അപരാജിതൻ 7 [Harshan] 6867

അന്ന് രാത്രി പാറു ഉറക്കത്തിൽ ആയിരുന്നു

അവളുടെ കണ്ണുകളിൽ അവൾ കാണുന്നത് രാജകുമാരിമാരുടെ വേഷവിധാനങ്ങൾ അണിഞ്ഞ അവളെ തന്നെ ആണ്. അത്യന്തം മനോഹരമായ നിരവധി മരങ്ങൾ നിറഞ്ഞ ഒരു ഉദ്യാനത്തിൽ ആണ് അവൾ , എവിടെ നോക്കിയാലും തളിർത്തു നിൽക്കുന്ന പൂക്കൾ മാത്രം, അവൾ ആരെയോ തേടുകയാണ്, അവളുടെ കണ്ണുകളിൽ വിഷാദമാണ്, കാണാത്തത് കാരണം, ഉള്ളു ഒരുപാട് നോവുകയാണ്, എല്ലായിടത്തും തേടുന്നുണ്ട്, എവിടെയും കാണുന്നില്ല, ഒടുവിൽ ഒരു വീണുകിടക്കുന്ന മരത്തിൽ അവൾ ഇരുന്നു, കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്, വിങ്ങി പൊട്ടി കരയുകയാണ്,ജീവൻ വേർപെടുന്ന പോലെ ഒരു അനുഭവം.

ആ സമയത്തു ആണ് എവിടെ നിന്നോ ഇളംകാറ്റിൽ ഒരു ഇമ്പമാർന്ന ഹൃദയഹാരി ആയ ഒരു വേണു നാദം ഒഴുകി ഒഴുകി അവളുടെ കാതിൽ പതിച്ചത്, അവളുടെ വിഷമത്തെ ഒക്കെ ഇല്ലാതാക്കുന്ന വേണു നാദം, കുറച്ചു കേട്ടപ്പോൾ ആണ് അത്ഭുതം കൊണ്ടും ആകാംഷ കൊണ്ടും  അവൾ എഴുന്നേറ്റത് അവൾ ആ വേണുനാദം ലക്ഷ്യമാക്കി വേഗത്തിൽ നടന്നു , മരങ്ങൾക്കിടയിലൂടെ എല്ലായിടത്തും തെരഞ്ഞു അതിവേഗത്തിൽ , അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്, ഭ്രാന്തിയെ പോലെ അവൾ വേഗത്തിൽ ഓടി  അവളുടെ ഉള്ളിൽ ആ വേണു നാദം മാത്ര൦.

എല്ലായിടത്തും തിരഞ്ഞു എങ്ങും കണ്ടെത്താൻ ആകാതെ അവൾ പൊട്ടിക്കരഞ്ഞുഅവൾ നിലത്തു മുട്ടുകുത്തി നിന്ന് മുഖം പൊത്തി വിങ്ങി പൊട്ടി. അപ്പോൾ ആ വേണു നാദം അവളുടെ സമീപത്തേക്ക് വരുന്ന പോലെ. ആരോ അവളുടെ ചുമലിൽ കൈ പിടിച്ചു അവളെ എഴുന്നേൽപ്പിച്ചു,

അവളുടെ മുഖത്ത് നിന്നും പൊത്തിവെച്ച അവളുടെ കൈകൾ ബലമായി എടുത്തു മാറ്റി.അവൾ കണ്ണുകൾ തുറന്നു, തന്റെ മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് തേജസ്സാർന്ന ചൈതന്യവുമായി…….

ശിവരന്ജന്‍………….അവന്റെ നീല നിറമാർന്ന നയനങ്ങൾ സജലങ്ങളായി, അവൻ തന്റെ കരങ്ങള്‍ കൊണ്ട് അവളുടെ മിഴിനീർ തുടച്ചു, അവനെ കണ്ട മാത്രയിൽ അവളുടെ മുഖം വിഷാദം വിട്ടു ദിവ്യമായ ആനന്ദത്തിലേക്ക് വഴുതി മാറി. ശിവരഞ്ജൻ പാർവതിയെ അവന്റെ മാറോടു ചേർത്തു, അവൾ ആ നെഞ്ചിന്റെ ചൂടിൽ ചേർന്ന് നിന്നു, അപ്പോളും ആ വേണുനാദം ഇരുവരുടെയും കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.കണ്ണൻ അവർക്കായി സമ്മാനിച്ച അഭൗമമായ വേണു നാദം ആയിരുന്നിരിക്കാം………………..

അവൾ കണ്ണ് തുറന്നു.

ഇതുവരെ അനുഭവിക്കാത്ത ഒരു അനുഭൂതി ആണ് അവൾക് അനുഭവപെട്ടത്‌,

പ്രണയത്തിന്റെ തീവ്രമായ ലഹരി,

അവൾ കിടക്കയിൽ കിടന്നു തന്നെ കൈ എത്തിച്ചു ലൈറ്റു  ഇട്ടു.

കിടന്നാണ് കൊണ്ട് തന്നെ കണ്ണന്റെ വിഗഹത്തിൽ നോക്കി.പക്ഷെ കൈകൾ കൊണ്ട് മുഖം മറച്ചു…അവൾക്ക് കണ്ണനെ നോക്കാൻ പോലും സാധിക്കുന്നില്ല, ലജ്ജ കൊണ്ട് അവൾ തലയിണ എടുത്തു മുഖം പൊതി ഇടം കണ്ണ് കൊണ്ട് കണ്ണനെ നോക്കി ,,,,,,,,,,,,,

ചി………….പോ ,,,,,,,,,,,,,,എനിക്ക് നാണം ആകുന്നു,,,,,,,,,,,,,,

ഓരോരോ സ്വപനം കാണിക്കുവാ നീ ,,എന്നെ കൊതിപ്പിക്കുവാ ,,,,,,,,,,,,നീ…………..

അവൾ ലൈറ് അണച്ച് ഉറക്കം വരാതെ തിരിഞ്ഞും മറഞ്ഞും കിടന്നു,

<<<<<<<<<<<<<<()>>>>>>>>>>>>>>

പിറ്റേന്ന് രാവിലെ തന്നെ സത്യാനന്ദ സ്വാമികൾ രാജശേഖരന്റെ ഒപ്പം കാറിൽ പുറപ്പെട്ടു , അദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് ആക്കിയെ അവർ ഓഫീസിൽ പോകുകയുള്ളു.

ഇറങ്ങി കാർ പാർക്ക് ചെയ്തു അവരും പ്ലാറ്‌ഫോം ഇൽ എത്തി.

ദൂരെ നിന്നും ട്രെയിൻ വരുന്നുണ്ടു

പോകും മുൻപ് സത്യാജി അനന്തിരവനേ കെട്ടി പിടിച്ചു

ഒന്നേ പറഞ്ഞുള്ളു……………

മോനെ കോപം നിയന്ത്രിക്കണം,,,,,,,,,കോപം നിന്നെ തിന്നു കൊണ്ടിരിക്കുകയാണ്, അതുപോലെ നീ മനസിൽ കരുതുന്നത് തന്നെ ആണ് സത്യം എന്ന് വിചാരിക്കരുത്, എല്ലാം മായ മാത്രമാണ്, നിന്നെ കൊണ്ട് തോന്നിപ്പിക്കുന്നത് ആണ്. നാളെ പശ്ചാത്തപിക്കാൻ പോലും യോഗ്യത ഇല്ലാതെ ആകും…

രാജശേഖരൻ  ചിരിക്കുക മാത്രം ചെയ്തു, ചെയ്യാം വല്യമാമേ  എന്ന് മറുപടി കൊടുത്തു.

ശ്യാമിനോടായി പറഞ്ഞു, കുഞ്ഞുമോനെ ,,, അറിവ് ആര് പറഞ്ഞു തന്നാലും സ്വീകരിക്കുക, അവനെയും കെട്ടി പിടിച്ചു ..

എന്താണ് ആ നേരത്തു വല്യമ്മാമ അങ്ങനെ പറഞ്ഞത് എന്ന്  മാത്രം മനസിലാക്കൻ ഉള്ള അറിവ് അവർക്കുണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം.

സത്യനന്ദ സ്വാമികൾ ട്രെയിനിൽ കയറി ഇരുന്നു , കുറച്ചു സമയം കൊണ്ട് ട്രെയിൻ നീങ്ങി തുടങ്ങി

                       <<<<<<<<<<<<<<<O>>>>>>>>>>>>>

ശനിയാഴ്ച ഒരു പതിനൊന്നു മണി ആയപ്പോ ഒരു പോസ്റ്റ്മാൻ ഒരു എൻവലപ്പ് കൊണ്ട് പാലിയതു എത്തി.

കാളിങ് ബെൽ അടിച്ചു, വേലക്കാരി വന്നു വാതിൽ തുറന്നു, പാർവ്വതി ശേഖർന്റെ പേരിൽ ഒരു രജിസ്റ്റേർഡ് ഉണ്ട് എന്ന് പറഞ്ഞു, അപ്പോളേക്കും പാറു അങ്ങോട്ട് വന്നു, അത് സൈൻ ചെയ്തു വാങ്ങി.

ഒരു വലിയ ബുക്ക് പോലെ എന്തോ ആണ് ചെറിയ ഒരു ബോക്സിൽ ,

അവൾ അത് തുറന്നു.

ഒരു വെളുത്ത കവറിൽ അവളുടെ പേര് ഒക്കെ എഴുതിയിട്ടുണ്ട്.

ആകാംഷയോടെ അവൾ അത് തുറന്നു നോക്കി.

ഒരു സ്വർണ വർണ്ണമുള്ള കാർഡ് ആണ് അതിനു മുകളിൽ ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്.

അതെ തിരുവാങ്കോട് രാജകുടുംബത്തിന്റെ രാജകീയ മുദ്ര

അവളുടെ ഹൃദയമിടിപ്പ് കൂടി.

അവൾ അത് തുറന്നു

തുറന്നപ്പോൾ അതിലെ കുറിപ്പ് വായിച്ചു അവൾക് ഉള്ള ബോധം പോകുന്ന പോലെ തോന്നി, ആവേശം കൊണ്ട്.

അവൾ അമ്മയെ വിളിച്ചു

അമ്മെ,,,,,,,,,,,,ഓടി വാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അതുകേട്ടു ഭയന്ന് മാലിനി അങ്ങോട്ട് ചെന്നു

അവൾ ആ പാക്കറ് അമ്മയെ ഏൽപ്പിച്ചു ആദ്യം തന്നെ പോയി കുറെ വെള്ളം കുടിച്ചു.

മാലിനി അത് തുറന്നു നോക്കി.

ത്യാഗരാജ സംഗീതോത്സവത്തിൽ ഗാനം അവതരിപ്പിക്കാൻ ആയി ഉള്ള ത്യാഗരാജ സംഗീതോൽസവ സമിതിയുടെ  ഔദ്യോഗികമായ ക്ഷണം ആണ്, അത് അതിൽ തീയതിയും സമയവും ഒക്കെ കുറിച്ചിട്ടുണ്ട്, വരുന്ന ബുധനാഴ്ച ആണ്. മാലിനി ആകെ സന്തോഷവതി ആയി.

ഇതൊക്കെ മഹാഭാഗ്യം ആണ്, എത്രായിരം പേര് ആണ് ഇതിനൊക്കെ അപേക്ഷിക്കുന്നത്, മാലിനി വന്നു പാറുവിന്റെ നെറുകയിൽ ഒരു മുത്തം കൊടുത്തു , പ്രാക്ടീസ് ഒക്കെ തുടങ്ങിക്കോ ബുധനാഴ്ച അല്ലെ…

പാറു വേഗം ഫോൺ ഒക്കെ എടുത്തു പപ്പയുടെയും ഏട്ടനേയും ഒക്കെ വിളിച്ചുപറഞ്ഞു.

അവൾ ആകെ സന്തോഷത്തിൽ ആണ് , സന്തോഷം കൊണ്ട് കിറുക്കു പിടിച്ച അവസ്ഥയിൽ.

<<<<<<<<<<<<<O>>>>>>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.