അപരാജിതൻ 7 [Harshan] 6867

രാജശേഖരൻ സോഫയിൽ ഇരിക്കുക ആയിരുന്നു, മാലിനി ഡൈനിങ് ടേബിൾ ഇൽ ചെയറിലും.

അവൾ രാജശേഖരന്റെ അടുത്ത് ചെന്ന് ഇരുന്നു.

പപ്പാ, സോറി പപ്പാ

എന്തിനാ മോള് സോറി ഒക്കെ പറയുന്നത് ?

അപ്പോളേക്കും പാറു ഒരു വല്ലാത്ത വിഷമസ്ഥിതിയിൽ ആയിരുന്നു

പപ്പാ ,,,,,,,,അത് അപ്പുവിന്റെ കുറ്റം അല്ല പപ്പാ  അവൾ മടിച്ചു മടിച്ചു പറഞ്ഞു.

പിന്നെ ?

അപ്പോളേക്കും മാലിനി തല ഉയർത്തി അവളെ നോക്കി

പാറു അവിടെ പാറകെട്ടിൽ വെച്ച് അപ്പു താഴേക്ക് പോകാതെ ഇരിക്കാൻ തടഞ്ഞതും അപ്പുവിനെ തല്ലിയതും പിനെ  അവനെ പറ്റിക്കാൻ ആയി വെള്ളത്തിൽ വീണു എന്ന് പറഞ്ഞതും അത് കേട്ട് അപ്പു ഓടി വന്നതും ഒഴുക്കുള്ള വെള്ളത്തിൽ ചാടിയതും കുറെ നേരം വെള്ളത്തിനടിയിൽ പോയി നോക്കിയതും പിന്നെ താൻ വെള്ളചാട്ടത്തിൽ വീണുപോയോ എന്ന് പേടിച്ചു സ്വയം ആ വെള്ളച്ചാട്ടത്തിലേക്ക് പോകാൻ നോക്കിയതും അങ്ങനെ എല്ലാം അവരോടു പറഞ്ഞു.

ഇതൊക്ക കേട്ട് രാജശേഖരൻ എന്ത് ചെയ്യണം എന്നറിയാതെ നിശബ്ദനായിരുന്നു പോയി , മാലിനിയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങി. അവർ വിങ്ങി പൊട്ടി തുടങ്ങി , സങ്കടം കൊണ്ട്.

അപ്പു കുറെ വഴക്കു പറഞ്ഞു പപ്പാ , എനിക്ക് എന്തേലും പറ്റിയാൽ പിന്നെ നിങ്ങടെ കാര്യം എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നൊക്ക പറഞ്ഞു, ഇതില് അപ്പൂന് ഒരു തെറ്റും പറ്റിയിട്ടില്ല പപ്പാ, എന്റെ തമാശ കൂടി പോയപ്പോ ദേഷ്യം സഹിക്കാൻ വയ്യാതെ തല്ലിയതാ ,,,,,,,,,,,,,,അങ്ങനെ ഒന്നും അപ്പുവിനെ തല്ലാണ്ടായിരുന്നു പപ്പാ ………

അവൾ ഒന്നും മിണ്ടാതെ അവിടെ  ഇരുന്നു.

മാലിനി അവിടെ ഇന്നും എഴുന്നേറ്റു വാതിൽ തുറന്നു പൂമുഖത്തേക്ക് വന്നു, ആ വരവിൽ മാലിനിക്ക് പഴയ ചില ഓർമ്മകൾ ആണ് മനസ്സിൽ തിങ്ങി വന്നത് , മാലിനിയുടെ കണ്ണുകൾ ഒക്കെ നന്നായി നിറഞ്ഞു തുളുമ്പി.

“രാത്രി ആ പൂമുഖതിണ്ണയിൽ ഇരുന്നു ഉറങ്ങുന്ന അപ്പു, അവനെ തട്ടി ഉണർത്തി ചോദിക്കുമ്പോ ലക്ഷ്മിഅമ്മ പറഞ്ഞു വിട്ടതാ നിങ്ങള് ഒറ്റക് അല്ലെ, വല്ല ബുദ്ധിമുട്ടും വന്നാൽ അടുത് ആരേലും വേണ്ടേ ,,,,,,എന്ന് ചോദിക്കുന്ന അപ്പുവിനെ ..”

അവിടെ ഒരു സൈഡിൽ നിന്ന് അപ്പു സംസാരിക്കുന്ന പോലെ

“നിങ്ങടെ മകൾക്കു വേണ്ടി ഉണ്ടാക്കിയ മുറിവ് ആണ്, ഇല്ലേ,,,,,,,,, വല്ല ആഫ്രിക്കകാരും കയറി നിരങ്ങി ശവം വല്ല കൊക്കയിലും നിന്നും എടുക്കേണ്ടി വന്നേനെ ,,,,,,,,,,,,,,”

തുളസി തറയുടെ അടുത്ത് നിന്നും അപ്പു സംസാരിക്കുന്ന പോലെ

“വേണ്ട കൊച്ചമ്മേ, ഞങ്ങളൊക്കെ അസത്തുക്കളാ, നീചജന്മങ്ങളാ, സ്നേഹിക്കാൻ ഒന്നും കൊള്ളില്ല ഞങ്ങളെ, ഞങൾ ഒക്കെ ചതിക്കും, വിശ്വാസ വഞ്ചന കാണിക്കും “

ഗേറ്റ് നു സമീപം നിന്ന് അപ്പു പറയുന്ന പോലെ

“ഞാൻ ആദിശങ്കരനാ, ലക്ഷ്മിയുടെ മകൻ, ഞാൻ തരുന്ന വാക്ക് ആണ്, ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം ശ്രിയ മോൾക്ക് ഒന്നും വരില്ല, വരാൻ ഞാൻ സമ്മതിക്കില്ല “

ഒരു നിമിഷം കൊണ്ട് അങ്ങനെ ഒരു സ്വപ്ന അവസ്ഥയിൽ നിന്നും മാലിനി സ്വബോധത്തിലേക്കു വന്നു അവൾ വിങ്ങി പൊട്ടി കരയാൻ തുടങ്ങി.

മെല്ലെ ടൈൽ പാകിയ മുറ്റത്തേക്ക് ഇറങ്ങി, അപ്പുവിന് എല്ലാരും കൂടി തല്ലിയ  ഭാഗത്തേക്ക് വന്നു..അവിടെ ആ നിലത്തു മാലിനി ഇരുന്നു.

അപ്പോളേക്കും പൂമുഖത്തേക്ക പാറുവും ഇന്ദുവും ഒക്കെ വന്നു.

ആ ഇരിപ്പിൽ ആ ടൈലിൽ അപ്പുവിന്റെ ദേഹത്ത് നിന്നും പൊടിഞ്ഞു വീണ ചോര കിടക്കുന്നതു കണ്ടു.

പെട്ടെന്ന് മാലിനിയുടെ ഉള്ളിലേക്ക് ഓർമ്മ  വന്നു ,,,,,,,,,,,,,” ഇവിടെ ജോലി ചെയ്യുന്ന പയ്യനാ………………ഏട്ടത്തി” അപ്പോൾ തന്നെ അത് കേട്ട് മാലിനിയെ നോക്കി കുറച്ചു കഴിഞ്ഞു ഉള്ളിൽ കരഞ്ഞു കൊണ്ട് പുറത്തു പുഞ്ചിരിക്കുന്ന അപ്പുവിന്റെ മുഖം……..

എന്റെ അപ്പു……………………………എന്ന് പറഞ്ഞു പൊട്ടി കരഞ്ഞു കൊണ്ട് മാലിനി കൈ കൊണ്ട് ആ ചോരയിൽ സ്പർശിച്ചു, കൈ തിരിച്ചു ആ ചോര നോക്കി. പൊട്ടി കരയാൻ തുടങ്ങി.

അവൾക്കു മിണ്ടാൻ പറ്റാത്ത അവസ്ഥ ആയി പോയി, ഏങ്ങലടിച്ചു കരയുവാൻ തുടങ്ങി, അപ്പോളേക്കും ഇന്ദുവും പാറുവും കൂടി ഓടി മാലിനിയുടെ സമീപത്തു ചെന്നു ,

എന്റെ മോ൯ ,,,,,,,,എന്റെ കുഞ്ഞിന്റെ ചോര ആണ് ,,,,,,,,,,, ഈ കിടക്കുന്നതു ,

അവന്റെ വില ആർക്കും അറിയില്ല, പക്ഷെ എനിക്ക് എന്നായി അറിയാം……………..എന്ന് പറഞ്ഞു പൊട്ടിക്കരയാ൯ തുടങ്ങി,

അപ്പോളേക്കും ഇന്ദു,  മാലിനിയെ സമാധാനിപ്പിച്ചു. അവർ ഒരുകണക്കിന്

മാലിനിയെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു, കൈപിടിച്ച് കൊണ്ടുപോയി മുറിയിൽ കിടത്തി.

രാജശേഖരനും ഒരു മനസ്താപ൦ വന്നിരുന്നു, കാര്യങ്ങൾ അറിഞ്ഞപ്പോ

അയാൾ മാലിനിയുടെ സമീപം ചെന്നിരുന്നു.

അയാൾക്കും ഒന്നും പറയാൻ സാധിക്കുന്നില്ല,

എന്റെ വീട്ടുകാർ ഒക്കെ നാളെ അങ്ങോട്ട് പോകും, എത്ര ഒക്കെ ദ്രോഹിച്ചാലും തിരിച്ചു ഒന്നും ചെയ്യാതെ എന്ത് കാര്യത്തിനും എനിക്കൊപ്പം നിന്ന കുട്ടി തന്നെ ആണ് എന്റെ അപ്പു, അതൊന്നും നിങ്ങൾക്ക് പറഞ്ഞ മനസിലാകില്ല……………..

മാളു ………നമുക്ക് അവനെ തിരികെ വിളിക്കാം, നീ സമാധാനിക്ക്,,,,,,,,,,അത് പോരെ  അയാൾ അവളെ സമാധാനിപ്പിച്ചു.

എന്തിനു രാജേട്ടാ ……………ഈ നരകത്തിൽ നിന്നും അവൻ രക്ഷപെട്ടു, ഇനി ഒരിക്കലും അവനെ ഇങ്ങോട്ടു വിളിക്കരുത്, അവൻ എവിടെയെങ്കിലും സ്വൈര്യമായി ജീവിച്ചോട്ടെ.

ഞാൻ കുറച്ചു നേരം ഒന്ന് ഒറ്റക്കിരുന്നോട്ടെ എന്ന് പറഞ്ഞു മാലിനി എഴുന്നേറ്റു പൂമുഖത്തു പോയി അപ്പു ഇരിക്കാറുള്ള പടിയിൽ ഇരുന്നു. അങ്ങനെ കുറെ നേരം മാലിനി ആ ഇരുപ്പ് തന്നെ അവിടെ ഇരുന്നു. അവളുടെ കണ്ണുകള്‍ അപ്പോളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

                                                          <<<<<<<<<<O>>>>>>>>>>>>       

 

അങ്ങനെ ആണ് മനു …………നമ്മുടെ അപ്പു പാലിയതു നിന്നും ഇറങ്ങിയത്

ബാലു അന്നത്തെ കഥ അവസാനിപ്പിച്ചു.

ഓ ബാലു ചേട്ടാ ,,,,,,,,,ഞാൻ ആദ്യം വിചാരിച്ചതു ലക്ഷ്മി അമ്മക്ക് സുഖമില്ലാതെ ആയപ്പോ ഒരുപക്ഷെ അപ്പു അമ്മയെ കൊന്നു രക്ഷപെടുത്തിയത് ആണ് എന്നായിരുന്നു , പക്ഷെ ഇങ്ങനെ ഒരു ട്രാജഡി ഇവിടെ ഉള്ളത് ഞാൻ അറിഞ്ഞിരുന്നില്ല.

പക്ഷെ ത്രില്ലിംഗ് ആയിരുന്നു, ആ തൊഴിലാളി പ്രശ്നവും എല്ലാം, മാലിനി അമ്മ വിചാരിക്കാതെ തന്നെ അവരുടെ ഇടയിൽ ഒരു അകൽച്ച വന്നു പോയല്ലോ  അത് കഷ്ടായി പോയി ,

എന്നാലെന്താ നമ്മുടെ ചെറുക്കൻ ഒരു ആർ ഡി എക്സ് ആണെന്ന് അവർ അറിഞ്ഞില്ലേ , അതോടൊപ്പം തന്നെ അവന്റെ ആ തലകത്തിക്കലും അതൊക്ക തകർത്തു.

ബാലു ചേട്ടാ ,,,,,,,,,,,,

ഞാൻ ഒരു സംശയം ചോദിച്ചോട്ടെ………….

പലപ്പോഴും ചോദിക്കണമെന്നു വിചാരിച്ച ഒരു കാര്യം ആണ്.

അപ്പുവിന്റെ കഥ സത്യത്തിൽ ബാലുച്ചേട്ടൻ ഈ മനുവിന് പറഞ്ഞു തരുന്ന കഥ ആണ്, അല്ലെ

അതേല്ലോ

അപ്പൊ ഈ കഥ ഒരു പക്ഷെ ബാലു ചേട്ടന് ആദിയോ അല്ലെങ്കിൽ മറ്റാരുമോ പറഞ്ഞു തന്നതാകാം.

ശരി അല്ലെ…………..?

അതെ ……….

അപ്പൊ എങ്ങനെ ആണ് എവിടെയോ നടക്കുന്ന കാര്യങ്ങള്‍ അതായത് ബദരിനാതിലെ  കാര്യങ്ങളും ഇത് വരെ ആരും കാണാത്ത ഭൈരവന്റെ ഗുഹയും അവിടത്തെ പൂജകളും ഈ കഴുക൯ യുദ്ധവും ഒക്കെ ഈ കഥയിൽ വരുന്നത് ഇതൊക്കെ ആരേലും കണ്ടു പറഞ്ഞു തന്ന മാത്രം അല്ലെ, ഈ ഭാഗത്തു ഇങ്ങനെ ഒക്കെ സംഭവിച്ചു എന്ന്പറയാൻ സാധികുക ഉഉള്ളു

ഇത് വരെ പറഞ്ഞ കഥയിലെ ഒരാളും ഇതൊന്നും കണ്ടിട്ടുമില്ല. അപ്പൊ പിന്നെ എങ്ങനെ ആണ് ഇങ്ങനെ ഉള്ള സംഭവങ്ങളൊക്കെ കൃത്യമായി പറയാൻ കഴിയുന്നത്.

ബാലു മനുവിനെ നോക്കി,

മനു വളരെ മുഖ്യമായ ഒരു ഒരു ചോദ്യം തന്നെ ആണ് ഇതൊന്നും ആ സമയത്തു അറിഞ്ഞതല്ല, ആ സന്ദർഭങ്ങളിൽ ഇങ്ങനെയും ഒക്കെ നടന്നു എന്ന് പിന്നീട് അറിഞ്ഞ കാര്യങ്ങൾ – അത് ഒക്കെ ആണ് ഞാൻ ആ നിര തെറ്റാതെ പറഞ്ഞത് എന്ന് മാത്രം.

അല്ല ബാലുച്ചേട്ട , അതെങ്ങനെ ?

മനു അത് നമുക്ക് ഇ കഥ മുന്നോട്ടു പോകുമ്പോ അറിഞ്ഞാൽ പോരെ

മതി മതി ,,അത് മതി ബാലുച്ചേട്ട ,

പിന്നെ ഇന്ദു എന്നെ കുട്ടിയെ എനിക്ക് ഇഷ്ടമായി ട്ടോ ബാലു ചേട്ടാ..

ബാലു ഒന്ന് ചിരിക്കുക മാത്രം ചെയ്‌തു.

അങ്ങനെ അന്നത്തെ കഥാകഥനം അവസാനിച്ചു. അവർ തിരിച്ചു പോയി.

സാധാരണ പോലെ പിറ്റേന്നും അവർ ഒത്തുകൂടി പുതിയ ഭാഗം തുടങ്ങി

<<<<<<<<<<<<<<O >>>>>>>>>>>>>

പിറ്റേന്ന് അതിരാവിലെ എന്തോ ഓർമ്മ വന്നത് പോലെ മാലിനി വേഗം എഴുന്നേറ്റു, ഓടി ചെന്ന് നിലവറയിലേക്കു പോയി, അവിടെ കണ്ട കാഴ്ച കണ്ടു കൈകൾ കൂപ്പി പോയി…….

ആ കെടാവിളക്ക് അണയാതെ തന്നെ തെളിയുന്നു.

അപ്പു ആ വീട്ടിൽ നിന്നും പോയപ്പോളും ആ വിളക്ക് തെളിയുന്നുണ്ട്  ശോഭയോടെ തന്നെ, അതിനർത്ഥം അപ്പു അല്ലെങ്കിൽ മറ്റേതോ ശക്തി ആണ് സംരക്ഷിക്കുന്നത് എന്നല്ലേ,,,,,,,,,,,,,

അപ്പുവിന്റെ സാന്നിധ്യമില്ലായ്മയും ആ വിളക്കും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാകുമോ അര്‍ഥം.  എങ്കിൽ ആരാണ് ആ ശക്തി……………,മാലിനി ആകെ ചിന്ത കുഴപ്പത്തിൽ ആയി.

 

ഒരു പതിനൊന്നു  മണിയോടെ മാലിനിയുടെ വീട്ടുകാർ തിരികെ വൈശാലിയിലേക്ക് പുറപ്പെട്ടു. തലേന്ന് നടന്ന സംഭവങ്ങൾ പലരും മറന്നു കളഞ്ഞിരുന്നു.

മാലിനി ഒരുപാട് വിഷമത്തിൽ ആയിരുന്നു എങ്കിലും തത്കാലം എല്ലാവരുടെയും മുൻപിൽ ഒരു സന്തോഷം അഭിനയിച്ചു എന്ന് മാത്രം. എന്തോ ഇന്ദു മാത്രം മാലിനിയിൽ നിന്നും അപ്പുവിന്റെ ഫോൺ നമ്പർ വാങ്ങി സേവ് ചെയ്തിരുന്നു.

എല്ലാരും പോയി കഴിഞ്ഞപ്പോ ഉച്ചയോടെ അച്ഛനും മകനും ഓഫീസിലേക്ക് പോയി.

പിന്നെ മാലിനിയും പാറുവും തനിചായി.

മാലിനി പാറുവിനോട് അധികം സംസാരിക്കാൻ ഒന്നും നിന്നില്ല. എന്തോ ഒരു പിണക്കം പോലെ.

മാലിനി പോയി അപ്പു താമസിച്ചിരുന്ന ഔട്ട് ഹസ്സിൽ പോയി ഇരുന്നു.

സത്യത്തിൽ ഇ ഒരു സംഭവം നടന്നപ്പോൾ ആണ് അപ്പു മാലിനിക്ക് എത്ര കണ്ടു പ്രിയപ്പെട്ടവൻ ആണ് എന്ന തിരിച്ചറിവ് ഉണ്ടായതു തന്നെ. പോട്ടെ, അവൻ സ്വതന്ത്രനായി ജീവിക്കട്ടെ എന്ന് കൂടെ മാലിനിക്ക് ഒരു ആശ്വാസം  ഉണ്ടായിരുന്നു,

മാലിനി മൊബൈലിൽ ഒന്നു ആദിയെ വിളിച്ചു നോക്കി, പക്ഷെ അവൻ ആ ഫോൺ അറ്റൻഡ് ചെയ്തില്ല ഡിസ്കണക്ട് ചെയ്തു. ഒന്ന് രണ്ടു വട്ടം വിളിച്ചപ്പോളും അതുപോലെ ചെയ്തു പിന്നെ മൊബൈൽ ഓഫ് ആക്കി.

അത് മാലിനിയെ ഒരുപാട് നൊമ്പരപെടുത്തുക ഉണ്ടായി.

ആദി അന്ന് ഓഫീസിൽ പോയിരുന്നില്ല, അന്ന് ബാഗുകൾ ഒക്കെ കൊണ്ടുചെന്നു ലോഡ്ജിൽ ഒക്കെ വെച്ച്, അവിടെ കൂടുന്ന കാര്യങ്ങളിൽ തിരക്കായിരുന്നു.

ഓഫീസിൽ നിന്നും ഒരു മൂന്ന് കിലോമീറ്റർ ദൂരത്തു ആണ് ആ ലോഡ്ജ് ,

അന്ന് വൈകുന്നേരത്തോടെ ദേവിക ആദിയെ വിളിച്ചു ഫോണിൽ, അന്ന് പാറു കോളേജിൽ വരാത്ത  കാരണം അവളെ വിളിച്ചിരുന്നു, വിളിച്ചപ്പോൾ ആണ് അവൾ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞത്. അതു കേട്ടപ്പോ വല്ലാത്ത സങ്കടം ആയതു കൊണ്ട് ആണ് ദേവിക ആദിയെ വിളിച്ചത്.

അപ്പോളേക്കും ആദി അതൊക്കെ ഉള്ളിൽ നിന്ന് പോലും വിട്ടിരുന്നു, ഇനി പുതിയ ഒരു ലൈഫ് ആണല്ലോ എന്ന സന്തോഷത്തിൽ, അതെ സമയം അവനു വിഷമവും ഉണ്ട്, മാലിനിയെയും പാറുവിനെയും ഒക്കെ കാണാൻ സാധിക്കാത്തത്തിൽ.

അവൾ ആദിയോട് താമസകാര്യങ്ങൾ ഒകെ തിരക്കി. അവൻ എല്ലാം പറയുകയും ചെയ്തു.

അപ്പൂ,,,,,,,പാറുനു വലിയ സങ്കടം ഉണ്ട്, നിന്നെ അങ്ങനെ ഒക്കെ എല്ലാരും കൂടി തല്ലിയതിനു.

അവൻ വെറുതെ ഒന്ന് ചിരിച്ചു.

അതൊക്കെ കഴിഞ്ഞില്ലേ ദേവൂ……….എന്നാലും പാറൂനെ ഞാൻ നന്നയി തന്നെ തല്ലി പോയി, പാവം ഒരുപാട് വേദനിച്ചു കാണും.

ഹമ് ,,,,,,,,അവൾ പറഞ്ഞിരുന്നു, പക്ഷെ എന്നോട് നിന്നെ കുറിച്ച് പറഞ്ഞപ്പോൾ പോലും പെട്ടതലയ൯ എന്നൊന്നും അല്ല ഉപയോഗിച്ചത് അപ്പുന്നു തന്നെ ആണ്.

അത് കെട്ടും അവൻ വെറുതെ ചിരിച്ചു.

ദേവൂ ,,,,,,,,,അവൾ എന്തൊക്കെ വിളിച്ചാലും നാളെ അതൊക്കെ മാറും, ഞാൻ നിന്നോട് പറഞ്ഞതല്ലേ എല്ലാ കാര്യങ്ങളും.

എന്നാലും ഇതങ്ങനെ അല്ല അപ്പൂസെ ….അവള് ചോദിച്ചു എന്നാലും എന്തിനാ അപ്പു ഇങ്ങനെ ഒക്കെ വെള്ളത്തിൽ ചാടിയത് എന്നും, വെള്ളച്ചാട്ടത്തിലേക്ക് പോകാൻ നോക്കിയത് എന്നുമൊക്കെ, അവളെ അത്രേം ഇഷ്ടം ഒക്കെ ആണോ എന്ന്…ഞാൻ പറഞ്ഞു, നിന്നെ ഒരു കൊച്ചിനെ പോലെ അല്ലെ കാണുന്നത്, അപ്പൊ നിനക്ക് എന്തേലും പറ്റുമോ എന്ന പേടി ഇല്ലേ എന്നൊക്കെ…….അവൾ പിന്നെ ഒന്നും പറഞ്ഞുമില്ല.

ദേവൂ ,,,,,,,,,,,,,,,,,,

എന്താ അപ്പൂസേ ……….

ഞാൻ ഇപ്പൊ അവരുടെ ആരുമല്ലല്ലോ, ഇപ്പൊ പാറുവുമായും കൂട്ടൊന്നും ഇല്ല, അത് കരുതി എന്നെ നീ വിളിക്കാതെ ഇരിക്കുമോ ?

അത് കേട്ടപ്പോ ദേവൂന് ഉള്ളിൽ ഒരു വിഷമം വന്നപോലെ.

എപ്പോളും വിളിച്ചില്ലേലും വല്ലപോഴെങ്കിലും നീ എന്നെ വിളിക്കണേ ദേവൂ……….ഇല്ലേ എനിക്ക് ഒരു കൂട്ട് ഇല്ലാതെ ആകും …അവൻ പറഞ്ഞു.

അതുകൊള്ളാം, ആര് നിന്നെ വിളിക്കാതെ ഇരിക്കുന്നു, ഞാൻ നിന്നെ വിളിക്കും ,

എന്നാലും ദേവൂ ……….പാറൂനെ ഇനി എനിക്ക് കാണാൻ പറ്റില്ലല്ലോ എന്നൊരു വിഷമ൦ ഉണ്ട് ദേവൂ, നമ്മള് എത്ര ഒക്കെ തല ഉയര്‍ന്നവന്‍ ആയാലും ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ വരുമ്പോ ആണ് ഒരു വിഷമ൦ ഉണ്ടാകുന്നത്, ഞാൻ വിചാരിച്ചതു കുറെ ആകുമ്പോ പാറു എന്നെ അങ്ങോട്ടു സ്നേഹിച്ചു തുടങ്ങും ന്നായിരുന്നു, എന്തോ അതൊന്നും നടന്നില്ല, ആ പോട്ടെ ,,,,,,,,,,,,,,,,

എവിടെ പോകാൻ ,,,,,,,,,,,,അവൾക്കിപ്പോ നിന്നോട് ഇത്തിരി സോഫ്റ്റ് കോർണർ ഒക്കെ വന്നിട്ടുണ്ട്, ഞാൻ അത് ആളി പെരുപ്പിക്കും അല്ല പിന്നെ, അതിനൊക്കെ ഞാൻ നല്ല മിടുക്കി  ആണ് കേട്ട…………..

ഡീ.നീ ഒരുപാട് അങ്ങോട്ട് ഫ്രീഡം കാണിക്കല്ലേ ….കാണിച്ച ,,,,,,,അറിയാല്ലോ നിനക്കെന്നെ………

എന്റെ പൊന്നോ വേണ്ടായേ ,,,,,,,,,,,,,,,,അത് പോട്ടെ നീ നിന്റെ ആദിശങ്കരരൂപം വെളിപ്പെടുത്തി എന്ന് അവൾ പറഞ്ഞല്ലോ, അവൾ ആകെ പേടിച്ചു ഇരിക്കുകയാ, ഇത്തിരി കണ്ടപ്പോ അവൾ ഇത്രേം പേടിച്ചു, അപ്പൊ അന്ന് ആ പനിനീർമലയിൽ വെച്ച് കണ്ടിരുന്നേ പറയേണ്ടല്ലോ ,,,,,,,,,,,,,,,,

എടി ………..നീ വിചാരിക്കുന്ന പോലെ അങ്ങനെ ഒന്നുമില്ല, ചില സാഹചര്യങ്ങൾ വരുമ്പോ ഞാൻ എങ്ങനെ ഒക്കെയോ പെരുമാറും ,,,,,,,,,,,അത് ലക്ഷ്മി അമ്മ മനസിലാക്കിയപ്പോ എന്നെ കളിയാക്കി വിളിച്ചിരുന്നത ഇങ്ങനെ ഒകെ ,,,,,,,,,,,,,അല്ലാതെ ഞാൻ ഒരു ആൾ തന്നെ ആണ്, ആദിശന്കരൻ എന്നാണ് എന്റെ പേര് ആദി എന്ന് അച്ചൻ വിളിക്കുമായിരുന്നു, അപ്പു എന്ന് ലക്ഷ്മി അമ്മയും.

അച്ഛനു നല്ല അറിവും ബുദ്ധിക്കും ഒക്കെ ഉണ്ടായിരുന്നു , അമ്മക് സ്നേഹവും കരുതലും ഒക്കെ അപ്പൊ അമ്മ പണ്ടേ പറഞ്ഞിരുന്നതാണ് അപ്പു എന്ന് പറഞ്ഞ പാവം ആണ്, എന്ത് പറഞ്ഞാലും അനുസരിക്കുന്ന കുട്ടി ആണ്, തല്ലു പിടിക്കില്ല, വഴക്കു പറഞ്ഞാലും കേട്ടിരിക്കും, ആദി ആണെകിൽ നന്നായി പഠിക്കുന്ന കുട്ടി ആണ്, അല്ല ഓർമ്മയും ബുദ്ധിയും ഉണ്ട് എന്നൊക്കെ

അപ്പൊ ആദിശങ്കരൻ എന്നോ ? അവൾ ചോദിച്ചു.

എടീ അത് പണ്ടേ എനിക്ക് അടി ഇടി ഒക്കെ കമ്പം ഇല്ലായിരുനൊ, അത് മാത്രം ചില സാഹചര്യങ്ങളിൽ എന്റെ നിയന്ത്രണം വിട്ടു പോകുമായിരുന്നു, അപ്പൊ ഒക്കെ എന്നോട് ഉടക്കാൻ വന്ന നല്ല ഇടി  ഞാൻ കൊടുക്കും, പിന്നെ ചെറുപ്പത്തിലെ എന്റെ ബോക്സിങ് മത്സരങ്ങൾ ഒകെ അവര് കാണാൻ വരുമ്പോ ആ സമയത്തെ എന്റെ മുഖഭാവവും രോഷവും ഒക്കെ കണ്ടു അമ്മ കളിയാക്കിയിരുന്നതാണ് അപ്പു ആദിശങ്കരൻ ആയി എന്ന്, എല്ലാം ഒന്ന് തന്നെ ആണ്, ആ സമയത്തു സന്ദര്ഭത്തില് എങ്ങനെ പെരുമാറുന്നുവോ അപ്പോ പേര് മാറുന്നു എന്ന് മാത്രമേ  ഉള്ളു, അല്ലാതെ ഇത് മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ ഒന്നുമല്ല ,,,

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.