അപരാജിതൻ 7 [Harshan] 6865

തിങ്കളാഴ്ച ഓഫീസിൽ

ആദി പതിവ് പോലെ തന്നെ അവന്റേതായ ജോലിയിൽ ആണ്.

ഇടയ്ക്കു ശ്യാം ആദിയെ കാണുവാൻ ആയി വന്നു.

ആദി എന്തൊക്കെയോ ഐറ്റംസ് ന്റെ കണക്കുകൾ ഒക്കെ എടുക്കുക ആയിരുന്നു.

ശ്യാമിനെ കണ്ടു ഓഫീസ് റൂമിലേക്കു വന്നു. ശ്യാം അവിടെ ഇരുന്നു.

അന്നത്തെ രാത്രിയിൽ നടന്ന സംഭവത്തിന് ശേഷം ശ്യാമും ആദിയെ  ഫേസ് ചെയ്തിരുന്നില്ല.

ശ്യാം സറോ എന്തായി ?

അപ്പു നീ എന്നെ സാറെ എന്നൊക്കെ വിളിക്കല്ലേ

എന്റെ പൊന്നോ ,,, ഇനി മാറ്റിയിട്ടു വേണം രാജശേഖരൻ സാർ ഇനിയും എന്നെ ചീത്ത വിളിക്കാൻ.

അപ്പു …പൊന്നു എല്ലാം പറഞ്ഞിരുന്നു, നിന്റെ തെറ്റല്ല അവളുടെ കുറുമ്പ് ആണ് എന്നൊക്കെ.അന്ന് ഇങ്ങനെ ഒക്കെ ആണും എന്ന് ആരും വിചാരിച്ചതു അല്ല, പപ്പക്കും അതിൽ ഒരു വിഷമ൦ ഉണ്ട്.

ഓ അതൊക്കെ ഇത്ര വലിയ കാര്യം ഉണ്ടോ. അതൊക്കെ അങ്ങോട്ട് വിട്ടു കളയൂ,

നിനക്കു അങ്ങോട്ടു വരണം എന്നുണ്ടോ? ഞാൻ പപ്പയോട് പറയാം, പപ്പാ സമ്മതിക്കും, നിനക്കു അവിടെ തന്നെ താമസിചു കൂടെ ?

ശ്യാം സാറെ ഇത്രയും നാളും എന്റെ അഭിമാനം ഒക്കെ പണയം വെച്ച് ജീവിക്കുക ആയിരുന്നു, എന്തോ ഒരു ഭാഗ്യം പോലെ എന്നെ അവിടെ നിന്നും പുറത്താക്കി ദാ ഇപ്പൊ നോക്കിക്കേ സ്വന്തമായി ഒരു ലോഡ്ജിൽ താമസം ഇഷ്ട്ടം പോലെ സമയം, ഒരുപാട് കൂട്ടുകാർ, കുറച്ചു സാമൂഹ്യ സേവനം, പിന്നെ ജിം അങ്ങനെ ഒക്കെ ഞാൻ ഹാപ്പി ആയി ആണ് ഇപ്പൊ ജീവിക്കുന്നത്, എനിക്ക് ഇത് തന്നെ മതി, ഇത് തന്നെ ധാരാളം. അനാവശ്യ ടെൻഷനുകൾ ഇല്ല, സുഖ ജീവിതം. എനിക്ക് ഇത് മതിയെ ………..

ശ്യാം അത് കേട്ട് ഇരുന്നു.

പിന്നെ ശ്യാം സാറെ പുതിയ ബിസിനസുകൾ ഒക്കെ എങ്ങനെ പോകുന്നു.

അതൊക്കെ നന്നായി തന്നെ പോകുന്നു , വേറെയും പുതിയ സ്ഥാപനങ്ങൾ ടൈ അപ് ചെയ്‌തിട്ടുണ്ട്, അവർക്കും ഡെലിവറി സ്റ്റാർട്ട് ചെയ്യണം, പിന്നെ ഇലക്ട്രിക്കൽ ഡിവിഷൻ കുറെ കൂടി വികസിപ്പിക്കുക ആണ്.

ആ നന്നായി പോകട്ടെ..

അപ്പുവിന് തിരിച്ചു മാർക്കറ്റിംഗ് ലേക്ക് പൊകാൻ ആഗ്രഹമുണ്ടോ?

എന്തിനു ,,,,,,,,,,,,,,,,,

ഞാൻ ഒന്ന് ചോദിച്ചോട്ടെ ശ്യാം സാറെ, ഞാൻ ഇവിടെ ഈ പണി ചെയ്താലും ഇനി ബിസിനസ് പിടിച്ചാലും കിട്ടുന്നത് ഒക്കെ ഒരേ സാലറി തന്നെ, അവിടെ ആണെകിൽ ടെൻഷൻ തലവേദന ഇവിടെ ഇതൊന്നുമില്ല

എനിക്ക് ഇത് മതിയെ…………

ശ്യാ൦ കൂടുതൽ പിന്നെ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല.

അപ്പു ,,,,,,,,,,,,,ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

ആ ചോദിച്ചോ.

എന്തിനാ നീ അന്ന് വെള്ളചട്ടത്തിൽ ചാടാൻ പോയത്, നിനക്കു എന്തേലും പറ്റിയിരുന്നെങ്കിലോ?

ഹി ഹി ഹി ,,,,,,,,,,,,,,,,ആദി ഒന്ന് ചിരിച്ചു , അതിന്റെ കാരണം മാലിനി കൊച്ചമ്മക് അറിയാം. സാർ അങ്ങൊട് ചോദിച്ച മതി.

അപ്പു ……………മറ്റൊന്ന് കൂടെ ഞാൻ അറിഞ്ഞു, കുട്ടികൾ പറഞ്ഞ ഒരു കാര്യം ഞങ്ങൾക്ക് ആർക്കും അറിയാത്ത നിന്റെ മറ്റൊരു മുഖത്തെ കുറിച്ച്…………..

അഭിനവ് പാർത്ഥ സാരഥി എന്ന ആൾ പറഞ്ഞ ആൻ എസ്‌പ്ലോഡിങ് ആർ ഡി എക്സ് ആയ ആദിശങ്കരനെ കുറിച്ച്……ഹോട്ടലിൽ പോയി മൂന്ന് പേരെ മർദിച്ചു അവശരാക്കി അതിൽ ഒരുത്തനെ കൈ വരെ ഓടിച്ചു തലമുടി കത്തിച്ചു രസിച്ച ഒരു ബ്രൂട്ടൽ സൈക്കോയെ ……………

ഇരുവരും നിശബ്ദരായി.

പൂർണ നിശബ്ദത, ക്ളോക്കിന്റെ സൂചി കറങ്ങുന്ന ശബ്ദം മാത്രം,

ടിക്      ടിക്      ടിക്     ടിക്     ടിക്      ടിക്

ആദി കസേരയിൽ ഒന്ന് നിവർന്നിരുന്നു.

കയ്യിൽ ഇരുന്ന പെന ടോപ് ഇട്ടു താഴെ വെച്ചു.

നാരങ്ങാ വലിപ്പത്തിൽ ഉള്ള ഒരു പേപ്പർ വെയിറ് എടുത്തു വലത്തേ കൈയിൽ വെച്ച് വിരലുകൾക്കിടയിലൂടെ കറക്കി കൊണ്ടിരുന്നു.

അപ്പൊ ശരി ശ്യാം സാറെ ,,,,,,,,,,,,,,,,,,,,,

ഞാൻ എന്റെ ജോലികൾ ചെയ്യട്ടെ…………………..

അവൻ ശ്യാമിന്റെ മുഖത്തെക്കു ഇന്ന് നോക്കി

ആദിയുടെ മുഖത്തെ ഗൗരവം തീക്ഷ്ണത ഒക്കെ ശ്യാമിന് മനസിലായി. ഉള്ളിൽ ഒരു ഭയം പോലെ

അവൻ എഴുന്നേറ്റു നിന്ന് ഒരല്പം ഭയത്തോടെ തന്നെ.

സ൪ ,,,,,,,,,,ഞാൻ സാറിന്റെ എംപ്ലോയീ ആണ് ജോലിയെ സംബന്ദിച്ച എന്ത് കാര്യങ്ങളും സാറിന് ഡിസ്കസ് ചെയ്യാം, പിന്നെ മറ്റുള്ളത്…. അതൊക്കെ എന്റെ പേഴ്സണല് ആയ കാര്യങ്ങൾ ആണ്, അതൊന്നും സാറിനോട് ഡിസ്‌ക്ലോസ്‌ ചെയ്യേണ്ട ആവശ്യം എനിക്കില്ല…സാർ എന്റെ ഫ്രണ്ട് അല്ല, എന്റെ സീനിയർ ആണ്..

ഒരു വാക്കുകളും അറുത്തു മുറിച്ചു പോയിന്റ് ബൈ പോയിണ്ട് ആയി ആദി പറയുമ്പോ ആ പൗരുഷത്തിനു മുന്നിൽ പിടിച്ചു നില്ക്കാൻ ശ്യാമിന് ആകാത്ത പോലെ. വല്ലാത്ത ഒരു ഭയം.

ഓക്കേ ഓക്കേ ,,,,,,,,കൂൾ ,,,,,,,,,,,,,,,,,,,,,അപ്പു…………………..ഞാൻ വെറുതെ ചോദിച്ചതാ

ആൻഡ് സാർ ,,,ഇറ്സ് മൈ ഹമ്പിൾ റിക്വസ്റ്, പ്ളീസ് അവോയ്ഡ് കാളിങ് മി അപ്പു , യു മെയ് പ്ലീസ് കാൾ മി ആദി, താറ്സ് മൈ ഓഫേഷ്യൽ നെയിം …

ഓകെ ഓക്കേ ,,,,ആദി പ്ലീസ് ക്യാരി ഓൺ …..

ശ്യാം വേഗം തന്നെ അവിട നിന്നും ഇറങ്ങി.

അവനൊന്നു മനസ്സിലായിരുന്നു ആദി അവൻ ഇതുവരെ കണ്ട ആളെ അല്ല ,,,

<<<<<<<<<<O>>>>>>>>>

 

ബുധൻ

അന്ന് ഒരുപാട് സന്തോഷത്തോടെ ആണ് പാർവ്വതി എഴുന്നേറ്റത്‌.

ഇന്ന് ആണ് താൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ത്യാഗരാജ സംഗീതോൽസവതിൽ പാടാൻ ഉള്ള അവസരം ലഭിച്ച ദിനം. എല്ലാ പരിശീലനവുംകാര്യങ്ങളും ഒക്കെ ഒക്കെ ചെയ്തിരുന്നു, ഉപകരണസംഗീതം വായിക്കേണ്ടവ൪ ഒകെ സമയത്തിന് അവിടെ  എത്തും.

ഉച്ചയോടെ രാജശേഖരനും ശ്യാമും പാലിയതു എത്തും. അവർ സകുടു൦ബം നേരെ സംഗീതോത്സവ വേദിയിലേക്ക് തിരിക്കും. അവിടെ നിന്നും ഒരു മുപ്പതു കിലോമീറ്റർ ഉണ്ട് ദൂരം ഉണ്ട്. രണ്ടു പാട്ടുകൾ പാടാൻ ഉള്ള സമയം ഉണ്ട്, അവൾ എങ്കിലും നാലഞ്ചു എണ്ണം പ്രാക്ടീസ് ചെയ്തു വെച്ചിട്ടുണ്ട് കാരണം ആ സമയത്തു എന്താണോ തോന്നുന്നത് അത് പാടാൻ ആയി തന്നെ. പകൽ പത്തു മണി മുതൽ പരിപാടി തുടങ്ങും, സന്ധ്യക് ക്ഷേത്ര ദീപാരാധന കഴിഞ്ഞു ഏഴു മണിയോടെ വീണ്ടും തുടങ്ങും രാത്രി പത്തര വരെ നീളും അങ്ങനെ ഒൻപതു ദിവസങ്ങൾ ആണ് സംഗീതോത്സവം,

ഒരു പതിനൊന്നു മണി ആയപ്പോൾ മാലിനി അപ്പുവിനെ ഫോണിൽ വിളിച്ചു.

ആ കൊച്ചമ്മ പറയു ,,എന്തുണ്ട്

അപ്പു ഇന്നൊരു വിശേഷം ഉണ്ട്

അതെന്താ

ഇന്ന് പൊന്നു ത്യാഗരാജ സംഗീതോത്സവത്തിനു പാടുന്നുണ്ട്. വൈകീട് ഏഴര ആണ് സമയം

ആണോ , നല്ല വിശേഷം ആണല്ലോ,

അതെ ,,

ഞങ്ങൾ എല്ലാരും കൂടെ ഉച്ചകഴിഞ്ഞു അങ്ങോട്ടേക്ക് പുറപ്പെടും.

ആഹാ കൊള്ളാം, മകളുടെ കച്ചേരി എല്ലാരും കൂടെ പോയി ആസ്വദിക്ക്

ഞാൻ ഇപ്പോ വിളിച്ചത്, നീ വരുവോ പൊന്നുവിന്റെ പാട്ടു കേൾക്കാൻ ആയി.

അയ്യോ ഞാനോ, ഓഫീസിന് വരൽ ഒക്കെ ഒരു ചടങ്ങു ആണ് കൊച്ചമ്മേ, അതുമാത്രവും അല്ല അവിടെ സാറും ശ്രിയ മോളും ഒക്കെ ഉണ്ടാകില്ലേ ,,ഇനി കണ്ടാൽ മൂടോക്കെ പോകും, ഒന്നാമത് ശ്രിയ മോള് പാടാൻ പോകുമ്പ എന്നെ കണ്ടാ പറയാൻ പറ്റില്ല കോപം ഒക്കെ വന്നാൽ പിന്നെ ഏലാം കുളമാകും, അത്രയും ആളുകളുടെ മുന്നിൽ പാടാൻ ആഗ്രഹിച്ചു പോകുമ്പോ ഞാൻ വന്നു അതൊക്കെ കൊളമാക്കിയാൽ ശരി ആകില്ല അതോണ്ടാ കൊച്ചമ്മേ ,,,,,,,,,,,,,,

അപ്പോൾ ആണ് മാലിനി അതൊക്കെ ഓർത്തത്, പൊന്നുവിന്റെ കാര്യം ആണ് പറയാൻ പറ്റില്ല ഓന്ത്‌ നിറം മാറുന്ന പോലെ ആണ് സ്വഭാവം മാറുന്നത്, അപ്പു പറഞ്ഞതാ ശരി.

അത്രയും ഓർത്തില്ല അപ്പു, എന്നാലും അവളുടെ ഈ വക കാര്യങ്ങളിൽ ഒക്കെ നിനക്കു എന്തൊരു ശ്രദ്ധ ആണ് അപ്പു ,,,,,,,,,,,,

ഇത് ശ്രദ്ധ അല്ല കോമൺ സെൻസ് ആണ് കൊച്ചമ്മേ ,, ഞാൻ ആർക്കും ഒരു ഉപദ്രവം ആകാൻ ആഗ്രഹിക്കുന്നില്ല ന്നെ അതുകൊണ്ടു ആണ്.

ഹമ് ,,,,,,ഞാൻ നി൪ബന്ധിക്കുന്നില്ല നിന്നെ.

എന്തായാലും ഈ ഒരു സന്തോഷ വാർത്ത എന്നെ അറിയിച്ചല്ലോ അതിനു സന്തോഷം.

പിന്നെ ഞാൻ നിന്നെ അല്ലെ അറിയിക്കേണ്ടത്,

ആയിക്കോട്ടെ അപ്പൊ ശരി എന്നാൽ..

അങ്ങനെ ഫോൺ വെചു.

അവൻ അവന്റേതായ പണിയിൽ മുഴുകി ഇടയ്ക്കു അവൻ ഒന്ന് ആലോചിച്ചു, ജിം നു നാളെയും പോകാം, ഓഫീസ് കഴ്ഞ്ഞു വണ്ടിയും കൊണ്ട് പോയാൽ ഒരു ഏഴുമണിയോടെ ഈ പറഞ്ഞ സ്ഥലത്തു എത്താം. അവരുടെ മുന്നിൽ പോകാതെ ഇരുന്നാൽ പോരെ, പുറകിൽ ഇരുന്നു കാണാല്ലോ, ഒന്നുമില്ലേലും പാറൂനെ ഒന്ന് കാണാല്ലോ ഒന്ന് രണ്ടു ആഴ്ച ആയില്ലേ എന്റെ പാറൂനെ കണ്ടിട്ട്, കാണാതെ ഇരുന്നാൽ എങ്ങനെയാ, മനഃപൂ൪വ്വമല്ലെങ്കിൽ പോലും അവളെ മറന്നു പോയ പോലെ. പോകാം പോയി അവളുടെ പാട്ടും കേൾക്കാം.

ആഹാ അടി പൊളി ആയിരിക്കും, മനുഷ്യന് മനസിലാകാത്ത ഭാഷ ഒക്കെ ആയിരിക്കും എന്തേലും ആകട്ടെ. പോയി കേൾക്കുക തന്നെ….

<<<<<<<<<O>>>>>>>>>

ഉച്ചക്ക് ഒന്നരയോടെ രാജശേഖരനും ശ്യാമും പാലിയതു എത്തി.

എല്ലാരും കൂടെ ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു.

ഒരു രണ്ടര മണിയോടെ എല്ലാരും റെഡി ആയി .

പാർവതി നല്ലൊരു മെറൂൺ നിറത്തിലുള്ള ദാവണി ആണ് ധരിച്ചതു, ശ്യാ൦ ഒരു കുർത്തയും പൈജാമയും, രാജശേഖരൻ ജുബ്ബയും കസവു മുണ്ടും മാലിനി സാരിയും .

പാറു പൂജാമുറിയിൽ പോയി പ്രാർത്ഥിച്ചു, ബെഡ്‌റൂമിൽ പോയി കണ്ണനോട് എല്ലാം നല്ല പോലെ ആകാൻ സഹായിക്കണം എന്ന് അപേക്ഷിച്ചു. കണ്ണന്റെ കവിളിൽ തലോടി ഒരു ഉമ്മയും കൊടുത്തു. പിന്നെ അച്ഛമ്മയുടെയും അച്ചച്ചന്റെയും ഫോട്ടോ നോക്കി തൊഴുതു പ്രാത്ഥിച്ചു ഒരു മൂന്നു മണിയോടെ അവർ പാലിയതു നിന്നും ഇറങ്ങി.

 

<<<<<<<<<()>>>>>>>>

ഒരു നാലു മണിയോടെ അവർ സംഗീതോത്സവ വേദിയിൽ എത്തി ചേർന്നു. ഒരുപാട് ജനങ്ങൾ ഉണ്ട് സംഗീതജ്ഞരും സംഗീതാസ്വാദകരും ഒക്കെ ആയി പ്രശസ്തമായ സംഗീതോത്സവം അല്ലെ.

അവിടെ കച്ചേരികൾ ഒക്കെ നടക്കുന്നുണ്ട്,

അവർ അവിടെ ഇരുന്നു. ഇനിയും സമയം ഉണ്ട്, സംഗീതോപകരണങ്ങൾ വായിക്കുന്ന കലാകാരൻമാ൪ ഒക്കെ ആറര  മണിയോടെ എത്തിച്ചേരും എന്ന് വിളിച്ചു പറഞ്ഞു. അവർ കുറെ നേരം അവിടെ ഇരുന്നു, പിന്നെ എല്ലാവരും കൂടെ പുറത്തേക്ക് ഇറങ്ങി അവിടെ തന്നെ സ്റ്റാളകൾ ഉണ്ട് അവിടെ നിന്ന് കുറച്ചു പുസ്തകങ്ങൾ ഒക്കെ മാലിനി വാങ്ങി, എല്ലാരും കൂടെ ചെന്നു അപ്പുറത്തുള്ള ഫുഡ് സ്റ്റാൾ ഇൽ കയറി ചായ ഒക്കെ കുടിച്ചു, അവിടെ അങ്ങനെ നേരം ഒകെ ചിലവഴിച്ചു.

അങ്ങനെ സമയം അഞ്ചര ഒക്കെ ആയിക്കാണും, അപ്പോൾ ആണ് മാലിനി പറഞ്ഞത് ഇവിടെ വരെ നട തുറന്നു നമുക് ക്ഷേത്ര ദർശനം നടത്തണ്ടെ എല്ലാര്ക്കും കൂടി,

അങ്ങനെ എല്ലാരും കൂടെ സമീപമുള്ള വലിയ സരസ്വതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു, തിരുവാങ്കോട് രാജകുടുംബത്തിന്റെ അധീനതയിൽ ഉള്ള ക്ഷേത്രമാണ് വാഗീശ്വരി ക്ഷേത്രം.  അവര്‍ അവിടെ ചെന്നു ആദ്യ൦ അവിടത്തെ ഉപദേവത ആയി ഗണേശ ക്ഷേത്രത്തിൽ അവർ സകുടുംബം തൊഴുതു, വേണ്ട വഴിപാടു വസ്തുക്കൾ ഒക്കെ സമർപ്പിച്ചു.പ്രദക്ഷിണാദി കാര്യങ്ങൾ ഒക്കെ സമർപ്പിച്ചു.

പാറു മനസ് നിറഞ്ഞുപ്രാര്ഥിച്ചു, വിഘ്നങ്ങൾ ഒന്നും ഇല്ലാതെ നല്ല പോലെ പരിപാടി അവതരിപ്പിക്കാൻ സഹായിക്കണേ എന്ന് വിഘ്നേശ്വരനോട് .

ശേഷം അവിടെ നിന്നും ഇറങ്ങി ഹനുമാൻ കോവിലിൽ കയറി വടമാല സമർപ്പിച്ചു അവിടെയും പൂജ പ്രദക്ഷിണങ്ങൾ ഒക്കെ നടത്തി അവിടെ നിന്നും ഇറങ്ങി.

ഉപദേവതാദർശനം നടത്തി അതിനു ശേഷം മുഖ്യ ദേവത ആയ വാഗീശ്വരി സരസ്വതി ദേവി യുടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു, സ്വർണ്ണം കൊണ്ടുള്ളതാണ് ദേവിയുടെ വിഗ്രഹം, വലിയ ക്ഷേത്രം നിരവധി ഭക്തജനങ്ങൾ ഉണ്ട് , നല്ല തിരക്കുമുണ്ട്, എന്നാലും നല്ല പോലെ അമ്മയെ തൊഴുവാൻ അവർക്കു സാധിച്ചു. പാറു നന്നായി തന്നെ പ്രാത്ഥിച്ചു.

അതെല്ലാം കഴിഞ്ഞു   വഴിപാടുകൾ ഒക്കെ സമർപ്പിച്ചു പ്രദക്ഷിണവും നടത്തി, അവർ അവിടെ നിന്നും ഇറങ്ങി.

<<<<<<<<<<<<O>>>>>>>>>>>

സമയം ആറേ കാൽ ആയി അവർ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി അപ്പോൾ ആണ് പാറു എല്ലാരോടും പറഞ്ഞത് ഒരു തവണ കൂടെ വിഘ്നേശ്വരനെ കണ്ടു പ്രതിക്കാൻ അവളുടെ കൂടെ ചെല്ലാമോ എന്ന്, വാൾക്കിത്തിരി ഭയമുണ്ട് അതാണ് ഒന്ന് കൂടെ ഭഗവാനോട് പ്രാർത്ഥിക്കുന്നത്.

എല്ലാരും ഒന്ന് ചിരിച്ചു, അവളുടെ ആഗ്രഹം അല്ലെ, ഒരു തവണ കൂടെ എല്ലാരും ക്ഷേത്രത്തിനുള്ളിലേക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല, അപ്പൊ ഭക്തജനങ്ങൾ ഒക്കെ പ്രധാന കോവിലിൽ കുറെ പുറകിൽ ആയി കൂട്ടം കൂടി നിൽക്കുക ആണ്. ആ സമയത്തു അങ്ങോട്ട് ആർക്കും പ്രവേശനമില്ലത്രെ, അത് തിരുവാങ്കോട് തമ്പുരാനോ തമ്പുരാന്റെ പ്രതിനിധിയോ അതായത് ആ കുടുംബത്തിൽ നിന്നും നിയോഗിക്കപ്പെട്ട അംഗം അവർ വന്നു തൊഴുമ്പോ അവർക്കും മൂർത്തിക്കും മാത്രം ആണ് അവിടെ പ്രസക്തി, മൂർത്തിക്കുളള നിവേദ്യം കൊട്ടാരത്തിലെ മുതിർന്ന സ്ത്രീ അവരുടെ കൈകൾ കൊണ്ടുണ്ടാക്കി കൊടുത്തയക്കും.വിഗ്നേശ്വരനുള്ള മോദകം അവിടെ സമർപ്പിച്ചു.

ഉള്ളിൽ നിന്നും നാഗസ്വരത്തിന്റെയും തകിലിനിന്റെയും ഒക്കെ ശബ്ദം ഒക്കെ ഉയരുന്നു , നിമിഷങ്ങൾക്കുള്ളിൽ അതി മനോഹരമായ ഒരു ഗണേശ ഭക്തി ഗാനം അവിടെ നിന്നും ഉയർന്നു,

മഹാഗണപതിം മനസാ സ്മരാമി

വസിഷ്ഠവാമ ദേവാദിവന്ദിത

മഹാ ദേവ സുതം ഗുരു ഗുഹ നുതം
മാര കോടി പ്രകാശം ശാന്തം
മഹാ കാവ്യ നാടകാദി പ്രിയം
മൂഷിക വാഹന മോദക പ്രിയം

അതിസുന്ദരമായ നാദത്തിൽ. ആ ചേതോഹര ശബ്ദ൦ എല്ലാവരുടെയും മനസിനെ ഭക്തിയുടെ ഉയർന്ന തലത്തിലേക്ക് എത്തിച്ചു, ആ ഭക്തിയിൽ പാർവതി സ്വയം മതി മറന്നു നിന്നു പോയി എവിടെയോ കേട്ട സംഗീതം ആയി അവള്‍ക്ക് അനുഭവപ്പെട്ടു.

 

എല്ലാരേയും കാതുകളെ കുളിരണിയിപ്പിച്ച ആ കീർത്തനം അവിടെ സമാപിച്ചു, രാജ പ്രതിനിധി അവിടെ പ്രദക്ഷിണം വെച്ച് പുറത്തേക്ക് ഇറങ്ങി ഭക്ത൪ ബഹുമാനത്തോടെ ഇരുവശത്തേക്കുമായി ഒതുങ്ങി നിന്നു,

പാർവതിയും കുടുംബവും ഒകെ വളരെ പുറകിൽ ആയിരുന്നു , രാജപ്രതിനിധിയെ കണ്ടു പാർവതി ഞെട്ടി, മാലിനിയുടെ കയ്യിൽ മുറുകെ പിടിച്ചു.

ശിവരഞ്ജൻ ………………………………………..

മുന്നില്‍ വാള്‍ നിവര്‍ത്തി രണ്ടു അംഗ രക്ഷക൪

പിന്നിലായി ശിവരന്ജന്‍

തേജസ്സുറ്റ യുവാവ്

വെളുത്തു തുടുത്ത സുവര്‍ണ്ണ നിറമായ ശരീരം.

ദേഹത്ത് ഒരു സ്വർണ കാസവിന്റെ മേല്മുണ്ടും കസവു മുണ്ടും ധരിച്ചിരിക്കുന്നു , കഴുത്തിൽ സ്വർണം കെട്ടിയ രുദ്രാക്ഷമണി മാല, കൈയിൽ നവരത്ന മോതിരം, കയ്യിൽ വിലകൂടിയ വാച്ചും.

ചുണ്ടില്‍ മന്ദഹാസവും.

എല്ലാവരും അദ്ദേഹത്തെ നോക്കി തോഴുകുന്നു, ചില൪ ശിവരണ്ജന്റെ കാലുകള്‍ തൊട്ടു തോഴുകുന്നു ബഹുമാനം കൊണ്ട്, അവന്‍ അത് അരുതെന്ന് വിലക്കുന്നുമുണ്ട്.

പുറത്തേക്ക് ഇറങ്ങി രാജശേഖരനും മാലിനിയും കൈ കൂപ്പി, ശിവരണ്ജനും ചിരിച്ചു കൊണ്ട് തോഴുതു. മാലിനിക്ക് പുറകില്‍ നിന്ന് പാര്‍വതി കുറച്ചു മുന്നിലേക്ക് നിന്ന് പുഞ്ചിരിച്ചു ആരാധനയോടെ ആകാംഷയോടെ ………..ശിവരഞ്ജന്‍ രാജകുമാര൯ തന്നെ ആണ് എന്ന സത്യം അറിഞ്ഞ  അത്ഭുതത്തോടെ………………..

പാര്‍വതി …………….ഇന്ന് കീര്‍ത്തനം ആലപിക്കുന്നില്ലേ ?

അത് കേട്ട് എല്ലാരും അത്ഭുതപെട്ടു ,

ആര്‍ക്കും അറിയില്ലല്ലോ ശിവരഞ്ജന്‍ ആരെന്നു.

എന്താ എല്ലാരും ഇങ്ങനെ നില്‍കുന്നെ

ഞാന്‍ ശിവരഞ്ജന്‍ , ശിവരഞ്ജന്‍ വര്‍മ്മ

പാര്‍വതിയുടെ കോളേജില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ആണ്,

അപ്പോള്‍ ആണ് മാലിനിക്ക് ഓര്‍മ്മ വന്നത് പാര്‍വതി പറഞ്ഞ ആ സാറിനെ കുറിച്ച്.

ഞാന്‍ സംഗീതോത്സവ കമ്മിറ്റിയില്‍ ഉണ്ട്, പാര്‍വതിയുടെ ആപ്ലികേഷന്‍ ഫോം കണ്ടിരുന്നു , അത് കൊണ്ട് അത് ലക്കി ഡ്രോക്ക് വിട്ടില്ല എന്റെ സ്ടുടന്റ്റ് അല്ലെ പാര്‍വതി.

ശിവരഞ്ജന്‍ ചിരിച്ചു.

പാര്‍വതി അപ്പോളും ആരാധനയോടെ അത്ഭുതത്തോടെ  ആ കണ്ണുകളില്‍ നോക്കി നില്‍ക്കുക ആയിരുന്നു. ശിവരഞ്ജന്‍ ഒരു രാജകുമാര൯ ആണെന്ന സത്യം അറിഞ്ഞു അവള്‍ അത്രഏറെ അത്ഭുതപെട്ടു പോയിരുന്നു.

പാര്‍വതി ഇതെന്താ ഇവരെ എനിക്ക് പരിചയപെടുതുനില്ലേ ?………ശിവരന്ജന്‍ ചിരിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു.

അതുകേട്ടു ചിരിച്ചു കൊണ്ട് അവള്‍ എല്ലാരേയും പരിചയപ്പെടുത്തി.

അവന്‍  എല്ലാരേയും നോക്കി ചിരിച്ചു.

എല്ലാര്ക്കും ആകെ അത്ഭുതം ആണ് ,

ഇതൊക്കെ ശിവരണ്ജന്റെ സഹായത്താല്‍ ആയിരുന്നല്ലോ എന്നോര്‍ത്ത്

സര്‍ …….തിരുവാങ്കോട് കുടുംബത്തിലെ അംഗം ആണല്ലേ … രാജശേഖര൯ ചോദിച്ചു

എന്റെ അമ്മ തിരുവാങ്കോട് കുടുംബത്തിലെ ആണ്,  അമ്മാവന്‍ തിരുമനസിനു ഇന്ന് ഒരല്‍പം വയ്യായ്ക ഉണ്ട് , അതുകൊണ്ട് എന്നെ പറഞ്ഞയച്ചത് ആണ് ആചാരങ്ങള്‍ ഉണ്ടല്ലോ ……………അത് മുടക്കാന്‍ സാധിക്കില്ലല്ലോ…

മോളെ അനുഗ്രഹം വാങ്ങിക്……….മാലിനി പാര്‍വതിയോട് പറഞ്ഞു.

അതുകേട്ട് പാറു തലകുമ്പിട്ടു ശിവരന്ജന്റെ പാദങ്ങളില്‍ സ്പര്‍ശിച്ചു നെറുകയില്‍ വെചു ,

എന്താ ഇത്ന്നു  പറഞ്ഞു ശിവ അവളുടെ നെറുകയിൽ സ്പർശിച്ചു.

ആ സ്പര്ശനം പോലും അവളിൽ ഒരു തരംഗം ആണ് ഉണ്ടാക്കിയത്. ഒരു ഞെട്ടൽ ആണ് അവളിൽ ഉണ്ടായതു, അവൾ നിവർന്നു,

സർ ഉണ്ടാകുമോ ,,,,,,,,,,,,,,,മോളുടെ പാട്ടു കേൾക്കാൻ .മാലിനി ചോദിച്ചു.

ഞങ്ങള്ക് ഒരു സന്തോഷം ആകുമായിരുന്നു.

ഇവിടെ കുറെ ചടങ്ങുകൾ ഉണ്ട്, അത് കഴിഞ്ഞു ഞാൻ വന്നേക്കാം

പാർവതി ശിവയുടെ മുഖത്തേക്ക് തെന്നെ ആരാധനയോടെ നോക്കുകയാണ്

താങ്ക്സ് പറ മോളെ സാറിനോട് രാജശേഖരൻ അവളോട് പറഞ്ഞു.

താങ്ക് യു സർ ,,,,,,,,,,,,,,,അവൾ  ആ കണ്ണുകളിൽ നോക്കി തന്നെ അവനോടുപറഞ്ഞു.

ഓൾ ദി വെരി ബെസ്റ്റ്‌ പാർവതി…… എന്നു പറഞ്ഞു കൈകൾ നീട്ടി , അവൾ തിരിക കൈകൾ നീട്ടി കൈകൾ പിടിച്ചു ഷേക്ക് ഹാൻഡ് കൊടുത്തു ,

പാർവതി സ്വയ൦ മറന്നു പോയി. എന്നതാണ് സത്യം.

വരില്ലേ ,,,,ഞാന്‍ പാടുന്നത് കേള്‍ക്കാന്‍ ….,,,,,,,,അവൾ ആ മുഖത്ത് നോക്കി തന്നെ ശങ്കയോടെ തിരക്കി

വരാം ,,,,,,,,,,,ചിരിച്ചു കൊണ്ട് ശിവ അവള്‍ക്ക് ഉറപ്പു കൊടുത്തു.

എന്നാല്‍  നിങ്ങൾ അങ്ങോട്ട് പോയിക്കൊള്ളൂ ,,,,,അവിടെ കാര്യങ്ങൾ ഒക്കെ റെഡി ആക്കണ്ടേ ,,,,

ശിവ കൈകൂപ്പി, തിരിച്ചു അവരും.

അവർ പെട്ടെന്ന് ക്ഷേത്രത്തിൽ പ്രവേശിച്ചു വേഗം തൊഴുതു  മെയിൻ ഹാളിലേക്ക് പുറപ്പെട്ടു, ഇടക്ക് പാർവതി മുഖം തിരിചു ക്ഷേത്രത്തിലേക്കു പോകുന്ന ശിവയെ നോക്ക് കൊണ്ടിരുന്നു അവനും അവളെ നോക്കി പുഞ്ചിരിച്ചു

എല്ലാം സത്യമാകുന്നു

ശിവനാമം പേരിലുള്ള രാജകുമാര൯ , തനിക് ഗൌരിശങ്കര പ്രണയം സമ്മാനിക്കുന്നവന്‍…

ശിവരന്ജന്‍,,,,,,,,,,,,,,,,തന്റെ മാത്രം ശിവ……………

മാലിനിക്ക് മനസിലായിരുന്നു പാര്‍വതിയെ മോഹിപിച്ച ആ യുവാവ്‌  ശിവരന്ജന്‍ ആണെന്, എല്ലാര്ക്കും ശിവരഞ്ജനെ ഒരുപാട് ഇഷ്ടമായി അതിലേറെ നന്ദിയും,

നല്ല പയ്യൻ, രാജകുടുംബത്തിലെ അംഗം ആണ് രാജകുമാരൻ, നമ്മളോട് ഒക്കെ എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നതു, കോടികളുടെ ആസ്തി ആണ് തിരുവാങ്കോട് രാജവംശത്തിനു. അതൊക്കെ ആയിരുന്നു രാജശേഖര൯ പറഞ്ഞുകൊണ്ടിരുന്നത്, മാലിനി പാറുവിന്റെ ഭാവ മാറ്റങ്ങൾ ഒക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർ വേദിയിൽ എത്തി അപ്പോളേക്കും കലാകാരന്മാർ ഒക്കെ എത്തിയിരുന്നു, അവർ അവിടെ ഇരുന്നു തന്നെ  ട്യൂൺങ് ഒക്കെ ചെയ്തു തയാറായി ഇരുന്നു. സന്ധ്യ കഴിഞ്ഞ സമയം ആയതു കൊണ്ട് നല്ല പ്രേക്ഷകർ ഉണ്ട്, അപ്പോളേക്കും ആദി കൂടെ അവിടെ എത്തി ചേർന്നിരുന്നു അവൻ കണ്ടിരുന്നു അവർ ഒരുമിച്ചു അമ്പലത്തിൽ നിന്നും വരുന്നത്, അവരുടെ കണ്മുന്നിൽ പെടാതെ അവൻ മാറിയിരുന്നു, വേദിയിൽ നടുക്ക് ഭാഗത്തുള്ള കസേരക്കിടയിൽ അവൻ ഇരുന്നു, പാറു നല്ല സുന്ദരി ആയിട്ടുണ്ട് ധാവണിയിൽ. അതൊക്കെ കണ്ടു അവൻ കുളിർ കോരി കോൾമയിർ കൊണ്ട് ഇരുന്നു, ആഹാ ,,,,,,,,,,,,,,,,,,,നടന്നത് ഒന്നും അവനു അറിയില്ലല്ലോ.

ഏഴേ ഇരുപത് ആയപ്പൊളേക്കും പാർവതിയുടെ പേര് വിളിച്ചു.

അവർ എല്ലാവരും കൂടെ സ്റ്റേജിൽ കയറി അഞ്ചു മിനിറ്റ കൊണ്ട് എല്ലാ അറേഞ്ച്മെന്റ് ഒക്കെ റെഡി ആയി.

പുറകിൽ ഇരുന്ന ആദി ലക്ഷ്മി അമ്മയൊട് പ്രാത്ഥിച്ചു ഒരു കുറവും ഇല്ലാതെ പാറുവിനു പാടാൻ സാധിക്കണേ എന്ന്…

പാർവതി കൈകൾ കൂപ്പി വേദിയിലെ പ്രേക്ഷകരെ

അവളുടെ കണ്ണുകൾ പ്പോലും ശിവരഞ്ജനെ തേടുക ആയിരുന്നു.

ശിവരഞ്ജൻ എത്തിയിട്ടില്ല.

ആ ഒരു വിഷമ൦ അവൾക്കുണ്ട്.

മാലിനി പാടാൻ ആയി കൈ കാണിച്ചു .

പശ്ചാത്തലത്തിൽ ഓടക്കുഴൽ ശബ്ദം ഉയർന്നു

അവൾ തുടക്കമിട്ടു. അതി മനോഹരമായി

ഹംസനാദ രാഗത്തിൽ ഉള്ള

ബണ്ടുരീതി കൊലുവു  വിയ വയ്യ രാമാ …

ആദി അവളുടെ ദിവ്യമായ ശബ്ദത്തിൽ ലയിച്ചു അങ്ങിരുന്നു, സ്വപ്നങ്ങൾ ഒക്കെ കണ്ടു.

ആ പാട്ടിന്റെ അവസാനഘട്ടമായപ്പോളേക്കും ഒരു മെറൂൺ കളർ കുർത്തയും കസവു മുണ്ടും ധരിച്ചു ശിവരഞ്ജൻ വേദിയിലേക്ക് വന്നു മുന്നിൽ വി ഐ പി ഗെസ്റ്റുകൾക്കിരിക്കാൻ ഉള്ള ഇരിപ്പിടത്തിൽ ഇരുന്നു,

ശിവരഞ്ജനെ കണ്ട മാത്രയിൽ അവളുടെ ഹൃദയ൦ രോമാഞ്ചം കൊണ്ടു.

ആ കീർത്തനം അവിടെ കഴിഞ്ഞു, എല്ലാരും നന്നായി കരഘോഷം ഒക്കെ ഉയർത്തി , അവൾ അതൊന്നും കേട്ടില്ല, അവളുടെ ശ്രദ്ധ ശിവയിൽ മാത്രം ആയിരിന്നു.

അവനും അവളെ പ്രോത്സാഹിപ്പിച്ചു കൈകൾ കൊട്ടി അവളെ നോക്കി അടിപൊളി ആണ് ന്നു തംസ് അപ്പ് അടയാളവും കാണിച്ചു, അത് മാത്രം മതി ആയിരുന്നു അവൾക്

അടുത്ത ഗാനം ഏതെന്നു അവളോട്, വയലിൻ വാദകൻ, അവൾ ഏതെന്നു പറഞ്ഞു കൊടുത്തു.

അതൊരു ദൈവീക പ്രണയഗാനം ആയിരുന്നു ,

മധുവന്തി രാഗത്തിൽ ഉള്ള കീർത്തനം

ശിവപുത്രനായ കാർത്തികേയനോട് തോന്നുന്ന പ്രണയം ആസ്പദമാക്കിയുള്ള ഒരു കീർത്തനം

പശ്‌ചാത്തലത്തിൽ ഓടക്കുഴലും വയലിനും സംഗീതം പൊഴിച്ചു

ആ കീർത്തനം പാടുമ്പോൾ പാർവതിയുടെ മനസു പൂർണമായും ശിവരഞ്ചനിൽ തന്നെ ആയിരുന്നു.

കണ്ട നാൾ മുതലായി കാതൽ പേരുഗുതടി കയ്യിനിൽ വേൽ പിടിത്ത കരുണൈ ശിവ ബാലനെ

എന്ന മനോഹരമായ ആ കീർത്തനം  പാടുമ്പോൾ അവളുടെ  ആരാധനനിറഞ്ഞ മിഴികൾ ശിവരഞ്ചന്റെ നീലനയനങ്ങളെ ആശ്ലേഷിച്ചു നില കൊള്ളുക ആയിരുന്നു.

അങ്ങനെ ആ കീർത്തനവും അവസാനിച്ചു, എല്ലാരും കരഘോഷം ഉയർത്തി , വേദിയിലിരിക്കുന്നവരെ തൊഴുതു അവൾ എഴുന്നേറ്റു.

അപ്പോളേക്കും അടുത്ത ഗ്രൂപ് കയറി.

അവർ താഴേക്ക്  മുന്നിൽ തന്നെ പുറത്തേക് ഇറങ്ങാൻ ഉള്ള വാതിൽ ഉണ്ട്, എല്ലാരും അത് വഴി പുറത്തേക്ക് ഇറങ്ങി, പുറകെ ശിവരഞ്ജനും അതിനു പുറകിൽ ആയി രാജശേഖരനും മാലിനിയും ശ്യാമും ഒക്കെ ഇറങ്ങി.

വളരെ വളരെ നന്നായിരുന്നു പാർവതി

ഇനി ഇപ്പോ കൊട്ടാരത്തിൽ പരിപാടികൾ വരുമ്പോ പാർവതിയെ വിളിച്ചാൽ മതിയല്ലോ

സർ എന്നെക്കാളും ഭംഗി ആയി പാടുമല്ലോ, ഞാൻ കേട്ടിരുന്നു. എന്ത് രസമാ അത് കേള്‍ക്കാ൯ …

അവന്‍  വെറുതെ ചിരിച്ചു.

ഒരുപാട് നന്ദിയുണ്ട് സർ …മാലിനി കൈ തൊഴുതു പറഞ്ഞു, മോൾക്ക് ഒരുപാട് ആഗ്രഹം ആയിരുന്നു ഒരു തവണ ഇവിടെ ഒന്ന് പാടുവാൻ ആയി, ഇതുവരെ ഭാഗ്യം കിട്ടിയിട്ടില്ല …

ആന്റി ബുദ്ധിമുട്ടിലെ എന്നെ സർ എന്നുള്ള വിളി ഒഴിവാക്കാമോ, കോളേജിൽ കുട്ടികൾ വിളിക്കുന്നത് ഞാൻ പഠിപ്പിക്കുന്നത് കൊണ്ടല്ലേ ….ഞാൻ നിങ്ങളെ ആരെയും പഠിപ്പിക്കുന്നൊന്നുമില്ലലോ..

എന്നെ ശിവ എന്ന് വിളിച്ച എനിക്ക് ഏറെ സന്തോഷം.

അയ്യോ തിരുവാങ്കോട് കുടുംബത്തിലെ പ്രിൻസ്നെ ഞങ്ങൾ എങ്ങനെ ആണ് പേര് വിളിക്കുന്നത്

കൊള്ളാം ,,, എനിക്ക് സ്ഥാനപ്പേര് ഒന്ന് ഇപ്പോൾ ആയിട്ടില്ല , ധൈര്യമായി എന്നെ ശിവ എന്ന് വിളിക്കാം കേട്ടോ ….

അല്ല കൊട്ടാരത്തിലെ അംഗം എന്താണ് കോളേജിൽ പഠിപ്പിക്കാൻ പോകുന്നത് ? രാജശേഖരൻ ഒരു സംശയമായി ചോദിച്ചു.

ആ കോളേജിന്റെ നാൽപതു ശതമാനം ഷെയർ കൊട്ടാരത്തിന്റെ ആണ്, ഞാൻ ജർമനിയിൽ എം എസ ചെയ്യാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു, അപ്പോൾ ആണ് പ്രിൻസിപ്പൽ എന്നോട് ചോദിച്ചത് സാധിക്കുമെങ്കിൽ വന്നു പഠിപ്പിക്കാമോ എന്നു, അതെനിക് താല്പര്യമുള്ള ഫീൽഡ് ആണ് അതുകൊണ്ടു ആണ് അവിടെ പോകുന്നത്……………….

അതുകൂടി കേട്ടതോടെ പാർവതിയുടെ ആരാധന കൂടിയ പോലെ.

അപ്പോൾ ശരി ,,ഇപ്പോൾ തന്നെ വൈകി ,,,ഞാൻ എന്ന പോകട്ടെ ,,,,ഇനി മറ്റൊരിക്കൽ കാണാം കേട്ടോ …

അവൻ തൊഴുതു ,

അവരും ,,,

അവരുടെ അടുത്തേക്ക് റോൾസ് റോയ്‌സ് കാർ വന്നു, അംഗരക്ഷകർ വന്നു വാതിൽ തുറന്നു കൊടുത്തു ശിവരഞ്ജൻ കൈ കാണിച്ചു അതിൽ കയറി, ഡോർ അടച്ചു, പോകും മുന്നേ പാർവതിയെ കൂടെ നോക്കി അവൻ പുഞ്ചിരിച്ചു, അവളും പുഞ്ചിരിച്ചു.

ആ കാർ മുന്നോട്ടേക് എടുത്തു പുറകിൽ ഒരു ജാഗ്വാർ കാറും അതിനു പിന്തുണ ആയി പോയി.

അപ്പോളേക്കും ആദി പുറത്തേക്ക് ഇറങ്ങിയിരുന്നു പുറത്തൊക്കെ നല്ല തിരക്ക് ആയിരുന്നു.

അവൻ പാർവതിയെ നോക്കി ഒരു മൂലക്ക് നിന്നു മനസു നിറഞ്ഞ സന്തോഷത്തോടെ.

അതെ സമയ൦ അവർ സകുടുംബ൦ ശിവരഞ്ജൻ പോകുന്ന ആ കാറുകൾ നോക്കി നിൽക്കുക ആയിരുന്നു

ശ്യാം പോയി ഉപകരണങ്ങൾ വായിച്ചവരെ സെറ്റിൽ ചെയ്തു കാർ എടുത്തു കൊണ്ട് അങ്ങോട്ട് വന്നു.അവർ കാറിൽ കയറി ആ പരിസരത്തു നിന്നും പുറപ്പെട്ടു പാലിയത്തെക്ക്, മനസു നിറഞ്ഞ സന്തോഷത്തോടെ…

ഇതൊന്നും അറിയാതെ ആദി ആ കാര്‍ പോകുന്നത് നോക്കി നിന്നു. സൈഡില്‍ ഇരിക്കുന്ന അവന്റെ പ്രാണനെയും നോക്കി……………………

അവനു ആ സത്യം അറിയില്ലല്ലോ പാറു തന്നില്‍ നിന്നും ഒരുപാട് അകന്നു പോകുന്നു എന്ന സത്യം.

<<<<<<O>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.