അപരാജിതൻ 7 [Harshan] 6865

ഇതെന്താ ബാലു ചേട്ടാ ഇത് കഥ ആകെ തിരിയുക ആണല്ലോ, ഇത് എങ്ങനെ ശരി ആകും, ..ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ ………..

എന്ത് കൺഫ്യൂഷനാ മനു ?

ചേട്ടാ ഒന്നാമത് പറഞ്ഞത് രുദ്രതേജന്റെ ജീവിത ഉദ്ദേശ്യം വിമോചനം ആണ് എന്നു, അത് ശിവശൈലത്തെ ശിവഭക്തരരായ അടിമകളുടെ മോചനം ആണോ ???

അതും ആകാം ഒരുപക്ഷെ മറ്റു വേറെയും ഉണ്ടാകാം മനു.

ഏറ്റവും വലിയ സംശയം ഈ ആഘോരി പറഞ്ഞ രുദ്രതേജൻ സത്യത്തിൽ ആരാണ് ആദിശങ്കരനോ അതോ ശിവരഞ്ജനോ ?

ബാലു വെറുതെ ഒന്നു ചിരിച്ചു .

ലക്ഷ്മി അമ്മ അപ്പുവിനെ രുദ്ര എന്ന് ഒരിക്കൽ വിളിച്ച സ്ഥിതിക്ക് അപ്പു തന്നെ ആകാനാണ് സാധ്യത. അപ്പൊ ഈ അഞ്ഞൂറ് വർഷങ്ങൾ ആയി വളർച്ച ഇല്ലാത്ത മുരടിച്ച കൂവള മരത്തിന്റെ രഹസ്യം എന്താണ്? എന്തായാലും ഒരു കൂവളമരത്തിനും അഞ്ഞൂറ് വര്ഷം ഒന്നും ആയുസ് ഉണ്ടാകില്ല പുല്ലു പോലും മുളക്കാത്ത വൃത്തകൃതിയില്‍ ഉള്ള സ്ഥലത്തിന് നടുവിലെ വളര്‍ച്ച ഇല്ലാത്ത കൂവളമരം …………….ഇതിപ്പോ ഈ കഥ പറഞ്ഞു എന്നെ ഒരു മിസ്റ്റിക് ആയ അനുഭവത്തിലേക്ക് ആണ് ബാലു ചേട്ടൻ കൊണ്ടുപോകുന്നത് ?

ഇപ്പോൾ അതെല്ലാം രഹസ്യമല്ല മനു ,,,അത് പോകെ പോക്കേ വെളിവാക്കിയാൽ പോരെ ഇല്ലെങ്കിൽ ഒരു രസം ഉണ്ടാകില്ല ….

ശരി ….പക്ഷെ ഈ ലഡാക് വജ്രഭൈരവ അവലോകിതേശ്വരൻ ആര്യതാര ഇതൊക്കെ കേട്ടിട്ട് എനിക്ക് വട്ടു ആയി പോയിട്ടോ ബാലു ചേട്ടാ ,,,,എന്നാലും കേൾക്കാത്ത കാര്യങ്ങൾ ,,,,,അതല്ല നമ്മുടെ പാറു എവിടെയോ താമരപൂക്കൾ കൊണ്ട് ആരാധിക്കപെടുന്ന ദേവി ആണ് എന്നല്ലേ പറഞ്ഞത് കിഴക്കു എവിടെയോ എങ്കിൽ ആ ക്ഷേത്രം എവിടെ ആണ് ബാലുചേട്ടാ ഒന്ന് പോകണം എന്നുണ്ട്..ഇനി ഗൂഗിളിൽ ഒന്ന് നോക്കണം കിഴക്കു അങ്ങനെ ഒരു അമ്പലം ഉണ്ടോ എന്ന് ,,,,നിങ്ങള് പിന്നെ ഇതൊന്നും പറയില്ലല്ലോ ,,,,ഒക്കെ രഹസ്യം അല്ലെ ,,,,

ബാലു അതുകേട്ടു ചിരിച്ചു.

പക്ഷെ അതല്ല ബാലു ചേട്ടാ ഈ പാറുവിന്റെ ലക്ഷ്യവും വിമോചനം ആണ് എന്ന് പറഞ്ഞല്ലോ

അത് ആരുടെ വിമോചനം ആണ്? അത് വികടാങ്ക ഭൈരവന്റെ ആണോ ,,,,,,,,,,,,,,,അത് ആകാൻ മാത്രേ തരമുള്ളു….പക്ഷെ അയാൾ ഇപ്പൊ എന്തോ വലിയ ഉപാസനയിൽ അല്ലെ ,,,,ബാലു ചേട്ടാ… അയാൾ ചൊല്ലിയ ആ മന്ത്രം ഏതു ഭാഷാ ആണ് , കേട്ടിട്ടിട്ടില്ല ,,,,ആരാ അയാളുടെ ഉപാസന മൂർത്തി ,,,എന്തായാലും ദൈവമല്ല വേറെ ഒരു പൈശാചിക ശക്തി ആണ് , അതുപോലെ ശിവശൈലത്തിൽ ശിവലിംഗത്തെ അശുദ്ധമാക്കിയ ദുഷ്ടർ ആയ ആ കൂട്ടർ കുലോത്തമനും കൂട്ടരും അവരും ഒരു പൈശാചിക ശക്തിയെ ആരാധിക്കുന്നവർ അല്ലെ ,,,അപ്പൊ ഇവർ രണ്ടു പേരും ആരാധിക്കുന്നത് ഒരു ശക്തിയെ തന്നെ ആണോ ,,,,,,,,,,,,,

ചിലത് എനിക്ക് അറിയാം ,,,ചിലത് ഇനിയും ഞാന്‍ തേടുകയാണ് ,,എനിക്കറിയാവുന്നത് ഇപ്പൊ രഹസ്യം ആണ് അത് എന്തായാലും മനുവിനോട് ഞാന്‍ പറയും ,,,

ശോ ,,,,,,,,,ഈ മനുഷ്യൻ ഇങ്ങേർക്ക് രഹസ്യം വിട്ടൊരു കളി ഇല്ലല്ലോ ,,,

എന്തായാലും ഒരിയ്ക്കൽ പോകണം ഈ ശിവശൈലത്തും, വൈശാലിയിലും ലഡാക്കിലും ജോധ്പൂരിലും ഒക്കെ ,,,,,പക്ഷെ ഏറെ സന്തോഷം മാലിനിയമ്മക്ക് അപ്പുനെ ഒരുപാട് ജീവൻ ആണ്, ഇനി കഴിഞ്ഞ ജന്മത്തില് അവരുടെ മകൻ എങ്ങാനും ആകുമോ,,,,,,,,,,,,,,,ഏയ് അതിനും സാധ്യത ഇല്ലല്ലോ അപ്പൊ പിന്നെ പാറു സഹോദരി ആയി മാറില്ലേ ,,,,അപ്പോ ആയിരിക്കില്ല ,,,,,,,,,,,,,,,,,

പക്ഷെ ഇതിപ്പ ഏറ്റവും വലിയ പ്രശനം അവൻ ആണ് ശിവരഞ്ജൻ, അവൻ ഇങ്ങനെ കയറി ഗോൾ അടിക്കുമെന്നു ആരേലും കണ്ടോ ….ഈ പാറു എന്ത് കണ്ടു ആണ് ഇവനെ ഇങ്ങനെ മോഹിക്കുന്നതു അതാണ് മനസ്സിൽ ആകാത്തത് ,….പറയുമ്പ രാജകുമാരനാണ്, ശിവനാമം പേരിൽ ഉണ്ട്, അപ്പു രാജകുമാരൻ അല്ലല്ലോ

പക്ഷെ അവിടെയും ഒരു ദുരൂഹത ഉണ്ടല്ലോ ലക്ഷ്മി അമ്മയും ജയദേവൻ അങ്കിളും അനാഥർ ആണെന് പറഞ്ഞു, ലക്ഷ്മി അമ്മ ജനിച്ചത് സായിഗ്രാമത്തിലാണ്, മാനസികഅസ്വസ്ഥയുണ്ടായിരുന്ന ഒരു ഗ൪ഭിണി ആയ സ്ത്രീ  ആണ് ലക്ഷ്മി അമ്മയുടെ അമ്മ എന്നുപറഞ്ഞിരുന്നു, പ്രസവത്തോടെ അവർ മരണപ്പെടുകയും ചെയ്തു, അപ്പോൾ അവർ ഒരു ദുരൂഹത അല്ലെ അവർ ഇനി ഏതേലും രാജകുടുംബത്തിലെ തലമുറ ആകുമോ, അല്ലെങ്കിൽ ജയദേവൻ അങ്കിൾ അദ്ദേഹവും ഏതെങ്കിലും രാജ തലമുറ ആകുമോ, അങ്ങനെ എങ്കിൽ തലമുറ അവകാശം വെച്ച് നോക്കുമ്പോ അപ്പുവിനും രാജ പരമ്പര അവകാശപ്പെടാ൦ ….

പക്ഷെ ഈ സംശയം ക്ലിയർ ആക്കാൻ ഉള്ള പ്രൂഫ് ഇതുവരെ ഇല്ലല്ലോ, അപ്പൊ എനിക്ക് തോന്നുന്നത് ചിലപ്പോ ഈ കഥ ഇങ്ങനെയും തിരിഞ്ഞേക്കാം എന്നാണ് ,,,

ബാലു അത് കേട്ട് ചിരിച്ചു എന്നിട്ടു പറഞ്ഞു മനുവിന് നല്ലൊരു അന്വേഷകബുദ്ധി ഉണ്ട് ,,,,ട്ടോ ,,,

എന്റെ പൊന്നു ബാലു ചേട്ടാ ഈ കഥ കേട്ട ഇതൊക്കെ തന്നെ വരൂ൦ …ഇതിപ്പോ എങ്ങോട്ടാ പോണെ എന്ന് ഒരു നിശ്ചയവും ഇല്ലല്ലോ ,,,ഞാൻ മനസിൽ ഓരോന്ന് സങ്കല്പിക്കുമ്പോ നടക്കുന്നത് അതിന്റെ ഓപ്പോസിട്ടു ആണ് , അതുകൊണ്ടു ഞാൻ ഇപ്പൊ സങ്കൽപ്പിക്കൽ നിർത്തി,,,,,ഇവിടെ കേൾക്കുന്നവന്റെ സങ്കല്പങ്ങൾക്കു ഒരു കാര്യവും ഇല്ല, അത് തന്നെ കാരണം ,,,

എന്നാലും ബാലു ചേട്ടാ പാർവതി ആ ഊളയെ പ്രേമിച്ച പിന്നെ അവളുടെ വില തന്നെ പോകില്ലേ ,,,പിന്നെ അവൾ എങ്ങനാ ആദിയെ പ്രണയിക്കുക, ഗൗരിശങ്കര പ്രണയം എന്നൊക്കെ പറയുമ്പോ ….

മനു ,,,,ഇപ്പോളും നിനക്കു തെറ്റി

ഒരു പെൺകുട്ടിക്കും കിട്ടാത്ത പ്രണയ൦ അത് ശിവപാർവതി പ്രണയം പോലെ ഉള്ള പ്രണയം അത് അതാണ് അവൾക്കു കിട്ടാൻ പോകുന്നത്, അത് ശിവരഞ്ജനോ ആദിയോ ആരുവേണേലോ കൊടുത്തോട്ടെ

ഏയ് അതുനടക്കില്ല ,,,,എന്റെ ലക്ഷ്മി അമ്മ പറഞ്ഞിട്ടുണ്ട് പാറു അപ്പൂന്റെ ആണെന്ന് അപ്പൊ അത് ആണ് സത്യ൦ ….

എന്താ പറഞ്ഞത് മനുവിന്റെ ലക്ഷ്മി ‘അമ്മ എന്നോ ,,,,

പിന്നെ ആ ലക്ഷ്മി അമ്മയുടെ സ്നേഹം അറിയുമ്പോ ലക്ഷ്മി ‘അമ്മ എല്ലാരുടേം ലക്ഷ്മി ‘അമ്മ ആയി മാറുകയല്ലേ പൊട്ടൻ ബാലുച്ചേട്ട ,…

ഓ അങ്ങനെ ,,,,,,,,,,,,,,,,,,,,,,

എന്ന ബാക്കി പറ ….അറിയാൻ ആയി ഒരു പരവേശം ബാലു ചേട്ടാ ………

മനു നമുക് ഒരു ചായ അങ്ങ് കുടിച്ചാലോ

ആ ,,,കുടിക്കാം ………

അവർ എഴുന്നേറ്റു ഒന്ന് നടന്നു , അവിടെ ഉള്ള ഒരു ചായക്കടയിൽ കയറി ഒരു ചായ പറഞ്ഞു

ചായ ഒക്കെ കുടിച്ചു ഒന്ന് ഫ്രഷ് ആയി അവിടെ ഒക്കെ ഒന്ന് നടന്നു നടന്നു കൊണ്ട് തന്നെ ബാലു തുടർന്നു

<<<<<<<<<O>>>>>>>>

രാജശേഖരനും കുടുംബവും കാറിൽ പാലിയത്തേക്ക് പോകുന്നു.

കാറിനുള്ളിൽ പാർവതി നടന്ന ഓരോ കാര്യങ്ങളും മനസ്സിൽ ചിന്തിച്ചു സ്വയം മറന്നു ഇരിക്കുക ആണ്.

മാലിനി അവളുടെ ഭാവങ്ങൾ ഒക്കെ ശ്രദ്ധിക്കുന്നുണ്ട് ഒരു ചിരിയോടെ.

“മാളു…… എന്നാലും എത്ര നല്ല പയ്യൻ ആണല്ലേ, രാജകുടുംബത്തിലെ പയ്യൻ ആണെന്ന ഒരു അഹങ്കാരവും ഇല്ല ,,,,നമ്മളോട് ഒക്കെ എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നത്”

“അതെ രാജേട്ടാ ,,,,,,,,പൊന്നുവിന്റെ കോളേജിലെ മാഷ് അല്ലെ, ഒരുകണക്കിന് ഗുണമായി, ഇല്ലായിരുന്നെ നറുക്ക് ഒകെ എടുത്തു ഭാഗ്യം ഉണ്ടെങ്കിൽ മാത്രമല്ലേ കിട്ടുകയുള്ളു. ”

“എന്തൊരു അഴക് ആണ് ആ പയ്യന്, ഒരു രാജകുമാരൻ തന്നെ എന്തൊരു തേജസ് ആണ് ” രാജശേഖര൯ ശിവരഞ്ജനിൽ ഏറെ മതിപ്പുള്ളവനായി”

“അതെ നല്ല ഐശ്വര്യം ഉണ്ട് ” ശ്യാം അഭിപ്രായം പങ്കു വെച്ചു.

ഇതൊക്കെ കേട്ട് പാറു ആകെ കോരിത്തരിച്ചു ഇരിക്കുക ആണ് , ശിവയെ കുറിച്ച് പറയുന്നത് കേട്ട്.

“മാളു കോടികളുടെ സ്വത്ത് ആണ് രാജകുടുംബത്തിന്, എത്ര കൊട്ടാരങ്ങൾ ആണ്, തിരുവാങ്കോട് കൊട്ടാരത്തിലെ ചൂല് പോലും സ്വർണ്ണം കൊണ്ട് ഉള്ളതായിരുന്നു എന്ന് കേട്ടിട്ടുണ്ട്, ആ പയ്യന്റെ ‘അമ്മ ആ കൊട്ടാരത്തിലെ ആണെന്നല്ല പറഞ്ഞത്, എന്നാലും ഇതൊക്കെ ഒരു ഭാഗ്യം തന്നെ ആണ് ”

“അല്ല നീ എന്താടി ഒന്നും മിണ്ടാത്തത് ” ശ്യാം ചോദിച്ചു.

“അവള് പാട്ടു പാടിയതിന്റെ സന്തോഷത്തിൽ ഇരിക്കുകയല്ലേ, അല്ലെ മോളെ ” രാജശേഖരൻ പാറുവിനോട് ചോദിച്ചു.

ആ ,,,,ആ പപ്പാ ,,,,,,,,,,,,,,അതെന്തായാലും നടന്നല്ലോ ”

“എന്തായാലും മോളുടെ സാറിനെ ഞങ്ങൾക്ക് നന്നായി ഇഷ്ടപ്പെട്ടുട്ടോ” രാജശേഖരൻ ചിരിയോടെ പറഞ്ഞു.

“ആ പപ്പാ ,,,,,,,,,,,,,,” അവളുടെ ഉള്ളിൽ ആമോദം തിര തല്ലുകയാണ്.

“രാജേട്ടാ ……..ഇനി വീട്ടിൽ ചെന്ന് ഭക്ഷണം ഉണ്ടാക്കണോ, നമുക് കഴിച്ചിട്ടുപോയാൽ പോരെ”

“ആ അതുമതി, മാളു ,,,,,,,,,ശ്യാമേ നീ നല്ല ഹോട്ടൽ നോക്കി വണ്ടി ഒതുക്കിക്കെ ”

“ശരി പപ്പാ”

ശ്യാം വണ്ടി കുറച്ചു മുന്നോട്ടു കൊണ്ടുപോയി കൃഷ്ണ ഭവൻ ഹോട്ടലിൽ നിർത്തി അവർ സകുടുംബ൦ അവിടെ കയറി, ഭക്ഷണം ഒകെ ഓർഡർ ചെയ്തു, എന്തോ പാറുവിനു മനസും ഓർമ്മകളും ഒക്കെ അവിടെ ആണ് ശിവയിൽ ,,,,,,,,,,ഭക്ഷണം കഴിക്കുമ്പോളും അവൾക് തീരെ ശ്രദ്ധ കാണുന്നില്ല,

“എടി കഴിക്കെടി ” ശ്യാം ദേഷ്യപ്പെട്ടു

അവൾ ഞെട്ടി ,,,ആ കഴിക്കുവല്ലേ

“പാട്ടൊക്കെ പാടി കഴിഞ്ഞിലെ, ഇനി അത് ഓർത്തു ഇരികുന്നത് എന്തിനാ ”

പാറു ഒന്നും മിണ്ടിയില്ല …മുഖം ഒക്കെ വാടിയ പോലെ

രാജശേഖര൯ അവനെ ഒന്ന് നോക്കി, അതോടെ ശ്യാം പത്തി താഴ്ത്തി ഭക്ഷണ൦ കഴിക്കാൻ തുടങ്ങി

മോള് കഴിക്കു ,,,,,,,,,,,അയാൾ പാറുവിനോട് പറഞ്ഞു

അവൾ അതുകേട്ടു ശ്യാമിനെ കൊഞ്ഞനം കുത്തി ഭക്ഷണത്തിൽ ശ്രദ്ധിച്ചു കഴിക്കാൻ തുടങ്ങി ,

അവിടെ നിന്നും ഭക്ഷണമൊക്കെ കഴിച്ചു അവർ പുറത്തിറങ്ങി. കാറിൽ കയറി നേരെ പാലിയത്തേക്ക്.

^^^^^^^^^^^()^^^^^^^^^^^^

ആദി പാറുവിന്റെ അതിമനോഹരമായ സ്വരമാധുരിയിൽ തീർത്ത രണ്ടു ഗാനങ്ങളും കേട്ട് അതിലേറെ അവളെ ചേലോടെ കാണാൻ സാധിച്ച ചാരിതാർഥ്യത്തോടെ അവിടെ നിന്നും ലോഡ്ജിലേക്ക് പുറപ്പെട്ടു.

വണ്ടി ഓടിച്ചു പോകുമ്പോഴും അവന്റെ കുറിഞ്ഞി പൂച്ചകുട്ടിയുടെ മുഖം മാത്രം ആയിരുന്നു അവന്റെ മനസിൽ. അത് വേറൊരു വേറിട്ട അനുഭവം.

പോകും വഴി അവൻ ഒരു സിനിമ തീയറ്റർ കണ്ടു ഒരു മണിക്കൂർ വെയിറ്റ് ചെയ്താൽ അടുത്ത ഷോ തുടങ്ങും, എത്ര ആയി സിനിമതീയറ്റർഇൽ ഒക്കെ കയറിയിട്ട്, എന്ന ഒരു സിനിമ കണ്ടു കളയാം എന്ന ഒരു ഉദ്ദേശത്തോടെ അവൻ അവിടെ കയറി വണ്ടി പാർക്ക് ചെയ്തു. ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യ൦ അത് ഒരുപാട് സന്തോഷം തരുന്നു, എന്തായാലും ഒരു മണിക്കൂർ സമയം ഉണ്ട്, തീയേറ്ററിന് പുറത്തിറങ്ങി, ഒരു തട്ടുകടയിൽ കയറി തട്ടുദോശയും  നന്നായി കഴിച്ചു ചായയും കുടിച്ചു അവൻ അവിടെ ഒക്കെ നിന്നു, എന്നിട്ടു പോയി ടിക്കറ്റ് ഒക്കെ എടുത്തു,  അപ്പോളേക്കും കഴിഞ്ഞ ഷോ കഴിഞ്ഞു ആളുകൾ കൂട്ടമായി ഇറങ്ങി. പതുക്കെ ആദിയും ഉള്ളിലേക്ക് കയറി. പോയി പുറകിൽ ഇരുന്നു ഒരുപാട് തിരക്കുകൾ ഒന്നുമില്ല, അപ്പോളേക്കും ആദ്യമുള്ള പരസ്യങ്ങൾ ഒക്കെ കാണിച്ചു തുടങ്ങി. അതൊക്കെ കഴിഞ്ഞു  സിനിമ തുടങ്ങി.

<<<<<<<<O>>>>>>>

അതെ സമയം അപ്പോളേക്കും അവർ പാലിയത്ത് എത്തിയിരുന്നു.

പാറു വേഗം റൂമിലേക്ക് പോയി കുളിച്ചു വസ്ത്രം ഒക്കെ മാറി, കണ്ണന്റെ അടുത്ത് വന്നു നിന്നു, എന്നാലും കൂട്ടുകാരനായ കണ്ണന്റെ മുഖത്ത് നോക്കാൻ അവൾക്കു ഒരുപാട് നാണം ആയിരുന്നു,

എന്നാലും ,,,,,,എന്നെ പറ്റിച്ചില്ല ല്ലേ ,,, കണ്ണാ ,,,അമ്പലത്തിൽ വെച്ച് സാറിനെ ,,,,ശേ ,,,,അങ്ങനെ എന്തിനാ വിളിക്കുന്നെ ശിവയെ കണ്ടപ്പോ ഞാൻ ആകെ ബോധം കേട്ട് പോയി കണ്ണാ ,,,രാജകുമാരൻ ആണെന് അറിഞ്ഞപ്പോ പിന്നെ പറയേ വേണ്ട ,,,ന്നാലും എന്നെ നിനക്കു വലിയ ഇഷ്ടവാല്ലേ കണ്ണാ അതോണ്ടല്ലേ

എന്നെ ഒരുപാട് സങ്കടപെടുത്താതെ എത്തേണ്ട ആളുടെ മുന്നിൽ തന്നെ എത്തിച്ചത്. എനിക്ക് കൈ തന്നു

എന്നോട് ആൾ ദി ബെസ്റ്റ്‌ പറഞ്ഞു പിന്നെ എന്റെ പാട്ടു കേൾക്കാൻ വന്നു, ശിവ പാടിയ കീർത്തന൦ കേട്ടപ്പോ ഞാൻ ലയിച്ചു പോയി കണ്ണാ അത് വേറെ ഒന്നുമല്ല ആ ശബ്ദം ആ ശബ്ദ൦ അത് ഞാൻ മുന്നേ എവിടെയോ കേട്ട് മറന്ന പോലെ ,,, സ്വപ്നത്തിൽ ആണോ കണ്ണാ എനിക്ക് അറിയില്ല,,ഇനി കഴിഞ്ഞു പോയ ജന്മത്തിൽ എങ്ങാനും ആണോ ആ നാദവും ആ കണ്ണുകളും ഞാൻ കണ്ടത് ,,എനിക്ക് ഇപ്പോ അങ്ങനെയാ തോന്നുന്നത്. കണ്ണാ ഞാൻ ആരായിരുന്നു, ശിവ ആരായിരുന്നു കഴിഞ്ഞ ജന്മത്തിൽ ഇതൊക്കെ ഒന്നു പറഞ്ഞു താ കണ്ണാ …………എനിക്ക് അറിഞ്ഞൂടാ കണ്ണാ എനിക്ക് എന്താ ഇങ്ങനെ ഒക്കെ പറ്റുന്നത് ന്നു

ഒരുപാട് സ്നേഹമാ എനിക്ക് ശിവയോടു ,,,, എന്റെ ശിവ എന്റെ ആത്മാവ് ആയി മാറുന്ന പോലെ ഒക്കെ തോന്നുവാ ,,,,,,,,,,എനിക്ക് വേണം കണ്ണാ ,,ശിവയെ എനിക്ക് വേണം എനിക്ക് ഒരുപാട് ഇഷ്ടം ആണ് , ഞങ്ങൾ  തമ്മിൽ എന്തേലും ഒരു പൂർവകാലബന്ധം ഉണ്ടായതു കൊണ്ടല്ലേ ഇങ്ങനെ ഒക്കെ തോന്നണത് ,,

എന്നെ ഉപേക്ഷിക്കല്ലേ കണ്ണാ ,,എനിക്ക് എന്റെ വിഷമങ്ങളും മോഹങ്ങളും ഒക്കെ പറയാൻ നീ മാത്രല്ലേ ഉള്ളു …..എന്റെ ഏട്ടൻ നീ അല്ലേ,,, എന്റെ ബെസ്റ്റ്‌ ഫ്രണ്ട് നീ അല്ലെ ,, ഇല്ലേ ഞാൻ നിന്നോട് കൂട്ട് കൂടില്ല കേട്ടോ …..എനിക്ക് ആ സ്നേഹം കിട്ടണം ,,, അത് നീ എനിക്ക് വാങ്ങിച്ചു തരണം,,, ഇല്ലേ ഞാൻ ഇല്ലാതെ ആയി പോകും കണ്ണാ ,,,ഞാൻ ഇല്ലാതെ ആകുന്നതു നിനക്ക് കാണണോ,,

അവൾ കണ്ണന്റെ വിഗ്രഹത്തിൽ നോക്കി  മൂപര് പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇല്ലാതെ ചുണ്ടിൽ ഒരു കള്ളച്ചിരിയുമായി വേണു ഊതി നീക്കുക ആണ്.

എനിക്കറിയാം എന്റെ ഇഷ്ടങ്ങൾ ഒകെ നീ സാധിച്ചു തരും ന്ന് ,,പിന്നെ ഞാൻ ഒന്ന് ഓർമിപ്പിച്ചു ന്നെ ഉള്ളു ,,കേട്ടോടാ കള്ള കണ്ണാ…

അങ്ങനെ കണ്ണനോട് കൊച്ചു വർത്തമാനങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞു അവൾ കിടക്കാനായി പോയി.

<<<<<<<<<O>>>>>>>>>

സിനിമ ഒക്കെ കഴിഞ്ഞു.

ആളുകൾ വരി വരി ആയി തീയറ്ററിൽ നിന്നും ഇറങ്ങി.

ഒരു ഹിന്ദി സിനിമ ആയിരുന്നു ഒരു ഹൊറർ സബ്ജക്ട്.

ആളുകൾ കൂട്ടമായി വണ്ടികൾ ഒക്കെ എടുത്തു പുറത്തെക്കു ഇറങ്ങുക ആണ് ഇടയിലൂടെ ആദിയും പുറത്തേക്ക് ഇറങ്ങി. അവൻ ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങി ഇടത്തേക്ക് തിരിഞ്ഞു വണ്ടി ഓടിച്ചു മുന്നോട്ടു പോയി. വരുന്ന വഴിക്കുള്ള കായൽ പാലം അടച്ചേക്കുക ആണ് എന്തോ അറ്റുകുറ്റ പണി നടക്കുക ആണ് ഇനി ഇപ്പൊ എട്ടു പത്തു കിലോമീറ്ററോളം ചുറ്റി വളഞ്ഞു വേണം പോകാൻ ആയി.

അവൻ വണ്ടി തിരിച്ചു.

ഒരല്പം മുന്നോട്ടു പോയപ്പോ ഇടയ്ക്കു വെച്ച് ബുള്ളറ്റ് ഓഫ് ആയി പോയി, അവൻ എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ട് ആകുന്നില്ല പെട്രോൾ ഒക്കെ ഉണ്ട് അവൻ അറിയാവുന്ന പണികൾ ഒക്കെ നോക്കി രക്ഷ ഒന്നുമില്ല. രണ്ടു കിലോമീറ്റർ അപ്പുറം ഒരു വർക്ഷോപ് ഉണ്ട് എന്നറിയാം തത്കാലം തള്ളി കൊണ്ട് പോകാൻ അവൻ തീരുമാനിച്ചു.

അവൻ ആ ഭാരമേറിയ ബുള്ളറ് തള്ളി മുന്നോട്ടു നടക്കുക ആണ് വിജനമായ ഒരു വഴി ആണ്. കുറച്ചു നടന്നപ്പോ മുന്നോട്ടു നോക്കുമ്പോ അവനു നേരെ എതിരെ ആയി ഒരുപാട് മുടി ഉള്ള അതും ജട പിടിച്ചു ചുരുട്ടി ചുരുട്ടി ഗോപുരം പോലെ ആക്കി ദേഹം ആകെ രുദ്രാക്ഷവും ഭസ്മവും  അണിഞ്ഞു ഒരു വലിയ വടി അത് സർപ്പം പോലെ പത്തി വിടർത്തിയ രൂപത്തിൽ ഉള്ള  വടി കുത്തി നടന്നു ആറര അടി പൊക്കമുള്ള ഒരു പൂര്‍ണ്ണ നഗ്നരൂപം നടന്നു വരിക ആണ്. അയാൾക്ക് പൊക്കിൾ വരെ നീളത്തിൽ താടി ഉണ്ട് , കാണുമ്പോൾ ഭയപ്പെടുത്തുന്ന ഒരു രൂപം.  ഒരു നാഗസന്യാസി

ഒരു അഞ്ചു മീറ്റർ ദൂരത്തിൽ അവർ മുഖാമുഖം എത്തി.

അയാൾ വഴി മാറുന്നില്ല ,

ഒടുവിൽ പരസ്പരം ഒരു കൈ അകലത്തിൽ എത്തി

അവനെ കണ്ട പ്പോൾ അയാൾ പൊട്ടിചിരിച്ചു.

ആ രൂപം കണ്ടപ്പോ അവനിൽ അറിയാതെ ഒരു ഭയം വന്ന പോലെ

രാത്രി ആണ് , കണ്ടത് പ്രേതത്തിന്റെ സിനിമയും

അയാൾ കയ്യിൽ ഇരുന്ന സർപ്പ രൂപത്തിലെ വടി മുകളിലേക്ക് ഉയർത്തി , വട്ടത്തിൽ ചുഴറ്റി ഉരുവിടാൻ തുടങ്ങി

ഓം ഹ്രീം സർപ്പ

സർപ്പസർപ്പ

ദിവ്യസർപ്പ

ഗഗനസർപ്പ

ഗന്ധർവ്വസർപ്പ

കനകസർപ്പ

കാരുണ്യസർപ്പ

മന്ത്രസർപ്പ

മഹാസർപ്പ  

യക്ഷ സർപ്പ

ബ്രഹ്മ സർപ്പ

ബ്രഹ്മാണ്ഡസർപ്പ

കാലസർപ്പ

മഹാകാലസർപ്പ

സമസ്തസർപ്പ ദേവതേഭ്യോ നമ:

 

എന്നിട്ടു വടി താഴ്ത്തി വടിയുടെ സർപ്പ രൂപം കൊണ്ട് ആദിയുടെ നെറ്റിയിൽ തൊടുവിച്ചു.

ആദി ഒന്ന് ഞെട്ടി പോയെങ്കിലും വേറെ ഒന്നും സംഭവിച്ചില്ല.

അദ്ദേഹം അവനെ നോക്കി…

അവന്റെ മുന്നിൽ നിന്ന് ഒന്നു ചിരിച്ചു

അവൻ പേടിചിട്ടാണോ എന്നറിയില്ല കൈകൾ കൂപ്പി

ആ സന്യാസി കയ്യിൽ ഇരുന്ന ഭസ്മം ആദിയുടെ നെറുകയിൽ പൊത്തി

നെറുകയിൽ കൈ വെച്ച് മുകളിലേക്ക് നോക്കി

മഹാനാഗേശ്വര …….എന്ന് വിളിച്ചു പ്രാത്ഥിച്ചു.

എന്നിട്ടു ആദിയെ നോക്കി വിളിച്ചു

രുദ്രതേജാ …………………………………………………..

അത് കേട്ടതോടെ അവൻ അറിയാതെ ദേഹം ഭയം കൊണ്ട് വിറയ്ക്കുന്ന പോലെ, ദാഹിക്കുന്ന പോലെ  ചെവിയിൽ എന്തൊക്കെയോ അപശബ്ദങ്ങൾ, കാത് തുളഞ്ഞു പോകുന്ന പോലെ ഉള്ള ശബ്ദങ്ങൾ, വാളും പരിചയും കൂട്ടിമുട്ടുന്ന ശബ്ദം, കുതിരകുളമ്പടികൾ, പടക്കളത്തിൽ കേൾക്കുന്ന മരണത്തിന്റെ ആർത്തനാദങ്ങൾ, ചാട്ട വീശുന്ന ശബ്ദം,  സ്ത്രീകളുടെ അലർച്ച, ആനകൾ ചിന്നം വിളിക്കുന്നു, ഭയം ജനിപ്പിക്കുന്ന പ്രതീതി ആ ശബ്ദം അവന്റെ കാതിൽ ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി ചോരയുടെ ഗന്ധം  അവൻ കൈകൾ കൊണ്ട് കാതുകൾ മുറുക്കി അടച്ചു, ചുറ്റും ഭൂമി തിരിയുന്ന പോലെ കാലുകൾ നിലത്തുറക്കുന്നില്ല, അവൻ എങ്ങനെയോ ഇരുന്നു പോയി ബുള്ളറ്റിനു സൈഡീൽ ആയി,

സംഭീതനായ അവൻ കണ്ണുകൾ ഇറുക്കി അടച്ചു

ഒരു മിനിട്ടോളം അങ്ങനെ ഇരുന്നു പോയി. ഒരുമിനിറ്റു കൊണ്ട് എല്ലാം ശാന്തമായി അവൻ എഴുന്നേറ്റു

ആ നാഗസന്യാസി എവിടെയും ഇല്ല .

അവൻ തിരിഞ്ഞു നോക്കി ഇല്ല അയാളുടെ പൊടി പോലും ഇല്ല

അവൻ ചെവിയിൽ നിന്നും കൈകൾ മാറ്റി

അത്ഭുതമാണോ ഭയമാണോ ആ സമയത്തു ഉണ്ടായത് എന്നറിയില്ല

ബുള്ളറ്റ് സ്റ്റാർട്ടു ആയി കിടക്കുന്നു എൻജിനിൽ നിന്നും കുടു കുടു കുടു എന്ന ശബ്ദം ഉയരുന്നുണ്ട്

അവൻ കുറചു നേരം ആ നിൽപ് നിന്നു അപ്പോളേക്കും ആ ശബ്ദ൦ നിന്നു.

അവൻ ഭയത്തോടെ ആണെകിലും കിക്കർ അടിച്ചു , അപ്പോളേക്കും ബുള്ളറ്റ് സ്റ്റാർട്ട് ആയി

അവൻ അതിൽ കയറി വേഗത്തോടെ വണ്ടി മുന്നോട്ടു എടുത്തു.

നല്ല രീതിയിൽ അവൻ ഭയന്നിട്ടുണ്ടായിരുന്നു.

അവന്റെ ഉള്ളിൽ ആ ഒരു ചോദ്യം ആയിരുന്നു

ആരാണ് രുദ്രതേജൻ

ആ സന്യാസി എന്തിനാണ് തന്നെ നോക്കി ആ പേര് വിളിച്ചത് .

താൻ ആദിശങ്കരൻ അല്ലെ ലക്ഷ്മിയുടെയും ജയദേവന്റെയും മകൻ ..പിന്നെ എന്തിനു തന്നെ രുദ്രതേജാ എന്ന് വിളിച്ചു.

ആ വിളി കേട്ട് തനിക് വന്ന മാറ്റങ്ങൾ ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾ രോദനങ്ങൾ അമ്മെ ഒന്നും മനസിലാകുന്നില്ല ,,,,,,അവൻ അതിവേഗത്തിൽ തന്നെ ബുള്ളറ്റ്‌ പായിച്ചു കൊണ്ടുപോകുകയാണ്,

കുറച്ചു കഴിഞ്ഞു അവൻ വേഗത കുറച്ചു.

പോകും വഴി ബൈ റോഡിൽ നിന്നും അതി വേഗത്തിൽ വരുന്ന ഒരു ടിപ്പർ,

ആദിക്ക് വാഹനം നിയന്ത്രിക്കാൻ സമയം കിട്ടുന്നതിന് മുന്നേ തന്നെ ആ ബുള്ളറ്റിലേക്ക് ശക്തി ആയി ആ ടിപ്പർ ഇടിച്ചു.

ആ ഇടിയുടെ ആക്കത്തിൽ  അമ്മേ ,,,,,,,,,,,,,,,,,,,,,,,,എന്നെ ആർത്തനാദത്തോടെ ആദിയും അതുപോലെ ബുള്ളറ്റും മുകളിലേക്ക് ഉയർന്നു,

ആദി റോഡിലേക്ക് തെറിച്ചു വീണു.

ആദിയുടെ ദേഹത്തേക്ക് ശക്തിയില്‍ ബുള്ളറ്റും,

അവന്റെ ദേഹം ആ ഭാരത്തില്‍ ചതഞ്ഞു അമര്‍ന്നു……………………

 

<<<<<<<<O >>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.