അപരാജിതൻ 7 [Harshan] 6865

ആദി അവിടെ നിന്നും ഇറങ്ങി

ശ്യാമും മാലിനിയുടെയും സമീപത്തു എത്തി

മാലിനിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,

മാലിനി പൊട്ടിക്കരഞ്ഞു കൊണ്ട് ആദിയെ കെട്ടിപിടിച്ചു.

അയ്യേ ഇതെന്തുവാ ഈ കാണിക്കുന്നത്, കൊച്ചു പിള്ളേരെ പോലെ

ഒന്നും ഉണ്ടായില്ലല്ലോ ഞാൻ വന്നില്ലേ

അതെനിക് അറിയായിരുന്നു ഞാൻ വിളിച്ച നീ വരും എന്ന്

എന്റെ സങ്കടങ്ങളിൽ ആശ്വാസം തരുന്ന ശങ്കരൻ അല്ലെ നീ

ദേ തുടങ്ങി

ആദി മാലിനിയെ പിടിച്ചു മാറ്റി ,

കാറിനു നല്ല പരിക്ക് ഉണ്ടല്ലോ, ഇവരുടെന്നു കാശ് വാങ്ങിക്കണോ

അതൊന്നും വേണ്ട അവർക്ക് ഇനി ആവശ്യത്തിന് കാശ് മുടക്ക് ഉള്ളതല്ലേ കരച്ചിലിലും ചിരിച്ചു കൊണ്ട് മാലിനിപറഞ്ഞു.

നിനക്ക് എന്തേലും പരിക്കുണ്ടോ അപ്പു ,,നീ അതു പറ , ഉണ്ടെങ്കി നമുക്ക് ഹോസ്പിറ്റലില്‍ പോകാം.

എയ് ,,,എനിക്ക് കുഴപ്പമൊന്നുമില്ല , എന്ന് വെച്ച് ഇടിയും തൊഴിയും കിട്ടാതെ ഇരുന്നിട്ടുമില്ല എന്നാലും പ്രശ്നമില്ല

ശ്യാം എന്താ ഇങ്ങനെ നോക്കി നില്കുന്നെ മുൻപ് കാണാത്ത പോലെ ?

ഇല്ല ഇത് ആദ്യമായി കാണുന്നത, മുൻപ് ഇതൊന്നും കണ്ടിട്ടില്ല ശ്യാം മറുപടി പറഞ്ഞു.

ഇതാണല്ലേ ആർ ഡി എക്സ് ………..

ആദി ഒന്നും മിണ്ടിയില്ല

എന്ന നിങ്ങള് പുറപ്പെടാൻ നോക്ക് ഒരുപാട് വൈകണ്ട

താങ്ക്സ് ആദി , ശ്യാം അവനോടു നന്ദി പറഞ്ഞു.

പോകാൻ നോക്ക് …………….

ഞാൻ അപ്പുവിന്റെ ഒപ്പം വന്നോളാം, നീ പൊയ്ക്കോ ശ്യാമേ  മാലിനി പറഞ്ഞു.

അവൻ അത്ഭുതത്തോടെ നോക്കി

അതെ ഇത് ബൈക്ക് ആണ് കാർ അല്ല

അതെനിക്ക് അറിയാല്ലോ,

അപ്പുവിന്റെ കൂടെ ബൈക്കിൽ ഞാൻ വരാം എന്ന്. നീ ടൗൺ വരെ എന്നെ ആക്കി ആക്കി താ

ആണോ എന്ന ശരി

ആദി ബുള്ളറ് സ്റ്റാർട്ട് ചെയ്തു , മാലിനി പുറകിൽ കയറി ഇരുന്നു ആദിയെ ചുറ്റി കൈ പിടിച്ചു.

ആദി ബുള്ളറ്റ് മുന്നിലേക്ക് എടുത്തു

പുറകെ കാറിൽ ശ്യാമും…

<<<<<<<<<<<O>>>>>>>>>>>>

അപ്പുവിനോടൊപ്പ൦ ബുള്ളറ്റിൽ പോകുമ്പോ ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത ഒരു സമാധാനവും സന്തോഷവും ഒക്കെ ആയിരുന്നു മാലിനി അനുഭവിച്ചു കൊണ്ടിരുന്നത്.

അതുപോലെ ഒരു സന്തോഷം തന്നെ അപ്പുവിനും കാരണം ലക്ഷ്മി ‘അമ്മ മരിച്ചു പോയതിനു ശേഷം അങ്ങനെ ഒരു സ്ഥാനത്തുള്ള ഒരാളുമായി ഇങ്ങനെ ഇരുന്നു പോയിട്ടില്ല

പോകും വഴി ഒരു പോലീസ് ജീപ്പ് അങ്ങോട്ടു പോകുന്നത് കണ്ടു,

അവനു മനസിലായി അത് മനോജ് ആണെന്ന്.

അപ്പു ,,,,,,,,,,,,,,,,

എന്തോ ………….

അവരെന്നെ ഒരുപാട് മോശം പറഞ്ഞു, പക്ഷെ ഇപ്പോ അവർക്ക് തോന്നുണ്ടാകും അതൊന്നും വേണ്ടിയിരുന്നില്ല എന്ന് ..

അത് എന്തായാലും ഉണ്ടാകും കൊച്ചമ്മേ

അപ്പു ,,,,,,,,,,,,,

എന്തോ …………..

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ ..

അത് എനിക്ക് അറിയാല്ലോ

ഞാൻ രാജേട്ടനോടും പറയാറുണ്ട് അത്, ഇപ്പൊ രാജേട്ടനും നിന്നോട് പഴേ പോലെ ഉള്ള ഇഷ്ടക്കേട് ഇല്ല എന്റെ അടുത്ത പറഞ്ഞിരുന്നു, അന്ന് നിന്നെ വിഷമിപ്പിച്ചതിൽ ഒക്കെ മനസ്താപം ഉണ്ട് രാജേട്ടന്.

അപ്പു ഒന്നും മിണ്ടിയില്ല,

അപ്പു ………….

എന്തോ

ഞാൻ നിന്റെ പുറകെ ഇങ്ങനെ ഇരുന്നു യാത്ര ചെയുന്നത് ലക്ഷ്മിക്ക് ഇഷ്ടമാകുമോ ?

അയ്യോ എന്റെ എന്റെ ലക്ഷ്മി അമ്മക്ക് ഒരു ഇഷ്ടക്കേടും ഇല്ല കൊച്ചമ്മേ , സന്തോഷം മാത്രേ ഉണ്ടാകൂ

എന്നാൽ കുഴപ്പമില്ല

അങ്ങനെ സന്തോഷമായ വർത്തമാനങ്ങൾ പറഞ്ഞു അവർ മുന്നോട്ടു പോയിക്കൊണ്ടിരുന്നു .

<<<<<<<O >>>>>>>>

പുറകിൽ കാറിൽ ശ്യാം ഉണ്ടായിരുന്നു,

ശ്യാമിന്റെ ഫോണിൽ ഒരു ഫോൺ കാൾ വന്നു

അത് രാജശേഖരനായിരുന്നു.

ആകെ ഭയന്ന് ആണ് വിളിച്ചത് അയാൾ ഇപ്പോ ഹൈദരാബാദിൽ ആയിരുന്നല്ലോ.

ഇപ്പോൾ ആണ് മെസ്സേജ് കിട്ടിയത്.

ശ്യാം ഫോൺ എടുത്തു,

അയാൾ ആകെ പരവേശപെട്ട് ഇരിക്കുക ആയിരുന്നു , എന്താണ് എന്നറിയാതെ വിഷമത്തിൽ

ശ്യാം നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞൂ , അതായത് ഉരുക്കു കോളനിയിൽ കൊണ്ട്പോയതു വരെ

പിന്നീട് പോലീസിനെ വിളിച്ചതും ആരും സഹായിക്കാൻ ഇല്ലാഞ്ഞതും ഒക്കെ

എല്ലാം കേട്ട് ആകെ ടെൻഷൻ ആയി പോയി അയാൾ ,

ഇപ്പോ നിങ്ങൾ എവിടെ ഉണ്ട് , എന്നായിരുന്നു അയാളുടെ ചോദ്യം

അപ്പൊ തിരികെ പാലിയത്തേക് പോകുകയാണ് എന്നു പറഞ്ഞു

അതെങ്ങനെ ,,,എന്നായി പിന്നെ അയാളുടെ ചോദ്യം

ശ്യാം ചിരിച്ചു , രക്ഷപെട്ടതിനെ ക്രെഡിറ്റ് ഒക്കെ അമ്മയുടെ ആണ് പപ്പാ എന്ന് അവൻ മറുപടി പറഞ്ഞു

അതെങ്ങനെ എന്ന് അയാൾ ചോദിച്ചു

പിന്നെ മാലിനി ആദിയെ വിളിച്ചു വരുത്തിയതും അവിടെ അവൻ വന്നു എല്ലാത്തിനെയും പിടിച്ചു തല്ലി ഊടു പാടാക്കിയതും ഒടുവിൽ അവിടെ നിന്നും ഒരു പോറൽ പോലും ഏൽപ്പിക്കാതെ രക്ഷിച്ചതും ഒക്കെ അവൻ അയാളോട് പറഞ്ഞു …ആശ്വാസത്തോടെ അയാൾ എല്ലാം കേട്ട് ഒരു നെടുവീർപ്പോടെ .

മാളു എവിടെ ?

‘അമ്മ മുന്നിൽ അപ്പുവിന്റെ ബുള്ളറ്റിൽ പോകുന്നുണ്ട് , അമ്മക്ക് നിർബന്ധം അപ്പുന്റെ കൂടെ വരികയുള്ളു എന്ന് …

പിന്നീട് രാജശേഖരൻ ഒരു ചോദ്യം മാത്രം ആണ് ചോദിച്ചത് ?

അവനു എന്തേലും പരുക്കുകൾ ഉണ്ടോ മോനെ ?

ആ ചോദ്യത്തിൽ തന്നെ ഉള്ളിൽ നിറഞ്ഞു വന്ന  പ്രകടമാക്കാൻ സാധിക്കാത്ത നന്ദി  ഉണ്ടായിരുന്നു.

ഇത്രേം പേരെ മലർത്തി അടിച്ചിട്ടും അവനു ഒരു മുറിവ് പോലും ഇല്ല , ഇടയ്ക്കു കുറെ ഇടി കൊണ്ടിരുന്നു

പപ്പാ അവൻ വിചാരിക്കുന്ന പോലെ അല്ല പപ്പാ , സിനിമയിൽ ഒക്കെ കാണുന്ന പോലെ ആ ഇടി ആണ് നേരിട്ട് കണ്ടത് .

ശരി മോനെ ,,,എത്തുമ്പോ എന്നെ വിളിക്ക് , എനിക്ക് മാളുവിനോട് സംസാരിക്കണം,

ശരി പപ്പ ………

അയാൾ ഫോൺ വെച്ചു.

<<<<<<<<<<<<<<<()>>>>>>>>>>>>>>>>>>>

പോകും വഴി

നമുക്ക് ഒരു ചായ  കുടിച്ചാലോ കൊച്ചമ്മേ

ആ കുടിക്കാം അപ്പു

അവന്‍ കുറച്ചു മുന്നോട്ടു പോയി ഒരു കൊച്ചു കടക്കു സമീപം വണ്ടി നിർത്തി.

അവിടെ നല്ല ഫ്രഷ് ആയി പരിപ്പുവടയും പഴംപൊരിയും ഒക്കെ ഉണ്ടാക്കുന്നുണ്ട്

പുറകെ ശ്യാമും വണ്ടി ഒതുക്കി.

ഒരുപാട് തിരക്ക് ഒന്നും ഇല്ല

അവിടെ ബെഞ്ചുകൾ ഒക്കെ ഉണ്ട് അപ്പു മാലിനിയു൦ കൂട്ടി അങ്ങോട്ട് ചെന്നു പുറകെ ശ്യാമും അവർ അവിടെ ഇരുന്നു , അപ്പു ചായ പറഞ്ഞു. പരിപ്പുവടയും പഴംപൊരിയും ഒക്കെ പറഞ്ഞു.

ഞാൻ ഇതൊന്നു൦ കഴിക്കാറില്ല അപ്പു

കൊച്ചമ്മേ ജീവിതം ഒന്നേ ഉള്ളു ഇതൊക്കെ കഴിക്കാൻ ആയി ഉണ്ടാക്കുന്നതാ ഇത് കഴിച്ചു എന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല …അല്ലെ ശ്യാമേ

പിന്നല്ലാ ,,,,,,,,,,,,ശ്യാം മറുപടി പറഞ്ഞു

നമ്മള് കുറെ നാൾ ഭൂമിയിൽ ജീവിച്ചു മരിച്ചു ദൈവത്തിന്റെ അടുത്ത് ചെന്ന ,,,, അങ്ങനെ ആണല്ലോ വിശ്വാസം അപ്പൊ മൂപര് ചോദിക്കും ഞാൻ ഒരുപാട് സാധനങ്ങൾ സൃഷ്ടിച്ചു ഉണ്ടാക്കിയിട്ടുണ്ട്, നിങ്ങൾ അവിടെ ഒക്കെ പോയിട്ടുണ്ടോ, കണ്ടിട്ടുണ്ടോ, പരിപ്പുവടയും പഴംപൊരിയും കഴിച്ചിട്ടുണ്ടോ എന്നൊക്കെ

ഇല്ല എന്നുപറഞ്ഞ മൂപര് കളിയാക്കും ചിലപ്പോ ചീത്ത പറയും

അതാ കഴിക്കാൻ പറഞ്ഞത് .

അതുകേട്ടു ചിരിച്ചു കൊണ്ട് മാലിനി പരിപ്പ് വട എടുത്തു കടിച്ചു കൂടെ ഒരു ചായയും

എങ്ങനെ ഉണ്ട് ?

നല്ലതാ അപ്പു ,,,,,,,,,

അതാണ് ,,,,,,,അങ്ങനെ പറ ………….

ചേട്ടാ ,,,ഒരു രണ്ടു പരിപ്പുവടയും പഴംപൊരിയും പൊതിഞ്ഞു എടുക്കാമോ ?

ഇപ്പോ തരാം മോനെ ,,,,എന്ന് അയാൾ പറഞ്ഞു

പാർസൽ എന്തിനാ അപ്പു ,,,

അതുകൊള്ളാം,,,,,,,,,,,,,അവിടെ ഒരു പാവം കൊച്ചു ഇല്ലേ വീട്ടിൽ, അതിനു വേണ്ടേ, ഈ രുചി അതും അറിയട്ടെ,,,,അതിനു മറന്നു കളഞ്ഞോ എൻറെ ശ്രിയ മോളെ ..

ഓ ,,,അങ്ങനെ ,,,, അതിനു അവള് ഇത് കഴിക്കില്ല അപ്പു ,,,

കൊച്ചമ്മ ഇത് തുറന്നു കൊടുത്ത മതി കാണുമ്പോ ഉള്ളിൽ ഒരു കൊതി വരും ഒരു കഷ്ണം എങ്കിലും കഴിക്കാൻ തോന്നു൦ ,,,നോക്കിക്കോ…… പിന്നെ ഞാൻ വാങ്ങി തന്നതാണെന്നു പറയരുത് കഴിക്കില്ല ..അത്രേം ഉണ്ടാകും എന്നോടുള്ള ദേഷ്യം ,, അത് പറയുമ്പോൾ അവന്റെ ഉള്ളിൽ ആരുമറിയാത്ത ഒരു നീറ്റൽ ഉണ്ടായിരുന്നു.

അപ്പോളേക്കും കടക്കാരൻ പൊതിഞ്ഞു കൊണ്ട് വന്നു .

അവൻ അത് ശ്യാമിനെ ഏൽപ്പിച്ചു കാറിൽ വെക്കുവാൻ ആയി

അവർ ചായ ഒക്കെ കുടിച്ചു

അവിടെ നിന്നും ഇറങ്ങി.

അങ്ങനെ അവർ ടൗണിൽ എത്തി ചേർന്നു ,

പക്ഷെ അപ്പു വണ്ടി നിർത്താതെ തന്നെ മുന്നോട്ടു പോയി

അതെന്താ അപ്പു ഇവിടെ നിർത്തിയ ഞാൻ കാറിൽ കയറിയിരുന്നേനെ ല്ലോ

ഞാൻ അവിടം വരെ കൊണ്ട് ചെന്നാക്കാം കൊച്ചമ്മേ ,,,

അയ്യോ ഇത്രേം ദൂരം ഇനിയും വണ്ടി ഓടിക്കണ്ടേ നിനക്ക്

അത് കുഴപ്പമില്ലന്നെ ,,, അവിടം വരെ കൊച്ചമ്മ പുറകെ ഉണ്ടാകില്ലേ , ഇതൊക്കെ ഒരിക്കൽ മാത്രം നടക്കുന്ന പ്രതിഭാസം അല്ലെ കൊച്ചമ്മേ ,,,അതാ ,,,,,,,,,,,,,

എന്ന ശരി ,,,,,,,,,,,,,

അങനെ മാലിനിയെയും പുറകിൽ ഇരുത്തി ഓരോരോ വർത്തമാനങ്ങൾ ഒക്കെ പറഞ്ഞു വണ്ടി ഓടിച്ചു പോകുകായണ്‌, ഇരുവർക്കും മനസു ഒരുപാടു സന്തോഷം ആണ്, ആര്കണ്ടാലും  അമ്മയും മകനും ആണെന്നെ പറയു ,,,അത്രക്കും പൊരുത്തം .

ഒരു മുക്കാൽ മണിക്കൂർ കൊണ്ട്.  അവർ പാലിയത് എത്തി.

അന്ന് സെക്കയുരിറ്റി അവധിയിൽ ആയിരുന്നു.

മാലിനി ബുള്ളറ്റിൽ നിന്നും ഇറങ്ങി, ഗേറ്റ് തുറന്നു ള്ളിലേക്കു പ്രവേശിച്ചു , പുറകെ ശ്യാം കാർ ഓടിച്ചു ഉള്ളിലേക്ക് കയറി

അപ്പു ബുള്ളറ്റിൽ നിന്നും ഇറങ്ങാതെ ഗേറ്റിനു വെളിയിൽ തന്നെ നിന്നു.

ആ സമയം അവരെ കാണാതെ വിഷമിച്ചു പാറു പൂമുഖത്തെ തിണ്ണയിൽ ഇരിക്കുക ആയിരുന്നു.

മാലിനി അപ്പുവിനെ ഉളിലേക്ക് ക്ഷണിച്ചു.

അവൻ ഗേറ്റ്നു അപ്പുറം കടക്കാൻ കൂട്ടാക്കാതെ പുറത്തു തന്നെ നിന്നു.

അതുകണ്ടു ശ്യാമും മാലിനിയും ഗേറ്റിനു സമീപത്തേക്ക് ചെന്നു ,

പാറു അപ്പുവിനെ കണ്ടപ്പോൾ അവനെ സമീപിക്കാൻ ഉള്ള ഒരു മനഃപ്രയാസ൦ കൊണ്ട് തിണ്ണയിൽ അവരെ നോക്കി നിന്നു.

വാ അപ്പു ,

എന്തിനാ കൊച്ചമ്മേ

ഇവിടം വരെ വന്നിട്ട് നീ ഒന്ന് കയറാതെ പോകല്ലേ അപ്പു.

ഞാൻ ഇനി അങ്ങോട്ട് വരുന്നില്ല കൊച്ചമ്മെ, എന്നെ അവിട നിന്നും അടിച്ചിറക്കിയതല്ലേ

അപ്പു അങ്ങനെ പറയല്ലേ ,

ഞാൻ വന്നാലും ആ മുറ്റത്തു തന്നെ നിൽക്കണ്ടെ

ആര് പറഞ്ഞു, മുറ്റത്തു നിൽക്കണം എന്ന് അങ്ങനെ നിൽക്കേണ്ടവൻ ആണോ നീ ?

ഞാൻ വന്ന അപ്പൊ എന്നെ വീടിനുള്ളിൽ പ്രവേശിപ്പിച്ചു സൽക്കരിക്കുമായിരിക്കും ല്ലേ

പിന്നെന്താ ,,,,, സംശയം ,,,,,,

അപ്പൊ ഇപ്പൊ ഞാൻ വീട്ടിൽ പ്രവേശ്ശിപ്പിക്കാവുന്നവൻ ആയി എന്നല്ലേ , ഇതിനു മുൻപ് ഞാൻ വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ ആയിരുന്നൂല്ലേ

ഇങ്ങനെ ഒന്നും പറയല്ലേ അപ്പു

കൊച്ചമ്മെ ഞാൻ എന്നും പഴേ അപ്പു തന്നെയ, ആദിശങ്കരൻ എനിക്ക് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല, മാറ്റങ്ങൾ നിങ്ങൾക് ആണ് സംഭവിക്കുന്നത് …

ഞാൻ ഇതൊന്നും ആഗ്രഹിച്ചിട്ടുമില്ല, ആഗ്രഹിച്ച സമയത്തു എനിക്ക് പ്രവേശനം നിഷേധിച്ചതല്ലേ, ഇപ്പൊ അങ്ങനെ ആഗ്രഹവുമില്ല, ഞാൻ പോവുക ആണ് , കൊച്ചമ്മ ഇവിടം വരെ എന്റെ കൂടെ വന്നില്ലേ അത് മതി. അത് തന്നെ ആണ് എന്റെ സന്തോഷവും. ആ വീട്ടിനുള്ളിൽ പ്രവേശിക്കാൻ ഉള്ള യോഗ്യത ഇല്ല  എന്നെ ഞാൻ കരുതുന്നുള്ളു, കാരണം ഞാൻ കൊച്ചമ്മയുടെ ‘അമ്മ പറഞ്ഞ പോലെ ചണ്ഡാളൻ ആണ്,തീണ്ടികൂടാത്തവൻ, എനിക്ക് അവിടെ പ്രവേശനം നിഷിദ്ധം ആണ്, ഞാൻ കയറിയാൽ ആ വീട് അശുദ്ധമാകും പിന്നെ ഒരുപാട് പുണ്യാഹം തളിക്കേണ്ടി വരും ശുദ്ധമാകാൻ ……………..

അതുകൂടി കേട്ടതോടെ ശ്യാമും വിഷമത്തിൽ ആയി മാലിനി ഏതാണ്ട് കരയുന്ന അവസ്ഥയിൽ എത്തി,

ശരി ഞാൻ പോട്ടെ, പോയിട്ട് കുറച്ചു പണികൾ ഒക്കെ ഉണ്ട് .

ഒരിക്കൽ അടിച്ചിറക്കിയ ശുദ്ധം വരുത്തിയ ഇടത്തു വീണ്ടും കയറാൻ എന്തോ മനസ് അനുവദിക്കുന്നില്ല അതാ ..

ആദി ഒന്ന് ചിരിച്ചു, വണ്ടി തിരിക്കുമ്പോ തിണ്ണയിൽ അങ്ങോട്ട് നോക്കി നിൽക്കുന്ന പാറുവിനെ കൂടെ കണ്ടിരുന്നു, അവൻ വണ്ടി മുന്നോട്ടേക്ക് എടുത്തു ആ പോക്ക് കണ്ടു മാലിനി അവിടെ തന്നെ നിന്നു.

<<<<<<<O>>>>>>

അവര്‍ തിരികെ വീടിലേക്ക്‌ വന്നു.

പാറു ആകെ വിഷമത്തിൽ ആയിരുന്നു

അവരെ കാണാഞ്ഞിട്ട്.

അവർ പൂമുഖത്തെ കൈവരിയിൽ ഇരുന്നു.

അമ്മെ അതെന്താ അപ്പു വന്നത് , നിങ്ങള് കാറിലല്ലേ പോയത്‌, കാറ് ഇടിച്ചിട്ടുണ്ടല്ലോ എന്താ പറ്റിയത്?

ഒന്നുമില്ല പൊന്നു .വല്ലതുമൊക്കെ പറ്റിയേനെ, തക്ക സമയത്തു ആ സ്റ്റാൻഡേർഡ് ഇല്ലാത്തവൻ വന്നു അതുകൊണ്ടു രക്ഷപ്പെട്ടു.

അമ്മെ ഒന്നും മനസിലാകുന്നില്ലല്ലോ

മോള് ഇത്രേമൊക്കെ മനസിലാക്കിയാൽ മതി .ഒരുപാട് മനസിലാകണ്ട ,

നിങ്ങള് പോയി കഴിഞ്ഞപ്പോ മുതല് ആകെ ഒരു മനസിന് വയ്യക ആയിരുന്നു ,

ഓ………..എന്നാലും അമ്മെ ……….എനിക്കിപ്പോഴും രോമം ഒക്കെ അങ്ങോട്ട് എഴുന്നേറ്റു നിൽക്കുവാ

ആ ആദ്യം തന്നെ അവന്റെ അമ്മയെ മോശം പറഞ്ഞ അയാളെ അവൻ എന്താ ചെയ്‍തത്, അതും അത്രയ്ക്കും ശരീരം ഉള്ള ഒരാളെ വായുവിൽ ഉയർത്തി തല കീഴാക്കി നിർത്തിയതും പോരാ അയാളുടെ തല നിലത്തു ശക്തിയിൽ അടിപ്പിച്ചു ബോധം കളയുക എന്നൊക്കെ വെച്ചാൽ ,,,,,,ഭയങ്കരം തന്നെ അതുമാത്രമോ എന്ത് മാതിരി ഇടി ആണ് വായൂവിൽ പറന്നു പിടിക്കുക, ലോക്ക് ഇട്ടു എല്ലൊടിക്കുക സിനിമയിൽ പോലും ഇങ്ങനെ ഭീകരമായ ഒന്നും കണ്ടില്ല …ശ്യാം മാലിനിയോടായി പറഞ്ഞു.

നിങ്ങള് എന്നെ കൂട്ടാതെ സിനിമക്ക് പോയി അല്ലെ ,,,, പാറു കെറുവിച്ചു ചോദിച്ചു.

അതെ ഞങ്ങള് ഒരു സിനിമക്ക് പോയി , സിനിമയുടെ പേര് ഉരുക്കു കോളനി .

കഷ്ടം ഉണ്ടുട്ടോ, എന്നെ കൂട്ടാതെ അല്ലെ പോയത്, അല്ല അങ്ങനെ ഏതു സിനിമ ആണ്, പേര് ആദ്യമായി ആണ് അല്ലോ കേൾക്കുന്നത്, ആരാ അഭിനയിച്ചത് മലയാളം സിനിമ ആണോ ?

ആകെ ഒരു ഒന്നര മണിക്കൂർ മാത്രേ ഉള്ളു പൊന്നു, രസം എന്താന്ന് വെച്ച നായകനും വില്ലനും ഒരാൾ തന്നെ അതിന്റെ ഇടയിൽ കുറച്ചു കൊച്ചു കൊച്ചു വില്ലൻ മാർ ഉണ്ട് യാക്കൂബ് ഖാലിദ് പൗലോസ് പിന്നെ കുറെ ഗുണ്ടകളും. ആദ്യ ഭാഗം ഒരു അമ്മയെയും മോനെയും ഗുണ്ടകൾ ഉപദ്രവിക്കുന്നു, ആ അമ്മയോട് അപമര്യാദ ആയി പെരുമാറുന്നു, പിന്നെ അവരെ പിടിച്ചു കൊണ്ട് ഉരുക്കു കോളനിയിൽ എത്തുന്നു. അവിടെ ഇടവേള വരുന്നു, അതിനു ശേഷം പിന്നെ അമ്മ അവരുടെ മാനസപുത്രനെ വിളിക്കുന്നു, അവൻ എത്തുന്നു ഒരു ബുള്ളറ്റിൽ അവൻ സ്ലോ മോഷനിൽ വരുന്നു ബാക് ഗ്രൗണ്ട് ആയി അമ്പലത്തിൽ നിന്നും കേൾക്കുന്ന ശിവമന്ത്രങ്ങൾ, അവ൯ വന്നു പിന്നെ കുറച്ചു ഡയലോഗുകൾ, ഡയലോഗ് വളരെ കുറവ് ആയിരുന്നു, പിന്നെ ആക്ഷൻ തുടങ്ങി, ആക്ഷൻ എന്നുപറഞ്ഞ സിനിമയിൽ പോലും കാണാത്ത ആക്ഷൻ സീകുൻസ്കൾ.

ഒരു വക തുടക്കം മുതൽ ഒടുക്കം വരെ ആർ ഡി എക്സ് ബോംബ് പൊട്ടുന്ന പോലെ, എല്ലാം മണ്ണ് പറ്റി കിടക്കുന്നു, ഒടുവിൽ വീണു കിടക്കുന്നവന്മാരെ നിരത്തി വെച്ച് അതിനു മേലെ ടയർ വെച്ച് അതിൽ ഇരുന്നു ചൂടൻ ചായ ഊതി ഊതി കുടിക്കുന്ന നായകൻ ,,,,,,,,,,,,,,,,,

അങ്ങനെ കഥ ശുഭം…

ആഹാ അപ്പൊ മൊത്തം ഇടി ആണലോ, ശോ ഞാൻ കൂടെ വന്നേനെ, എനിക്ക് ഇടി ഒക്കെ കാണാൻ ഇഷ്ടമായിരുന്നു.

ശ്യാമും മാലിനിയും പരസ്പരം മുഖത്തോടു മുഖം നോക്കി

അല്ല അപ്പൊ സിനിമക്ക് അപ്പുവും ഉണ്ടായിരുന്നോ ? അപ്പു എന്താ ഇവിടെ കയറാതെ പോയത് ?

പൊന്നു,,,, നായകൻ അവൻ ആയിരുന്നു ലക്ഷ്മിയുടെ മകൻ ആദിശങ്കരൻ, പിന്നെ ആ അമ്മയും മകനും ഞങ്ങളുമായിരുന്നു…

ഒരു അതിശയത്തോടെ ആണ് പൊന്നു അത് കേട്ടത്.

നീ നോക്കണ്ട, അന്ന് നീ ഒക്കെ കണ്ട ആ ആർ ഡി എക്സ് ചെറിയ ഒരു രൂപം ആയിരുന്നു, ഇത് അതിന്റെ കുറച്ചു കൂടിയ രൂപം ..

ഏട്ടാ ഒന്ന് തെളിച്ചു പറ, എനിക്ക് ഒന്നും മനസിലാകുന്നില്ല

ശ്യാംനു അകെ പ്രാന്തായി

അവൻ നടന്ന സംഭവങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ പാറുവിനെ മറഞ്ഞു കേൾപ്പിച്ചു..

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.