കോളേജിൽ
പാറു ദേവികയോട് നടന്ന കാര്യങ്ങൾ ഒക്കെ പറയുകയുണ്ടായി.
പാറു ഉറപ്പിച്ചു , അത് ശിവരഞ്ജൻ തന്നെ ആണ് ആ രാജകുമാരൻ
പറഞ്ഞ എല്ലാ കാര്യങ്ങളും ശിവരഞ്ജന്റെ കാര്യത്തിൽ സത്യമാണ്, അവനും അവളിൽ താൽപര്യമുണ്ട് എന്ന് നോട്ടത്തിലും ഭാവത്തിലും ഒക്കെ വ്യക്തമാണ് എന്ന് കൂടി പാർവതി ദേവികയോട് പങ്കു വെച്ചു.
സത്യത്തിൽ പൊട്ടി തകരുന്ന ഹൃദയത്തോടെ ആണ് ദേവിക അതെല്ലാം കേട്ടത്.
അപ്പുവിനോട് ഇത് പറയണോ, അവൻ പാറുവിനെ ഒരുപാട് മോഹിക്കുകയാണ്, അവന്റെ സ്നേഹം ഒരുപാട് പരിശുദ്ധമാണ് അത് അവളുടെ സൗന്ദര്യമോ സമ്പത്തോ ഒന്നും കണ്ടിട്ടല്ല, പാറു പാറു മാത്രം ആണ് അവന്റെ ഉള്ളിൽ, അവനിപ്പോ തന്റെ നല്ലൊരു കൂട്ടുകാര൯ കൂടെ അല്ലെ അപ്പൊ അവനോടു ഇത് പറയേണ്ടത് തന്റെ കടമ അല്ലെ ………..പക്ഷെ പറഞ്ഞാൽ അവനെന്താ സംഭവിക്കുക, അവന്റെ പ്രണയത്തിന്റെ തീവ്രത തൻ മാത്രം അല്ലെ കണ്ടിട്ടുള്ളു, അപ്പൊ പാറു നഷ്മാകും എന്നുള്ള ഒരു ചിന്ത അവനിൽ വന്നാൽ പിന്നെ അവനു എന്താണ് സംഭവിക്കുക, അത് തനിക്ക് കാണാൻ ഉള്ള ശക്തി ഇല്ല ,,,,
എന്താ ദേവൂ ചിന്തിക്കുന്നത് ?
ഏയ് ഒന്നൂല്ല പാറു … നീ പറഞ്ഞത് ഒക്കെ ആലോചിക്കുക ആയിരുന്നു.
നിനക്കു അത്രക്കും ഇഷ്ടമാണോ സാറിനെ ..
എന്റെ ജീവനാണു ,,,,അത്രയും ഇഷ്ടമാണ് ,,,,,,,,,,,,,,,,അതുപറയുമ്പോ അവളുടെ മിഴികളിലെ തിളക്ക൦ ദേവികയെ ഒരുപാട് ഭയപ്പെടുത്തി.
പാറു ,,നീ പറഞ്ഞത് സമ്മതിച്ചു ശിവ സാർ രാജകുടുംബം ആണ് പേരിൽ ശിവനാമ൦ ഉണ്ട് എന്നാലും എനിക്കങ്ങോട് ഇപ്പോളും വിശ്വാസം വരുന്നില്ല, എനിക്ക് തോന്നുന്നത് ഇത് ഒരു ഇമാജിനേഷൻ മാത്രം ആണ് നിന്റെ ആൾ വേറെ എവിടെയോ ഉണ്ട് , ഞാൻ അന്ന് പറഞ്ഞില്ലെ രൂപം ഇല്ലാത്ത അരൂപിയെ കുറിച്ച്, ഇപ്പോൾ മറഞ്ഞിരിക്കുന്നതാ ,,, ആൾ വരും ,,,സത്യം
” എനിക്ക് ഒരു അരൂപിയെയും വേണ്ട , എന്റെ മുന്നിൽ നിറഞ്ഞു നിൽക്കുന്ന തേജസുമുള്ള ഒരു രൂപം ഉണ്ട് ശിവ അതിനു അപ്പുറത്തേക്ക് ഒന്നും എനിക്ക് വേണ്ട ”
” പാറു ,,,,,,,,,,നിനക്കു കിട്ടിയില്ലെങ്കിലോ ??”
അത് കേട്ടതോടെ പാർവതിയുടെ മുഖഭാവം മാറാൻ തുടങ്ങി.
” എനിക്കും കിട്ടും , അത് കണ്ണൻ എനിക്ക് കൊണ്ട് തന്നതാ ,,,,,,,,,,,,,,,,,,,,,,,ഇനി കിട്ടിയില്ലെങ്കിൽ അതെന്റെ മരണം ആകും ”
“പാറു….. എന്തൊക്കെയാ നീ ഈ പറയുന്നത് , ഇതൊക്കെ പറയാൻ ഉള്ള പ്രായം ആണോ നിന്റേത് ”
“ദേവൂ ………..എനിക്ക് ഒന്നും അറിയില്ല ………..ഒന്നേ അറിയൂ ശിവ എന്റെ ആണ് ഈ പാർവതി ശിവരഞ്ജന്റെ മാത്രം ആണ് ” ഉറച്ച ശബ്ദത്തോടെ അവളുടെ കണ്ഠത്തിൽ നിന്നും പുറപ്പെട്ട ആ വാക്കുകൾ
ഇടിത്തീ പോലെ ആണ് ദേവിക അത് കേട്ടത്, അവളെ പിന്തിരിപ്പിക്കുക അസാധ്യം ആണ്, ഒന്നോ൪ക്കുമ്പോൾ ഇപ്പോൾ സമാധാനം തോന്നുന്നു ആദി ആ വീട്ടിൽ നിന്നും പോന്നത്, ഇപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു എങ്കിൽ എത്ര സങ്കടപ്പേട്ടനെ……… അവനോടു സൗകര്യ പൂർവം തന്ത്രത്തിൽ കാര്യം പറയാം ഉടനെ വേണ്ട ,,,,ഇല്ലേ അവനു വല്ല ഭ്രാന്തും പിടിക്കും അത് കാണാൻ എനിക്ക് വയ്യ..
‘പറ ദേവൂ ശിവയെ എനിക്ക് കിട്ടില്ലേ …………….” ആധിയോടെ പാർവതി ചോദിച്ചു.
” പാറു ,,,എനിക്ക് ഒരു പ്രാര്‍ത്ഥനയെ ഉള്ളു ,,,,,,,,,ഒരു പെണ്ണിനും ഇതുവരെ കിട്ടാത്ത സ്നേഹം തരുന്ന ഒരുവനെ നിനക്ക് കിട്ടട്ടെ എന്ന് …………………..”
” അത് മതി ദേവൂ ,,,,,,,,,,,,,,,,,ആ പ്രാര്‍ത്ഥന സഫലമായാല്‍ അത് ശിവ തന്നെ ആയിരിക്കും……….”
അവിടെ കൂടുതല്‍ സംസാരം ഉണ്ടായില്ല …………….
<<<<<<<<<<<O>>>>>>>>>>>>>
ഓഫീസില്‍ വെച്ച്
ഇടക്ക് രാജീവ് ആദിയെ വിളിച്ചു ഫോണില്‍
” പറ രാജീവേ ,,,,,,,,,,,,,,എന്തുണ്ട് വിശേഷങ്ങൾ”
” ആദി നിനക്കു ഒരു സന്തോഷ വാർത്ത ഉണ്ട് ”
“എനിക്ക് എന്ത് സന്തോഷവാർത്ത രാജീവേ, സന്തോഷം ഒക്കെ മുകളിൽ ഇരിക്കുന്നവർക്കല്ലേ”
” എന്ന നീ ഇത് കേട്ടിട്ട് തീരുമാനിച്ചോ
“ആ എന്ന പറ ”
“സാലറിയിൽ ഹൈക് ഉണ്ട്, പതിനഞ്ചു ശതമാനം അപ്പൊ ഇപ്പോ കിട്ടുന്നതിൽ നിന്നും നിനക്കു ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപ കൂടുതൽ കിട്ടും ”
“ഓ അതാണോ ,,,,ഞാൻ ഒന്ന് ചോദിച്ചോട്ടെ, എന്റെ ഗ്രേഡിന് ഇവിടെ കൊടുക്കുന്ന സാലറി എത്ര ആണ് താൻ അത് പറ”
” നിന്റെ ഗ്രേഡിന് ഇപ്പോ കൊടുക്കുന്നത് ഇരുപത്തി മൂവായിരം രൂപ ”
” അപ്പൊ ഹൈക് കൂടെ ചേർക്കുമ്പോ ഒരു നാലായിരം രൂപ എങ്കിലും വർധിച്ചു ഇരുപത്തി ഏഴായിരം രൂപ കിട്ടേണ്ട സ്ഥലത്തു എനിക്ക് കിട്ടുക കൂടിവന്നു പതിനാലായിരത്തി അഞ്ഞൂറ് രൂപ കിട്ടും,,ആ എന്തേലും ആകട്ടെ അവര് ഉണ്ടാക്കട്ടെ ,,, ഉള്ളത് ആയല്ലോ അത് മതി , വാടക കൊടുക്കാം ,,,”
” രാജീവേ ,,,ഇനി എന്റെ ഫയലിൽ അങ്ങേരു സൈൻ ചെയ്യുമോ , എന്റെ ഫയല് കണ്ടാൽ അങ്ങേർക്ക് ചതുർഥി ആണ് ഞാൻ ജയദേവന്റെ മകൻ ആണല്ലോ..”
” അപ്പു ഞാൻ പറയുന്നത് കേൾക്കു , നിന്റെ ഫയലിൽ എം ഡി സൈൻ ചെയ്തിട്ടുണ്ട്. ”
” ഓ ജീവിതത്തിൽ ഒരു നല്ല കാര്യം അങ്ങേരു ചെയ്തു, ആ എന്തേലും ആകട്ടെ ”
” ഇത്തവണ നിനക്കു പകരം രണ്ടുപേർ വന്നില്ലേ അവർക്ക് നല്ലൊരു തുക ഇൻസെന്റീവ് ആയി കിട്ടിയിട്ടുണ്ട് ഒരാൾക്കു കുറഞ്ഞത് മുപ്പതിനായിരം രൂപ”
” അത് കിട്ടുമല്ലോ, ഞാൻ ചെയ്യുന്നതിന് അല്ലെ വില ഇല്ലാത്തതു ഉള്ളു, അവര് പിടിച്ച ബിസിനസ് ഒക്കെ ഞാൻ കഷ്ടപ്പെട്ടു മെയിൽ ചെയ്തു സംസാരിച്ചു റെഡി ആക്കിയ ക്ലയന്റിസ് അല്ലെ തൊണ്ണൂറ്റി ഒൻപതു ശതമാനവും ഓക്കേ ആയിരുന്നു , ഞാൻ പോയി അവര് വന്നപ്പോ ക്ലയന്റിസ് കൺഫെർമിഷൻ കൊടുത്തു അങ്ങനെ ബിസിനസ് ഒക്കെ ആയി, അത് ഈ ക്വാട്ടറിൽ വരുന്നത് കൊണ്ട് ആ ബിസിനസ് അവരുടെ അക്കൗണ്ടിൽ കയറി കമ്മീഷനും അവർക്കായി, എത്ര കോടികളുടെ ബിസിനസ് ആണ് ഞാൻ ഉണ്ടാക്കി കൊടുത്തതു അതിന്റെ പേരിൽ ഒരു നാരങ്ങാ മിട്ടായി പോലും എനിക്ക് തന്നിട്ടില്ല, ആ നോക്കാം ,, എത്ര കാലം മുന്നോട്ടു പോകുമെന്.”
” ആ നീ സെന്റി ആകല്ലേ ആദി , ”
” പിന്നെ ആര് സെന്റി ആകാൻ , ഇതൊക്കെ അണയുന്നതിനു മുന്നേ ഉള്ള ആളിക്കത്തൽ അല്ലെ ”
“അതെന്താ നീ കൊള്ളിച്ചു പറഞ്ഞത് ”
” ഹ ഹ ഹ ………… രാജീവേ എനിക്ക് അങ്ങനെയ തോന്നുന്നത്. ”
ഓ ആയിക്കോട്ടെ അപ്പോൾ ശരി എന്നാൽ..
<<<<<<<<<<O>>>>>>>>
അന്ന് വൈകുന്നേരം
ഒരു നാലര കഴിഞ്ഞു ആദി റെക്കോർഡ് റൂമിലേക്ക് പോയി. ഓരോരോ ഫയലുകൾ എടുത്തു പേജുകൾ മറച്ചു മറച്ചു നോക്കുകയായിരുന്നു. ഒരുപേജ് എത്തിയപ്പോ അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി, പെട്ടെന്ന് തന്നെ ആ പേജിന്ടെ ഫോട്ടോ എടുത്തു മൊബൈലിൽ, പിന്നെ അതിനു തുടർച്ചയായി നമ്പർ വരുന്ന രണ്ടു മൂന്ന് ഫയലുകൾ കൂടെ നോക്കി അത് നോക്കുംതോറും ആഹ്ലാദം കൊണ്ട് അവന്റെ കണ്ണുകൾ വിടർന്നു ആ പേജുകളുടെ ഒക്കെ ഫോട്ടോ അവൻ എടുത്തു വെച്ചു, അവനു വേണ്ട ഏതോ ഒന്ന് അതിൽ ഉണ്ടായിരുന്നു.
പിന്നെ ഫയലുകൾ ഒക്ക ഓർഡറിൽ അറേഞ്ച് ചെയ്തു അഞ്ചരയോടെ അവൻ ഓഫീസിൽ നിന്നും ഇറങ്ങി ,
ഹെൽമറ്റ് കയ്യിൽ വെച്ച് ആണ് അവൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നത്, വണ്ടി മുന്നോട്ടു പോകുമ്പോ ആണ്, ഒരു പോലീസ് ജീപ്പ് വേഗത്തിൽ പാഞ്ഞു വന്നു അവനു മുന്നിൽ സഡൻ ബ്രെക് ഇട്ടത്.
സത്യത്തിൽ അവൻ ഒന്ന് ഭയന്ന് പോയി.
അവൻ വണ്ടി നിർത്തി എന്ത് എന്ന് ആലോചിച്ചു വണ്ടിയിൽ ഇരുന്നു പോയി , ജീപ്പിനു പുറകിൽ നിന്നും ഒരു പോലീസ് കാരൻ ഇറങ്ങി അവനോടു എസ ഐ വിളിക്കുന്നു എന്ന് പറഞ്ഞു.
ഇനി ഇന്നലെ രാത്രി റോഡിൽ ഇരുന്ന വല്ല കേസ് എങ്ങാനും ആകുമോ എന്നൊരു ഭയം അവനു ഇല്ലാതില്ല
അവൻ ഒരൽപം ഭയാശങ്കയോടെ വണ്ടിയിൽ നിന്നും ഇറങ്ങി, വണ്ടിയുടെ ബുക്കും പേപ്പറുകളും ഒക്കെ എടുത്തു ജീപ്പിനു മുന്നിലേക്കായി ചെന്നു.
റോഡിൽ കൂടെ ആണോടാ ഹെൽമറ്റില്ലാതെ ബുള്ളറ്റ് ഓടിക്കുന്നത് റാസ്കൽ ,,,,,,,,,,,,,,,,,,,എന്നൊരു ഉറക്കെ ചോദിച്ചു വലത്തോട്ട് മുഖം തിരിച്ചിരുന്ന എസ ഐ മുഖം അവനു നേരെ തിരിച്ചു.
ആ മുഖം കണ്ടപ്പോൾ ,,,,,,,,,,,,,,,,,,,,,,,
അവന്റെ മുഖത്തു ആശ്വാസത്തിന്റെ സൂര്യകിരണം വിരിഞ്ഞു
മനോജേട്ടൻ…………….
ആ ഞാൻ തന്നെ ,,,,,,,,,,,,,,,,,,
മനോജ് ചിരിച്ചു ,,,
എന്ന ഉണ്ടെടാ മാക്കാനേ വിശേഷങ്ങൾ ?
അല്ല ഇതിപ്പോ എങ്ങനെ ഇവിടെ , മനസിലായില്ല മനോജേട്ടാ
എന്റെ സസ്‌പെൻഷൻ പിൻവലിച്ചു, ഇപ്പോ ഇവിടെ ടൌൺന്റെ ചാർജ് ആണ് എനിക്ക്
ആണോ ,,,അത് നന്നായല്ലോ ………….
നിന്നെ കണ്ടു അപ്പോ ഒന്ന് ഞെട്ടിക്കാൻ ആയി അല്ലെ ഇങ്ങനെ ഒരു എൻട്രി ഇട്ടത്
എന്റെ നല്ല ജീവൻ അങ്ങ് പോയി ട്ടോ മനോജേട്ടാ ..
മനോജ് പുറത്തേക്ക് ഇറങ്ങി
മോനെ നല്ല തിരക്കിൽ ആണ്, നീ വേറെ ഒന്നും വിചാരിക്കരുത് വരുന്ന എട്ടാം തീയതി എന്റെ വീട് താമസമാണ്, റോഡിൽ വെച്ച് വിളിച്ചു നിന്നെ അപമാനിക്കുന്നതായി ഒന്നും തോന്നരുത് എല്ലാരും വരും നരേട്ടനും സമീരയും ബാക്കി ഉള്ളവരും ഒക്കെ അപ്പൊ നീയും വരണം ഇതൊരു ഔദ്യോഗികമായ ക്ഷണമാണെന്ന് കരുതണം
ആയോ ഇതൊക്കെ ഫോണിൽ പറഞ്ഞ പോരായിരുന്നോ ,,,
എന്താ ഇനി ഫോൺ വിളിച്ചു കൂടെ പറയണോ ?
എന്റെ പൊന്നോ,,,,ഞാൻ വെറുതെ പറഞ്ഞതാ, ഞാൻ എന്തായാലും വരും പോരെ ,, എല്ലാരും ഉണ്ടാവില്ലേ അപ്പൊ അടിപൊളി ആക്കാം ,,
ആ അതുമതി, പിന്നെ എന്തേലും ആവശ്യങ്ങൾ ഉണ്ടേ എന്നെ വിളിച്ച മതി കേട്ടല്ലോ …
ഉവ്വ് മനോജേട്ടാ
പിന്നെ നിന്റെ പ്രേയസി എന്ത് പറയുന്നു
ആള് സുഖായിരിക്കുന്നു മനോജേട്ടാ
എന്റെ അന്വേഷണങ്ങൾ പറയണം കേട്ടോ ,,,
അതിനു ഞൻ ഇപ്പോ അവിടെ നിന്നും മാറി മനോജേട്ടാ ഇപ്പോ ഇവിടെ അടുത്ത ഒരു ലോഡ്ജിൽ ആണ് താമസിക്കുന്നത് .
ഓ അതെന്തു പറ്റി ,
അതുക്കെ വിളിക്കുമ്പോ വിശദമായി പറയാം നെ
ആ അത് മതി
അപ്പൊ ഇനി കൂടുതൽ ഇല്ല , നീ വന്നില്ലേ അറസ്റ് ചെയ്തു കൊണ്ടുപോയി ആസ്ഥാനത്തു ഞാൻ പച്ചീർക്കിളി കയറ്റും ,,
അയ്യോ വേണ്ടായേ ഞാൻ വന്നേക്കാം ,,,,,,,,,,,,,,,,
എന്ന നിനക്കു കൊള്ളാം ……………
അപ്പൊ ശരി ..
ഒകെ ശരി മനോജേട്ടാ ,,,,,,,,,,,
തിരക്കുകൾ ഉള്ളത് കാരണം കൂടുതൽ സംസാരിക്കാൻ നിക്കാതെ മനോജ് ജീപ്പിൽ കയറി യാത്ര ആയി
ആദി തിരിച്ചു വന്നു ബുള്ളറ് എടുത്തു ലോഡ്ജിലേക്കും …
ലോഡ്ജിൽ ചെന്ന് ഡ്രസ്സ് ഒകെ മാറി കയ്യും കാലും മുഖവും ഒക്കെ കഴുകി ആദി ജിമ്മിൽ പോകാൻ ഉള്ള വസ്തങ്ങൾ ധരിച്ചു, കുറച്ചു നേരം ബെഡിൽ കിടന്നു അപ്പോളേക്കും ഫോണിൽ റിങ് അടിച്ചു.
അവൻ നോക്കിയപ്പോ മാലിനി ആണ് .
ആ എന്തായി..
“എന്താവാൻ അപ്പു എന്താ എടുക്കുന്നെ ”
ഞൻ ഇപ്പൊ ഓഫീന്നും വന്നു, ഇനി ജിമ്മിൽ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്
ആഹാ ജിം ഒക്കെ തുടങ്ങിയോ, അതിന് അപ്പുനു ആവശ്യത്തിന് മസിൽ ഒക്കെ ഉണ്ടല്ലോ ഉറച്ച ശരീരവു൦ അല്ലെ ,,,
ആണ് എന്നാലും ഒന്നൂടെ ഒന്നു ഉഷാർ ആക്കണം കൊച്ചമ്മേ, ആ ശ്യാംനോട് പറ ജിമ്മിലൊക്കെ പോകാൻ ….ഒരു വക അമൂൽ ബേബിയെ പോലെ ഉണ്ട്
” ഡാ നീ ശ്യാമിനെ കുറ്റം പറയുവാണോ ”
ആര് ഞാനോ,,ഞാൻ സ്നേഹം കൊണ്ടുപറഞ്ഞതല്ലേ .അതൊക്കെ പോട്ടെ ഇന്നലെ ശ്രിയ മോള് അസ്സലായി തകർതല്ലോ
അതിനു അപ്പു വന്നിരുന്നോ കേൾക്കാൻ ആയി
ഞാൻ പുറകിൽ ഉണ്ടായിരുന്നു
♥♥♥♥♥♥♥♥♥♥
Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo
ഹർഷൻ ബ്രോ ❤
കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.
♥️♥️♥️
എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്
നന്ദി
വിനോദ് അണ്ണാ…
ഇനി 8th ഭാഗം തുടങ്ങണം
acghaayaaa,,,,,,,,,,,
ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി
Randamathu vaayichaal feel undakilla
ആദ്യത്തെ വായനയാണ് അച്ചായാ bhrugu
അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും
nalla vaakkukalkk nandi maathram annaa
Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu
രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???
ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്
അടുത്ത ആഴ്ച വരും ഭായ്
ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.
❤️❤️❤️
❣️
ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
ഉണ്ടായിരുന്നു.
ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..
ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.
മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.
കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
“പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.
മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.
അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
“ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.
രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…
എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
ഒരുപാട് സ്നേഹം❤️