അപരാജിതൻ 7 [Harshan] 6883

എടാ കള്ളാ എന്നിട്ടു ഞാൻ അറിഞ്ഞില്ലാലോ, ഞാൻ വിചാരിച്ചതു നീ വരില്ല എന്നാർന്നല്ലോ

ആ എന്ന ഞാൻ വന്നില്ലേ, എന്റെ പാവം ശ്രിയ മോള് പാടുമ്പോ ഞാൻ വരാതെ ഇരിക്കുമോ പിന്നെ മനസിലാവാത്ത ഭാഷ ആയിരുന്നു ബൺ ഉരുട്ടി കോലം ഇട്ടു വയ്യാണ്ടായി രാമാ എന്നൊക്കെ അല്ലെ ”

“ഒരു പൊട്ടിച്ചിരി ആയിരുന്നു മാലിനിക്ക് ,,,ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ”

എന്താ ചിരിക്കൂന്നേ, അത് തന്നെ അല്ലെ

മോനെ ബണ്ടുരീതി കൊലുവു വിയവയ്യ രാമാ ,,എന്നാണ് ഹ ഹ ഹ ഹ ,,,,അല്ലാതെ ബൺ  ഉരുട്ടി കോലം ഇട്ടു വയ്യാണ്ടായി രാമാ എന്നല്ല ,,,, എന്റെ പൊന്നെ ,,,,,നിന്നെ കൊണ്ട് ഞാൻ തോറ്റു ………………

ഓ അങ്ങനെ ആയിരുന്നോ ,,,,,,,,,,,,,

ആ എന്ന പോട്ടെ ,,,,

കൊച്ചമ്മേ എന്ത് രസവായിരുന്നു ശ്രിയമോളെ കാണാൻ ആ സമയത്തു സ്റ്റേജിൽ നല്ല ചന്തം ഉണ്ടായിരുന്നു

അവള് എന്റെ മോൾ അല്ലെ ,,അതുകൊണ്ടാ …

ആ അതന്നെ ,,,

കൊച്ചമ്മെ ,,,എന്നെ കാണാൻ ഭംഗി ഉണ്ടോ കൊച്ചമ്മേ..???

അതെന്താ അപ്പു അങ്ങനെ ചോദിച്ചത് ??

എല്ലാ എന്നാലും നിറം  ഒന്നും അത്രേം ഇല്ലല്ലോ ഈ വെളുത്തു തുടുത്തു ചുവന്നു നിങ്ങൾ എല്ലാരും ഇരിക്കുന്ന പോലെ…എനിക്ക് ഇരുനിറം അല്ലെ

എന്റെ അപ്പുന് ആ ഇരുനിറം ആണ് ചന്തം, എന്ത് ഭംഗിയാ അപ്പൂനെ കാണാന്‍ , അപ്പു ആ മുടി കുറച്ചു വളര്‍ത്തി കുറച്ചു താടി ഒക്കെ വെച്ചാ ഉണ്ടല്ലോ നായകന്‍ ആണ് ഹീറോ ,,,,

നിന്നെ കുറിച്ച് എങ്ങനെയാ ഞാന്‍ വര്‍ണ്ണിക്കുക, നിന്റെ പൌരുഷം ഉണ്ടല്ലോ അതാണ്‌ നിന്റെ ചന്തം, നിന്റെ ചങ്കൂറ്റം ഉണ്ടല്ലോ അതാണ് നിന്റെ ചന്തം, , നിന്റെ കറയില്ലാത്ത സ്നേഹം ഉണ്ടല്ലോ അതാണ് നിന്റെ ചന്തം, എങ്ങനെ ആണ് അപ്പു നിന്റെ ചന്തത്തെ ഞാന്‍ പറഞ്ഞു മനസിലാക്കി തരിക

ഈ കൊച്ചമ്മ വെറുതെ എന്നെ സോപ്പിടുകയാ ….എനിക്ക് നന്നായി അറിയാം..

അപ്പു ……………

എന്തോ

നീ എന്റെ ശങ്കരൻ ആണ്, മനുഷ്യരൂപം പൂണ്ട ശങ്കരൻ…  ഞാൻ ഒരു വിഷമം വരുമ്പോ എന്റെ ഭഗവാനോട് പ്രാർത്ഥിക്കുമ്പോള്‍ എന്റെ ഉള്ളിൽ തെളിയുന്ന രൂപം നിന്റെ ആണ് ശിവതേജസ്സോടെ എന്റെ ആദിശങ്കരൻ അതും മുടി ഒക്കെ ആയി ഉറച്ച ശരീരത്തോടെ നിന്റെ മുഖത്തോടെ …. എന്റെ മനസിലെ ആ രൂപം എങ്ങനെ ആണ് നിനക്കു പറഞ്ഞു മനസിലാക്കേണ്ടത് എന്ന് അറിയില്ല…..

പക്ഷെ എന്റെ അകക്കണ്ണിൽ നിന്റെ രൂപം നീ തന്നെ ആണ്, അതും ശിവനായി ശങ്കരനായി രുദ്രനായി എന്റെ ആദിശങ്കരൻ………….. അകക്കണ്ണിൽ ആ മുഖം കാണുമ്പോ പിന്നെ എനിക്ക് പേടി അകലും, എന്റെ നാരായണൻ എന്റെ മഹാദേവൻ ഇവര് രണ്ടു പേരും ചേർന്ന നിന്റെ രൂപം ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരമായ രൂപം

ഇഷ്ടായി ,,,,സംഭവം ഇത്തിരി പൊക്കിയത് ആണെങ്കിലും എനിക്ക് ഒത്തിരി ഇഷ്ടായി.

കൊച്ചമ്മേ ……

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

ചോദിക്ക് മോനെ ,,,

എന്നോട് ദേഷ്യം ഉണ്ടോ ?

എന്തിനാ

ശ്രിയമോളെ ഞാൻ തല്ലിയതിന് , എനിക്ക് ഇപ്പോളും ഒരുപാട് സങ്കടം ഉണ്ട് കൊച്ചമ്മേ, ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു തെറ്റാണു, ആ നേരത്തു അങ്ങനെ ഒരു അവസ്ഥ ആയിപോയതാ, എനിക്കറിയ്യാം എന്നോട് ആ കാര്യത്തിൽ കൊച്ചമ്മക്കു ദേഷ്യം ഉണ്ടാകും എന്ന്…എന്നോട് ക്ഷമിക്കണ൦ കൊച്ചമ്മേ രാജകുമാരിയെ തല്ലാൻ ഉള്ള അധികാരം ഒന്നും കാവൽക്കാരന് ഇല്ല….എനിക്കറിയാം

അപ്പു ,,,,,,,,,,,,,നീ എന്റെ കയ്യിൽ നിന്നും തല്ലു വാങ്ങിക്കും ,,,,നീ അന്ന് അവളെ തല്ലിയില്ലായിരുന്നെ ഞാൻ ഇവിടെ വരുമ്പോ നിന്നെ തല്ലിയിരുന്നേനെ.

കൊച്ചമ്മക് അറിയില്ല അന്ന് ഞാൻ അനുഭവിച്ച ഭയം, അടിതെറ്റി ഒഴുകുന്ന വെള്ളം, ഒരുപാട് ഞാൻ മുങ്ങി നോക്കി കരഞ്ഞു നിലവിളിച്ചു അവളെ വിളിച്ചു, ഒടുവിൽ ഭയന്നു പോയി, ആ വെള്ളചാട്ടത്തിൽ വീണു പോയോ എന്ന് ,,

പോയിന്നു കരുതിയ പോരായിരുന്നോ, എന്തിനാ നീ നിന്റെ ജീവൻ കളഞ്ഞു വെള്ളച്ചാട്ടത്തിലേക്ക് പോയത് പിനീടാ അവള് ഇതൊക്കെ പറഞ്ഞത്, അന്ന് കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഉറപ്പായും നീ തല്ലു കൊണ്ടെനെ

മാലിനി ദേഷ്യപ്പെട്ടു

കൊച്ചമ്മ കരുതുന്ന പോലെ എനിക്ക് കരുതാൻ പറ്റില്ല, തിരിച്ചു വരിക ആന്നെകിൽ ശ്രിയമോളേം കൊണ്ട് ഇല്ലേ ഞാൻ വരില്ല, അങനെ എന്റെ ശ്രിയമോളെ എനിക്ക് മരണത്തിനു കൊടുക്കാൻ എനിക്ക് പറ്റില്ല കൊച്ചമ്മേ ,,

എന്താ നീ പറഞ്ഞത് ? നിന്റെ ശ്രീയമോൾ എന്നോ ?????

അപ്പോൾ ആണ് ആദിക്കു അബദ്ധം മനസിലായത്. അയ്യോ അത് ആ താളത്തിൽ പ്രാസം ഒപ്പിച്ചു  പറഞ്ഞപ്പോ വന്നുപോയതാ ,,, എന്റെ ശ്രിയ മോൾ അല്ല ,,,

അല്ലെ ,,,,അവള് നിന്റെ ശ്രിയമോൾ അല്ലെ ,,?

കൊച്ചമ്മേ ഇങ്ങനെ ഒക്കെ ചോദിക്കല്ലേ ,,,എനിക്ക് പറയാൻ അറിയില്ല

എടാ അപ്പുക്കുട്ടാ ,,അവള് നിന്റെ ശ്രിയമോള് തന്നെ ആണ്, അപ്പൊ നിന്റെ ശ്രിയമോളെ നീ തല്ലി… അത് അവള് കുറുമ്പ കാണിച്ചതിന്, ഇപ്പൊ മനസിലായോ എനിക്ക് അതില് ഒരു പരിഭവവും ഇല്ല  അത് നിങ്ങള് തമ്മിൽ ഉള്ള കാര്യം. പിന്നെ പരിഭവം ഉള്ളത് നീ നിന്റെ ജീവൻ നോക്കാതെ അങ്ങനെ ഒക്കെ ചെയ്തതിനു മാത്രം ആണ് ,

നിനക്കു ഇനിയും തല്ലണോ, നീ പോയി നല്ലതു കൊടുത്തോ ,,കാരണം അവള് നിന്റെ ശ്രിയമോൾ അല്ലെ ,,,

മാലിനി ചിരിച്ചു കൊണ്ടുപറഞ്ഞു

അയ്യോ ഇനി ഇല്ല, തല്ലലെ ഇല്ല ,,,, ഞാൻ പാവം ഈ നാട്ടുകാരനെ അല്ല….

ആണോ എന്ന പൊന്നുമോൻ പോയി ജിമ്മിൽ ചെന്ന് മസിൽ ഒക്കെ ഉറപ്പിക്കു.

ശരി കൊച്ചമ്മേ ,,,,

എന്ന ഞാൻ വെയ്കുവാട്ടോ അപ്പു……

ഹമ് ,,,,,,,,,,,,,ഗുഡ്നൈറ്റ്………………..

മാലിനി ഫോൺ വെച്ചു

അപ്പോളും അവിശ്വസനീയമാ൦ വിധം അവന്റെ കാതിൽ മുഴങ്ങിയതും മന്ത്രം പോലെ മാലിനിയുടെ വാക്കുകൾ ആയിരുന്നു

“നിന്റ ശ്രിയ മോൾ ….അതെ എന്റെ ശ്രിയ മോൾ ,,,ഈ അപ്പൂന്റെ ശ്രിയ മോൾ ”

അപ്പുനു ആകെ കുളിരു കയറി , അപ്പൊ പിന്നെ എന്താ ചെയ്യുവാ അവനു തന്നെ നിശ്ചയം ഇല്ലല്ലോ

നേരെ താഴെ പുഷ് ആപ്പ് പൊസിഷൻ പിടിച്ചു ഒരു ഇരുപതു പുഷ് ആപ്പ് എടുത്തു, ആ കുളിര് പോകാത്ത കാരണം ഒരു ഇരുപതു ക്രഞ്ചസ് ഇരുപതു സിറ്റ് ആപ്പ് എടുത്തു വീണ്ടും ഒരു കൈ മാത്രം നിലത്തു നിലത്തു കുത്തി ഒരു പത്തു പുഷ് ആപ്പ് കൂടെ എടുത്തു , കുളിരിനെ ഒന്ന് നോർമൽ ആക്കി ,

ശേഷം നേരെ ജിമ്മിലേക്ക് പുറപ്പെട്ടു

<<<<<O>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.