അപരാജിതൻ 7 [Harshan] 6883

അന്ന് പാലിയത്ത്

എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം ഒക്കെ കഴിക്കുക ആയിരുന്നു.

അന്ന് എല്ലാവര്‍ക്കും പതിനഞ്ചു ശതമാനം ശമ്പള വര്‍ധന ഒക്കെ കൊടുത്തതും എല്ലാം സംസാരിക്കുന്നുണ്ട്.

അല്ല മാളു എന്താ ഒനും മിണ്ടാത്തത് ? രാജശേഖരന്‍ ചോദിച്ചു

ഓ ഇതിനൊക്കെ ഞാന്‍ എന്ത് പറയാന്‍ ആണ് അത് നിങ്ങള് നോക്കിയാല്‍ പോരെ.

അമ്മെ  ,,,,ആദിക്കും കൂട്ടിയിട്ടുണ്ട്.

അത് കേട്ടപ്പോ മാലിനിയുടെ മുഖം ഒന്ന് തിളങ്ങി

എന്തോ അന്നത്തെ സംഭവത്തിന്‌ ശേഷം രാജശേഖരന്‍ കുറെ ഒകെ ഒന്ന് ഒതുങ്ങിയിട്ടുണ്ട്, വേറെ ഒന്നുമല്ല പോന്നു തന്നെ അത് അപുവിന്റെ തെറ്റ് അല്ല എന്നുപറഞ്ഞു സത്യാവസ്ഥ പറഞ്ഞതും അതുപോലെ മാലിനിയുടെ സങ്കടവും ഒക്കെ കുറച്ചു കാഴ്ചപാടുകൾ തിരുത്താൻ പ്രാപ്തമായി എന്ന് തന്നെ പറയാം.

പാറു ഭക്ഷണ൦ കഴിച്ചുകൊണ്ടിരിക്കുക ആണ്. അതൊന്നും ശ്രദ്ധിക്കാതെ,

എന്താ പൊന്നുന്റെ മുഖത്തു ഒരു വല്ലായ്മ , രാജശേഖരൻ തിരക്കി.

ഒന്നൂല്ല പപ്പ

എന്താ വല്ല വിഷമവും ഉണ്ടോ പപ്പയോടു പറ

ഒന്നൂല്ല പപ്പേ ,,,

പിന്നെ എന്താ ഒരു മൂഡ് ഓഫ് പോലെ

കോളേജില് കൊറേ പഠിക്കാൻ ഒകെ ഉണ്ട്, കുറെ അസൈ൯മെൻറ്സ് ഉം സെമിനാറും ഒകെ ഉണ്ട്, അപ്പു ഉണ്ടായിരുന്നെ എല്ലാം നന്നായി മനസ്സിലാക്കി പറഞ്ഞു തരുവായിരുന്നു, ഇപ്പോ പൊന്നു ഈണം ഇന്റർനെറ്റ് ഒകെ നോക്കി ടെക്സ്റ്റ് ഒകെ നോക്കി കഷ്ടപെടുവാ …

ഓ അതാണോ ,,, അത് ഒക്കെ മോള് കഷ്ടപ്പെട്ട് പഠിച്ച മതി.അയാൾ മറുപടി പറഞ്ഞു

മാലിനിക്ക് അവളുടെ സംസാരം കേട്ട് ഉള്ളിൽ ചിരി ആണ് വന്നത്, ഇപ്പൊ പൊന്നുവിന്  നല്ല ബുദ്ധിമുട്ട് ഉണ്ട് അപ്പു പോയപ്പോ എന്ന് ഉള്ളിൽ ചിന്തിക്കുകയും ചെയ്തു.

ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാരും അവരവരുടെ മുറികളിലേക്ക് പോയി.

മുറിയിൽ രാജശേഖരന്റെ മടക്കി വെച്ച കൈകളിൽ തല വെച്ച് മാലിനി കിടക്കുക ആയിരുന്നു.

ജീവിതത്തിലെ ഓരോരോ കാര്യങ്ങൾ ഓർമ്മയിൽ നിന്നും എടുത്തു പറഞ്ഞു, അതിൽ വൈശാലിയും ദേവ൪മഠവും ഒക്കെ ഒരു ഭാഗമായിരുന്നു.

നമുക്ക് പോകണ്ടേ മാളു ഒരുനാൾ നിന്റെ നാട്ടിൽ?

പോകാം രാജേട്ടാ, എന്തോ സമയം ആകാത്ത പോലെ, ഒരുനാൾ എന്തായാലും നമുക്ക് പോകാം

പോകണം എന്ന് എനിക്കും ഉണ്ട് ആഗ്രഹം, മക്കൾക്കും ഉണ്ടാകും മാളു

രാജേട്ടാ , പൊന്നുവിന്റെ കുട്ടിത്തം ഒക്കെ കുറെ മാറിയ പോലെ തോന്നുന്നുണ്ട് , ഇപ്പോ ഒരു വലിയ പെൺകുട്ടി ആയ പോലെ, ഇത്രയും നാൾ ഒരു കൊച്ചിനെ പോലെ പെരുമാറിയിട്ടു ഇപ്പൊ പെട്ടെന്ന് അവളിൽ വരുന്ന മാറ്റങ്ങൾ ഒന്നും ഉൾകൊള്ളാൻ സാധിക്കാത്ത പോലെ ..

അവൾ വലിയ കുട്ടി അല്ലെ, മാറണ്ടേ എന്നയാലും ജീവിതത്തിൽ സീരിയസ് ആകണ്ടേ അവളും

ശ്യാം ഓഫീസിൽ എങ്ങനെ ഉണ്ട് രാജേട്ടാ

ശ്യാം അവനെ കൊണ്ട് ആകുന്ന പോലെ ഒക്കെ ശ്രമിക്കുന്നുണ്ട് എങ്കിലും ഒരുപാട് പരിമിതികൾ ഉണ്ട് അവനു.

ഞാൻ അവന്റെ പ്രായത്തിൽ എന്തായിരുന്നുവോ അതാണ് അവനിൽ ഞാൻ പ്രതീക്ഷിക്കുന്നത്, പക്ഷെ അവിടെ അവനു അത്രയും സാധിക്കുന്നില്ല

അന്നത്തെ കാലവും ആവശ്യങ്ങളും ഒക്കെ വ്യത്യാസം ഇല്ലേ രാജേട്ടാ, രാജേട്ടൻ എല്ലാം കെട്ടിപ്പടുക്കാൻ ഉള്ള മനസു ഉണ്ടായിരുന്നു, കാൽ വെക്കാൻ പോലും ഇടമില്ലാത്ത ഒരു കാലം, പക്ഷെ മോന് ഇപ്പൊ ഉള്ളത് നോക്കി നടത്തി കൊണ്ട് പോയാൽ മതിയല്ലോ അങ്ങനെ ഉള്ള വ്യത്യാസങ്ങൾ ഇല്ലേ .

രാജേട്ടാ ദേഷ്യപെട്ടില്ലെകിൽ ഒരു കാര്യം ചോദിച്ചോട്ടെ ?

ആ ചോദിക്കു

“അപ്പുവിനെ കുറിച്ച് എന്താണ് രാജേട്ടന്റെ അഭിപ്രായം, പറയാൻ ഇഷ്ടമില്ലെങ്കിൽ പറയണ്ട ”

അയാൾ കുറച്ചു നേരം നിശബ്ദനായി ,

“മാളു ……… സത്യം പറഞാൽ ,,,എന്തോ അവനോടു എനിക്കിപ്പോ അത്ര ദേഷ്യവും വെറുപ്പും ഒന്നുമില്ല, അവന്റെ അച്ഛനോട് ഉണ്ട് അത് സത്യം ആണ്, അവന്റെ അച്ഛൻ കാണിച്ചതിനു അവനോടു കാണിച്ചിട്ട് എന്ത് കിട്ടാൻ ആണ്”

” അത് കേട്ട് മാലിനി ആകെ അതിശയപ്പെട്ടു,

” എന്താ രാജേട്ടാ ഈ പറയുന്നത് ”

“എനിക്ക് ഭയം ഉണ്ടായിരുന്നു അവൻ നമ്മളെ എന്തെങ്കിലും ഒക്കെ ചെയ്യുമോ എന്ന് പക്ഷെ അങ്ങനെ അല്ലെ ഒരു ആൾ അല്ല അവൻ എന്ന് തോന്നുന്നു, നീ പറഞ്ഞ പോലെ രാത്രി ഇവിടെ വന്നു കാവല് ഇരുന്ന കാര്യവും അന്ന് തന്നെ പൊന്നു വെള്ളത്തിൽ വീണു എന്ന് പേടിച്ചു അവനും ചാടിയതും…അതൊക്കെ കേട്ടപ്പോ സത്യത്തിൽ എനിക്ക് ഒരു മനസ്താപം ഇല്ലാതെ ഇല്ല കാര്യം അറിയാതെ അവനോട് അങ്ങനെ കാണിക്കേണ്ടി ഇരുന്നില്ലന്നു തോന്നുന്നു, മോളെ തല്ലി എന്നറിഞ്ഞപ്പോ അത്രയും ദേഷ്യം വന്നു, പക്ഷെ മോൾക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിൽ എന്നും കണ്ണീരു മാത്രല്ലേ ഉണ്ടാകുമായിരുന്നുള്ളൂ  ,

മാലിനി അയാളുടെ മുഖത്ത് നോക്കി തിരിഞ്ഞു കിടന്നു.

പക്ഷെ എന്തോ ഇപ്പോളും അവനെ കുറിച്ച് ചിന്തിക്കുമ്പോ ഒരു ഭയം ഇല്ലാതെ ഇല്ല എന്റെ മനസ്സില്‍ ,,,,അവന്‍  എന്തേലും ഒക്കെ ചെയ്യുമോ എന്ന് ,,,

രാജശേഖരൻ നിശബ്ദനായി.

ഒരിക്കലും ഇല്ല രാജേട്ട ,,, അവന്‍ അങ്ങനെ ഉള്ള ഒരു കുട്ടിയെ അല്ല രാജേട്ട ,,, അത് രാജേട്ടന് അറിയഞ്ഞിട്ടാ, എല്ലാവരെക്കാളും എനിക്ക് നന്നായി അറിയാം അവന്റെ മനസ് ,

ഹ്മം …………..രാജന്‍ ഒന്ന് മൂളി, മാലിനി പറയുന്നത് സമ്മതിക്കുന്ന പോലെ …

” രാജേട്ടാ, എന്ന അപ്പുവിന് പഴയ പോസ്റ്റ് തന്നെ കൊടുത്തൂടെ ”

” മാളു അതിൽ ഒരു പ്രശനം ഉണ്ട്, ഒന്നാമത് അവനെ അവിടെ നിന്നും മാറ്റി,  പുതിയ രണ്ടു പേരെ അപ്പോയ്ന്റ് ചെയ്തു, ഇനി അവനെ ആ സഥാനത്തേക്കു കൊണ്ട് വന്നാൽ എന്താ കരുതുക അവൻ ഇല്ലാതെ കാര്യങ്ങൾ നടക്കാഞ്ഞിട്ടാണ് എന്നല്ലേ, അത് നമ്മുടെ മോന് ഒരു മോശം അല്ലെ ,,,

അതുപോലെ അവൻ അവിടെ ഉണ്ടെങ്കിൽ ശ്യാം പിന്നെ സീരിയസ്നെസ് കാണിക്കില്ല, എല്ലാം അവന്റെ മേലേക്ക് വെച്ച് ഒരു ടെൻഷനും ഇല്ലാതെ ഇരിക്കും, ഇപ്പൊ ശ്യാം ഒരുപാട് മാനേജ് ചെയ്യുന്നുണ്ട്, അപ്പൊ ഇങ്ങനെ പോകട്ടെ, പിന്നീട് ആലോചിച്ചു നമുക്ക് വേണ്ടത് ചെയ്യാം ”

“അവൻ ആർക്കും ഒരു ദോഷവും ചെയ്യില്ല രാജേട്ടാ അങ്ങനെ ചെയ്യുമായിരുന്നെങ്കിൽ ഇത്രയും കാലം അവൻ ഇവിടെ നിന്നതല്ലേ ഒരു കുറ്റമോ പരാതിയോ ഒന്നും കേൾപ്പിക്കാതെ, എപ്പോളും തോന്നും രാജേട്ടാ നമുക്കും മക്കൾ ഉണ്ടല്ലോ ഒരു കുറവും കൂടാതെ വളരുന്ന മക്കൾ, നമുക്ക് അഭിമാനിക്കാൻ തക്ക എന്തേലും ഉണ്ടായിട്ടുണ്ടോ അവരെ കൊണ്ട് കുറെ പഠിച്ചു എന്നല്ലാതെ,

എനിക്ക് അപ്പുവിന്റെ അമ്മ ലക്ഷ്മിയോട് ഒരുപാട് അസൂയ ഉണ്ട്, വേറെ ഒന്നും കൊണ്ടല്ല മരിച്ചുപോയെങ്കിൽ പോലും ആ അമ്മക്ക് എത്ര അഭിമാനം ഉണ്ടാകും ഇങ്ങനെ ഒരു മകനുണ്ടായതിൽ………….നമുക്ക് അങ്ങനെ അഭിമാനിക്കാൻ വല്ലതും ഉണ്ടോ രാജേട്ടാ നമ്മൾ ഓരോ ദിവസവും നേടി കൊണ്ടരിക്കുക മാത്രമല്ലേ ചെയ്യുന്നത് എന്ത് നേടുന്നു കുറെ ധനം ………..എനിക്കിപ്പോ ഭയം ഉണ്ട് രാജേട്ടാ ഈ സമ്പത്തു തന്നെ ആണ് ഭയം…………..നാളെ ഈ സമ്പത്തിനെ പേടിച്ചു ജീവിക്കേണ്ട അവസ്ഥ വരുമോ എന്ന് കരുതി..

“നീ എന്താ മാളു ഇങ്ങനെ എന്നോക്കെ പറയുന്നത്, ധനം വർധിക്കുന്നത് ലക്ഷ്മിയുടെ അനുഗ്രഹം അല്ലെ ”

“അല്ല , രാജേട്ടാ , അത് നാരായണന്റെ അനുഗ്രഹം ആണ് , ആ അനുഗ്രഹം ഉള്ളത് കൊണ്ടാണ് ലക്ഷ്മി സമ്പത്തു തരുന്നത്, അങ്ങനെ ഒരുപാട് സമ്പത്തു ഉണ്ടായ ആൾ ആയിരുന്നു മഹാബലി, ഒടുവിൽ ഭഗവാൻ മൂന്നടി മണ്ണ് മാത്രേ ചോദിച്ചുള്ളൂ, എത്ര വേണേലും അളന്നു എടുത്തോളാ൯ പറഞ്ഞു ഒടുവിൽ രണ്ടടി അളന്നപ്പോ താനെ ലോകം മൊത്തം ഭഗവാന്റെ ആയി, പിന്നെ മൂന്നാമത് അടി വെക്കുവാൻ സഥലമില്ലാതെ ആയപ്പോൾ മഹാബലിയുടെ തലയിൽ വെച്ച് ആണ് പാതാളത്തിലേക്ക് ആഴ്ത്തി കളഞ്ഞത്, അതെല്ലേ പറയുന്നത് മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭഗവാൻ ആണെന്നു ,,സത്യത്തിൽ എനിക്കിപ്പോ പേടിയാ….. എന്റെ ഉള്ളിൽ ഒരു വല്ലാത്ത ഭീതിയ ”

“നീ അങ്ങനെ ഒന്നും വിചാരിക്കണ്ട, ഒരു പേടിയും വേണ്ട, ഞാൻ ഇല്ലേ കൂടെ ”

രാജശേഖര൯ കൈകൾ കൊണ്ട് മാലിനിയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.

<<<<<<<<<O>>>>>>>>>>

പിറ്റേന്ന് സാധാരണ പോലെ തന്നെ ആദി എഴുന്നേറ്റു , കുളിച്ചു റെഡി ആയി  വസ്ത്രമൊക്കെ ധരിച്ചു, ബാഗ് ഒക്കെ എടുത്തു  ലോഡ്ജിൽ നിന്നും പുറപ്പെട്ടു , ആദ്യമേ തന്നെ ഷേണായിയുടെ കടയിൽ കയറി ബ്രെക് ഫാസ്റ്റ് കഴിക്കാൻ ആയി, ഒരു ചായ കൂടെ പറഞ്ഞു.

നല്ല ചൂടോടെ പുട്ടും ആവി പറക്കുന്ന കടല കറിയും പപ്പടവും അവന്റെ മുന്നിലേക്ക് കൊണ്ട് വന്നു വച്ചു. ആയ വാസന അങ്ങ് കൊണ്ടപ്പോൾ തന്നെ വായിൽ നിന്നും വെള്ളം അങ്ങ് നിറഞ്ഞു, അവൻ ആ പുട്ടു ഒരു കഷ്ണം അങ്ങോട്ട് എടുത്തു കടലകറി ഒഴിച്ച് ഒരു പപ്പടവും പൊട്ടിച്ചു കൈ കൊണ്ട് ഒന്ന് അമർത്തി കുഴച്ചു വായിലേക്ക് വെച്ച് ,,,,,ആഹാ ,,,,,,,,,,,,,,,കലക്കി അവൻ അറിയാതെ പറഞ്ഞു, അപ്പോളേക്കും പാൽ ചായ കൂടെ കൊണ്ട് വന്നു കൊടുത്തു, അതിനിടക്ക് ചായ കൂടെ കുടിച്ചു പുട്ടും കടല കറിയും ആസ്വദിച്ചു കഴിച്ചു,

കൈ ഒക്കെ കഴുകി  ബാഗ് എടുത്തു, പൈസയും കൊടുത്തു ഒരു മലയാളപ്രഭ പത്രവും വാങ്ങി, നേരെ ഓഫീസിലേക്ക്. പിന്നെ ഓഫീസിലെ തിരക്കുകൾ, ഉച്ചക്ക് കാന്റീനിൽ പോയി ഭകഷണം ഒക്കെ കഴിച്ചു ഓഫീസ് റൂമിൽ വന്നു പത്രം ഒക്കെ ഒന്ന് എടുത്തു മറിച്ചു നോക്കി. പേജുകൾ മറച്ചു കൊണ്ടിരിക്കെ ഒരു വാർത്തയിൽ അവന്റെ കണ്ണുടക്കി.

ഒറ്റ തവണ മാത്രേ നോക്കിയുള്ളൂ ,

ഭയന്ന് വിറച്ചു പകച്ചു പോയി ആദി

അവിശ്വസനീയം എന്ന പോലെ

ടി കെ കെ റോഡിൽ ആക്സിഡന്റ്  മൂന്നു മരണം.

എന്നുപറഞ്ഞു  കൊടുത്ത ഫോട്ടോയിൽ ആദി കഴിഞ്ഞ ദിവസ൦ അനുഭവപ്പെട്ട ആ ആക്സിഡന്റ് സീനിന്റെ ഫോട്ടോയാണ് പക്ഷെ കാറിന്റെ നിറം വ്യത്യാസമുണ്ട് , അതുപോലെ മരിച്ച ആളുകളുടെ മുഖവും വ്യത്യസമുണ്ട്

വാർത്തയിൽ ഇതായിരുന്നു കഴിഞ്ഞ ദിവസ൦ പുലർച്ചെ അഞ്ചു മണിക്ക് ദൂരയാത്ര കഴിഞ്ഞു വന്ന മൂന്നംഗ കുടു൦ബം യാത്രയിൽ വണ്ടി ഓടിച്ചിരുന്ന ഗൃഹനാഥൻ അറിയാതെ മയങ്ങി പോയതിനാൽ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ടു എതിരെ വന്ന ടിപ്പറിൽ തട്ടി മറിഞ്ഞു തകർന്നു, അതിൽ ഇടിയുടെ ആഘാതത്തിൽ പുറകിലെ ഡോർ തുറന്നു പുറകിൽ ഡോർ വശത്തു ഇരുന്നിരുന്ന പതിനൊന്നു വയസുകാരി ആയ മകൾ പുറത്തേക്ക് വീഴുകയും ആ കുട്ടിയുടെ ദേഹത്തേക്ക് കാർ മറിഞ്ഞു വീണു അതേസമയം തന്നെ കുട്ടി മരിച്ചു, അച്ഛനും അമ്മയ്ക്കും ജീവൻ ഉണ്ടായിരുന്നു അവർ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.

ആദിക്കു ആ വാർത്ത കാണു കയ്യും കാലും വിറച്ചു തുടങ്ങി, ദേഹമാസകലം വിറയലോടു വിറയൽ, അവനു വിശ്വസിക്കാൻ പറ്റാതെ ഭയവും അത്ഭുതവും നിറഞ്ഞു അവൻ വേഗ൦ തന്നെ ആ രൂപമിൽ നിന്നും പുറത്തേക് ഇറങ്ങി വെയിലത്ത് നടന്നു ഒരുമൂലക്കു പോയി നിന്ന് ഭയന്നിട്ടു

താൻ ആദ്യം ഒരു ടിപ്പർ വന്നു ഇടിക്കുന്ന പോലെ അനുഭവിച്ചു, പിന്നെ മുന്നോട്ടു പോയപ്പോൾ രക്തമൊലിപ്പിച്ചു ആ പെൺകുട്ടി തന്റെ സമീപം വന്നു സഹായം ചോദിച്ചു.

അവനു എന്ത് ചെയ്യണം എന്നറിയാതെ ആയി പോയി,

വീണ്ടും തന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ,  മുൻപ് ആ രക്തം മുഖത്ത് പതിപ്പിച്ച ഭീകരൻ വന്നപോലെ ഇതും, എന്തൊക്കെയോ കാണുന്നു, കണ്ടത് സത്യമായേക്കുന്നു, ഒന്നും മനസിലാകുന്നില്ല

ഇപ്പോൾ അറിയുന്നു താൻ കണ്ട സ്വപ്നം പോലെ ഒരു കുടുംബം ടിപ്പർ ഇടിച്ചു അപകടത്തിൽ പെട്ട് മരിച്ചിരിക്കുന്നു, താൻ ഇത് എങ്ങനെ ആണ് അറിയുന്നത് തന്നെ ആരാണ് ഇതൊക്കെ കാണിച്ചത് എന്തിനാണ് ഇതൊക്കെ കാണിച്ചത്

ആരെന്നു അറിയാത്ത ഒരു സന്യാസി വന്നു രുദ്രതേജാ എന്ന് വിളിച്ചു, മുൻപ് നീലാദ്രി പോയപ്പോ ലക്ഷ്മി ‘അമ്മ തന്നെ രുദ്രാ എന്ന് വിളിച്ചു ….തന്നെ  ഇങ്ങനെ ഒക്കെ വിളിക്കുമ്പോ താൻ തന്നെ ആണോ ഈ രുദ്ര൯ അഥവാ രുദ്രതേജൻ … ഇനി അത് തന്റെ പഴയ ജന്മം എങ്ങാനും ആകുമോ………….ഏയ് അങ്ങനെ ആകാൻ വഴി ഇല്ല,

ഇതിപ്പോ മനസിന്റെ പ്രശനം ആണോ, ഇനി ലക്ഷ്മി അമ്മക്ക് സംഭവിച്ച പോലെ തനിക്കും എന്തേലും മാനസിക പ്രശനം ഉണ്ടാകുമോ ,,,,ഇല്ല അത് ഒരിക്കലും ഇല്ല ,

ഇതൊക്കെ കഥകളിൽ വായിച്ച അനുഭവങ്ങൾ ആയി മാത്രേ അറിയൂ ഇതിപ്പോ ജീവിതത്തിലും സംഭവിക്കുക ആണല്ലോ ,,,,,,,,ലക്ഷ്മി അമ്മെ ,,, എനിക്ക് ഒന്നും മനസിലാക്കാൻ പറ്റുന്നില്ലല്ലോ ,,,,ഒന്ന് വന്നു എന്നെ ഒന്ന് സമാധാനിപ്പിക്ക് …………….ലക്ഷ്മി അമ്മെ ,,,,,,,,,,,,,,,,,,എനിക്ക് പേടി ആകുന്നു………..

ആദി …………എന്താ ഇവിടെ നിൽക്കുന്നെ

വിശ്വനാഥ൯ സാർ അവനെ കണ്ടു അവനു സമീപം വന്നു ചോദിച്ചു.

അവന്റെ കണ്ണ് ഒക്കെ ചുവന്നു ഇരിക്കുന്ന കണ്ടു സാർ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി

പനി ഒന്നുമില്ലലോ ,,പിന്നെ എന്താ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നേ…

ഒന്നുമില്ല സർ ,,,

പെട്ടെന്നു ആകെ ഒരു വല്ലായ്മ വന്നു അതാ കുറച്ചു കാറ്റും വെളിച്ചവും കൊള്ളാൻ ആയി പുറത്തേക്ക് വന്നത്.

വയ്യെങ്കി വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം , ഞാൻ കാർ എടുക്കട്ടേ , പോയി നമുക് പ്രെഷർ ഒക്കെ ഒന്ന് നോക്കാം

അയ്യോ കുഴപ്പമില്ല സർ, ഞാൻ കുറച്ചു വെള്ളം ഒക്കെ കുടിച്ചു മുഖം ഒക്കെ കഴുകിയ ശരി ആയിക്കോളും ,

അത് മതിയോ , ഹോസ്പിറ്റലിൽ പോണ്ടന്നാണോ ,,

കുഴപ്പമൊന്നുമില്ല സാർ ,,

ഓക്കേ ,,,എന്തേലും പ്രശനം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാ മതി കേട്ടോ ,,,

തീർച്ചയായും സർ …

ശരി എന്ന റസ്റ്റ് എടുക്കു….എന്ന് പറഞ്ഞു അദ്ദേഹം അവിട നിന്നും ഓഫീസിലേക്ക് കയറിപോയി.

അപ്പോളും ആദിയുടെ മനസ്സിൽ ആ പെൺകുട്ടിയുടെ മുഖം ആയിരുന്നു ചോര ഒലിപ്പിച്ചു അച്ഛനമ്മമാരെ രക്ഷിക്കാൻ കേഴുന്ന ഒരു പെൺകുട്ടിയുടെ.

<<<<<<<<<<O>>>>>>>>>>

തിരിച്ചു ലോഡ്ജിൽ എത്തിയിട്ടും ആദിക്ക് ആകെ ടെൻഷൻ ആയിരുന്നു ആ മരണ വാർത്ത കണ്ടു.

സാധാരണ ഒരു യുക്തിയിൽ അത് ഒരിക്കലും സംഭവിക്കാൻ സാധ്യമല്ലാത്തതു ആണ് പക്ഷെ സംഭവിച്ചിരിക്കുന്നു. അതാണ് ഭയപ്പെടുത്തുന്നത് , ഇത് ആരോടെങ്കിലും പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ

ഒരിക്കലുമില്ല , എന്നാലും റോയിയെ ഒന്ന് വിളിക്കാം

ആദി റോയിയെ വിളിച്ചു വിവരങ്ങൾ എല്ലാം പറഞ്ഞു, റോയി അവനെ കളി ആക്കുക ആണ് ചെയ്തത്, അതൊക്കെ വെറും തോന്നലുകൾ മാത്രമാണ് എന്ന തരത്തിൽ, കാരണം ഇമ്പോസ്സിബിൾ ആയ ഒരു കാര്യം ആണ് ഇങ്ങനെ ഒക്കെ, ഒരു പക്ഷെ സ്വപ്നം ആയിരുന്നിരിക്കാം,

ചങ്കൂ  നിനക്കു അറിയാവുന്നതു അല്ലെ ടി കെ കെ റോഡിൽ കൂടുതലും രാത്രി കാലങ്ങളിൽ ടിപ്പറുകൾ ആണ് കൂടുതലും ഓടുന്നത് , കാരണം എന്താ ?

റോയി അത്  ക്വാറികളിൽ നിന്നും എം സാൻഡും കരിങ്കലും ഒക്കെ ഒരുപാട് സപ്പ്ലൈ പോകുന്നത് അത് വഴി അല്ലെ ..

ആ അത് തന്നെ അത് കൊണ്ട് തന്നെ ആ ഏരിയ ആക്സിഡന്റ് പ്രോൺ ഏരിയ ആണ് , കൂടുതലും ടിപ്പർ തട്ടി അത് നിനക്ക് അറിവുള്ളതല്ലേ ,,,

അതെ ,,,

ചങ്കൂ  അതുപോലെ കൂടുതലും കാറുകൾ ആണ് അവിടെ അപകടത്തിൽ  പെടുന്നതും  അതും അറിയാവുന്നതല്ലേ ..

അതും എനിക്ക് അറിയാം ,,

എന്റെ ഒരു അനലിസിസിൽ എനിക്ക് മനസിലായത് ഒന്നമത് നീ ഒരു ഹൊറർ മൂവി കണ്ടു ആണ് വന്നത്,  വരും വഴി ആ സെമിത്തേരി കഴിഞ്ഞു പിന്നെ ആ പാലയുള്ള സ്ഥലം എത്തി അവിടെ കുറച്ചു നേരം നീ നിന്നു, അപ്പൊ തന്നെ ഉള്ളിൽ നീ അറിയാതെ തന്നെ ഒരു ഫിയർ ഉള്ളിൽ ഉണ്ടായിരുന്നിരിക്കാം,

ഹ്മ്മ് ,,,,അതുകൊണ്ടു ?

ആ അതുകഴിഞ്ഞു നീ ആ തുണിഉടുക്കാത്ത കാർന്നോരെ കണ്ടു അങ്ങേരുടെ എന്തോ കണ്ടുപേടിച്ചു ഇല്ലേ ?

അതിനു പേടിക്കാൻ തക്ക ഒന്നും ഉണ്ടായില്ലേടാ ,,

ആ  ,,,,എന്തേലും ആകട്ട്‌ … അങ്ങേരു നിന്റെ മണ്ടക്ക് വടി കൊണ്ട് തൊട്ടുനോ മണ്ടക്ക് ചാരം വാരി പൊത്തി ന്നു നീ പറഞ്ഞില്ലേ

ആ ഉവ്വ് ,,, ചാരം അല്ല ഭസമം…..

ആ അത് തന്നെ ,

അപ്പോളേക്കും നീ അറിയാതെ നിന്റെ മനസ്സു ഒരു ട്രാൻസ് സ്റ്റേറ്റ് ഇൽ എത്തിയിരിക്കും അതായത് ഒരു തരം ഹിപ്നോട്ടിക് അവസ്ഥയിൽ നീ അറിയാതെ , കൂടെ ഉള്ളിൽ ഒരുപാട് നിറഞ്ഞ ആകാംഷയും

പിന്നെ നീ വണ്ടി ഓടിച്ചു പോയപ്പോ നീ അതിലൂടെ ടിപ്പർ ഒകെ ഓടുന്നത് കണ്ടിരുന്നോ ?

ആ ഒരുപാട് ടിപ്പറുകൾ പോയിരുന്നു ചീറി പാഞ്ഞു ,

ആ അപ്പൊ ഒരുപക്ഷെ ഒരേ ഓരു സെക്കൻഡിൽ നിന്റെ ബ്രെയിൻ ഒരു സിഗ്‌നൽ ഉണ്ടാക്കി കാണും ഒരു ടിപ്പർ വന്നു ഇടിക്കുന്ന പോലെ ഒരു തോന്നൽ ,,,അത് അനുഭവപെട്ട് പെട്ടെന്ന് നീ നോർമൽ സ്റ്റേറ്റിൽ വന്നു അപ്പൊ നോക്കുമ്പോ നീ വണ്ടി ഓടിക്കുക ആണ് അങ്ങനെ അല്ലെ ,,

അതെ

അപ്പൊ നീ ഒന്നു ഓർത്തു നോക്കിക്കേ

നീ വണ്ടി ഓടിക്കുന്നു ,അത് നിനക്കു അനുഭവപ്പെടുന്നുണ്ട് .

ടിപ്പർ വന്നു ഇടിച്ചു തെറിപ്പിക്കുന്നു , നീ വീഴുന്നു

പിന്നെ നീ അമ്മെ എന്ന് വിളിക്കുന്നു അപ്പൊളും നീ വണ്ടി ഓടിക്കുക ആണ്

അതിനർത്ഥം വേറെ ഒന്നുമല്ല ഇടയിൽ ടിപ്പർ വന്നു ഇടിച്ചു തെറിച്ചു പോകുന്നത് വരെ ഉള്ള സമയം നീ ഒന്നുകിൽ ട്രാൻസ് അവസ്ഥയിൽ പെട്ട് അല്ലെങ്കിൽ നീ ഒരു കുഞ്ഞു മയക്കത്തിൽ സ്വപ്നനിദ്രയിൽ പെട്ടുപോയികാണണം വെറും നിമിഷങ്ങളിൽ..

മനസിലായോ ,,,, അതാണ് നിനക്കു സത്യമായി അനുഭവപ്പെട്ടത്‌.

ഇനി അതുപോലെ നീ വണ്ടി നിർത്തി ഇരുന്നു പിന്നെയും വണ്ടി ഓടിച്ചു പോയപ്പോൾ  ഇതേപോലെ ഒരു അവസ്ഥ വന്നു കാണണം. അതുകൊണ്ടു ആണ് നീ വണ്ടി നിർത്തി ഇറങ്ങി ആക്സിഡന്റ് സ്പോട്ടിൽ പോയത്.

ആ കുട്ടിയുമായി. അത് ഒരുപക്ക്ഷേ നീ മുൻപ് വായിച്ചിരുന്ന വാർത്തകളിൽ ഏതെങ്കിലും ഒന്ന് നിന്റെ ഉപബോധ മനസിൽ ഉണ്ടായിരുന്നിരിക്കാം, പതിനൊന്നു വയസുള്ള കുട്ടി രക്ഷപെട്ടു അച്ഛനും അമ്മയും മരിച്ചു എന്നത്, അപ്പോൾ ആ വിജനമായ പ്രദേശത്തു കൂടെ പോയപ്പോ നിനക്കു ഒരു ചെറു സ്വപ്നമായി അനുഭവപെട്ടതും ആകാം.

അതുകഴിഞ്ഞു നീ ഓട്ടോകാരനെ കൈകാട്ടി നിർത്തുമ്പോ നീ നോർമൽ സ്റ്റേറ്റ് ലേക്ക് വന്നു, അതാണ് അയാൾ കുട്ടി എവിടെ എന്ന് ചോദിച്ചപ്പോ അങ്ങനെ ഒരു കുട്ടി അവിടെ ഇല്ലാത്തതിനാൽ നിനക്കു കാണാൻ കഴിയാതെ പോയത്, ശേഷം സ്പോട്ടിൽ ചെന്നപ്പോ അവിടെ ആക്സിഡന്റും ഇല്ല.

ഇനി മറ്റൊന്ന് പ്രീകോഗ്നിഷൻ എന്നൊരു അവസ്ഥ ഉണ്ട് അതായത് അത് ഈ അതീന്ദ്രീയ സിദ്ധി എന്നൊക്കെ കേട്ടിട്ടില്ലേ അതിൽ പെടുന്നത് ആണ് അതായതു നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണൽ, സയന്റിഫിക് പ്രൂഫ് ഒന്നുമില്ല ഒരു സ്യുഡോ സയൻസ് ആണ്, ഇനി അങ്ങനെ ആണെങ്കിൽ നീ കണ്ട കാർ സെയിം ആകണ്ടേ, നീ കണ്ടതിൽ ഒരു പെൺകുട്ടി രക്ഷപ്പെട്ടു, മാതാപിതാക്കൾ മരിയ്ക്കാൻ ഉള്ള അവസ്ഥയിൽ അങ്ങനെ അല്ലെ..

പക്ഷെ ന്യുസ് പേപ്പറിൽ നീ വായിച്ചപ്പോ എന്താ കണ്ടത് ആ പ്രദേശത്തു ടിപ്പർ ഇടിച്ചു വണ്ടി ആക്സിഡന്റിൽ പെട്ട്, അതിൽ ഒരു പെൺകുട്ടി അടക്കം മൂന്നുപേരും മരിച്ചു, അതായത് ഒരു അച്ഛനും അമ്മയും പെൺകുട്ടിയും ഉണ്ടായിരുന്നു അത് വെറുമൊരു കോ ഇൻസിഡൻസ് മാത്രം ആണ് അതിനപ്പുറം ഒന്നുമില്ല

അതായത് അതിനു ശേഷം നടന്ന ഒരു സംഭവം അതിനെ നീ അങ്ങ് കണ്ട സ്വപ്നവുമായി ബന്ധപ്പെടുത്തി അതോടെ നിനക്കു ആകെ ഭയവും ഭീതിയും ഒക്കെ വന്നു ,,,ഇത്രേ ഉള്ളു ,,,നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ ശങ്കു..

ആദി അതെല്ലാം വ്യക്തമായി കേട്ടിരുന്നു. അതൊക്കെ കേട്ടപ്പോ അവനു കുറെ ഏറെ ആശ്വാസം ആയി

ഡാ ഞാൻ പേടിച്ചു പോയീടാ, ഇനി അമ്മക്ക് വന്ന പോലെ എനിക്കും വല്ല മാനസിക രോഗവും ആയോ എന്ന്

പോ നാറി, എന്തൊക്കെയാ ഈ പറയുന്നത്, ഞാൻ ഇവിടെ ഉള്ളപോളോ, ഇപ്പൊ നീ ചെയ്ത് ഏറ്റവും വലിയ കാര്യം എന്നെ ഈ കാര്യം അറിയിച്ചു എന്നത് ആണ്, നീ ഇത് എന്നോട് പറയില്ലായിരുന്നെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി നീ ആകെ ഏനക്കേട് പിടിപ്പിച്ചു വെച്ചെനെ ,,, ഇപ്പൊ നിനക്കു കാര്യം പിടികിട്ടി ഇല്ലേ ,,,,,,,,,,,,

ഉവ്വേടാ ………..ഇപ്പൊ മനസിലായി

ശങ്കു …………അറിവ് ഇല്ലാതെ വരുമ്പോ ആണ് ഭയം ഉണ്ടാകുന്നതു, ഉദാഹരണത്തിന് കരണ്ടു നമുക്ക് പേടി ആണ് പക്ഷെ ഇലക്റ്റ്രഷ്യന് പേടി ഉണ്ടാകുമോ,,,ഉണ്ടാവില്ല കാരണം അയാൾക്ക് അതിനെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ട്, പാമ്പിനെ നമുക്ക് പേടി ആണ്, പക്ഷെ പാമ്പിനെ പിടിക്കുന്നവർക്ക് അതിനെ എവിടെ പിടിക്കണ൦ എന്നൊക്കെ ഉള്ള അറിവ് ഉണ്ട് അപ്പൊ അവർക്ക് പേടി ഉണ്ടാകില്ല, ശവം പേടി ആണ് , പക്ഷെ അതെ ശവം ആണ് കടാവർ ആയി മെഡിക്കൽ സ്റുഡന്സ്റ് പഠിക്കാൻ എടുക്കുന്നത് അപ്പൊ അവർക്ക് പേടി ഉണ്ടാകുമോ

നമുക്ക് ഒരു കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണയും അറിവും കിട്ടിയാ പിന്നെ ഭയം ഉണ്ടാകില്ല,

ഇപ്പോ നിനക്കു വല്ല പേടിയോ ശങ്കയോ പരിഭ്രമമോ ഉണ്ടോട…………..വടിവരമ്പ൯ ശങ്കു

ഇല്ല മോനെ ,,,,,,,,,,,,,,,,,ഇപ്പൊ ക്ലിയർ ആയി

എന്ന പോയി വല്ലതും കഴിചു ഇച്ചിരി പാലും കുടിച്ചു നിന്റെ പെണ്ണിനെ ഓർത്തു ,,,,,,,,,,,,,,ആ അത് വേണ്ട നീ ഓർത്തു സ്വപ്നം കണ്ടു കിടന്നോ …എന്തുണ്ടെലും ഞാൻ ഉണ്ടെടാ ,,,,,,,,,,,,,,,

അതല്ലേ എനിക്ക് ആശ്വാസം………………

അപ്പൊ ഗുഡ് നൈറ്റ……………………….

<<<<<<<<<<O>>>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.