിടെ നിന്നും തിരിച്ചു സേതു സമുദ്രം ബീച്ചിലേക്ക്.

<<<<<<<<<<O>>>>>>>>>

സേതു സമുദ്രം ബീച്ചിൽ ബീച്ച് കാർണിവൽ നടക്കുക ആണ്.

ഓണം കഴിഞ്ഞുള്ള സമയത്തു ആണ് കാർണിവൽ നടക്കുന്നത്.

പണ്ട് ഡച്ചു അധിനിവേശകാലത്തു അന്നത്തെ കളക്റ്റർ ആയിരുന്ന ഡച്ചുകാരൻ സായിപ്പ് അഡ്രിയാനസ് ഡിവ്റീസ് ന്റെ ഓർമ്മക്കായി ആണ് ഈ കാർണിവൽ നടത്തുന്നത്, ആ പ്രദേശത്തു ഒരുപാട് വികസനപ്രവർത്തങ്ങൾ നല്ല രീതിയിൽ നടത്തി ജനങ്ങൾക് എല്ലാ വിധ സൗകര്യങ്ങളും സ്‌കൂൾ ഹോസ്പിറ്റൽ അടക്കം നിരവധി കാര്യങ്ങൾ ചെയ്ത വ്യക്തി ആയിരുന്നു അദ്ദേഹം.

അവർ ഒരു ആറരയോടെ ബീച്ചിൽ എത്തി ആകെ തിരക്ക് ആണ് , ഡച്ചുകാർ പോലും സന്ദർശനത്തിനായി ഈ സമയം ഇവിടെ വരും. ബീച്ചിനോട് ചേർന്ന വലിയ ഒരു മരത്തിൽനിരവധി വർണ്ണങ്ങളിലുള്ള ബൾബുകളും സീരിയൽ ലൈറ്റുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

റോഡ് സൈടു മുതൽ കടകൾ ആണ്, ദീപന്റെ ഒരു സുഹൃത്തിന്റെ വീട് അവിടെ അടുത്തു ആയതിനാൽ അവർ ടൂ വീലറുകൾ അവിടെ വെച്ച് നടന്നു തുടങി. പത്തു ദിവസത്തെ പരിപാടി ആണ്. അതൊരു വലിയ ആഘോഷം ആണ്, കച്ചവട മേളകൾ ഒക്കെ ഉണ്ട്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ൽനിന്നുള്ള സ്റ്റാളുകൾ ഒക്കെ ഉണ്ടാകും, കരകൗശല വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, തുണിത്തരങ്ങൾ, കളികൾ, സർക്കസ്. മൃഗങ്ങളുടെ ഷോ, ഡോഗ് ഷോ, സ്നേക്ക് ഷോ, അക്വാ ഷോ എന്ന് വേണ്ട  മനസിനെ സന്തോഷിപ്പിക്കുന്ന പലതും.

ആദിക്ക് അതൊക്കെ ഒരുപാട് സന്തോഷം ആണ് ഉണ്ടാക്കിയത്, കാരണം ഈ ഒരു സ്വാതന്ത്ര്യം ഒക്കെ അനുഭവിച്ചുട്ടു എത്ര കാലമായി, അതുപോലെ പ്രായത്തിൽ താഴെ ആണെങ്കിലും സഹോദരങ്ങളെ പോലുള്ള കൂട്ടുകാർ, ദീപ൯, മത്തായിച്ചൻ, അനന്തു, സച്ചിൻ, അർജുൻ, അക്ബർ, ബിജു അങ്ങനെ പലരും.

എല്ലാരും ഒരുമിച്ചു അവിടെ ഒക്കെ ചുറ്റി അടിക്കുക ആണ് ,

പൊരിയും പോപ്പ്കോണും ബോംബെ മിട്ടായിയും മദാമ്മപൂടയും ഒക്കെ വിൽക്കുന്ന കടകൾ അതിനു അടുത്ത് തന്നെ നല്ല കരിമ്പിൻ ജ്യൂസ് കട, ആദി എല്ലാരേം വിളിച്ചു ഒണ്ടു പോയി എല്ലാര്ക്കും കരിമ്പിൻ ജ്യൂസ് വാങ്ങി കൊടുത്തു, ആഹാ അടിപൊളി, നല്ലൊരു തുടക്കം

പിന്നെ അവർ അവിടെ നിന്നും നടന്നു തുടങ്ങി, കോട്ടും മേളവും ഡാൻസും ഡി ജെ യും ഒക്കെ ഉണ്ട്, പതുകെ എല്ലാം കണ്ടു നടന്നു, ഫോട്ടോസ് ഒക്കെ എടുത്തു ,

ഒരുപാട് ടാബ്ലോ പ്ലോട്ടുകൾ ഒക്കെ നിരന്നു കിടക്കുന്നു

അവിടെ ആകെ ശബ്ദ വർണ്ണ പ്രകാശ താള മയം ആണ് കാർണിവൽ

അതുകഴിഞ്ഞു ദീപനു ഒരു ആഗ്രഹം ജയന്റ് വീലിൽ കയറണം എന്ന്, ആദിക്കും തോന്നി സത്യത്തിൽ ഇതുവരെ കയറിയിട്ടില്ല, അപ്പൊ എല്ലാരും ഒക്കെ ആണ്, മത്തായിചനെ നോക്കിയപ്പോ കാണുന്നില്ല,

ഇവൻ ഇത് എവിടെ പോയോ ആവോ ,,,,,

നോക്കിയപ്പോ പൊട്ടാസ് ഇട്ടു പൊട്ടിക്കുന്ന തോക്കും വാങ്ങി ഒരു നീല കൂളിംഗ്‌ ഗ്ലാസും ഇട്ടു ഒരു പീപ്പിയും ഊതി ദാ വരുന്നു നമ്മുടെ മത്തായിച്ചൻ ,,,

എന്താടാ ഇത് ,,,? നീ എവിടെ പോയി ?

ദേ ഇതൊക്കെ വാങ്ങാൻ ,,,,,,,,,,,,,,പേപ്പര പേ …………..മത്തായിച്ചൻ പീപ്പി ഊതി ,

പീ …………..പീ …………..പിപ്പിരി പീ

എന്നിട്ടു ദീപനു  നേരെ …”ഹാന്റ്സ് അപ്പ് “

പൊട്ടാസ് തോക്കു കൊണ്ട് വെടി ഉതിർത്തു ,,,,ആ പിഷ്‌കോ ,,,,,,,,,,,,,,ടെ ……പൊട്ടാസ് പൊട്ടി

അനന്തു തലയ്ക്കു കൈ വെച്ച്

നീ എന്താ കൊച്ചുകുഞ്ഞാണോ, ഒരു വക വേഷ൦കെട്ടു ,,,,,,,, ദീപന്‍ മത്തയിച്ചനോട് ചോദിച്ചു.

അത് കേട്ട് നീല പ്ലാസ്റ്റിക് കണ്ണട സ്റ്റൈലിൽ ഊരി മത്തായിച്ചൻ ഒരു ചോദ്യം

“എന്താ ,,,,,,,,,,,,,എന്നെ കണ്ടിട്ടു അങ്ങനെ തോന്നുന്നുണ്ടോ ,,,,,,,,,,,,,,,,അ യാ൦ മാത്യു ,,,,,,,,,,,മാത്യുപാലാക്കാരൻ….യു മൈന്‍ഡ് യുവ൪ ഓണ്‍ ബിസിനസ് മിസ്ട൪ ദീപന്‍…

ആ പിഷ്‌കോ ,,,,,,,,,,,,,ഒന്നുകൂടെ മത്തായിച്ചന്‍  വെടി വെച്ചു

“കുഞ്ഞു നാളിൽ അപ്പന്റെ കൈ പിടിച്ചു പള്ളിപെരുന്നാളിന് പോകുമ്പോ ഇതൊക്കെ വാങ്ങി തരാൻ വാശി പിടിക്കുമ്പോ നാളെ വാങ്ങി തരാം നാളെ വാങ്ങി തരാം എന്ന് പറഞ്ഞു ഒരുപാട് പറ്റിക്കുമായിരുന്നു എന്റെ അപ്പൻ ……………അത് ഓർമ്മ വന്നപ്പോ ഇപ്പൊ ഞാൻ അതൊക്കെ വാങ്ങി,,…ഒരു രസം “

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.