അപരാജിതൻ 7 [Harshan] 6867

 

അമ്മെ ,,,,,,,,,,,,,,,,,,,,,,,,,,,,,ആദി അലറി വിളിച്ചു.

ഇല്ല തനിക്ക് ഒന്നുമില്ല താൻ ബുള്ളറ്റിൽ തന്നെ  ഇരിക്കുക ആണ് . സാവധാനത്തിൽ വണ്ടി ഓടിക്കുകയുമാണ്

അവിടെ എങ്ങും ഒരു ബൈ റോഡുമില്ല , ടിപ്പരുമില്ല  ,

ആ റോഡിലൂടെ ഒരു വാഹനത്തെയും കാണാൻ ഇല്ല. സ്വപ്നം കണ്ടതാണോ ഇനി ആക്സിഡന്റ്, അവനാകെ ഭയന്നു വിറച്ചു കണ്മുന്നില്‍ മരണ൦ കണ്ടതല്ലേ

അവൻ വണ്ടി ഒതുക്കി , കൈകൾ ദേഹം ആകെ വിറക്കുന്നു, ആകെ വിയർക്കുന്നു, എന്താണ് തനിക്ക് സംഭവിചത്. അവൻ വണ്ടി പാർക്ക് ചെയ്തു അവിടെ കണ്ട ഒരു കൈവരിയിൽ ഇരുന്നു.

അവൻ വെറുതെ ആകാശത്തേക്ക് നോക്കി,

നക്ഷത്രം നിറഞ്ഞ ആകാശത്തു നിന്നും എന്തൊക്കെയോ തിളങ്ങുന്ന വസ്തുക്കൾ പൊഴിഞ്ഞു വീഴുന്നു.

ഉൽക്ക മഴ ആണ്.

 

പറഞ്ഞു കേട്ടിട്ടുണ്ട് ഈ ഉൽക്കമഴ പൊഴിയുന്ന ദിവസങ്ങളിൽ ചിലർക്ക് ഇങ്ങനെ ഒക്കെ മാനസികമായ അനുഭവങ്ങൾ ഉണ്ടാകും എന്ന് , ഇനി ഇത് അങ്ങനെ എങ്ങാനും ആണോ ആവോ.

ഇപ്പോഴും മനസ്സിലാകാത്തത് ആ പേടിപ്പെടുത്തുന്ന ആൾ  അതൊരു നാഗസന്യാസി ആണ് , അയാൾ ജപിച്ചത് സർപ്പ മന്ത്രം ആണ് വിളിച്ചത് മഹാനാഗെശ്വരാ എന്നും. ലക്ഷ്മി ‘അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് നാഗസന്യാസികൾ ശിവ ഭക്തർ ആണെന്നും അതിശക്തരനാണെന്നും, അതിൽ ചിലർ ഹിമാലയത്തിലെ തണുത്തുറഞ്ഞ ഗുഹകളിൽ പൂർണ്ണ നഗ്‌നരായി ധ്യാനവും പൂജയും കൊണ്ട് ജീവിക്കുന്ന സിദ്ധൻമാർ , പന്ത്രണ്ടു വര്ഷം കൂടുമ്പോ കുംഭമേള നടക്കുമ്പോൾ അവർ പുറം ലോകത്തേക്ക് വരും എന്നൊക്കെ

ഇതിപ്പോ അങ്ങനെ ഒരാളെ അല്ലെ കണ്ടു മുട്ടിയത്, നിമിഷങ്ങൾക്കുള്ളിൽ അയാൾ എങ്ങോട്ടു പോയി മറഞ്ഞു, ഇനി അതെല്ലാം തോന്നൽ തന്നെ ആയിരിക്കുമോ ……………ആകെ പ്രാന്ത് പിടിക്കുന്നു.

എനിക്ക് മാത്രം എന്താ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്?

ഇങ്ങനെ ഓരോന്ന് ചിന്തിച്ചു അവൻ അവിടെ ഇരുന്നു,

കുറച്ചു കഴിഞ്ഞില്ല അതുവഴി ഒരു പോലീസ് ജീപ്പ് വന്നു , സംശയം തോന്നിയപ്പോ അവർ വണ്ടി നിർത്തി പുറത്തേക് ഇറങ്ങി.

അതുകണ്ടു ആദി എഴുന്നേറ്റു.

ഒരു പോലീസുകാരൻ ആദിയോട് ചോദിച്ചു

“എന്താ ഇവിടെ ഇരിക്കുന്നത്, നിങ്ങൾ ആരാ ”

” സ൪ , വണ്ടി ഓടിച്ചു പോകുക ആയിരുന്നു ഒരു വയ്യായ്ക തോന്നി അതാ ഇരുന്നത് ”

“തന്റെ ഐഡന്റിറ്റി ഡോകുമെന്റ്റ്സ് താ നോക്കട്ടെ ”

അത് കേട്ട് അവൻ പഴ്സിൽ നിന്നും ലൈസൻസ് എടുത്തു അവർക്കു കൊടുത്തു,

അതെല്ലാം വെരിഫൈ ചെയ്തു.

“എവിടെ പോയി വരികയാ?”

“അവൻ സംഗീതോത്സവത്തിനു പോയതും വരും വഴി സിനിമ കണ്ടു വന്നപ്പോ പാലം അടച്ചതും എല്ലാം പറഞ്ഞു ”

ഓക്കേ ശരി ………..

അയാൾ അവനെ കുറിച്ച് കൂടുതൽ ചോദിച്ചു , അവൻ മറുപടിയും പറഞ്ഞു കൊടുത്തു.

“തനിക് എന്തേലും സഹായം വേണോ ”

“വേണ്ട സ൪ ,,, ഞാൻ ഇപ്പൊ ഓക്കേ ആണ് , ആദ്യം തലകറങ്ങുന്ന പോലെ തോന്നി അതാണ് മുന്നോട്ടു പോകാതെ ഇരുന്നത് .”

” തനിക്ക് വെള്ളം വല്ലതും വേണോ ”

” സർ കുടിക്കണം എന്നുണ്ട്, അടുത്തു കട ഒന്നുമില്ലലോ ”

ഓ അതിനെന്താ ഞാൻ താരാല്ലോ ,,,എന്നു പറഞ്ഞു ജീപ്പിനു സമീപം ചെന്ന് ഉള്ളിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു അവനു കൊണ്ട് വന്നു കൊടുത്തു

അവൻ അത് തുറന്നു കുടിക്കാൻ തുടങ്ങി

“മുഖം കൂടി കഴുകിക്കോ ഒന്ന് ഫ്രഷ് ആകട്ടെ” ആ പോലീസ് കാരൻ അവനോടു പറഞ്ഞു

അതുകേട്ട് അവൻ വെള്ളം എടുത്തു മുഖത്തും ഒഴിച്ചു. നന്നായി കഴുകി

“ഇപ്പൊ എങ്ങനെ ഉണ്ട് ”

കുഴപ്പമില്ല സ൪

“ഓക്കേ,,,കുറച്ചു നേരം കൂടെ റസ്റ്റ് ചെയ്യൂ, ക്ലിയർ ആയിട്ടു മുന്നോട്ടു പോയാ മതി. അപ്പോൾ ശരി എന്നാൽ ..”

പോലീസുകാരൻ ജീപ്പിലേക്ക് കയറി.

” ഇവിടെ ഒകെ അപകടങ്ങൾ ഉള്ള സ്ഥലം ആണ്, ഇരിക്കുന്നത് കണ്ടു വണ്ടി നിർത്തി ചോദിച്ചതാ ”

“താങ്ക് യു സർ ” ആദി ഒരു നന്ദി പറഞ്ഞു

അയാൾ കൈ കാണിച്ചു ഓക്കേ എന്ന രീതിയിൽ

പോലീസ് ജീപ്പ് മുന്നോട്ടു പോയി.

<<<<<<<<O>>>>>>>

അൽപ സമയ൦ , ആദി എഴുന്നേറ്റു , ഇപ്പോ പ്രശ്നമൊന്നുമില്ല.

അവൻ ബുള്ളറ്റ് സ്റ്റാർട് ചെയ്തു, ഓടിച്ചു മുന്നോട്ടു പോയി.

അങ്ങനെ പോകും വഴി ഒരു വലിയ ചർച്ച്‌ കഴിഞ്ഞു സമീപമുള്ള സെമിത്തേരി വഴി ആണ് പോയികൊണ്ടിരിക്കുന്നത്, റോഡിൽ കൂടെ പോകുമ്പോ കല്ലറകൾ കാണാം.

ആ ഭാഗത്തു കൂടെ പോകുമ്പോ ഒരു വല്ലാത്ത ഭയാനകത മനസ്സിൽ അനുഭവിക്കുന്ന പോലെ. വളരെ ഒരു നെഗറ്റീവ് ആയ ഒരു എനർജി അനുഭവപ്പെടുന്ന പോലെ.

ഇങ്ങനെ ഒന്നും പതിവില്ലാത്തതു ആണ്. ഒന്നാമത് ആ രോദനവും അലര്ച്ചയും കുതിരകുളമ്പടികളും ഒക്കെ കേട്ട് മനസാകെ കൈവിട്ടു ഇരിക്കുക ആണ്.

അതിനിടയിൽ ഇങ്ങനെ, അവൻ മുകളിലേക്ക് നോക്കി ഇപ്പൊ ഉൽക്കാ മഴ ഒന്നും പെയ്യുന്നില്ല.

സമാധാനം.

അങ്ങനെ സെമിത്തേരിയും കഴിഞ്ഞു വണ്ടി ഓടുകയാണ്. വണ്ടി ഓടി കൊണ്ടിരിക്കുമ്പോ ആണ് കാണുന്നത് രണ്ടു കറുത്തപട്ടികൾ റോഡിൽ നിരയായി ഇരുന്നു മുകളിലേക്ക് നോക്കി ഓരിയിടുന്നു ഒരു വൃത്തികേട്ട ശബ്ദത്തിൽ കേൾക്കുമ്പോ ഭയമാകുന്നു. ഒരു വക മരണത്തെ വിളിച്ചു വരുത്തന്നത് പോലെ.

അവനു ആകെ ദേഷ്യം വന്നു. അതിനിടയിൽ ശക്തി ആയി കാറ്റ് വീശുന്നുമുണ്ട്,

കാറ്റിൽ രാത്രിപുഷ്പികളുടെ ഗന്ധവും അനുഭവപ്പെടുന്നുണ്ട്.

വണ്ടി മുന്നോട്ടു പോയി കൊണ്ടിരിക്കുക ആണ് , പോകും വഴി  ഒരു വലിയ പാലമരം കണ്ടു, ആ പാലമരത്തിൽ ഒരുപാട് ചങ്ങലകൾ കെട്ടി ആണി ഒക്കെ അടിച്ചു വെച്ചിരിക്കുക ആണ്, അതിൽ കുറെ മഞ്ഞളും കുങ്കുമവും ഒക്കെ പൂശിയിട്ടുണ്ട്, അവൻ വണ്ടി നിർത്തി ആ പാലമരചുവട്ടിൽ ചെന്ന് നിന്ന്.

പറഞ്ഞു കേട്ടിട്ടുണ്ട് പണ്ട്  ഈ സ്ഥലം ഒക്കെ ഘോരവനം ആയിരുന്നു അതിനിടയിലുള്ള ഈ വഴി പണ്ട് റോഡ് ഒക്കെ ആകുന്നതിനു മുന്നേ ഒരു കൊച്ചു വഴി ആയിരുന്നു, ഇവിടെ പണ്ട് ഒരു ഉഗ്രരൂപിണി ആയ രക്തരക്ഷസ് വസിച്ചിരുന്നു,

അവൾ ആദ്യം ഒരു സുന്ദരി ആയ വേശ്യസ്ത്രീ ആയിരുന്നു, നൃത്തത്തിൽ കാമശാസ്ത്രത്തിൽ അഗ്രഗണ്യ ആയിരുന്നു അവൾ.  അവളുടെ സൗന്ദര്യത്തിലും സൂരതക്രിയ വൈഭവങ്ങളിലും കീർത്തി കേട്ടറിഞ്ഞു ഒരുപാട് പേര്  ഒരു രാത്രീ അവളോടൊത്തു ശയിക്കുവാൻ ആയി വരി വരി ആയി നിന്നിരുന്നു,  അവളെ കന്യാകുമാര൦ ദേശത്തെ തമ്പുരാൻ തന്റെ ആസ്ഥാന മനോരഞ്ജിനി (ചിന്ന വീട് സെറ്റ് ആപ്പ് )  ആക്കി നിയമിച്ചു, അതോടെ അവൾക്കു അധികാരവും ആയി , അവൾ തന്നിഷ്‌ടം കാണിച്ചു തുടങ്ങി, അവളുടെ രക്ഷക്കായി പടയാളികളെയും ലഭിച്ചു, കരം പിരിക്കാൻ ഉള്ള അനുവാദവും ലഭിച്ചു, ഒരു നാൾ അവൾ കരം പിരിക്കുന്ന ദേശത്തു മഴയില്ലാതെ കൃഷികൾ നശിച്ചു പോയിട്ട് പോലും ദയ ഇല്ലാതെ അവൾ അവരെ ദ്രോഹിച്ചു അവരുടെ വസ്തുവകകൾ കവർന്നെടുത്തു, ഒടുവിൽ ആളുകൾ കൂട്ടം കൂടി അവളെ മർദിച്ചു കൊന്നു,

അവളുടെ ശവശരീരം പുഴയിൽ ഒഴുക്കി വിട്ടു, ആ പുഴയിൽ നിന്നും അഥർവ്വമാർഗി ആയ ഒരു ദുര്മന്ത്രവാദി തന്റെ ദുർമാന്ത്രിക കർമ്മങ്ങൾ കൊണ്ട് അവൾക്ക് ജീവൻ കൊടുക്കുവാൻ ആയി അവളുടെ ശരീരത്തെ എടുത്തുകൊണ്ടു പോയി, മരിച്ചു പോയ ഒരാൾക്കു ജീവൻ കൊടുക്കുക എന്നാൽ അത് പ്രകൃതിക്കു നിരക്കാത്ത കർമ്മം ആണ്, അവളുടെ ശരീരത്തെ എണ്ണതോണിയിൽ കിടത്തി

അന്നജലപാനമില്ലാതെ അയാൾ കടുത്ത പൂജ കർമ്മങ്ങൾ നടത്തി, ഇരുപത്തി ഏഴു നാളുകളിലെ പൂജ, ഇരുപത്തി ഏഴാം നാൾ അയാൾ ചെയ്ത പൂജയിൽ പിഴവുണ്ടായി, ആ പിഴവ് കൊണ്ട് അവൾക്കു ജീവൻ കിട്ടിയില്ല പകരം അവൾ ഒരു ഭീകരരക്ത രക്ഷസ് ആയി മാറി, ആദ്യം തന്നെ ആ മന്ത്രവാദിയെ കൊന്നു രക്തം കുടിച്ചു, അവളുടെ ശല്യം നാൾക്കു നാൾ വർധിച്ചു ഓരോരുത്തരെ ആയി കൊന്നു രക്തം കുടിച്ചിരുന്ന ആ രക്ഷസിനെ ഒടുവിൽ ഒരു നമ്പൂതിരി തളച്ചു ആ പാലമരത്തിൽ ബന്ധിച്ചു എന്നാണ് ആ അനാട്ടുകാരുടെ വിശ്വാസ൦. ആ റോഡ് പോലും പാലമരം വെട്ടാതെ നേരെ ഉള്ള റോഡ് ആ ഭാഗത്തു അല്പം വളച്ചാണ നിർമിച്ചിരിക്കുന്നത്.

ആദി ആ പാലമരചുവട്ടിൽ നിൽക്കുക ആണ്.  മുകളിലേക്ക് നോക്കി , അതിലാകെ പാല പൂത്തു ഉന്മാദപെടുത്തുന്ന ഗന്ധം ആണ്,

കാറ്റു വീശുമ്പോ തൂങ്ങി കിടക്കുന്ന ചങ്ങലകൾ തമ്മിലുരഞ്ഞു കിരു കിരു ശബ്ദം ആണ് ഉണ്ടാകുന്നതു.ചിലങ്കയുടെ ശബ്ദം പോലെ.

അവൻ പിന്നെ വീണ്ടും ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു ഒരല്പം മുന്നോട്ടു പോയി ഇടയ്ക്കു മിററിൽ നോക്കിയപ്പോൾ അവൻ ഞെട്ടി പോയി …

ആ പാല മരത്തിന്റെ തടിയിൽ നിന്നും നൂറു കണക്കിന്  രക്തം പുരണ്ട  കൈകൾ പുറത്തേക്കു ഇറങ്ങി വരുന്ന പോലെ .ആ കൈകള്‍ വട്ടം ചുഴറ്റുന്നു….

അവൻ ഭയന്ന് പെട്ടെന്ന് വണ്ടി  നിർത്തി പിന്നിലേക്ക് നോക്കി ,

ഇല്ല ഒന്നുമില്ല

അവൻ വീണ്ടും മിററിൽ നോക്കി ഇല്ല അതിലും ഒന്നുമില്ല ,,

തോന്നിയതായിരിക്കും ,,,,,,,,ആകെ മൈൻഡ് ഡിസ്റ്റർബ് ആയി ഇരിക്കുക അല്ലെ ,,,

അവൻ വണ്ടി മുന്നോട്ടു എടുത്തു .

വണ്ടി കുറച്ചു മുന്നിലേക്ക് പോയി, ആ റോഡ് മുന്നിലേക്ക് പോകുന്നത് ഒരു ടി ജങ്ഷൻ ആണ്, കയറുന്നത് മെയിൻ റോഡിലേക്കും,, മെയിൻ റോഡിലേക്ക് ഒരു ഒന്നര കിലോമീറ്റർ ദൂരം കാണും.

പെട്ടെന്ന് മുന്നിലേക്ക് ഒരു പത്തോ പതിനൊന്നോ വയസു പ്രായമുള്ള ഒരു പെൺകുട്ടി ദേഹമാസകലം രക്തത്തോടെ  ഭയന്ന് വിറച്ചു കൈകൾ കാട്ടുന്നു ,  അവൻ പെട്ടെന്നു വണ്ടി നിർത്തി

എന്താ എന്താ മോളെ ? അവനും ഭയത്തോടെ ചോദിച്ചു.

അവള്‍ ഒന്നും മിണ്ടാതെ ഭയത്തോടെ കൈ ചൂണ്ടി കാണിച്ചു . അവിടെ റോഡില്‍ നിന്നും നീങ്ങി വലിയ വെളിംപറമ്പില്‍ ഒരു കാര്‍ അപകടത്തില്‍ മറഞ്ഞു കിടക്കുന്നു.

അവൻ പെട്ടെന്ന് ആ കുട്ടിയെയും കൊണ്ട് അങ്ങൊട് ഓടി , മുന്നിൽ ഇരിക്കുന്ന സ്ത്രീ ഞെരങ്ങുന്നുണ്ട് , ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആൾ ആ കുട്ടിയുടെ അച്ഛൻ ആണെന്ന് തോന്നുന്നു അനങ്ങുന്നില്ല , കാർ നന്നായി തകർന്നു, അതിലൂടെ മറ്റു വണ്ടികൾ ഒക്കെ പോകുന്നുണ്ട് ആരും ശ്രദ്ധ കൊടുക്കുന്നില്ല.

അവൻ വേഗം ഫോൺ എടുത്തു എമെര്ജെന്സി നമ്പറുകളിൽ വിളിക്കാൻ നോക്കി പക്ഷെ കോൾ പോകുന്നില്ല, ആ പെൺകുട്ടി  ഏങ്ങലടിച്ചു കരയുന്നു, അവൻ ഒരു മാർഗ്ഗവുമില്ലാതെ വിഷമിച്ചു ആ കുട്ടിയെ കൈപിടിച്ച് റോഡിനു സമീപത്തേക്കു വന്നു വണ്ടികൾക്ക് കൈ കാണിച്ചു ആരും നിർത്തുന്നില്ല ,

ആകെ വേവലാതി പിടിച്ചു  അവൻ കൈകാട്ടി ഒരു ഓട്ടോക്കാരൻ നിർത്തി

“എന്താ ചേട്ടാ ”

” ചേട്ടാ അവിട ഒരു ആക്സിഡന്റ്, ഒരുകുടുംബം കാറിൽ പെട്ട് കിടക്കുകയാ ഈ പെൺകുട്ടി മാത്രം രക്ഷപെട്ടു ഒന്ന് വരാമോ ചേട്ടാ ,,,ആശുപത്രിയിൽ എത്തിക്കാം ,,,”

അവൻ ആകെ ടെൻഷനോടെ പറഞ്ഞു.

ഏതു പെൺകുട്ടി ?

ദേ ,,,ഈ ,,,,,,ആദി തിരഞ്ഞു നോക്കിയപ്പോ ആ പെൺകുട്ടി അവിടെ ഇല്ല , ചേട്ടാ ഇവിടെ ഉണ്ടായിരുന്നു , മോളെ ,,,മോളെ ,,,,,,,,,അവൻ വിളിച്ചു , ഒരു പക്ഷെ അങ്ങൊട് പോയിക്കാണും ഒന്ന് വരാമോ ചേട്ടാ

വാ നോക്കാം ,,,എന്നുപറഞ്ഞു ആ ഓട്ടോ ഡ്രൈവർ ആദിയുടെ ഒപ്പം ചെന്നു

ആദി കണ്ട സ്ഥലത്തു കാർ ഒന്നുമില്ല ,

അയ്യോ ഇവിടെ ഉണ്ടായിരുന്നതായിരുന്നല്ലോ …

ഓട്ടോക്കാരന് നല്ല ദേഷ്യം വന്നു

താനെന്താ ആളെ പറ്റിക്കുകയാണോ……………

അയ്യോ ചേട്ടാ ഇതൊക്ക പറഞ്ഞു പറ്റിക്കുമോ ….ഞാൻ കണ്ടിരുന്നു സത്യമായും

എന്നിട്ടു എവിടെ കണ്ടെങ്കിൽ

ഒന്ന് പോടോ  വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് ,,,,,,,,,,

ഓട്ടോകാരൻ അവനെ നല്ല ചീത്ത പറഞ്ഞു പോയി ഓട്ടോ എടുത്തു മുന്നോട്ടു പോയി.

ആദിക്ക് ആകെ ഭയവും അദ്ഭുതവും ആണ്.

എവിടെ താന്‍ കണ്ട ആ കാറും പെണ്‍കുട്ടിയും. അവിടെ നില്‍കുമ്പോ ഭയം ആകുന്ന പോലെ

എന്താണ് സത്യം യഥാര്‍ത്ഥ്യം എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല

ഇനി കണ്ടത് വല്ല സ്വപ്ങ്ങള്‍ എങ്ങാനും ആകുമോ എന്ന ആശങ്ക ഇല്ലതെയുമില്ല

അവന്‍ വേഗം തന്നെ റോഡിലേക്ക് വന്നു ബുള്ളറ്റ് സ്റ്റാര്‍ട്ട്‌ ചെയ്തു

വീണ്ടും തിരിഞ്ഞു നോക്കി അപകടം നടന്നതിന്റെ ഒരു ലക്ഷണം പോലുമില്ല

ആകെ ഉൾഭയം കൊണ്ട് അവൻ അതി വേഗത്തിൽ മുന്നോട്ടു , ടി ജങ്ഷൻ എത്തി അവിടെ നിന്നും മെയിൻ റോഡിലേക്ക് കയറി,

<<<<<<<<<<<<<<<O>>>>>>>>>>>>>>

എങ്ങനെ ഒക്കെയോ ലോഡ്ജിൽ എത്തി ലോക് തുറന്നു ആദി റൂമിൽ പ്രവേശിച്ചു.

കുറെ വെള്ളം കുടിച്ചു, ഡ്രസ്സ് ഒക്കെ മാറി മുഖമൊക്കെ കഴുകി ,

ആ സമയം ഭയം തന്നെ ആയിരുന്നു ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ ,,,,അവ൯ ബെഡിൽ ഇരുന്നു കുറെ നേരം. സാധാരണ ബുദ്ധിക്കു മനസിലാക്കാൻ പറ്റാത്ത കാര്യങ്ങൾ.

ഒരു പക്ഷെ തോന്നൽ ആയിരിക്കാം പക്ഷെ ആ കുട്ടി ചോരയിൽ കുളിച്ചല്ലേ തന്റെ അടുത്ത് എത്തിയത് , അതൊക്കെ എങ്ങനെ തോന്നൽ ആകും.

ആദി സായി അപ്പൂപ്പനെയും ലക്ഷ്മിഅമ്മയെയും നോക്കി. അവൻ എഴുന്നേറ്റു പോട്ടോയുടെ സമീപത്തേക്ക് വന്നു , പുറകിൽ വെച്ചിരുന്ന ആ ചതുർദശമുഖ രുദ്രാക്ഷ൦ എടുത്തു , അത് മാല ആയി കഴുത്തിൽ അണിഞ്ഞു, ഭയം കൊണ്ട്. പിന്നെ ലൈറ് ഒന്നും അണക്കാതെ തന്നെ വന്നു കിടന്നു,

കാര്യം ഈശ്വരൻ ഇല്ല എന്നൊക്കെ യുക്തിവാദവും സയൻസും വെച്ച് ഒക്കെ സമർത്ഥിക്കാ൦ ഏതു എളുപ്പം ആണ് പക്ഷെ ഈ ഇതുപോലെ ഉള്ള ഭയപ്പെടുത്തുന്ന ഒരു തര൦ ഭൂത പ്രേതാദികൾ പോലെ ഉള്ള സംഭവങ്ങൾ അനുഭവം ആകുമ്പോ അറിയാതെ ചിലപ്പോ ഇങ്ങനെ ഉള്ള വിശ്വാസവഴികളിൽ അഭയം പ്രാപിച്ചു പോകും.

<<<<<<<O>>>>>>

പിറ്റേന്ന് രാവിലെ ആദി എഴുന്നേറ്റു.

റെഡി ആകുക ആണ് , തൊട്ടടുത്ത ഷേണായിടെ ഹോട്ടലിലിൽ നിന്നും പലഹാരങ്ങളുടെ ഒക്കെ നല്ല ഗന്ധം ഉയരുന്നുണ്ട്. അവൻ ഫുൾ റെഡി ആയി ബാഗ് എടുത്തു ആദ്യമേ ഹോട്ടലിലേക്ക് ചെന്ന് , നല്ല കിടിലൻ പൂ പോലെ മർദ്ദവമായ ഷേണായി ഇഡലിയും സാമ്പാറും ചട്ണിയും കഴിച്ചു, നല്ലൊരു പാൽ ചായയും കുടിച്ചു.

പിന്നെ ബുള്ളറ് എടുത്തു നേരെ ഓഫീസിലേക്ക്.

<<<<<O >>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.