അപരാജിതൻ 7 [Harshan] 6878

അന്ന് രാജശേഖരൻ  ബിസിനസ് ആവശ്യങ്ങൾക്കായി ഹൈദരാബാദ് പോയിരിക്കുക ആയിരുന്നു.

കുറെ ഷോപ്പിംഗ് ഒക്കെ ചെയേണ്ടുന്നതിനാൽ മാലിനി ശ്യാമിനോടും പാറുവിനോടും റെഡി ആകാൻ പറഞ്ഞു ടൗണിൽ പോകാൻ ആയി, പാറുവിനു പിറ്റേദിവസം അസൈ൯ മെന്റ് ഒക്കെ ഉള്ളതിനാൽ വരുന്നില്ല എന്ന് പറഞ്ഞു , അങ്ങനെ മാലിനിയും ശ്യാമും കൂടെ കാറിൽ ടൗണിലേക്ക് പോയി സമയം ഏതാണ്ടു മൂന്നര നാല് ഒക്കെ ആയിക്കാണും. ടൗണിൽ ചെന്ന് ആദ്യം തന്നെ ടെക്സ്ടൈൽ ഷോപ്പിൽ ചെന്ന് കുറെ വസ്ത്രങ്ങളൊക്കെ പർച്ചേസ് ചെയ്തു. അതിനു ശേഷം ഒരു ഡ്രൈ ഫ്രൂട്സ് ഷോപ്പിൽ കയറി വീട്ടിലേക്ക് വേണ്ട ഡ്രൈ ഫ്രൂട്സ് ഒക്കെ വാങ്ങി , പിന്നെ വീട്ടിലേക് വേണ്ട കുറച്ചു പാത്രങ്ങൾ, ചെരുപ്പുകൾ, പാറുവിനു വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങി ഒടുവിൽ ടൗണിൽ നിന്നും യാത്ര തിരിച്ചു.

യാത്ര തിരിച്ചപ്പോൾ ആണ് മനസിലായത് ഒരു രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനവുമായി ബന്ധപ്പെട്ടു വലിയ ജനക്കൂട്ടം ആണ് അത് കൊണ്ട് മെയിൻ റോഡ് നല്ല ബ്ലോക്ക് ആണ്, ഇന് ഒരുപാട് ചുറ്റിക്കറങ്ങി പോകേണ്ടി വരും. നല്ല ട്രാഫിക് ബ്ളോക് ഉണ്ട്, ഒരുകണക്കിന് ശ്യാം വണ്ടി ആ തിരക്കുകൾക്കിയിലൂടെ മുന്നോട്ടേക്ക് കൊണ്ടുപോകുക ആണ്.

കാർ കുറെ മുന്നോട്ടു ഓടിച്ചു കൊണ്ടുപോയി, വലത്തേക്ക് തിരിഞ്ഞു ഒരു ഇടറോഡിലൂടെ വണ്ടി മുന്നോട്ടു പോകുക ആണ്.

“എന്ത് കഷ്ടമാണ് ഈ സമ്മേളനത്തിന്റെ പേരും പറഞ്ഞു ഇങ്ങനെ ഒക്കെ ട്രാഫിക് ബ്ളോക് ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാൻ ആയി”

” അമ്മെ അത് ഇതിനു പണ്ട് മുതൽ ഉള്ളതല്ലേ അതിനി ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല ”

” ഈ രാഷ്ട്രീയകാരുടെ പരിപാടി ഒക്കെ ഇങ്ങനെ തന്നെയാ, വെള്ള ഉടുപ്പിട്ട നടക്കുന്നതല്ലാതെ എത്ര എണ്ണം ജോലി ചെയ്തു ജീവിക്കുന്നുണ്ട്,

“അതിനു രാഷ്ട്രീയം തൊഴിൽ ആയി കൊണ്ട് നടക്കുന്നവരുമില്ലേ, പിരിവു എന്ന് പറഞ്ഞു വാങ്ങിക്കുന്ന കാശ് ഒക്കെ അവര് വീതം വെച്ച് എടുക്കുകയല്ലേ , നമ്മുടെ ഓഫീസിൽ വരും ഓരോന്നും പറഞ്ഞു സംഭവനക്ക് , ഈ നാശങ്ങളെ പിണക്കാനും പറ്റില്ല , നീർക്കോലി കടിച്ചാലും അത്താഴം മുഴങ്ങുമല്ലോ ”

മാലിനിക്കു അപ്പുവിനെ ഒന്ന് വിളിക്കണം എന്ന് തോന്നി

ഫോൺ എടുത്തു അപ്പുവിനു ഡയൽ ചെയ്തു.

ആ സമയം അപ്പു ലോഡ്ജില്‍ എത്തി ഒരു മയക്കത്തില്‍ ആയിരുന്നു

ഹലോ ….

എവിടെ ആണ് അപ്പു

ഞാന്‍ ലോഡ്ജില്‍ ഉണ്ട്, ഇന്ന് സയിഗ്രമത്തില്‍ പോയി വന്നു പിന്നെ അങ്ങോട്ട്‌ കിടന്നു എന്താ വിളിച്ചത് ?

അതെന്താ എനിക്ക് വിളിക്കാന്‍ പാടില്ലേ

അല്ല സാധാരണ ഈ സമയത്തു വിളിക്കൽ പതിവില്ലല്ലോ അതോണ്ട് ചോദിച്ചതാ

വെറുതെ വിളിച്ചത കുഞ്ഞേ വിളിക്കണം എന്ന് തോന്നി.

ആണോ ,,,എന്ന കുഴപ്പമില്ല

ഞങ്ങൾ ഷോപ്പിംഗ് ചെയ്യാൻ വന്നതാ, ഇവിടെ സമ്മേളനം ഒക്കെ ആയതു കൊണ്ട് ആകെ ബ്ലോക്ക് അതോണ്ട് വേറേ വഴി കയറി തറവാട്ടിലേക്ക് പോയി കൊണ്ടിരിക്കുവാ വേറെ ഒന്നുമില്ല നീ എന്ന കിടന്നോ

ആയിക്കോട്ടെ ….

അവർ ഫോൺ വെച്ചു.

അന്ന് ആദി ശ്യാമിനെ ഒന്ന് കുടഞ്ഞതിൽ ഒരൽപം നീരസം അവനുണ്ട്, ‘അമ്മ എന്തിനാ ആദിയെ ഇങ്ങനെ വിളിക്കുന്നത്, അവൻ അവിടെ നിന്നും പോയതല്ലേ

അതിനു നിനക്കെന്താ, ഞാൻ അല്ലെ വിളിക്കുന്നത്

എന്നാലും അത് അത്ര ശരി ആയി എനിക്ക് തോന്നുന്നില്ല, അവൻ ആഫ്റ്റർ ഓൾ ഓഫീസിലെ ഒരു സ്റ്റാഫ് അല്ലെ, കുറെ നാൾ വീട്ടിലും ജോലി ചെയ്തു എന്നുള്ളതല്ലാതെ, അതിനു ഇത്രേം സ്ട്രോങ്ങ് റിലേഷൻ ഉണ്ടാക്കേണ്ട കാര്യമുണ്ടോ.

നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നതു ശ്യാമേ ?

അമ്മക്ക് ആളും തരവും നോക്കി പെരുമാറാൻ അറിയില്ല.അകത്തു നിർത്തേണ്ടത് അകത്തു നിക്കണം പുറത്തു നിർത്തേണ്ടത് പുറത്തും, അവോയ്ഡ് ചെയേണ്ടത് അവോയ്ഡ് ചെയ്യണം.

നീ നിർത്തിക്കെ വലിയ തത്വം വിളമ്പൽ ഒക്കെ, നീ എന്തൊക്കെയാ ഈ പറയുന്നത്?

ഞാൻ പറയുന്നത് ആണോ കുറ്റം, അമ്മക്ക് ഞങ്ങൾ രണ്ടു മക്കൾ ഉണ്ട്, പലപ്പോഴും അമ്മയുടെ  പെരുമാറ്റം കണ്ട തോന്നും അവനു ആണ് അമ്മയുടെ എല്ലാം എന്നാണ്, അതെ പറഞ്ഞുള്ളു.

എനിക്ക് മക്കൾ ആയി നിങ്ങളെ ഉള്ളു, പക്ഷെ അപ്പുവിന് ഞാൻ കുറച്ചു സ്നേഹം കൊടുക്കുന്നുണ്ട് അത് നിനക്ക് അത്രയ്ക്ക് പ്രശനം ആണോ ?

“‘അമ്മ ഞാൻ ഒന്ന് പറഞ്ഞേക്കാം, ഞങ്ങൾ മക്കൾ ചെയ്യുന്നതും ചെയ്യേണ്ടതും വേറെ ഒരാൾക്കും ചെയ്യാൻ സാധിക്കില്ല, അതിപ്പോ എത്ര വലിയവൻ ആണെങ്കിലു൦ അത് മറക്കണ്ട, അതുക്കെ ഓർത്തിട്ടു ഓരോരുത്തരെ പുന്നാരിപ്പിക്കാൻ നടക്കുന്നത് ,,,,”ശ്യാം കുറച്ചു ദേഷ്യത്തോടെ പറഞ്ഞു

അത് കേട്ടപ്പോ മാലിനിക്ക് ആകെ സങ്കടമായി, പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല, മിണ്ടാതെ അവിടെ ഇരുന്നു, ശ്യാമും മിണ്ടാൻ പോയില്ല

പെട്ടെന്നാണ് റോങ്ങ് സൈട് കയറി അതിവേഗത്തിൽ വന്ന ഒരു ജീപ്പ് അവരുടെ കാറിന്റെ മുന്വശത്തു വലതു ഭാഗത്തായി അതി ശബ്ദത്തോടെ ഇടിച്ചു കയറിയത്. കാർ വലത്തേക്ക് കുറച്ചു തിരിഞ്ഞു ഇടിയുടെ ആഘാതത്തിൽ. ഇരുവരും ആ ആഘാതത്തിൽ ഭയന്ന് വിറച്ചു സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് കൊണ്ട് ഒന്നും സംഭവിച്ചില്ല.

ശ്യാമിന് ആകെ ദേഷ്യം വന്നു ശരി ആയ സൈഡു വഴി പോയ വണ്ടിയിൽ റോങ്ങ് സൈടു കയറിവണ്ടിയിൽ ഇടിപ്പിച്ചു വെച്ചേക്കുന്നു, അവൻ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി, ഇടി കൊണ്ട വശം ചലങ്ങി കയറി പോയിരിക്കുന്നു ശരി അകാൻ ഇനി ഒരുപാട് കാശ് മുടക്കേണ്ടി വരും.

ആ ജീപ്പ് മുന്നിൽ നിർത്തി ഇരിക്കുക ആണ് ,

“എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത് ? ശ്യാം അങ്ങോട്ട് ചെന്ന് ദേഷ്യത്തോടെ ചോദിച്ചു

” ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവൻ പുറത്തേക്കു ഒന്ന് തുപ്പി വായിൽ കിടന്ന പാൻ

അയാൾ ഒന്ന് ചിരിച്ചു , കറ പിടിച്ച പല്ലു കാട്ടി …..

“നിന്റെ അമ്മേടെ .&&&&&&& അവിടെ  നോക്കി, എന്തെ നിനക്കും നോക്കണോ ”

“അതുകൂടി കേട്ടതോടെ ശ്യാമിന് ദേഹം മൊത്തം ദേഷ്യം കൊണ്ട് വിറച്ചു”

“റോങ് സൈട് വന്നു വണ്ടിയിൽ ഇടിച്ചത് പോരാ ചോദിച്ചപ്പോ അമ്മയെ പറയുന്നോ നായെ” എന്ന് പറഞ്ഞു ഡ്രൈവറുടെ കോളറിൽ മുറുക്കി പിടിച്ചു.

ഡ്രൈവർ ഇടതു വശത്തിരുന്ന ഒരു പൂവൻ പഴം പോലെ ഇരിക്കുന്ന ഒരു പയ്യനെ നോക്കി, ആ പയ്യൻ ചിരിച്ചു കാണിച്ചു.

ശ്യാമിന്റെ നെഞ്ച് നോക്കി ആഞ്ഞു ഒരു തള്ളു കൊടുത്ത് അവൻ ശക്തി ആയി റോഡിലേക്ക് ഇടിച്ചു വീണു

അപ്പോളേക്കും മാലിനി കാറിനു പുറത്തേക്കു ഇറങ്ങി ..

അവൻ വീണു കിടക്കുന്നതു കണ്ടു മോനെ എന്ന് നിലവിളിച്ചു അവന്റെ അടുത്തേക്ക് ഓടിചെന്ന് അവനെ എഴുന്നേൽപ്പിച്ചു.

അപ്പോളേക്കും ഡ്രൈവർ ഒഴികെ സീറ്റിൽ എല്ലാരും പുറത്തേക്ക് ഇറങ്ങി വന്നു

അവരുടെ രൂപവും ഭാവവും ഒക്കെ കണ്ടപ്പോ ഇരുവരും ഭയന്നു പോയി.

മാലിനിയെയും ശ്യാമിനെയും കണ്ടു അവർ ഒന്ന് ചിരിച്ചു. ഒരു വഷള ചിരി

ഒരാൾ ജീപ്പിൽ മുന്ഭാഗത്തു നോക്കി അതിന്റെ വലതു വശം ഇടിച്ചു നന്നായി ചളങ്ങിയിട്ടുണ്ട്.

മാമോ  ഇതിന് ഒരു മുപ്പതിനായിരം രൂപയുടെ പണി ഉണ്ടാകും.

ആഹാ ,,,,,,,,,,,,,,,

കേട്ടല്ലോ …..അയാൾ ശ്യാമിനെയും മാലിനിയെയും നോക്കി പറഞ്ഞു

മാലിനി ചുറ്റുവട്ടത്തെ ഒക്കെ നോക്കി അധികം ആളുകള്‍ ആരുമില്ല ഉള്ളവർ ഒക്കെ ഭയത്തോടെ നോക്കി നിൽക്കുക ആണ്

അപ്പൊ ഒരു കാര്യം ചെയ്യൂ, നിങ്ങള് ഒരു  ലക്ഷം രൂപ തന്നിട്ട് സ്ഥലം കാലി ആക്കിക്കോ, പുറത്തേക്ക് ഇറങ്ങിയ വേറെ ഒരാൾ അവരെ നോക്കി പറഞ്ഞു.

അതുകേട്ടു മാലിനിയും ശ്യാമും പരസ്പരം മുഖത്തോട്ട് മുഖം നോക്കി.

“നിങ്ങള് റോങ് സൈടു കയറി വണ്ടി ഇടിപ്പിച്ചിട്ടു ഇപ്പൊ ഞങ്ങൾ ആണോ കാശ് അങ്ങോട്ട് തരേണ്ടത് അത് എവിടെ ഉള്ള നിയമം ആണ്  ? ” മാലിനി ചോദിച്ചു .

“കൊള്ളാല്ലോ “,,, യാക്കൂബ് പൗലോസ്നോട് ഒരു വിടന്റെ ചിരി കാട്ടി ചോദിച്ചു.

” അല്ല ചേച്ചി , അത് ഇവിടത്തെ നിയമം ആണ് , ഈ പ്രദേശം ഉരുക്കു കോളനി ഏരിയ ആണ് , ഇവിടെ ഇങ്ങനെ ഒക്കെ ആണ് ”

” ഉരുക്കു കോളനി എന്ന് കേട്ടതോടെ ഇരുവരും ഭയന്ന് വിറച്ചു , ജില്ലയിലെ ഏറ്റവും മോശപ്പെട്ട ക്രിമിനൽസ് താമസിക്കുന്ന സ്ഥലം ആണ് ഉരുക്കു കോളനി, കൊല്ലും കൊലക്കും പേര് കേട്ട സ്ഥലം”

” ഒന്ന് പോരല്ലോ ,,, ആശാന്റെ  കോളറിൽ കയറി പിടിച്ചിലെ അപ്പൊ ഒരു ഒന്നു കൂടെ കൂടുതൽ ചോദിക്കണമല്ലോ വേറെ ഒരാൾ പറഞ്ഞു ,

” ഖാലിദേ ……അപ്പൊ രണ്ടു പറയല്ലേ …പൗലോസ് ചോദിച്ചു ”

” ആ രണ്ടു പറ, ”

“ചേച്ചി രണ്ടു ലക്ഷ൦ തന്നു നിങ്ങൾ പൊയ്ക്കോ ” അല്ലെ ഈ വണ്ടി ഇവിടെ കിടക്കും.

” എന്ന ഞങ്ങൾ പോലീസിനെ വിളിക്കും” ശ്യാം ഒരല്പം ഭയത്തോടെ പറഞ്ഞു

” പോലീസ് ,………………” യാക്കൂബ് ഒരു ചിരി ചിരിച്ചു പൗലൊസിനെ നോക്കി

” പൗലോസ് കൈ കൂപ്പി , അയ്യോ സാറേ പ്ലീസ് സാർ പോലീസിനെ വിളിക്കല്ലേ ,, അയ്യോ സാറേ പോലീസിനെ വിളിക്കല്ലേ  അവര് വന്ന ഞങ്ങളെ നിക്കറേ മുള്ളിക്കും …………….എന്നുപറഞ്ഞു അവർക്കു നേരെ പൗലോസ് മുണ്ടു ഉയർത്തി കാണിച്ചു.

” വെറുപ്പ് കൊണ്ട് മാലിനി മുഖം തിരിച്ചു ”

” താൻ എന്ത് വൃത്തികേട് ആണോ ഈ കാട്ടുന്നത് ” ശ്യാം ദേഷ്യത്തോടെ ചോദിച്ചു

“അല്ല സാർ എന്താ ഈ അക്കനുമായി, എങ്ങോടാ പോകുന്നത്, ഇന്ന് രണ്ടിനും നല്ല കോൾ ആണല്ലോ, കയ്യില് ഉറ ഒക്കെ വാങ്ങി വെച്ചിട്ടിലെ ”

അത് കേട്ടതോടെ മാലിനി ചെവി പൊത്തി .

ശ്യാമിന് ദേഷ്യം ഇരച്ചു കയറി. അമ്മേം പെങ്ങളേം തിരിച്ചറിയില്ല നായെ ,,,എന്നു പറഞ്ഞു മുന്നോട്ടു കുതിച്ചപ്പോ മാലിനി ഒന്നും വേണ്ട എന്നുപറഞ്ഞു അവനെ പിടിച്ചു നിർത്തി ”

“കണ്ടോ അമ്മായിക്ക് പേടി , ഇന്ന് ആ൪മാദിക്കാന്‍  ഉള്ളതല്ലേ ” ഖാലിദ് ഉറക്കെ പറഞ്ഞു , അതുകേട്ടു എല്ലാരും ചിരിച്ചു

നടുറോഡിൽ തുണി ഉരിഞ്ഞു പോയ അവസ്ഥ ആയിരുന്നു മാലിനിക്ക് , അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി .

“അതൊക്കെ വിട് , ഒന്നുകിൽ രണ്ടു ലക്ഷം രൂപ തന്നു നിങ്ങള് പോകുക അല്ലെങ്കിൽ ഈ കാർ ഞങ്ങള്ക് തരിക …..ഞങ്ങൾ ഇത് പൊളിച്ചു വിറ്റോളാ൦.

” ഞങ്ങൾ കാറും തരില്ല കാശും തരില്ല , ഞങ്ങൾ ഇവിടെ നിന്നും പോകുക തന്നെ ചെയ്യും ”

‘അമ്മ വാ …………എന്നും പറഞ്ഞു മാലിനിയുടെ കൈയിൽ പിടിച്ചു ശ്യാം മുന്നോട്ട നടന്നു കാറിൽ കയറി.

കാർ സ്റ്റാർട്ട് ചെയ്തു അപ്പോളേക്കും ജീപ്പ് കാറിന്റെ മുന്നിലേക്ക് ഓടിച്ചു കൊണ്ട് വന്നു വെച്ച്

എല്ലാരും കാറിനു ചുറ്റും കൂടി .

അപ്പോളേക്കും ശ്യാം കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി

അതുകണ്ടു ഭയന്ന് മാലിനിയും.

“മോനെ മാമൻ യാക്കൂബ് എന്ന് കേട്ടിട്ടില്ലേ അങ്ങേരെ ആണ് നീ കോളറിൽ പിടിച്ചത് ”

“അതുകൂടി കേട്ടപ്പോൾ ശ്യാം ആകെ ഭയന്ന് വിറച്ചു ”

മാമ൯ യാക്കൂബ് എന്ന എല്ലാരും വിറയ്ക്കുന്ന ഗുണ്ടാ ആണ് , ഉരുക്കു കോളനിയിൽ ആണ് അവരുടെ താമസം

ചോട്ടാധാരാവി എന്നൊരു പേര് കൂടെ ഉണ്ട് ഈ ഉരുക്കു കോളനിക്ക്, മുൻപ് ഇവിടെ ഒരു ഇരുമ്പു ഉരുക്ക് കമ്പനി ഉണ്ടായിരുന്നു, പിന്നീട അത് പൂട്ടി പോയി പക്ഷെ ആ പ്രദേശത്തു ആളുകൾ വന്നു കുടിയേറി താമസമാക്കി പ്രധാനമായും ആക്രി കച്ചവടവും അതുപോലെ വാഹനം പൊളിച്ചു വിൽക്കുന്ന കച്ചവടവും ഒക്കെ ആൺ അവിടെ ഉള്ളവർ , ഏറ്റവും ഒരു മോശപ്പെട്ട ഏരിയ ആണ് ഉരുക്കു കോളനി, സർക്കാർ വരെ വിചാരിച്ചിട്ട് അവരെ അവിടെ നിന്നും ഒഴിപ്പിക്കാൻ സാധിച്ചിട്ടില്ല, കള്ളു കഞ്ചാവ് മയക്കുമരുന്ന് കിഡ്‌നാപ്പിങ് എന്ന് വേണ്ട വാടകകോല വരെ നടത്തുന്ന ക്രിമിനൽസ് തിങ്ങി പാർക്കുന്ന പ്രദേശം ആണ് ഉരുക്കു കോളനി, അവിടത്തെ നേതാവ് ആണ് മാമൻ യാക്കൂബ്, മുൻപത്തെ നേതാവ് സാമുവലിന്റെ പള്ളക്ക് കത്തി കയറ്റി കൊന്നു ആണ് മാമൻ യാക്കൂബ് ആ പ്രദേശത്തിന്റെ ഭരണം പിടിച്ചു എടുക്കുന്നത്,

പൗലോസ് ശ്യാമിന്റെ ചേർത്ത് മുറുകെ പിടിച്ചു, ലോക്ക് ആക്കി നിർത്തി അതോടെ മാലിനി അവനെ ഒന്ന് ചെയല്ലേ എന്നും പറഞ്ഞു നിലവിളിക്കാൻ തുടങ്ങി.

” ഖാലിദ് നു മാലിനിയെ  കണ്ടപ്പോൾ ഒരു വല്ലാത്ത ആവേശം , അയാൾ യാക്കൂബിനെ നോക്കി കണ്ണ് കാട്ടുന്നുമുണ്ട്,  യാക്കൂബ് കൂടെ ഉണ്ടായിരുന്ന പയ്യനെ ചേർത്ത് പിടിച്ചിരിക്കുക ആണ്, കണ്ടിട്ട് യാക്കൂബിന്റെ കുണ്ടൻ ആണെന് തോന്നുന്നു ആ പയ്യൻ.

യാക്കൂബ് ഖാലിദിനു കണ്ണുകൊണ്ടു അനുമതി കൊടുത്തു.

എന്നിട്ടു യാക്കൂബ് ആ പൂവൻപഴത്തിൽ വെണ്ണ പുരട്ടിയ പോലെ ഉള്ള ആ പയ്യന്റെ കവിളിൽ ഉമ്മ വെചു, എന്നിട്ടു ചുണ്ട് മാറ്റിയപ്പോ ആ കവിളിൽ പാനിന്റെ അവശിഷ്ടങ്ങൾ പറ്റിപിടിച്ചു ഇരിക്കുന്നു ,

ഖാലിദ് നേരെ മാലിനിയുടെ സമീപത്തേക്ക് ചെന്ന് , അയാളുടെ വൃത്തികെട്ട കണ്ണുകൾ അവൾട്ട് ശരീരത്തെ ആകെ എക്സ് റെ പോലെ പരിശോദിച്ചുകൊണ്ടിരുന്നു.

മാലിനി ആകെ ഭയന്ന് വിറക്കുക ആണ് , വിയർക്കുന്നുമുണ്ട്, അവൾ ഭയന്ന് സാരി കൊണ്ട് പുതച്ചു.

ശ്യാം ആകെ പരവേശനാണു ,

“എന്റെ അമ്മയെ വെറുതെ വിടടാ ,,,അവൻ അലറി ”

അത് കേട്ടു എല്ലാരും ചിരിക്കാൻ തുടങ്ങി , ഈ ചരക്ക് നിനക്കല്ലേ ‘അമ്മ  ഞങ്ങൾക്കല്ലല്ലോ..

ഇതുപോലെ ഒരു അനുഭവം മാലിനിക്ക് ആദ്യം ആണ് ഭയന്നു വിറക്കുക ആണ്.

അപ്പോളേക്കും കുണ്ടൻ പയ്യനെ അവിടെ നിർത്തി , യാക്കൂബ് മാലിനിക്ക് സമീപത്തേക്കു ചെന്നു.

മാലിനിയുടെ ശരീരം കണ്ടപ്പോൾ യാക്കൂബിന് ആകെ ഒരു ആർത്തി ആയി , സൗന്ദര്യത്തിൽ ഒരു കുറവുമില്ലലോ മാലിനിക്ക്.

അയാൾ കൈ മാലിനിയുടെ മുഖത്തേക്ക് കൊണ്ട് വന്നു , തൊടാതെ തന്നെ കഴുത്തു മാറ് ഇങ്ങനെ താഴേക്കു വന്നു മാലിനിയുടെ പള്ളയുടെ ഭാഗത്തു മുറുകെ പിടിച്ചു.

ആ പിടിച്ചതും വൃത്തികേട് കാട്ടുന്നോ നായെ എന്നുപറഞ്ഞു ആഞ്ഞു അയാളുടെ കരണം നോക്കി ഒരു അടി മാലിനി കൊടുത്തു.

ആ അടിയുടെ ശക്തിയിൽ അയാളുടെ മുഖം ഇടത്തേക്ക് തിരിഞ്ഞു വായിൽ കിടന്ന പാൻ വായിലൂടെ പുറത്തേക് ഒഴുകി.

അയാൾ കവിളിൽ ഒന്നു തലോടി ഒരു വഷള ചിരി ചിരിച്ചു.

എല്ലാരേയും നോക്കി

ഇഷ്ടപ്പെട്ടു , ഉഷ്ണം കൂടിയവളാ ഇവൾ ,,,,,,,,,,,,,,,

പോലോസേ ……………….

എന്താ ആശാനേ

” കൊണ്ട് വാടാ രണ്ടു പേരെയും കോളനിയിലേക്ക് ”

എന്നു പറഞ്ഞു മുഖവും തടവി നേരെ കുണ്ടനെയും വിളിച്ചു ജീപ്പിൽ കയറി , രണ്ടു പേര് കൂടെ ആ ജീപ്പിൽ കയറി ജീപ്പ് അതിവേഗത്തിൽ വെട്ടി തിരിച്ചു ഒരു ഇടവഴി കയറി പോയി.

” അവിടെ ഖാലിദ് ഉണ്ട് , പൗലോസ് ഉണ്ട് പിന്നെ വേറെ ഒരാൾ കൂടെ.

അവർ ശ്യാമിനെയും മാലിനിയെയും വലിച്ചിഴച്ചു പിന്നിൽ ഇരുത്തി ഖാലിദ് ഡ്രൈവർ സീറ്റിൽ ഇരുന്നു പൗലോസ് ഇടതു വശത്തും മറ്റേ ആൾ പുറകിലും ഇരുന്നു കത്തി കാട്ടി ,

ഇരുവരും ഭയന്നു പോയി .

കാർ മുന്നോട്ടേക്ക് എടുത്തു. ഉരുക്കു കോളനി ലക്ഷ്യമാക്കി കുതിച്ചു.

<<<<<<<<O>>>>>>>>

ഉരുക്ക് കോളനി

ഞായറാഴ്ച ആയതു കൊണ്ട് ഒരുപാട് പണികൾ കുറവാണു.

ആക്രികൾ ഒരുപാട് കൂട്ടി ഇട്ടിരിക്കുന്നു , ചിലയിടത്തു ടെമ്പോകളിൽ ആക്രി ലോഡ് ചെയ്യുന്നു.

വണ്ടികൾ ഒരുപാട് നിര നിര ആയി ഇട്ടിരിക്കുന്നു , പലതും പൊളിക്കുന്ന ജോലികളിൽ ആണ് ,

കൂടുതലും ഈ മോഷ്ടിച്ച് കൊണ്ട് വരുന്ന കാറുകൾ ഒക്കെ ഇങ്ങോട്ടു ആണ് കൊണ്ട് വരുന്നത് പൊളിച്ചു സ്പെയർ പാർട്സ് ആക്കി വിൽക്കുവാൻ മറ്റുമായി. കട്ടർ വെച്ച് പൈപ്പ് ഒക്കെ മുറിക്കുന്നു തീപ്പൊരികൾ ചിതറുന്നുണ്ട്, അതിന്റെ കർണ്ണകടോരമായ ശബ്ദം അവിടെ ആകെ മുഴങ്ങുന്നു.

കൊച്ചു കൊച്ചു വെച്ചുകെട്ടിയ പുരകൾ ഉണ്ട്. ഷീറ്റ് മേഞ്ഞതു, അവിടെ ഒന്നിന് പുറത്തായി മാമൻ യാക്കൂബ് ന്റെ ജീപ്പ് നിർത്തി ഇട്ടിരിക്കുന്നു.

അപ്പോളേക്കും ശ്യാമിന്റെ കാർ അവിടത്തെ വലിയ ഗെറ്റ് കടന്നു അവിടെ എത്തി, അപ്പോളേക്കും പണികാരും മറ്റു അവിടത്തെ ക്രിമിനൽസ് ഒക്കെ അങ്ങോട്ട് വന്നു, കാർ തുറന്ന് മാലിനിയെയും ശ്യാമിനെയും വലിച്ചിഴച്ചു കൊണ്ട് വന്നു അവരെ തള്ളി ഇരുവരും നിലത്തേക്ക് വീണു.

ഇരുവരും ഒരുപാടു ഭയന്ന് വിറച്ചു ആണ് അവിടെ ഇരിക്കുന്നത് അവർ എഴുന്നേറ്റു, ചുറ്റും ഒരുപാട് ക്രിമിനൽസ് ഒക്കെ ഉണ്ട് ,

ആശാനേ ,,,എന്ന് ഖാലിദ് ഉറക്കെ വിളിച്ചു

അപ്പോളേക്കും യാക്കൂബ് ഒരു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നല്ല കാട്ടുപോത്തിന്റ പോലെ ഉള്ള ഉറച്ച ശരീരം ഒരു ട്രൗസർ മാത്രം ആണ് ഇട്ടിരിക്കുന്നത് അയാളുടെ കൂടെ ഒരു കൊച്ചു ട്രൗസ൪ മാത്രം ഇട്ടു ആ കുണ്ടൻ കൂടെ ഉണ്ട്, യാക്കൂബ് ഒരു ഷർട്ടും മുണ്ടും ധരിച്ചു, അവിടെ ഇരുന്നു,

കുണ്ടൻ ചെറുക്കൻ ഒരു മുണ്ട് എടുത്തു ധരിച്ചു , നേരെ മാലിനിയുടെ അടുത്തേക്ക് അവിടെ ചെന്ന് അവളുടെ സമീപം ഇരുന്നു ,

വാ ചേച്ചി ,,,,,,,,,,,ആശാൻ കാത്തിരിക്കുകയാ ,,,,നമുക് ഒരുമിച്ചു ആശാനേ സന്തോഷിപ്പികാം

മാലിനി ഭയന്ന് ശ്യാമിനെ നോക്കി ,,,

ശ്യാം എഴുനേറ്റു ഒന്ന് പോടാ എന്ന് പറഞ്ഞു, അവനെ തള്ളി അതുകണ്ടു പൗലോസ് വന്നു ശ്യാമിന്റെ കരണം നോക്കി കൊടുത്തു ഒന്ന് ആ ഇടിയിൽ അവൻ നിലത്തേക്ക് ഇരുന്നു പോയി,

മാലിനി അവനെ നിന്നും ചെയ്യല്ലേ എന്നുപറഞ്ഞു നിലവിളിച്ചു കൈ കൂപ്പി …

നിങ്ങൾക്ക് ആരെയെങ്കിലും വിളിച്ചു പറയാൻ ഉണ്ടെന്കി വിളിചോ ,,,,ഉരുക്ക് കോളനിയിൽ വന്നു നിങ്ങളെ ഇവിടെ നിന്ന് കൊണ്ടുപോകുന്നത് ആര എന്ന് നോക്കാം…………ഖാലിദ് പറഞ്ഞു.

ശ്യാമേ പപ്പയെ വിളിക്ക് ,,,,ആരെയെങ്കിലും ഇങ്ങോട്ടു അയക്കാൻ പറ …

ശ്യാം രാജശേഖരനെ ഫോണിൽ വിളിക്കുക ആണ് പക്ഷെ ഔട്ട് ഓഫ് കവറേജ് ഏരിയ യിൽ ആണ്, ഒരു നിവൃത്തിയുമില്ലാതെ ഒരു മെസ്സേജ് ഇട്ടു പപ്പാ വി ആർ ഇൻ ട്രബിൾ ……….പ്ലീസ് സേവ് അസ് എന്ന് പക്ഷെ റീപ്ലേ ഒന്നുമില്ല ,,,,

അവർ ആകെ ഭയന്ന് ,,,മറ്റൊരു നിവൃത്തിയുമില്ല സുരേന്ദ്രൻ അങ്കിളിനെ വിളിക്കട്ടെ ,,,

ആ വിളിക്കു മോനെ ,,,

ഡി വൈ എസ പി സുരേന്ദ്രനെ ശ്യാം വിളിച്ചു, അവൻ പേടിച്ചു നിലവിളിച്ചു കൊണ്ട് കാര്യം പറഞ്ഞു ,

സുരേന്ദ്ര൯ സ്റ്റേഷനിൽ വിളിച്ചു കാര്യം പറയാം എന്നു പറഞ്ഞു, കുറച്ചു കഴിഞ്ഞു അയാൾ വിളിച്ചു പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോ എസ ഐ സ്ഥലത്തില്ല , അവിട ഉള്ള പോലീസുകാർക്ക് ഒകെ കോളനിയിലേക്ക് വരാൻ ഭയമാണ്, നിങ്ങൾ അവര്ക് കാശ് വല്ലതും കൊടുത്തു ഊരി പോരാൻ നോക്ക് ,,,എന്നുപറഞ്ഞു അയാൾ കൈ കഴുകി ,,ഫോൺ വെച്ച്.

ആരുമില്ല ,,,രക്ഷക്ക് ആരുമില്ല

ആശാനേ എല്ലാരേയും വിളിച്ചു ആരെയും കിട്ടുന്നില്ല , എന്ന പിന്നെ തുടങ്ങുക അല്ലെ ,,,പൗലോസ് വച്ചു പറഞ്ഞു.

അതോടെ ശ്യാമും മാലിനിയും ആകെ ഭയചകിതർ ആയി ,,മാലിനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ആരുമില്ല…ആരുമില്ല ഈ വിപത്തില്‍ നിന്നൊന്നു രക്ഷിക്കാ൯ …………………….

സമയം അഞ്ചേകാൽ

അവിടെ സമീപതുള്ള ഒരു ക്ഷേത്രത്തിലെ സായാഹ്‌നപൂജകൾ ആരംഭിക്കുന്നതിനു മുന്നോടി ആയി അവിടെ വലിയ ശബ്ദത്തിൽ രുദ്രകീര്‍ത്തനം ഉച്ചത്തിൽ മുഴങ്ങി, അതെല്ലാം ആ പരിസരമാകെ വ്യക്തമായ ശബ്ദത്തിൽ കേൾക്കുവാൻ തുടങ്ങി.

ഓം നമോ ഹിരണ്യ ബാഹവേ

ഹിരണ്യവർണ്ണായ ഹിരണ്യരൂപായ

ഹിരണ്യപതയേ അംബികാപതയേ

ഉമാപതയേ പശുപതയേ നമോ നമ:

ഈശാന സർവവിദ്യാനാം ഈശ്വര സർവഭൂതാനാം

ബ്രഹ്മാധിപതി ബ്രാഹ്മണോധിപതി

ബ്രഹ്മ ശിവോ മേ അസ്തു സദാശിവ ഓം

 

മാലിനിയുടെ കാതിലെത്തി, അവളുടെ കണ്ണുകള്‍ നക്ഷത്ര ദീപ ശോഭയോടെ തിളങ്ങി, ആ മന്ത്രം കേള്‍ക്കുമ്പോ മാലിനിയുടെ അകക്കണ്ണില്‍ തെളിഞ്ഞത് ആ രൂപമായിരുന്നു, പാതി മാനവനും പാതി രുദ്രനുമായ ലക്ഷ്മിയുടെ മക൯ ആദിശങ്കരന്റെ രൂപം.

ശങ്കരൻ ,,,,,എന്റെ ആദിശങ്കരൻ ,,,,,,,,,,,,,,,,,,,എന്താ ഭഗവാനെ എന്റെ കുഞ്ഞിനെ ഞാൻ മറന്നു പോയത്,,,,,,,,,,,,,,,

മാലിനി എഴുന്നേറ്റു,

ആ പ്രാർത്ഥന ശബ്ദം കാതിലും ഉള്ളിൽ ആദിശങ്കരന്റെ പേരും രൂപവും ഉള്ളപ്പോൾ പിന്നെ എവിടെ അവളിൽ ഭയം ,,,,,,,,,,,,,,,,

അവൾ ഖാലിദിനോടായി പറഞ്ഞു .

ഒരാളെ കൂടെ വിളിക്കാൻ എന്നെ സമ്മതിക്കണം, ആ ആൾ വരും

അയാൾക്ക് ഞങളെ ഇവിടെ ഇന്ന് കൂട്ടാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ പറയുന്നത് എന്തും ഞാൻ അനുസരിക്കും ……….ഉറപ്പ് ……………………..

അവൾ പറഞ്ഞ ആ വാക്കുകൾക്കു വജ്രത്തിന്റെ കാഠിന്യം ഉണ്ടായിരുന്നു.

അയാൾ പോയി യാക്കോബ് നോട് പറഞ്ഞു, അയാൾ ചിരിച്ചു കൊണ്ട് സമ്മതിച്ചു, അവസാനത്തെ ആഗ്രഹം അല്ലെ  എന്താന്ന് വെച്ച ചെയ്തോട്ടെ ,,,,

മാലിനി ശ്യാമിന്റെ ഫോൺ വാങ്ങി ആദിയെ വിളിച്ചു  അപ്പോളും ആ ഗാനം അവിടെ മുഴങ്ങുന്നുണ്ടായിരുന്നു.

ശ്യാമിന്റെ ഫോൺ ആണല്ലോ, ആദി ഫോൺ എടുത്തു.

ശങ്കരാ ……………………………

കൊച്ചമ്മയുടെ ശബ്ദം ആണല്ലോ

എന്താ എന്ത് പറ്റി  കൊച്ചമ്മേ

ഞാൻ എന്റെ ലക്ഷ്മിയുടെ മകൻ ആദിശന്കരനോട് ആണ് സംസാരിക്കുന്നതു, നിനക്കു എന്നെ ജീവനോടെ കാണണം എന്നുണ്ടെങ്കിൽ ഉടനെ ടൗണിനടുതുള്ള ഉരുക്കു കോളനി ചേരിയിൽ എത്തണം.

പ്രശനം ഉണ്ടോ കൊച്ചമ്മേ ?

ഉണ്ട്

എത്രയും വേഗം നീ എവിടെ എത്തണം …നീ വരുമോ ?

ആദി ഒരു നിമിഷം ,,,,, തന്റെ ലക്ഷ്മി അമ്മയുടെയും സായി അപ്പൂപ്പന്റെയും ഫോട്ടോകളിലേക്കു നോക്കി ..

അവന്റെ മുഖഭാവം അവൻ അറിയാതെ മാറുന്ന പോലെ

ഹ ഹ ഹ ഹ ഹ ഹ ……………ഒരു അട്ടഹാസം പോലെ

ഞാൻ ,,,,,,,,,,,,,,,,ഞാൻ ലക്ഷ്മിയുടെ മകൻ ആദിശങ്കരൻ

ഞാൻ പുറപ്പെടുക ആണ് ……………….വന്നിരിക്കും………………

അവൻ ഫോൺ കട്ട് ചെയ്തു.

അവന്‍ ഷെല്‍ഫ് തുറന്നു തന്റെ തനറെ ഏറ്റവും ഇഷ്ടപെട്ട വസ്ത്രം കയ്യിൽ എടുത്തു

കറുപ്പ് നിറം…………..ആ നിറം കണ്ടപ്പോൾ അവന്റ  ചുണ്ടിൽ ഒരു പുഞ്ചിരി ,

 

കറുത്ത  ഷർട്ട് കറുത്ത ജീൻസ്

അവ ധരിച്ചു , ഷർട്ടിന്റെ രണ്ടു ബട്ടൻസ് അഴിച്ചിട്ടു , രോമം നിറഞ്ഞ നെഞ്ചിൽ ചേർന്ന് കിടക്കുന്ന ചതുർദശ മുഖിരുദ്രാക്ഷം.

ലക്ഷ്മി അമ്മയുടെ ഫോട്ടോ എടുത്ത് ഒരു മുത്തം കൊടുത്തു.

ഹെൽമെറ്റ് ഫോണും കയ്യിൽ എടുത്തു റൂം പൂട്ടി താക്കോൽ പോക്കറ്റിൽ ഇട്ടു അതിവേഗത്തിൽ താഴേക്ക് ഇറങ്ങി, ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു , ഹെൽമെറ്റ് ധരിച്ചു .

ബുള്ളെറ്റ് മുന്നോട്ടേക്ക് എടുത്തു സ്പീഡ് അങ്ങോട്ട് കൂട്ടി .അതിവേഗത്തിൽ ഉരുക്കു കോളനി ലക്ഷ്യമാക്കി കുതിച്ചു.

<<<<<<<<<<<<<<<<O >>>>>>>>>>>>>>>

ഉരുക്കു കോളനി

ശ്യാം അമ്മയോട് ദേഷ്യപെടുന്നുണ്ട്, പൈസ കൊടുത്തു പോകാം, അമ്മ എന്ത് വിചാരിച്ച ആണ് ഇതൊക്കെ എത്ര വേണേലും കൊടുക്കാം, അവൻ ഇവിടെ വന്നിട്ട് എന്ത് ആക്കാൻ ആണ്

മാലിനി കൈകൾ കെട്ടി, അവന്റെ മുഖത്ത് നോക്കി

അമ്മയുടെ മാനത്തിനും നീ വില ഇട്ടു തുടങ്ങിയോ ?

ആ ചോദ്യത്തിന് ശ്യാമിന് ഉത്തരം ഉണ്ടായിരുന്നില്ല

ശ്യാമിന്റെ മുഖം കുനിഞ്ഞു.

<<<<<O>>>>

ബ്ലോക്കുകൾക്കിടയിൽ പോലും വെട്ടിച്ചു തിരിച്ചു വാഹങ്ങൾക്കിടയിലൂടെ കുത്തിക്കയറ്റി ആദിശങ്കരൻ  അതിവേഗത്തിൽ  കുതിക്കുക  ആണ്. അവൻ ആക്സിലറേറ്റർ കൂട്ടി അതിവേഗത്തിൽ മറ്റൊന്നും നോക്കാതെ മുന്നോട്ടു പോകുന്നു കാരണം വിളിച്ചത് ലക്ഷ്മിയുടെ മകൻ ആദിശങ്കരനെ ആണ് ——–

അവൻ പോലുമറിയാത്ത രുദ്രതേജനെ –രുദ്രന്റെ തേജസ് ഉള്ളവനെ

<<<<<<O>>>>>>

തല കുനിച്ചു നില്‍ക്കുന്ന ശ്യാമിനോട് മാലിനി പറഞ്ഞു.

പറയുന്ന കാശ് കൊടുത്തു നീ പൊക്കോ, എനിക്ക് സാധിക്കില്ല കാരണം സമരേന്ദ്ര ദേവപാലരുടെ മകൾ ആണ് ഞാന്‍. പാലിയത്തെ രാജശേഖരന്റെ ഭാര്യ ആണ് ഞാ൯…. അഭിമാനത്തിന് ഒരുപാട് വില കൊടുക്കുന്നവളാ ഞാൻ. ഇവിടെ നിന്നും പറയുന്ന കാശ് കൊടുത്തു തല കുനിച്ചു പോകാൻ എനിക്കാവില്ല അതിനു പകരം മരിക്കുന്നതു തന്നെ ആണ് നല്ലതു

പിന്നെ ഒന്നെനിക്ക് ഉറപ്പുണ്ട്, വരുന്നത് എന്റെ മകന്‍ അല്ല………..ലക്ഷ്മിയുടെ മകന്‍ ആണ്, ഒരുകാലത്തും അമ്മയായ ലക്ഷ്മിയുടെ  തല കുനിയാതെ നോക്കിയവന്‍,,,,,,ആ മകനെ ആണ് ഞാന്‍ വിളിച്ചത്….. അവന്‍ വരും

സാക്ഷാല്‍ ശങ്കരന്‍ ,,,,,,,,,,,,,,,ആദിശങ്കരന്‍

<<<<<<<<<<<<O>>>>>>>>>>>>>>>>>

 

അന്തരീക്ഷത്തിനൊക്കെ  വല്ലാത്ത ഒരു മാറ്റം പോലെ

പതിവ് ഇല്ലാത്ത പോലെ ഒരു കാറ്റ്

അവിടെ അഴകളിൽ ഉണക്കാൻ ഇട്ടിരുന്ന പല വസ്ത്രങ്ങളും പറന്നു പോകുവാൻ തുടങ്ങി

ശക്തി ആയ കാറ്റിൽ പൊടി ഉയരാൻ തുടങ്ങി

കരിയിലകൾ ആ പൊടിയിൽ ഉയർന്നു പൊങ്ങി

ആ പൊടികാറ്റു ദൂരകാഴ്ച മറക്കും പോലെ

കുടു കുടു കുടു ശബ്ദം ഉയർത്തി ഉരുക്കുകോളനിയുടെ വലിയ ഗെയ്റ്റ് കടന്നു ഒരു ബുള്ളറ്റ് കടന്നു വരികയാണ്.

ആ ബുള്ളറ്റ് അവിടെ നിർത്തി, അതിൽ നിന്നും ഇറങ്ങി ……

അവൻ ലക്ഷ്മിയുടെ മകൻ ആദിശങ്കരൻ —– അവന്‍ പോലുമറിയാത്ത  രുദ്രതേജൻ

കറുപ്പണിഞ്ഞ അവൻ അവർക്കു നേരെ മുന്നോട്ടു നടന്നു. ആ സമയത്ത് വീശുന്ന കാറ്റിന് ശക്തി ഏറിയ പോലെ

അവന്റെ കാലു ആ മണ്ണിൽ പതിച്ച നേരം അപ്പോൾ കേട്ട് കൊണ്ടിരുന്ന രുദ്രനമസ്കാര മന്ത്ര൦ തുടരുക ആയിരുന്നു.

നമസ്തേ അസ്തു ഭഗവാൻ

വിശ്വേശ്വരായ മഹാദേവായ

ത്രയമ്പകായ ത്രിപുരാന്തകായ

ത്രികാഗ്നികാലായ കാലാഗ്നിരുദ്രായ

നീലകണ്ഠായ മൃത്യുഞ്ജയായ

സർവേശ്വരായ സദാശിവായ

ശ്രീമൻ മഹാദേവായ നമഃ

 

 

ആദിശന്കരൻ വരുമ്പോ മാലിനിക്ക് അനുഭവപ്പെട്ടതു തന്റെ മനസ്സിൽ ഉള്ള ആ രൂപം ആയിരുന്നു. പാതി മനുഷ്യനും പാതി രുദ്രനും  ആയ ആ രൂപം ..

അവൾ അറിയാതെ കൈകൾ കൂപ്പി അവൻ മാലിനിക്ക് മുന്നിൽ എത്തി.

ഞാൻ ,,,,,,,ലക്ഷ്മിയുടെ മകൻ ………..ആദിശങ്കര൯…..

എന്താ ഞാൻ വേണ്ടത്…

അപ്പോളേക്കും സാവധാനത്തിൽ ആ പൊടികാറ്റ് ഒക്കെ ഒതുങ്ങി അന്തരീക്ഷം  സാധാരണ നിലയിലേക്ക് ആയി

<<<<<<<<<<<O>>>>>>>>>>>

പോലീസിനെ വിളിച്ചില്ലേ, ശ്യാമിനോട് ചോദിച്ചു.

അവര്‍ക്കൊക്കെ ഇവിടെ വരാന്‍ പേടിയാ,

പോലീസ് ഒന്നും ഇവിടെ വരില്ല മോനെ, മുന്പ് ഇവിടെ കയറിയ ഒരു സര്‍ക്കിള്‍ നെ ഇവിടെ ഇട്ടു തന്നെ ആണ് ഞങ്ങള്‍ തീര്‍ത്തത് ,,, അല്ല പിന്നെ ഖാലിദ് അവനോടായി പറഞ്ഞു.

ഓ അങ്ങനെ ആണോ ..നിങ്ങൾക്ക് പോലീസ് വേണ്ട………..ഞാൻ ഒരാൾ മതിയാകും. ഉറച്ച ശബ്ദത്തിലവന്‍ പറഞ്ഞു.

അത്രക്ക് ചുണ ഉണ്ടോ മോനെ നിനക്ക് ,

ഡാ ….ചന്ദ്ര ,,,,,,,,,,,,,,എന്ന പിന്നെ നമ്മുടെ ആ ഗേറ്റ് അങ്ങ് പൂട്ടിക്കെ ,,,ഇനി  ഇവന്റെ ശവം പുറത്തേക്ക് ഇറക്കാൻ ആയി ഗേറ്റ് തുറന്ന മതി ,,,,,,,,,,,,,

അതുകേട്ട് ഗേറ്റിനു സമീപം നിന്ന ചന്ദ്രൻ എന്ന ആൾ ആ വലിയ ഉരുക്കിന്റെ ഗേറ്റ് ചങ്ങല ഇട്ടു അത് പൂട്ടി , താക്കോൽ ഓടി കൊണ്ട് വന്നു യാകൂബിന്റെ കുണ്ടന്റെ കയ്യിൽ കൊണ്ട് കൊടുത്തു.

ഇതൊക്കെ കണ്ടു ശ്യാം ഭയന്ന് വിറക്കുക ആണ്,

ഇവനെ ആണോ ഇത്രയും മാസ്സ് ആക്കി നീ വിളിച്ചു വരുത്തിയത്?  ഇവനെതാ നിന്റെ സെറ്റ് അപ്പ് ആണോ ……..ആയിരിക്കുമല്ലോ ,,ആ ഇപ്പൊ നിന്റെ പ്രായത്തില്‍ …ചോരയും നീരും ഉള്ള പയ്യന്മാരോട് ആണല്ലോ പ്രിയം.

പൌലോസ് ഉറക്കെ പറഞ്ഞു അതുകേട്ട് എല്ലാവരും ചിരിക്കാന്‍ തുടങ്ങി

അതുകേട്ടപ്പോ മാലിനിയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പൊഴിഞ്ഞു.

ആദിക്ക് എല്ലാം മനസിലായി.

അവന്‍ ഒന്ന് തിരിഞ്ഞു,

ചേട്ടാ ,,,, ഈ സ്ത്രീകളോട് കുറച്ചൊക്കെ മര്യാദ കാട്ടാം കേട്ടോ .

അത് കേട്ട് പൌലോസ്

അയ്യോടാ മോനെ ,,,, ഇവടെ ഇത് തന്നെ ഒരുപാട് മര്യാദ ആണ്.നീ ഒരു കാര്യം ചെയ്യ്, നിന്റെ അമ്മയെ കൂടെ ഇങ്ങോടു വിളിച്ചു കൊണ്ട് വാ, മാമന്‍മാർക്ക് ഒരു നേരം പോക്ക് ആകും ബാക്കി ഉണ്ടേ നിനക്ക് കൂടെ തന്നേക്കാം ,,,,,,,,,,,,,

അത് പറഞ്ഞു തീരും മുന്‍പേ പൌലോസിന്റെ താടി എല്ല് തകര്‍ക്കും പോലെ അതി ശക്തമായ ഒരു പ്രഹര൦ കൊടുത്തു ഇടതു കയ്യിൽ അയാളുടെ കോളറിൽ പിടിചു ആദി വലം കൈ കൊണ്ട് അയാളുടെ പാന്റിൽ അരഭാഗത്തു ചേർത്ത് പിടിച്ചു മുകളിലേക്ക് ഉയർത്തി തല കീഴായി ഉയർത്തി അയാളുടെ തല മണ്ണിൽ അതിശക്തിയിൽ ആഞ്ഞു കുത്തി നിർത്തി.

അത്രയും ഭാരവും ബലവും ഉള്ള ഒരാളെ ആണ് അവൻ തലകീഴായി മണ്ണിൽ കുത്തി നിർത്തിയിരിക്കുന്നത് , തല ശക്തി ആയി ഇടിച്ചതിനാൽ അയാളുടെ ബോധം പോയി ചെവിയിൽ നിന്നും കൊഴുത്ത ചോര വന്നു കൊണ്ടിരിക്കുന്നു  മുകളിലെക്കു നീളത്തിൽ ഉയർന്നു ഇരുന്ന കാലു മടങ്ങി പോയി

ആ ഒരു കാഴ്ച കണ്ട എല്ലാവരും അത്ഭുതപ്പെട്ടു പലരും സത്യത്തിൽ ഭയന്നു സംഘട്ടനത്തിനു മുൻപ് ഉള്ള ഒരു തുടക്കം കുറിക്കല്‍ അത് കാണുമ്പോ മറ്റുള്ളവരിൽ ഭീതി ഉണർത്തി അവരുടെ ബലം കുറക്കുന്ന പൂര്‍വിക യുദ്ധതന്ത്രം,

മാലിനി ശ്യാം ഒക്കെ ഇപ്പൊ എന്താ നടന്നത് എന്ന് അറിയാതെ അതിശയത്തോടെ നിന്നുപോയി.

“””” കൊന്നുകളയും ഞാ൯ പന്നീ ………….എന്റെ അമ്മയെ പറഞ്ഞാല്‍”””””

ആദി ശങ്കരൻ,  ശീർഷാസനം പോലെ തല കുത്തി നിര്‍ത്തിയിരിക്കുന്ന പൌലോസിന്റെ  ദേഹത്ത് നിന്ന് കൈ എടുത്തു മാറ്റി , ആ ശരീരം താനേ ബാലൻസ് ചെയ്തു നിൽക്കുന്നു, തിരഞ്ഞു കറങ്ങി ആ ശരീരത്തിൽ നെഞ്ചും വയറും ചേരുന്ന ഭാഗം നോക്കി ആഞ്ഞു ഒരു ചവിട്ടു കൊടുത്തു. അതേ രൂപത്തിൽ തന്നെ അയാളുടെ ശരീര൦ തെറിച്ചു പുറത്തു കയറു കട്ടിലിൽ ഇരിക്കുന്ന യാക്കോബ്നിന്റെ സമീപത്തേക്ക് വലിയ ശബ്ദത്തോടെ വന്നു വീണു , അയാളുടെ ശരീരം മണ്ണിലേക്ക് മലര്‍ന്നടിച്ചു വീണു…. ബോധമില്ല , ചവിട്ടിന്റെ ശക്തിയിൽ അയാളുടെ വായിൽ നിന്നും ചോര വരുന്നുണ്ടു

പൗലോസെ ,,,ഡാ പൗലോസെ …………..

എവിടെ കേൾക്കാൻ ,,,,,,,,,,,,,,,,,,,,,,

ഖാലിദ് ആദിക്ക് നേരെ ഓടി ,

അവിടെ നിൽക്ക് ചേട്ടാ എന്തിനാ ഇത്ര തിരക്ക് ,,,,,,,,,,,ഞാൻ ഇവിടെ ഇല്ലേ എങ്ങോട്ടും പോകുന്നില്ലലോ ഇനി എന്റെ ശവം കൊണ്ടു പോകാൻ അല്ലെ ഗേറ്റ് തുറക്കുകയുള്ളു , അതിനെ ഇനി തുറക്കാൻ പാടുള്ളു ,,,,,,,,,,,,,,,,,ശവമായി അല്ലാതെ ഞാൻ ഇവിടെ നിന്ന് പോകില്ല ,  ഒരുത്തനേം ഇവിടെ നിന്ന് പോകാനും ഞാൻ സമ്മതിക്കില്ല ,,,,,,,,,,,,,,,

ഹ ഹ ഹ ഹ ഹ …………..ഒരു പൊട്ടിചിരി ആയിരുന്നു അവന് …………………………

<<<<<<<O>>>>>>

കൊച്ചമ്മേ ,,,,

ആ ,,,,അപ്പു ,,,

ഇങ്ങനെ നിക്കല്ലേ ….

ഇനി കൊച്ചമ്മ പറ , ഏറ്റവും ചുരുക്കി … എന്താ നടന്നത് ?

മാലിനി ഖാലിദ് നെ ചൂണ്ടി പറഞ്ഞു- അയാളും പിന്നെ നീ ഇപ്പോ ഇടിച്ചു വീഴ്ത്തിയവനും  എന്നെയും മോനെയും അനാവശ്യം പറഞ്ഞു,

അതുകേട്ടു ആദി ഖാലിദ് നെ ഒന്ന് നോക്കി , ഒരു കണ്ണിറുക്കി ഒന്ന് പുഞ്ചിരിച്ചു , പിന്നെ ഒരു ഉമ്മയും കൊടുക്കുന്ന പോലെ ചുണ്ട് കൊണ്ട് കാണിച്ചു .

അവിടെ ഇരിക്കുന്ന ആള്‍ ,,,എന്നെ തൊട്ടു , അവനെ ഞാന്‍ തല്ലുകയും ചെയ്തു – കയറു കട്ടിലില്‍ ഇരിക്കുന്ന യാക്കൂബിനെ നോക്കി പറഞ്ഞു,

ആദി ഒന്ന് നോക്കി ഒരു ഫ്ലയിംഗ് കിസ് കൊടുത്തു യാക്കൂബിന്, കൂടെ ഇരുന്ന വികാരപറവശനായ കുണ്ടന്‍ ഇടയ്ക്കു ഒരു ശൃംഗാരഭാവത്തോടെ ആ ഫ്ലയിംഗ് കിസ്സ്‌ സ്വീകരിച്ചു നെഞ്ചില്‍ തൊടുന്നതായി ആംഗ്യം കാണിച്ചു, അതുകണ്ട് യാക്കൂബ് ക്രുദ്ധനായി കുണ്ടനെ നോക്കി, കുണ്ടന്‍ ഒരു കണ്ണിറുക്കി കാണിച്ചു കൈകള്‍ കൊണ്ട് യാക്കൂബിന്റെ നെഞ്ചില്‍ തലോടി കൊണ്ടിരുന്നു.

ഡാ ശ്യാമേ

എന്തോ

നിനക്കു ഇടിക്കാൻ അറിയുമോ ???

ഇല്ല

എന്ന പുറത്തു നിക്കണ്ട …നിങ്ങള് ആ കാറിൽ കയറി ഇരുന്നോ

എന്നു പറഞ്ഞു ഇരുവരെയും ആദി കാറിൽ കയറ്റി ഇരുത്തി ,

ആ ഇനി എ സി ഇട്ടോ ,,,

ഇനി നിങ്ങള് ഇവിടെ ഇരുന്നു കളി കണ്ടാല്‍ മാത്രം മതി , പുറത്തേക്കു ഇറങ്ങുകയെ വേണ്ട

ഡാ ചെറുക്കാ . കൊച്ചമ്മക്കു കേൾക്കാൻ നല്ലൊരു പാട്ടു കൂടെ ഇട്ടു കൊടുത്തേ ,,,

ശ്യാമിന് ആകെ ഭയം ആണ് ,

അവൻ എങ്ങനെയോ സിസ്റ്റം ഓൺ ചെയ്തു. ഈ ഒച്ച ഇത്തിരി കൂട്ടിക്കോ

ഇത്തിരി എഫക്ട് ആയിക്കോട്ടെ

അപ്പോളേക്കും പാട്ടു പ്ളേ ചെയ്യാൻ തുടങ്ങി.

ആദി ആദ്യം ശരീരത്തെ ഒന്നു മൂരി നിവർത്തിച്ചു.

കയ്യും കാലും ഒക്കെ ഒന്ന് വലിച്ചു ഒന്ന് ചൂടാക്കി.

ഖാലിദ് ഉറക്കെ വിളിച്ചു,

ഡാ സോമാ റോക്കി ജോണി തീർക്കടാ അവനെ ,,,,,,,,,,,,,,

വലിയ കമ്പിപാരയും വടിവാളും ഒകെ ആയി മൂവരും അവനു മുന്നിൽ എത്തി.

തുടങ്ങല്ലേ ,,,,അതിനു മുന്നേ ചേട്ടാ,,,,,,, ആ ഇരിക്കുന്ന ആൾ ആരാ???? ആദി ചോദിച്ചു

അത് മാമൻ യാക്കൂബ് ……….കൈയിൽ വടിവാൾ പിടിച്ച സോമൻ പറഞ്ഞു.

ഓ അതാണല്ലേ ഈ യാക്കൂബ് ,,, മൂപ്പരല്ലേ ഇവിടത്തെ ഏറ്റവും വലിയ ക്രിമിനൽ ,, ഇയാൾ അല്ലെ ആ സർക്കിൾനെ കുത്തി കൊന്നത്

ആ അത് തന്നെ …

ആ കൂടെ ഇരിക്കുന്ന ആ ചെറുക്ക൯ ആരാ ,

അത് ആശാന്റെ കുണ്ടൻ ആണ്.

അയ്യേ ……….അയാള്  അപ്പൊ കുണ്ട൯ ആയിരുന്നോ ,,,

പോയി ഇടിക്കെടാ…. ഖാലിദ് അലറി.

കമ്പി പാരയും ആണ് റോക്കി ആദിയെ  കുത്താൻ ആയി വന്നു , ആദി മെയ്വഴക്കത്തോടെ അതിൽ നിന്നും തിരിഞ്ഞു മാറി കമ്പിപാരക്കു വശം ചേർന്ന് ഇരു കൈകലും പാരക്കു ഉള്ളിലേക്ക് ഇട്ടു കമ്പിപാര കൈകളിൽ പിടിച്ചെടുത്തു, നീണ്ട വടി കൊണ്ട് സിലമ്പാട്ടം ആടുന്ന പോലെ കൈകളിൽ ആ ഭാരമുള്ള കമ്പിപ്പാര കൊണ്ട് അമ്മാനം ആടി ആഞ്ഞു കുത്തി.

കുത്തിയത് റോക്കിയുടെ കാൽപ്പാദത്തിൽ, കാൽപാദം തുളച്ചു ആ കമ്പിപ്പാര മണ്ണിൽ തുളച്ചു കയറി.

പ്രാണവേദനയോടെ അയാൾ അലറി.

സ്റ്റേപ്പിൾ ചെയ്ത പോലെ അയാൾ മണ്ണിൽ ലോക്ക് ആയി പോയി.

അതുകണ്ടു സോമനും ജോണിയും ഭയന്ന് പോയി

അപ്പൊ …ചേട്ടാ നിങ്ങക് എന്ത് ശമ്പളം കിട്ടും ?

അ ,,,അ ,,,,അത് വർക് അനുസരിച്ച ,,,,സോമന്‍ മറുപടി പറഞ്ഞു,

ആണോ ,,,,

റോക്കി കിടന്നു അലറുക ആണ് ,,

മിണ്ടാതെ ഇരിയെട ,,,,ആദി അലറി പേടിച്ചു പ്രണവേദനയോടെ അയാൾ വാപൊത്തി കരഞ്ഞു.

അപ്പോളേക്കും കയ്യിൽ വടിവാളുമായി സോമനും ഷോവലുമായി ജോണിയും ആദിക്ക് നേരെ എത്തി ആദി പിന്നിലേക്ക് ആയി ഓടി എന്നിട്ടു വെട്ടി തിരിഞ്ഞു അവർക്ക് നേരെ ഓടി അടുത്ത് മുകളിലേക്ക് ചാടി ഉയർന്നു ഇരു കാലുകൾ കൊണ്ടും ഇരുവരുടെയും നെഞ്ചിൽ ആഞ്ഞു ചവിട്ടി, ചവിട്ടിന്റെ  ആഘാതത്തിൽ ഇരുവരും പിന്നെലേക്ക് തെറിച്ചു സോമൻ തുറന്നു കിടന്ന  വെള്ളം നിറച്ചുവെച്ച ഒരു ഡ്രമ്മിനുള്ളിൽ വീണു കാലു മാത്രം പുറതു എന്ന രീതിയിൽ കിടന്നു പോയി വെള്ളം മൊത്തം തെറിച്ചു, ജോണി ആ വീഴ്ച വീണത് ഖാലിദിന്റെ ദേഹത്ത് ആണ് . ഇരുവരും നിലത്തേക്ക് വീണു .

വെള്ളം നിറഞ്ഞ ഡ്രമ്മിൽ ശ്വാസം കിട്ടാതെ രക്ഷപെടാൻ ആകാതെ സോമൻ പിടഞ്ഞു ആദി ആ ഡ്രം ഒറ്റ ചവിട്ടിനു താഴെ വീഴ്ത്തി അതിലെ വെള്ളം പോയതിനാൽ എങ്ങനെ ഒക്കെയോ പിടഞ്ഞു സോമൻ എഴുന്നേറ്റു ശ്വാസം എടുത്തു.  അയാൾ എവിടെയോ ഓടി മറഞ്ഞു.

കാറിനുള്ളിൽ ഇതൊക്കെ കണ്ടു ശ്യാം മാലിനിയെ നോക്കി മാലിനി ശ്യാമിനെയും ,

എന്താ അമ്മെ ഈ കാണുന്നത് …………….

ഞാനും ആദ്യമായിട്ട മോനെ ,,,,,,കേട്ടിട്ടേ ഉള്ളു ഈ അവതാരത്തെ ,,,,ഇപ്പൊ കണ്മുന്നിൽ കാണുകയാ ,,,

അപ്പോളേക്കും ആയുധങ്ങളുമായി മൂന്നാലു പേര് അലറി വിളിച്ചു ഓടി അടുത്തു, മുന്നിൽ നിന്നവന്റെ കഴുത്തു നോക്കി ആഞ്ഞു ഒരു ഇടി കൊടുത്തു, അതിനു സൈഡിൽ നിന്നവന്റെ മുട്ടുകാലിൽ ആദി ആഞ്ഞു ചവിട്ടി അയാൾ നിലതെറ്റി വീണു ആദി മുകളിലേക്ക് ഉയർന്നു അതി വേഗത മുട്ടുകാൽ മടക്കി അതിനു പുറകെ ഇരുമ്പു ഷാഫ്റ് മായി വരുന്നവന്റെ നെഞ്ചിൽ പ്രഹരിച്ചു അയാൾ പിന്നിലേക്കു മറഞ്ഞു വീണു, വീണപ്പോൾ അയാളുടെ നെഞ്ചിൽ മുട്ടുകാലിൽ ഇരുന്നു ആദി ശങ്കരനുമുണ്ടായിരുന്നു,

പെട്ടെന്നാണ് വലിയ ഒരു ബാറ്റ് കൊണ്ട് ആദിയുടെ പുറത്തു ശക്തമായി ഒരു പ്രഹരം കിട്ടിയത് അതിന്റെ ആക്കത്തിൽ അവൻ നിന്നിലേകു തലകുത്തനെ വീണു കറങ്ങി എഴുന്നേറ്റു

അതുകണ്ടു ,,,അപ്പു എന്ന് വിളിച്ചു മാലിനി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി , അവനെന്തെങ്കിലും പറ്റിയോ എന്ന ഭയത്തോടെ.

പുറകീന്നു തൊഴിക്കുന്നോ എന്നുപറഞ്ഞു ആ തൊഴിച്ചവന്റെ നേരെ ചെന്ന് വേഗതയിൽ അവന്റെ കക്ഷത്തിനിടയിലൂടെ കൈ ഇട്ടു മുകളിലേക്ക് ഉയർത്തി കഴുത്തിന് കുറുകെ പിടിച്ചു ശക്തിയിൽ അമർത്തി

കടക് ,,,എന്ന ശബ്ദം കേട്ട് ഉള്ളിൽ എല്ലൊടിഞ്ഞിട്ടുണ്ട് അയാള തളർന്നു വീണു അലറി കരഞ്ഞുകൊണ്ട്

അപ്പോളേക്കും അതി ശക്തിയിൽ ഖാലിദ് ആദിയുടെ പുറത്തു തൊഴിച്ചു ആ ശക്തിയിൽ അവൻ തെറിച്ചു കാറിന്റെ ബോണറ്റിനു മുകളിൽ പോയി വീണു ആ കാർ ശക്തിയായി കുലുങ്ങി. ശ്യാം അപ്പോളെക്കും പുറത്തേക്ക് ഇറങ്ങി.

ആദി ബോണറ്റിനു മുകളിൽ ഇരുന്നു കൊണ്ട് തന്നെ തിരിഞ്ഞു കാലുകൾ ഒന്ന് മടക്കി വെച്ച്,

നിങ്ങളും അമ്മയോടും മോനോടും ഉള്ളി കയറി ഇരിക്കാൻ അല്ലെ ഞാൻ പറഞ്ഞത് , കയറി ഇരിക്കാൻ ,,,,,,,,,,,,

അവൻ ദേഷ്യം കൊണ്ട് അലറി .

അതുകേട്ടു ഇരുവരും കാറിൽ കയറി ഇരുന്നു ,,

ആദി ബോണറ്റിൽ നിന്നും ഇറങ്ങി കൈകൾ ഒന്ന് വിരിച്ചു, ഒന്ന് സ്‌ട്രെച് ചെയ്തു,

ചവിട്ട് ഒക്കെ കൊള്ളാം കേട്ടോ, പക്ഷെ അത് ഇങ്ങനെ ചവിട്ടരുത്.

എവിടെ നിനോ ആരോ അവനു നേരെ വടിവാൾ വീശി. ആദി ഒഴിഞ്ഞു മാറി വടിവാൾ പിടിച്ചവന്റെ റിസ്റ്റിൽ കടന്നു പിടിച്ചു വടിവാൾ അകത്തി പിടിച്ചു അയാളുടെ കഴുത്തു ചുറ്റി പിടിച്ചു സൈഡിൽ കണ്ട പൊളിക്കാൻ കൊന്നു വന്നു വെച്ച ഒരു കാറിൽ ശക്തി ആയി തല പിടിപ്പിച്ചു അപ്പോളേക്കും അയാൾ ബോധമറ്റു വീണു.

ഒരാള്‍ ബൈക്ക് ന്റെ ചെയിന്‍ കറക്കി ആദിക്ക് നേരെ വീശി ,പാഞ്ഞു വരുന്ന ചെയിൻ കണ്ടു ആദി കാൽ മടക്കി മുഖവും നെഞ്ചും താഴെത്തെക്കു കൊണ്ടുവന്നു ചെയിനിൽ നിന്ന് ഒഴിഞ്ഞുമാറി ഉയർന്നു വീശിയവന്റെ ക്കീഴ്ത്താടി നോക്കി മുകളിലേക്ക് മർദിച്ചു , അയാൾ മുകളിലേക്ക് ഉയർന്നു അതെ സമയ൦ തന്നെ കാൽ കൊണ്ട് അതിശക്തിയിൽ അയാളുടെ വയറിൽ പഞ്ച് ചെയ്തു അയാൾ തെറിച്ചു ഒരു കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ പോയി വീണു ആ ഗ്ലാസ് ശബ്ദത്തിൽ പൊട്ടി അയാൾ കാറിന്റെ ഉള്ളിലേക്ക് വീണുപോയി.

ഒരാൾ ഓടിവന്നത് കണ്ടു, പിന്നെ കാണുന്നത് ഇടി കൊണ്ട് വായുവിൽ വട്ടം കറങ്ങി നിലത്തേക്ക് വീണു ആ വീഴ്ചയുടെ ശക്തിയിൽ വീണ്ടും ഉയർന്നു പൊങ്ങി വീണ്ടും നിലത്തേക്ക് വീണതാണ്.

അമ്മെ ഇവ൯ എന്താ ജാക്കിചാൻ ആണോ , ഇതിപ്പോ സിനിമകളിൽ കാണുന്ന സ്റ്റണ്ട് പോലെ ഉണ്ടല്ലോ”” ഇവ൯ തന്നെ ആണോ ഉള്ള തല്ലും ചീത്തയും വാങ്ങി പണി എടുത്ത അപ്പു ”     ശ്യാന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടര്ന്നു ഉരുണ്ട ഇരിക്കുക ആണ്

അങ്ങനെ പല ഭാഗങ്ങളിൽ നിന്നുമായി പലരായി അവനു നേരെ വന്നു , അതെല്ലാം വേണ്ട രീതിയിൽ തടുത്തു കൊടുക്കേണ്ട എല്ലാ രീതിയിലും ഭദ്രമായി കൊടുത്തു വീഴിപ്പിച്ചു മുന്നോട്ടു പോയിക്കൊണ്ടിരുന്നു,

ഇപ്പോൾ അവിടെ യാക്കൂബ് ഉണ്ട് , ഖാലിദ് ഉണ്ട് , പിന്നെ മൂന്നാലു ഗുണ്ടകൾ കൂടെ ഉണ്ട്.

അവർ നോക്കുമ്പോ അവിടത്തെ വേന്ദ്രന്മാരായ പലരും മണ്ണ് പറ്റി ചോര ഒലിപ്പിച്ചു സാരമായ പരിക്കുകൾ എട്ടു കിടക്കുക ആണ്, പൗലോസിന് അപ്പോളും ബോധം വന്നിട്ടില്ല

ആദ്യമായി ആണ് ഉരുക്കു കോളനിയിൽ കയറി ഒരാൾ ഇങ്ങനെ  കാണിക്കുന്നത്.

ആദി അവിടെ കിടന്ന വലിയ ഒരു മെറ്റൽ പൈപ്പ് എടുത്ത് നല്ല വണ്ണവും ഘനവും ഉണ്ട് , ആ പൈപ്പ് കൊണ്ട് അവിടെ ആയുദങ്ങളുമായി നിന്നിരുന്നവരെ മർദിക്കാൻ തുടങി, കാലിനും കൈകൾക്കും നെറ്റിയിലും താടിയിലും എന്ന് വേണ്ട കൊടുക്കാവുന്നതിന്റെ മാക്സിമ൦ പലരുടെയും കയ്യും കാലും ഒകെ ഒടിഞ്ഞിട്ടുണ്ടു

പ്രാണവേദനയോടെ അലറി കരഞ്ഞു അവർ നിലത് വീണു പിടഞ്ഞു.

ഇപ്പോൾ ബാക്കി ഉള്ളവർ ഖാലിദ് , യാക്കൂബ് , അയാളുടെ കുണ്ടൻ ചെറുക്കൻ.

ഖാലിദ് യാക്കൂബിനെ നോക്കി , യാക്കൂബ് ദേഷ്യം കൊണ്ട് വിറക്കുക ആണ് ,

അതെ സമയം ഖാലിദിന് ഭയവും ഉണ്ട്.

ആദി ഖാലിദിന് നേരെ കുതിച്ചുയർന്നു അയാളുടെ നെറുകെ നോക്കെ കൈമുഷ്ടി ചുരുട്ടി ആഞ്ഞു പ്രഹരിച്ചു അയാൾ നിലത്തേക്ക് വീണു.

കാട്ടുപോത്തിന്റെ അത്ര കരുത്തുള്ള ശരീരമുള്ള യാക്കൂബ്

അയാൾ ആദിക്കു നേരെ മുന്നിലേക്ക് വന്നു. കൈ ചുരുട്ടി ആദിയുടെ വയറിൽ ആഞ്ഞു ഇടിച്ചു.

ആ ഇടിയുടെ ശക്തിയിൽ ആദി പിന്നിലേക്ക് വീണു നിലത്തു ഇരുന്നു.

മുന്നിലേക്കു നടന്നടുക്കുന്ന യാക്കൂബിനെ കണ്ടു അവൻ ഒന്ന് പൊട്ടി ചിരിച്ചു ഒരു വല്ലാത്ത ഭാവമാറ്റത്തോടെ

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ …………………….

ആദി ചാടി എഴുന്നേറ്റു.

ഇരുവരും നേര്‍ക്ക്‌ നേരെ ,,

ഒരാള്‍ കാളകൂറ്റൻ ആണെങ്കിൽ മറ്റൊരാൾ കാട്ടുപോത്ത്.

ആ കാഴ്ച കണ്ടു മാലിനി കൈകൾ കൂപ്പി ഭഗവാനെ പ്രാർത്ഥിച്ചു, ഭയം കൊണ്ട്.

ആദി അതിശക്തിയിൽ മുന്നോട്ടു കുതിച്ചു

ഉടൻ തന്നെ യാക്കൂബ് കാൽ ഉയർത്തി ആദിയുടെ നെഞ്ചിൽ ചവിട്ടി അവനെ തടഞ്ഞു നിർത്തി.

നിമിഷങ്ങൾ, ഇരുവരും അനങ്ങാപാറകൾ പോലെ

ആദിയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ,

ഇടത്തെ കൈ വഴക്കത്തോടെ ആ കാലിനു കീഴെ കൂടി മുകളിലേക്ക് എടുത്തു ആ കൈ കൊണ്ട് തള്ളി നീക്കി വായുവിൽ ഉയർന്നു വലത്തേ കാൽ മടക്കു യാക്കോബിന്റെ കഴുത്തിന്റെ വലതു വശത്തു ലോക് ചെയ്തു തിരിച്ചു അതി ശക്തിയിൽ താഴേക്ക് വലിച്ചു മണ്ണിൽ വീഴിപ്പിച്ചു.

വേദനയോടെ അയാൾ ആ മണ്ണിൽ കിടന്നു. താഴെ വീണ ആദി അയാളുടെ ദേഹത്തേക്ക് ചാടി കൈകൾ മണ്ണിൽ അമർത്തി പിടിച്ചു, അതോടെ ശക്തിയിൽ അയാൾ തിരിഞ്ഞു, അതോടെ ആദി അയാളുടെ കീഴേയും അയാൾ ആദിക്ക് നെഞ്ചിനു  മുകളിലും ആയി. അയാള്‍ അതിവേഗത്തില്‍ ആദിയുടെ നെഞ്ചില്‍ മുട്ടുകാല്‍ കുത്തി ഇരുന്നു അവന്റെ കഴുത്തില്‍ ആഞ്ഞു ഞെക്കി പിടിച്ചു, ശ്വാസം എടുക്കാന്‍ ആകാതെ അവന്‍ ബുദ്ധിമുട്ടി,

അതുകണ്ട് പേടിച്ചു അപ്പു …. എന്ന് നിലവിളിച്ചു വിളിച്ചു മാലിനി കാറിനു പുറത്തേക്ക് ഇറങ്ങി, അപ്പോള്‍ ശ്യാമും ഇറങ്ങി

എവിടെ നിന്നോ കിട്ടിയ ഒരു ശക്തിയില്‍  ആദി കാലു മുട്ട് മടക്കി  മുകളിലേക്ക് അയാളുടെ പുറം ലക്ഷ്യമാക്കി മർദിച്ചു. ആ ശക്തിയിൽ അയാൾ മുന്നിലേക്ക് തെറിച്ചു വീണു.

ആദി ചാടി എഴുന്നേറ്റു .

യാക്കൂബ് തളർന്നു ശ്വാസം എടുക്കുക ആണ്,

അയാൾ തൊട്ടു വലതു വശത്തായി കിടന്ന ഒരു ഇരുമ്പിന്റെ പൈപ്പ് എടുത്തു കൊണ്ട് ആദിക്ക് നേരെ കുതിച്ചു

ആദിയുടെ കണ്ണുകൾ പരിസരമാകെ തിരഞ്ഞു തന്റെ മുന്നിലേക്ക് അയാൾ പാഞ്ഞടുത്തപ്പോൾ ആദി ശക്തി ആയി കാലുകൾ മുകളിലേക്ക് ഉയർത്തി താഴെ കിടന്ന ഷെവലിൽ ആഞ്ഞു ചവിട്ടി, ചവിട്ടിയതും ആ ശവലിനെ പിടി മുകളിലേക്ക് ഉയർന്നു ശക്തിയിൽ മുന്നോട്ടു അടുക്കുന്ന യാക്കൂബിന്റെ കീഴ്ഭാഗത്തു കൊണ്ട് വൃഷണങ്ങൾ പൊട്ടി തകർന്നു, അലറി കരഞ്ഞു കൊണ്ട് അയാൾ ഇരുമ്പു പൈപ്പ് താഴെ ഇട്ടു കൈകൾ കൂട്ടി പിടിച്ചു നിലത് ഇരുന്നു.

അപ്പോളേക്കും ഖാലിദ് എഴുന്നേറ്റു, അവിടെ കിടന്ന ഒരു വലിയ വടിവാൾ എടുത്തു കൊണ്ട് അലറി ആദിക്ക് നേരെ കുതിച്ചു.

അത് കേട്ട് ആദി വെട്ടി തിരിഞ്ഞു മുന്നിലേക്ക് കുതിച്ചു അവിടെ കിടന്ന ഒരു കാറിന്റെ ബമ്പറിൽ ചവിട്ടി മുകളിലേക്ക് പൊങ്ങി കൈ വിടർത്തി കൊണ്ട് അതി ശക്തമായി അയാളുടെ ചെവിയുടെ ഭാഗം നോക്കി മർദിച്ചു, താഴേക്ക് കാൽ കുത്തി അയാളുടെ തല പിടിച്ചു ശക്തി ആയി കാറിന്റെ ബമ്പറിൽ പിടിപ്പിച്ചു,

വലിയ ശബ്ദത്തോടെ അയാൾ നിലതെക്കു വീണു,

ആദി എഴുന്നേറ്റു അവിടെ കിടന്ന ഒരു ഇരുമ്പ് പൈപ്പ് കൊണ്ട് അയാളുടെ വലതു കാലു നോക്കി പലവട്ടം അടിച്ചു അയാളുടെ എല്ലു തകർത്തു

അയാൾ അതിഭയങ്കരമായ ശബ്ദത്തിൽ അലറി കരഞ്ഞു

യാക്കോബും ഖാലിദും ദയനീയതയോടെ ആദിയെ  നോക്കി.

ഒന്നും ചെയ്യരുത് ……………

ഹ ഹ ഹ ,,,,,,,,,,,,,,

ഗേറ്റ് അടച്ചത് എന്റെ ശവം പുറത്തേക്ക് കൊണ്ടുപോകാൻ അല്ലെ അപ്പോ ശവമായെ ഞാൻ ഇവിടെ നിന്ന് പോകൂ ……….മനസിലായില്ലേ ,,,,,,,,,,,,,,ഞാൻ ഇവിടെ നിന്ന് പോകുന്നില്ല

ഇനി ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ വിളിക്കടാ ………..ആദി അലറി

 

ആദി യാക്കോബിനോടും ഖാലിദ്നോടും ആയി പറഞ്ഞു.

നിങ്ങളെ രണ്ടിനെയും ഞാന്‍ കൊല്ലാന്‍ പോകുകയ.

അതോടെ അവര്‍ ആകെ നിലവിളിക്കാന്‍ തുടങ്ങി

ഒരു കാര്യം ചെയ്യ് വെറുതെ വിടാം…..

നിങ്ങള്‍ അപമാനിച്ചില്ലേ ആ അമ്മയെ ,,,,അവര് എന്റെ കൊച്ചമ്മ ആണ് ….. അവിടെ ചെന്ന് അവരുടെ കാല് പിടിച്ചു മാപ്പ് പറഞ്ഞാല്‍ ജീവന്‍ ഞാന്‍ തിരികെ തരാം………………വേണമെങ്കില്‍ മതി

ഇരുവര്‍ക്കും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല

ഒടുവില്‍ അവ൪ സാവധാനം മണ്ണില്‍ നിരങ്ങി നിരങ്ങി നീങ്ങി ഒരുപാടു പ്രയാസപെട്ട് നിരങ്ങി നിരങ്ങി മാലിനിയുടെ കാല്‍ ചുവട്ടില്‍ എത്തി തല കുമ്പിട് മാപ്പ് ചോദിച്ചു

” ഞങ്ങള്‍ക്ക് ഒരു വലിയ അബദ്ധം പറ്റിപോയി  മാപ്പാക്കണം, ഇനി ഒരിക്കലും ഒരാളോടും ഇങ്ങന ഒന്നും ചെയ്യില്ല”

അവര്‍ കാലു പിടിച്ചു മാപ്പ് പറഞ്ഞു.

” മാലിനിക്ക് ആ ഒരു നിമിഷം, ഒരു സ്ത്രീക് ഏറ്റവും അഭിമാനകരമായ നിമിഷം ആയിരുന്നു അതില്‍ പരം ഒരു ആനന്ദ൦ ഒരിക്കലും ലഭിക്കില്ല ”

അപ്പോളേക്കും ആദി ഷോവല്‍ ഇടത്തെ കയില്‍ എടുത്തു തോളത് വെച്ച് ആ കുണ്ടനെ വിളിച്ചു, അവന്‍ പേടിച്ചു ആദിയുടെ അടുത്ത് ചെന്ന്, അവന്‍ പേടിച്ചു വിറക്കാന്‍ തുടങ്ങി

നീ എന്തിന പേടിക്കുന്നത് ? നിന്നെ ഞാന്‍ ഒന്നും ചെയ്യില്ല

നീ ഈ ഷോവല്‍ അങ്ങ് പിടിച്ചേ എന്നുപറഞ്ഞു അത് അവന്റെ കയ്യില്‍ കൊടുത്തു.

അവന്‍ അത് പിടിച്ചു.

ആദി മുന്നേ നടന്നു പുറകില്‍ അവനും.

അപ്പൊ ഗുണ്ടമാമന്‍മാരു മാപ്പ് ഒക്കെ ചോദിച്ചില്ലേ ,,,,

കൊച്ചമ്മേ മാപ്പു കൊടുത്തോ ഇല്ലയോ ?

വിട്ടേക്ക് അപ്പു ,,,,,,,,,,,,,,,,,,,,,,

അപ്പൊ കൊച്ചമ്മ ഒകെ ആണ് ഇല്ല്യോ …………..

ഹ്മ……………….മാലിനി ചിരിച്ചു കൊണ്ട് ഒന്ന് മൂളി

ടാ ……………….കുണ്ടനെ വിളിച്ചു

എന്തോ നീ ആരോടേലും പറഞ്ഞു നല്ല കടുപ്പത്തില്‍ ചായ വേഗം കൊണ്ട് വാ ……..

അവന്‍ പെട്ടെന്ന് ഓടി

നീ ആ ഷോവേല്‍ ഇങ്ങു താ, അത് എവിടെ കൊണ്ടുപോകുകയ

അതുകേട് ആ ചെറുക്കന്‍ ഓടി വന്നു അത് ആദിയെ ഏല്‍പ്പിച്ചു.

ആദി പോയി ബോധം കേട്ട് കിടക്കുന്ന പൌലോസിനെ ഒരു കാലില്‍ പിടിച്ചു മണ്ണിലൂടെ നിരക്കിച്ചു

കൊണ്ട് കിടത്തി .

മാലിനിയും ശ്യാമും ഇത് കണ്ട് എന്താ ആദി ചെയ്യുന്നത് എന്ന് മനസിലാക്കാതെ നില്ക്ക ആണ് ,

അതുകഴിഞ്ഞ് വീണു കിടക്കുന്ന ഒന്നുരണ്ടു പേരെ കൂടെ കൊണ്ട് വന്നു ഒന്നിന് മേലെ ആക്കി കിടത്തി.

പിന്നെ ഷവല്‍ എടുത്തു.

മാലിനിയും ശ്യാമും എന്താണ് ആദി ചെയ്യാ൯ പോകുന്നത് എന്നറിയാതെ നോക്കി നിന്നു.

അതെ സഹോദരാ …ഇങ്ങോടു നോക്കിക്കേ

അത് കേട്ട് ഖാലിദും യാക്കൂബും തിഞ്ഞു നോക്കി

നോക്കിയതും ഖാലിദിന്റെ തല നോക്കി കൊടുത്തു ഷവൽ വെച്ച് നല്ലൊരു അടി

പ്ടെ എന്നൊരു ശബ്ദം കേട്ട് നോക്കിയപ്പോ ഖാലിദ് ബോധം പോയി കിടക്കുന്നു

ശ്യാമും മാലിനിയും പേടിച്ചു മുഖം തിരിച്ചു.

ആദി അയാളെയും വലിച്ചു ഇഴച്ചു  നേരത്തെ കൂട്ടിവെച്ചവരുടെ ദേഹത് വെച്ച്. അതിനു മേലെ ഒരു ടയർ കൂടെ വെചു.

ആ ഇപ്പോൾ പൊക്കം ഒക്കെ ഓക്കേ ആണ്

ഹലോ യാക്കൂബ് മാമ ,,,,ടാ തെണ്ടി …………… ഇങ്ങോട്ടു നോക്കിക്കേ

എന്നുപറഞ്ഞു ഷവൽ തിരിച്ചു പിടിച്ചു അതിന്റെ പിടി കൊണ്ട് കയ്യും കാലും തല്ലി അങ്ങോട്ട് ഓടിച്ചു .

അയാൾ അലറി കരഞ്ഞു .

മാമാ  മൾട്ടിപ്പിൾ ഫ്രാക്ച്ചർ ഉണ്ട് അപ്പൊ ശരി ആകാൻ ഒരുപാട് സമയം എടുക്കും അത് നല്ലതാ മാമന്റെ കുണ്ടായിസത്തിനും …പിന്നെ കുണ്ടനിസത്തിനും…………

പിന്നെ ഷവലിനെ കീഴ്ഭാഗം കൊണ്ട് തല നോക്കി ആഞ്ഞടിച്ചു , അതോടെ അയാളുടെ ബോധവും പോയി.

ഇടയ്ക്കു ഇതൊക്കെ കണ്ട ശ്യാം ഭയന്ന് വിറച്ചു, ഇങനെ ആളുകളെ മൃഗീയമായി തല്ലുന്ന ആദിയെ കണ്ട്.

അവന്‍ അയാളെ വലിച്ചു ഇഴച്ചു നേരത്ത കൂടി വെച്ചിരിക്കുന്നവരുടെ സമീപത്തു കിടത്തി

അപ്പോളേക്കും കുണ്ടൻ ചെറുക്കൻ ചായ കൊണ്ട് വന്നു

അവൻ ആളുകളുടെ കിടപ്പു കണ്ടു ഭയത്തോടെ നിന്നു.

ഡാ ,,,,നിന്നെ ഈ പ്രദേശത്തു കണ്ടു പോകരുത് , പോയി പണി എടുത്തു ജീവിക്കേടാ ,,,,,,,,,,,,,ആദി അലറി

ആ പയ്യൻ അതുകേട്ടു പേടിച്ചു ഓടി .

ഡാ…നിക്കെടാ അവിടെ

എന്തോ

താക്കോല് നിന്റെ കയ്യില്‍ അല്ലെ ആ ഗേറ്റ് തുറക്കെടാ

അതുകേട്ടു അവന്‍ ടൌസര്‍നു കീശയില്‍ നിനും താക്കോല്‍ എടുത്തു ആ ലോക്ക് തുറന്നു ആ ഗേറ്റ് ഇരുവശത്തേക്കും തുറന്നു ഇട്ടു ഓടി പോയി.

ആദി മാലിനിക്കും ശ്യാമിനും ചായ നീട്ടി അവർ അവിടെ നിന്നു

ആദി യാക്കൂബിന്റെ ദേഹത്ത് ചവിട്ടി കയറി നേരത്തെ റെഡി ആക്കി വെച്ച ടയറിൽ കയറി ഇരുന്നു കാലു യാക്കോബിന്റെ ദേഹത്ത് വെച്ച് ഒരു കാൽ മടക്കി സിംഹാസനത്തിൽ ചക്രവര്‍ത്തി  ഇരിക്കുന്ന പോലെ ഇരുന്നു ചായ എടുത്തു അവരെ നോക്കി ചായ കുടിക്കാ൯ ആയി പറഞ്ഞു അവന്‍ ചായ കുടിച്ചു കൊണ്ടിരുന്നു.

ആദിയുടെ ആ ഇരുപ്പ് കണ്ടു മാലിനിയും ശ്യാമും പൂർണമായും അത്ഭുതാവസ്ഥയിൽ ആയിരുന്നു

എന്താ ഇപ്പൊ നടന്നത് , ഇതിപോ ആദിശങ്കരന്റെ വരവിനായി ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കപെട്ട പോലെ ..

മാലിനിക്ക് ഭാഗ്യമുണ്ടായി എപ്പോളും കേൾക്കുന്ന അപ്പുവിന്റെ ആദിശങ്കര രൂപം കാണാൻ

അപ്പോളേക്കും ക്ഷേത്രത്തിൽ നിന്നും അടുത്ത കീര്‍ത്തനം ഉയര്‍ന്നു, അതിലൂടെ ഭക്തിനിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.

നമ: ശംഭവേ ച മയോഭവേ ച നമ: ശിവായ ച ശിവതരായ ച

നമോ ഭഗവതേ രുദ്രായ രുദ്രായ രുദ്രായ

നമോ ഭഗവതേ രുദ്രായ രുദ്രായ രുദ്രായ

അത് കേള്‍ക്കുമ്പോ മാലിനി അവിടെ കണ്ട അല്ഭുതകരമായ കാഴ്ചകള്‍ ഒക്കെ മനസ്സില്‍ സങ്കല്‍പ്പിക്കുക ആയിരുന്നു, പാതി മനുഷ്യനും പാതി രുദ്രനും ആയ ലക്ഷ്മിയുടെ മകന്‍ ആദിശങ്കരന്റെ വീര്യം ശൌര്യവും.

 

ആ ഇരുപ്പിൽ ആദി മനോജിനെ ഫോൺ ചെയ്തു.

ഹലോ മനോജേട്ടാ ,,,,,,,,,,നമ്മുടെ ഉരുക്കു കോളനിയിൽ ഒരു പ്രശ്‌നമുണ്ടായിരുന്നു.

ആദി ഞാൻ ഒരു അത്യാവശ്യമീറ്റിംഗിൽ ആയിരുന്നു വന്നപ്പോൾ ആണ് അവിടെ ഒരു പ്രശനം ഉണ്ട് ആരെയോ ലോക്ക് ആക്കി വെച്ചേക്കുക ആണ് എന്നുപറഞ്ഞതു, അറിയാല്ലോ, അത് ഒരു വളരെ മോശം ഏരിയ ആണ്, ഉള്ളതൊക്കെ ക്രിമിനൽസ് ആണ്, ആ യാക്കൂബും ഖാലിദും പൗലോസുമൊക്കെ, അവരെ ഒന്ന് അറസ്റ്റ് ചെയ്യാൻ പോലും പറ്റിയിട്ടില്ല എത്ര കേസുകൾ ആണ് അവർക്കെതിരെ,  അവര് ഒന്ന് ഒതുങ്ങിയ ഈ ടൗണ് എന്നെ ക്ളീൻ ആയേനെ.. ഞങ്ങൾ അങ്ങോട്ട് പുറപ്പെട്ടു കഴിഞ്ഞു.

മനോജേട്ടാ ഒരു പ്രശനം ഉണ്ട് ..

എന്താ ആദി

അല്ല വിളിച്ചപ്പോ ആരും വരാഞ്ഞത് കൊണ്ട് എനിക്ക് ഇങ്ങോട്ടു വരേണ്ടി വന്നു.

അയ്യോ ,,,,നിനക്കു വല്ല കുഴപ്പവും ഉണ്ടോ ?

ആ കുഴപ്പം ഉണ്ട് , എനിക്കല്ല അവർക്കാണ്

മനോജ് കുറച്ചു നേരം മിണ്ടാട്ടം മുട്ടി പോയി.

നീ അവരെ തീർത്തോ ????

തീർത്തിട്ടില്ല ജീവൻ ബാക്കി ഉണ്ട് .എന്നെ കൊണ്ട് ആകുന്നതു ഇത്രേ സാധിക്കൂ മനോജേട്ടാ

അപ്പൊ ഞങ്ങടെ പണി എളുപ്പം ആക്കി ല്ലേ ……..നീ

അതറിഞ്ഞൂടാ , ഇവർ അടുത്തെങ്ങും എഴുന്നേറ്റു നടക്കില്ലന്നു അറിയാം

മതി ,,,മതി മോനെ ,,, ജീവൻ ഉണ്ടല്ലോ

എനിക്ക് ഇത് പണി ആകാത്ത വിധം ഒന്ന് റെഡി ആക്കാമോ ?

നിനക്കെന്തു പണി. എന്റെ തലവേദന അല്ലെ നീ ഇല്ലാണ്ടാക്കിയത്, ഇനി അവരുടെ കാര്യം ഒക്കെ ഞാൻ ഏറ്റു, ഉണ്ട തിന്നാൻ ഉള്ള എല്ലാ വകുപ്പുകളും അവര്ക്ക് എതിരെ ഉണ്ട്, അതൊക്കെ നീ എനിക്ക് വിട്ടേക്ക് എന്നാലും നന്ദി ഉണ്ട് മോനെ ,,എന്നും ഇവരെ കൊണ്ടുള്ള തലവേദന ആയിരുന്നു, ഇനി സമാധാനം ആയി ഈ നഗരം എനിക്ക് നോക്കാല്ലോ …

ആയിക്കോട്ടെ അപ്പോൾ എന്ന ഇവിടെ നിന്ന് ഇറങ്ങുക ആണ് ,

ശരി മോനെ ,,,

ഞങ്ങൾ എത്തികൊണ്ടിരിക്കുകയാ ,,,,,,,,,,,,,

<<<<<<<<O>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.